ഹരിദാസ് വളമംഗലം
നീ
പിഴയ്ക്കുന്ന
താളങ്ങളിൽ
അനിശ്ചിതത്വങ്ങളിൽ
സുന്ദരിയായനീ
പ്രവാചകരും
പുരോഹിതരും
നിന്നെ
അപകീർത്തിപ്പെടുത്തുന്നവർ
നിന്റെ അനിർവചനീയ വ്രതം അറിയാത്തവർ
നിന്റെ മാറിലും
അരക്കെട്ടിലും
ആലപിക്കപ്പെടുന്ന
പഞ്ചരത്നകീർത്തനങ്ങൾ കേൾക്കാത്തവർ
നിന്റെ ആശ്ചര്യത്തിന്റെ ആകാശങ്ങൾ കാണാത്തവർ
വേദങ്ങളും
പള്ളിയും
കുമ്പസാരക്കൂടുകളും
പൊളിച്ചു കളയുന്നത്
വീണ്ടും കെട്ടുന്നത്
വീണ്ടും പൊളിക്കുന്നത്
നീ.
വരൂ
പച്ചച്ച തണലേകും
കാവിലെ മരച്ചോട്ടിൽ
ആരെന്റെയൊപ്പം വന്ന്
കാറ്റും കൊണ്ടിരിക്കുവാൻ
ആരതീ നിനക്കേയീ
കിളിപ്പാട്ടുകൾ കേട്ട്
താളമാകുവാനാകൂ
താരമാകുവാനാകൂ