മോഹൻ ചെറായി
ബാറിലെ മദ്യപാനം ബോറടിച്ചു!
അത്കൊണ്ട്,
സാറ് മദ്യപാനം വീട്ടിലിരുന്നാക്കി!
കുപ്പിയിൽ നിന്ന്
ആവേശം
പേഗ്ഗുകണക്കിന് പെയ്തിറങ്ങി
വായുവിൽ പറന്ന
കറുത്ത കോഴി
വറുത്ത ചിക്കണായി
വായിൽ
പൊരിച്ച മുട്ടയിട്ടപ്പോൾ
കമ്പനിക്ക് ഒരു പേഗ്ഗ്
അവളാം ഭാര്യക്കും കൊടുത്തു.
ആദ്യം
വർത്തമാനം കൊണ്ട്
അവർ, കാലം
വർത്തമാനമാക്കി !
പേഗ്ഗ് ഒന്നുകൂടിയായി
അതൊടെ
പിഗ്ഗുകൾ ഇടഞ്ഞു
അവൾ അയാളുടെ
വിഗ്ഗ് വലിച്ചെറിഞ്ഞപ്പോൾ
ഭൂതം തിളച്ചുപൊങ്ങി
അവൾ
വറചട്ടിയിൽ
വാക്കുകൾ മൊരിച്ചടക്കി -
അവന്റെ ഭൂതകാലം
ഒടുവിൽ
അവൾ തന്നെ
സാറിന്റെ ഭാവി കാലവും
തീരുമാനിച്ചു :
ജീവപര്യന്തം !
(ഭാര്യയെ
കഴുത്തുഞ്ഞെരിച്ച് കൊന്നതിന്)