ശ്രീദേവി നായർ |
തയ്യാറാക്കിയത്;
സ്മിത എസ്
(1) എഴുത്തിന്റെ വഴിയിൽ എത്തിയതെങ്ങനെയണ് ?
അച്ഛനായിരുന്നു പിന്തുണ തന്നത്. ആദ്യം എഴുതിയത് എട്ടു വയസ്സിലാണ് .അത് ഒരു നാടകം ആയിരുന്നു .വെറും നാല് ആദ്ധ്യായങ്ങളുള്ള ഒരു ചെറിയ നാടകം. പേരു തെറ്റിദ്ധാരണ (..വാക്കിന്റെ അർത്ഥമറിഞ്ഞാണോ നീ ഇതെഴുതിയതെന്ന് അമ്മ ചോദിച്ചു .ഞാൻ ചിരിച്ചു എനിയ്ക് അറിയാമായിരുന്നു ) എന്ന് നാടകം വായിച്ചപ്പോൾ അമ്മയ്ക്ക് മനസ്സിലായി ...അതു കണ്ട് അച്ഛൻ സന്തോഷിച്ചു അതാണെന്റെ ആദ്യത്തെ എഴുത്തിന്റെ വഴി
എന്റെ അച്ഛൻ വിദ്വാൻ N . ഗോവിന്ദൻ നായർ ആണു . ഭാഷ നിപുണനായ അദ്ദേഹത്തിന്റെ ശിക്ഷണം ആകാം എന്നിലെ കവിതകളെ രൂപപ്പെടുത്തിയത്.
2)എങ്ങനെയാണു കവിതയുടെ വഴിയിൽ വന്നത് ?
കോളേജിൽ എത്തുന്നതിനു മുൻപ് തന്നെ ഞാൻ കവിത എഴുതിതുടങ്ങിയിരുന്നു. പക്ഷെ ഒന്നും പ്രസിദ്ധീകരിക്കാൻ തക്കതായിരുന്നോ എന്ന് അറിയില്ല
ഒളിച്ചും പതുങ്ങിയും നോട്ടു ബുക്കിന്റെ പേപ്പറിൽ ആയിരുന്നു അതൊക്കെ എഴുതിയിരുന്നത്
3 വിവാഹശേഷം ആണ് ചെറുകഥകൾ എഴുതിത്തുടങ്ങിയത് .എന്നാൽ അതും രഹസ്യമായിരുന്നു .വളരെ നേരത്തെ കുടുംബിനി ആയതുകാരണം ചുമതലകളുടെ നടുവിലായി. എഴുത്തിന്റെവഴി രഹസ്യമാക്കി വയ്ക്കാൻ മാത്രം ശ്രമിച്ചു ! ......
4)ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം കവിത ഏതാണു ?...
ഞാൻ ഇഷ്ടപ്പെടുന്ന കവിതകളെല്ലാം പറയണമെന്നുണ്ട് .എങ്കിലും , ഒന്ന് മാത്രം പറയാം;'വഴക്കാളികളായ അടുക്കളപ്പാത്രങ്ങൾ'
ആ കവിതാ സമാഹാരം അഞ്ച് ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട് .....അതും ഒരു കാരണം ആകാം ......
പദ്യകവിതകൾ വേറെയുണ്ട് .എല്ലാം എന്റെ പ്രിയപ്പെട്ടവ തന്നെ !
5)വായിച്ച കവിതകളിൽ ഏറ്റവും സ്വാധീനിച്ചത് ?
ആശാന്റെ വീണപൂവ്,വൈലോപ്പിള്ളിയുടേ കുടിയൊഴിക്കൽ...
(6 ) കുടുംബിനി എന്ന നിലയിൽ എഴുത്ത് തുടരാൻ കഴിയുന്നുണ്ടൊ
തിരുവനന്ത പുരത്തെ പുരാതന പ്രശസ്ത കുടുംബമാണ് എന്റെ ഭർത്താവിന്റേതു. അതിനാലാവാം ഉത്തരവാദിത്തവും ചുമതലയും ഒരു പാടുണ്ടായിരുന്നു .പട്ടത്താണു കുടുംബവീട്
ഇപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളിൽ കുറെ മാറ്റം വന്നു . മക്കൾ വളർന്നു ..
വളരെ അറിയപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.
ഭർത്താവ് ശ Ramachandran nair (Rtd Accounts Officer K.S.E.Board) വളരെ പ്രോത്സാഹനം തരുന്നു .. മക്കൾ 2 പേർ; .Dileep, Anoop.അവർ എഞ്ചിനീയർമാരാണ് .അവരും എന്നെ പ്രോത്സാഹിപ്പിക്കുന്നു
7) ബുക്കുകൾ പബ്ലിഷ് ചെയ്തു .ഇനിയും പ്രസിദ്ധീകരിക്കാനുണ്ട് .
കുടുംബ സുഹൃത്തും പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ശ്രീ.എം കെ ഹരികുമാർ ആണ് എന്റെ എഴുത്തിന്റെ വഴിയിൽ പുറം ലോകം കാട്ടിതന്നത്.
ഇപ്പോൾ ഓണ്‍ ലൈൻ മാസിക കളിലും ,blog എഴുത്തിലും സജീവമാണ് .ഫേസ് ബുക്കിൽ കവിതകളും കഥകളും എഴുതുന്നു ....
ഏറെ സന്തോഷിച്ചതു രണ്ടായിരത്തിയേഴിൽ ആദ്യ പുസ്തകം പബ്ലിഷ് ചെയ്തപ്പോഴാണ് . പിന്നെ കലാകൌമുദിയിൽ കവിതകൾ വന്നപ്പോൾ .കവർ ഫോട്ടോയും കുറിപ്പും വന്നപ്പോൾ .ശ്രീ ദേശമംഗലം രാമകൃഷ്നൻ എന്നെക്കുറിച്ചെഴുതി.
രണ്ടായിരത്തി ഒൻപതിൽ വാരാന്ത്യ കൌമുദിയിൽ ഒരു പേജ് കവർ സ്റ്റോറി വന്നു .
കവിതയെ സ്നേഹിച്ച വീട്ടമ്മ എന്നപേരിൽ ശ്രീ , ആശ മോഹൻ എഴുതിയ കുറിപ്പ് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.
ഇനിയും എഴുത്തിന്റെ വഴിയിൽ എനിയ്ക്ക് ഒരുപാടു ദൂരം സഞ്ചരിക്കേണ്ടതിനു ഞാൻ ദൈവത്തിൽ എല്ലാം സമർപ്പിക്കുന്നു.
ഒപ്പം എന്റെ വായനകാരോടുള്ള സ്നേഹവും ഞാൻ ഇവിടെ പങ്കു വയ്ക്കുന്നു.
വഴക്കാളികളായ അടുക്കളപ്പാത്രങ്ങൾ'
ശ്രീദേവി നായർ
എന്റെ അടുക്കളയിലെ പാത്രങ്ങൾ
പലതും സംസാരിക്കാണ്ടു
സിനിമയെക്കുറിച്ച് ,പാചകത്തെക്കുറിച്ച്
,സംഗീതത്തെ ക്കുറിച്ച് വസ്ത്രധാരണത്തെക്കുറിച്ച് .
ചിലകാര്യങ്ങളിൽ അവർ കടുത്ത പക്ഷപാതികളാണ്
ചിലപ്പോൾ അവർ ഭിന്നതയുടെ പേരിൽ കലഹിക്കും
താഴെ വീണ് ആത്മഹത്യ ചെയ്യും
എപ്പോഴും പരാതിപറയുന്ന വൃദ്ധരായാവരുടെ
മനസ്സാണ് എന്റെ പാത്രങ്ങളുടെ കൈമുതൽ
എങ്ങനെ അടുക്കിവച്ച് മാന്യത കാട്ടിയാലും
അവർ പിണങ്ങും
പിണക്കം തമ്മിലടിയിലും പൊട്ടിച്ചിതറലിലുമാവും
അവസാനിക്കുക
ഞാൻ ഉറങ്ങാൻ കിടന്നാലും അവർ ഉറങ്ങാറില്ല
രാത്രി ഒരു മണിക്കും രണ്ടു മണിക്കും അവർ പോരടിക്കാറുണ്ട്
മദ്ധ്യസ്ഥതയ്ക്കെത്തുന്ന പൂച്ചയെ അവർ വിരട്ടിയോടിക്കാറാണ് പതിവ്
രാത്രിയിലൊരു പോള കണ്ണടയ്ക്കതെ ഈ പാത്രങ്ങൾ എന്താണു ചെയ്യുന്നത് ?
ഞാൻ വരുന്നുണ്ടെന്ന് അറിഞ്ഞാൽ കയാക്കിക്കൊണ്ടുള്ള
മൌനം പാലിക്കൽ ,വരിതെറ്റി ക്കാതെ നോക്കൽ
ഇവയുടെ സ്ഥിരം ഏർപ്പാടാണ്.
വെള്ളത്തിനായി ദാഹിക്കുമെങ്കിലും കുടിക്കില്ല,
കുളിക്കാനിഷ്ടമില്ല.
കണ്‍നിരുകുടിച്ചു വറ്റിച്ച മുഖം മാത്രം മിനുക്കി
എന്നെ നോക്കി ചിരിക്കും,
എന്നെ സന്തോഷിപ്പിക്കാൻ മാത്രം.
ഞാൻ പുറത്ത് പോയാൽ അവ അവ അങ്ങില്ല,
വരുന്നതുവരെ വരെ ഒരെയിരുപ്പാണ്.
നിശബ്ദത പാലിക്കുക എന്നത് എത്രയോ ഹൃദയഭേദകമാണ് എന്ന്
മനസ്സിലാക്കിയത്
എന്റെ പാത്രങ്ങളെ കണ്ടാണ് .