19 Jul 2015

സോ ഡെലീഷ്യസ്‌


കേരം ചേർത്ത രുചിപ്പെരുമ

രുചിയുടെ ദർശനം ഈ പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളോടുമുള്ള പ്രതിബദ്ധത, അതാണ്‌ ഞങ്ങളുടെ വ്യവസായ ദർശനം.  മൃഗങ്ങളോടും പ്രകൃതിയോടും മനുഷ്യസമൂഹത്തോടും ഞങ്ങൾക്ക്‌ അളവറ്റ ആദരമാണ്‌, കരുതലാണ്‌. കരുതലിന്റെ ഈ മനോഭാവം വ്യവസായത്തിലെ ഞങ്ങളുടെ പങ്കാളികളായ കൃഷിക്കാരോടും വിതരണക്കാരോടും ഞങ്ങൾ പ്രകടിപ്പിക്കുന്നു. ഞങ്ങളുടെ വ്യവസായത്തിനാവശ്യമായ പ്രാഥമിക ഉത്പ്പന്നങ്ങൾ വിളയുന്ന, ഞങ്ങൾക്കു വേണ്ട അസംസ്കൃത വിഭവങ്ങൾ ഉത്പാദിപ്പിക്കുന്ന മൂന്നാം രാജ്യങ്ങളിലെ കൃഷിയിടങ്ങളിൽ ഞങ്ങളുടെ സജീവ സാന്നിധ്യമുണ്ട്‌. അവർ നേരിടുന്ന വെല്ലുവിളികളും പ്രതികൂല സാഹചര്യങ്ങളും മനസിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്‌. ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത്‌ ഞങ്ങൾക്കാവശ്യമായ വിഭവങ്ങൾ ഉത്പാദിപ്പിക്കുന്ന കൃഷിക്കാരെ ഞങ്ങൾ ആദരിക്കുന്നു, ബഹുമാനിക്കുന്നു. അവരുടെ ആത്മാർത്ഥതയാണ്‌ ഞങ്ങളുടെ വിജയ രഹസ്യം എന്നു ഞങ്ങൾ വിശ്വസിക്കുന്നു.
സുസ്ഥിരതയെ ഗൗരവത്തോടെ കാണുന്ന സംസ്കാരം ഞങ്ങളുടെ കമ്പനിയിൽ പരിശീലിപ്പിച്ചിട്ടുണ്ട്‌. 100 ശതമാനവും പുനചംക്രമണം ചെയ്യാവുന്ന വസ്തുക്കളാണ്‌ ഞങ്ങൾ ഉത്പ്പന്നങ്ങളുടെ പായ്ക്കിങ്ങിനായി ഉപയോഗിക്കുന്നത്‌. ഇത്തരത്തിൽ പ്രതിവർഷം 10 ദശലക്ഷം ഗ്യാലൻ വെള്ളമാണ്‌ ഞങ്ങൾ ലാഭിക്കുന്നത്‌. വളരെ കുറഞ്ഞ അളവ്‌ ഊർജ്ജമേ ഞങ്ങൾ ഉപയോഗിക്കുന്നുള്ളു. ഞങ്ങൾ കാടുകൾ സംരക്ഷിക്കുന്നു. ഹരിതഗൃഹവാതക ബഹിർഗമനം ലഘൂകരിക്കുന്നു.
മനുഷ്യർ അധിവസിക്കുന്ന ഭൂമി എന്ന ഈ ഗ്രഹത്തോട്‌ ഞങ്ങൾക്ക്‌ അത്ര ബഹുമാനമാണ്‌. ക്ഷീര രഹിത ഭക്ഷ്യവസ്തുക്കളാണ്‌ ഞങ്ങളുടെ മുഖ്യ ഉത്പ്പന്നങ്ങൾ. ദിവസം മുഴുവൻ ഞങ്ങളുടെ ഉപഭോക്താക്കൾക്ക്‌ ഊർജ്ജവും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഭക്ഷണ പാനീയങ്ങളാണ്‌ ഞങ്ങൾ നാളികേരത്തിൽ നിന്ന്‌ നിർമ്മിച്ച്‌ വിതരണം ചെയ്യുന്നത്‌. ക്ഷീരവും തജ്ജന്യ വസ്തുക്കളും ഒഴിവാക്കിയുള്ള ഈ ഭക്ഷ്യസാധനങ്ങളത്രയും പരിശുദ്ധവും അതീവ രുചികരവുമാണ്‌. ക്ഷീര രഹിത ഐസ്ക്രീമുകളും സൂപ്പുകളും ആസ്വദിക്കാൻ ഞങ്ങളുടെ നാളികേര പാൽ ഉപയോഗിച്ച്‌ അവ നിർമ്മിച്ചു നോക്കൂ.  ഏതു പാചക വിധിയിലും ക്ഷീര ഉത്പ്പന്നങ്ങൾക്കു പകരമായി ഉപയോഗിക്കാൻ അനുയോജ്യമാണ്‌ നാളികേര പാൽ.
എന്തുകൊണ്ട്‌ നാളികേരം
പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങൾ ഈ അടുത്തകാലത്താണ്‌ നാളികേരത്തിന്റെ ആരോഗ്യ സിദ്ധികൾ മനസിലാക്കി തുടങ്ങിയത്‌. നാളികേരത്തിലെ നല്ല കൊഴുപ്പ്‌ ആണ്‌ ഈ ആരോഗ്യ രഹസ്യം. നാളികേരത്തിൽ പൂരിത കൊഴുപ്പ്‌ ഉണ്ടെങ്കിലും അത്‌  ആരോഗ്യത്തിന്‌ ഹാനികരമല്ല എന്ന്‌ പഠനങ്ങളിൽ നിന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.  മനുഷ്യശരീരത്തിൽ വ്യത്യസ്ഥ രീതിയിലാണ്‌ പൂരിത കൊഴുപ്പ്‌ ശൃംഖലയുടെ പ്രവർത്തനം നടക്കുക.
ദീർഘ ശൃംഖലാ ട്രൈഗ്ലിസറൈഡുകൾ പ്രതിനിധീകരിക്കുന്നത്‌ ഏറ്റവും ഗുരുതരമായ പൂരിത അമ്ലത്തെയാണ്‌. മാംസം, ക്ഷീരം, ക്ഷീരോത്പ്പന്നങ്ങൾ തുടങ്ങിയ ഭക്ഷ്യ പദാർത്ഥങ്ങളിലാണ്‌ ഇത്‌ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത്‌.  ഹൃദ്‌രോഗം ഉൾപ്പെടെ മാരകമായ പല ശാരീരിക അസ്വസ്ഥതകൾക്കും ഇത്‌ കാരണമാകുന്നു. ദീർഘ ശൃംഖലാ ട്രൈഗ്ലിസറൈഡുകളെ കൊഴുപ്പു രൂപത്തിലാണ്‌ ശരീരം സൂക്ഷിക്കുന്നത്‌. അമേരിക്കൻ ജനത വേണ്ടതിലധികം മൃഗജന്യ ദീർഘ ശൃംഖലാ ട്രൈഗ്ലിസറൈഡുകൾ അകത്താക്കുന്നുണ്ട്‌. രാജ്യത്ത്‌ വളരെ കൂടുതൽ  ആരോഗ്യ പ്രശ്നങ്ങൾക്ക്‌ ഇതു കാരണവുമാകുന്നു.
എന്നാൽ നാളികേരത്തിലടങ്ങിയിരിക്കുന്നത്
‌ സസ്യജന്യ പൂരിത കൊഴുപ്പാണ്‌. ഇതിലുള്ളത്‌ മധ്യശൃംഖലാ കൊഴുപ്പ്‌ അമ്ലമാണ്‌. ശാസ്ത്രജ്ഞർ മധ്യശൃംഖലാ കൊഴുപ്പ്‌ അമ്ലത്തെ ലൊറിക്‌ കാപ്രിക്‌  അമ്ലങ്ങളായി അംഗീകരിക്കുകയും അവയുടെ രോഗപ്രതിരോധ ശേഷിയെ തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. ശരീരമാകട്ടെ മധ്യശൃംഖലാ കൊഴുപ്പ്‌ അമ്ലത്തെ  കൊഴുപ്പായി  ശരീരത്തിൽ സംഭരിക്കുന്നതിനു പകരം ഊർജ്ജമാക്കി മാറ്റുന്നു. ഇക്കാരണങ്ങളാലാണ്‌ ഞങ്ങൾ ഭക്ഷ്യനിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായി നാളികേരം ഉപയോഗിക്കുന്നത്‌. ഞങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കളെ സ്നേഹിക്കുന്നതിനാൽ  അവരുടെ ആരോഗ്യത്തെക്കുറിച്ച്‌ ഞങ്ങൾക്ക്‌ കരുതൽ ഉണ്ട്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...