രാധാമണി പരമേശ്വരൻ
കണ്ണും പൊത്തി മാനത്തു നില്ക്കയോ
താഴേക്ക്‌പോരാന്‍ തിടുക്കമില്ലേ
വര്‍ണ്ണങ്ങളെല്ലാം മൂടിപ്പൊതിഞ്ഞു നീ
മിഴിയും തിരുമ്മി തേങ്ങിക്കരയുമോ!
.
കാര്‍മേഘമകലെ കണ്മണീ നിന്നേ
അണിയിച്ചൊരുക്കാനെത്തിയില്ലേ
മാനം മാദകത്തിടമ്പിലേറ്റാന്‍
കൊട്ടും കുരവയുമായെത്തുമോ
.
ഇടിവെട്ടി നീയോടിയെത്തീടുമ്പോള്‍
പേടിച്ചുനില്ക്കും പ്രപഞ്ചമാകെ
തുള്ളിതുളുമ്പിയൊരോമനയായിട്ടു
പൊട്ടിചിരിച്ചു നീ കൊഞ്ചിവായോ
.
മുത്തുകുടയേന്തിയാനയിക്കാന്‍
വെഞ്ചാമരം വീശിയെത്തുന്നിളംകാറ്റ്
ദാഹിച്ചുകേഴുന്നധരണിക്ക്നീരിറ് റി
പൊന്മുത്തുവിതറി പൂക്കളായ്കൊഴിയൂ നീ
.
പലനാളും നിന്നെവാരിപ്പുണരുവാന്‍
പവിഴപ്പാടത്തുകാത്തിരുന്നു ഞാന്‍
സ്വരരാഗങ്ങള്‍ മീട്ടി നീയെത്തുമ്പോള്‍
ഈറക്കുഴലൂതിയരികത്തണഞ്ഞിടാം
.
ശരത്കാലമേഘങ്ങള്‍ നീരാട്ടിനെ-
ത്തുന്ന നീലനിശീഥിനീ യാമങ്ങളില്‍
തഴുകിയുറക്കാന്‍ കുളിരുമ്മതന്നു
കാമിനിനീയോടിയെത്തിടുമോ !
.
പ്രിയസഖീ നിന്നെ ചുണ്ടോടണക്കാന്‍
ദാഹിച്ചുഴുലുന്ന വേഴാമ്പല്‍ ഞാന്‍
മനസ്സിലൊരായിരം മോഹങ്ങളോടെ
കാത്തിരിക്കുന്നോരു കാമുകന്‍ ഞാന്‍
താഴേക്ക്‌പോരാന്‍ തിടുക്കമില്ലേ
വര്‍ണ്ണങ്ങളെല്ലാം മൂടിപ്പൊതിഞ്ഞു നീ
മിഴിയും തിരുമ്മി തേങ്ങിക്കരയുമോ!
.
കാര്‍മേഘമകലെ കണ്മണീ നിന്നേ
അണിയിച്ചൊരുക്കാനെത്തിയില്ലേ
മാനം മാദകത്തിടമ്പിലേറ്റാന്‍
കൊട്ടും കുരവയുമായെത്തുമോ
.
ഇടിവെട്ടി നീയോടിയെത്തീടുമ്പോള്‍
പേടിച്ചുനില്ക്കും പ്രപഞ്ചമാകെ
തുള്ളിതുളുമ്പിയൊരോമനയായിട്ടു
പൊട്ടിചിരിച്ചു നീ കൊഞ്ചിവായോ
.
മുത്തുകുടയേന്തിയാനയിക്കാന്‍
വെഞ്ചാമരം വീശിയെത്തുന്നിളംകാറ്റ്
ദാഹിച്ചുകേഴുന്നധരണിക്ക്നീരിറ്
പൊന്മുത്തുവിതറി പൂക്കളായ്കൊഴിയൂ നീ
.
പലനാളും നിന്നെവാരിപ്പുണരുവാന്‍
പവിഴപ്പാടത്തുകാത്തിരുന്നു ഞാന്‍
സ്വരരാഗങ്ങള്‍ മീട്ടി നീയെത്തുമ്പോള്‍
ഈറക്കുഴലൂതിയരികത്തണഞ്ഞിടാം
.
ശരത്കാലമേഘങ്ങള്‍ നീരാട്ടിനെ-
ത്തുന്ന നീലനിശീഥിനീ യാമങ്ങളില്‍
തഴുകിയുറക്കാന്‍ കുളിരുമ്മതന്നു
കാമിനിനീയോടിയെത്തിടുമോ !
.
പ്രിയസഖീ നിന്നെ ചുണ്ടോടണക്കാന്‍
ദാഹിച്ചുഴുലുന്ന വേഴാമ്പല്‍ ഞാന്‍
മനസ്സിലൊരായിരം മോഹങ്ങളോടെ
കാത്തിരിക്കുന്നോരു കാമുകന്‍ ഞാന്‍