22 Sept 2013

ഭാഗ്യ


എം.കെ.ജനാർദ്ദനൻ
    ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിവർത്തിയില്ലാതെ, പാഠംമറിച്ചുനോക്കാൻ ശക്തിയില്ലാതെ, ഭാഗ്യ എന്ന ഒമ്പതുവയസ്സുകാരി ക്ലാസിലിരുന്നു. ഭാമ ടീച്ചർ ചോദിച്ചു എന്തുപറ്റി കുട്ടിക്ക്‌, ഒരുഷാറില്ലാതെ? ഘതമൗനം? കണ്ണിൽ നനവോടെ മരവിച്ചിരുന്നതല്ലാതെ ഒരു മറുപടിയും അവൾക്കറിയില്ല. ടീച്ചർ ലഷർ ടൈമിൽ ആഫീസ്‌ർറൂമിലേക്കു ഒറ്റക്കു കൂട്ടി, അവളുടെ മനസ്സു ചികഞ്ഞു. അപ്പോൾ വീട്ടിൽ  നിത്യവും രണ്ടാനമ്മ പീഡിപ്പിക്കുന്ന കഥ കുട്ടി പറഞ്ഞു. അച്ഛനും അതിൽകൂട്ടാളിയാണ്‌. വിതുമ്മുന്നതിനിടയിൽ കുട്ടിപറഞ്ഞു. രണ്ടര വയസ്സിൽ അമ്മ മരിച്ചു. വൈകാതെ അപ്പൻ തോമ രണ്ടാം കെട്ടുകെട്ടി. ലൂസിയെന്ന യുവതിയെ കൊണ്ടുവന്നു. "എളമ്മക്കു എന്നെ കണ്ടൂടാ- കൊല്ലുമെന്നാ തോന്നുന്നേ" അധ്യാപികയുടെ മനസ്സ്‌ അവളിലേക്കു ചൂഴ്‌ന്നിറങ്ങിയപ്പോൾ കേട്ട, കേൾവിയിൽ മനസ്സുഞ്ഞെട്ടി. ഹൃദയം എവിടെയൊക്കെയോ ആധിയുടെ ചൂണ്ടകൾ കൊത്തിമുറിച്ചു. ഭാഗ്യയുടെ ദേഹമാസകലം അടിയുടെ പാടുകൾ, കരിവാളിച്ചുകിടക്കുന്നു! തുടയിൽ ചട്ടുകം പഴുപ്പിച്ചു വച്ച വ്രണങ്ങൾ! അസഹ്യമായ നീറ്റലും വേദനയും. "വീട്ടിലെ മുഴുവൻ പണിയും കുട്ടി ചെയ്യണം. വിശപ്പുമാറാൻ ചോറുതരില്ല. മീൻകറിവച്ചാൽ ചാറുമാത്രം"
    ടീച്ചറിനു കഠിനമായ അമർഷം ലൂസിയെന്ന പിശാചിനത്തിൽപ്പെട്ട സ്ത്രീയോടു തോന്നി. സ്കൂൾ അധികാരികൾ പോലീസിൽ പരാതി നൽകി. ഭാര്യാഭർത്താക്കൾ പുറത്തുപോയ നേരം പോലീസ്‌ തേടിച്ചെന്നു. വീട്‌ ശൂന്യം. അയലത്ത്‌ തിരക്കി. "തോമയും ലൂസിയും എവിടെപോയി?" "അറിയില്ല" "നിങ്ങൾ ശ്രദ്ധിക്കാറില്ലേ അയലത്ത്‌ ആരാണെന്നും എന്തു നടക്കുന്നുവേന്നും?" "എല്ലാവർക്കും അവനവന്റെ കാര്യം ഞങ്ങൾക്കും അങ്ങിനെ തന്നെ" പോലീസ്‌ മടങ്ങി. പോലീസ്‌ വരുന്നുവേന്ന സൊ‍ാചന കിട്ടി രണ്ടാളും മുങ്ങി. ഭാഗ്യക്കു ചികിത്സലഭ്യമാക്കിയിട്ട്‌, പോലീസ്‌ ബാലസദൻ അധികൃതരെ ഏൽപിച്ചു. തോമയേയും ലൂസിയേയും സെപ്ഷ്യൽ പോലീസ്‌ സ്ക്വാഡ്‌ തിരയാൻ തുടങ്ങി. പലയിടത്തും പരതി ബന്ധുവീട്ടിൽ നിന്നും പിടികൂടി സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷൻ ലോക്കപ്പിൽ തോമ ഷഡ്ഡിയിട്ടു നിന്നു. "നീയാരാടാ കുട്ടീടെ?" "അച്ഛൻ" "നിന്റെ മുന്നിലല്ലേ അക്രമം നടന്നത്‌?" "അതെ" "തടയാത്തതെന്ത്‌" മൗനം. പറയെടാ കുട്ടിയെ അവൾ എന്തൊക്കെ ചെയ്തു? "മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ചു. ചട്ടുകം പഴുപ്പിച്ചു വച്ചു. നെഞ്ചിൽ ചവിട്ടിയതാണ്‌ ശ്വാസതടസ്സത്തിനു കാരണം. ചികിത്സകൊടുക്കണം അവൾക്ക്‌" ഷട്ടപ്പ്‌ റാസ്കൽ". എന്റെ വീടും ഏഴുസെന്റും അവൾക്കു കിട്ടണം. അതിനാ ചെയ്തത്‌." തോമയുടെ കുറ്റിക്കു പടക്കം പൊട്ടി. അവൻ ഉറക്കെ നിലവിളിച്ചപ്പോൾ പുറത്തെ മാംസളഭാഗത്ത്‌ കൈമുട്ടമർന്നു വാരിയെല്ലുനൊന്തു. "അയ്യോ ഇങ്ങനെ തല്ലല്ലോ ഞാൻ ചത്തു പോകുമെ" വനിതസ്ലിൽ നിന്നും ലൂസിയുടെ അലറിക്കരച്ചിൽ കേട്ടു.
എസ്‌.ഐ, ഡി.വൈ.എസ്‌.പിയോട്‌ തിരക്കി, സാർ ഇവരുടെ ക്രൈംഷീറ്റിൽ എന്തൊക്കെ ചാർജ്ജെഴുതണം?
"മാനസിക ശാരീരിക പീഡനത്തിലൂടെ വധശ്രമം. ഭരണഘടന 14-​‍ാംവകുപ്പിലെ ജീവിക്കാനുള്ള തുല്യനീതിയുടെ നിഷേധം. ചൈൽഡ്‌ പെർസെക്യൂഷൻ, ഷുവർലിഷി വാണ്ട്ഗറ്റ്‌ പണിഷ്‌മന്റ്‌"
യസ്സ്‌ സാർ.
അവന്റെ വകുപ്പുകളിൽ വേണമെങ്കിൽ ഇളവനുദിച്ചോളൂ. അവൻ പാവമാണെന്നാ തോന്നുന്നേ"
ഇല്ല സാർ, വെറും നാട്യമാ, രണ്ട്‌ ഇടി കൊടുത്തപ്പോൾ ഭാഗ്യയെ റേപ്പ്‌ ചെയ്ത കാര്യം സമ്മതിച്ചു. ഫുൾ ടൈം കഞ്ചാവുവലിക്കാരനാ"
ഡി.വൈ.എസ്‌.പി
ദെൻ ഡോണ്ഡ്‌ ആംനെസ്റ്റി. കഠിനശിക്ഷകൾ ശുപാർശ ചെയ്തേക്കൂ"
എസ്‌.ഐ മുന്നിൽ നിന്നു പോയിട്ടും ഏറെനേരം നാടിന്റെ റിയൽ കൾച്ചറൽ ഫാൾട്ടുകളെക്കുറിച്ചുതന്നെ ഓർത്തു അസ്വസ്ഥത പൂണ്ടിരിക്കെ അടുത്ത കേസറിയിച്ചുകൊണ്ടുള്ള ഫോൺകോൾ എത്തുകയാൽ ശ്രദ്ധകൾ പുതിയ കേസിലേക്കു പറിച്ചു നട്ടു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...