15 Jan 2015

​‍നിർവൃതി


പ്രൊഫ.ജോൺ ആമ്പല്ലൂർ

ഒന്നുമില്ലായ്മയിൽ നിന്നും പ്രപഞ്ചവു-
മിന്നുള്ള സർവ്വവും സൃഷ്ടി ചെയ്തോൻ
ഒന്നുമില്ലാത്തോരെ കാത്തു തുണയ്ക്കുമെ-
ന്നെന്നും ധരിപ്പവൻ ധന്യധന്യൻ.
ഉണ്മതൻ കാതലാമപ്പെരുമാളുത-
ന്നിംഗിതമുള്ളിലറിഞ്ഞിടുന്നോൻ,
സർവ്വവും കൈവിട്ടുപോകിലം, സർവ്വേശ-
തൃപ്പാദമെന്നും വണങ്ങിനിൽപ്പേൻ,
എന്തിലുമേതിലും ചിന്തിച്ചുഴറാതെ
തൻപദം നന്നായുറപ്പിക്കുവോൻ
പൈന്തിരിഞ്ഞീടില്ല, താൻ നേരെ പിന്നിട്ട
നൽവഴിത്താരവിട്ടൊന്നുകൊണ്ടും!
ഒന്നിലുമുള്ളൊരുൾ തൃഷ്ണവളർത്തിക്കൊ-
ണ്ടെന്തിനും പിന്നാലെ കൂടലില്ല.
വൻമതിൽചുറ്റും വളർന്നു തടസ്സങ്ങ-
ളുള്ളിൽ കിടിലമുയർത്തിയാലും,
ചിക്കെന്നു തൻചാര,ത്തെത്തിക്കുരൂഹലാ-
ലുൾത്തട്ടിലാധിപെരുത്ത,തൂതി
ക്ഷിപ്രം കെടുത്തി, വാത്സല്യപീയുഷത്തിൻ
മാറ്റുരച്ചുള്ള മികവിനോടെ,
ചുംബിച്ചുണർത്തി, വിവേകത്തിൻ പൂന്തളിർ-
മെത്തവിരി,ചുള്ളിലാർദ്രതയാൽ
കോൾമയിർക്കൊള്ളിയ്ക്കുമോ മഹാശക്തിത-
ന്നൗഷധവീര്യമവന്നറിയും
ആസ്വാദ്യമായൊരാ സഞ്ജീവനൗഷധ-
മേതുവരേയ്ക്കു വന്നുൾത്തടത്തെ,
ചാരിതാർത്ഥ്യത്തിന്റെ തൂമയിൽ പേടക-
മേറ്റിനിന്നീടു,മതോർത്തവനും,
നിർവൃതിപൂണ്ട്‌ ദിനങ്ങൾ കഴിയ്ക്കുമീ-
കല്ലാര്റയ്ക്കുള്ളിലെ ബന്ധനത്തിൽ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...