21 Feb 2015

നാളികേരത്തിൽ നിന്ന്‌ ജൈവ ഡീസൽ ഭാവിയുടെ ഇന്ധനം


ഡോ.സി മോഹൻകുമാർ
ഡയറക്ടർ, എസ്‌.സി.എം.എസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോടെക്നോളജി, കളമശേരി

ഇന്ധനത്തിന്‌ രാഷ്ട്രിയമുണ്ട്‌. അതാണ്‌ ലോകത്തെ ഭരിക്കുന്നത്‌.  ഇന്ധന ക്ഷമത കൈവരിക്കുക എന്നതാണ്‌ ഓരോ രാജ്യത്തിന്റയും ലക്ഷ്യം. ഇന്ധനം ഇല്ലാതെ ഒരു രാജ്യത്തിനും ഉയർച്ചയെ കുറിച്ച്‌ ചിന്തിക്കാനേ ആവില്ല. വിവര സാങ്കേതിക വിദ്യ പോലെയോ അതിലും പ്രധാനപ്പെട്ടതോ ആണ്‌ ഗതാഗതം അഥവാ മൊബിലിറ്റി. അതില്ലാതെ ഒരു രാജ്യവും വളരില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം 120 കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്ത്‌, 70 ശതമാനം എനർജി അഥവാ ഇന്ധനവും നാം ഇറക്കുമതി ചെയ്യുകയാണ്‌. ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം അഞ്ചാമതാണ്‌. 2030 ആകുമ്പോഴേയ്ക്കും ഇന്ത്യയുടെ ഇന്ധന ഇറക്കുമതി 92 ശതമാനമായി വർധിക്കും. അതായത്‌ രാജ്യത്തിന്റെ അഞ്ചിൽ ഒരു വരുമാനം ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനായി നാം ചെലവഴിച്ചുകൊണ്ടിരിക്കുന്നു.
ഇതിലൊരു വൈരുദ്ധ്യം കൂടി ഉണ്ട്‌. ഉഷ്ണമേഖലാ രാജ്യം എന്ന നിലയിൽ ജൈവസമ്പത്തിന്റെ സമൃദ്ധി ഒരു വശത്ത്‌, മറുവശത്ത്‌ വരുമാനത്തിന്റെ സിംഹഭാഗവും ഇന്ധനം വാങ്ങുന്നതിനു ചെലവിടുകയും ചെയ്യുന്നു. ഇതു പരിശോധിക്കുമ്പോൾ വളരെ അശാസ്ത്രീയമായ രീതിയിലാണ്‌ ഇന്ത്യയുടെ പുരോഗതി എന്നു കണാൻ സാധിക്കും. നമുക്ക്‌ ഇഷ്ടം പോലെ ജൈവ സമ്പത്തുണ്ട്‌, നമ്മുടെ എണ്ണക്കുരുക്കൾ ഉണ്ട്‌. നമുക്കുള്ളതുപോലെ പ്രകൃതി നൽകിയ ഫോസിൽ എനർജിയാണ്‌ ഇതര രാജ്യങ്ങളിൽ നിന്ന്‌ നാം ഇറക്കുമതി ചെയ്യുന്നത്‌. അവർ വളരെ വിവേകത്തോടെ അത്‌ ഉപയോഗിക്കുന്നു. നമ്മൾ ഉപയോഗിക്കുന്നുമില്ല.അതാണ്‌ വ്യത്യാസം.
പക്ഷെ ഫോസിൽ എനർജിയുടെ പ്രത്യേകത അത്‌ റിന്യൂവബിൾ അല്ല എന്നതാണ്‌. കുഴിച്ചു കുഴിച്ച്‌ അതങ്ങു തീരും. അത്‌ ആരും മനസിലാക്കുന്നില്ല എന്നു തോന്നുന്നു.  ഇവിടെയാണ്‌ നാളികേരത്തിൽ നിന്ന്‌ ഉണ്ടാക്കുന്ന ബയോ ഫ്യൂവൽ അഥവാ ജൈവ ഇന്ധനത്തിന്റെ പ്രസക്തി. ഇത്തരത്തിലുള്ള പുതിയ ഇന്ധനങ്ങൾ നാം കണ്ടുപിടിച്ചില്ലെങ്കിൽ അടുത്ത തലമുറയ്ക്ക്‌ ഈ രാജ്യത്ത്‌ ജീവിക്കാൻ സാധിക്കാത്ത അവസ്ഥ വരും. നിങ്ങളുടെ ഇന്ധനം ഇല്ലെങ്കിൽ ഞങ്ങൾക്കു ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥ. അതായത്‌ നമ്മൾ ഡിപ്പന്റന്റ്‌ അഥവാ വിധേയർ ആകും. ഒരാൾ വിധേയനാകുമ്പോൾ അവന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. അത്തരം ഒരു വിധേയത്വത്തിലേയ്ക്ക്‌ ഇന്ത്യ പൊയ്ക്കൊണ്ടിരിക്കുകയാണ്‌.
അതുകൊണ്ട്‌ നമ്മുടെ ഇന്ധന പ്രതിസന്ധി എത്‌ എങ്ങനെ നമുക്കു പരിഹരിക്കാൻ സാധിക്കും എന്നാണ്‌ നാം ചിന്തിക്കേണ്ടത്‌. നാളികേരത്തിൽ നിന്ന്‌ ഇപ്പോൾ ഭക്ഷണം, ന്യൂട്രീഷ്യൻ, ,ഔഷധം,തെറാപ്യൂട്ടിക്കൽസ്‌, ഇത്തരത്തിലെല്ലാം വൈവിധ്യാമാർന്ന മാനങ്ങൾ ഉള്ള ഒരു ഉത്പ്പന്നമാണ്‌ നാളികേരം. എന്നാൽ ഇത്തരത്തിലൊരു മാനം ലോകത്ത്‌ മറ്റ്‌ ഒരു വിളയ്ക്കും ഇല്ല. പാം ഓയിലിനില്ല, സോയാബീനിനില്ല, പരുത്തിക്കുരുവിന്‌ ഇല്ല, നമ്മുടെ റബറിന്‌ ഇല്ല, നമ്മുടെ എള്ളെണ്ണയ്ക്കില്ല, കുങ്കുമത്തിനില്ല. അപ്പോൾ നമ്മുടെ പരമ്പരാഗത എണ്ണ കുരുക്കളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു ഉത്പന്നമാണ്‌ നാളികേരം. അത്തരത്തിലൊരു പ്രത്യേക പദവിക്ക്‌ നാളികേരം അർഹമാകുന്നു.
പണ്ട്‌ ജെട്രോഫയെകുറിച്ച്‌ പറഞ്ഞ രാമർ പിള്ളയെ നമ്മൾ എഴിതി തള്ളി. പച്ചില പെട്രോൾ അസംബന്ധമാണ്‌ എന്നാണ്‌ അന്ന്‌ എല്ലാവരും പറഞ്ഞത്‌. ഇന്ന്‌ ഇന്ത്യൻ റെയിൽവെയുടെ പത്തുശതമാനം വണ്ടികൾ ഓടുന്നത്‌ ഈ ജെട്രോഫയിൽ നിന്ന്‌ നിർമ്മിക്കുന്ന ഡീസൽ ഉപയോഗിച്ചാണ്‌ എന്ന്‌ ആരെങ്കിലും ഓർക്കുന്നുണ്ടോ. ഇന്ത്യാസ്‌ ഹോപ്‌ ഫോർ ബയോഫ്യൂവൽ വാനിഷഡ്​‍്‌ ഇന്റു എയ്‌ർ എന്നാണ്‌ അന്ന്‌ നേച്ചർ എന്ന അന്താരാഷ്ട്ര ജേണൽ രാമറിന്റെ കഥയ്ക്ക്‌ അനുബന്ധമായി എഴുതിയ ലേഖനത്തിന്‌ കൊടുത്ത തലക്കെട്ട്‌. അതായത്‌ ജൈവ ഇന്ധനത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ മോഹം ബാഷ്പീകരിച്ചു പോയി എന്ന്‌.
ബയോഫ്യൂവലുകൾക്ക്‌ യൂറോപ്യൻ യൂണിയൻ  ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌ നൽകിയിട്ടുണ്ട്‌. അതിൽ തന്നെ ഓരോ രാജ്യങ്ങൾക്കും പ്രത്യേക സ്റ്റാൻഡേർഡ്‌ നൽകിയിട്ടുണ്ട്‌. അതു വച്ച്‌ ഇന്ത്യ ഒരു ഇന്ത്യൻ സ്റ്റാൻഡേർഡ്‌ ഉണ്ടാക്കിയിട്ടുണ്ട്‌. അതിനകത്ത്‌ വരും ഇപ്പോൾ നമ്മൾ നാളികേരത്തിൽ നിന്ന്‌ നിർമ്മിച്ചിരിക്കുന്ന ഈ ഇന്ധനം.
വെളിച്ചണ്ണയ്ക്ക്‌ ട്രൈഡൈമൻഷ്യണൽ ഫോക്കസുണ്ടെന്ന്‌ നാം നേരത്തെ സൂചിപ്പിച്ചു. ന്യൂട്രീഷണൽ, തെരപ്യൂട്ടിക്‌, ഇൻഡസ്ട്രിയൽ. ഇതിൽ എല്ലാ ഗുണങ്ങളും ഉള്ള ഒരു എണ്ണക്കുരു നമുക്കില്ല.  കാരണം വെളിച്ചെണ്ണയിലെ ലോറിക്‌ ആസിഡാണ്‌. നാളികേരത്തിൽ നിന്നുള്ള ഫ്യൂവൽ വളരെ പരിസ്ഥിതി സൗഹൃദമാണ്‌. വളരെ കുറച്ച്‌ കാർബൺ ഡൈയോക്സൈഡ്‌ മാത്രമെ അത്‌ പുറം തള്ളുന്നുള്ളു.
നാളികേര ഡീസലിൽ കാർബൺ റേശിഡ്യൂ .1 ആണ്‌ .സ്റ്റാൻഡേർഡ്‌ ബയോഡീസലുകൾക്ക്‌ .3 വരെ വരാം. മൊത്തം സൾഫർ കണ്ടന്റ്‌  0.001 മുതൽ 0.05 ശതമാനം വരെയാകാം. പക്ഷെ നമ്മുടെ ബയോ ഡീസലിൽ അത്‌ പൂജ്യമാണ്‌. ടോട്ടൽ കണ്ടാമിനേഷൻ 24 മില്ലിഗ്രാം വരെയാകാം .വെളിച്ചെണ്ണ ഡിസലിന്‌ അതു 13 മാത്രം.അതായത്‌ പകുതി മാത്രം. കൈനറ്റിക്‌ വിസ്കോസിറ്റി വളരെ പ്രധാനപ്പെട്ടതാണ്‌. വെളിച്ചണ്ണയുടെ വിസ്കോസിറ്റി വളരെ കൂടുതലാണ്‌ 3.65 സിഎസ്ടിയാണ്‌. ഇത്‌ 3.5 മുതൽ 5.0 വരെ വരാം. കോൾഡ്‌ ഫിൽറ്റർ പ്ലഗ്ഗിംഗ്‌ പോയിന്റ്‌, - 9 വരെ നിൽക്കും നമ്മുടെ ഡീസൽ.  സാധാരണ ഇന്ധനങ്ങൾ തണുക്കുന്നത്‌ -4 മുതൽ + 3 ഡിഗ്രി സെൽഷ്യസ്‌ വരെയാണ്‌. അടുത്തത്‌ പോർ പോയിന്റ്‌. മൈനസ്‌ മൂന്നു ഡിഗ്രിയാണ്‌ . പോർപോയിന്റ്‌, കോൾഡ്‌ പോയിന്റ്‌ എന്നൊക്കെ പറയുന്നത്‌, ഇത്‌ തണുപ്പുള്ള സ്ഥലത്ത്‌ ഉദാഹരണത്തിന്‌ ഊട്ടിയിൽ രാത്രി വണ്ടി പാർക്ക്‌ ചെയ്തിട്ട്‌ രാവിലെ എൻജിൻ ഓൺ ചെയ്താൽ വണ്ടി സ്റ്റാർട്ടിവില്ല. ഇതിനു കാരണം ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ കോൾഡ്‌ പോയിന്റ്‌ വളരെ കൂടിയിരിക്കുന്നതുകൊണ്ടാണ്‌.  നാളികേര ഡീസലിൽ മൈനസ്‌ 9 വരെ തണുത്താലും എൻജിൻ സ്റ്റാർട്ടാവും. അടുത്തത്‌ ഫ്ലാഷ്‌ പോയിന്റ്‌.  96 ഡിഗ്രിയിലേ ഇത്‌ കത്തുകയുള്ളു. ഇതിന്റെ മെച്ചം ഒരു സ്ഥലത്തു നിന്ന്‌ മറ്റൊരു സ്ഥലത്തേയ്ക്ക്‌ കൊണ്ടു പോകാൻ വളരെ എളുപ്പമാണ്‌. ഡീസലിന്‌ 93 മുൽ 120 വരെയാകാം.  അ#​‍്പോൾ സ്റ്റാൻഡാർഡ്‌ ബയോ ഡീസലിനു വേണ്ടുന്ന  എല്ലാ ഗുണങ്ങളും അടങ്ങിയതാണ്‌ നാളികേരത്തിൽ നിന്നുള്ള ഡീസൽ. ഫ്ലാഷ്‌ പോയിന്റ്‌, ക്ലൗഡ്‌ പോയിന്റ്‌, വിസ്കോസിറ്റി, തുടങ്ങിയവയെല്ലാം.
    അടുത്തത്‌ സൈറ്റ്യിൻ നമ്പറാണ്‌. പ്രൈമറി ഇൻഡിക്കേറ്ററ്‌ ഓഫ്‌ ദി ഇഗ്നീഷ്യൻ ഓഫ്‌ ദ ഫ്യൂവൽ ആണ്‌  നാളികേര ഡീസലിന്‌ ഇത്‌ 42.1 ആണ്‌.  (സാധാരണ ഡീസലിന്റെ സൈറ്റ്യിൻ നമ്പർ 41 മുതൽ 56 വരെയാകാം). നാളികേരത്തിൽ അടങ്ങിയിട്ടുള്ള ലോറിക്‌ ആസിഡാണ്‌ ഇത്‌ നിശ്ചയിക്കുന്നത്‌ . വെളിച്ചെണ്ണയുടെ കെമിസ്ട്രിയാണ്‌ അത്‌ അങ്ങിനെയാക്കിയത്‌. ല്യൂബ്രിസിറ്റി നോക്കിയാലും സാധാരണ ബയോ ഡീസലിന്റേത്‌ 150 - 155  വരയാകാം. വെളിച്ചെണ്ണ ഡീസലിന്റേത്‌ 151 ആണ്‌. മറ്റൊന്ന്‌ അസിഡിറ്റി. 0.05 വരെ അനുവദനീയമാണ്‌, എങ്കിലും ഇൻഓർഗാനിക്‌ അസിഡിറ്റി ഇതിൽ ഒട്ടുമേ ഇല്ല.
ഈ പ്രോജക്ടിന്‌ ഏറ്റവും സഹായിച്ചതു അകാലത്തിൽ ഞങ്ങളെ വിട്ടു പിരിഞ്ഞ എസ്‌.സിഎംഎസ്‌ എൻജിനിയറിംങ്ങ്‌ കോളജ്‌ ഡയറക്ടർ ഡോ.പ്രദീപ്‌ തേവന്നൂറാണ്‌. അദ്ദേഹത്തോടുള്ള കടപ്പാട്‌ എത്ര പറഞ്ഞാലും തീരില്ല. ഒരു ഡീസൽ വണ്ടി തന്നെ പുതിയത്‌ വാങ്ങിച്ച്‌ ആയിരുന്നു പരീക്ഷണങ്ങൾ ആരംഭിച്ചതു. നാളികേരത്തിൽ നിന്ന്‌ മാത്രമല്ല 50 കളിൽ നിലക്കടലയെണ്ണ ഡീസലിന്റെ കൂടെ കലർത്തി  ഉപയോഗിച്ചു നോക്കിയതാണ്‌. ഇല്ലെന്നു പറയുന്നില്ല. അതുകഴിഞ്ഞ്‌ വെളിച്ചെണ്ണയിൽ നിന്ന്‌ യെസ്റ്റേഴ്സ്‌ ഉണ്ടാക്കി അതും ഡീസലുമായി ചേർത്തും ഉപയോഗിച്ചു. പക്ഷെ എൻജിന്‌ യാതൊരു വ്യത്യാസവും വരുത്താതെ വെളിച്ചെണ്ണയിൽ നിന്നു നിർമ്മിച്ച ഇന്ധനം മാത്രം ഉപയോഗിച്ച്‌ വാഹനം ഓടിച്ച്‌ എൻജിന്റെ മെയിലേജ്‌ അളന്ന്‌ നടത്തിയ ആദ്യത്തെ അന്തർദേശീയ പഠനമാണ്‌ എസ്‌.സിഎംഏശിൽ നടത്തിയിരിക്കുന്നത്‌.
ട്രാൻസ്‌എസ്റ്ററിഫിക്കേഷൻ വഴി വെളിച്ചെണ്ണയെ എസ്റ്റർ ആക്കി മാറ്റുന്ന പ്രവൃത്തിയാണ്‌ ആദ്യം നടക്കുക. അതിന്‌ ആദ്യം അതിനെ ഫാറ്റി ആസിഡാക്കുന്നു. പിന്നെ എസ്റ്റർ ആക്കുന്നു. അപ്പോൾ അതിന്റെ വിസ്കോസിറ്റി മാറും, പ്രോപ്പർട്ടി മാറും, പിന്നെ  ഒരു ഡീസലിന്റെ ലെവലിലേയ്ക്ക്‌ എത്തും. പിന്നെ ഇത്‌ സ്റ്റാൻഡാർഡൈസ്‌ ചെയ്തു. ഇങ്ങനെ ചെയ്യുമ്പോൾ കിട്ടുന്ന ഉപോൽപ്പന്നമാണ്‌ ഗ്ലിസറോൾ. അതിന്റെ വിലയാണ്‌ എണ്ണയുടെ വിലയേക്കാൾ മുന്നിൽ. 100 മില്ലിക്ക്‌ 60 രൂപ. വെളിച്ചെണ്ണയിൽ നിന്ന്‌ ഡീസൽ ഉണ്ടാക്കണമെന്ന്‌ ഞാൻ ഒരിക്കലും പറയുകയില്ല. തേങ്ങയിൽ നിന്നാണ്‌ നമ്മൾ ഡീസൽ ഉണ്ടാക്കുന്നത്‌.
തേങ്ങ മുതലാണ്‌ നാം വിലയിടുന്നത്‌. അതായത്‌ ഒരു ഇന്റഗ്രേറ്റഡ്‌ മാനേജ്‌മന്റ്‌ അപ്രോച്ച്‌. ആദ്യം തേങ്ങയിൽ നിന്ന്‌ ഡീസൽ ഉണ്ടാകുമ്പോൾ ഒപ്പം അഞ്ച്‌ ഉത്പ്പന്നങ്ങൾ കൂടി ലഭിക്കുന്നു. തൊണ്ട്‌, ചിരട്ട, തേങ്ങവെള്ളം, പിണ്ണാക്ക്‌, ഗ്ലിസറോൾ. തൊണ്ട്‌ കിലോഗ്രാമിന്‌ 50 പൈസ.പതിനായിരം തേങ്ങയിൽ നിന്ന്‌ എത്ര തൊണ്ട്‌ കിട്ടും.അതു കഴിഞ്ഞ്‌ ചിരട്ട. കിലോയ്ക്ക്‌ അഞ്ചു രൂപ. ആക്ടിവേറ്റഡ്‌ ചാർക്കോളിന്‌ 15 രൂപയാണ്‌. അതുകഴിഞ്ഞ്‌ തേങ്ങവെള്ളം.പതിനായിരം തേങ്ങ പൊട്ടിക്കുമ്പോൾ 1250 ലിറ്റർ തേങ്ങവെള്ളം കിട്ടും. അതിനെ കൂടുതൽ പോഷകഗുണമുള്ള ഹെൽത്ത്‌ ഡ്രിങ്കായി മാറ്റാനുള്ള ഒരു പ്രോജക്ട്‌ ഉടൻ നടക്കും. 100 മില്ലിക്ക്‌ പത്തു രൂപ വച്ച്‌ വിറ്റാൽ പോലും കിട്ടും. അതിൽനിന്നു മാത്രം 125000 രൂപ ലാഭം. പതിനായിരം തേങ്ങ പൊതിക്കുമ്പോൾ 5000 കിലോ തേങ്ങ എന്നാണ്‌ കണക്ക്‌.ഇതിൽ ചിരട്ടയും വെള്ളവും എല്ലാം കൂടി 2500 കിലോ മാറിക്കിട്ടും. ബാക്കി 2500 കിലോ പച്ചത്തേങ്ങ ഉണക്കുമ്പോൾ 50 ശതമാനം ഈർപ്പം കഴിച്ച്‌  1250 കിലോ കൊപ്ര. ഇതാണ്‌ കണക്ക്‌.  അതിന്റെ  68 ശതമാനം എണ്ണ. അതായത്‌ 850 കിലോ എണ്ണ. 1250 -850 = 400 കിലോഗ്രാം പിണ്ണാക്ക്‌. 25 രൂപ വച്ച്‌ അതിനു കിട്ടി പതിനായിരം രൂപ.  850 കിലോ വെളിച്ചെണ്ണയിൽ നിന്ന്‌ 90 ശതമാനം ഡീസൽ കിട്ടും. 760 ലീറ്റർ ഡീസൽ. കൂടാതെ 85 ലീറ്റർ ഗ്ലിസറോളും. അപ്പോൾ വേണമെങ്കിൽ എനിക്ക്‌ ഡീസൽ വെറുതെ കൊടുക്കാം. കാരണം ബാക്കി എല്ലാ ഉത്പ്പന്നങ്ങളിൽ നിന്നുമായി എനിക്ക്‌ നല്ല തുക ആദായം ലഭിച്ചു കഴിഞ്ഞു.
ഇങ്ങനെ കണക്കു കൂട്ടണം. അല്ലാതെ ഞാൻ 850 കിലോ വെളിച്ചെണ്ണ വാങ്ങിച്ചു. അതിൽ നിന്ന്‌ ഡീസൽ ഉണ്ടാക്കി. കിലോയ്ക്ക്‌ 150 രൂപവിലയുള്ള വെളിച്ചെണ്ണയിൽ നിന്ന്‌ ലിറ്ററിന്‌ 60 രൂപ വിലയുള്ള ഡീസൽ ഉണ്ടാക്കുന്ന വിഡ്ഡിത്തരം ആരെങ്കിലും ചെയ്യുമോ.അതുകൊണ്ടാണ്‌ തേങ്ങയിൽ നിന്ന്‌ ഇന്ധനം എന്നു പറയുന്നത്‌. വെളിച്ചെണ്ണയിൽ നിന്നല്ല. ഇത്‌ സവിശേഷമായ രീതിയിൽ ഉത്പ്പാദനം തുടങ്ങിയാൽ കേരളത്തിന്റെ സമ്പട്‌ വ്യവസ്ഥ തന്നെ മാറും.
നാളികേര ഡീസൽ ഉണ്ടാക്കുന്ന ഒരു കോംപ്ലക്സിലേയ്ക്ക്‌ കയറിക്കഴിയുമ്പോൾ അവിടെ വിവിധ ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന നിരവധി യൂണിറ്റുകൾ ഉണ്ടാവണം. അല്ലാതെ ഡീസൽ മാത്രമാവൻ പാടില്ല. അതാണ്‌ നമ്മുടെ കാഴ്ച്ചപ്പാട്‌.~ഒരിടത്ത്‌ തൊണ്ട്‌ സംസ്കരിക്കുന്നു, അതിൽനിന്ന്‌ ചകിരിനാര്‌, കയർ, പിന്നെ കൊയർ പിത്ത്‌; മറ്റൊരിടത്ത്‌ ചിരട്ടയുടെ സംസ്കരണം. ചിരട്ടപ്പൊടി, ഉത്തേജിത കരി, എണ്ണ; അടുത്ത യൂണിറ്റിൽ നാളികേര വെള്ളം ഹെൽത്ത്‌ ഡ്രിങ്ക്‌, വിനാഗിരി, സോഡ തുടങ്ങിയ ഉത്പ്പന്നങ്ങളാക്കി മാറ്റുന്നത്‌. അടുത്ത യൂണിറ്റിൽ എണ്ണ. അതിനോട്‌ ചേർന്ന ഡീസൽ യൂണിറ്റ്‌, അതിനുമപ്പുറത്ത്‌ ഗ്ലിസറോൾ യൂണിറ്റ്‌. ഇത്തരത്തിലുള്ള ഒരു വലിയ കമ്പനി നമുക്ക്‌ വിഭാവനം ചെയ്തുകൂടെ. പക്ഷെ ഇതിന്‌ രാഷ്ടിയ ഇഛാശക്തി കൂടി വേണം. ഇത്തരത്തിൽ വിശാലമായ കാഴ്ച്ചപ്പാടുണ്ടായിരുന്ന ഭരണാധികാരികൾ നമുക്ക്‌ ഉണ്ടായിരുന്നു. ഇതിനകത്ത്‌ ഒരു ജനിതക രാഷ്ട്രിയം കൂടിയുണ്ട്‌. ഇത്ര വലിയ ഗുണങ്ങളുള്ള തേങ്ങയുടെ ജനിതക രാഷ്ട്രിയമാണ്‌ അതിനെ ലോക ഭൂപടത്തിൽ നിന്ന്‌ മാറ്റി നിർത്തിയിരിക്കുന്നത്‌.
ഇതൊക്കെ വച്ചു നോക്കുമ്പോൾ ഇന്ന്‌ മാർക്കറ്റിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഡീസലാണ്‌ ഇത്‌. ഔഷധമായി, ഊർജ്ജ സ്രോതസായി ഉപയോഗിക്കാവുന്ന നാളികേര എണ്ണ ദൈവത്തിന്റെ സ്വന്തം നാടിനു ലഭിച്ചിരിക്കുന്ന ഒരു വരദാനമാണിത്‌. ഭാവിയിലെ ഇന്ധനമാണിത്‌.  വെറുതെയല്ല കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട്‌ എന്നു വിളിക്കുന്നത്‌.

(തയാറാക്കിയത്‌ ആബെ ജേക്കബ്‌ )

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...