ശ്രീദേവിനായര്‍
എണ്ണിയാലൊടുങ്ങാത്ത കാമനകളില്‍ സ്വയം തിരിച്ചറിയല്‍
ദുര്‍ഘടം മാത്രമായിരുന്നു.
ത്രികാലങ്ങളിലും മങ്ങാതെ,മായാതെ നിലകൊള്ളാന്‍
കഴിയില്ലെന്ന കേവല സത്യത്തിന്റെ മാറ്റൊലി
എവിടെയോ കേള്‍ക്കുന്നു.
വീശിത്തളരാത്ത തെന്നലും,കൊടുമുടിയെ ഇളക്കിമറിക്കുന്ന കൊടുംകാറ്റും
പ്രകൃതിയുടെ പ്രണയസന്തതികള്‍ തന്നെയോ?
അവിരാമമായി ഒഴുകി ഒഴിയാന്‍ ശ്രമിക്കുന്ന പ്രവാഹം പോലെ
കിളികളുടെ കൂജനം പോലെ മനസ്സ്...
അതില്‍ എവിടെയോ എന്നോ എഴുതിവയ്ക്കപ്പെട്ട കഥകള്‍
മാത്രം പൂര്‍ത്തീകരിക്കാന്‍ നിയോഗിക്കപ്പെട്ട മനുഷ്യര്‍
നാം ചിലപ്പോഴെങ്കിലും വിധിക്കുമുന്നില്‍ തോറ്റുപോകുന്നത്
തികച്ചും സത്യം തന്നെയല്ലേ?
എന്നോ മറന്ന മുഖം സ്വന്തമായിരുന്നുവെന്ന തിരിച്ചറിവ്
ഉദിക്കാതെ അസ്തമിച്ച പ്രഭാവങ്ങള്‍ പോലെ നിഷ്പ്രഭമായിരുന്നു.അവിരാമമായി ഒഴുകി ഒഴിയാന്‍ ശ്രമിക്കുന്ന പ്രവാഹം പോലെ
അതില്‍ എവിടെയോ എന്നോ എഴുതിവയ്ക്കപ്പെട്ട കഥകള്‍