Skip to main content

നാളികേര മേഖലയിൽ റെസ്പോൺസിബിൾ ടൂറിസം നടപ്പിലാക്കണം


ആർ. ഹേലി,
കൃഷിവകുപ്പ്‌ മുൻ ഡയറക്ടർ, പേൾ ഹിൽ, ആറ്റിങ്ങൽ, തിരുവനന്തപുരം

കേരളത്തിന്റെ അനുപമായ പ്രകൃതി സൗന്ദര്യത്തിന്‌ കേരവൃക്ഷ സമൂഹം ലഭ്യമാക്കുന്ന സംഭാവന അതുല്യവും അത്ഭുതകരവുമാണ്‌. പക്ഷേ ഇതിനെ വിനോദസഞ്ചാര വർദ്ധനവിനുള്ള  സാധ്യതകളുമായി ബന്ധപ്പെടുത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ നാം സംഘടിതമായി ഇതുവരെ പ്രയോജനപ്പെടുത്തിയതായി തോന്നുന്നില്ല. ഒരു പക്ഷേ നിരവധി പ്രത്യേകത നിറഞ്ഞ മറ്റുകാഴ്ചകൾ വിനോദസഞ്ചാരികളുടെ മുമ്പിൽ അവതരിപ്പിക്കാൻ കഴിയുന്നത്‌ കൊണ്ടാവാം! പക്ഷേ നാളികേരത്തിന്റെ വ്യക്തിത്വം കൂടുതൽ പ്രഭ ഈ രംഗത്തും ചൊരിയും.  ഈ മേഖലയിൽ ശ്രീലങ്ക, ഫിലിപ്പീൻസ്‌, തുടങ്ങിയ ചെറിയ രാഷ്ട്രങ്ങൾ വൻ പുരോഗതി നേടിയിട്ടുണ്ട്‌.  ഇവിടെനിന്നും വരുന്ന 'നാടൻ സന്ദർശകർ' ഓർമ്മയ്ക്കായി കൊണ്ടു വരുന്ന സമ്മാനങ്ങൾ മുഴുവനും തെങ്ങിന്റെ വിഭവങ്ങളിൽ നിന്നും ഉണ്ടാക്കുന്നവയാണ്‌.  കേരളത്തിലും അത്ര വലിയ വ്യവസായമായി ഇത്തരം വിഭവങ്ങളുടെ ഉത്പാദനവും പ്രചരണവും ശക്തിപ്പെട്ടിട്ടില്ല.  അതിനുള്ള സാദ്ധ്യതകൾ നമുക്ക്‌ തീർച്ചയായും ആരായണം.
കേരളം ലോക ശ്രദ്ധ നേടിയ "ഉത്തരവാദിത്വ ടൂറിസം" അഥവാ '"responsible tourism''വളരെ പ്രാധാന്യമർഹിക്കുന്നു.  കുമരകം ഈ മേഖലയിൽ നേടിയ പ്രശസ്തി തികച്ചും മാതൃകാപരമാണ്‌.  ഒരു ദിവസം അതിന്റെ ചില 'അംശങ്ങൾ' കാണാൻ കഴിയുന്നതിനെ പറ്റി ഇവിടെ കുറിയ്ക്കാമന്നു വിശ്വസിക്കുന്നു.
വൻകിട ഹോട്ടലിൽ താമസിക്കുന്ന രണ്ടു ടൂറിസ്റ്റുകളുമായി ഒരു ചെറിയ വള്ളം. സമീപത്ത്‌ ഒരു വനിതാ ഗൈഡുമുണ്ട്‌.  യാത്ര ചെറുതോടുകളിലൂടെ നാടിന്റെ ഉള്ളിലേയ്ക്കാണ്‌!  രണ്ടു വശത്തുമുള്ള ജനജീവിതം അവർ നേരിൽക്കണ്ട്‌ ആസ്വദിക്കുന്നു. ചോദ്യങ്ങൾ ചോദിക്കുന്നു. ഗൈഡ്‌ ചില കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നു.  ടൂറിസ്റ്റുകൾ പല രംഗങ്ങളും ക്യാമറയിൽ പകർത്തുന്നു.
കുട്ടികൾ സ്കൂളിൽ പോകുന്നത്‌, "ടാ ടാ" പറയുന്നത്‌, പശുവിനെ കുളിപ്പിക്കുന്നത്‌ അങ്ങനെ പലതും. അപ്പോൾ ഒരിടത്ത്‌ തേങ്ങ 'ഇടുന്നു"! വള്ളം അടുപ്പിച്ച്‌ അവർ കരയ്ക്കിറങ്ങി.  തെങ്ങിൽ കയറുന്ന രംഗം ആദ്യം നോക്കിനിന്നു.  അത്ഭുതത്തോടെ!  പിന്നെ മറന്നില്ല ക്യാമറയിൽ അതു പകർത്താൻ.  തേങ്ങാക്കുലകൾ വെട്ടി താഴെ ഇട്ടപ്പോൾ അവരുടെ സന്തോഷം വർദ്ധിച്ചു ഒരാൾ കൈ കൊട്ടി!  തുടർന്നു തേങ്ങാ ഇട്ടയാൾ തിരിച്ചു വന്നപ്പോൾ  കൂടെ നിന്ന്‌ ഒരു ഫോട്ടോ.  അയാൾക്ക്‌ ഒരു സമ്മാനം അവർ നൽകി, തിരിച്ച്‌ അയാൾ ഒരു 'സലാമും'!  സർവ്വരും ചിരിച്ചു. വള്ളം നീങ്ങി. വീണ്ടും ഒരു സ്ഥലത്ത്‌ നിറുത്തി, കയർ പിരിക്കുന്നസ്ഥലത്ത്‌.  സ്ത്രീ തൊഴിലാളികളേയും റാട്ടിന്റെ പ്രവർത്തനവും ഒക്കെ കണ്ടു!  കുറച്ചു കഴിഞ്ഞ്‌ ഒരു വീട്ടിൽ കയറി അടുക്കള സന്ദർശിച്ചു!  ഇതിനിടക്ക്‌ ഓരോ ഇളനീരും കുടിച്ചു!
നാം കാണിക്കുന്ന പഴയ കൊട്ടാര അവശിഷ്ടങ്ങളും അവയുടെ കഥകളും കഥകളിയും പെരുന്നാളും ഉത്സവവും കാണുന്നതുപോലെ ജനങ്ങളുടെ ജീവിതവും വിളപരിപാലനവും വിനോദ സഞ്ചാരികൾ വളരെ ഇഷ്ടപ്പെടുന്നു.
ശ്രീലങ്കയിൽ പുട്ടും പഴവും പപ്പടവും എന്തെല്ലാം രൂപത്തിൽ അവർ നൽകുന്നു.  ഇളനീരും, മധുരകള്ളും അതും കടന്നു വീര്യം കൂടിയ മദ്യവും ഒക്കെ തെങ്ങിൽ നിന്നും അവർ ലഭ്യമാക്കുന്നു!  അതും "Farm Fresh' ആയിതന്നെ!  തെങ്ങിൽ നിന്നും തെങ്ങിലേക്ക്‌ കയറുകെട്ടി 'ആകാശനടത്തത്തിലൂടെ ചെത്താൻ പറക്കുന്ന വിദ്യ തന്നെ ഒരു വൻ വിനോദസഞ്ചാര ആകർഷണമാണ്‌.
മധുരകള്ള്‌ തെങ്ങിൽ നിന്ന്‌ ശേഖരിച്ച ഉടനെ തെങ്ങിന്‌ ചുവട്ടിലിരുന്ന്‌ ആസ്വദിക്കാൻ ഇപ്പോൾ ഗോവയിൽ കഴിയും!  കേരളത്തിൽ അതിന്‌ എത്ര നിയമങ്ങളെ പേടിയ്ക്കണം!  വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പരസ്യങ്ങളും ഷോകളും വളരെ സ്വാഗതാർഹം.  പക്ഷേ ഇവ കണ്ടിട്ട്‌ നാട്ടിൽ എത്തുമ്പോൾ അവ ലഭ്യമാക്കണം.  ചില കേന്ദ്രങ്ങൾ ഉണ്ടായാൽ മാത്രം പോരാ.  വിപുലമായി അത്‌ നടപ്പിലാക്കാനും ലഭ്യമാക്കാനും ഉള്ള സംവിധാനം വേണം.  ഇളനീർ പന്തലുകളിൽ നീരയും പൊങ്ങും ഒക്കെ ലഭിക്കാനുള്ള സംവിധാനം ഉണ്ടാകണം.ഇതിന്‌ കർഷക ക്ലബുകളും മറ്റും ഉണ്ടാക്കാൻ ശ്രമിയ്ക്കണം. 
കേരളത്തിൽ കേരവിഭവങ്ങളിൽ അധിഷ്ടിതമായ പല കാര്യങ്ങളും വിനോദസഞ്ചാരികളെ ആകർഷിക്കും.  ഒരു സ്ത്രീ വെറും 'വെട്ടുകത്തി' കൊണ്ട്‌ തേങ്ങാ പൊതിയ്ക്കുന്നത്‌ ടൂറിസ്റ്റുകൾ താൽപര്യത്തോടെ ഷൂട്ട്‌ ചെയ്യുന്നു.  സ്ത്രീകൾ യൂണിഫോമിട്ട്‌ നീര എടുക്കുന്നതും തേങ്ങാ വെട്ടിയിടുന്നതും ഒക്കെ വിനോദസഞ്ചാരികൾ ചിലപ്പോൾ 'കുച്ചിപ്പുടി' ഡാൻസിനേക്കാൾ താൽപര്യത്തോടെ വീക്ഷിച്ചുവേന്ന്‌ വരും.  നാടൻ കേരവിഭവ പ്രദർശന വിൽപനശാലകൾ 'കാഫിഷോപ്പു'കൾ പോലെ ഉയർന്ന്‌ വരണം.  അതും വഴിയോരത്ത്‌!
രണ്ടു ദശാബ്ദം മുൻപ്‌ പൊള്ളാച്ചിയിൽ പോയപ്പോൾ ഏക്കർ കണക്കിന്‌ നാളികേരകൃഷി നടത്തുന്ന ഒരു കർഷക പ്രഭുവിനെ കണ്ടു.  10 ദിവസത്തിൽ ഒരിയ്ക്കൽ ചെന്നെയ്ക്ക്‌ ഒരു ലോറി ഇളനീർ അയക്കുന്ന വ്യവസായി.  അവിടെ കൂട്ടിയിട്ടിരിക്കുന്ന ഇളനീർ കണ്ടപ്പോൾ അതിലൊന്ന്‌ കുടിയ്ക്കാൻ എന്റെ സ്നേഹിതന്‌ 'കൊതി'യായി.  കൃഷിക്കാരൻ ഉടനെ ഒരാളിനെ വിളിച്ച്‌ ഇളനീർ തയ്യാറാക്കാൻ പറഞ്ഞപ്പോൾ ഞാൻ ഇടയ്ക്ക്‌ കയറി പറഞ്ഞു.  "നല്ല മധുരമുള്ള വെള്ളമായിരിക്കണം.  ശരി സാർ എന്നു പറഞ്ഞു അയാൾ ഇളനീർ വെട്ടിതന്നു!  എന്റെ ജീവിതത്തിൽ കുടിച്ചിട്ടുള്ളതിൽ വെച്ച്‌ ഏറ്റവും മാധുര്യമേറിയ ഇളനീർ!
ഞാൻ വിട്ടില്ല!  ഇളനീരിൽ നിന്ന്‌ 'ചവർപ്പുള്ള' ഒരു കരിക്ക്‌ വെട്ടി തരാമോ? എന്നായി ചോദ്യം.  അയാൾ പൊട്ടിച്ചിരിച്ചു.  എന്നിട്ട്‌ വേറൊരു ഇളനീർ വെട്ടിതന്നു! വെള്ളം വായിൽ കൊള്ളാൻ പോലും പറ്റില്ല. തുപ്പി!  അത്ര ചവർപ്പ്‌"
"ഇവനുക്ക്‌ ഇന്തമാതിരി ഒരു സിദ്ധി"!  കൃഷിക്കാരൻ പറഞ്ഞു നിറുത്തി.  അതെങ്ങനെ സാധിക്കുന്നുവേന്ന്‌ ഇപ്പോഴും എനിക്ക്‌ പിടികിട്ടിയിട്ടില്ല! ഒരു പക്ഷേ  ഇത്തരം അനുഭവങ്ങൾ കിട്ടത്തക്കവിധം 'ഫാം ടൂറിസം' സംവിധാനം ചെയ്യണം.
ഇളനീരിന്‌ ഇന്നു കാണുന്ന മോഹിപ്പിക്കുന്ന വ്യവസായ വാണിജ്യമുഖം സൃഷ്ടിച്ചതു നാളികേര ബോർഡ്‌ കാൽനൂറ്റാണ്ട്‌ മുമ്പ്‌ തുടങ്ങിയ ഒരു നവീന കാഴ്ചപ്പാടിന്റെ ഫലമാണ്‌.  പുതിയ അനുഭവങ്ങളും കാഴ്ചപ്പാടുകളും ഈ രംഗത്തേക്ക്‌ കടത്തിവിടണം.  ഗവേഷണ - വികസന പദ്ധതികളും ഇതിനെ അനുസരിച്ച്‌ പരിഷ്കരിയ്ക്കണം.
'ലോക നാളികേര ദിനം' എല്ലാ വർഷവും ആചരിക്കുന്നു.  ഈ വർഷം ഇന്ത്യയിൽ അത്‌ ആഘോഷിക്കുമ്പോൾ ചർച്ച ചെയ്യുന്ന വിഷയം എന്തുകൊണ്ട്‌ "നാളികേരവും വിനോദസഞ്ചാര വികസനവും" എന്നായിക്കൂടാ.
ഇത്‌ ഒരു പക്ഷേ മറ്റൊരു "ഇളനീർ വിജയ ഇതിഹാസം" സൃഷ്ടിക്കുകയില്ല എന്നാരറിഞ്ഞു!
ഫോൺ - 9947460075

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…