24 May 2014

പ്രണയമണികള്‍

രാധാമണി പരമേശ്വരൻ
  നിളയുടെ നീരാട്ടു മഹോത്സവം  മഴയുടെ നര്‍ത്തന മദനോത്സവം തഴുകുന്നു പുഴയുടെ പരിരംഭണം വര്‍ഷകനകധാരാ സുഖലാളനം
ഇവടെ സാഗര സംഗമ സമാഗമം

ഇളകും ജലരേഖ ഇതളായ് തിളങ്ങും
മാദകതിടമ്പായലിയുന്നു ഭുവനം
ഭാരതചിത്രപ്പുഴക്കടവില്‍ കേളിലയം
വരിക മദാലസേ മന്ദാകിനിയായ്
മന്ദസമീരേ മധുമൊഴി മൃദുലേ-------

സാരസ നീരസ കല്ലോലിനീ നിന്‍റെ
ഹൃദയമര്‍മ്മരം പ്രണയാമൃതം
പ്രേമധാരയായ് പൊതിയൂ മോഹനി
നീന്തിത്തുടിച്ചോടി ചാരത്തണയൂ നീ
അധരാഭിഷേകം, നീയിന്നേകുന്നു
ആനന്ദപൂര്‍ണ്ണകുംഭാഭിഷേകം

മധുവിധു ആലസ്യ സുഖാനുഭൂതിയില്‍
മടിയില്‍ തളര്ന്നു പുണര്‍ന്നൊഴുകവേ
കുഴഞ്ഞാടി കുളിരേകി നേരും സൌഭഗം
പൊട്ടിച്ചിരിക്കുo ചിലങ്കയില്‍ കോര്‍ക്കുന്നു

എങ്കിലും ഓമലേ നനവൂറും കദനങ്ങള്‍
കാണാക്കനിയായ് കരളിലൊളിപ്പിക്കെ
കരയിലീ കാമുകന്‍ അലിവോടെ പൊന്നേ
നിദ്രാവിഹീനനായ്‌കൊതിപൂണ്ടുനില്പ്പൂ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...