ചവറ കെ.എസ്.പിള്ള സുന്ദരികയാണിയാരാണ്? നാട്ടിലെ കുഞ്ഞുങ്ങൾക്കൂടി പറയുന്നു, ഞങ്ങടെ- പൊന്നു മുത്തശ്ശിയാ, ണെത്രകഥകളാ- ണെന്നും ഞങ്ങളോടോതുന്നു. ഉദയാർക്കൻമുന്നിലുദിച്ചപോലെ ഉദയപ്രഭ ചിന്നിമിന്നിടുന്ന തിരുവുടലഴകാർന്നരൂപഭംഗി നേരം പുലർന്നില്ലതിന്നുമുമ്പേ തേരിൽ വന്നെത്തുന്നപൊന്നുതമ്പുരാൻ ശ്രീപത്മനാഭനെ കുമ്പിടുന്നേ. അന്നുമതുനോക്കിനിന്ന പെണ്ണിൻ കണ്ണിലൊരായിരം താരപൂത്തു. ഒന്നുകണ്ടില്ലെങ്കിലെന്തു കൊണ്ടോ പന്തികേടാണവൾക്കാദിവസം തെറ്റില്ലവൾക്കാസമയമെത്ര കൃത്യമെന്നോർത്തുചിരിച്ചുപോകും കളിയാക്കികൂട്ടുകാർ 'തമ്പുരാന്റെ മണവാട്ടിയാകും നീ നോക്കിക്കോ മനമുരുകിനിന്നു നീ പ്രാർത്ഥിച്ചോ ഒരു ഭാഗ്യം നിന്നെയും കാത്തുനിൽപൂ.' അതുകേട്ടു നാണം തുളുമ്പിനിൽക്കെ അവളുള്ളിൽ മന്ത്രിച്ചു 'നേരാകണേ!' കണ്ണെടുക്കാതവൾ നോക്കിനിന്നെങ്കിലും തിരുമനസ്സപ്പൊഴും വിഗ്രഹത്തിൽ. 'ഒരു നോക്കുനോക്കുകിലതുമതി' യാശിച്ചു തിരുദർശനത്തിനായ് കല്ല്യാണി. കല്യാണി നാട്ടകപ്പെണ്ണവൾചാരുത നല്ലോണം കിട്ടിയപെണ്ണൊരുത്തി നീലക്കരിഞ്ചായലോളമിളക്കുന്ന നീളൻ മുടിക്കെട്ടു, വാലിട്ടകണ്ണുകൾ നെറ്റിയിൽ സിന്ദൂരപ്പൊട്ടുമക്കൺകളിൽ പൊട്ടിവിരിയുന്ന നീലനക്ഷത്രങ്ങൾ നാണത്തിൻ കുങ്കുമപ്പൂക്കൾ വിരിയുന്ന ഭാവപ്പകർച്ചകൾ-സുന്ദരി കല്ല്യാണി ചിന്തിച്ചുപോയവൾ 'തമ്പുരാൻ കണ്ടുവോ?' തന്നിലാക്കണ്ണുകളൊന്നുതിളങ്ങിയോ തമ്പുരാനൊന്നു മറിഞ്ഞില്ലയെങ്കിലും തമ്പടിച്ചവളിലെ മോഹംപനപോലെ പന്തലിച്ചീടേമനോരഥമോടിച്ചു പിൻതുടർന്നാശാമരീചികയെന്നപോൽ ****************************** കാലം കൊഴിഞ്ഞുപോയ് തമ്പുരാൻ തീപ്പെട്ടു കോലം തിരിഞ്ഞുപോയ് സുന്ദരികയാണി അന്തിചാഞ്ഞെങ്കിലും മധ്യാഹ്നമിപ്പൊഴും ചന്തം പൊലിക്കും, ജരാനരയേറിലും ഉന്മാദവിഭ്രാന്തചിത്തവുമായവൾ തന്നോടുരുവിട്ടു പാടുന്നു പാതയിൽ; ആറാട്ടുത്സവം കഴിയുമ്പം തമ്പുരാൻ തേരേറ്റിയെന്നെയും കൊണ്ടുപോകും കൊട്ടാരക്കെട്ടിലെ മണിയറയ്ക്കുള്ളിലെ പട്ടമഹഷിയായി വാഴിക്കുമല്ലോ. |
22 Nov 2014
സുന്ദരി കല്ല്യാണി
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...