22 Apr 2015

ചിരട്ടയിൽ നിന്ന്‌ ഉത്തേജിത കരി


രോഹിണി പെരുമാൾ
യുണൈറ്റഡ്‌ കാർബൺ പ്രൈവറ്റഡ്‌ ലിമിറ്റഡ്‌, കാങ്കയം, തമിഴ്‌നാട്‌

ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉത്പാദക രാജ്യമായ ഇന്ത്യയാണ്‌ അതിനാൽതന്നെ ഏറ്റവും ഗുണമേന്മയുള്ള ചിരട്ടയുടെയും ഉത്പദകർ. ഇവിടെ നാളികേര മേഖലയിൽ നിന്നു ലഭിക്കുന്ന നല്ല കട്ടിയുള്ള ചിരട്ടയിൽ നിന്നാണ്‌ ഉത്തേജിത കരി നിർമ്മിക്കുന്നത്‌. ചിരട്ട കൂടാതെ തടി, കൽക്കരി, പെട്രോളിയം അവക്ഷിപ്തങ്ങൾ എന്നിവയും ഉത്തോജിത കരിയുടെ വിവിധ സ്രോതസുകളാണ്‌.
ചിരട്ടയിൽ നിന്നുള്ള ഉത്തേജിത കരിയാണ്‌ വ്യവസായങ്ങളിൽ ഏറ്റവും കൂടുതൽ പ്രിയമുള്ള ശുദ്ധീകരണ മാധ്യമം. കാരണം അതിന്റെ സുഷിരകരി കണികയുടെ വലിപ്പം അളക്കുന്ന മാനം) ഘടന അതിസൂക്ഷ്മമാണ്‌. മറ്റു സ്രോതസുകളിൽ നിന്നു ലഭിക്കുന്ന ഉത്തേജിത കരിയുടെ കണികകൾക്ക്‌ വലിപ്പം കൂടുതലാണ്‌. അതിനാൽ അധിശോഷണ പ്രക്രിയയിൽ അവയ്ക്ക്‌ വലിയ പങ്കില്ല താനും. ചിരട്ടയ്ക്കാകട്ടെ ഈ അമൂല്യമായ ഉപയോഗമല്ലെങ്കിൽ ഒരു പ്രയോജനവുമില്ല താനും.
യുണൈറ്റഡ്‌ കാർബൺ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ഡയറക്ടർമാർ ആദ്യം ശ്രദ്ധിച്ചതു ദക്ഷിണേന്ത്യയിലെ മികച്ച നാളികേര ഉത്പാദന മേഖലയിൽ നിന്നുള്ള ചിരട്ടയുടെ വൻ ലഭ്യതയാണ്‌. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ യുണൈറ്റഡ്‌ കാർബൺ പ്രൈവറ്റഡ്‌ ലിമിറ്റഡിന്‌ 15  വർഷത്തെ വിശ്വാസ്യതയും പാരമ്പര്യവുമുണ്ടായിരുന്നു. അനുഭവസമ്പത്തുള്ള വ്യവസായ പങ്കാളികളും തൊഴിലാളികളും ഉണ്ടായിരുന്നു. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഞങ്ങളുടെ 100 ശതമാനവും ആവശ്യത്തിനു വേണ്ട ഉത്തേജിത കരി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ്‌ യുണൈറ്റഡ്‌ കാർബൺ പ്രൈവറ്റ്‌ ലിമിറ്റഡ്‌. ഗ്രീൻ കാർബൺ  എന്ന പേരിലുള്ള ഉത്തേജിത കരി നിർമാണത്തിന്റെ ഗുണ നിയന്ത്രണം ചിരട്ട തെരഞ്ഞെടുക്കുന്നതു മുതൽ ആരംഭിക്കുന്നു.
പ്രകൃതിയുടെ സമ്മാനം
ഉത്തേജിത കരി നിർമ്മാണത്തിന്‌ ഏറ്റവും യോജിച്ചതാണ്‌ ഇന്ത്യയിലെ നാളികേരത്തിന്റെ ചിരട്ട. കാരണം 95 ശതമാനം ദൃഢതയുള്ളതിനാൽ സംസ്കരണ പ്രക്രിയയിൽ ചൂട്‌ ഏറ്റവും താങ്ങുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത. മറ്റൊരു പ്രത്യേകത, വളരെ കുറഞ്ഞ അളവിലുള്ള ചാരം മാത്രമെ ഇതിൽ ഉണ്ടാകുന്നുള്ളു. സൾഫറിന്റെ അളവ്‌ ഇതിൽ കുറവായതിനാൽ വീണ്ടും വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.
പ്രകൃതിദത്ത ശുദ്ധീകരണ മാധ്യമം
ഉത്തേജിത കരിയുടെ ഏറ്റവും പ്രധാന ഉപയോഗം ട്രീറ്റ്‌മന്റ്‌ പ്ലാന്റുകളിൽ കുടിവെള്ളത്തിന്റെ ശുദ്ധീകരണമാണ്‌. കൂടാതെ ഔഷധങ്ങളിലെ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കം ചെയ്യൽ, സായുധസേനയ്ക്ക്‌ കവചം, സ്വർണത്തിന്റെ ശുദ്ധീകരണം, മുഖ കവചങ്ങൾ, സൗന്ദര്യസംവർധക പദാർത്ഥങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം എന്നിവയ്ക്കും ഉത്തേജിത കരി അസംസ്കൃത വസ്തുവാണ്‌.
ഇത്രയധികം ഉപയോഗം ചിരട്ടയ്ക്ക്‌ ഉള്ളപ്പോഴും നമ്മുടെ നാട്ടിൻപുറങ്ങളിലെ വീടുകളിൽ ഇത്‌ വെറുതെ പുറത്തേയ്ക്ക്‌ വലിച്ചെറിഞ്ഞു കളയുന്നു എന്നത്‌ ദുഃഖകരമായ സത്യമാണ്‌. ഇത്തരത്തിൽ ഉപയോഗ ശൂന്യമായി ഉപേക്ഷിക്കുന്ന ചിരട്ടയത്രയും സംഭരിക്കുന്നതിനുള്ള ഒരു സംവിധാനം ഉണ്ടായാൽ നമുക്ക്‌ വേണ്ടത്ര അസംസ്കൃത വസ്തു വലിയ ചെലവു കൂടാതെ ലഭിക്കും. ഇപ്പോൾ നാം ഉത്തേജിത കരി ഉത്പാദിപ്പിച്ച്‌ കയറ്റി അയക്കുന്നുണ്ട്‌. 
യുണൈറ്റഡ്‌ കാർബൺ പ്രൈവറ്റ്‌ ലിമിറ്റഡിനെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ഈ വ്യവസായത്തെ ഏറ്റവും സഹായിച്ചതു നാളികേര വികസന ബോർഡും അതിന്റെ ടെക്നോളജി മിഷനും ആണ്‌. ഞങ്ങളുടെ വളർച്ചയുടെ പാതയിലെ ഏറ്റവും വലിയ പ്രോത്സാഹനം നാളികേര വികസന ബോർഡ്‌ നൽകിയ സഹായങ്ങളാണ്‌. ബാങ്കുകൾ വായ്പ നൽകി, ബോർഡ്‌ കൃത്യ സമയത്ത്‌ സബ്സിഡി അനുവദിച്ചു. ഇന്ന്‌ ഞങ്ങൾ എവിടെ എത്തി നിൽക്കുന്നുവോ അതിനെല്ലാം ഈ സ്ഥാപനങ്ങളോട്‌ കടപ്പെട്ടിരിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...