സത്താർ ആദൂർ
കളി
ക്രിക്കറ്റാണെങ്കിൽ
ഔട്ട് പലവിധമാണ്
ക്യാച്ച് ഔട്ട്
റണ്ണൗട്ട്
ക്ലീൻ ബൗൾഡ്
എൽ.ബി.ഡബ്ല്യു
എങ്ങനെയായാലും
ഔട്ടാകും
അതിൽതന്നെ
ചിലർഡെക്കടിക്കാറുണ്ട്
അതായത്
ഒന്നുംചെയ്യാനാകാതെ
പുറത്താകാറുണ്ടെന്ന്
കളി
മറ്റേകളിയാണെങ്കിലും
ഔട്ടുകൾ
ഏറെക്കുറെ
ഇങ്ങനെയൊക്കെ തന്നെയാണ്
അതിലും
ചിലർഡെക്കടിക്കാറുമുണ്ട്.