Skip to main content

ഊർജതന്ത്രത്തിന്‌ ഒരുതുണ്ട്‌ ഭൂമി


സണ്ണി തായങ്കരി

    മഹാബലിക്ക്‌ പാതാളത്തിൽ ഒരു കുറവും ഇന്നുവരെ അനുഭവപ്പെട്ടിട്ടില്ല. പ്രജകളില്ലെങ്കിലും ഒരു രാജാവിന്റെ പ്രൗഢിയോടെയാണ്‌ അവിടെ കഴിഞ്ഞത്‌. നന്മയുടെ മറുവാക്കായ അസുരരാജാവിനോട്‌ ദേവന്മാർക്കുള്ള പക പാതാളത്തിൽ വിലപ്പോകില്ലെന്ന്‌ ഭൂമിയുടെ മാറ്‌ പിളർന്ന്‌ താഴേയ്ക്ക്‌ നിപതിക്കുമ്പോഴേ മനസ്സിലായിരുന്നു. അതൊരു പക്ഷേ, കുറ്റബോധത്തിന്റെ പ്രതിസമ്മാനമാകാം.
   എങ്കിലും മഹാബലി അസ്വസ്ഥനായിരുന്നു. അത്‌ ദിനംപ്രതി വർധിച്ചുവന്നതേയുള്ളു. ഒരിക്കൽ സർവൈശ്വര്യങ്ങളോടും താൻ ഭരിച്ച ദേശത്തിന്റെയും പ്രജകളുടെയും ദുരവസ്ഥ അദ്ദേഹത്തെ അതീവ ദു:ഖത്തിലാഴ്ത്തി.
   ഗൃഹാതുരത്വത്തിന്റെ വിങ്ങൽ അസഹ്യമായപ്പോൾ മഹാവിഷ്ണുവിനോട്‌ സങ്കടമുണർത്തിക്കാൻ മഹാബലി തീരുമാനിച്ചു.
   ഏറെ നാളത്തെ കാത്തിരിപ്പിന്‌ ശേഷം അനന്തശയനത്തിൽനിന്ന്‌ പാതാളത്തിലെത്തിയ മഹാവിഷ്ണുവിനെ മഹാബലി മുഖം കാണിച്ചു. ഒരൽപം സങ്കോചം മഹാവിഷ്ണുവിനുണ്ടായിരുന്നു.
    "സൗഖ്യമല്ലേ രാജൻ?"
   "നമ്മുടെ പ്രജകൾക്കില്ലാത്ത സൗഖ്യം നമുക്കെന്തിന്‌ പ്രഭോ..."
   മഹാബലിയുടെ സ്വരത്തിലെ നിരാശ മഹാവിഷ്ണു തിരിച്ചറിഞ്ഞു.
   "അങ്ങേയ്ക്ക്‌ എന്തോ ഉണർത്തിക്കുവാനുണ്ടല്ലോ..."
   "അതേ പ്രഭോ..."
   "പറഞ്ഞാലും മഹാത്മൻ."
   "നമ്മുടെ പ്രജകൾ നമുക്കായി അനന്തമായ കാത്തിരിപ്പിലാണ്‌. ജനായത്തഭരണം അവരെ നിത്യദുരിതത്തിലേക്ക്‌ തള്ളിയിട്ടിരിക്കുന്നു. പ്രജകൾ വീണ്ടുമൊരു ക്ഷേമൈശ്വര്യഭരണം നമ്മിൽനിന്ന്‌ പ്രതീക്ഷിക്കുന്നു... അതുകൊണ്ട്‌ കനിവുണ്ടായി നമുക്ക്‌ ഒരിക്കൽക്കൂടി..."
   മഹാവിഷ്ണു ചിന്താകുലനായി. അസുരരാജാവിന്‌ പാതാളത്തിൽ സർവസുഖങ്ങളും അനുവദിച്ച്‌ കൊടുത്തിട്ടുണ്ട്‌. അല്ലലില്ലാത്ത ജീവിതം. എന്നിട്ടും മഹാബലി ഭൂമിയെ സ്വപ്നം കാണുന്നു... അവിടുത്തെ നരകതുല്യമായ അവസ്ഥ അദ്ദേഹത്തിന്‌ അറിയില്ലെന്നുണ്ടോ?
   ക്വട്ടേഷൻ സംഘങ്ങൾ നാട്‌ വിറപ്പിക്കുന്നു. റോഡുകൾ മരണഗർത്തങ്ങളായി മാറിയിരിക്കുന്നു. ഭരണാധികാരികൾതന്നെ കൊള്ളസംഘങ്ങൾക്ക്‌ നേതൃത്വം നൽകുന്നു. വിലക്കയറ്റം സർവസീമകളും കടക്കു മ്പോൾ പട്ടിണി നിസ്വന്റെ അടുപ്പിൽ വെള്ളമൊഴിക്കുന്നു. ഭൂമിയും വായുവും വെള്ളവും വിദേശികൾ കൈപ്പിടിയിലാക്കിയിരിക്കുന്നു. കയ്യൂക്കും അധികാരദണ്ഡുമുള്ള ഒരു ന്യൂനപക്ഷം സമ്പത്ത്‌ വാരിക്കൂട്ടി അതിനുമുകളിൽ കിരാതനൃത്തം ചവിട്ടുന്നു. പെൺകുട്ടികൾ കൗരവസദസ്സുകളിൽ മാത്രമല്ല, പൊതുനിരത്തുകളിൽപ്പോലും വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നു...
   എത്ര മഹനീയ ഭരണമായിരുന്നു മാവേലിയുടേത്‌! ദേവന്മാരുടെ സ്വാർഥതയും അസൂയയുമാണ്‌ തന്നെക്കൊണ്ട്‌ ആ പാതകം ചെയ്യിച്ചതു. മഹാദാനവനായ ഈ അസുരചക്രവർത്തി വാക്കിലും പ്രവർത്തിയിലും ധർമിഷ്ഠനായതുകൊണ്ടല്ലേ വഞ്ചനയിലൂടെ രണ്ടു ചുവടുകൾകൊണ്ട്‌ എല്ലാം അളന്നെടുത്തപ്പോഴും മൂന്നാമത്തെ ചുവടിനായി സ്വന്തം ശിരസ്‌ താഴ്ത്തി തന്നത്‌...
   അദ്ദേഹത്തെ നിരാശപ്പെടുത്തിക്കൂടാ... ഒരിക്കൽ ചെയ്ത തെറ്റിന്‌ അത്‌ പ്രായശ്ചിത്തവുമാകും.
   പക്ഷേ, ഒരിക്കൽ ഭൂലോകം വെടിഞ്ഞവന്‌ ശാപമോക്ഷത്തിലൂടെ മറ്റൊരു ജന്മം... അത്‌ പാതാളനിയമങ്ങൾക്ക്‌ എതിരല്ലേ?
   എന്നാലും...
   ഉപായമുണ്ട്‌.
   ജനായത്ത സമ്പ്രദായത്തെ പട്ടടയിൽ ഉപേക്ഷിച്ച്‌ ജനം മഹാബലി തമ്പുരാനെ ആഹ്ലാദത്തോടെ വരവേറ്റു. അവർ ജനദ്രോഹികളെ അധികാര കസേരകളിൽനിന്ന്‌ പിടിച്ചിറക്കി. മഹാബലിതമ്പുരാനെ
സിംഹാസനത്തിൽ അവരോധിച്ചു.
   നാടെങ്ങും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞു. കള്ളവും ചതിയും എള്ളിൻ വലുപ്പത്തിലും കാണാതായി.
   ഒരുനാൾ ഒരു താരസുന്ദരി തമ്പുരാനെ മുഖം കാണിക്കാനെത്തി.
   "മഹാബലിത്തമ്പുരാൻ നീണാൾ വാഴട്ടെ..."
   തമ്പുരാൻ നിറദീപംപോലെ പുഞ്ചിരിച്ചു. അറിയാതെ തമ്പുരാന്റെ മനമൊന്നിളകി. സുന്ദരി അൽപംകൂടി തമ്പുരാനോട്‌ അടുത്തു. ചെവിയിലെന്തോ മന്ത്രിക്കാനുള്ള ഭാവമാണെന്നു തോന്നുന്നു. തമ്പുരാന്റെ മസ്തിഷ്ക്കത്തിൽ സർപ്പബുദ്ധിയുടെ തിരയിളക്കം. ഒരൽപം അകലം പാലിച്ചേ മതിയാകു. ജനായത്തക്കാർക്ക്‌ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാം. ഒരു രാജാവിന്‌ നിർലജ്ജനാകാനാവില്ലല്ലോ. എന്തിനും ഒരു ലക്ഷ്മണരേഖ നല്ലതാണ്‌.
    ഉടൻ വന്നു രാജാവും പ്രജയും തമ്മിലുള്ള അകലത്തിന്റെ സിഗ്നൽ.
   "അങ്ങയുടെ നന്മനിറഞ്ഞ ഭരണത്തിൽ ജനങ്ങൾ വളരെ സന്തുഷ്ടരാണ്‌."
   തമ്പുരാൻ കോൾമയിർകൊണ്ടു. ഭരണം തുടങ്ങിയിട്ട്‌ ആദ്യം കേൾക്കുന്ന നല്ലവാക്ക്‌.
   "പക്ഷേ..."
   "ഉം...? എന്താണ്‌...?"
   "അങ്ങയുടെ ഭരണത്തിൻ ഊർജപ്രതിസന്ധി ഒരു കല്ലുകടിയായി ജനങ്ങൾക്ക്‌ അനുഭവപ്പെടുന്നു."
   "ഹെന്ത്‌... നമ്മുടെ രാജ്യത്ത്‌ ഊർജപ്രതിസന്ധിയോ...?"
   "അതേ പൊന്നുതമ്പുരാനെ... രാജ്യത്തിന്റെ പല ഭാഗത്തും പവർകട്ട്‌ നിത്യസംഭവമാണ്‌..."
   മഹാബലിയുടെ മുഖം വിവർണമായി.
   "അങ്ങ്‌ വിഷമിക്കണ്ടാ. പരിഹാരമുണ്ട്‌."
   "എന്ത്‌ പരിഹാരം?"
   "സകല ഊർജത്തിന്റെയും ഉറവിടം സൂര്യനാണല്ലോ. നമുക്ക്‌ സൂര്യനിൽനിന്ന്‌ ഊർജം ശേഖരിച്ച്‌ വൈദ്യുതിയാക്കിമാറ്റാം."
   മഹാബലിയുടെ മുഖം വൈദ്യുതി വിളക്കുപോലെ മിന്നിത്തിളങ്ങി.
   "വിശാലമായ അങ്ങയുടെ രാജ്യത്തിൽ ഒരുതുണ്ട്‌ ഭൂമി ഊർജയന്ത്രങ്ങൾ സ്ഥാപിക്കാൻ നൽകിയാൽ മതി."
   "ഓ, അതിനെന്താ? യന്ത്രം സ്ഥാപിക്കാൻ ഒരുതുണ്ട്‌ ഭൂമിയല്ലേ വേണ്ടു?"
   "അതേ തമ്പുരാനേ..."
   "അത്‌ മൂന്നടിയോളം വരില്ലല്ലോ?"
   സുന്ദരി ഞെട്ടി. സ്വർഗവും പാതാളവും കിടിലംകൊണ്ടു.
   "ഇപ്രാവശ്യം നാമാവും അളക്കുക."
   മാവേലി തമ്പുരാന്റെ സ്വരം ദൃഢമായിരുന്നു.
   യുവതിയുടെ മുഖം വിളറി വെളുത്തു.
   ആ മധുര പ്രതികാരം സൃഷ്ടിച്ച പ്രകമ്പനത്തിൽ അനന്തൻ ശക്തിയായി ഒന്ന്‌ ആടിയുലഞ്ഞു. അനന്ത ശയനത്തിലായിരുന്ന മഹാവിഷ്ണു അസുരചക്രവർത്തിയുടെ പുതിയ മുഖം കണ്ട്‌ ഞെട്ടിയുണർന്നു. പതിവിന്‌ വിപരീതമായി ശക്തമായി ആടിത്തിമിർക്കുന്ന കടൽ...!
   അപകടം മണത്ത്‌ മഹാവിഷ്ണുവിന്റെ മുമ്പിൽ അണിനിരന്ന ദേവഗണങ്ങളുടെ വസ്ത്രാഞ്ചലങ്ങൾ തിരമാലകൾ ക്ഷാളനം ചെയ്തു.
   മഹാവിഷ്ണുവിന്റെ മിഴികൾ പാലാഴി മഥനകഥയുടെ ചിത്രത്താളുകളിലേക്ക്‌ മിഴികൾ നട്ടിരിക്കുന്നത്‌ ആശങ്കയോടെ ദേവഗണം നോക്കിനിന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…