18 Dec 2014

നീര ചുരത്തുന്ന കാമധേനുക്കൾ


ആർ. ഹേലി
റിട്ടയേഡ്‌ കൃഷി ഡയറക്ടർ, പേൾഹിൽ, ആറ്റിങ്ങൽ

ശാന്തമായ ഒരു സായാഹ്നം. പരിശീലനം കഴിഞ്ഞ ഒരു കൂട്ടം ചുണക്കുട്ടന്മാരും ?പഴകി? തെളിഞ്ഞ നീര മാസ്റ്റർ ടെക്നീഷ്യനും കായലരികത്തുള്ള ഒരു തെങ്ങിൻ തോപ്പിൽ അനുഭവങ്ങൾ വിവരിക്കുന്നു. ?കറപ്പുറം? കമ്പനിയുടെ അദ്ധ്യക്ഷൻ പ്രജേഷും ചീഫ്‌ എക്സിക്യൂട്ടീവ്‌ ആഫീസർ ഡോ. മാണിയും മുഴുവൻ സമയ ഡയറക്ടറായ വിശ്വനും കൂടി ചേർന്നപ്പോൾ, എല്ലാവർക്കും ആവേശം. അപ്പോൾ ശേഖരിച്ച ?നീര?യുമായി ഒരു സുഹൃത്ത്‌ കൂടി എത്തി. തെരഞ്ഞെടുക്കേണ്ട തെങ്ങിന്റെ വിശേഷ ഗുണങ്ങളായി തുടർ ചർച്ച. ചേർത്തല താലൂക്കിലെ ?നീര? മാഹാത്മ്യം വിവരിക്കുന്നതനിടയിൽ ഒരു ചോദ്യത്തിന്‌ ഉത്തരമായി മാസ്റ്റർ ടെക്നീഷ്യൻ സനൽ കുമാർ സ്വരം അൽപം താഴ്ത്തി പറഞ്ഞു. ?23 കൊല്ലമായി നിറുത്താതെ നിരന്തരമായി ചെത്തി കള്ളു ശേഖരിക്കുന്ന ഒരു തെങ്ങ്‌ എനിക്കറിയാം.? തുടർന്ന്‌ ചോദ്യശരങ്ങൾ. സനിൽകുമാർ വീണ്ടും പറഞ്ഞു. ?35 വർഷത്തോളം തെങ്ങിന്‌ പ്രായമുണ്ട്‌. ദിവസവും ചെത്തുന്നു. അതുറപ്പ്‌, കാരണം ഞാൻ തന്നെയാണ്‌ ഈ ജോലി ചെയ്തു വരുന്നത്‌. മുടങ്ങാതെ?.
എവിടെയാണ്‌ ഈ അത്ഭുത തെങ്ങ്‌? എന്നായി അടുത്ത അന്വേഷണം. ?ഇതാ ഇവിടെ തെക്കൻ ആര്യാട്ട്‌?
അതിവേഗമായിരുന്നു പിന്നെ കാര്യങ്ങൾ നീങ്ങിയത്‌. ഞങ്ങളെയെല്ലാം കാറിൽ കയറി നേരെ ?നീര കൽപ്പത്തെ ദർശിക്കാൻ പാഞ്ഞു! മുമ്പിൽ മോട്ടോർ സൈക്കിളിൽ സനൽകുമാർ വഴി തെളിച്ചു!
മിനിട്ടുകൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ആര്യാട്ടെ ഒരു പ്രശ്ന കേന്ദ്രമായ മടയാർ തോടിന്റെ വശത്തുള്ള ഇട റോഡരികിലെ വീടിന്റെ മുമ്പിലെത്തി. അവിടെ വീടും പറമ്പും പന്തലിട്ട്‌ ആലക്തിക ദീപങ്ങൾ കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു! നല്ല വസ്ത്രം ധരിച്ച ധാരാളം ആളുകളും ! പ്രസ്തുത ഗൃഹത്തിലെ ഇളയ മകന്റെ കല്യാണതലേ ദിവസത്തിന്റെ സ്വീകരണ തിരക്കാണ്‌ നടക്കുന്നത്‌ എന്ന്‌ അപ്പോഴാണ്‌ അറിയുന്നത്‌.
വീട്ടുടമയായ ശ്രീ. കെ. ബാബു അപ്രതീക്ഷിതമായി വന്നു കയറിയ അതിഥികളെ സസന്തോഷം സ്വീകരിച്ചു. കാരണമറിഞ്ഞപ്പോൾ കൂടുതൽ ആഹ്ലാദ ഭരിതനായി. വേഗം തന്നെ സന്ധ്യമയങ്ങും മുമ്പ്‌ ഞങ്ങൾ വീടിന്റെ അടുത്ത്‌ നിൽക്കുന്ന തെങ്ങിന്റെ അടുത്തേയ്ക്ക്‌ നീങ്ങി. ബാബുവും സനൽകുമാറും തെങ്ങിനെ തടവിക്കൊണ്ട്‌ വിവരണം ആരംഭിച്ചു.
?പണ്ടു കാലം മുതൽ ചെത്താൻ ഏതാനും തെങ്ങുകൾ നൽകുന്ന പാരമ്പര്യമാണ്‌ ഉള്ളത്‌. ഈ ഒരു തെങ്ങ്‌ ചെത്താൻ തുടങ്ങിയിട്ട്‌ 23 വർഷമായി. തുടർച്ചയായി ഇതിൽ നിന്നു കള്ള്‌ ശേഖരിക്കുന്നത്‌ സനൽകുമാറാണ്‌.
?വളരെ നല്ല രീതിയിൽ കള്ള്‌ ചുരത്തിയിരുന്ന മറ്റൊരു തെങ്ങ്‌ ഇവിടെ ഉണ്ടായിരുന്നു. ?മിന്നലേറ്റ്‌? അത്‌ നശിച്ചു പോയി. ദുഃഖത്തോടെ ബാബു പറഞ്ഞു.
തെങ്ങിന്റെ ചിത്രമെടുക്കാൻ കറപ്പുറം കമ്പനിയുടെ മാനേജിംഗ്‌ ഡയറക്ടർ മണിയും വിശ്വനും തിടുക്കം കാണിച്ചു.
അപ്പോഴേയ്ക്ക്‌ തെങ്ങുകളുടെ എല്ലാം യഥാർത്ഥ സംരക്ഷണം നടത്തുന്ന ശ്രീമതി. ജലജയും എത്തി. കല്യാണ തിരക്കിലാണെങ്കിലും ബാബുവിന്റെ ഭാര്യയായ ജലജ, തെങ്ങിന്‌ തടമെടുത്തു വളമിടുന്ന കാര്യവും കൊടും വേനലിൽ നനയ്ക്കുന്ന കാര്യങ്ങളും വിശദീകരിച്ചു.
വളക്കൂറ്‌ കുറഞ്ഞ ചേർത്തലയിലെ ചൊരി മണൽ പ്രദേശത്താണ്‌ ഈ തെങ്ങ്‌ വളരുന്നത്‌. സാധാരണ തെങ്ങിന്റെ ലക്ഷണമേയുള്ളൂ. അടഞ്ഞ പുരയിടങ്ങളിലെ ?ചോല? തെങ്ങിനെ ചെറുതായി ബാധിക്കുന്നുണ്ട്‌. പക്ഷേ കള്ളു വീഴ്ച മുടങ്ങാതെ നടക്കുന്നു. ഇതിൽ നിന്നും പരമാവധി 5-6 ലിറ്റർ വരെ മധുരക്കള്ള്‌ കിട്ടിയിട്ടുണ്ട്‌. ശരാശരി രണ്ടു ലിറ്റർ കിട്ടും. ഇപ്പോഴും ഒന്നരയും രണ്ടും ലിറ്റർ ലഭിക്കുന്നുണ്ട്‌. സനൽകുമാർ വെളിപ്പെടുത്തി!
പക്ഷേ തെങ്ങിൽ നിന്ന്‌ കൃഷിക്കാരന്‌ കിട്ടുന്ന ആദായം വളരെ തുച്ഛമാണ്‌! ഇപ്പോൾ ഷാപ്പുടമ വാടകയായി നൽകുന്നത്‌ പ്രതിമാസം 150 രൂപ മാത്രം. 50 രൂപ കൂടി തൊഴിലാളി അദ്ദേഹത്തിന്റെ ആദായത്തിൽ നിന്നും കർഷകന്‌ നൽകുന്നു!! തെങ്ങിനോട്‌ കർഷകനെപ്പോലെ തൊഴിലാളിക്കും പ്രത്യേക മമതയുണ്ട്‌!
ഇവിടെയാണ്‌ നീരയുടെ പ്രതീക്ഷ വാനോളം ഉയരുന്നത്‌.
ഏതാനും മാസമല്ല, വർഷങ്ങളോളം തുടർച്ചയായി ?നീര? ചുരത്താൻ കഴിയുന്ന തെങ്ങുകളുണ്ട്‌! പക്ഷേ അവയെ ഇപ്പോഴും ഗവേഷകരും വികസന പ്രവർത്തകരും കണ്ടെത്തിയിട്ടില്ല!! കാൽ നൂറ്റാണ്ട്‌ മുൻപ്‌ ചേർത്തലയിൽ ഉണ്ടായ ഒരുനുഭവത്തിന്റെ വെളിച്ചത്തിലാണ്‌ ഈ ലേഖകനും അന്ന്‌ ഒരുമിച്ചുണ്ടായിരുന്ന കൃഷി ഓഫീസർ വിശ്വനും കൂടി ഇത്തവണയും ഒരു അന്വേഷണം തുടങ്ങിയത്‌! ആദ്യ ദിവസം തന്നെ പഴയ പോലെ ഒരു തെങ്ങു കയറ്റ ചങ്ങാതി ഇപ്പോഴും. നിമിഷങ്ങൾക്കിടയിൽ ഒരു ?നീര കാമധേനു? വിന്റെ മുന്നിൽ നീരയുടെ ഭാഗധേയം ആലപ്പുഴ ജില്ലയിൽ നിശ്ചയിക്കാൻ ചുമതലപ്പെട്ടവരേയും കൂട്ടി എത്തി. ഗ്രാമതല പഠന പ്രസക്തിയാണ്‌ ഇവിടെ സുവ്യക്തമാകുന്നത്‌. ഇത്തരം മരങ്ങളുടെ ഒരു സർവ്വേ കൂടി വേഗം നടത്തണം. കാരണം ?ടിഷ്യൂ കൾച്ചർ? ചെയ്യേണ്ടത്‌ ഇത്തരം തെങ്ങിനങ്ങളെയാണ്‌. അതുപോലെ കർഷകരും തൊഴിലാളികളും നീരയുടെ മേഖലയിലെ വിവരങ്ങൾ ശേഖരിക്കുന്ന കാര്യത്തിൽ കുറച്ചുകൂടി ശുഷ്കാന്തി കാണിക്കണം.
ഈ മരത്തിന്റെ കാര്യമെടുക്കാം. ശരാശരി രണ്ടു ലിറ്റർ നീര വച്ച്‌ കണക്കാക്കിയാൽ പോലും ഇതിനകം ഈ കേരവൃക്ഷം ലക്ഷക്കണക്കിന്‌ രൂപ വിലയുള്ള ?നീര? നൽകിയിരിക്കണം. യഥാർത്ഥത്തിൽ അതിനേക്കാൾ കള്ള്‌ നൽകി. പക്ഷേ എത്ര തുച്ഛമായ ആദായമാണ്‌ കർഷകന്‌ കിട്ടിയത്‌! ഈ ദൗർഭാഗ്യമാണ്‌ ?നീര? മാറ്റാൻ പോകുന്നത്‌.
കാലം മാറി വരുന്നു. ?നീര? യുടെ ഗുണങ്ങളെക്കുറിച്ചുള്ള അറിവും ?നീര? സംഭരണ സംവിധാനവും രാജ്യത്തിന്റെ പ്രധാന സാമ്പത്തിക ശ്രോതസ്സായി മാറിയാൽ ഏറ്റവും കൂടുതൽ ഗുണം കൃഷിക്കാരന്‌ ലഭിക്കും. കൃഷിക്കാരുടെ കുടുംബാംഗങ്ങൾ മുഴുവൻ ഒത്തു ചേർന്ന്‌ അതിനെ സംരക്ഷിക്കും.
മാത്രവുമല്ല, ഒരു കോടിയിലേറെ തെങ്ങുകളെ ?നീര? ഉൽപ്പാദനത്തിലേക്ക്‌ കൊണ്ടുവരാൻ ഇപ്പോൾ രൂപം നൽകിയിട്ടുള്ള കർഷക കമ്പനിക്ക്‌ കഴിയും. അതിനുള്ള തയ്യാറെടുപ്പുകൾ കേരളത്തിൽ നടക്കുന്നുണ്ട്‌. ആലപ്പുഴ കറപ്പുറം നാളികേര ഉൽപ്പാദക കമ്പനി 2013 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്തത്താണ്‌. ഒൻപത്‌ ഫെഡറേഷനുകളിലായി നാലു ലക്ഷത്തിൽപ്പരം തെങ്ങുകളിൽ നിന്ന്‌ നീര ടാപ്പു ചെയ്യാൻ ഈ കമ്പനിക്ക്‌ കഴിയുംവിധം പ്രവർത്തനങ്ങൾ ക്രമീകരിച്ച്‌ കഴിഞ്ഞിരിക്കുന്നു!
ഓഫീസിനു പുറമേ ഫാക്ടറി സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും വളരെ മുമ്പോട്ട്‌ പോയിരിക്കുന്നു. കൃഷിക്കാരിലും നല്ല ആവേശം!


കമ്പനിയുടെ പ്രസിഡന്റും ചീഫ്‌ എക്സിക്യൂട്ടീവ്‌ ആഫീസറും മുഴുവൻ സമയ ഡയറക്ടറും ലക്ഷ്യമാക്കുന്നത്‌, 2014 ക്രിസ്തുമസ്സിന്‌ നീര സംഭരണം സമാരംഭിക്കണമെന്നാണ്‌! 2015 പുതുവത്സരത്തിൽ നീര വിപണനം യഥാത്ഥ്യമാക്കണമെന്നത്രെ! വളരെ ഭാവനാപൂർണ്ണമായ രീതിയിൽ നാളികേര ബോർഡിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.
ഇതോടൊപ്പം കേര പരിചരണം, മൂല്യവർദ്ധിത ഉൽപ്പാദന നിർമ്മാണം, പലതരം പരിശീലനങ്ങൾ, സർവ്വോപരി വമ്പിച്ച വിപണന സന്നാഹങ്ങൾ ഇവ കൂടി ഉണ്ടാകണം. കർഷകർക്ക്‌ നൽകുന്ന വൃക്ഷ വാടകയും ടെക്നീഷ്യൻസിന്റെ സേവനങ്ങളും മറ്റു മേഖലയിലെ പ്രവർത്തകരുടെ സ്ഥിരോത്സാഹവും വളരെ അത്യന്താപേക്ഷിതമാണ്‌. അതും മാന്യമായ വേഗതയിൽ മുന്നേറുന്നു!
കേരള സർക്കാരും കൃഷി വകുപ്പും കാർഷിക സർവ്വകലാശാലയും കാർഷികമേഖലയിലെ വികസന സംഘടനകളും ഗ്രാമതലത്തിൽ കൃഷിഭവനുകളും കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനവും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒത്തു ചേർന്ന്‌ പ്രവർത്തിക്കുകയും ഇതിനെ വ്യവസായിക സംരംഭമായി കരുതി പുതിയ വ്യവസായ സംരംഭകരെ ആകർഷിക്കുകയും വേണം. ഇതെല്ലാം നമ്മൾ വിചാരിച്ചാൽ സാധിക്കും.
ഏകോപനം ഒരു വലിയ മുദ്രാവാക്യമായി മാറണം. മറ്റൊരുകാര്യം ഇന്ന്‌ ഒരു ആരോഗ്യ ഉൽപന്ന സംസ്ക്കരണ വിപണന വ്യവസായത്തിന്‌ അതിന്റെ ഗുണ നിയന്ത്രണ കാര്യങ്ങളിൽ ശ്രദ്ധേയമായ മുൻ കരുതലുകൾ ഉണ്ടായേ പറ്റൂ. അല്ലെങ്കിൽ വിപണിയിൽ വലിയ തിരിച്ചടികൾ ഉണ്ടാകും ! വിദേശ നിർമ്മിത ഉൽപ്പന്നങ്ങളും ചിലപ്പോൾ ഈ രംഗത്തേക്ക്‌ കടന്നു വരാൻ ഇടയുണ്ട്‌. കൃഷിക്കാർക്കും തൊഴിൽ രംഗത്ത്‌ പ്രവർത്തിക്കുന്നവർക്കും വ്യവസായികൾക്കും സാമ്പത്തിക വിദഗ്ധർക്കും ഒക്കെ പുതിയ പ്രതീക്ഷകളും ഒപ്പം വൻ ചുമതലകളും ഉത്തരവാദിത്വങ്ങളും ഇത്‌ നൽകുന്നു.
മോഹിപ്പിക്കുന്ന പ്രതീക്ഷകൾ യാഥാർത്ഥ്യമാകാൻ യാഥാർത്ഥ്യബോധം നിറഞ്ഞ പ്രവർത്തന ലക്ഷ്യങ്ങളും സാങ്കേതിക സാമ്പത്തിക പൈന്തുണയും അതിശക്തമായ, ശാസ്ത്രീയ അദ്ധ്വാന ശൈലിയും ആവശ്യമാണ്‌. ഇവയെ കൂട്ടി ഇണക്കിയാൽ ?നീര? പ്രതീക്ഷകളെ തീർച്ചയായും സഫലീകരിക്കും! കാർഷിക ഭാരതം മുഴുവൻ കേരളത്തിന്റെ ഈ കഠിന യത്നത്തെ താത്പര്യത്തോടെ വീക്ഷിക്കുകയും ആശംസകൾ നേരുകയും ചെയ്യുന്നു!
നീലേശ്വരത്ത്‌ കാർഷിക സർവ്വകലാശാല തയ്യാറാക്കുന്ന നീര ഉൽപ്പാദന കേന്ദ്രവും കൊച്ചിയിൽ സ്വകാര്യ മേഖലയിലുള്ള നീര ഉൽപ്പാദന കേന്ദ്രവും, കൊച്ചിയിൽ ബോർഡിന്റെ സഹായത്തോടെ നീരയും ഉൽപ്പന്നങ്ങളും തയ്യാറാക്കുന്ന ലാബോറട്ടറിയും, നാളികേര ബോർഡിന്റെ സ്വന്തം ലാബോറട്ടിറി സമുച്ചയവും സന്ദർശിക്കാൻ ഭാഗ്യം കിട്ടിയ ഒരു വ്യക്തി എന്ന നിലയിൽ ഈ രംഗത്ത്‌ നാം വളരെ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ പറയാൻ എനിക്ക്‌ അതീവ സന്തോഷമുണ്ട്‌.
പല ചെറിയ രാജ്യങ്ങളും ഈ രംഗത്ത്‌ വളരെ പുരോഗതി നേടികഴിഞ്ഞുവേന്ന സത്യം അവർക്കെല്ലാം നല്ലപോലെ അറിയാം. അതുപോലെ നമ്മുടെ തെങ്ങിനെപ്പറ്റിയും അവർ ബോധ്യമുള്ളവരാണ്‌. നമ്മുടെ കർഷകരേയും അവർക്കറിയാം. അതുകൊണ്ട്‌, കേര കർഷകർക്കും കൃഷിക്കാർക്കും ജനങ്ങൾക്കും നൽകിയിരിക്കുന്ന പ്രതീക്ഷകളെ സാക്ഷാത്ക്കരിക്കാൻ മുൻപ്‌ സൂചിപ്പിച്ചതു പോലെയുള്ള ഒരു ഏകോപനം രൂപപ്പെട്ടാൽ 2015 ?രാഷ്ട്രം? എന്നും ഓർക്കപ്പെടുന്ന ഒരു വർഷമായി മാറുമെന്ന്‌ തറപ്പിച്ചു പറയാം.
ഫോൺ : 9947460075

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...