ഗീതാനന്ദൻ നാരായണൻ
==============
മൗനങ്ങളിലലിയും അർത്ഥങ്ങൾ പരതി
ഒരുപാടു നാളുകളലയുമ്പോൾ
എനിക്കൊന്നു മനസ്സിലായി
ഞാനെന്നും അസ്വസ്തനെന്ന്
എന്റെ മനസ്സ് പ്രകമ്പനമൊഴിഞ്ഞ്
നിശ്ചലമാവാത്ത അവസ്ഥ
പിന്നെങ്ങിനെയാണ് മൗനങ്ങളുടെ അർത്ഥം
എനിക്കറിയാനാവും
സ്വയം മൗനിയാവാനാവാതെ
വെറുതേ മേയുന്ന ചിന്തകളിൽ
ഒരുപാടു കരിയിലകൾ ചവുട്ടി
കലപില ശബ്ദമെന്നും കേൾപ്പിച്ചിരുന്നു.
ഒരുപാട് ഓളങ്ങളിളകുന്ന തീരത്തിന്റെ
ആഴമായിരുന്നു എന്റെ മനസ്സിന്
ഉൾക്കടലിന്റെ അഗാധത എന്തോ
ആദ്യമൊക്കെ ഭയന്നിരുന്നു
ഒടുവിലാണറിഞ്ഞത്
ഉൾക്കടലിന്റെ അടിത്തട്ടിലേ
മുത്തുകളും പവിഴങ്ങളും
പ്രയോജനപ്പെടും ചില
നിയന്ത്രണ ഒഴുക്കുകളും
ഞാനറിയാതവിടുണ്ടായിരുന്നെന്ന്
അങ്ങിനെ ഞാൻ സ്വയം
ആഴക്കടലിനെ പ്രണയിക്കാൻ തുടങ്ങി
എന്റെ ആഴം കുറഞ്ഞ തീരങ്ങളും
കാലക്രമേണ താഴ്ചയുള്ളതായ് മാറി
ആഴതീരങ്ങളിൽ മറ്റുള്ളവർ
വെറുതേവന്നിരിക്കാൻ ഭയന്നിരുന്നു
കാരണം മുങ്ങിതാണാൽ അവരുടെ
അസ്തിത്വത്തിനതു തീരാ
നഷ്ടമെന്നോർത്താകാം.
എന്തായാലും എന്റെ തീരങ്ങളിന്നു സ്വസ്തം
അലകൾ കുറഞ്ഞു
ആഴമളക്കുന്ന നിശബ്ദത
പവിഴപുറ്റുകൾ കാണാറായി
ആഴക്കടലിന്റെ സ്വഭാവം
എന്നിൽ സന്നിവേശിക്കയാണൊ
എങ്കിലാ സുന്ദര തീരങ്ങളിനി
എനിക്കന്യമെന്നൊ
ഇല്ല എനിക്കായൊരു ദ്വീപിവിടെ
രൂപം കൊണ്ടിടാം അവിടെ
ദേശാടനക്കിളികളെ പോലെ
കുറച്ചിഷ്ടം കൂറിയവർ
വന്നു കുടിയേറിപാർത്തു മടങ്ങിടാം...
==============
മൗനങ്ങളിലലിയും അർത്ഥങ്ങൾ പരതി
ഒരുപാടു നാളുകളലയുമ്പോൾ
എനിക്കൊന്നു മനസ്സിലായി
ഞാനെന്നും അസ്വസ്തനെന്ന്
എന്റെ മനസ്സ് പ്രകമ്പനമൊഴിഞ്ഞ്
നിശ്ചലമാവാത്ത അവസ്ഥ
പിന്നെങ്ങിനെയാണ് മൗനങ്ങളുടെ അർത്ഥം
എനിക്കറിയാനാവും
സ്വയം മൗനിയാവാനാവാതെ
വെറുതേ മേയുന്ന ചിന്തകളിൽ
ഒരുപാടു കരിയിലകൾ ചവുട്ടി
കലപില ശബ്ദമെന്നും കേൾപ്പിച്ചിരുന്നു.
ഒരുപാട് ഓളങ്ങളിളകുന്ന തീരത്തിന്റെ
ആഴമായിരുന്നു എന്റെ മനസ്സിന്
ഉൾക്കടലിന്റെ അഗാധത എന്തോ
ആദ്യമൊക്കെ ഭയന്നിരുന്നു
ഒടുവിലാണറിഞ്ഞത്
ഉൾക്കടലിന്റെ അടിത്തട്ടിലേ
മുത്തുകളും പവിഴങ്ങളും
പ്രയോജനപ്പെടും ചില
നിയന്ത്രണ ഒഴുക്കുകളും
ഞാനറിയാതവിടുണ്ടായിരുന്നെന്ന്
അങ്ങിനെ ഞാൻ സ്വയം
ആഴക്കടലിനെ പ്രണയിക്കാൻ തുടങ്ങി
എന്റെ ആഴം കുറഞ്ഞ തീരങ്ങളും
കാലക്രമേണ താഴ്ചയുള്ളതായ് മാറി
ആഴതീരങ്ങളിൽ മറ്റുള്ളവർ
വെറുതേവന്നിരിക്കാൻ ഭയന്നിരുന്നു
കാരണം മുങ്ങിതാണാൽ അവരുടെ
അസ്തിത്വത്തിനതു തീരാ
നഷ്ടമെന്നോർത്താകാം.
എന്തായാലും എന്റെ തീരങ്ങളിന്നു സ്വസ്തം
അലകൾ കുറഞ്ഞു
ആഴമളക്കുന്ന നിശബ്ദത
പവിഴപുറ്റുകൾ കാണാറായി
ആഴക്കടലിന്റെ സ്വഭാവം
എന്നിൽ സന്നിവേശിക്കയാണൊ
എങ്കിലാ സുന്ദര തീരങ്ങളിനി
എനിക്കന്യമെന്നൊ
ഇല്ല എനിക്കായൊരു ദ്വീപിവിടെ
രൂപം കൊണ്ടിടാം അവിടെ
ദേശാടനക്കിളികളെ പോലെ
കുറച്ചിഷ്ടം കൂറിയവർ
വന്നു കുടിയേറിപാർത്തു മടങ്ങിടാം...