കൽപറ്റ നാരായണൻ
ആർക്കുമില്ല
അവനവനിൽ പൂർണതൃപ്തി.
ആർക്കുമില്ല
അവനവനിൽ പൂർണ അതൃപ്തി.
കഴിഞ്ഞുപോകാൻ വേണ്ട തൃപ്തിയോ
കഴിഞ്ഞുപോകാൻ വേണ്ടതിലേറെ അതൃപ്തിയോ
സകലരിലും.
ഏതാത്മനിന്ദയുടെ അപരാഹ്നത്തിലും
നമ്മെ കുറ്റപ്പെടുത്തുന്ന
മറ്റൊരാളുടെ കൂടെയല്ലനാം
തീർച്ചയായും നാം കുറ്റപ്പെടുത്തപ്പെടണം
പക്ഷെ അയാൾ കരുത്തിയ വിധത്തിലല്ല.
അയാൾ കണ്ടതിലേറെ കുറ്റം
നമ്മളിലുണ്ടാവാം
പക്ഷേ, അയാളോട് യോജിക്കാനാവില്ല
അയാൾക്കതൊന്നും മനസ്സിലാവില്ല.