നമ്മൾ മലയാളികൾ മയക്കത്തിലാണ്. '' കൊളോണിയൽ ഹാൻഗ്
ഓവർ'' എന്ന് പറഞ്ഞാൽ കാര്യം
കുറെക്കൂടെ വ്യക്തമാകും. ഇംഗ്ലീഷ് പദങ്ങൾ സുലഭമായി
ഉപയോഗിക്കുന്ന സാഹചര്യം കാലം
വരുത്തി വെച്ച മാറ്റത്തിൽ സ്വീകരിക്കേണ്ടി
വന്ന നമുക്ക് ഇതൊരു
സൌഭാഗ്യമാണ്. ആദരിക്കേണ്ട വരദാനം..
'വല്ലാത്ത
മാനസിക സംഘർഷം' എന്ന് പറഞ്ഞു
ഭാഷയെ സ്നേഹിക്കാൻ ശ്രമിക്കുന്നതിനേക്കാൾ എളുപ്പത്തിൽ പറയാം- ടെൻഷനിലാണ്-. അന്ഗനവാടിയിലെ
കുഞ്ഞിനു പോലും ഈ വാക്കറിയാം.
അവനതു ഉപയോഗിക്കേണ്ട അവസരമറിയാം. അത് അവനിൽ
നിന്നും വളരെ കൃത്യമായി ഒരു
സാഹചര്യത്തിൽ കേൾക്കേണ്ടി വന്നിട്ടുമുണ്ട്.'' എന്റെ മാനസിക നില
'' എന്ന് വാരി വലിച്ചു പറയാൻ
ഇന്നു നമ്മൾ മെനക്കെടാറില്ല.'' മൂഡ്
'' ശെരിയല്ല എന്നു കേട്ടാൽ ഗ്രഹിക്കാൻ
എന്തെളുപ്പം.
കേരളത്തിൽ
എന്നും, ഇന്നും ഒരു ദ്രാവിഡ
അപകർഷത പിന്തള്ളപ്പെടാതെ വളരെ ശക്തമായിത്തന്നെ എവിടെയോ
മലയാളിയുടെ മനസ്സിൽ കിടക്കുന്നു. ആര്യ
വംശ മേൽക്കോയ്മയെ അങ്ങനെ
പെട്ടെന്ന് പിന്തള്ളാൻ മലയാളിയുടെ മനസ്സ്
മടിക്കുന്ന കാഴ്ച കൊച്ചി നിവാസി
എന്ന നിലയിൽ അനുഭവം.
അഭിരുചികൾ
മാറി മറിയും. അതിൽ
അപാകതകൾ ഉണ്ടാവുകയും ഇല്ലാതിരിക്കുകയും സാർവത്രികം.
ഇത്തവണ കേരളപ്പിറവിയോട് ചേർന്ന് മാതൃ ഭാഷാ
സ്നേഹികൾ ''ശ്രേഷ്ഠ ഭാഷാ വാരാചരണം'' പലയിടത്തും ആചരിച്ചു. ഭാഷാ
ഉല്പത്തി മുതൽ
കവിതകളും, കഥകളും , നോവലുകളും , വായനയും
ഒക്കെ സ്യ്ധാന്തിക തലത്തിൽ ചർച്ച ചെയ്യപ്പെട്ടു.
ജനിച്ച മണ്ണും മാതൃഭാഷയും മറക്കാതിരിക്കാൻ
പഴയ, പുതിയ തലമുറയിലെ
എഴുത്തുകാരും, സാംസ്കാരിക നായകരും, രാഷ്ട്രീയ
നേതൃത്വത്തിലിരിക്കുന്നവരും ഒട്ടൊരു
ഉത്കന്ടയോടെ ഒത്തൊരുമിച്ചു അഭ്യർഥിച്ചു.
എറണാകുളം സാഹിത്യ പരിഷത്തിൽ നടന്ന
വാരാചരണത്തിൽ പങ്കെടുക്കെ സ്വന്തം മാതൃഭാഷയുടെ ഭാവിയെക്കുറിച്ച് വല്ലാത്തൊരു
വ്യാകുലത മനസ്സിനെ അലട്ടി. ഭാവിയുടെ
മുന്കാഴ്ചകൾ ഏതാണ്ടൊരു രൂപഘടനയോടെ മനസ്സിൽ
തെളിഞ്ഞു.
മലയാള വായന മരിക്കുന്നില്ലെന്ന്
എറണാകുളത് നടന്ന പതിനെട്ടാമത്
അന്താരാഷ്ട്ര പുസ്തകോത്സവവും
ഒരു പരിധി വരെ
തെളിയിച്ചു. സാഹിത്യത്തിൽ ഏറെ വായിക്കപ്പെടുന്നത്
ഇന്നു പരിഭാഷകളാണെന്നതു ശ്രദ്ധേയമാണ്. മലയാളത്തിൽ ശ്രധ്ധേയമായ സാഹിത്യ
സൃഷ്ടി ഇല്ലാത്തതാണോ ഇതിനു കാരണം എന്നു
സ്വയം ചോദിച്ചു. അതിനു പിന്ബലമായി
നിരവധി ഉത്തരങ്ങൾ നിഗമിച്ചു. അതിലെ
സാന്ഗത്യം എത്രത്തോളമെന്ന് വിലയിരുത്തേണ്ടത് ഇതു വായിക്കുന്നവരാണ്.
മാതൃഭാഷ ശ്രേഷ്ഠമാണെന്നു പുതിയതലമുറയെ അന്ഗീകരിപ്പിക്കാൻ കഴിയുമെന്ന വിശ്വാസമില്ല .. സൌകര്യങ്ങളാണ്
ഇന്നു മനുഷ്യ ജീവിതത്തിന്റെ മുദ്രാവാക്യം.ഇടി മിന്നലിന്റെ
വേഗതയാണ് നമ്മെ
മുന്നോട്ടു കൊണ്ടുപോകുന്നത്. അവിടെ ചിലപ്പോൾ മാതൃ ഭാഷ
മരണാസന്നമാകും.
ജനിച്ച മണ്ണും ഗോത്രവും പിന്തള്ളപ്പെടും.
അത് കാലഗതിയാണെന്ന് പറഞ്ഞു
നമ്മൾ ആശ്വസിക്കും.
അതെ തരമുള്ളൂ. ആരെയും
കുറ്റപ്പെടുത്താനാവില്ല..
എങ്കിലും ചിലത് ചിന്തിച്ചു പോകും,
ഭാരതത്തിൽ ഇത്തരത്തിൽ മറ്റൊരു ജനസമൂഹമുണ്ടോ?
.മലയാളിക്ക് അവന്റെതായ ഒരു വ്യക്തി
ബോധം നിരാശ
തോന്നും വിധം നഷ്ടപ്പെട്ടു കഴിഞ്ഞില്ലേ.?
വിദ്യാലയതലത്തിൽ
മാതൃ ഭാഷ ഒഴിച്ച്
നിർത്തി വിദ്യ അഭ്യസിക്കാൻ അവസരമുള്ള,
ഒരുപക്ഷെ , ഭാരതത്തിലെ ഏക ദേശമായിരിക്കും
കേരളം എന്ന് സംഗടത്തോടെ പറയട്ടെ.
വ്യവഹാര ഭാഷ മലയാളത്തിലാക്കുമെന്നു
എത്രയോ കാലമായി കേൾക്കുന്നു .. അത്
പൂർണമായും നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന വ്യ്ഷമ്യം ചിന്തിക്കാവുന്നതെയുള്ള്. ഇനി
ജീവിതം മുന്നോട്ടു കൊണ്ടുപോകാനിരിക്കുന്ന തലമുറ
എങ്ങനെ മലയാളത്തിൽ എഴുത്തുകുത്തുകൾ നടത്തും?
അവർക്ക് സാധ്യമാകുമോ?
മലയാളിത്തം
അന്യമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയെ
എങ്ങനെ പിന്നിലേക്ക് നടത്തും? തികച്ചും
അസാധ്യം.
(പൊതു വാഹനങ്ങളിൽ പോലും ഇംഗ്ലീഷിൽ
പേരിടൽ കര്മം നടത്തുന്ന മലയാളി.
സ്ഥലപ്പേരുകൾ മലയാളത്തിൽ എഴുതില്ലെന്ന് വാശി.
ഇംഗ്ലീഷ് അറിയാത്തവർ വീട്ടിലിരിക്കട്ടെ! യാത്ര
ചെയ്യേണ്ട.!! അൽപം കരുണയുള്ള ചിലർ
വളരെ ചെറുതാക്കി മലയാളത്തിൽ സ്ഥലപ്പേരെഴുതാൻ സന്മനസ്സു
കാട്ടുന്നത് നന്ദിയോടെ ഓർക്കട്ടെ!!)
പുസ്തകച്ചന്തകളിൽ
മലയാള പുസ്തകശാലകളിൽ
തിരക്കൊഴിയുന്നു. അതോടനുബന്ധിച്ച് നടക്കുന്ന സായാഹ്ന്ന സാഹിത്യ
ചര്ച്ചാ വേദികൾ അമ്പതു കഴിഞ്ഞവരുടെ,
അറുപതിനും എണ്പതിനും
ഇടയ്ക്കുള്ള വിരലിൽ എണ്ണാവുന്നവരുടെ കൂട്ടം.
ഇംഗ്ലീഷ് പുസ്തക പ്രസാധകർ
തിരക്കിലാണ്.
വായിച്ചാൽ
ദഹിക്കാത്ത ,വില്പനയ്ക്കില്ലെന്നു നന്നായറിയുന്ന പുസ്തകങ്ങളുടെ
പേര് മംഗ്ലീഷിലും ഇംഗ്ലീഷിലും
ചോദിക്കുന്ന ജാടക്കൂട്ടങ്ങൾ.. മലയാളത്തിന്റെ ഭാവി അറിയണമെന്ഗിൽ അന്താരാഷ്ട്ര പുസ്തകോൽ
സവങ്ങളിൽ ഒന്ന് ചുറ്റി കറങ്ങണം.
ചുരുങ്ങിയത് രണ്ടു മൂന്നു ദിവസമെന്ഗിലും…..
മലയാളിയുടെ ഇംഗ്ലീഷ് പ്രേമം കാണാം.
ചിലയിടങ്ങളിൽ വെറും പൊങ്ങച്ചത്തിന്റെ ശൂന്യ
പേടകം ചുമന്നു കൊണ്ട് തന്നെ.
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക
പാർക്കിൽ അറുപത്തൻജിനും എണ്പതിനും
ഇടയ്ക്കുള്ള പത്തിരുപതിൽപ്പരം ''മുതിർന്ന'' പവുരന്മാരുടെ ഒരു
സായാന്ന സ്നേഹ കൂട്ടം ഉണ്ട്. അവിടെ നടക്കുന്ന
ഏതാണ്ട് എല്ലാ മലയാള ഭാഷാ
ചടങ്ങുകളിലും അവരുടെ സാന്നിധ്യം ഉണ്ട്.
പോയ വർഷങ്ങളിൽ ഉണ്ടായിരുന്ന
എത്രയോ പേർ ഇന്നു
അവരുടെ ഇടം അടുത്ത
ഊഴക്കാർക്ക് കൈ മാറി
കാലത്തിന്റെ തിരശീലയ്ക്ക് പിന്നിലേക്ക് മടങ്ങി. അവർ ഭാഷയെ
, സ്വന്തം ദേശത്തെ, തള്ളിപ്പറയാത്തവരാണു.
തൊഴിൽ തീർന്നു . ഒടുവിൽ അതിൻറെ
ഓർമ അയവിറക്കാൻ കിട്ടുന്ന
പെൻഷൻ. ചിലർക്ക് അതുപോലുമില്ല. എന്നിട്ടും
ശൈശവ ദശയിൽ നീങ്ങുന്ന
ഒരു മലയാള സാംസ്കാരിക
മാസികയെ പരിപോഷിപ്പിക്കാൻ അവർ വരിക്കാരായി..
കയ്യിൽ കാശ് കൊണ്ടുവരാതിരുന്നവർക്ക്
കൂട്ടത്തിലുള്ളവർ കടം കൊടുത്തു. ഈയടുത്തുണ്ടായ അനുഭവം ഭാഷാ സ്നേഹി എന്ന നിലയ്ക്ക് നിറഞ്ഞ നന്ദിയോടെ ഓർക്കുന്നു……
ടോൾസ്റ്റൊയ്,
മാക്സിം ഗോർക്കി, ദെസ്തെയ്വ്വിസ്കി, തോമസ്
ഹാർഡി തുടങ്ങിയവരുടെ മഹദ് രചനകൾ പരിഭാഷപ്പെടുത്തി
മലയാളിക്ക് വായനയൊരുക്കിയതു നിസ്സാരവൽക്കരിച്ചു കാണാനാവില്ല. ഇംഗ്ലീഷ് ഭാഷ ആശന്ഗാകുലമാകും
വിധം മലയാളത്തിനു ഭീഷണി
ആകാതിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു
മേൽപ്പറഞ്ഞ പരിഭാഷകൾ ഉണ്ടായത്. ലോക സാഹിത്യം
അറിയണം. പരിചയപ്പെടണം. എന്ഗിലെ ലോക മാനവികതയുടെ
സ്പർശം മനസ്സിനെ മഹത്വവൽകരിക്കു.
പക്ഷെ വീണ്ടു വിചാരമില്ലാത്ത വിദ്യാഭ്യാസ
നയത്തിൽ നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ ദേശ
ബന്ധിതമായ ഭാഷയാണ്. അതിൽ വേര്
നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹിത്യമാണ്.
അതിജീവനം പ്രശ്നമായി മാറിയപ്പോൾ മലയാളിക്ക്
ആദ്യം നഷ്ടപ്പെട്ടത് വീടും നാടും. അനുബന്ധമായി
മാതൃ ഭാഷയും, സാഹിത്യവും.
ഗബ്രിഎൽ ഗാർസിയാ മാകെസും, ഓർഹാൻ
പാമുക്കും, യോസയും ,പാവ്ളോ കൊയ്ലൊയുമൊക്കെ
പരിവർത്തനം ചെയ്യപ്പെട്ടു
മലയാള
സാഹിത്യ കുടുംബത്ത്തിലെത്ത്തിയപ്പോൾ വായനക്കാരുണ്ടായി. പതിപ്പുകൾ പലകുറി ഇറക്കപ്പെട്ടു.
അവർ പ്രതിഭ കൊണ്ട് മഹത്വമാർന്നവരാണു . സന്ദേഹമില്ല. പക്ഷെ, അവർ എഴുതിയത്
സ്വന്തം ദേശത്തിന്റെ കഥയാണ്. ആ മണ്ണിൽ
ഉറച്ച വേരുകളുടെ ഗരിമയോടെയാണ്. അതിലുപരി
സ്വന്തം ഭാഷയിലാണ്.
എം.ടി എഴുതിയത്
കൂടല്ലൂരിന്റെ അനുഭവം പേറിയാണ്. ബഷീർ,
തകഴി, ഉറൂബ്,മലയാറ്റൂർ ,കോവിലൻ
,കാക്കനാടൻ ,സേതു ,എം മുകുന്ദൻ
,സഖറിയ ,തുടങ്ങിയവർ[പേര് പറയാത്ത
മറ്റു പ്രശസ്ത സാഹിത്യകാരന്മാരും] ദേശത്തിനും
ഭാഷയ്ക്കും കൊടുത്ത നിവേദ്യമാണ് അവരുടെ
സർഗ സൃഷ്ടികൾ. എന്തിനു
തിരക്കഥാകാരന്മാരും വെള്ളിത്തിരയിലൂടെ ഹൃദയത്തെ വേദനയുടെ വിത്തുകൾ
പാകി ഉഴുതു മറിച്ചതും
ദേശത്തിന്റെ നീണ്ട പാതയിലൂടെ സഞ്ചരിച്ചു
കൊണ്ടായിരുന്നു. ഇന്നു സിനിമയ്ക്ക് മലയാളത്തിൽ
ഒരു പേര് പോലും
നൽകാൻ യുവ ചലച്ചിത്ര
കാരൻ മാർക്ക് സന്മനസ്സില്ലാതായിരിക്കുന്നു.
ഫ്രോഡ് , ആന്ഗ്രി
ബേബീസ്, ഫോർ സെയിൽ
, അയ് ലവ് മി
...എന്നിങ്ങനെ നൂറു കണക്കിന് പേരുകൾ .
സാമൂഹ്യ മാധ്യമങ്ങളിൽ മലയാളി നിറയുന്നത് മാതൃഭാഷയിൽ അല്ല.
മംഗ്ലീഷിലും ഇംഗ്ലീഷിലും. ഭാഷ ജനിക്കുന്നതും
അതിനെ ഊട്ടിവളർതുന്നതും ദേശത്തിന്റെ സൂതികാ ഗൃഹത്തിൽ നിന്നാണു.
മൂന്നരക്കോടി ജനം സംസാരിക്കുന്ന
മാതൃഭാഷ എങ്ങനെ നമുക്ക് നിസ്സാരവൽക്കരിക്കാനാകും?
നമ്മുടെ ഭാഷയെ കൊല്ലാൻ അധിനിവേശക്കാർക്ക്
ചുവന്ന പരവതാനി വിരിച്ചു കൊടുത്തു
കൊണ്ട് നാം പിൻവാതിലിലൂടെ
പതുക്കെ മുങ്ങുകയായിരുന്നു. പല പല
താല്പര്യങ്ങൾ അത് ചെയ്തവർക്കുണ്ടായിരുന്നു.
മാതൃഭാഷയിൽ ജനിതക സ്പന്ദനമുണ്ട്. ഹൃദയമില്ലാത്തവരായി
നാം മാറിയതിന്റെ പിൻപുറങ്ങൾ
തേടുമ്പോൾ ചെന്നെത്തുന്നത് തത്വ ദീക്ഷ ഇല്ലാതെയുള്ള
,നമ്മുടെ അധിനിവേശ സംസ്കാരത്തോടുള്ള അതിവിധേയത്വത്തിലാണ്.
അതെ. ഒന്ന് ''ബിനാലെ''
കാണുക.....മലയാളിയുടെ ഇനിയും മരിക്കാത്ത
, അഥവാ ഒരിക്കലും മരിക്കാൻ ഇടയില്ലാത്ത
''കൊളോണിയൽ ഹാങ്ങ് ഓവർ'' കാണാം.
അഭിമാനമുള്ളവർക്ക് അപമാന ഭാരത്താൽ തല
കുനിക്കാം....