നാളികേരത്തിന്റെ ഭാവിയ്ക്ക്‌ ഉൽപാദക കമ്പനികൾ


അഡ്വ. പ്രിയേഷ്കുമാർ
ചെയർമാൻ, കറപ്പുറം നാളികേര ഉത്പാദക കമ്പനി

നാളികേരത്തിന്‌ ഭാവിയുണ്ടോ എന്ന ചോദ്യം കേട്ട്‌ ഏതെങ്കിലും തരത്തിൽ പകച്ചു നിൽക്കേണ്ടകാര്യമില്ല.  നാളികേരമാണ്‌ ഭാവിയുള്ള ഏറ്റവും പ്രധാന വിളയെന്നത്‌ നിസ്സംശയം പറയാനാകും.  അപ്പോൾ പിന്നെ എന്തുകൊണ്ടാണ്‌ ഇങ്ങനെ ചിന്തിക്കേണ്ടി വന്നത്‌.  അതിന്‌ ഒരു കാരണമുണ്ട്‌.  നാളികേരത്തിന്റെ പ്രതാപം ഇത്തിരി കുറഞ്ഞിട്ടുണ്ട്‌.  എന്തുകൊണ്ടാണ്‌ മലയാളിയുടെ പ്രധാന വരുമാനവും ജീവിത ത്തിലെസർവ്വതല സ്പർശിയും വൈവിദ്ധ്യമാർന്ന ഉൽപന്നങ്ങളുടെ കലവറ യുമായ  ഒന്നിന്‌ ഈ പിറകോട്ടടി ഉണ്ടായത്‌?   ഇതിന്‌ ഉത്തരം കണ്ടു മാത്രമേ ഭാവി നിശ്ചിയിക്കാനാവൂ. ഭാവി പ്രവചിക്കുകയല്ല,  മറിച്ച്‌ പ്രവർത്തിച്ച്‌ കാണിക്കുകയാണു വേണ്ടത്‌.  എങ്കിൽ ആർക്കാണിതിനു കഴിയുക?  ഉത്തരം വളരെ എളുപ്പമാണ്‌.  ആർക്കു വേണ്ടിയാണ്‌ ഇതൊക്കെ ചെയ്യേണ്ടത്‌ എന്ന തിരിച്ചറിവിൽ യഥാർത്ഥ അവകാശികൾ രംഗത്ത്‌ വരണം.  അവർ മറ്റാരുമല്ല  ഉൽപാദകരാണ്‌. എന്നുവച്ചാൽ   തെങ്ങിന്റെ, ഉടമകളായ കൃഷിക്കാരാണ്‌.  തൈനടാനും വെള്ളമൊഴിക്കാനും,  വളമി ടാനും,  വിളവെടുക്കാനും മാത്രം നിന്ന കർഷകർ അതിനുമപ്പുറം  നാളികേര ത്തിന്റെ അനന്ത സാദ്ധ്യതതേടി ഒന്നിക്കണം.  നാളികേരത്തിന്റെ ഭാവി നാളികേര കർഷ കരുടെ കൂട്ടായ്മയിലൂടെ മാത്രമെ സാധ്യമാകൂ.  നാളികേര വികസന ബോർഡി ന്റെ ഈ പരീക്ഷണം വലിയ വിജയ കുതിപ്പിലാണ്‌.  ഇതു മനസ്സിലാക്കി എല്ലാവരും ചേർന്ന്‌ സിപിഎസ്‌ മുതൽ സിപിസി വരെയുള്ള കർഷക സംവിധാനത്തെ പ്രോത്സാ ഹിപ്പിക്കാൻ തയ്യാറാകണം.
    ഉൽപാദന ക്ഷമതയിൽ കേരളം പിന്നിലാണ്‌.  പലവിധ കാരണങ്ങളാലാണ്‌.  ശാസ്ത്രീയ കൃഷിരീതിയും മണ്ണറിഞ്ഞ വളപ്രയോഗവും ചിലവുകുറഞ്ഞ പരിചരണ സമ്പ്രദായവും, രോഗകീട പ്രതിരോധ മാർഗ്ഗങ്ങളും എല്ലാവരിലും എത്തേണ്ടതുണ്ട്‌. ഇതിന്‌ ഒരു കൃഷിഭവനും അതിലെ നാലാളും പര്യാപ്തമല്ല.  ഓരോ കാലത്തും നല്ല വിത്തിനും തോട്ട നിരീക്ഷണ പഠനത്തിനും പ്രതിരോധ മാർഗ്ഗങ്ങളും വികേന്ദ്രീകൃത ഗവേഷണ കേന്ദ്രങ്ങളും വിജ്ഞാനവ്യാപനവും നടക്കണം.  ഇപ്പോൾ ഈ വക കാര്യങ്ങൾ വേണ്ടത്ര നടക്കുന്നില്ല.  അവിടെയാണ്‌  നാളികേര ഉൽപാദക ഫെഡറേഷനുകളുടെ സംയുക്ത സംരംഭമായ ഉൽപാദക കമ്പനിയുടെ പ്രസക്തി.  കർഷകരുടെ ചെലവിലും അല്ലെങ്കിൽ സർക്കാർ പങ്കാളിത്തത്തിലും താമസം കൂടാതെയും കാര്യക്ഷമതയോടും നടത്താൻ കഴിയും.  ഇതിന്‌ നാളികേര ഉൽപാദക കമ്പനിയും അതിന്റെ കൺസോർഷ്യവുമായി ചേർന്ന്‌ സർവ്വകലാശാല, കൃഷിവകുപ്പ്‌ തുടങ്ങിയ സ്ഥാപനങ്ങൾ പരിപാടി തയ്യാറാക്കണം.  ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്ന തിനുള്ള ആത്മവിശ്വാസം കർഷകനു പകർന്ന്‌ കൊടുക്കുവാൻ കഴിയണം.
    ഉൽപാദനക്ഷമതയുടെ വർദ്ധനവ്‌ സ്വാഭാവികമായും ഉലാപാദനത്തെയാണ്‌ സഹായിക്കുക.  ഉൽപാദനം വർദ്ധിക്കുമ്പോൾ ഉൽപന്നത്തിന്റെ വില ആദായ കരമാം വിധം പിടിച്ചു നിർത്താൻ കഴിയണം.  അതിനുള്ള ഉറപ്പ്‌ കർഷകന്‌ കൊടുക്കാൻ സർക്കാരിന്റെ  സംവിധാനങ്ങൾക്കു മാത്രം കഴിയില്ല.  കേരഫെഡ്‌, നാഫെഡ്‌, കൃഷിവകുപ്പിന്റെ നീരയുൽപാദനം ഇതൊന്നും സുസ്ഥിരമായ വിലയുറപ്പു വരുത്തുന്നതിന്‌ മതിയാകാതെ വരും.  ഇതിൽ കാര്യമായ പങ്കു വഹിക്കുന്നതിന്‌ ഉൽപാദക കമ്പനികൾക്കു കഴിയും.  10 ലക്ഷത്തോളം തെങ്ങുകളുടെ കേന്ദ്രീകൃത നേതൃത്വമാണ്‌ കമ്പനി.  എന്ന ​‍ുപറഞ്ഞാൽ ഏതാണ്ട്‌ ഇരുപതിനായിരം വരെ വരുന്ന കർഷകർ ചേരുന്ന കർഷകകൂട്ടായ്മ.  ഇതിലൂടെ തെങ്ങിന്റെ വേരുമുതൽ കുരുത്തോലവരെ വിൽപനയ്ക്കും മൂല്യവർദധനവിനും ഉപയോഗിക്കു ന്നതിലൂടെ വിലസ്ഥിരത കൈവരിക്കാനാകും.  കർഷകർ ഉൽപാദനത്തിന്റെ വില നിർണ്ണയി ക്കുന്നയാളായി മാറുമ്പോൾ വിലസ്ഥിരത കൈവരിക്കാനാകും.
    അത്ര എളുപ്പത്തിൽ പറഞ്ഞവസാനിപ്പിക്കാവുന്ന ഒന്നല്ല.  പക്ഷെ ,സാധാരണ ക്കാരിൽ ഇപ്പോഴും തെങ്ങ്‌ ഒരു എണ്ണ മരമാണ്‌.  അല്ലെങ്കിൽ കൊപ്ര മരമാണ്‌.  അതുമല്ലെങ്കിൽ വീടിന്റെ ഉത്തരവും കഴുക്കോലും. ഇതാണോ യാഥാർത്ഥ്യം.  നീണ്ട പട്ടിക തന്നെ നാളികേരത്തിന്റെ വൈവിദ്ധ്യ വൽക്കരണത്തിന്റേതായി പറയാനുണ്ട്‌. 
    വലിയ പ്രതീക്ഷയോടെ ഉത്സവ ആർപ്പുവിളികളോടെ നീണ്ട നാളത്തെ  കഠിനപ്രയത്നത്തിന്റെയും കരവിരുതിന്റെയും ആത്മ സമർപ്പണത്തിന്റെയും നെടുവീർപ്പുമായി ചുണ്ടൻ വള്ളം കായലിലിറക്കുന്ന ചടങ്ങ്‌ ആലപ്പുഴയിൽ വളരെ പ്രസിദ്ധമാണ്‌.  വള്ളം ഇറക്കുന്നതിനെ നീരണിയുക എന്നാണു പറയുക.  സത്യത്തിൽ ഈ ഉത്സവതിമിർപ്പിലാണ്‌ കേരകർഷകർ.  നീരനീരണിഞ്ഞു.  ആനന്ദ കണ്ണുനീർ പൊഴിച്ച്‌ കർഷകർ ആഹ്ലാദിക്കുമ്പോൾ അതിനെ വെള്ളത്തിൽ മുക്കരുത്‌.  തലയെടുപ്പോടെ കായൽപ്പരപ്പിൽ ഓളങ്ങളെ പുളകമണിയിച്ചു ചീറിപ്പായുന്ന ചുണ്ടന്റെ സൗകുമാര്യത തകർക്കരുത്‌.  നാളികേരത്തിന്റെ ശോഭന ഭാവിക്ക്‌ നീര വലിയ സംഭാവന നൽകുന്നതാണ്‌.  കർഷകനെ കണ്ണീരണിയിപ്പിക്കരുത്‌. 
    തർക്ക വിതർക്കങ്ങൾക്കപ്പുറം നീരയുൽപാദനം  നാളികേരകർഷകരുടെ ഫെഡറേഷനു കളുടേയും കമ്പനികളുടേയും  നേതൃത്വത്തിലാകണം. കേരളത്തിന്റെ ആരോഗ്യ പാനീയമാക്കി നിത്യവും പാലുകുടിക്കുന്ന പോലെ മറ്റു പോഷകാഹാരം കഴിക്കു ന്നതുപോലെ എല്ലാവരും പ്രധാന ആരോഗ്യ ആഹാരശീലമാക്കി നീര മാറുന്ന കാലം വരികയാണ്‌.  അതോടെ കർഷകനും രക്ഷ പ്രാപിക്കും.  തന്റെ ഉൽപന്നത്തിന്‌ അർഹമായ വിലനിശ്ചയിക്കാൻ കർഷകനു കഴിയുന്നകാലത്ത്‌ മാത്രമേ നാളികേരത്തിന്‌ ശോഭന ഭാവിയുള്ളൂ  എന്നതാണ്‌ പരമാർത്ഥം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?