23 Dec 2013

തേങ്ങാപാൽ പൊടിയിൽ നിന്ന്‌ സമീകൃത ആഹാരം

പിഎസ്ജി കോളജ്‌ ഓഫ്‌ ആർട്ട്സ്‌ ആൻഡ്‌ ശയൻസ്‌, കോയമ്പത്തൂർ

കാർബൊഹൈഡ്രേറ്റുകൾ, ജീവകങ്ങൾ, കൊഴുപ്പ്‌, ധാതുക്കൾ എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുള്ള ഭക്ഷണം അഥവാ പാനീയം എന്നു സമീകൃത ആഹാരത്തെ സാമാന്യമായി നിർവചിക്കാം. തേങ്ങാപാൽ പൊടി ഉപയോഗിച്ച്‌ കുട്ടികൾക്കും, തേങ്ങാപ്പൊടി ഉപയോഗിച്ച്‌ മുതിർന്നവർക്കും ഇത്തരത്തിലുള്ള സമീകൃത ആഹാരം നിർമ്മിക്കുക എന്ന ഗവേഷണ പദ്ധതിയാണ്‌ നാളികേരവികസന ബോർഡിന്റെ സഹകരണത്തോടെ കോയമ്പത്തൂർ പി.എസ്‌.ജി കോളജിൽ നടക്കുന്നത്‌. ഡോ.ലളിതാ രാമസ്വാമിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ഗവേഷണത്തിൽ ഡോ.ആർ രാജേന്ദ്രൻ, ഡോ.യു സരസ്വതി, എന്നിവരാണ്‌ സഹകരിക്കുന്നത്‌. 

ഗോതമ്പു മാവിൽ അടങ്ങിയിട്ടുള്ളതിന്റെ രണ്ടിരട്ടി നാരുകൾ തേങ്ങാപ്പൊടിയിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. രക്തത്തിലേയ്ക്കു കൂടുതൽ പഞ്ചസാര ആഗിരണം ചെയ്യുന്നതു നിയന്ത്രിക്കുക, കൊളസ്ട്രോളിന്റെ അളവ്‌ കുറയ്ക്കുക തുടങ്ങി ആരോഗ്യപരമായ വിവിധ ധർമ്മങ്ങൾ  ഭക്ഷണത്തിലെ നാരുകൾക്ക്‌  ഉണ്ട്‌. പോഷകാഹാര കുറവ്‌ അനുഭവിക്കുന്ന കുട്ടികൾക്ക്‌ നാളികേരപാൽ മികച്ച ഭക്ഷണമാണ്‌. ആവശ്യത്തിന്‌ ധാതുക്കളും. കൊഴുപ്പ്‌ ജീവകങ്ങൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ തേങ്ങാപ്പാൽപൊടി, തേങ്ങാപ്പാലിനു പകരമുപയോഗിക്കാൻ മികച്ചതാണ്‌. 

സമീകൃത ആഹാര നിർമ്മാണത്തിനായി തേങ്ങാപ്പൊടിയും തേങ്ങാപ്പാൽ പൊടിയും ഉപയോഗിക്കുന്നുണ്ട്‌. ഇവയ്ക്കൊപ്പം പയർ, പരിപ്പ്‌വർഗ്ഗങ്ങൾ, ചാമ, തിന തുടങ്ങിയ ധാന്യങ്ങൾ,  ശർക്കര എന്നിവ ചേർത്താണ്‌ സമീകൃത ആഹാരം തയാറാക്കുന്നത്‌. തേങ്ങാപ്പൊടി, തേങ്ങാ പാൽപ്പൊടി ഇവ വിവിധ അനുപാതത്തിൽ ചേർത്ത്‌ പരീക്ഷണം നടക്കുന്നു. ഇവയിൽ ഏതാണ്‌ കൂടുതൽ ആരോഗ്യദായകം  എന്ന്‌ ശാസ്ത്രീയമായി വിലയിരുത്തിയതിനു ശേഷം മാത്രമെ നിർമാണ ഘട്ടത്തിലേയ്ക്കു കടക്കുകയുള്ളു. ഓരോന്നിന്റെയും ഗുണമേന്മ, പോഷകനിലവാരം, സൂക്ഷിപ്പു കാലം എന്നിവയും പ്രത്യേകം നിരീക്ഷിച്ച്‌ വിലയിരുത്തുന്നുണ്ട്‌. ഗവേഷണശാലയിലെ പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം രണ്ട്‌ ഉൽപന്നങ്ങളുടെയും ഗുണമേന്മയും മറ്റും ജീവികളിൽ പരീക്ഷിക്കും. പ്രധാനമായും ശാരീരിക വളർച്ച, പോഷക നിലവാരം തുടങ്ങിയ ഘടകങ്ങളാണ്‌ രണ്ടാം ഘട്ടത്തിൽ പരീക്ഷിക്കപ്പെടുക. ഇതുകൂടാതെ ഈ സമീകൃത ഭക്ഷണത്തിലെ പോഷക നിലവാരവും, ഇതിന്റെ നിർമാണത്തിന്‌  വേണ്ടിവന്ന ചെലവും  തമ്മിൽ താരതമ്യം ചെയ്തു പഠിക്കും. തുടർന്നായിരിക്കും വ്യാവസായിക ഉത്പ്പാദനത്തിന്‌ ആവശ്യമായ സാങ്കേതികവിദ്യ ക്രമീകരിക്കുക.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...