ഡോ.ചെറിയാൻ കുനിയന്തോടത്ത്
ചേറന്വേഷിച്ചു പോയപ്പോൾ
എനിക്കു തലച്ചോറുകിട്ടി
തല അന്വേഷിച്ചു പോയപ്പോൾ
എനിക്കു കോന്തലകിട്ടി
താടി അന്വേഷിച്ചു പോയപ്പോൾ
അപ്പൂപ്പൻ താടികിട്ടി
മുടി അന്വേഷിച്ചു പോയപ്പോൾ
കൊടുമുടി കിട്ടി
വില്ല് അന്വേഷിച്ച് പോയപ്പോൾ
മഴവില്ല് കിട്ടി
വെള്ളിനോക്കി നിന്നപ്പോൾ
ദുഃഖവെള്ളി കണ്ടു
പട്ടം വാങ്ങാൻ പോയപ്പോൾ
നെറ്റിപ്പട്ടവുമായി തിരിച്ചു വന്നു
മൗലികൻ വ്യാജനായിത്തീരുന്ന
അവസരങ്ങൾ ധാരാളം!