19 Jul 2013

എഴുത്തുകാരന്റെ ഡയറി

 സി.പി.രാജശേഖരൻ
ബദരീനാഥിലേയും കേദാര്‍നാഥിലേയും
കഴുതകളും കന്നുകാലികളും

നിങ്ങളില്‍ ചിലരെങ്കിലും റിഷീകേശിലും ബദരീനാഥിലും മറ്റും സന്ദര്‍ശിച്ചിരിയ്ക്കുമെന്നു്‌ കരുതുന്നു. ഞാനും സന്ദര്‍ശിച്ചിട്ടുണ്ടു, അവിടെ മൂന്നുനാലുദിവസം താമസിച്ചിട്ടു മുണ്ടു്‌. റിഷിമാര്‍ പണ്ടു തപസ്സുചെയ്തതു്‌ അവിടെയാണെന്നും ശ്റീപരമേശ്വരനും ശ്റീശങ്കരനും തപസ്സു ചെയ്തിരുന്ന ,ഹിമവല്‍ സാനുവെന്ന പുണ്ണ്യ സങ്കേതമാണതെന്നും വിശ്വസിച്ചു, ആ പുണ്യ ഭൂഭാഗം കാണാം എന്നു കരുതി തന്നെയാണു്‌ ഞാനും ഈ പ്റദേശങ്ങളിലെല്ലാം എത്തിച്ചേര്‍ന്നതു്‌. പ്റത്യേകിച്ചു്‌ കാളിദാസന്റെ ‘അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ’ എന്നു്‌ ആരംഭിയ്ക്കുന്ന ‘കുമാരസംഭവം’ കാവ്യം നന്നായി മനസ്സിലാക്കി പഠിച്ച ഒരു വിദ്യാര്‍ഥിയ്ക്കുണ്ടാകാവുന്ന എല്ലാ ആകാംക്ഷയോടും ആവേശത്തോടും കൂടിയാണു്‌ ഞാനീ ഹിമാലയ താഴ്വരയിലെത്തുന്നതു്‌ . യാത്റ പണ്ടൊന്നുമല്ല, ഈ   അടുത്തകാലത്താണു്‌ . ഡെല്‍ഹിയില്‍നിന്നു കാറില്‍ യാത്റ തിരിയ്ക്കുമ്പോള്‍ മുതല്‍ അവിടെ എത്തും വരെ ഈ ആവേശവും ആകാംക്ഷയും എന്നില്‍ കുത്തിയൊലിച്ചു നിന്നിരുന്നു എന്നതും സത്യം അതിനു കാരണവും മറ്റൊന്നല്ല; ഞാന്‍ പഠിച്ച കുമാരസംഭവം കുമാരന്റെ   ( സുബ്രഹ്മണ്ണ്യന്റെ ) കഥ മാത്റമല്ല, അവന്റെ അഛനമ്മമാരുടേയും (ശിവപാര്‍വതിമാരുടേയും) മുത്തഛനായ ഹിമാലയത്തിന്റേയും കഥ കൂടിയാണു്‌. മാത്റമല്ല ഹിമവാന്റെ മുതുമുത്തഛന്‍ മുതലിങ്ങോട്ടുള്ള എല്ലാവരുടേയും കഥയാണു്‌. ഹിമവാനും മേരുവുമെല്ലാം ഞങ്ങള്‍ക്കു്‌ (സംസ്ക്റ്ത വിദ്യാര്‍തികള്‍ക്കു്‌) വെറും പര്‍വത്ങ്ങളായിരുന്നില്ല ; അതെല്ലാം, കാളിദാസന്‍ പറഞ്ഞതുപോലെ, ദേവതാത്മാക്ക്ക്കളായിരുന്നു.


    എന്നാല്‍ അവിടെ ചെന്നിറങ്ങിയ പാടേ , എന്റെ മനസ്സിലെ കാളിദാസനും ഹിമവാനും ഭക്തിയുമെല്ലാം എങ്ങോ ഓടി മറഞ്ഞു. നിങ്ങള്‍ വിശ്വസിയ്ക്കുമോ എന്നറിയില്ല. ഞാന്‍ ഒരു കാവിമുണ്ടും രുദ്രാക്ഷവും വാങ്ങി , അതണിഞ്ഞാണു്‌ ക്ഷേത്റനടയിലെത്തിയതു്‌. എനിയ്ക്കു്‌ ഒരുതരത്തിലുമുള്ള ആശാഭംഗമോ, നിവ്റ്ത്തികേടുകളോ പരാധീനതകളോ ഉണ്ടായിരുന്നില്ല. സന്യാസം അത്തരം പരാധീനതകളില്‍ നിന്നും ജീവിത ക്ളേശങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ഒളിസങ്കേതമല്ല എന്നാണു്‌ ഞാന്‍ എന്റെ അദ്വൈത വേദാന്ത പഠനത്തിലൂടെ പഠിച്ചതു. അതുകൊണ്ടു തന്നെ ഏറ്റവും ത്റ്പ്തമായ സാഹ്ചര്യങ്ങളില്‍ ജീവിതം അനുഭവിച്ചു്‌ അതിന്റെ സാച്ചുറേഷന്‍ പൊയിന്റു്‌, സ്വയം നിശ്ച്ചായിച്ചു്‌ സന്യാസം കൈക്കൊള്ളുന്നതാണു്‌ ശരി, എന്നും ഞാന്‍ വിശ്വ്വസിച്ചിരുന്നു. അതുകൊണ്ടു, ഭാര്യയോടോ മക്കളോടോ പറയാതെ, കൂടെയുണ്ടായിരുന്ന ഭാര്യാസഹോദരനോടു പോലും എന്റെ ഉള്ളീലിരിപ്പു്‌ തുറന്നു പറയാതെയാണു്‌,  ഞാന്‍ കാവിയും രുദ്രാക്ഷവുമെല്ലാം വാങ്ങിയതു്‌. ഒരു തമാശയ്ക്കു്‌ ഇതെല്ലാം അണിയുകയാണു്‌ എന്നു അയാളെ ബൊദ്ധ്യപ്പെടുത്തുകയും ചെയ്തു. ഞാന്‍ ഏകദൈവത്തില്‍ വിശ്വാസിക്കുന്ന ആളായതായതിനാല്‍, 'എന്റെ ദൈവമേ' എന്നല്ലാതെ മറ്റു പേരുള്ള ദൈവങ്ങളൊന്നും മനസ്സില്‍ വരുക പതിവില്ല.

   പക്ഷേ അവിടുത്തെ തിക്കും തിരക്കും , സന്യാസിമാരുടെ മാനറിസങ്ങളും കണ്ടപ്പോള്‍ എന്റെ സന്യാസ മോഹം , ഞാന്‍ ആരോടും പറയാതെ, താനെ ഉള്ളിലൊതുക്കി. ഞാന്‍ ശ്റീശങ്കരന്റെ വ്യാഖ്യാനത്തിലുള്ള അദ്വൈതമാണു്‌ പഠിച്ചതു്‌. 'കാഷായം കപടവസനം' എന്നു ശ്റീശങ്കരന്‍ പറഞ്ഞതു , പെട്ടെന്നു്‌ ഓര്‍മ്മയില്‍ വന്നു. സ്വയം ചിരിച്ചു്‌ അമ്പലനടയില്‍ത്തന്നെ കാവി ഊരിക്കളയുകയും ചെയ്തു. അതുകൊണ്ടു്‌ ജന്മനാ വിധിച്ച ഒരു സന്യാസയോഗം , നട്ടുകാരും വീട്ടുകാരും അറിഞ്ഞു ബഹളമയമാക്കാതെ , ഞൊടിയിടകൊണ്ടു അനുഭവിച്ചു തീര്‍ത്തു്‌ അവിടെത്തന്നെ അവസാനിപ്പിയ്ക്കുകയും ചെയ്തു എന്നു പറഞ്ഞാല്‍ മതിയല്ലൊ.

    പറയാന്‍ വന്നതു ഇതൊന്നുമല്ല. കാളിദാസന്‍ എഴുതിയതുപോലെ,  ഔഷധികളുടെ രാജാവായ ഹിമവാന്‍ ഇന്നു്‌ അവിടെയെങ്ങുമില്ല. അതിപ്പോള്‍, തപസ്സു്‌ ചെയ്യാന്‍ പറ്റിയ സ്ഥലവുമല്ല. അവിടെ നിറയെ  കോണ്ക്റീറ്റ് കെട്ടിടങ്ങളുടെ വലിയ വലിയ കൂനകളാണുള്ളതു്‌ . ആര്‍ത്തിപൂണ്ട കച്ചവടക്കാരേയും അതേക്കാള്‍ ആര്‍ത്തിപൂണ്ട മിഴികളുള്ള കാവിവേഷക്കാരേയും ആണു ഞാന്‍ അവിടെ കണ്ടത്‌ എന്നു പറയുമ്പോള്‍ നാട്ടിലെ സന്യാസിമാരുടെ മുഖം ചുളിയേണ്ട കാര്യമില്ല. സന്യാസം എന്ന വാക്കിനര്‍ഥം (സമ്യക്‌ ന്യസ്യതേ) സര്‍വവും ത്യജിയ്ക്കുക എന്നാണു്‌. ആങ്ങനെ സര്‍വസംഗപരിത്യാഗിയായ ഒറ്റ സന്യാസി പോലും ഇന്നു്‌ ഇന്ത്യയിലില്ല എന്നു ഖേദപൂര്‍വം പറയട്ടെ. 

   ഓരര്‍ഥത്തില്‍ പറഞ്ഞാല്‍ , ഇപ്പോള്‍ സംഭവിച്ചിരിയ്ക്കുന്നതു്‌ പ്റക്റ്തി-കോപമല്ല. മറിച്ചു്‌, മനുഷ്യന്‍ സ്വന്തം അത്യാര്‍ത്തികൊണ്ടു വരുത്തിവച്ച വിനകളാണു്‌, നാടിനെ നടുക്കിയ ഈ ഹിമാലയ-സുനാമി. അവിടുത്തെ കുന്നിന്‍ചരിവുകള്‍ മുഴുവനും ചെറുതും വലുതുമായ ലോഡ്ജുകളും കച്ചവട സ്ഥാപനഗ്ങളും കൊണ്ടു നിറച്ചിരിയ്ക്കുകയാണു്‌. അവിടേയ്ക്കു വരുന്നവര്‍ പണ്ടു, ഭക്തിയുടെ പേരിലായിരുന്നുവങ്കില്‍, ഇന്നതു മേജര്‍ ടൂറിസ്റ്റു കേന്ദ്രമെന്ന നിലയിലാണു്‌. ഭക്തിയായാലും ടൂറിസമായാലും അതിനെ എങ്ങിനെ ചൂഷണം ചെയ്തു്‌ ലാഭമുണ്ടാക്കാം എന്നാണു്‌ ഇപ്പോള്‍ അവിടെയുള്ള ഓരോരുത്തരും ചിന്തിയ്ക്കുന്നതു്‌.സത്യം പറഞ്ഞാല്‍ യാതൊരു മര്യാദയും മനുഷ്യത്വവും സംസ്കാരവും ഇല്ലാത്ത , തിക്കിത്തിരക്കി തല്ലിക്കയറുന്ന അഹങ്കാരത്തിന്റേയും താന്‍പോരിമയുടേയും കേന്ദ്രമാണു ഈ ഭൂഭാഗം. എവിടേയും ചൂഷകരും ഈശ്വരനിഷേധമുള്ളവരും മാത്റമായാണു്‌ ഞാന്‍ കണ്ട കേദാര്‍നാഥും ഹ്റ്ഷീകേശും.

      ക്ഷേത്റത്തിലേയ്ക്കു കയറിയാല്‍ ഉള്ള ഭക്തി കൂടി ഇല്ലാതാകും. അത്തരം കുത്സിത പ്റവര്‍ത്തികളാണു്‌ ക്ഷേത്റത്തിനകത്തും പരിസരത്തും നടക്കുന്നതു്‌. ഞാന്‍ ഒരു ഹിന്ദുവാണു്‌; ഉറച്ച ഹിന്ദുവിശ്വാസിയുമാണു്‌. അവിടുത്തെ നിര്‍മ്മാണ പ്റവര്‍ത്തനങ്ങള്‍ക്കെതിരേയും കലാവസ്ഥാ സാഹചര്യങ്ങളേയും കുറിച്ചു്‌ നേരത്തേ തന്നെ മുന്നറിയിപ്പ്കള്‍ ഉണ്ടായിരുന്നു. പക്ഷേ അവിടത്തുകാര്‍ അതെല്ലാം അവഗണിച്ചു. കേരളത്തിലെ സന്യാസിമാരെ കൊണ്ടുവരാന്‍ പ്റത്യേകം ഹെലികോപ്റ്റര്‍ അയച്ചില്ലെന്നും പറഞ്ഞു ചില സന്യാസിവേഷക്കാര്‍ സമരം  ചെയ്തു, എന്ന വാര്‍ത്ത കേട്ടു്‌ എനിയ്ക്കു അറപ്പും വെറുപ്പും തോന്നുന്നു. അപകടത്തില്‍ പെടുന്നവരെ  പ്റാദേശികമായും മതപരമായും തരം തിരിച്ചില്ല എന്ന പരാതി വിചിത്റമായിരിയ്ക്കുന്നു. അവര്‍ പുഷ്പകവിമാനത്തിലേറി ആനയിക്കപ്പെടാനാണു്‌ ഉത്തര കാശിയിലേയ്ക്കു പോയതു, അല്ലാതെ മോക്ഷത്തിനു വേണ്ടിയല്ല, എന്നു അവര്‍ തന്നെ പറയുന്നതോടെ,ശ്റീശങ്കരന്‍ പറഞ്ഞ 'കപട വസനത്തിന്റെ' മഹിമ നമുക്കും ബോദ്ധ്യമായല്ലൊ.

ഇപ്പോള്‍ മരണപ്പെട്ടവരെ കൊള്ളയടിച്ചു നടക്കുന്ന തദ്ദേശവാസികളുടെ വാര്‍ത്തകളും നിങ്ങള്‍ വായിയ്ക്കുന്നുണ്ടല്ലൊ അല്ലേ?
എന്റെ വിഷമം ഒന്നു മാത്റം .മനുഷ്യന്‍ ഇങ്ങിനെയൊക്കെ നശിപ്പിയ്ക്കാന്‍ ശ്റമിയ്ക്കുന്ന ആ പുണ്ണ്യ ഭൂമിയുടെ നിലനില്‍പ്പിനും പുനര്‍ നിര്‍മ്മാണത്തിനും ക്റിയാത്മകമായി എന്തെങ്കിലും ചെയ്യുന്നതു്‌,  അവിടെ സ്വന്ത ബന്ധങ്ങള്‍ നഷ്ടപ്പെട്ട സങ്കടത്തില്‍, ഇപ്പോഴും ആരും സഹായിയ്ക്കാനില്ലാതെ അലഞ്ഞു നടക്കുന്ന , ഇത്റയും കാലം മനുഷ്യനും പ്റക്റ്തിയ്ക്കും  നന്മ മാത്റം ചെയ്തിരുന്ന , എണ്ണമറ്റ കഴുതകളും നാല്‍ക്കാലികളുമാണു്‌. അതിലൊരെണ്ണത്തെപ്പോലും രക്ഷിയ്ക്കാന്‍ ആരും മുതിര്‍ന്നതായി വാര്‍ത്തയില്ല. പാവം കഴുതകള്‍ , എത്റയോ പേരെയാണു്‌ അവറ്റകള്‍ ക്ഷേത്റസന്നിധിയില്‍ വച്ചു സഹായിച്ചുപോരുന്നതു്‌. ഏനിയ്ക്കൊരു വിമാനമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ആ കഴുതകളെ രക്ഷ്പ്പെടുത്തുമായിരുന്നു. അവര്‍ അവിടെ മേഞ്ഞു നടന്നതു , ആരേയും പറ്റിയ്ക്കാനോ ചതിയ്ക്കാനോ, താന്‍പോരിമ കാണിയ്ക്കാനോ ആയിരുന്നില്ലല്ലൊ. എത്റയെത്റ കള്ളന്മാരുടേയും അത്യാഗ്രഹികളുടേയും നിഗൂഠ-ചുമടുകളാണു്‌ ഈ പാവം കഴുതകള്‍ ചുമന്നിരുന്നതു്‌ ?....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...