മഞ്ഞു കണങ്ങളിൽ തെളിയുന്ന മനസ്സ്....

വെണ്മാറനല്ലൂർ നാരായണൻ

വേനൽ മഴയെ ഇടഞ്ഞ് കടക്കുന്ന ഇടവം.
മഴകഴിഞ്ഞ് വെയിൽ പുകഞ്ഞ പകലുകളിൽ കിളികൾ ബഹളം കൂട്ടി.
വിളഞ്ഞ വിത്തുകൾ പൊഴിഞ്ഞ് മരങ്ങൾ തിമിർത്ത് നിന്നു.
കുയിലുകൾ പുറകേ ഓടി കാക്കകൾ ബഹളം കൂട്ടി.
ഉറങ്ങാത്ത രാത്രിയിൽ പറന്നുയർന്ന പ്രാണികൾ.
മഴപൊഴിഞ്ഞ തെരുവുകളിൽ പതറിവീണ് പലതും പൊലിഞ്ഞ കാലം.

എല്ലാം കഴിഞ്ഞ്, തെളിഞ്ഞ പ്രഭാതം ഇന്ന്.

ചെടികൾക്ക് തളിരിട്ട് വളരാൻ തിടുക്കം.
ജലകണങ്ങൾ ഉണരുന്ന തളിരുകൾ.
സുഖകരം.

വായുവിൽ താപം പകർന്ന് പറന്ന് പൊഴിയുന്ന ജലകണങ്ങളിൽ നിന്റെ പ്രാണനുണ്ട്.
.... അറിയില്ലെങ്കിലും.
കിളികളും പ്രകൃതിയും പകർന്ന് വിടർത്തുന്ന മനസ്സാണ് മനുഷ്യന്.

തിങ്ങുന്ന തെരുവുകളിൽ, വലിച്ചെറിഞ്ഞ ചവറുകൾ അടിഞ്ഞുകൂടി അളിയുന്ന പട്ടണങ്ങളിൽ ... നിന്റെ മനസ്സും കരയുന്നുണ്ടാവും.
പ്രകൃതി ഭാവങ്ങൾ പിടയുന്നുണ്ടാവും.

സന്ധ്യകളെ അടുക്കുക.
അടിച്ചുവാരി തെളിക്കുക.
മഞ്ഞുകണങ്ങൾ തളിക്കുക.
മുന്നിൽ തെളിഞ്ഞ കോലങ്ങൾ വരയ്ക്കുക.
പ്രകൃതിയടുത്ത് പ്രഭാതങ്ങൾ നേടുക.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?