"പ്രകൃതി കൃഷിയുടെ പ്രവാചകന് മസനോബു ഫുക്കുവോക്ക യുടെ ജന്മശതാബദി വര്‍ഷം 2013 " | ഫൈസൽബാവ ഈ ഭൂമി മനുഷ്യന് മാത്രം ഉള്ളതല്ല എന്നാൽ മനുഷ്യന്റെ പ്രവൃത്തി കാണുമ്പോൾ അങ്ങനെ തോന്നിയാൽ അതിൽ അത്ഭുതപ്പെടാനില്ല.പ്രകൃതിയിൾ ഉള്ളതല്ലാതെ മനുഷ്യനായി ഒന്നും പുതുതായി നിര്‍മ്മിക്കാനാവില്ല അതിനാൽ തന്നെ പ്രകൃതിയെ ധിക്കരിച്ചു കൊണ്ട് മനുഷ്യന് മുന്നോട്ട് പോകാനും കഴിയില്ല. മനുഷ്യന്റെ കാര്‍ഷിക ജീവിതത്തിനു തുടക്കം കുറിക്കുന്നതോടെ എല്ലാ അർത്ഥത്തിലും മനുഷ്യൻ മത്സരത്തോടെ കാര്യങ്ങൾ കാണാൻ തുടങ്ങി കരുതി വെക്കുക എന്ന ആവശ്യം അവനിൽ നിക്ഷിപ്തമായി അതോടെ കൂടുതൽ കരുതിവെക്കാൻ അവൻ ഒരുങ്ങി ശക്തിയുള്ളവൻ അതിൽ കൂടുതൽ വിജയിച്ചു ഈ മത്സരം അനിവാര്യമായിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും നാം വളരെ അധികം മുന്നോട്ട് പോന്നു. ജീവന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ കാര്‍ഷിക രംഗത്തും ജീവിത രീതിയിലും മാറ്റം സംഭവിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രകൃതി കൃഷി എന്ന ആശയത്തിന്റെ പ്രസക്തി ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് ഇവിടെയാണ് പ്രകൃതി കൃഷിയുടെ പ്രവാചകന് ആയ മസനോബു ഫുക്കുവോക്കയുടെ പ്രസക്തി ഒറ്റ വൈക്കോല്‍ വിപ്ലവം എന്ന പ്രശസ്തമായ കൃതിയിലൂടെ പ്രകൃതി കൃഷിക്ക് ലോകത്താകമാനമുള്ളവര്‍ക്ക് പ്രചോദനമായി മാറിയ ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക (Masanobu Fukuoka) എന്ന മഹാനായ പ്രകൃതി സ്നേഹി നമുക്ക് മുന്നില്‍ തുറന്നിട്ട വഴികള്‍ ഏറെ വിശാലവും ഉപകാരപ്രദവും ആകുന്നത് . ജൈവ കൃഷി രീതിയുടെ ആധുനിക കാലത്തെ പ്രധാന പ്രയോക്താക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഭൂമി ഉഴുത് മറിക്കുകയോ, കള പറിക്കുകയോ, വളമോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്ത, പ്രകൃതിയെ പറ്റി ഏറെ നമുക്ക് മനസിലാക്കിതന്ന മഹാനായ ശാസ്ത്
കാട്
എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നത്തിന്റെ പ്രാധാന്യം നാം മറന്ന്
കഴിഞ്ഞു. അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ
അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന്
മണിക്കൂറില്‍ രണ്ടു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു
മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ
ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്, ഇത്
നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക്
വഴിവെക്കുകയും ചെയ്യും. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്
ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക, നിലവില്‍
തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യസമ്പത്ത്
കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും, കൂടാതെ ബഹിരാകാശം
പോലും ഇന്ന് മലിനീകരണത്തിന്റെ പിടിയിലാണ് ഇതിനിടയിലാണ് നാം ഭക്ഷണത്തിലെ
വിഷത്തെ പറ്റിയും നാം പറയുന്നത്. കാര്‍ഷിക രംഗത്ത് വന്ന കോർപ്പറേറ്റ്
വൽക്കരണം കൃഷി ലാഭം മാത്രമുണ്ടാക്കാനുള്ള ഒന്നാകി മാറ്റി. അവർ മണ്ണിനെ
പരിഗണിക്കുക പോലും ചെയ്തില്ല, എന്നുമാത്രമല്ല മനുഷ്യനാണ് ഇത്
കഴിക്കുന്നതെന്നു പോലും ചിന്തിക്കാതെ അമിത ഉത്പാദനത്തിനും കൂടുതൽ കാലം
കേടുവരാതെ ഇരിക്കുവാനും വേണ്ടി കീടനാശിനിയും മറ്റും ഉപയോഗിച്ച് തുടങ്ങി.
അമിതമായ കീടനാശിനി പ്രയോഗം മൂലം അമ്മയുടെ മുലപ്പാലിൽ പോലും വിഷാംശം
കലർന്നിരിക്കുന്നു. ഇനിയെങ്കിലും മനുഷ്യന് വേണ്ടിയു
മൈക്രോബയോളജിസ്റ്റായാണ്
ഫുക്കുവോക്ക കാർഷിക രംഗത്തേക്ക് കടന്നത്. 25-ാം വയസ്സിൽ ആധുനികമായ കൃഷി
രീതിയിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം ഗവേഷണ ശാസ്ത്രജ്ഞൻ എന്ന ജോലി
ഉപേക്ഷിച്ച് സ്വന്തം നാടായ ഷിക്കോക്കുവിൽ മടങ്ങിയെത്തി സ്വന്തം
കൃഷിയിടത്തിൽ കൃഷി തുടങ്ങി. ഭൂമിയെ അതേപടി നിലനിർത്തിക്കൊണ്ട് കൃഷി
ചെയ്യണമെന്ന ഫുക്കുവോക്കയുടെ താത്ത്വിക ആശയത്തെ പലരും സംശയത്തോടെ
വീക്ഷിച്ചെങ്കിലും അവ പിന്നീട് ലോകപ്രശസ്തമായി. തൻറെ നിരീക്ഷണങ്ങളെപ്പറ്റി
ഫുക്കുവോക്ക എഴുതിയ “The One-Straw Revolution” (ഒറ്റ വൈക്കോൽ വിപ്ലവം)
പ്രകൃതിയിലേക്ക് മടങ്ങാന്‍ എന്നീ കൃതികള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക്
വിവർത്തനം ചെയ്തിട്ടുണ്ട്. 2008 ഓഗസ്റ്റ് 16ല്‍ 98-ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്.
|
21 Jun 2013
മസനൊബു ഫുകുവോക്ക പ്രകൃതി കൃഷിയുടെ പ്രവാചകൻ
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...