18 Dec 2014

കൃഷ്ണപ്രിയ *


ഒ.എൻ.വി. കുറുപ്പ്‌

എന്റെ വീട്ടിന്റെ മുറ്റം നിറയെ ഞാൻ
കൊണ്ടുവച്ചൊരീ തൈകൾ തളിർക്കവേ,
കണ്ടു ഞാൻ മണ്ണിന്നാഴങ്ങളിൽ നിന്നു
കൺതിരുമ്മിയുണരുന്ന ചന്തങ്ങൾ,
കാർമുകിൽത്തുമ്പിൽനിന്നേഴുവർണ്
ണങ്ങൾ
വാർമുടിയിലെൻ ഭൂമി ചാർത്തുന്ന പോൽ!
സങ്കടങ്ങളിൽ സാന്ത്വനമാവുന്ന
സൗന്ദര്യത്തെ ഞാനെന്നുമുപാസിപ്പു.
എന്റെ ബാല്യസ്മൃതികളിലേക്കെന്നെ.
കൊണ്ടുപോകുന്നീ നാലുമണിപ്പൂക്കൾ
മുക്കുറ്റിപ്പൂക്കൾ, കാറ്റുവന്നെൻ കരം
തട്ടി വീഴ്ത്തിയ മഞ്ഞൾപ്രസാദംപോൽ!
ഈ കരയാമ്പൽപ്പൂവുകൾ മണ്ണിന്റെ
തപ്തബാഷ്പാവിലങ്ങളാം നേത്രങ്ങൾ!
എന്തിനേറെ? യീ തൊട്ടാവാടിപ്പൂക്കൾ
എൻ വിനീതമാം ആത്മാവിഷ്കാരങ്ങൾ !
എത്ര പൂവുകൾ!- ചക്രവാളങ്ങൾക്കു-
മപ്പുറത്തേക്ക്‌ കൊണ്ടുപോകുന്നെന്നെ!

മുൾച്ചെടിക്കൊമ്പിൽനിന്നൊരു ചെമ്പനീർ-
പ്പുഷ്പം തെല്ലു വിറച്ചുനിന്നാടവേ,
ഏതോ പാരസികാങ്ഗന, സുൽത്താന്റെ
വാൾമുനമേൽ നിന്നോടുന്നതോർപ്പു ഞാൻ!
പച്ചയും കടുംചോപ്പും വെളുപ്പുമാം
പട്ടുടുപ്പിട്ടൊ 'രോർക്കിഡ്‌' പുഷ്പങ്ങളേ!
പാടിയും നൃത്തമാടിയുമേതൊരു
നാടും സ്വന്തമെന്നോരും സ്വതന്ത്രരാം
ജിപ്സിപ്പെൺകൊടിമാരെപ്പോൽ നിങ്ങ,ളെൻ
മുറ്റത്തും വന്നു കൂടാരം തീർത്തുവോ?
കാനനത്തിനെയൂട്ടുവാൻ വിണ്ണിലെ
കാമധേനു ചുരന്ന പാൽത്തുള്ളിപോൽ
പൂവിടുന്നൊരീമുല്ലയെൻമുറ്റവും
പാവനമുനിവാടമായ്‌ മാറ്റുന്നു!
എന്റെ തൈമാവിൽ വാസനപ്പൂത്തിരി
നിന്നെരിയെ;'ഗസലുകൾ' പൂക്കുന്നു,
അങ്ങകലെ യേതോ രാജധാനിയിൽ-
മഞ്ഞുരുകുന്നു, സാരങ്ഗിനാദവും!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...