അന്‍വര്‍ ഷാ ഉമയനല്ലൂര്‍
ഉണര്‍ന്നുനോക്കുക! പുതിയൊരുഷസ്സുമായ്
വന്നിതാനില്‍ക്കുന്നു കാലം
വിശന്ന വയറിനോടോതേണ്ട മേലില്‍നാം
പശിമറന്നീടുവാന്‍ വേഗം.
കൊലച്ചിരികള്‍ മുഴക്കുവോര്‍ക്കൊക്കെയും
തെളിച്ചേകിടാം പുതുദീപം
അറച്ചറച്ചെന്തിനായ്നില്‍ക്കു-ന്നുറച്ചുനാം
വിളിച്ചോതുകൈക്യസന്ദേശം.
നിവര്‍ന്നുനില്‍ക്കുക! അതിവേഗമിനിനമ്മള്‍
കൈവരിക്കേണ്ടതാണൂര്‍ജ്ജം
തുറിച്ചുനോക്കിയോര്‍ ഗ്രഹിക്കട്ടെ, മേലിലും
വിറച്ചുപോകില്ലെന്ന സത്യം.
മറഞ്ഞുനില്‍ക്കുവോര്‍ വീണ്ടും ശ്രമിച്ചിടാം
ചതിച്ചുവീഴ്‌ത്തുവാ-നെന്നാല്‍
മറിച്ചതേയസ്‌ത്രം തൊടുക്കേണ്ടയിനി,നമു-
ക്കുടച്ചുവാര്‍ക്കാ-മേകലോകം.
തിരിച്ചെന്തുലാഭമെന്നോര്‍ക്കാതെ, തമ്മില്‍നാ-
മേകേണ്ടതാത്മവിശ്വാസം
ദിശാബോധമോടേയൊരുമിച്ചുചേരില്‍ നാം
വിശ്വജേതാക്കള്‍ക്കു തുല്യം.
ഈ ജഗത്തില്‍പ്പിറന്നൊന്നുപോലുയുവാ-
നാകാതെ വേദനിക്കുമ്പോള്‍
കുതിരക്കുളമ്പടികള്‍പോലെ സുദൃഢമായ്-
ത്തീരട്ടെ; നരധര്‍മ്മശബ്ദം.
ഉണര്‍ന്നുനോക്കുക! പുതിയൊരുഷസ്സുമായ്
വന്നിതാനില്‍ക്കുന്നു കാലം
വിശന്ന വയറിനോടോതേണ്ട മേലില്‍നാം
പശിമറന്നീടുവാന്‍ വേഗം.
കൊലച്ചിരികള്‍ മുഴക്കുവോര്‍ക്കൊക്കെയും
തെളിച്ചേകിടാം പുതുദീപം
അറച്ചറച്ചെന്തിനായ്നില്‍ക്കു-ന്നുറച്ചുനാം
വിളിച്ചോതുകൈക്യസന്ദേശം.
നിവര്‍ന്നുനില്‍ക്കുക! അതിവേഗമിനിനമ്മള്‍
കൈവരിക്കേണ്ടതാണൂര്‍ജ്ജം
തുറിച്ചുനോക്കിയോര്‍ ഗ്രഹിക്കട്ടെ, മേലിലും
വിറച്ചുപോകില്ലെന്ന സത്യം.
മറഞ്ഞുനില്‍ക്കുവോര്‍ വീണ്ടും ശ്രമിച്ചിടാം
ചതിച്ചുവീഴ്‌ത്തുവാ-നെന്നാല്‍
മറിച്ചതേയസ്‌ത്രം തൊടുക്കേണ്ടയിനി,നമു-
ക്കുടച്ചുവാര്‍ക്കാ-മേകലോകം.
തിരിച്ചെന്തുലാഭമെന്നോര്‍ക്കാതെ, തമ്മില്‍നാ-
മേകേണ്ടതാത്മവിശ്വാസം
ദിശാബോധമോടേയൊരുമിച്ചുചേരില്‍ നാം
വിശ്വജേതാക്കള്‍ക്കു തുല്യം.
ഈ ജഗത്തില്‍പ്പിറന്നൊന്നുപോലുയുവാ-
നാകാതെ വേദനിക്കുമ്പോള്‍
കുതിരക്കുളമ്പടികള്‍പോലെ സുദൃഢമായ്-
ത്തീരട്ടെ; നരധര്‍മ്മശബ്ദം.