ഹൈക്കു കവിതകൾപ്രേം കൃഷ്ണ


അയ്യപ്പൻ
ഓർമ്മകളിൽ തീകോരിയിട്ട്
വ്യവസ്ഥിതിയുടെ
പുറമ്പോക്കിലൂടെ
നടന്നു പോയവൻ .

സംസ്കൃതി
നശിപ്പിക്കപ്പെടുന്ന പൂന്തോട്ടങ്ങൾ .
നശിക്കാത്തത്-
അതിൻ ഗന്ധങ്ങൾ .


രാഷ്ട്രീയം
കള്ളന്റെ സമ്പത്തിന്
പോലീസ് കാവൽ .

കഥ ഇതുവരെ
റിസർവ്വ് ബാങ്കിനു മുന്നിൽ
മരിച്ചു കിടക്കുന്ന ഭിക്ഷക്കാരൻ .


പ്രണയം
നഗ്നതയിൽ ദുഖവും
വസ്ത്രത്തിൽ അഭിനയവും...


ഇലയും മുള്ളും
കുറ്റവും ശിക്ഷയും
എന്തെന്നറിയാതെ,
പണ്ടേ അറിഞ്ഞിട്ടുണ്ട്
ആലകളിലെ മൂർച്ചകൾ...


അനന്തം
ഇന്ന് നാം കാണും
വീടിൻ വിലാസ്സങ്ങൾ
എത്ര കടലിരമ്പിയ
എത്ര കാടൊച്ച വച്ച
ഏതനന്ത വിചാരങ്ങൾ... 

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?