ബദായൂ

ശ്രീകൃഷ്ണദാസ് മാത്തൂര്‍

********
മരത്തില്‍ നാവു നീട്ടി
രണ്ടു (വി)ഫലങ്ങള്‍.
വനത്തിലിട്ടു തുന്നിച്ചു
നുണഞ്ഞതിന്‍ ബാക്കി..(1)
പഴുത്ത കണ്ണുണ്ടോ,
തകര്‍ന്ന നാഭിയുണ്ടോ,
പിഴുതെടുത്ത മുടി
നാരിഴകളുണ്ടോ,
നീച രക്തം മാന്തിപ്പറ്റും
നഖക്ഷതങ്ങളുണ്ടോ,
വെറുതെ വിടുന്നു നിന്നെ.
കെട്ടി ഞാന്നതിന്റെയും
കെട്ടിത്തൂക്കിയിട്ടതിന്റെയും
കെട്ടുപാടുള്ള ശിഖരങ്ങള്‍
കൈയ്യുയര്‍ത്തി വീശുന്നു.
ബദായൂവില്‍
മരങ്ങളില്‍
ശവങ്ങള്‍ പൂക്കുന്നു, കായ്ക്കുന്നു.
എന്നിട്ടും നിന്റെ ബഡായി-
ഇവിടത്തെ പഴങ്ങള്‍ക്ക്
നല്ല മധുരമെന്ന്....!
ചവര്‍പ്പേതുമില്ലെന്ന്...!
***********************
1. യു പി യിലെ ബദായൂ വില്‍ രണ്ടു സോദരിമാരെ മാനഭംഗപ്പെടുത്തി മരത്തില്‍

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ