അപ്പൻ തമ്പുരാൻ
പുല്ലയെന്ന് പുകൾപൂണ്ട കായലിൽ
തെല്ലുതെക്കൊരു തുരുത്ത് കണ്ടിടാം
അല്ലലില്ലവിടെ വാഴുവോർക്കു ഭൂ-
വല്ലഭന്റെ മിഴിയെത്തിടായ്കിലും
കള്ളരില്ല, കളവില്ല, കോളു കൊ-
യ്തുള്ള നെല്ലുമതി ജീവിതത്തിനും
കൊള്ളയില്ല, കൊലയില്ല, സുസ്ഥിതി-
യ്ക്കുള്ള വട്ടമത്തിനില്ല കോട്ടവും
മത്ത, നല്ല മലരാർന്ന കുമ്പള-
ച്ചാർത്തു, കയ്പ പടരും പടോലവും
ആത്ത കൗതുകമെഴുന്നു ലക്ഷ്മിതൻ
നൃത്തകേളി വിലസുന്ന രംഗമായ്
തിങ്ങിടുന്ന പടർവാഴകൾക്കിടെ
പ്പൊങ്ങിനിൽക്കുമൊരു പൂഗ പംക്തിയിൽ
തൂങ്ങിടുന്നു, കനകക്കുടുക്ക തൻ
ഭംഗിചേർന്ന ചെറു ചെമ്പഴുക്കകൾ
നാളികേരമുളവായതാദ്യമായ്
കേരളത്തിലിവിടത്തിലാണുപോൽ
ചാരുവാകിയ പുരാണ സൽകഥാ
സാരമായതു പറഞ്ഞിടുന്നു ഞാൻ
വേണ്ടപോലെ പറഞ്ഞു തീർക്കുവാ-
നുണ്ടുനല്ലപണിയെന്നിരിക്കിലും
കൊണ്ടൽവർണ്ണ പദപങ്കജാർപ്പണം
കൊണ്ടെനിക്കതു സുസാദ്ധ്യമായ് വരും
(തുടരും)