24 May 2014

വിരഹ മഴ


പാർവ്വതി.ആർ.

ഒരു നാൾ മരണമെന്നെ
പുൽകിടുമ്പോൾ...
പറയാൻ മറന്നത്തെല്ലാം
ബാക്കിവച്ച്‌...

ഒരു മൂടൽ മഞ്ഞായി
ഞാനെങ്ങോ മാഞ്ഞിടും
അന്നാദ്യമായ്‌ നീ
എന്നെയോർത്ത്‌...
ഒരു തുള്ളി കണ്ണുനീരെങ്കിലും
പൊഴിക്കും...

അന്നു നീ അറിയും ഞാൻ
നിനക്കാരായിരുന്നെന്ന്‌...
അന്നേ നീ അറിയൂ
എന്റെ സ്നേഹം...
എങ്കിലും നിന്നെ-
തനിച്ചാക്കിയതോർത്ത്‌
സങ്കടത്തോടെന്നാത്മാവ്‌
യാചിച്ചിടും...

ദൈവമേ! ഒരു വട്ടം കൂടി-
ഒരു മഴയായെങ്കിലും
ഞാൻ ഭൂമിയിൽ
പിറക്കണേ...

ദൈവം എന്റെ പ്രാർത്ഥന
കേട്ട നിമിഷം
ഒരു മഴയായി ഞാൻ
പുനർജനിച്ചു...

നിന്നലലിയാൻ നിന്നെ-
ഒരു നോക്ക്‌ കാണാൻ
പറയാൻ ബാക്കിവച്ചതെല്ലാം
പറയാൻ...

കൊതിയോടെ നിൻ ചാരെ
ഞാനോടി വന്നു...
പക്ഷേ നീ എന്നെ
തിരിച്ചറിഞ്ഞില്ല...

എന്നോടൊന്നും മിണ്ടിയില്ല...
ആകെ പറഞ്ഞതൊരു
വാക്ക്‌ മാത്രം...
ഹോ ഈ നശിച്ച മഴ...

ഒരു ഞെട്ടലോടെ ആ നിമിഷം
ഞാൻ തിരിച്ചറിഞ്ഞു...
ഞാൻ വെറും മഴമാത്രം-
ജീവനുംരൂപവുമില്ലാത്ത
വെറും മഴ...

ഇനിയൊരിക്കലും എനിക്കാവില്ല
നിന്റെ സ്നേഹിതയാകാൻ
എങ്കിലും ഞാൻ തോരാതെ
പെയ്തു കൊണ്ടേയിരിക്കും.
കാരണം, നിന്നെ തനിച്ചാക്കി-
പോകാൻ എനിക്കാവില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...