ഇരുളിടുക്കിൽ നിന്ന് ബ്രഹ്മരാഗത്തിലെക്ക് ഉൾമിഴിയാം!


ഡോ കെ ജി ബാലകൃഷ്ണൻ 


ആ ആഗസ്റ്റ്‌ പതിനഞ്ച്,
ഇരുളിടുക്കിലേക്കാണ് 
എന്നെ 
ആനയിക്കുന്നതെന്ന് 
അന്നറിഞ്ഞിരുന്നേയില്ല.

പുലരിപ്പിറവി 
വെളിച്ച്ത്തിലെക്കെന്ന്
ആശ്വസിച്ചു;
അല്ല,
ആഹ്ലാദിച്ചു(അത്യധികം)-
അത് 
നിത്യസത്യമെന്ന് നിനച്ച്,
അരക്കിട്ടുറപ്പിച്ച്
തുള്ളിച്ചാടി;
നാടാകെ 
മൂവർണക്കൊടി പാറി, 
സ്വാതന്ത്ര്യഗാഥ പാടി,
.തിമർത്തു.
(തിമർക്കുന്നു ;
ഈ നിമിഷത്തിൻറെ 
നുറുങ്ങു ചിരിയിലും)

2 .
പക്ഷെ,
കണ്‍തുറന്നപ്പോൾ
 അറിയുമറിവ് 
ഉള്ത്തുടിപ്പിലെക്ക്
ഇളവെയിൽത്തുള്ളി ഇറ്റിച്ച് 
നേരുണർത്തുന്നു
എന്നിൽ.

നീയാം മൗനത്തിലെ ചതി,
വാചാലത്തിലെ
അപശ്രുതി,
(ഉള്ളിരിപ്പെന്ന് 
പഴയ നാടൻ പറച്ചിൽ)
എനിക്ക് 
ഇന്ന് 
കരൾ വെളിയുന്നു.

3.
നീറ്റുഭസ്മം 
ഇടക്കിടെ,
(ആ ലാടനെപ്പോലെ )
നിന്റെ വൈദ്യം-
(നിന്റെ പ്രബോധനം,
പ്രസ്താവന,
ഒരു നുണത്തുണ്ടം.)
ഈ കൊടും വ്യാധിക്ക്.

 4.
എനിക്ക് 
മതിയായി 
മടുത്തു;
(മനവും മനമില്ലായ്മയും
മാനമില്ലായ്മയും)

5.
സുഹൃത്തേ,
നീ 
നിന്റെ കങ്കെട്ട് 
തുടരുന്നു;
പിന്നെ,
പുതിയ പുതിയ 
കടുംകെട്ടിട്ട്,
അഴിയാക്കുരുക്ക് തീർത്ത് 
നിയമക്കയറ്കൊണ്ട്
എന്റെ 
കാഴ്ച്ചയെ 
കേൾവിയെ 
ഉള്ളുണർവിനെ
കഴുവേറ്റുന്നു.

6.
നീ 
എന്നെ 
ഈ തുരങ്കത്തിലൂടെ
ആഴക്കയത്തിലേക്ക്
കുത്തൊഴുക്കുന്നു.
പക്ഷെ, സുഹൃത്തേ,
മർദം 
കൂലം കുത്തുന്ന
അളവിൽ 
ഈ ഉരുക്ക്ഭിത്തി 
പിളരുമെന്നും 
പ്രളയത്തിൽ 
നീയും 
അമരുമെന്നും 
അറിഞ്ഞാലും!

7.
സമയമായി,
നമുക്ക്,
ഇനി,
പുതുവെളിച്ചത്തിലെക്ക് 
കണ്‍തുറക്കാം-
ഈ പുലരിപ്പാട്ടിന് 
ബ്രഹ്മ രാഗ മരുളാം!
====================

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ