23 Dec 2013

വെളിച്ചെണ്ണ ഏറ്റവും ശുദ്ധമായ ഭക്ഷ്യ എണ്ണ


ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌, തിരുവനന്തപുരം

പ്രകൃതിദത്തവും ശുദ്ധീകരണ പ്രക്രിയയ്ക്കു വിധേയമാക്കാത്തതുമായ വെളിച്ചെണ്ണ ആരോഗ്യത്തിനു സുരക്ഷിതവും, മനുഷ്യശരീരത്തിന്‌ ഒരു തരത്തിലും ഹാനികരവുമല്ല. മാത്രവുമല്ല,  മധ്യശൃംഖലയിൽപ്പെട്ട ഇത്രയധികം കൊഴുപ്പ്‌ അമ്ലങ്ങൾ  അടങ്ങിയിട്ടുള്ള വേറെ ഭക്ഷ്യഎണ്ണകൾ ഇതുവരെ കണ്ടെത്തിയിട്ടുമില്ല.

കേരള സർവകലാശാലയിലെ ഈ ഗവേഷണ ഫലങ്ങൾ സ്ഥിരീകരിക്കുന്നതിനാണ്‌ തിരുവനന്തപുരത്തുള്ള ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ ആൻഡ്‌ ടെക്നോളജി ഇതേക്കുറിച്ച്‌ വീണ്ടും ക്ലിനിക്കൽ പഠനങ്ങൾ നടത്തിയത്‌.  ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ടിലെ ബയോകെമിസ്ട്രി വിഭാഗത്തിലുള്ള ഡോ. എൻ. ജയകുമാരിയാണ്‌ ഈ ഗവേഷണ പദ്ധതിയ്ക്ക്‌ നേതൃത്വം നൽകിയത്‌. നാളികേര വികസന ബോർഡുമായി സഹകരിച്ചായി രുന്നു പഠനം. വെളിച്ചെണ്ണയുടെ ഭക്ഷ്യഉപയോഗം ഹൃദ്‌രോഗികളിലെ കൊളസ്ട്രോളിന്റെ അളവിനെ സ്വാധീനിക്കുന്നുണ്ടോ എന്ന അന്വേഷണമായിരുന്നു പഠനത്തിന്റെ മുഖ്യ വിഷയം.

പൂരിതകൊഴുപ്പ്‌ രക്തത്തിലെ കൊളസ്ട്രോളിന്റെ തോത്‌ ഉയർത്തു കയും അത്‌ ഹൃദ്‌രോഗത്തിനു കാരണ മാകുകയും ചെയ്യാമെന്ന്‌ ഒരു വാദഗതി ഉണ്ട്‌. അതിനാൽ കൊളസ്ട്രോളിന്റെ അളവ്‌ പരമാവധി കുറയ്ക്കുക എന്നതാണ്‌ രോഗം വരാതിരിക്കാൻ ഡോക്ടർമാർ നൽകുന്ന നിർദ്ദേശം. പക്ഷെ, അടുത്ത കാലത്ത്‌ നടന്ന പഠനങ്ങളിൽ കൊളസ്ട്രോളിന്റെ അളവ്‌ വളരെ താഴ്‌ന്ന  താഴ്‌ന്നനിലയിലുള്ള വ്യക്തികൾക്കും ഹൃദ്‌രോഗം ഉണ്ടാകു ന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ശ്രീചിത്തിരയിൽ നടത്തിയ പഠനങ്ങ ളിലും ഉയർന്ന കൊളസ്ട്രോൾനില മാത്രമല്ല ഹൃദ്രോഗകാരണം എന്നു തെളിഞ്ഞു.

ഇതര രാസപ്രക്രിയ വഴി ശുദ്ധീകരിക്കാത്ത പ്രകൃതിദത്ത വെളിച്ചെണ്ണയുടെ ഉപയോഗം മനുഷ്യശരീരത്തിന്‌ ഒരു തരത്തിലും ഹാനികരമല്ല എന്ന്‌ ശ്രീചിത്തിരയിലെ ഗവേഷണത്തിൽ കണ്ടെത്തി. വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുന്നവരെയും മറ്റു സസ്യ എണ്ണകൾ ഉപയോഗിക്കുന്നവരെയും പ്രത്യേകം വേർതിരിച്ചാണ്‌ പഠനം നടത്തിയത്‌. ഇവർ തമ്മിൽ മൊത്തം കൊളസ്ട്രോളിന്റെയോ ചീത്ത കൊളസ്ട്രോളിന്റെയോ അളവിൽ ഒരു വ്യത്യാസവും കണ്ടെത്താനായില്ല. 

അതേസമയം വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചവരിൽ  ട്രൈഗ്ലിസറൈഡിന്റെ അളവ്‌ കുറഞ്ഞിരിക്കുന്നതായും പഠനത്തിൽ തെളിഞ്ഞു. ഇതിൽ നിന്ന്‌ ഹൃദ്‌രോഗികൾ സാധാരണ ഭക്ഷണത്തോടൊപ്പം സ്ഥിരമായി വെളിച്ചെണ്ണ ഉപയോഗിച്ചാലും അത്‌ അവരുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവിനെ ബാധിക്കുന്നില്ല എന്നു വ്യക്തമായി. വെളിച്ചെണ്ണയിൽ  പൂരിത കൊഴുപ്പ്‌ അമ്ലമാണ്‌ കൂടുതൽ ഉള്ളത്‌ എങ്കിലും അതിൽ 64 ശതമാനവും മദ്ധ്യശൃംഖലയിൽപ്പെട്ട കൊഴുപ്പാണ്‌ അടങ്ങിയിരിക്കുന്നത്‌. തന്മൂലം വെളിച്ചെണ്ണ വേഗം ദഹിക്കുകയും ഊർജ്ജമായി പരിണമിക്കുകയും ശരീരത്തിന്റെ തൂക്കം കുറയുകയും ചെയ്യുന്നു. 

ഇതിനു പുറമെ ആറു ശതമാനം അപൂരിത കൊഴുപ്പ്‌ അമ്ലവും, 26 ശതമാനം ബഹു അപൂരിത കൊഴുപ്പും വെളിച്ചെണ്ണയിലുണ്ട്‌. അതുകൊണ്ട്‌ പാചകത്തിന്‌ ഉപയോഗിക്കുമ്പോൾ പെട്ടെന്ന്‌ രാസഘടനയിൽ മാറ്റം സംഭവിക്കുന്നില്ല. ഇതിലെ മദ്ധ്യ ശൃംഖല കൊഴുപ്പ്‌ മുലപ്പാലിലേതിനു സമാനമാണ്‌. അതുകൊണ്ടു തന്നെ ആരോഗ്യത്തിനും പ്രതിരോധത്തിനും വെളിച്ചെണ്ണ സഹായകരമെന്നും തെളിഞ്ഞിട്ടുണ്ട്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...