കെ. വി.സുമിത്ര
കാരമുള്ളിന്റെ കണ്ണില്‍ നോക്കിപ്രണയത്തോടെ പച്ചില പറഞ്ഞു:
“കൂര്‍ത്തതാണ് നിന്റെ മാറെങ്കിലും
വിഷമല്ലേ നിറയേയതില്‍!
എന്‍റിച്ച് സള്‍ഫാന്‍!
നാളെ ഞാന്‍ കൊഴിഞ്ഞ്,
മണ്ണിലലിഞ്ഞുതീരും,
നിന്റെ വിഷമുള്ളിന്റെ ഊറ്റം കെടുത്താന്‍
അകം നിറയെ ഞാനപ്പോള്‍ പടരുമ്പോള്‍,
നിന്റെ മുള്ളാണിയിലെന്റെ
പച്ചപ്രണയരാശികള്‍ നിറഞ്ഞൊഴുകും.”
അന്നുരാത്രി അതിശക്തമഴയില്‍
ഇലയടര്‍ന്ന് നിലംപൊത്തി.
പിറ്റേന്ന് പ്രകാശവില്ലോളം
ഉയര്‍ന്നൊരു വന്‍മരം.
അതിന്റെ ഉച്ചിയില്‍ കാണാം
ഇലയെ ചുംബിച്ച് കൊതിതീരാതെ
പാതിയടഞ്ഞ കാരമുള്ളിന്‍ കണ്ണ്.