പി.പി.കൊച്ചു നാരായണൻ
കുറച്ച് ആളുകൾ കേട്ടിട്ടുള്ളതും അധികം ആളുകൾ കേട്ടിട്ടില്ലാത്തതും ആയ ഒരു പേരാണ്, ഡയൊജനിസ്റ്റ്. ഗ്രീസിൽ ജീവിച്ചിരുന്ന ഒരു മഹാതത്ത്വജ്ഞാനിയായിരുന്നു.അദ്
ഈ മഹാപ്രതിഭയുടെ ജീവിതകാലത്തെപ്പറ്റി ചരിത്രരേഖകളൊന്നും കിട്ടിയിട്ടില്ല. അദ്ദേഹം മഹാനായ അലക്സാണ്ടറുടെ സമകാലികനായിരുന്നു. അദ്ദേഹം ഗ്രീക്കു ചിന്തകനും തത്ത്വജ്ഞാനിയുമായിട്ടാണ് അറിയപ്പെടുന്നതെങ്കിൽ ഗ്രീസിലല്ല ജനിച്ചതു. ജന്മശേഷം ഗ്രീസിൽ വന്നു ചേർന്നതാണെന്നു പറയപ്പെടുന്നു. ഗ്രീക്കു പുരാവൃത്തങ്ങളിൽ നിന്നാണ് ചില വിവരങ്ങൾ ലഭ്യമാക്കുന്നത്. ഒരു പക്ഷെ ഗ്രീസിന്റെ ചിന്തതീർത്ഥം കൈപ്പറ്റാൻ കൊതിച്ചിരുന്നിരിക്കാം. ചരിത്രത്തിൽ തത്ത്വചിന്തക്ക് പുകൾപെറ്റ പുണ്യനാടാണ് ഗ്രീസ്. പുരാതന യവനരാജ്യം വിശ്വവിഖ്യാത തത്ത്വജ്ഞാനികൾക്ക് യവനരാജ്യം ജന്മമരുളിയിട്ടുണ്ട്. സോക്രട്ടീസ്, അരിസ്റ്റോട്ടിൽ, പ്ലേറ്റോ, ഹേശി, ഹോമർ-മുതലായവർ പ്രസിദ്ധരാണ്.
ഡയൊജനിസ്സ് അമിതമാം ധനം വാരിക്കോരി ധൂർത്തടിച്ച് ഒടുവിൽ ഉണ്ണാനും ഉറങ്ങാനും വഴിയില്ലാതെ ഒരു ഭിക്ഷക്കാരനെപ്പോലെ ജീവിച്ചു. ലൗകിക ജീവിതത്തെപ്പറ്റി അദ്ദേഹം ചിന്തിച്ചിരുന്നതായി തോന്നുന്നില്ല. ജ്ഞാനികൾ ഭൗതിക സമ്പത്തിൽ ഭ്രമിക്കുന്നില്ല. പരിവ്രാജകരെ സംബന്ധിച്ചിടത്തോളം മർത്ത്യജന്മം സ്വപ്നസന്നിദമാണ്. അതായത് ആത്മാവിനെ ചിന്തിച്ച് ആത്മാവിൽ വസിച്ച്, ആത്മാവിൽ ആനന്ദിച്ച് കഴിയുന്നു. അവരെ പ്രലോഭിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല. അവധൂതനെപ്പോലെയുള്ള സ്വഭാവവൈചിത്യം ഡയൊജനിസ്സിനെ വേറിട്ടൊരാളാക്കുന്നു. ചൂടുള്ളകാലത്ത് മണൽക്കൂനയിൽ കിടന്നുറങ്ങും. ശൈത്യകാലത്ത് തെരുവിലും വരാന്തകളിലും കിടന്നുറങ്ങും മലിന വസ്ത്രങ്ങൾ ധരിക്കും. എന്നാൽ ഈ മഹാജ്ഞാനിയെ ലോകം ആദരിച്ചിരുന്നു.
ധനം ദീപാളികുളിച്ച അദ്ദേഹം അടിമ ജീവിതത്തിന് വിധേയനായി. അപ്പോൾ തത്ത്വജ്ഞാനമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. ഈ മഹാമനീഷിയെപ്പറ്റി അലക്സാണ്ടർ ചക്രവർത്തി നന്നായി അറിഞ്ഞിരുന്നു. മഞ്ഞുകാലത്ത് ഒരു ദിവസം ഡയൊജനിസ്റ്റ് വെയിൽ കാഞ്ഞുകൊണ്ടിരിക്കുമ്പോൾ അലക്സാണ്ടർ അദ്ദേഹത്തിന്റെ അരികിൽ വന്നു. അദ്ദേഹം ഡയൊജനിസ്റ്റിനോട് പറഞ്ഞു.
"ഞാനാണ് മഹാനായ അലക്സാണ്ടർ"- "ശരി, ശരി ഞാനാണ് സിനിക്കായ ഡയൊജനിസ്റ്റ്"-
"ഞാൻ താങ്കൾക്കു വേണ്ടിഹിതകരമായിവല്ലതും ചെയ്തുതരണോ?"-അലക്സാണ്ടർ ചോദിച്ചു.
"ദയവായി എന്റെ സൂര്യപ്രകാശത്തിൽ നിന്ന് ഒഴിഞ്ഞുപോകുവിൻ"-ഡയൊജനിസ്റ്റ് പറഞ്ഞു.
അലക്സാണ്ടറുടെ ചോദ്യത്തിന് അദ്ദേഹം കൊടുത്ത മറുപടിയിൽ നിന്ന് ഒരു പ്രത്യുൽപ്പന്നമതിയായിരുന്നു എന്നു കാണാം.
ഡയൊജനിസ്റ്റ് ജീവിതത്തിന്റെ അവസാനനാളുകൾ സിനിക്ക് വിഭാഗത്തിൽപ്പെട്ട തത്ത്വജ്ഞാനി ആന്റിസ്തേനീസിന്റെ ഉപദേശമനുസരിച്ചാണ് ജീവിച്ചതു. ഈ സിനിക്കുകൾക്ക് അവധൂതന്മാരോട് സാമ്യമുണ്ട്. സിനിക്ക് തത്ത്വപ്രകാരം ഡയൊജനിസ്റ്റ് ഒരു നിഷ്ക്കാമ കർമ്മയോഗിയായിരുന്നു.
ഡയൊജനിസ്റ്റ് സത്യത്തിനപ്പുറം ഒന്നും തന്നെ ഉള്ളതായി ഓർത്തിരുന്നതേയില്ല. സത്യം തന്നെ പരമ പുരുഷാർത്ഥം എന്നു വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈശ്വരൻ സത്യമായിരുന്നു. അന്തർമുഖനായി സത്യത്തെ ഉപാസിച്ചിരുന്നു. അദ്ദേഹം പരമദയാലുവായിരുന്നു. എല്ലാവർക്കും ദയപങ്കുവച്ചിരുന്നു. എന്നാൽ മനുഷ്യന്റെ ഏറ്റവും കൂടിയ നന്മ സത്യ സന്ധത ആയിരിക്കണമെന്ന കാര്യത്തിൽ അദ്ദേഹം വിട്ടു വീഴ്ച വരുത്തിയിരുന്നില്ല. ഒരു ദിവസം നട്ടുച്ചയ്ക്ക് ഒരു റാന്തൽ വിളക്ക് കത്തിച്ച് കൊണ്ട് തെരുവിൽ ഒരു മനുഷ്യനെ തിരക്കിയ കഥ സുപ്രസിദ്ധമാണ്. അതിലെ പോയ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു അങ്ങേയ്ക്ക് വല്ലതും നഷ്ടപ്പെട്ടുവൊ? എന്തിനാണ് ഈ നട്ടുച്ചക്ക് വിളക്ക് കൊളുത്തിനോക്കുന്നത്.
ഇവിടെയെങ്ങാൻ ഒരു മനുഷ്യനുണ്ടോ എന്നു ഞാൻ നോക്കുകയാണ്. ഈ പോകുന്നവർ മനുഷ്യരല്ലേ?
"അല്ല"-ഡയൊജനിസ്റ്റ് പറഞ്ഞു.
ഡയൊജനിസ്റ്റ് വിളക്കുകൊളുത്തിനോക്കിയത് ഒരു സത്യവാനായ മനുഷ്യനെ ആയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നല്ല മനുഷ്യൻ സത്യവാനാണ്. നാഗരികതയുടെ നിറുകയിൽ എങ്ങും ഒരു നല്ല മനുഷ്യനെ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞില്ല. ഡയൊജനിസ്റ്റിന്റെ ഈ ദർശനം മാനവതയുടെ ലക്ഷ്യത്തെ ഉദാഹരിക്കുന്നു. അദ്ദേഹം സോക്രട്ടീസിനെപോലെ വാചാലനായിരുന്നില്ല. എന്നിട്ടും യവന ചിന്തകർമാരുടെ ചരിത്രത്തിൽ അദ്ദേഹം അനശ്വര മുദ്ര പതിപ്പിച്ചു. ആരായിരുന്നു അദ്ദേഹം മൗന കറവൃത്തിന്റെ മനോഹര വ്യക്തി മുദ്ര - തത്ത്വജ്ഞാനത്തിന്റെ കെടാവിളക്ക് സത്യത്തിന്റെ ആരാധകൻ - ഇതെല്ലാം കൂടിയാൽ ഡയൊജനിസ്സാകും. ഡയൊജനിസ്സിന്റെ കഥ പറയുമ്പോൾ ഛന്ദോഗ്യൊപനിഷത്തിലെ സത്യകാമന്റെ കഥ ഓർമ്മവരും. ജവഹർലാൽ നെഹ്‌റു അദ്ദേഹത്തിന്റെ വിശിഷ്ടകൃതി ഡിസ്കവറി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിൽ 1682-ാമത്തെ ഖണ്ഡികയിൽ സത്യാന്മനെപ്പറ്റി അഭിപ്രായപ്പെട്ടത് ഡയൊജനിസ്സിന് യോജിക്കുമെന്ന് പറയാം, അദ്ദേഹം പറയുന്നു. സത്യം പരിശീലിപ്പിക്കപ്പെടുന്നതൊ പുറമെനിന്ന് അടിച്ചേൽപ്പിക്കപ്പെടുന്നതൊ അല്ല. അത് സഹജാവബോധമാണ്. അവൻ എല്ലാം അറിഞ്ഞവനാണ്. സത്യകാമൻ ധീര സത്യത്തിന്റെ വക്താവാണ്. ലോകത്തിന്റെ ശ്രേയസ്സ് അവന്റെ കൈയ്യിലുണ്ട്.
സത്യത്തെ ആശ്രയിക്കുന്നവർ പൂർണ്ണകാമന്മാരായിത്തീരുന്നു. പുരാണ പുരുഷനായ ഈ മുതുമുത്തച്ഛൻ അറിവിൽ പിഞ്ചോമനകളായ നമുക്ക് സത്യത്തിന്റെ വെളിച്ചത്തിൽ വളരാൻ പ്രചോദനമരുളട്ടെ. ഡയൊജനിസ്സ് തൊണ്ണൂറു വർഷം ജീവിച്ചിരുന്നു.