24 Aug 2013

ക്ഷണം



എ.കെ.ശ്രീനാരായണ ഭട്ടതിരി

ഞാനു,മെൻ സഹധർമിണിയാം അമ്മിണിയും
മലയാളം എം.എ, എം.ഫിൽ, പി.എച്ച്‌.ഡി,കളായിട്ടിങ്ങനെ
യു.ജി.സി. സ്കെയിൽകയ്യുംകാലും നാക്കും നീട്ടി
ഏറ്റുപിടിച്ച്‌ കളിച്ച്‌ വിളിച്ച്‌ പറഞ്ഞു:
മലയാളത്തിനെ രക്ഷിക്കേണം
മലയാളികളുടെ ധർമ്മമിതത്രേ!
എന്തിനു രണ്ടാം ഭാഷക്കാരായ്‌
ഭിക്ഷക്കാരെപ്പോലിവിടിങ്ങനെ...?
രണ്ടാം ഭാഷയെ ഒന്നാം ഭാഷപോലുയർത്തണം
ആംഗലവാണിയെ ധ്യാനിച്ചൊരു
തേങ്ങയുടച്ചങ്ങാവാഹിച്ചു വരുത്തി
കുടിയിലിരുത്തി
മക്കളെയൊക്കെ മഹാത്മ്യംപോലെ
ആംഗലബന്ധിതരാക്കി രസിച്ചുവളർത്തി
ചേങ്ങിലകൊട്ടി തിമിർത്തുപുളഞ്ഞു...
"ബാബാ ബ്ലാക്ഷിപ്‌" എന്നവർ ചൊൽകെ
എന്തൊരുതരമൊരന്തസ്സങ്ങനെ
അന്തരമില്ലാതന്തവുമില്ലാതെങ്ങടെ മനസ്സിൽ
ചന്തം ചേർത്തു തിളങ്ങി വിളങ്ങി...
"മീനാ മീനാ മീനാമോ, കാറ്റ്ച്ച്‌ എ ബേബി ബൈഇറ്റ്സ്റ്റോ..."
എന്നവർ പാടി കേട്ട്‌ പുളഞ്ഞു, വലുതായ്‌
അവരും ഞങ്ങളുമൊപ്പം.
ഭാഷാനൈഷധമേറെപ്പാടിപ്പാടി നേടിയകാശോ
ആശാപൂർവമമേരിക്കയശേഷം കേൾക്കാനായി
സാഗരമീരേഴപ്പുറമവരെക്കേറ്റിയയച്
ച-
ങ്ങഭിമാനംകൊള്ളാൻ ഒരുങ്ങി;
ഒരുനാൾ സായിപ്പിന്റെ വെളുത്തൊരുവാണിയെ
മണിമണിപോലവർ പാടിക്കേൾക്കെ
ഉൾക്കുളിരധികംകൂടിപ്പോകെ
രോമാഞ്ചക്കുപ്പായമണിഞ്ഞൊരു
ചൂടുപിടിച്ചോരുടലും തലയും
പിന്നീതലക്കനവുമൊന്നിഹ
കാണാൻവായോവായോ നാട്ടാരേ
ക്ഷണമിതു കേട്ടുവരു
നോക്കിവരു
കണ്ടുവരു
എൻ നാട്ടാരേ...!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...