അനന്തകൃഷ്ണൻ മാന്താനത്ത്
ആത്മസമർപണമാണ് ഒരു കലയുടെ വിജയം . ഒരു നടന് സ്വന്തം കഥാപാത്രത്തിന്റെ പൂർണതയ്കുവേണ്ടി ഏതറ്റവും വരെ പോകാം എന്ന് കാട്ടിതന്ന ചിത്രം . ക്രിസ്ത്യൻ ബേലിനോടുള്ള ( Cristian Bale) ആരാധന കൊണ്ട് കാണാൻ ഞാൻ തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത് . പോസ്റ്ററിലെ മെലിഞ്ഞുണങ്ങിയ BALE ശരിക്കും അമ്പരപ്പ് ഉളവാക്കിയിരുന്നു .
ആരോഗ്യമുള്ള ശരീരം ഏതൊരുവന്റെയും സ്വപ്നമാണ് . തന്റെ സുന്ദരമായ ശരീരം ഈ വിധം നശിപ്പിക്കാനുള്ള ആ തന്റേടം മാത്രം മതി ഈ നടനെ നമിക്കാൻ . മെലിഞ്ഞ ശരീരം ഒന്നു വണ്ണിപ്പിക്കാൻ പെടുന്ന പാട് ഈയുള്ളവന് അറിയാം .
" AMERICAN PSYCHO(2000) " ക്ക് ശേഷം ബേൽ ചെയ്ത " സൈക്കോ " ത്രില്ലെർ ആണ് ഇതെന്ന് അനുമാനിക്കട്ടെ . " AMERICAN PSYCHO " ഒരു വേറിട്ട അനുഭവമായിരുന്നു .
"Trevor Reznik " എന്ന Machinistന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ കാട്ടുന്നത് . ഒരു വർഷമായി ഉറക്കം നഷ്ടപ്പെട്ടു ജീവിക്കുന്ന വ്യക്തിയാണയാൾ (insomnia രോഗം). വിരസമായ അയാളുടെ ജീവിതത്തിലാകെ നിറഞ്ഞു നില്ക്കുന്നത് ഒരു വേശ്യയും , ഒരു കൊഫിഷൊപ്പ് ജീവനക്കാരിയുമാണ്. ഇവരൊക്കെ അയാളോട് പറയുന്നുണ്ട് "If you were any thinner,you wouldn't exist ". ഇതിനിടെ അയാളുടെ അനാസ്ഥ മൂലമുണ്ടാകുന്ന ഒരപകടത്തിൽ കൂടെ ജോലിചെയ്യുന്ന ഒരാളുടെ കൈ നഷ്ടമാകുന്നു .
മറ്റാരും കാണാത്ത ഒരു വ്യക്തി ഇയാളുടെ മുൻപിൽ പല തവണയായി പ്രത്യക്ഷപ്പെടുന്നുണ്ട് . ഫ്രിഡ്ജിൽ കാണുന്ന കുറിപ്പും , ഈ മനുഷ്യനും ഒക്കെ Trevor' ന്റെ മനസ്സിൽ വിഭ്രമങ്ങൾ ഉണ്ടാക്കുന്നു . കൊഫിഷൊപ് ജീവനക്കാരിയുടെ മകനുമായി amusement park'ൽ പോകുന്ന Trevor ഒരു Ride ൽ കയറുന്നു. അവിടെ " Rode to Hell ", " Road to salvation " എന്നീ വഴികൾ ശ്രദ്ധിക്കണം. ഇതുമായി ക്ലൈമാക്സ് ഒന്നു ബന്ധപ്പെടുത്തി ചിന്തിക്കേണ്ടതുണ്ട് .
അവസാന 20 മിനിറ്റ് കഥ മാറിമറിയുകയായി . കണ്ടനുഭവിക്കേണ്ടത് പറഞ്ഞു നശിപ്പിക്കാൻ തല്ക്കാലം ഉദ്ദേശിക്കുന്നില്ല .
തീര്ച്ചയായും കാണേണ്ട ചിത്രം ...