സി.എം.രാജൻ
ജനിച്ചന്നു മുതല്‍ തുടങ്ങിയതാണ്
കരയാന്‍്.
ആദ്യം ഇച്ചിരി വായുവിന്;
പിന്നെ മുലപ്പാലിന്.
പോകെപ്പോകെ കളിപ്പാട്ടത്തിനും
കളിക്കൂട്ടുകാര്‍ക്കും വേണ്ടി.
തല്ല് കിട്ടാതിരിക്കാന്‍ സാറ് വടിയെടുക്കുംമുമ്പെ
കരച്ചി ല്‍ .
വളര്‍ന്നപ്പോ ള്‍ കരച്ചി ല്‍
അമ്പലത്തിലായി.
പണി കിട്ടാന്‍,
പണി കിട്ടിയപ്പോള്‍ രേണുവെ കെട്ടാന്‍,
കെട്ടിയപ്പോള്‍ ആണ്‍തരിയെ കിട്ടാന്‍,
സ്വമേധയാ പണി പിരിഞ്ഞപ്പോള്‍ മോക്ഷം കിട്ടാന്‍ ...
ജന്മദീര്‍ഘമല്ലോ മമരോദനമെന്നോര്‍ക്കെ
ഇപ്പോള്‍,
പക്ഷെ, ചിരി;
സെന്‍ ബുദ്ധന്‍റെ
കുമ്പ കുലുങ്ങി കഷണ്ടിത്തലവരെയെത്തുന്ന ചിരി.
______________