മുരളീകൃഷ്ണൻ ഹരികൃഷ്ണൻ
മിന്നാമിനിങ്ങിന്‍റെ ഇത്തിരി വെട്ടത്തില്‍ ഒത്തിരി കഥകളുറങ്ങുന്ന ഈ കൽപ്പടവിൽ തനിച്ച് പുഴയെ നോക്കിയിരിക്കുമ്പോൾ മനസ്സ് അറിയാതെ ചുഴിയിലേക്ക് പായുന്നു .
ഇന്നലെ വരെ എന്റൊപ്പം ഇവിടെയിരിക്കാൻ കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവൾ അക്കരയിലെ ശ്മശാന ഭൂമിയിൽ .
മൂകമായ ഈ സന്ധ്യനേരത്ത് ഞാൻ അവിടേക്ക് പുറപ്പെടാൻ ശ്രമിച്ചതാണ് പക്ഷേ എന്തോ ആ തോണിക്കാരൻ എന്നെ അക്കരയിലേക്ക് കടത്താൻ വിസ്സമതിച്ചു .
എല്ലാ കാത്തിരിപ്പിനും ഒരു അവസാനമുണ്ടാക്കുമെന്നു കേട്ടിട്ടുണ്ട് .പക്ഷേ ഇത്? വാർദ്ധക്യത്തിന്റെ അവശത ഞങ്ങളെ ബാധിച്ചിരുന്നുവെങ്കിലും കണ്ണുകൾ തമ്മിൽ യൗവന യുക്തരായി നോക്കിയിരിക്കുന്ന പതിവ് ഈ കൽപ്പടവിൽ തുടർന്നു കൊണ്ടിരുന്നു. ദീപാരാധനയും അത്താ ഴ പൂജയും കഴിഞ്ഞു ആളുകൾ പിരിഞ്ഞു കഴിഞ്ഞാലും എഴുന്നേല്ക്കാൻ കൂട്ടാക്കാതെ അവളെന്നെ നോക്കിയിരിക്കും .
ഫ്ലാറ്റിലെ സെക്യൂരിറ്റിക്കാരൻ അത്താഴംകഴിഞ്ഞു റോന്തു ചുറ്റുന്ന വേളയിൽ എപ്പോഴെങ്കിലും വന്നു വിളിക്കുന്ന മ്പോളാ ണ് തിരിച്ചു മടങ്ങുന്നത് .ഞാൻ പലവട്ടം അവളോട് പറഞ്ഞതാണ് ,മയങ്ങികിടക്കുന്ന രാത്രിയിൽ ഇരുവരും കൈചേർത്ത് പിടിച്ച് ഗർഭപാത്രം നഷ്ടപ്പെടുകൊണ്ടിരിക്കുന്ന ഈ പുഴയുടെ ആഴങ്ങളിലേക്ക് ചേർന്നിരങ്ങമെന്ന് ,മുൻപേ പറന്നു പോയവരെല്ലാം ഓർമകളിൽ സജീവമായതു കൊണ്ടായിരിക്കും കാത്തിരിപ്പിനു ഒരു സുഖമുണ്ടെന്നു പറഞ്ഞു അവളെന്നെ ശാസിച്ചത് .ഒരിക്കലും തിരിച്ചു വരാത്ത യാത്രയുടെ സ്വപ്നം പേറുന്ന മനസ്സുമായി ഞാനവളെ നെഞ്ചോട് ചേർത്ത് പിടിച്ചു പുഴയെ നോക്കി നെടുവീർപ്പെടും .
.മരുന്നു കഴിക്കാൻ സമയമായ ത്തിൻറെ reminder മൊബിലൈൽ അടിക്കുമ്പോൾ നിർബന്ധിച്ചു ഗുളിക എന്റെ വായിലേക്ക് ഇടും .ഈ ഗുളികയക്ക് പരിഹാരം ഉണ്ടാക്കാൻ പറ്റുമോ നമ്മുടെ ജീവിതത്തിനു എന്ന ചോദ്യത്തിനു നിസംഗമായ ഒരു ചിരി മാത്രമായിരുന്നു മറുപടി . ഇതാ എന്റെ മൊബൈൽ റിമൈൻഡർ അടിക്കാൻ തുടങ്ങിരിക്കുന്നു .
മഴത്തുള്ളികൾ വീഴാൻ തുടങ്ങിയിരിക്കുന്നു .
അവൾ ഒരു പക്ഷേ മഴയായി എന്നെ വിളിക്കുന്നതായിരിക്കും .
മഴ പെയ്യുന്നത് പുഴയക്ക് സന്തോഷമാണല്ലോ .
ഞാനും പങ്കു ചേരട്ടെ പുഴയുടെ കൂടെ