22 Nov 2014

എന്റെ ഗുരുനാഥൻ





മനോജ് എസ്



ഓം ശ്രീനാരായണ പരമഗുരവേ നമഃ

ശിവഗിരി തന്നിൽ വണങ്ങി നിന്നപ്പോൾ
അറിവിന്റെ സൂര്യൻ ഉദിച്ചു മുന്നിൽ
വിസ്മയ ചിത്തനായ് നിന്നുപോയ് ഞാനും
വിജ്ഞാന സാഗരം ചിരിച്ചു നിന്നു
എന്തൊരു കാന്തിയാണെൻ ഗുരുദേവനു
ചെന്താമരാക്ഷനും നമിച്ചുപോകും
അറിവിൻ കടൽ  പള്ളികൊള്ളും
എൻ ഗുരുദേവന്റെ ശീർഷകാന്തി
വിസ്തൃതമായൊരു നെറ്റിത്തടംതന്നിൽ
ഉജ്ജ്വല ശോഭയായ് ശങ്കരനും
സുന്ദരമായൊരായോഗനയനങ്ങൾ
ജ്ഞാനവൈരാഗ്യ സമുദ്രങ്ങളും
ദുഃഖിതമോചന ദിവ്യമന്ത്രം
ആദ്യം ശ്രവൊച്ചോരു കർണ്ണങ്ങളും
അരുണകിരണങ്ങൾ കാന്തിയേന്തും
കർണാമയന്റെ കവിൾത്തടങ്ങൾ
അഷ്ടസുഗന്ധങ്ങൾ വാസിനിച്ചീട്ന്ന
ഉത്തമമായൊരു നാസികയും
ചെന്താമരപ്പൂക്കൾ പൊൻ കാന്തിചിന്തുന്ന
മന്ദസ്മിതം തൂകും അധരംകണ്ടാൽ
മന്ദസ്മിതത്തിന്റെ തമ്പുരാനായ് വാഴും
മാധവനേയും ഞാൻ ഓർത്തുപോയി
മന്ത്രം വസിക്കുന്ന കണ്ഠനാളത്തിലായ്
വാണിദേവി വരവർണ്നിനി
വിശ്വചൈതന്യത്തെ ആവാഹിച്ചീടുന്ന
കൃഷ്ണതുളസീദളപൊങ്കരങ്ങൾ
നിർമ്മലമായൊരാഹൃത്തടം  തന്നിലോ
വിശ്വവിജ്ഞാനത്തിൻ നിലവിളക്ക്
ചന്ദനഗന്ധമാം എൻ ഗുരുദേവന്റെ
ചെഞ്ചേവടികളെ പേറിടുമ്പോൾ
ജനനി ജഗത് മയി  സൗഭാഗ്യവതി

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...