ഫ്രാൻസിൽനിന്ന് ഈനാശു
കാമുവിന്റെ
പുസ്തകങ്ങളും അവയുടെ തർജ്ജമകളും-മലയാളമടക്കം 65 ഭാഷകളിൽ -നടത്തിയ
കത്തിടപാടുകളും, ലേഖനങ്ങളും, എന്നു വേണ്ട കാമുവിനെക്കുറിച്ചുള്ള എല്ലാ
വിവരങ്ങളും തെളിവുകളും സൂക്ഷിച്ചുവെച്ചിരിക്കുന്നതും കൈകാര്യം ചെയ്യുന്നതും
തെക്കൻഫ്രാൻസിലെ എയ്ക്സ് ആം പ്രോവാൻസ് ()എന്ന പട്ടണത്തിലെ
വൻലൈബ്രറിയിലാണ്. കാമുവിന്റെ കൃതികളെക്കുറിച്ചും അദ്ദേഹത്തിന്റെ
സാഹിത്യജീവിതത്തെക്കുറിച്ചും ആ ലൈബ്രറിയിൽ വച്ചു നടന്ന സംവാദങ്ങൾ
ചർച്ചകൾക്കും -നവംബർ ഏഴിന് ഫ്രഞ്ച് ടിവി ..ൽ സാക്ഷിയാവാൻ സാധിച്ചതു ഒരു
ഭാഗ്യമായി ഈ ലേഖകൻ കരുതുന്നു.
ആ അവസരത്തിൽ വിശിഷ്ടാതിഥിയായി അദ്ദേഹത്തിന്റെ മകൾ കാതറീൻ കാമു ആയിരുന്നുവേന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ച് അവരുടെ പ്രതികരണങ്ങളിലെ ഊഷ്മളതയും ലാളിത്യവും!
ആ അവസരത്തിൽ വിശിഷ്ടാതിഥിയായി അദ്ദേഹത്തിന്റെ മകൾ കാതറീൻ കാമു ആയിരുന്നുവേന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ച് അവരുടെ പ്രതികരണങ്ങളിലെ ഊഷ്മളതയും ലാളിത്യവും!
്നാസിസത്തിനെതിരെ ഫ്രാൻസിലാകെ സംഘടിക്കപ്പെട്ട പ്രതിരോധ
പ്രസ്ഥാനത്തിലെ ധീരശബ്ദമായിരുന്ന റെനെ ഷാർ എന്ന കവിയായിരുന്നു കാമുവിന്റെ
ദീർഘകാല സുഹൃത്ത്. ഷാർ താമസിച്ചിരുന്ന തെക്കൻ ഫ്രാൻസിലെ പ്രോവൻസ്
പ്രദേശത്താണ് അദ്ദേഹം സ്ഥിരതാമസമാക്കിയത്. ലുർമറേൻ എന്ന
കൊച്ചുഗ്രാമത്തിലെ ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ ശരീരം
സംസ്കരിക്കപ്പെട്ടത് -ആ ഭാഗങ്ങളും ഔദ്യോഗികആലവാരങ്ങളുമില്ലാതെ പുല്ലും
പൂക്കളും സൗമ്യമായി പൊതിഞ്ഞു നിൽക്കുന്ന ആ കുഴിമാടത്തിനു മുന്നിൽ
നമ്രശിരസ്കനാകാതിരിക്കാൻ എനിക്കായില്ല.
കടപ്പാട്: ഗ്രീൻ ബുക്സ് ബുളറ്റിൻ(പുസ്തകവിചാരം)