27 Jun 2014

സന്ധ്യയാം പെണ്‍കൊടി

ജവഹർ മാളിയേക്കൽ

അമ്പലങ്ങളിൽ ആറ്റിൻകരകളിൽ

അന്തി പൂകുന്ന സന്ധ്യയാം പെണ്‍കൊടി ,

നിന്റെ മേനി തഴുകി വന്നെത്തുമീ

മന്ദ മാരുതൻആരെന്നു ചൊല്ലുമോ ?

എന്നുമെന്നുംഅകലെ നിന്നിങ്ങെനെ ,

നിന്റെ ശോണിമ കണ്ടാസ്വദിക്കുമീ,

എന്റെ മാനസം നിന്നിലാണെന്നതും

നിന്നോടെങ്ങനെ ഞാൻ തുറന്നോതിടും.

പച്ചയാം സഹ്യ സാനുക്കൾ പിന്നിട്ട്,

വിശ്വ നീലിമ തൂകുമീആഴിയിൽ,

നിത്യ നീരാട്ടിനെത്തുമീ നിന്നെയും

കാത്തിരുന്നു ഞാൻ കാലം കഴിക്കുന്നു .

കൈത പൂത്തതും, പൂവിരിയിച്ചതും,

തൂവാനതുമ്പി പാറികളിച്ചതും,

ആറ്റിറമ്പ ത്തൊരുഅരുളി പൂവിട്ടതും,

ഞാനറി യുന്ന തില്ലെന്ന്റികനീ .

കൂരിരുൾ വന്നു പാരാകെ മൂടുമീ

രാവിൻ മാറാപ്പിൽഞാനകപ്പെട്ടതും,
പുത്തനാം ഒരുനർത്തു പാട്ടും പടി

എത്തുമാ പ്രഭാതം കണി കണ്ടതും,

ഒക്കെയും മറന്നെത്തുന്നു പിന്നെയും

നിന്റെ സാമിപ്യം മൊർത്തന്റെ മാനസം.

By Jawaharmalieakal

Jawaharmalieakal@yahoo.co.in

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...