24 Dec 2013

malayalasameeksha dec 15-jan 15 /2014






ഉള്ളടക്കം

കവിത 

എന്റെ മ്യാം മ്യാം ടൈഗറിൻറെ ബൗ ബൗ
ഡോ കെ ജി ബാലകൃഷണൻ
ഒരു ദിനം
ടി.എ.ശശി
തിരസ്കരണം.
ശ്രീകൃഷ്ണദാസ് മാത്തൂര്‍

അങ്കക്കോഴി
ജയചന്ദ്രന്‍ പൂക്കരത്തറ
കവിതകൾ കുറേക്കൂടി
ഗീതാനന്ദൻ
മരുഭൂമിയില്‍ മഴ കലണ്ടര്‍ നോക്കുന്നില്ല
താജുദ്ദീൻ

നശ്വരഗീതങ്ങൾ
അയ്യപ്പൻ മൂലേശ്ശേരിൽ

 എലിയും മലയും പിന്നെ മുയലും
ടി.കെ.ഉണ്ണി

നളിനീദലഗതജലം
രമേശ്‌ കുടമാളൂര്‍

 അച്ഛനെന്ന ഭൂഖണ്ഡം
ഗീത മുന്നൂർക്കോട്

ഒച്ചുകള്‍ വേഗം നടക്കുന്നു
ഡോ.ശ്രീകല കെ .വി 

മതം
ജോഷി രാഘവൻ

അമ്പിളി
സുലോച് സുലോ

പ്രണയം സര്‍വ്വസ്വം !
സലില മുല്ലൻ
മാനവികത
അഭിലാഷ് പെരിങ്ങോം

പ്രണയത്തിൽ കേമിയാണു നീ-യവ്തുഷെങ്കോ
പരിഭാഷ: വി രവികുമാർ

The Song of India
Dr K G Balakrishnan
An Attempy Failed
Geetha Munnorcode
Inner World
Salomi John Valsan

കൃഷി
നാളികേര മേഖലയിൽ പുതിയ കൂട്ടായ്മകൾ,
ഗവേഷണത്തിനും വികസനത്തിനും
ടി.കെ.ജോസ് ഐ എ എസ്

വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുമായി എന്തുകൊണ്ട്‌ സഹകരണം ?
രമണി ഗോപാലകൃഷ്ണൻ
ഗവേഷണഫലം
തേങ്ങാപാൽ പൊടിയിൽ നിന്ന്‌ സമീകൃത ആഹാരം
പിഎസ്ജി കോളജ്‌ ഓഫ്‌ ആർട്ട്സ്‌ ആൻഡ്‌ സയൻസ്‌

 വെർജിൻ വെളിച്ചെണ്ണയിൽ നിന്ന്‌ ക്ഷീരബല തൈലം
ബയോകെമിസ്ട്രി വിഭാഗം, സെന്റ്‌ തോമസ്‌ കോളജ്‌, 

 ഇളനീരിൽ നിന്ന്‌ സ്വാദിഷ്ടമായ ക്രീം
എസ്സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌  ഓഫ്‌ ബയോ ശയൻസ്‌ ആൻഡ്‌ ബയോടെക്നോളജി

വെളിച്ചണ്ണയും കൊറോണറി ആർട്ടറി രോഗങ്ങളും
അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌

വെളിച്ചെണ്ണ ഏറ്റവും ശുദ്ധമായ ഭക്ഷ്യ എണ്ണ
ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌

വെളിച്ചണ്ണയും കൊറോണറി ആർട്ടറി രോഗങ്ങളും
അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌
കഥ
മഴയുടെ മണം
ഗ്രീഷ്മാ മാത്യൂസ്


നോവൽ
കുലപതികൾ
സണ്ണി തായങ്കരി

ലേഖനം

കേരളത്തിനു നഷ്ടമാകുന്ന
കാർഷികസംസ്കൃതി
ഡോ.അംബിക.എ.നായർ

 വെടിയൊച്ചകള്‍ക്കിടയിലെ ഒലീവ് തൈ
ഫൈസല്‍ ബാവ
ദ് മഷിനിസ്റ്റ്-2004
അനന്തകൃഷ്ണൻ മാന്താനത്ത്

Investment in Equity-7
Sunil M S 

നവാദ്വൈതം/ഏഡിറ്ററുടെ കോളം
ഭഗവദ്ഗീതയുടെ പുനരുപയോഗം
എം.കെ.ഹരികുമാർ

വെടിയൊച്ചകള്‍ക്കിടയിലെ ഒലീവ് തൈ

 



ഫൈസല്‍ ബാവ 
"പരേതതരെക്കുറിച്ചല്ല വിലപിക്കേണ്ടത്, നിരുത്സാഹരായ ജനക്കൂട്ടത്തെക്കുറിച്ചോര്‍ത്ത് ദു:ഖിക്കുക, ശാന്തരും, സാധുക്കളും ലോകത്തിന്റെ കൊടിയ വേദനയും തെറ്റുകളും കാണുന്നവര്‍, എന്നിട്ടും പറയാന്‍ ധൈര്യമില്ലാത്തവര്‍ "
                                                                                 : റാല്‍ഫ് ചാപ്ലിന്‍


യുദ്ധങ്ങള്‍ എന്നും സിനിമയിലെ ഒരു വിഷയമായിരുന്നു. എപ്പോഴും  വെടിയൊച്ചകളാൽ ശബ്ദമുകരിതമായ നഗരമാണ് ഇസ്രയേലി സംവിധായകന്‍ ഏറാൻ  റിക്ലിസിന്റെ സൈത്തൂന്‍ എന്ന സിനിമയുടെ പശ്ചാത്തലം.  പശ്ചിമേഷ്യയിലെ സമാധാനം ലോകത്തിന്റെ ആഗ്രഹമാണ്. എന്നാല്‍ എന്നും ഇവിടം യുദ്ധ കലുഷമായിരുന്നു.  1982 ലെ ലബനാന്‍ ഇസ്രായേല്‍ യുദ്ധം ഒരുദാഹരണം മാത്രം.  ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ചോരക്കറ വീണത്‌ നാം കണ്ടതാണ്.  “ഭയമെന്ന വാക്കിന്റെ അര്‍ത്ഥം‍ അവര്‍ക്ക് (ഫലസ്തീനികള്‍ക്ക്) ഇപ്പോള്‍ അറിയില്ല, മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍" പലസ്തീന്‍ കവി മുസ്തഫുല്‍ കുര്‍ദ്ദിന്റെ വരികളില്‍ അവര്‍ക്കിന്നും ആവേശമാണ്. യുദ്ധമണം ശ്വസിച്ചു വളരുന്ന കുട്ടികളുടെ ജീവിതവും ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ യുദ്ധത്തിനിടയിലെ അപൂര്‍വമായ ഒരു സൌഹൃദത്തിന്‍റെ കഥ പറയുകയാണ് ഈ സിനിമ.  സൈത്തൂന്‍ എന്നാല്‍ ഒലീവ് ആണ്. അറേബ്യന്‍ മേഖലയില്‍ ഒലീവ് തൈകള്‍ക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്  ചിത്രത്തിന്റെ അവസാനം വരെ ഒരു ഒലീവ് തൈ സാന്നിദ്ധ്യം അതിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.  ഇസ്രയേലി ഭടന്മാരുടെ ക്രൂര വിനോദങ്ങളില്‍ പ്രതികരിക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ പെട്ട ഫഹദ് എന്ന ബാലനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഫുട്ബോള്‍ പ്രേമിയായ ഫഹദ്   പ്രശസ്ത ഫുട്ബോള്‍ താരം സീക്കോ എന്ന പേരിലറിയാനാണ് ഇഷ്ടം അതുകൊണ്ട് തന്നെ ആര് പേര് ചോദിച്ചാലും സീക്കോ എന്നാണ് പറയാറ്. അവന്റെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ വെടിയൊച്ചകളുടെ അകംപടിയോടെയാണ്. നിരന്തരം ആക്രമണം നടക്കുന്ന ദേശത്തു നിന്നും വളരുന്ന കുട്ടികളില്‍  പ്രതിരോധമാര്‍ഗ്ഗം അവര്‍ തന്നെ കണ്ടെത്തും. ഫഹദ് അവന്റെ കൂട്ടുകാരുമൊത്ത് ഇസ്രയേല്‍ ഭടന്മാരുടെ കണ്ണില്‍ പെടാതെയാണ് നടക്കുന്നത് മുത്തച്ഛന്റെ സേനഹമാണ് അവന്റെ ആശ്വാസം.  എന്നാൽ പോരാളികളുടെ കുട്ടിപട്ടാളത്തിൽ ചേരാനും അവനു താല്പര്യം ഇല്ല. എന്നാൽ അവർ അവനെയും കൂട്ടുകാരെയും വട്ടമിട്ട് പിടിക്കുന്നുണ്ട്. അവസാനം അവനും സംഘവും കുട്ടിപട്ടാളത്തിലെ അംഗമാകുന്നു. മുത്തച്ഛൻ അവനെ അവരെ കൂടെ കൂടിയതിന് വഴക്ക് പറയുന്നുണ്ട്. ജീവിതത്തിന്റെ തീഷ്ണതയെ പറ്റി എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന പിതാവിന്‍റെ മുന്നിലവന്‍ പരുങ്ങിയെ നില്‍ക്കാറുള്ളൂ. ഉപ്പ ചട്ടിയില്‍ വളര്‍ത്തുന്ന ഒലീവ് തൈ പരിചരിക്കുമ്പോള്‍ പുറത്ത് വെടിയൊച്ച മുഴങ്ങുന്നു. തെരുവിൽ കേട്ട വെടിയോച്ചകൊപ്പം  രക്ഷിക്കാനായ്‌ ഇറങ്ങിയ തന്റെ പിതാവ് മരിച്ചു വീഴുന്നു. പിതാവിന്റെ വേർപാട് അവനിൽ പോരാട്ട വീര്യം വർദ്ധിപ്പിക്കുന്നു പിതാവ് വെള്ളമൊഴിച്ച് നാട്ടു വളർത്തുന്ന ഒലിവ് തൈ നോക്കി അവൻ ഇസ്രായേലി പട്ടാളത്തെ വെറുക്കുന്നു. 

കുട്ടി പട്ടാള ക്യാമ്പിൽ അവന്‍ കൂടുതല്‍  ശക്തിയോടെ ആയുധ പരിശീലനം നേടുന്നു. ആകാശത്തിലൂടെ ചീറിപ്പായുന്ന ഹെലികോപ്ടര്‍ ഫഹദ് വെടിവെച്ചിടുന്നു. പാരച്യൂട്ടില്‍ രക്ഷപ്പെടുന്ന യാനി എന്ന ഇസ്രയേലി പട്ടാളക്കാരനെ അവര്‍ ബന്ധിയാക്കുന്നു. അവരുടെ എല്ലാ ദേഷ്യങ്ങളും അവര്‍ ഈ പട്ടാളകാരനില്‍ തീര്‍ക്കുകയാണ്.  അത്രയും വെറുപ്പാണ് അവന് ഇസ്രയേല്‍ പട്ടാളക്കാരോട്. ബന്ധിയാക്കിയ പട്ടാളക്കാരനെ അവന്‍ പ്രകോപിപ്പിക്കാറുണ്ട്. വെള്ളം കൊടുക്കുക്കുന്നതായി കാണിച്ചു അയാളെ ഫഹദ് കളിയാക്കുന്നുണ്ട് അപ്പോഴൊക്കെ ഇസ്രയേല്‍ പട്ടാളം കുട്ടികളോട് കാണിക്കുന്ന ക്രൂരതയുടെപ്രതികരണം അവിടെ ഉടലെടുക്കുന്നതായി പ്രേക്ഷകന് തോന്നും. കയ്യില്‍ കിട്ടിയ വിലങ്ങ് അവന്‍ യാനിയുടെ കൈകളില്‍ ഇടുന്നു.  ഫഹദിന്റെ ഒരാഗ്രഹം എങ്ങനെയും അതിര്‍ത്തി കടക്കണം എന്നാണ് ഒരു രാത്രി അവന്‍ യാനിയുടെ അടുത്ത് എത്തുകയാണ്. 

യ്യില്‍ വിലങ്ങണിഞ്ഞ അയാളെ ഫഹദ് തുറന്നു വിടുന്നു രണ്ടുപേരും രാതിയുടെ മറവില്‍ രക്ഷപ്പെടുകയാണ് അവരുടെ വെറുപ്പ് അതേപടി നിലനില്‍ക്കുമ്പോളും അവരില്‍ എങ്ങിനെയോ ഒരടുപ്പം ഉടലെടുക്കുന്നു. ഇടക്കിടക്ക് ഇവര്‍ തമ്മില്‍ തല്ല് കൂടുന്നു. ഇതിനിടയില്‍ യാനിക്ക് രക്ഷപ്പെടാനുള്ള ഒരവസരത്തില്‍ ഫഹാദിനെ ബന്ധിയാക്കി അയാള്‍ രക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഏറെ താമസിയാതെ അയാള്‍ തിരിച്ചു വന്ന് ബന്ധന്‍സ്ഥാനായ മോചിതനാക്കി കൂടെ കൂട്ടുന്നു. അതിര്‍ത്തിയിലേക്കുള്ള യാത്രയാണ് അവര്‍ തുടരുകയാണ് യാത്രക്കിടയിലെ രസകരമായ സംഭവങ്ങള്‍ അവരുടെ സൌഹൃദത്തിന്‍റെ ആഴം വര്‍ദ്ധിക്കുന്നു. ക്രമേണ അവര്‍ക്ക് പരസ്പരം പിരിയാനാവാത്ത അവസ്ഥയില്‍ എത്തുന്നു  എംബസിയില്‍ എത്തിയതോടെ യാനി തന്‍റെ ജീവന്‍ കിട്ടി എന്ന ആശ്വാസം പങ്കിടുന്നു യാനിക്കും ഫഹദിനും  പിരിയാന്‍ തോന്നുന്നില്ല എങ്കിലും അവര്‍ ഫഹാദിനെ യാത്രയാക്കാന്‍ ഒരുങ്ങുന്നു.... യുദ്ധഭൂമിയില്‍ നിന്നും കഥ പറയുമ്പോളും ഒരു അപൂര്‍വ സൌഹൃദത്തിന്റെ ചിലപ്പോള്‍ ഒരിയ്ക്കലും നടക്കാന്‍ സാദ്ധ്യ ഇല്ലാത്ത സൌഹൃദത്തിന്‍റെ നേര്‍രേഖ തയാറാകിയ എറാന്‍ റിക്ലിസിന്റെ രീതി പ്രശംസിക്കാതെ വയ്യ. വളരെ ലളിതമായി സിനിമ പറയാന്‍ അദ്ദേദത്തിനാവുന്നു. സിനിമയില്‍ ആദ്യാവസാനം വരെ കാണുന്ന ഒലീവ് തൈ ഒരു പ്രതീകമാണ്. പ്രതീക്ഷയുടെ പ്രതീകമാണ് വെടിയൊച്ചകള്‍ക്കിടയിലെ ഈ ഒലീവ് തൈ...... സ്റ്റെഫാൻ  ഡോര്‍ഫാന് യാനി എന്ന ഇസ്രയേലി പട്ടാളക്കാരന്റെ വേഷം ചെയ്തിരിക്കുന്നത്. ഫഹദിന്റെ വേഷം ചെയ്ത അബ്ദുല്ല അല്‍ ആകാലിന്റെ അഭിനയത്തെ പറ്റി പറയാതെ വയ്യ. ദുരിതങ്ങള്‍ക്ക് നടുവില്‍ ഉണരുന്ന പോരാട്ട വീര്യം അവനില്‍ നിറഞ്ഞു നില്ക്കുന്നു. ചിത്രത്തിന്‍റെ സംഗീതം ചെയ്തിരിക്കുന്നത് സിറിള്‍ മോറിന്‍ ആണ് തിരക്കഥ നാദര്‍ റിസ്കിന്‍റേതാണ്. ടൊറന്‍റോ, ലണ്ടന് ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ ചിത്രമാണ് സൈത്തൂന്‍ 





അങ്കക്കോഴി



ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

ഉയിരിന്റെ
ഉശിരാര്‍ന്ന
ഉറുമികള്‍ക്കുള്ളില്‍
നേര്‍ത്തു
നേര്‍ത്തകലുന്ന
വൃത്തത്തിനുള്ളില്‍
ഒളിമിന്നി
ഒരുമിച്ചിരുന്നു മിന്നി
ഓര്‍ക്കാപ്പുറത്തുമിന്നി
ചതിക്കാത്ത
കളമതില്‍
കള്ളികള്‍ക്കുള്ളില്‍
കാല്‍കുത്തി നില്ക്കാന്‍
കഴിയാത്ത വാക്കില്‍
ചുരുണ്ടരയിലൊരു
വൃത്തമായ്
തീര്‍ന്നോരുറുമിയാണിപ്പോള്‍
നീയെന്ന സത്യം
വിളിച്ചു കൂവട്ടെ.

എന്റെ മ്യാം മ്യാം ടൈഗറിൻറെ ബൗ ബൗ


ഡോ കെ ജി ബാലകൃഷണൻ


1.


അതെഈയിടെയായി
എന്റെ  പുലരികൾ 
ഇരുളിലേയ്ക്ക് 
ഉണരുന്നു.


2 .
കിഴക്ക് പൊന്നുരുക്കുന്നിടത്ത്
പൂച്ചക്ക്‌ കാര്യമില്ലെന്ന്.


അമ്മയെറിയുന്ന ചാളത്തലക്ക്
കാക്കയോടും ടൈഗറോടും 
കടിപിടികൂടി,
വടക്കേ ഉമ്മറത്ത് 
കഴിഞ്ഞാൽ മതിയെന്ന്.


എലിയെ പ്പിടിക്കേണ്ടും  നേരം 
വിളിക്കാമെന്ന്.


അമ്മ
അമോണിയച്ചാളവെള്ളം
   വാഴത്തടത്തിലൊഴി ച്ച്,
   ഒരുരൂപക്കരിക്കാടി കുടിച്ച്,
കുടി കിടന്നോളുമെന്ന്.


കുല വെട്ടാൻ രാമനെ 
 ചട്ടം കെട്ടാമെന്ന്.
ശുംഭനത് വഴിപോലെ 
അനന്തപുരിയിലോ,
“ഇന്ദ്രപ്രസ്ത”ത്തിലോ 
എത്തിച്ചുകൊള്ളുമെന്ന്.
മാതേവൻ കരയുന്നത് 
കാര്യമാക്കേണ്ടെന്ന്


 3.
നീ 
നാട്ടുകാര്യം,                                                                                
വീട്ടുകാര്യം 
പായ്യാരം പറഞ്ഞ് 
നാടോടിപ്പാട്ട് പാടി,
റോട്ടിലെ കുഴിയെണ്ണി,
നക്ഷത്രമെണ്ണി,
ബേവരെജ് ഔട്ട്ലെറ്റ്കളുടെ
നിര നീട്ടിക്കോളുമെന്ന്.


സോളാർ പ്രഭാതങ്ങൾ 
നൂറ് പൂക്കൾ 
വിരിയിച്ചു കൊള്ളുമെന്ന്.


കരിമണൽ വാരി 
ഞങ്ങൾ
തീരം വെളുപ്പിച്ചോളാമെന്ന്;
"കോൾപ്പാടം കൊയ്തോളാമെന്ന്.


നമ്മള് കൊയ്യും വയലെല്ലാം 
നമ്മുടെതാകും പൈങ്കിളിയേയെന്ന്.


നിന്റെ ചാളമുറ്റത്ത്
പുഷ്പകമിറക്കിക്കോളാമെന്ന്.


4 .
നാടായ നാടൊക്കെ രാജവീഥി തീർത്ത് 
ടോൾ പിരിച്ചോളാമെന്ന്.


നിൻറെ വേർപ്പായ വേർപ്പൊക്കെ
സ്വിസ്സ്ബാങ്കിൽ സൂക്ഷിച്ചോളാമെന്ന്.


പോന്നായ   പൊന്നൊക്കെ 
നല്ല നാളേക്ക് കരുതിക്കോളാമെന്ന്.


ഞങ്ങൾഅഞ്ചാണ്ടിൽ
വീടായ വീടിന്റെ 
പടിയായ പടിയൊക്കെ 
ശരണംവിളിച്ച് 
ചവിട്ടിക്കോളാമെന്ന്.


5 .
നീ മിണ്ടാതെ,
രണ്ടെണ്ണമടിച്ചുകിറുങ്ങി,                                                                        
ദാ
 ചാരക്കൂനയിൽ
കഴിഞ്ഞോണ്ടാൽ  മതിയെന്ന്


(വോട്ടുയന്ത്രം അവർ - 
പോലീസും പട്ടാളവും -
നിന്റെ ചൂണ്ടാണിത്തുമ്പത്ത്
എത്തിച്ചുകൊള്ളുമെന്ന്.)


6.


നീ വേണേൽ 
ഇടക്കിടെ 
ഒന്ന് മ്യാം മ്യാം 
വെച്ചോളൂ
എന്ന്.


(ടൈഗറും
നിർബാധം 
ബൗ ബൗ 
കൊരച്ചോട്ടെ-
എന്ന്)

23 Dec 2013

നളിനീദലഗതജലം


രമേശ്‌ കുടമാളൂര്‍

പൊയ്കയില്‍ താമരപ്പൂവിനെത്തൊട്ടു നിന്ന
ഇലയിലൊരു നീര്‍ത്തുള്ളി വീണു.
പച്ചപ്പരപ്പില്‍ തുള്ളിത്തുടിക്കവേ
മരതക മണിപോലവള്‍ തിളങ്ങി.
അരികിലെ താമരപ്പൂവിന്റെ പാടല
വര്‍ണ്ണം തന്നില്‍ ലയിപ്പിച്ചു നില്‍ക്കവേ
പവിഴമണിയായി -പിന്നെയവള്‍
വെയില്‍പ്പോളക്കുമ്പിളില്‍ വജ്രമായി,
ആകാശ നീലത്തിലിന്ദ്രനീലം,
പോക്കുവെയിലില്‍ പുഷ്യരാഗം,
അസ്തമയ സൂര്യന്റെ
രാഗാംശുവേല്‍ക്കവേ ഗോമേദകം,
രാവില്‍ പനിമതിയുടെ
തൂവല്‍ത്തലോടലില്‍ വൈഡൂര്യം.

നളിനീദലത്തിലെ ലാസ്യനൃത്തം മുറുകവേ
ഇലയൊരു കാറ്റേറ്റുലഞ്ഞിടവേ
ഇളകിത്തെറിച്ചു തകര്‍ന്നു
പൊയ്കയില്‍ പരശതം നീര്‍മണികളില്‍ വീണു
സ്വയമവളില്ലാതെയായി.

മറ്റൊരു കാറ്റില്‍, മറ്റൊരു തിരയിളക്കത്തില്‍
ദലത്തില്‍ തുളുമ്പി വീണിപ്പോഴിതാ
മറ്റൊരു നീര്‍മുത്തിന്നുന്മാദ നര്‍ത്തനാന്ദോളനം
അതിതരളം, അതിശയ ചപലം.

എലിയും മലയും പിന്നെ മുയലും


ടി.കെ.ഉണ്ണി
മലയോളമുള്ള എലികൾ
എലികളോളമില്ലാത്ത മലകൾ
നെട്ടോട്ടമോടുന്ന ഇരുകാലികളുടെ
നോട്ടത്തിലുള്ള ചുറ്റുവട്ടങ്ങൾ
കരണ്ടും ചുരണ്ടും ആർമാദിക്കുന്ന
ചൂഷകർ മൂഷികർ
തുരന്നു തുരന്നു പാതാളമാക്കുന്ന
ഇരുകാലുകളിൽ ഉയർന്നുനിൽക്കുന്ന
തുരപ്പന്മാർ പിശാചുക്കൾ
മലകളെ എലികളാക്കിയ പുലികൾ
ഇരുകാലി മൃഗങ്ങൾ
കണ്ണിൽ കനൽ കോരിയിട്ട്
ഇരുട്ടിനെ വെട്ടമാക്കി വട്ടത്തിൽ
തുരക്കുന്ന കുട്ടപ്പന്മാർ
ചിട്ടയായി വട്ടിയാക്കി നാടിനെ
വെട്ടിലാക്കിയ കോമരങ്ങൾ

മലയിലെ മാവിൽ ചക്ക
കേളി കേട്ടെത്തിയ മുയലുകൾ
ചക്കയിട്ടു മുയൽ ചത്തു
അത് പണ്ടത്തെ കഥ
മുയൽ ചക്കയിട്ടാലോ
ചക്കയിടുന്ന മുയലുകൾ
ചക്ക വീണു ചാവുന്ന മുയലുകൾ
ഇന്നിന്റെ ആഘോഷക്കാഴ്ച
അവരുടെ ഊഴം കാത്തുള്ള നിൽപ്പ്
ബെവറേജ് തോൽക്കുന്ന ശാന്തത
ചക്കയിട്ടു കളിച്ചു ചാവുന്ന മുയലുകൾക്കും
മലതുരന്നു പാതാളമാക്കുന്ന എലികൾക്കും
ഇരുകാലി പുലികളോടൊരു ചോദ്യം
തുരക്കാനുള്ള മലനിരകളെവിടെ
മലയിൽ ചക്കയിടാനുള്ള മാവുകളെവിടെ
ഇതുമൊരു ആഗോള പ്രതിഭാസമോ.!

++The Song of India



Dr.k.g.balakrishnan

==============

“Loka smasta sukhino bhavantu!!”

Wished the Rishi.

Let all the whole be Ecstatic!

What an ambitious Ambition!

The Song of India!

How lovely, melodious the Tune!

How sweet the intuiting Tone!

No wonder, this Rhyme Indian!

“Satyam, Samatwam, Swatantryam”

Our breath fragrant, live and calm!!

My India, my own India;

The Great Treasury of vision and thought;

My Eternal Lute stringing the nth Note;

The Song of India!

===========================

Note:-

Loka=the Universe

Smasta= the Whole

Sukhino= Ecstatic

Bhavantu=Be

Satyam= Truth

Samatwam= Equality

Swatantryam= Liberty

മാനവീകത.



 അഭിലാഷ് പെരിങ്ങോം
ഫേസ്ബുക്കു താളു തുറന്നു നോക്കി ഞാന്‍.
ശ്രീനാഥിനിന്നു പതിനേഴു വയസ്സ്‌,
ആശംസ നേരണം,സന്തോഷമല്ലേ...
അനുവിന്‍റെ  പോസ്റ്റിലെന്‍ കുറ്റമാണ്‌
അവളെ എനിക്കൊന്നു ശകാരിക്കണം,ദേഷ്യമല്ലേ....
ജാബിറിന്‍റെ ഉമ്മ മരിച്ചു പോയി !.
അവനെ എനിക്കൊന്നു ആശ്വസിപ്പിക്കണം,ദു:ഖമല്ലേ.....
ഗൂഗിള്‍ തുറന്നു ഞാന്‍ ചടപടാ പരതി.
free Download Feelings.....
ഇമെയിലു ചെയ്യണം.....
ok... mail Sent...

Investment in Equity (Part 7)

sunil m s

The parts 5 and 6 consist of the data relating to Reliance Capital covering the period of more than eight years from January 1, 2005 till June 6, 2013. Since the Parts 5 and 6 consist of data only, and the figures are a little too long, the parts 5 and 6 have been created in Wordpress only; they have not been posted in any other sites. The parts 5 and 6 will open for your scrutiny if you click on their links given below:

The data given in Parts 5 and 6 are similar. The difference between them is that the workings in Part 5 are done at the 5% trigger, while those in Part 6 are done at the 10% trigger.
What is a trigger? It is explained in the preceding chapters. However, in order to refresh your memory, I will explain what a trigger is. A trigger of 5% means that when price rises 5% from the last formed bottom or low, the scrip is to be bought; when price falls 5% from the last formed top or high, the scrip is to be sold away.

The data given in the Part 5 require some explanation for its clear comprehension. Since the data in the Part 6 are similar to those in Part 5, further explanation of Part 6 will not be needed.
The first column titled ‘Low or High’ contains either the word ‘Low’ or the word ‘High’. It simply indicates whether the figure in the same row in the second column is a low or a high.

The second column, titled, “Amounts of low or high” contains the lows and highs (bottoms and tops) which Reliance Capital formed on NSE during the period from January 1, 2005 to June 6, 2013. The highs and lows were measured using the 5% trigger. It should be noted that all the figures in this column were selected from the closing figures (on NSE). Lower lows and higher highs than these, must have been formed intra-day, but these have not been taken into account for the reason that, if they are also taken into account, the calculation would become massive and cumbersome. Anyone, who is interested, can collect the figures of intraday lows and highs also from the NSE’s website, and arrive at fresh results in lieu of those given in Parts 5 and 6.

The third column, titled, “5% of the Low or High” contains the amounts which are equal to 5% of the amounts given in the preceding column. Let us take an example. The first mentioned figure in the second column (‘Amounts of low or high’) is Rs. 134.15. The amount mentioned in the same row in the third column (‘5% of the Low or High’) is Rs. 6.70. Rs. 6.70 is the 5% of Rs. 134.15.

The fourth column is titled ‘Buy or Sell’. This shows the action which was to be taken. Whether the scrip must have been bought or sold is indicated in this column.

The fifth column is titled, ‘To be bought at or to be sold at’. The first figure in this column is Rs. 140.85. This figure is equal to 105% of Rs. 134.15. The first buying was to be made at Rs. 140.85. I shall explain it a bit more. The preceding low was Rs. 134.15. When the price rose 5% from Rs. 134.15, it touched Rs. 140.85. The scrip was to be bought at this level, i.e., Rs. 140.85.

‘Quantity Bought or Sold’ is the sixth column. The first mentioned figure in this column is 7. This was arrived at by dividing the initial capital of Rs. 1000 with the buying rate of Rs. 140.85. The decimals in the figure are omitted, and the integer only is taken into account. With an initial capital of Rs. 1000, 7 shares of the scrip could have been bought (and should have been bought) at the rate of Rs. 140.85.

‘Total Amount’ in column 7 is the total amount which must have become necessary for purchasing 7 shares at the rate of Rs. 140.85. Rs. 140.85 X 7 = Rs. 985.95.

In the first row, buying was to be done. In the next row, selling was to be done. Those shares which were bought in every first row, were to be sold in the second row. The last made high of Rs. 181.90 is mentioned in the second row. Remember that the selling is to be done when the scrip falls 5% from the last made high. The last made high here was Rs. 181.90. When the price fell 5% from Rs. 181.90, it must have fallen to Rs. 172.80. When, thus, the price fell to Rs. 172.80, the whole of the shares held (all the 7 shares) were to be sold out at Rs. 172.80. The amount of sale must have thus come to Rs. 1209.60. A gross profit of Rs. 223.65 is indicated in the column 8 titled “Gross Profit or Gross Loss”. Rs. 223.65 is the surplus of the sale amount of Rs. 1209.60 over the purchase amount of Rs. 985.95 shown in the preceding row.

The brokerage of Rs. 10.98 is deducted from the gross profit. It is assumed that brokerage was charged at the rate of 0.50% when the buying was made, and again when the selling was made. Dealers charge brokerage on the same day any deal is done. However, in Parts 5 & 6 I have accounted the brokerage only after every sale.

The actual percentage of brokerage may vary from dealer to dealer. For the purposes of  illustration, I have taken 0.50% as the one way brokerage. That is, 0.50% brokerage on the purchase value, and 0.50% on the sale value. For the sake of convenience, brokerage is calculated after each sale in Parts 5 & 6. Thus, after the first sale, the total brokerage on the purchase amount of Rs. 985.95 and the sale amount of Rs. 1209.60 at the rate of 0.50% came to Rs. 10.98.

Some  dealers charge a lower rate of brokerage when full funds necessary for the purchase are already available with them. When full funds are not available at the time of the purchase, they might charge a higher rate of brokerage. Further, the brokerage might come down when the turn over rises beyond certain levels. For example, an investor whose daily turn over exceeds Rs. 10 lakh might be charged brokerage at a slightly lower rate than those investors who daily turn over is less than a lakh.

The net profit arrived at after deducting brokerage from the gross profit was Rs. 212.67 and is indicated in the tenth column.

When this net profit of Rs. 212.67 was added to the initial capital of Rs. 1000, the cumulative total of the capital went up to Rs. 1212.67 (please see the eleventh column). Thus, when net profit is incurred, the capital goes up and when the capital thus goes up, a greater number of shares can be bought in the next purchase. This ensures growth. However, when loss incurred, the capital balance will go down, and only a lesser number of shares can be bought. This will cause negative growth.

The same kinds of transactions were repeated in every following pair of rows. The first row in every pair of rows represents purchase, and the second row in the pair represents sale. Whatever quantity was bought in the first row of a pair, was sold in the second row of the same pair.

While reasonable care has been exercised in collecting the figures from the NSE site, in locating the lows and highs, in arriving at the levels of purchases and sales, in computing the net profit and the resultant cumulative total of capital, I do not rule out the possibility of errors in these figures and computations. These are all illustrative and not absolute. The intention is just to show how my theory works.

Let us discuss the result.

The initial capital was just Rs. 1000 in January 2005. By the time the last sale was made in June 2013, the capital had gone up to Rs. 17,96,033.55 (Rs. 17.96 lakh.). In other words, the initial capital of Rs. 1000 grew to a massive Rs. 17.96 lakh during the eight and a half years. The net accretion to the capital during this period was Rs. 17,95,033.55. This growth is equal to 179503.36% of the initial capital. If you divide this with 8 and a half years, the average yearly growth obtained was equal to 21118.04% per year. As you can see, this is an unbelievably good result. The growth is so high that even I cannot believe it. At the same time, I cannot deny it too, since all these computations were based on actual figures collected from NSE.

As mentioned earlier, the above computations do not take into account the highs and lows formed during the course of the same trading day. If they are also taken into account, the net profit can either be more than what is arrived at above, or, it can be less than these figures. In actual trading, the highs and lows touched intraday will also get reckoned automatically. However, I have not gone into it, since the computation, at this stage, will become much heavier and time consuming. Anyone who is interested can himself do those exhaustive computations.

Do not believe even for a second that you will get such huge profits every time you follow this theory. The profit you earn or the loss you incur will all depend on the actual price movement. Reliance capital had shot up from Rs. 134.15 to Rs. 2860 and had then crashed. That was why the profit too shot up. This fluctuation or the rise in this case was a huge 2031%. Such huge fluctuations may not happen all the time. Not only that, fluctuations can even be narrow, and when they are narrow, the profits are bound to be smaller, or the losses can exceed profits resulting in even negative growth.

The returns would have been more modest if the trigger applied was 10%. Please see the Part 6. The initial capital of Rs. 1000 had grown to Rs. 158512.51 at the end of the 8 and a half year period. This would have been equal to a net growth of 15751.25%. This works out to an average yearly growth of 1853%. When compared to the corresponding average yearly growth of 21118% which the 5% trigger scheme would have generated, this 1853% is very modest. However, by normal standards of capital appreciation, even this 1853% is, to put it in simple terms, huge!

5% is the trigger that had been adopted for the calculations given in Part 5. The Part 6 works on the 10% trigger. Those who are interested in other percentages as trigger, can do those computations themselves and compare the results with those of 5% and 10%. No percentage can be the most ideal for all times. If in one particular period, the 5% trigger works best, in another period, perhaps some other trigger, say 7% or even 3% might work better. There is no rule that you shouldn’t switch triggers. You can switch from one trigger to another. Instead of 5%, you can select 6%, or any other percent as the trigger. However, I believe that wavering between different triggers is not only not going to do any good, but it might also prove to be disastrous. If at all, the migration must be in the slab 5 to 10%; this is what intuition tells me. I may be wrong.

Well, you might be itching to ask me how much I had made using my theory. Did I make 179503% profit in eight and a half years?

The frank answer to the question is that I did not make either 179503% or even a fraction of it. Such an idea had never struck me at that time. I stumbled upon the idea in January only, i.e., just five months ago. For the exclusive purpose of following this system, I entered it by buying 80 shares of HDIL on January 14, 2013. On June 7 (the last Friday) when I sold it, in accordance with my theory or system, the quantity I sold was 190. In other words, within a matter of five months, the quantity had grown from 80 to 190. This growth in quantity amounts to 137.5% in just five months.

In the next few chapters, I shall deal with the topics such as the need to deal in multiple scrips, selection of scrips, stop loss orders, speculation, the risk of trigger jumping, etc.

(To continue)

നാളികേര മേഖലയിൽ പുതിയ കൂട്ടായ്മകൾ, ഗവേഷണത്തിനും വികസനത്തിനും




ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്



നമ്മുടെ നാട്ടിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഇന്ന്‌ നിലവിലുണ്ട്‌. ജീവശാസ്ത്ര സംബന്ധമായ വിഷയങ്ങളിൽ  സർവ്വകലാശാല അംഗീകരിച്ച ഗവേഷണ കേന്ദ്രങ്ങളും ദേശീയ, അന്തർദ്ദേശീയ പ്രശസ്തി നേടിയിട്ടുള്ള നിരവധി പ്രസിദ്ധീകരണങ്ങൾക്കും ഗവേഷണങ്ങൾക്കും ഉടമകളായ അദ്ധ്യാപകരും ഗവേഷകരും നമ്മുടെ നാട്ടിലുണ്ട്‌.  പക്ഷേ, പലപ്പോഴും ഇത്തരത്തിലുള്ള ഗവേഷണ കേന്ദ്രങ്ങളുടേയും ഗവേഷകരുടേയും പദ്ധതികളിൽ നാളികേര മേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ തുലോം പരിമിതമായി കാണുന്നു. ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട കാർഷിക വിളയായ നാളികേരവുമായി ബന്ധപ്പെട്ട ഗവേഷണ പ്രശ്നങ്ങൾ (research problems) ഏറ്റെടുക്കുന്നതിനുവേണ്ടി പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ നമുക്ക്‌ ആരംഭിക്കേണ്ടിയിരിക്കുന്നു.

സാധാരണഗതിയിൽ കൃഷിയും കാർഷിക മേഖലയിലെ ഗവേഷണങ്ങളും കാർഷിക സർവ്വകലാശാലയുടെ മാത്രം ഉത്തരവാദിത്വം എന്ന്‌ കരുതി മറ്റ്‌ ഗവേഷണസ്ഥാപനങ്ങൾ മാറി നിൽക്കുന്ന പ്രവണത പൊതുവേ ഇന്ത്യയിൽ കാണുന്നുണ്ട്‌. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) ഉത്തരവാദിത്വമായിട്ടാണ്‌ കേന്ദ്രഗവണ്‍മന്റും കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെ പരിഗണിക്കുന്നത്‌. ഇത്തരം സ്ഥാപനങ്ങൾ അവരുടെ ഗവേഷണങ്ങളുമായി വളരെയധികം മുന്നോട്ട്‌ പോകുകയും നിരവധി പുതിയ പരിഹാരമാർഗ്ഗങ്ങളും, ഉൽപന്നങ്ങളും വികസിപ്പിച്ചെടുത്തിട്ടുമുണ്ട്‌. ബിരുദ, ബിരുദാനന്തര കോഴ്സുകളും ഗവേഷണങ്ങളുമൊക്കെ നടക്കുന്ന കോളേജുകളിൽ കഴിവും അനുഭവസമ്പത്തുമുള്ള നിരവധി അദ്ധ്യാപകർ ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്‌. അത്തരത്തിലുള്ള ആളുകളുടെ അറിവും അനുഭവങ്ങളും കാര്യപ്രാപ്തിയും കാർഷിക മേഖലയിലെ പ്രശ്നപരിഹാരത്തിനുള്ള ഗവേഷണങ്ങളിലേക്കുകൂടി കൊണ്ടുവരേണ്ടതില്ലേ? ഏത്‌ നാട്ടിലേയും കൃഷിയും അനുബന്ധവ്യവസായങ്ങളും വികസിക്കുന്നതിൽ ആ നാട്ടിലെ വിദ്യാഭ്യാസ, ഗവേഷണ, പരിശീലന സ്ഥാപനങ്ങൾക്ക്‌  വലിയ പങ്കുണ്ട്‌. അത്തരമൊരു ശ്രമം കേരളത്തിലെ നാളികേര മേഖലയിൽ പ്രവർത്തിക്കുന്ന കർഷക ഉത്പാദക കൂട്ടായ്മകളും (സിപിഎസ്‌, ഫെഡറേഷൻ, ഉത്പാദക കമ്പനികൾ) ഉന്നത വിദ്യാഭ്യാസ, ഗവേഷണ, പരിശീലന സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ട്‌ നമുക്ക്‌ തുടങ്ങാൻ കഴിയുമോ?

നമ്മുടെ നാട്ടിൽ രൂപീകൃതമായിരിക്കുന്ന കാർഷിക കൂട്ടായ്മകൾക്ക്‌ അവരുടെ അടിയന്തിരഘട്ടങ്ങളിൽ പ്രശ്ന പരിഹാരത്തിനുവേണ്ടി ഏറ്റവും അടുത്തുള്ള മികച്ച ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെടാൻ കഴിയുമോ? ബന്ധപ്പെട്ടാൽ വേഗത്തിൽ ക്രിയാത്മകമായ ഫലം ലഭിക്കുമോ? കേവലം കാർഷിക ഉത്പാദനത്തിലും ഉത്പാദനക്ഷമത വർദ്ധനവിലും രോഗ, കീട പ്രതിരോധ പ്രവർത്തനങ്ങളിലും മാത്രമല്ല, മികച്ച ഉത്പാദനക്ഷമതയുള്ള വിത്തിനങ്ങളും തൈകളും വികസിപ്പിച്ചെടുക്കുന്നതിനും ബയോടെക്നോളജി തുടങ്ങിയ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നടീൽ വസ്തുക്കളുടെ പ്രചുര പ്രജനന (rapid multiplication of planting materials) ത്തിലുമെല്ലാം പ്രയോഗിക്കാൻ നമുക്ക്‌ കഴിയില്ലേ? ഉദാഹരണമായി ബയോടെക്നോളജിയിൽ ബിരുദാനന്തര പഠനവും ഗവേഷണവും നടത്തുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ  നാളികേര കൃഷിയുടെ മുഖ്യകേന്ദ്രമായ ദക്ഷിണേന്ത്യയിലെ നാല്‌ സംസ്ഥാനങ്ങളിലുണ്ട്‌. ഇവരിലാരും തന്നെ കേരകൃഷിയുമായി ബന്ധപ്പെട്ട ബയോടെക്നോളജി ഗവേഷണം നടത്തിയതായി അറിവില്ല. അത്തരത്തിലുള്ള ഗവേഷണങ്ങളിലേക്ക്‌ ഇവരെ കൈപിടിച്ചുകൊണ്ടുവരുന്നതിന്‌ നാളികേര വികസന ബോർഡ്‌ മുൻകൈ എടുക്കുവാൻ ശ്രമിക്കുകയാണ്‌. 


നാളികേരത്തിൽ നിന്നുള്ള നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള നൂതന പ്രക്രിയകൾ വികസിപ്പിച്ചെടുക്കുകയെന്നുള്ളതാണ്‌ ഗവേഷണം ആവശ്യമായ മറ്റൊരു മേഖല.  നീരയുടെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. ഡിഎഫ്‌ആർഎൽ, സിഎഫ്ടിആർഐ, സിപിസിആർഐ എന്നിവയെല്ലാം ആദ്യകാലത്ത്‌ തന്നെ നീരയുടെ സംസ്ക്കരണ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. കേരള കാർഷിക സർവ്വകലാശാലയും ഇതേ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. പക്ഷേ, ഇത്‌ പലപ്പോഴും കർഷകരിലേക്കും കർഷകകൂട്ടായ്മകളിലേക്കും എത്തിക്കുന്ന കാര്യത്തിൽ വളരെയധികം കാലതാമസം നേരിടുകയും പലപ്പോഴും ലളിതവും സുഗമവുമായി കർഷകർക്ക്‌ ലഭ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ്‌ നാളികേര വികസന ബോർഡ്‌ ബയോടെക്നോളജി രംഗത്ത്‌ പ്രശസ്ത  സ്ഥാപനമായ എസ്സിഎംഎസ്‌ സെന്റർ ഫോർ ബയോടെക്നോളജി റിസർച്ചുമായി ചേർന്ന്‌ വളരെ വേഗത്തിൽ നീര ഉത്പാദനത്തിന്റേയും സംസ്ക്കരണത്തിന്റേയും മൂല്യവർദ്ധനവിന്റേയും ഒരു ഗവേഷണ പ്രോജക്ട്‌ ഏറ്റെടുക്കുന്നത്‌. ചുരുങ്ങിയകാലം കൊണ്ടുതന്നെ ഇത്‌ വിജയിപ്പിക്കുവാനും മികച്ച ഉൽപന്നങ്ങളും മികച്ച സംസ്ക്കരണ രീതിയും വികസിപ്പിച്ചെടുക്കുന്നതിനും കഴിഞ്ഞു.  കോക്കനട്ട്‌ ഡവലപ്‌മന്റ്‌ ബോർഡ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജി, ഇതിന്റെ അടുത്ത തലത്തിലുള്ള ഗവേഷണങ്ങൾ ഏറ്റെടുക്കുകയുണ്ടായി. കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ വേഗത്തിൽ ഫലം ലഭിക്കുന്ന രീതിയിലുള്ള ഗവേഷണപദ്ധതികളാണ്‌ നമുക്കാവശ്യം.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഗവണ്‍മന്റ്‌, എയ്ഡഡ്‌, അൺഎയ്ഡഡ്‌ കോളേജുകൾക്കും ഇത്തരം പ്രോജക്ടുകൾ ഏറ്റെടുക്കാൻ അവസരമുണ്ട്‌.  ഗവേഷണശാലകളും മികച്ച ഗവേഷകരും ഉണ്ടെങ്കിൽ കാര്യപ്രാപ്തിയുടേയും കഴിവിന്റേയും അടിസ്ഥാനത്തിൽ ഗവേഷണ പ്രോജക്ടുകൾക്ക്‌ സാമ്പത്തിക സഹായം ചെയ്യുന്ന പദ്ധതി ബോർഡിൽ ആരംഭിച്ചു കഴിഞ്ഞു. ഇതിനോടകം ഏതാനും പ്രോജക്ടുകൾ ആരംഭിക്കുകയും നാലെണ്ണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്‌.  ഈ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകണമെന്നാണ്‌ നാളികേര വികസന ബോർഡ്‌ ആഗ്രഹിക്കുന്നത്‌.  താൽപര്യമുള്ള വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾ നിലവിലുളള അടിസ്ഥാന സൗകര്യങ്ങളും ഗവേഷണ സൗകര്യങ്ങളും ഉപയോഗപ്പെടുത്തികൊണ്ട്‌ കേരളത്തിലെ കേര കർഷകർക്ക്‌ പ്രയോജനപ്പെടാവുന്ന ഉൽപന്ന വികസനത്തിലേയ്ക്ക്‌ കടന്നുവരണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

നമ്മുടെ നാട്ടിൽ നിരവധി എംഎസ്ഡബ്ല്യു, എംബിഎ കോഴ്സുകൾ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്‌. എംഎസ്ഡബ്ല്യു  കോഴ്സ്‌ ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക്‌ ആഴ്ചയിൽ ഒരു ദിവസം സാധാരണയായി സാമൂഹിക പ്രവർത്തന പരിശീലനത്തിനുളള അവസരമുണ്ട്‌. എന്തുകൊണ്ട്‌  ഇതിനുള്ള വേദികൾ നമ്മുടെ കർഷക കൂട്ടായ്മകൾ രൂപീകരിക്കുന്നതിലും അവയുടെ പരിശീലനത്തിലും അവയെ മുൻപോട്ടു നയിക്കുന്നതിലും  പ്രയോജനപ്പെടുത്തിക്കൂടാ? തമിഴ്‌നാട്ടിലെ പിഎസ്ജി കോളേജ്‌ ഓഫ്‌ ആർട്ട്സ്‌ ആൻഡ്‌ ശയൻസിലെ എംഎസ്ഡബ്ല്യു വിദ്യാർത്ഥികൾ ഇതിനോടകം തന്നെ കോയമ്പത്തൂർ, പൊളളാച്ചി മേഖലയിൽ കർഷക ഉത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും രൂപീകരിക്കുന്നതിനു വേണ്ടി ആഴ്ചയിൽ ഒരോ ദിവസം മാറ്റി വയ്ക്കുന്നുണ്ട്‌. അതേ കോളേജിലെ തന്നെ എം ബി എ വിദ്യാർത്ഥികളാവട്ടെ ഇന്ത്യയിൽ ഏറ്റവും അധികം നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ലയായ കോയമ്പത്തൂർ ജില്ലയിൽ ഒരു നാളികേര ഉത്പാദക കമ്പനി രൂപീകരിക്കുന്നതിനുളള പശ്ചാത്തല പ്രവർത്തനങ്ങൾ നടത്തുകയാണ്‌. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ റൂറൽ മാനേജ്‌മന്റ്‌ പരിശീലന കേന്ദ്രമായ IRMA (Institute of Rural Management, Anand) അവരുടെ നാല്‌ രണ്ടാം വർഷ  മാനേജ്‌മന്റ്‌ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ വിദ്യാർത്ഥികളെ നാളികേര വികസന ബോർഡിൽ പ്രോജക്ട്‌ വർക്കിനായി അയച്ചിട്ടുണ്ട്‌.  മറ്റു കുറെ കോളേജുകളെങ്കിലും അവരുടെ എംബിഎ, എംകോം വിദ്യാർത്ഥികൾക്ക്‌ നാളികേര ഉത്പാദക കൂട്ടായ്മകളിൽ പ്രോജക്ട്‌ വർക്കിനു വേണ്ടി ഏതാനും ആഴ്ചകളിലെ സമയം മാറ്റിവയ്ക്കുവാനും തയ്യാറായി വന്നിട്ടുണ്ട്‌.

സിപിഎസ്സുകളുടേയും അവയുടെ ഫെഡറേഷനുകളുടേയും ഉത്പാദക കമ്പനികളുടേയും മുന്നോട്ടുളള പ്രവർത്തന പന്ഥാവിൽ നമുക്ക്‌ ഇവരുടെ സേവനം എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും? ഓരോ ഉത്പാദക കമ്പനികളും തങ്ങളുടെ ജില്ലയിലെ  മികച്ച മാനേജ്‌മന്റ്‌, എംഎസ്ഡബ്ല്യൂ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും  ഇതിനായി ആശയവിനിമയം തുടങ്ങുകയും ചെയ്യണമെന്ന്‌ അഭ്യർത്ഥിക്കുന്നു. ആദ്യതല ചർച്ചകൾക്കുശേഷം നാളികേര വികസന ബോർഡിൽ നിന്ന്‌ ആവശ്യമായ പൈന്തുണയും നൽകുന്നതാണ്‌. ഇത്തരത്തിൽ ഏറ്റെടുക്കുന്ന പദ്ധതികൾ വഴി ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി പോകുന്ന കുട്ടികൾക്ക്‌ നാളികേരത്തിന്റേയും നാളികേര മേഖലയുടെയും പ്രശസ്തിയും പ്രാധാന്യവും ഈ രംഗത്ത്‌ ഒളിഞ്ഞുകിടക്കുന്ന അനന്ത സാദ്ധ്യതകളെ മനസ്സിലാക്കുന്നതിനുമുളള അവസരം ഉണ്ടാവുകയാണ്‌. കൂടാതെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  വിവിധ ഡിപ്പാർട്ടുമന്റുകൾക്കും  അദ്ധ്യാപകർക്കും  ഈ മേഖലയിൽ കർഷകരുമായിട്ട്‌ കുറേക്കൂടി അടുത്ത ബന്ധം പുലർത്തുന്നതിനുളള സാഹചര്യം സംജാതമാകുമെന്ന്‌ പ്രതീക്ഷിക്കുന്നു.  ഇത്‌ പലപ്പോഴും കൂട്ടായ വിജയത്തിലേയ്ക്ക്‌ കർഷക ഉത്പാദക സംഘങ്ങളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും നയിക്കും എന്ന്‌ പ്രതീക്ഷിക്കുകയാണ്‌. മാനേജ്‌മന്റ്‌ വിദ്യാർത്ഥികൾക്ക്‌ അവരുടെ പ്രോജക്ട്‌ വർക്കിൽ ഏറ്റവും ജീവിതഗന്ധിയായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും അവ അപഗ്രഥിച്ച്‌ പഠിച്ച്‌, പരിഹാരം നിർദ്ദേശിക്കുന്നതിനുമുളള അവസരം കിട്ടുന്നു. ഉത്പാദക കമ്പനികൾക്കും ഫെഡറേഷനുകൾക്കും സിപിഎസുകൾക്കും ഏറ്റവും നൂതനമായ മാനേജ്‌മന്റ്‌  സങ്കേതങ്ങളും ആശയങ്ങളും അവരുടെ പ്രവൃത്തിപഥത്തിലേക്ക്‌ കൊണ്ടുവരുന്നതിനുളള അവസരം ലഭിക്കുന്നു. ഇതുവഴി അവർക്ക്‌ തങ്ങളുടെ പ്രവർത്തന പന്ഥാവ്‌ വിപുലപ്പെടുത്തുന്നതിനും മെച്ചപ്പെട്ട രീതിയിൽ കൂടുതൽ മൂല്യവർദ്ധിത ഉൽപന്നങ്ങളിലേയ്ക്കും കൃഷിയുടെ വികസനത്തിലേയക്കും ഇതുവരെ പ്രയോജനപ്പെടുത്താതിരുന്ന സാധ്യതകളിലേയ്ക്കുമെല്ലാം കടന്നെത്താനും കഴിയുമെന്നാണ്‌  വിശ്വസിക്കുന്നത്‌.

ഇതേപോലെത്തന്നെ നമ്മുടെ നാട്ടിലുളള നിരവധി കൊമേഴ്സ്‌ ഡിപ്പാർട്ടുമന്റുകളുളള കോളേജുകളിൽ ബികോം, എംകോം ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പ്രോജക്ട്‌ വർക്കുകളും നാളികേര ഉത്പാദക ഫെഡറേഷനുകളുടേയും ഉത്പാദക കമ്പനികളുടെയും തലത്തിൽ ഏറ്റെടുക്കാൻ കഴിയും. അക്കൗണ്ടിംഗിന്റെയും ഫൈനാൻസിന്റെയും പ്രാഥമിക പാഠങ്ങൾ കൃത്യമായി ഓരോ ഫെഡറേഷനുകളിലും അനുവർത്തിക്കുന്നതിനും ആവശ്യമായ രീതിയിൽ അവരുടെ കണക്കുകൾ സൂക്ഷിക്കുന്നതിനും ധനകാര്യ പ്രവർത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോകുന്നതിനും വേണ്ട പരിശീലന പരിപാടികളും തയ്യാറെടുപ്പുകളും നൽകി അവരെ പ്രാപ്തരാക്കുന്നതിനുളള കാര്യങ്ങളും കൊമേഴ്സ്‌ ഡിപ്പാർട്ടുമന്റുകൾക്ക്‌ ഏറ്റെടുക്കാൻ കഴിയും. അടുത്ത മേഖല എൻജിനീയറിംഗ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌. നാളികേര മേഖലയിലെ ഉൽപന്ന സംസ്ക്കരണത്തിനും മാർക്കറ്റിംഗിനും വേണ്ട ലോജിസ്റ്റിക്‌ സപ്പോർട്ടിന്റെയും മറ്റും കാര്യങ്ങൾക്ക്‌ എൻജിനീയറിംഗ്‌ കോളേജുകൾക്കും കർഷക കൂട്ടായ്മകളെ സഹായിക്കുവാനാകും. ഫാം മെക്കനൈസേഷന്റെ രംഗത്ത്‌ മെക്കാനിക്കൽ എൻജിനീയറിംഗ്‌ ഡിപ്പാർട്ടുമന്റുകൾക്കും വിദ്യാർത്ഥികൾക്കും പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിനും കൂടിയുളള  അവസരം നാളികേര കൃഷിയുടെ മേഖലയിൽ ഒരുക്കാൻ കഴിയും. ഇപ്രകാരം കേരളത്തിലെ വിവിധ തലങ്ങളിലും വിവിധ മേഖലകളിലുമുളള വിദ്യാഭ്യാസ, പരിശീലന, ഗവേഷണ സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ടുളള ഒരു വികസന സംസ്ക്കാരവും പ്രക്രിയയും മുമ്പോട്ടു കൊണ്ടുപോകുന്നതിന്‌ നമുക്ക്‌ ആരംഭം കുറിക്കാം. 


ഭാവിയിൽ ഇത്തരം വികസന ഗവേഷണ പ്രവർത്തനങ്ങൾ വഴി നമ്മുടെ ഉത്പാദക കമ്പനികൾ രണ്ടു മൂന്നു വർഷം കൊണ്ട്‌ മികച്ച സാമ്പത്തിക സ്ഥിതിയിലേയ്ക്ക്‌ എത്തിക്കഴിഞ്ഞാൽ ഉത്പാദക കമ്പനികളുടെ ഒരു കൺസോർഷ്യം രൂപീകരിച്ച്‌ വിവിധ ഗവേഷണ പദ്ധതികൾ അവർക്കു തനിയെ ഏറ്റെടുക്കുന്നതിന്‌ കഴിയുന്ന കാലഘട്ടം തീർച്ചയായും ഉണ്ടാകും. ഇന്ത്യയിൽ ലഭ്യമാക്കാവുന്ന ഏറ്റവും മികച്ച കാർഷിക ശാസ്ത്രജ്ഞരേയും ബയോടെക്നോളജിയിലുളള ആധുനിക സാങ്കേതികവിദ്യയിലെ  ഗവേഷകരെയും നാളികേര ഉത്പാദ കമ്പനികളുടെ ഇത്തരം കൺസോർഷ്യത്തിനുതന്നെ നിയമിക്കുന്നതിനും അവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനും കഴിയുന്ന  ഒരു കാലഘട്ടവും അനതിവിദൂരമല്ല.  ഇന്ത്യയിൽ തന്നെ മുന്തിരി കർഷകരുടെ കൂട്ടായ്മകൾ ഐസിഎആറിൽ നിന്ന്‌ വിരമിച്ചവരും ജോലി ചെയ്യുന്നവരുമായ നിരവധി ശാസ്ത്രജ്ഞൻമാരെ തങ്ങളുടെ വിളയുടെ  ഉത്പാദന, പരിപാലന, സംസ്ക്കരണ മേഖലയിലെ ഗവേഷണങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്‌. എന്തുകൊണ്ട്‌ ഇത്തരം കാര്യങ്ങളിൽ നാളികേര  മേഖലയിലെ ഉത്പാദക കമ്പനികൾക്കും മുൻകൈ എടുത്തുകൂടാ.  ഉത്പാദക കമ്പനികൾ ഇന്നൊരു പക്ഷേ വളരെ ചെറിയ തോതിലായിരിക്കും പ്രവർത്തിക്കുന്നത്‌. ആദ്യത്തെ ഒരു പ്രവർത്തന വർഷം പത്തുകോടിയോളം രൂപയുടെ വിറ്റുവരവും രണ്ടാം വർഷം  ഇരുപത്തിയഞ്ച്‌ കോടി രൂപയുടേയും മൂന്നാം വർഷം നൂറുകോടി രൂപയുടേയും വിറ്റുവരവും നേടുന്ന കമ്പനികളായി എല്ലാ ഉത്പാദക കമ്പനികളും മാറികഴിയുമ്പോൾ  തീർച്ചയായും ഉയർന്ന തലത്തിലുളള ഗവേഷണ സംവിധാനങ്ങൾ ഇത്തരം കമ്പനികളുടെ കൺസോർഷ്യത്തിന്‌ രൂപീകരിക്കുന്നതിനും  പ്രയോജനപ്പെടുത്തുന്നതിനും കഴിയുമെന്നും പ്രതീക്ഷിക്കുന്നു. മൂന്നു വർഷ കാലയളവിനുശേഷം  കേരകൃഷിയുടെ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുക്കുന്നതിന്‌ നമ്മുടെ ഉത്പാദക കമ്പനികൾക്കും അവയുടെ കൺസോർഷ്യത്തിനും കഴിയും. ആ കാലഘട്ടത്തിലേയ്ക്ക്‌ പ്രഗത്ഭരായ ഗവേഷകരെയും ശാസ്ത്രജ്ഞൻമാരെയും ആരംഭകാലത്തു തുടങ്ങുന്ന റിസേർച്ചിലൂടെയും അതുപോലെ മികച്ച മാനേജർമാരെയും മികച്ച ഡിപ്പാർട്ടുമന്റുകളേയും എംഎസ്ഡബ്ല്യു, എംബിഎ കോഴ്സിലെ കുട്ടികളുടെ പ്രോജക്ട്‌ വർക്കും ഇന്റേൺഷിപ്പും വഴിയും നമുക്ക്‌ കണ്ടെത്താൻ കഴിയില്ലേ?   ഇത്തരത്തിലുളള ഒരു മാതൃക ഒരു കാർഷികവിളയിൽ ആദ്യമാണ്‌ താനും. ഇത്തരത്തിലുളള കൂട്ടായ്മകൾക്കു വേണ്ടി നമുക്ക്‌ ഒത്തൊരുമിച്ച്‌ പ്രവർത്തിക്കാം. ഈ മേഖലയിൽ പുതിയൊരു പന്ഥാവ്‌ വെട്ടിത്തുറക്കുന്നതിന്‌ അതുവഴി  കഴിയുമെന്ന്‌ പ്രതീക്ഷിക്കുകയാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...