എല്‍. തോമസ് കുട്ടി
സൂറത്ത്
പ്ലാറ്റ്ഫോം നമ്പര്‍ 6
ബന്ദ്രേ -അമൃത് സര്‍
എക്സ്പ്രസ്സ് വന്നു.
ഹിന്ദിയിലും
ഇംഗ്ലീഷിലും
ഗുജറാത്തിയിലും
അറിയിപ്പുണ്ടായി.
തുണിക്കെട്ടുകളും
തിരക്കും ഒച്ചയും
പാന്‍മസാല മണവും.
അകത്തും പുറത്തും
അകന്നും പുറന്നും.
ഇന്ത്യ
ഉരുളുന്നത്
റയിലുകളില്‍
മാത്രമല്ല
ഭാഷകളില്‍
കൂടിയാണ്.