20 Sept 2012

malayalasameeksha september 15-october 15

 reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE


പുതിയ ലക്കം ഈ മാസം 25 നു പ്രസിദ്ധീകരിക്കും /എഡിറ്റർ


ഉള്ളടക്കം



ലേഖനം


ദൈവം 'ഉണ്ടില്ല'!
സി.രാധാകൃഷ്ണൻ
 ധന്യനിമിഷം
രഘുനാഥ് പലേരി
സെന്തിൽ വടിവേലവനേ അറുമുഖൻ മുന്നിൽചെന്ന്...
കുരീപ്പുഴ ശ്രീകുമാർ
യൗവ്വനം വണ്ടിക്കാരി
രാംമോഹൻ പാലിയത്ത്
വംശനാശം നേരിടുന്ന നിരൂപകർ
ഡോ.എം.എസ്.പോൾ
നിങ്ങളുടെ വിലയെത്ര?
വി.പി.അഹമ്മദ്
ആദിഭാരതം മുൻവിധികൾ- ചില വിയോജിപ്പുകൾ
മീരാകൃഷ്ണ
കൃഷി
വിലയിടിവിൽ നിന്ന് കരകയറാൻ കൂട്ടായ പരിശ്രമം അനിവാര്യം
ടി.കെ.ജോസ്  ഐ.എ.എസ്
കേരളത്തിലെ തെങ്ങുകൃഷിയുടെ വഴിത്താര
പായിപ്ര രാധാകൃഷ്ണൻ
വിപണിയിലെ അവതറണം വിപണിയിലെ വിജയം
ദീപ്തിനായർ എസ്
കർഷകക്കൂട്ടായ്മയിൽ ഇളനീർപന്തൽ
ദീപ്തിനായർ എസ്
ചങ്ങാതി ദമ്പതികളുടെ കഥ കേൾക്കൂ
ബീന എസ്
ഇള -കോക്കനട്ട്‌ സോഡ
മൃദുല കെ.
ഉത്പാദന മേഖലയിൽ നിന്നും നേരിട്ട്‌ ഉപഭോക്തൃതലത്തിലേക്ക്‌
എസ്‌. കുമാരവേൽ , ജി.ആർ, സിങ്ങ്‌, രവിപ്രകാശ്‌ , ജയകുമാർ എസ്‌.
നാളികേരോത്പാദക സംഘങ്ങളുടെ ഫെഡറേഷനുകൾ
കെ. എസ്‌. സെബാസ്റ്റ്യൻ
മത്സരവിജയികൾക്ക് സമ്മാനസമർപ്പണം
കവിത
ഇന്നു നീ വന്നാൽ
ചെമ്മനം ചാക്കോ
പെരുമ്പാത
പദ്മാവതി വൽസല
അയാൾ
ശ്രീധരനുണ്ണി
ഒരു സ്ത്രീപക്ഷകവിത
വിജയകൃഷ്ണൻ
ഇനിയും വിരിയും ചുവന്ന പൂവ്
ഡോ.കെ.ജി.ബാലകൃഷ്ണൻ
ബാക്കിയാകുന്നത്
സൈനിദ്ദീൻ ഖുറൈഷി
സിഗ്നൽ
പി.എ .അനീഷ് 
ശിക്ഷ
സന്തോഷ് പാലാ
ഓണമാണച്ഛാ...
രാജീവ് മുളക്കുഴ
ഒറ്റാൽ
രശ്മി കെ.എം
മുട്ടുശാന്തി
ടി.കെ.ഉണ്ണി
അമ്മയോളം വരില്ല ആരും
ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ
സഹയാത്രികർ
ടി.എൻ.ബി.ചൂലൂർ
വിവാഹം
ജയചന്ദ്രൻ പൂക്കരത്തറ
ഓർമ്മകൾ ഊഞ്ഞാലാടുമ്പോൾ
 കൂര
കെ.വി.സക്കീർഹുസൈൻ
 പെട്ടെന്ന് പെട്ടെന്ന്
സനൽ ശശിധരൻ
 നടുങ്ങട്ടെ
ശ്രീകൃഷ്ണദാസ് മാത്തൂർ
മഴക്കൂട്ട്
രാജൂ കാഞ്ഞിരങ്ങാട്
യുദ്ധത്തിൽപ്പെട്ടുപോയ ബാലൻ
ബി.ഷിഹാബ്
തമോഗർത്തം
രമേശ് കുടമാളൂർ
മനുഷ്യൻ
റെയ്നി ഡ്രീംസ്
ഷീല
ശാപനിലം
സി.പി.ചന്ദ്രൻ
മായക്കാഴ്ച
സലില മുല്ലൻ
എന്തിനാണമ്മ കരഞ്ഞത്?
ബോബൻ ജോസഫ്
നീ
സ്വപ്നാനായർ
അക്ഷരങ്ങളുടെ വേദന
ടി.സി.വി.സതീശൻ
വിത്തുകൾ
സതി അങ്കമാലി
പഴയ പുസ്തകത്തിന്റെ നീലമുഖം
കൃഷ്ണപ്രിയ
ഞാൻ
ശിവൻ സുധാലയം
പ്രണയിനി രാധ കേഴുന്നു
ശ്രീലത പടിഞ്ഞാറേമറ്റത്തിൽ
എനിക്കു വേണ്ടത്
നിദർശ് രാജ്
 ഒരു കവിയുടെ കരച്ചിൽ
സോണി
 മരണാശ്വാസം
എസ് കണ്ണൂർ
പംക്തി
എഴുത്തുകാരന്റെ ഡയറി
അമ്മ  അറിയാൻ
സി.പി.രാജശേഖരൻ
വിചിന്തനങ്ങൾ
പെൺ വാണിഭങ്ങളുടെ പെരുമഴ
സുധാകരൻ ചന്തവിള
മഷിനോട്ടം
ആണവോർജം ആപത്തെന്ന് ആരു പറയും?
ഫൈസൽബാവ
അക്ഷരരേഖ
അദ്ധ്യാപകരുടെ ദിവസം
ശ്രീലതാവർമ്മ
ചരിത്രരേഖ
അയ്യങ്കാളിയുടെ വില്ലുവണ്ടിക്ക് റിവേഴ്സിഗിയർ വയ്ക്കുന്നവരോട്
ഡോ.എം.എസ്.ജയപ്രകാശ്
പ്രതികരണം
സന്തോഷ് പണ്ഡിറ്റ് : ചാനലുകാരുടെ ഇന്നത്തെ ഇര
ഗോസ്റ്റ്രിഡേഴ്സ്
ആരോഗ്യം
കൊളസ്റ്ററോൾ എങ്ങനെ കൂടുന്നു?
ജയിംസ് ബ്രൈറ്റ്
കഥ
പാഠം ഒന്ന് .. പഠിക്കുവാൻ മറന്നത്
മധു ബാലകൃഷ്ണൻ
കഥയിലൊരു കഥ
സണ്ണി തായങ്കരി
ജീവിതത്തിനു നേരെ ഒരു ചൂണ്ടുവിരൽ
എൻ.ബി.സുരേഷ് 
ആത്മാവിന്റെ പാതി
ഷീലവിദ്യ

ചില ക്രിമിനൽ ദിവാസ്വപ്നങ്ങൾ
സന്തോഷ് പല്ലശ്ശന
മഴയും നിലാവും പെയ്ത രാവിൽ
ഷെരീഫ്  കൊട്ടാരക്കര
നന്മകളുടെ അവസാനം
രഹ് നാ രാജേഷ്
 തികച്ചും വ്യക്തിപരം
കൊല്ലേരി തറവാടി
ചെളി
ശ്രീജിത്ത് മൂത്തേടത്ത്
കളിപ്പാട്ടങ്ങൾടി.സി.വി സതീശൻ
ചില അശുഭചിന്തകൾ കൺ ട്രിയെപ്പറ്റിത്തന്നെ
രാജേഷ് ചിത്തിര
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
എം.കെ.ജനാർദ്ദനൻ
മരുഭൂമി പകുത്തെടുത്ത നദി
ഷാജഹാൻ നന്മണ്ട
ശരീരങ്ങളുടെ തെരുവിൽ
വിഢിമാൻ
കോക്കനട്ട്
റീനി മമ്പലം
ദൈവം കണ്ട ദുനിയാവ്
അശ്വതി ചിത്രാഞ്ജലി 
ഉത്സവം
മനുസുധി
ഉലയ്ക്കുന്ന വിളികൾ
ഗീത മുന്നൂർക്കോട്
ഓർമ്മകളിലേക്കാദ്യമെത്തുക നക്ഷത്രങ്ങളാണ്
അഷ് റഫ് കടന്നപ്പള്ളി
അമ്മേ ഒന്നു കൂടി
സുനിൽ എം.എസ്
ഏഴാം സ്വർഗം
റെയ്നി ഡ്രീംസ്
മേതിലും പൂവലന്റെ കയറിലെ അനിലിന്‍റെ പരീക്ഷണങ്ങളും
ജോർജ് വർഗീസ്
ദൈവത്തിനു വേണ്ടപ്പെട്ടവൻ
റോസിലി
നാരായണേട്ടന്റെ വാരഫലം
ശ്രീകാന്ത് സുകുമാരൻ
സമൂഹം
രക്തദാനത്തിന്റെ അഹത്വം
നിയാസ് പുൽപ്പാടൻ
കാർട്ടൂൺഗിരീഷ് മൂഴിപ്പാടം
നോവൽ
കുലപതികൾ:
സണ്ണി തായങ്കരി
ആഭിജാത്യം
ശ്രീദേവിനായർ
കാരിക്കേച്ചർ
ഗിരീഷ് മൂഴിപ്പാടം
സിനിമ
ഒഴിമുറി
ലാൽജി കാട്ടിപറമ്പിൽ
ട്രാഫിക്കും ഉപ്പും കുരുമുളകും പിന്നെ ഒരു കോട്ടയംകാരി പെണ്ണും
ജേക്കബ് മാമ്മൻ
പരിഭാഷ
നിന്നെ കവിതയാക്കി മാറ്റുന്നവൻ: നിസാർ കുബ്ബാനി
ജ്യോതിർമയി ശങ്കരൻ
സാങ്കേതികം
ലോകത്തിലെ എറ്റവും വേഗതയേറിയ കമ്പ്യൂട്ടറുമായി ഇന്ത്യ
അലോക് സാഗർ
കണികാപരീക്ഷണശാല; ദുരൂഹത നീങ്ങുന്നില്ല
വി.ടി.പദ്മൻ
ഇന്റർനെറ്റ്
ടൈം ലൈനിൽ പുതിയ പരീക്ഷണങ്ങളുമായി ഫേസ്ബുക്ക്
ജാസിർ ജവാസ്
അനുഭവം
പ്രണയ കുളിരായി അബഹ
ഫാത്തിമ  മുബിൻ
യാത്ര
കാടിനെ ധ്യാനിച്ച് ഗവിയിലേക്ക്
മൻസൂർ ചെറുവാടി
ഹിമാലയ യാത്രാനുഭവം
പ്രഫുല്ലൻ തൃപ്പൂണിത്തുറ
വിനോദസഞ്ചാരവും അല്പം ചരിത്രവും
ടി ജി  വിജയകുമാർ
തേക്കടിയിൽ പോകാം
നൗഫൽ
ഒരു മലവെള്ളപ്പാച്ചിലിൽ
വെട്ടത്തൻ
ഇംഗ്ലീഷ് വിഭാഗം
my black bird
c achuthan unni
the mirage
dr. [major] nalini janardanan
waited for you
nisha g
streetwailking
yadu vijayakrishnan
വാർത്ത
നവാദ്വൈതം:എഡിറ്ററുടെ കോളം
ഒറിജിനലായി ഒരു തെരുവു പോലുമില്ല 
എം.കെ.ഹരികുമാർ

ജീവിതത്തിനു നേരേ ഒരു ചൂണ്ടുവിരൽ


  എന്‍.ബി.സുരേഷ് |
ബാഗും മാറത്തടക്കിപ്പിടിച്ച് സ്കൂൾമുറ്റത്തെ മാഞ്ചുവട്ടിൽ നിൽക്കുകയായിരുന്നു മീര. മുറ്റത്താകെ പഴുത്ത മാവിലകളും കണ്ണിമാങ്ങകളും ചിതറിവീണു കിടക്കുന്നുണ്ട്.ചുറ്റുവട്ടത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. സാധാരണഗതിയിൽ കുട്ടികൾ പൊയ്ക്കഴിഞ്ഞാൽ തുറന്നുകിടക്കുന്ന ക്ലാസ്മുറികളും മുറ്റവുമെല്ലാം തെരുവുനായ്ക്കൾ കയ്യടക്കും. ഇന്നവറ്റയെയും കാണാനില്ല.

അവൾ, മീരമാത്രം, ഒറ്റയ്ക്ക് മാഞ്ചുവട്ടിൽ.

ഒരു കാറ്റുവീശിയാൽ മഴ താഴെ വീഴും എന്നു തോന്നി. ഇരുട്ടുവീണുതുടങ്ങിയിരുന്നു. ഇടിയും മിന്നലുമുണ്ട്.വിജനമായ സ്കൂൾകെട്ടിടങ്ങൾ ഏതോ രഹസ്യങ്ങൾ കരുതിവച്ചിരിക്കുന്ന പുരാതനമായ കോട്ടകൾ പോലെ. ദൂരെ കോടമഞ്ഞിറങ്ങി വരുന്ന പേടിപ്പിക്കുന്ന മലനിരകൾ.

സ്കൂളിൽ നിന്നും വൈകിപ്പോകുന്നവരുടെയും പ്യൂൺ ശങ്കരേട്ടനെക്കാൾ നേരത്തെ എത്തുന്നവരുടെയും സൌകര്യം നോക്കി പൂട്ടാതെയിട്ടിരിക്കുന്ന രണ്ടാമത്തെ ഗേറ്റിലൂടെ ബൈക്കോടിച്ചാണ് ഞാൻ അകത്ത് കടന്നത്.എന്നെ കണ്ടതും മീരയുടെ മുഖത്തെ സ്ഥായിഭാവമായ വേവലാതി പെരുകി. അവൾ ഈ സമയത്ത് എന്നെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇനി മറ്റാരെയെങ്കിലും? ഹേയ്. പെട്ടന്ന് വന്ന മഴയല്ലേ, കുടയെടുത്തിട്ടുണ്ടാവില്ല.

അവളുടെ അടുത്തേയ്ക്ക് ചെന്നു. അവൾ ബാഗ് ഒന്നുകൂടി ചേർത്തുപിടിച്ച് അങ്കലാപ്പോടെ തലകുനിച്ച് നിന്നു. എന്റെ ചോദ്യത്തിന് ഒരു പക്ഷേ അവളുടെ കയിൽ ശരിയായ ഒരു ഉത്തരമുണ്ടാവില്ല.

‘എന്താ മീരാ, ഈ നേരത്ത്? വീട്ടിൽ പോണില്ലേ?‘

‘അത് പിന്നെ മാഷേ, ട്യൂഷൻ കഴിഞ്ഞപ്പോൾ നേരം വൈകി. അപ്പോഴേയ്ക്കും മഴേം വന്നു.‘

‘എന്നിട്ട് കൂട്ടുകാരെവിടെ?‘

‘ഗ്രീഷ്മേം റജീനേം ഇന്നു വന്നില്ല.’

രണ്ടു കിലോമീറ്ററിലധികം നടന്നിട്ടു വേണം മീരയ്ക്ക് വീട്ടിലെത്താൻ. മഴവീണുകഴിഞ്ഞ ഈ സന്ധ്യയിൽ അവളൊറ്റയ്ക്ക്...

മീര മറുചോദ്യം ചോദിച്ചു. “മാഷെന്താ മടങ്ങിപ്പോന്നത്?”

അവളുടെ ചോദ്യം കേട്ടപ്പോഴാണ് വന്നകാര്യത്തെക്കുറിച്ച് ഞാൻ ഓർമ്മിച്ചത്.

“സെൽ‌ഫോൺ മറന്നുവച്ചു. അതെടുക്കണം.”

സ്റ്റാഫ്‌റൂം പൂട്ടി താക്കോൽ വാതിൽ‌പടിയിൽ തന്നെ വയ്ക്കലാണ് പതിവ്. അതും മുൻ‌പ് പറഞ്ഞ സൌകര്യങ്ങളുടെ കൂട്ടത്തിൽ പെടും. വാതിൽ തുറന്ന് അകത്തുകയറി മേശയ്ക്കുള്ളിൽനിന്നും ഫോൺ എടുത്ത് തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് മൂലയ്ക്ക് ചാരി വച്ചിരിക്കുന്ന കുട കണ്ടത്. അതും കൈയിൽ എടുത്തു. വാതിൽ പൂട്ടി താക്കോൽ വാതിൽ‌പടിയിൽ വച്ച് മീരയ്ക്കടുത്തേയ്ക്ക് നടന്നു. കുട അവളെ ഏൽ‌പ്പിച്ചു.

“വേഗം വിട്ടോ, വൈകിക്കണ്ട. മഴയെക്കരുതി നീ ഇവിടെ കയറി നിന്നത് വലിയ മണ്ടത്തരമായി.”

ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. അവൾ വഴിയിലിറങ്ങുന്നതുവരെ കാക്കണോ? വേണ്ട. രാത്രി പതിനൊന്നിനാ‍ണ് ട്രയിൻ. വീട്ടിൽ ചെന്നിട്ട് കുറച്ച് ജോലിയുണ്ട്. അത് മാത്രമല്ല. മീര മുതിർന്ന കുട്ടിയാണ്. ഈ നേരത്ത്, ഈ മഴയത്ത് അവൾ സ്കൂളിൽനിന്നിറങ്ങി പോകുന്നതിന്റെ പിന്നാലെ ഞാൻ ഇറങ്ങുന്നതുകണ്ടാൽ, അതുമതി നാളെ മതിലിൽ പോസ്റ്റർ പതിയാൻ. ഉദ്ദേശ്യശുദ്ധിക്കോ സ്നേഹത്തിനോ നന്മക്കോ തീരെ മൂല്യമില്ലാത്ത കാലത്ത് അതൊരു ബാദ്ധ്യത മാത്രമല്ല ചിലപ്പോഴൊക്കെ അപകടവുമാണ്.

“മാഷ് അടുത്താഴ്ച മുഴോനും ലീവാന്നല്ലേ പറഞ്ഞത്.?”

“ഉം. ഒരു ദൂരയാത്രയുണ്ട്.”

ഗേറ്റിനു പുറത്തെത്തിയപ്പോഴേയ്ക്കും ശക്തമായ ഒരു മിന്നലിനൊപ്പം മഴ പതിച്ചു.നനയാൻ തന്നെ തീരുമാനിച്ചു. മനസ്സിൽ യാത്ര മാത്രമായിരുന്നു. കുറേക്കാലം ചെലവഴിച്ച നഗരത്തിൽ പഴയ സുഹൃത്തുക്കളോടൊപ്പം കുറച്ചുദിവസങ്ങൾ.

വേണമെങ്കിൽ മീരയെ വീട്ടിൽ ആക്കാമായിരുന്നു. സമയം ഒരു പ്രശ്നമല്ലായിരുന്നു. അവളെ ഒറ്റയ്ക്ക് അവിടെ വിട്ടുപോന്നത് ശരിയായോ? ഒരു അരുതായ്മ ചെളിവെള്ളം പോലെ ഉള്ളിൽ നിറഞ്ഞുപൊന്തി. സത്യത്തിൽ നാട്ടുകാരെയാണോ പേടി. അതോ തന്നെതന്നെയോ? ഘോരമായ ആ വിജനതയിൽ അവളെ ഒറ്റയ്ക്ക് വിട്ടുപോരുമ്പോൾ ലോകത്തിലെ ഏറ്റവും കൊള്ളരുതാത്തവനായില്ലേ താൻ.? അതും മീരയുടെ ജീവിതത്തെ സ്നേഹത്തോടും അനുതാപത്തോടും തിരിച്ചറിഞ്ഞവൻ എന്ന് അഹങ്കരിക്കുന്ന ഞാൻ. മുനകൂർത്ത സൂചികൾപോലെ മഴത്തുള്ളികൾ മുഖത്ത് പതിക്കവെ മനസ്സ് കുറ്റബോധത്തിന്റെ വേനലിൽ നെൽ‌വയലുകൾ പോലെ വിണ്ടുകീറിക്കൊണ്ടിരുന്നു.

പിറ്റേന്ന് രാത്രിയിലാണ് സേവ്യർസാറിന്റെ ഫോൺ വരുന്നത്.

അപ്പോൾ ഞങ്ങൾ നാലഞ്ച് കൂട്ടുകാർ വയനാട്ടിലെ പുതൂർവയലിലെ ഗിരിജന്റെ വീട്ടിലായിരുന്നു. ടെറസ്സിൽ പുല്ലും ഓലയും ഈറയും മുളയുമൊക്കെ ഉപയോഗിച്ച് ഒരു ഹട്ട് അവൻ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങളെപ്പോലെ വല്ലപ്പോഴും വന്ന് ‘അഴിഞ്ഞാടുന്ന’ സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള സങ്കേതം. ഈ പ്രപഞ്ചത്തിൽനിന്നുതന്നെ കുറേനേരം വിട്ടുനിൽക്കാനുള്ള കൂടാരത്തിന് ഞങ്ങൾ ‘ഫ്രഞ്ചു ഗയാന’ എന്നാണ് പേരിട്ടിരിക്കുന്നത്. ഞങ്ങളെയൊക്കെ ഭൂമിയുമാ‍യി ബന്ധമില്ലാത്ത ഭ്രമണപഥത്തിലെത്തിക്കുന്നത് ഇവിടെ നിന്നാണല്ലോ.

ഫോൺ വരുമ്പോൾ ഞങ്ങൾ കൌണ്ട് ഡൌൺ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. സേവ്യറിന്റെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ട് .ആ വിറയൽ ചെവിയിൽ ചേർത്തുപിടിച്ച എന്റെ ഫോണിലേക്കും പടർന്നു.

“മാഷേ, നിങ്ങളുടെ ക്ലാസ്സിലെ മീര ആത്മഹത്യ ചെയ്തു.”

വെടിമരുന്നു നിറച്ചുപൊട്ടിച്ച പാറ ചിതറും പോലെ ഒരു സ്ഫോടനം തലച്ചോറിലുണ്ടായി. ചോരയെ തള്ളിമാറ്റി രക്തക്കുഴലുകളിലൂടെ നാനാഭാഗത്തുനിന്നും കൊടുങ്കാറ്റ് പാഞ്ഞുവന്ന് ഹൃദയത്തെ ഒരു ബലൂ‍ൺ കണക്കെ വീർപ്പിച്ചുപൊട്ടിക്കുമെന്ന് ഞാൻ ഭയന്നു.

“സേവ്യർ സാർ?”

“കൂടെ ആ തലതെറിച്ചവനുമുണ്ടായിരുന്നു, ഷഹനാസ്. വല്ലാത്ത മരണമായിപ്പോയി മാഷേ. അവൻ കഴുത്തിൽ കോമ്പസ് കുത്തിയിറക്കി. അവൾ രണ്ടു കൈയിലെയും ഞരമ്പറുത്തു.”

ചെളിയിൽ പുതഞ്ഞുപോയ കാല് വലിച്ചൂരിയെടുക്കുമ്പോലെ വരണ്ടുപോയ നാവിനെ ബദ്ധപ്പെട്ടുയർത്തി.

“എവിടെ, എവിടെവച്ച്?”

“ഒൻ‌പത് എയുടെ ക്ലാസ്മുറിയിൽ. ഇന്നലെ വൈകിട്ടെപ്പോഴോ ആണ് സംഭവം. തകർത്തുപെയ്യുന്ന മഴയല്ലായിരുന്നോ. ഇന്ന് രണ്ടാം ശനിയായതിനാൽ സ്കൂൾ തുറന്നുമില്ലല്ലോ . വൈകിട്ടാണ് കണ്ടത്. ഒക്കെ ഒരുജാതിയാ മാഷേ. നമ്മളെ കബളിപ്പിച്ചിട്ട് അവനും അവളും കടുത്ത പ്രണയത്തിലായിരുന്നു. വീട്ടുകാരും നാട്ടുകാരുമറിഞ്ഞപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ ചെയ്തതാണെന്നാ നാട്ടിലൊക്കെ സംസാരം. കഷ്ടം സ്കൂളിനും ചീത്തപ്പേരായി.”

സേവ്യർസാർ പിന്നീട് പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. ടെലിലെൻസു പിടിപ്പിച്ച ഗണ്ണിൽ നിന്നും അനേകം ബുള്ളറ്റുകൾ വന്ന് ശരീരത്തിലാകെ തറച്ചുകയറും പോലെ തോന്നി. എന്തോ പന്തികേടു തോന്നിയ ഗിരിജൻ ഓടിവന്നു.

“എന്താടാ, എന്തുപറ്റി.?”

“പോണം”

“ഈ നട്ടപ്പാതിരയ്ക്കോ?”

“ഉം..”

സുഹൃത്തുക്കളെ വിട്ട് ഓഫീസ് ജീപ്പെടുത്ത് എന്നെയും കയറ്റി അവൻ ചുരമിറങ്ങി. എല്ലുമരവിപ്പിക്കുന്ന മഞ്ഞുവീഴുന്ന ആ നേരത്തും തീക്കുണ്ഡത്തിനരുകിൽ ഇരിക്കുന്ന മെഴുകുപ്രതിമ പോലെ ഞാൻ വിയർത്തൊഴുകി.

മീരയുടേത് ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ എനിക്കാവില്ല.കഴിഞ്ഞ കുറേ മാസങ്ങളിൽ അവളെ ചുറ്റിപ്പറ്റി അരങ്ങേറിയ കാര്യങ്ങളാണ് എന്റെ വിശ്വാസങ്ങൾക്ക് സാക്ഷ്യം.

മഴവീണ ആ സന്ധ്യയിൽ അവൾ മരണത്തെ കാത്തുനിൽക്കുകയായിരുന്നെന്നോ? എങ്കിൽ തനിക്ക് അവളെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ? ഓഹ്,. അവൾക്ക് മരിക്കാൻ വേണ്ടുന്നതിലധികം കാരണങ്ങൾ ഉണ്ടെന്നിരിക്കെ ആർക്കെങ്കിലും തടയാൻ കഴിയുമോ?

ആരോ കഴുത്തിൽ കുരുക്കിട്ടു മുറുക്കുന്നപോലെ എനിക്ക് ശ്വാസം മുട്ടി.

‘എങ്കിലും മീരാ, ഓരോ നിമിഷത്തിലും നിന്നെ വേട്ടപ്പട്ടിയെപ്പോലെ പിൻ‌തുടർന്ന് ആക്രമിച്ചവന്റെ കൂട്ടുവേണമായിരുന്നോ നിനക്ക് മരിക്കാൻ. കൊഞ്ഞനം കുത്തിയ ജീവിതത്തിനു നേരേ കാർക്കിച്ചു തുപ്പിയ നിന്റെ ധൈര്യം ഇത്ര ബലമില്ലാത്തതായിരുന്നോ?‘

മീര എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ ആ വെള്ളിയാഴ്ചദിവസം പൊടുന്നനെ ഓർമ്മയിലേക്ക് വന്നു.

ഉച്ചയൂണും കഴിഞ്ഞ് ടീച്ചേഴ്സെല്ലാം അവനവന്റെ സീറ്റിൽ മയക്കത്തിലാണ്. ഞാൻ ഒരു വാരികയിലെ കഥയിലൂടെ എങ്ങോട്ടോ പോവുകയായിരുന്നു.അപ്പോഴാണ് ജനലോരത്ത് മീര വന്നുനിന്നത്. ഞാൻ വരാന്തയിലേക്കിറങ്ങിച്ചെന്നു. നാലായി മടക്കിയ ഒരു കടലാസ് അവൾ എന്റെ നേരെ നീട്ടി.

“എനിക്ക് കിട്ടിയ പ്രേമലേഖനമാണ് മാഷേ.പത്ത് ബിയിലെ ഷഹനാസാണ് എഴുത്തുകാരൻ. എനിക്കിഷ്ടപ്പെട്ടില്ല മാഷേ. അപ്പടി അക്ഷരത്തെറ്റും സ്ഥിരം വാഗ്ദാനങ്ങളും.അവന് സാഹിത്യോം അറീല്ല, ജീവിതോം അറീല്ല.”

എനിക്ക് അത്ഭുതവും ചിരിയും ഒന്നിച്ചുവന്നു.

“എനിക്ക് കിട്ടിയ ആദ്യത്തെ പ്രണയലേഖനം തന്നെ നിരാശപ്പെടുത്തി മാഷേ. ഈ ആൺ‌കുട്ടികളൊക്കെ കാലത്തിനനുസരിച്ച് എന്നാ മാഷേ മാറുന്നത്? എനിക്കവനെ ഒരുപാട് കാലമായി അറിയാം. എന്റെ വീടിന്റെ തൊട്ടടുത്താ അവന്റെ വീട്. ഒത്തിരിയായി അവൻ എന്റെ പിന്നാലെ നടക്കുന്നു. എനിക്കിഷ്ടമില്ല. അവനെയല്ല, ഈ പ്രേമത്തെ.”

കാര്യങ്ങളിങ്ങനെ ചങ്കൂറ്റത്തോടെ പറയുമ്പോഴും അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

“എന്നെ ആരും സ്നേഹിക്കുന്നത് എനിക്കിഷ്ടമല്ല മാഷേ, ആരും.”

“മീരാ...?”

“എന്റച്ഛൻ അമ്മയെ സ്നേഹിച്ചാ കല്യാണം കഴിച്ചത്. എനിക്കൊരുപിടി ചോറു വാരിത്തരുന്നതിനു മുൻ‌പ് മറ്റൊരു സ്ത്രീയോട് ഇഷ്ടം തോന്നി അച്ഛൻ എന്നെയും അമ്മയെയും ഉപേക്ഷിച്ചു.കണ്ണീർ വറ്റിയപ്പോൾ സ്ഥിരമായി തേടിവരാറുള്ള ഒരാളോടൊപ്പം അമ്മയും പോയി. അല്ല എത്ര നാ‍ൾ അവർ പിടിച്ചുനിൽക്കും ?.അമ്മ പോവുമ്പോൾ ഞാൻ സ്ക്കൂളിൽ പോയിത്തുടങ്ങിയിരുന്നില്ല മാഷേ.”

അവൾ എന്നെ അറിയിക്കാത്ത വിധത്തിൽ കണ്ണീർ തുടച്ചു. ഒരു ഏങ്ങൽ തൊണ്ടയിൽ കുരുങ്ങിപ്പിടഞ്ഞതിനെ അവൾ വിഴുങ്ങി.

“അമ്മ പക്ഷേ എന്നോട് കരുണ കാണിച്ചു. ഓടയിലോ കുപ്പത്തൊട്ടിയിലോ എറിഞ്ഞില്ല. മുത്തശ്ശനെ ഏല്പിച്ചു. ഇടയ്ക്കൊക്കെ കാണാനും വരും.” അവൾ ഒന്നു നിർത്തി. “കാരുണ്യം ചിലർക്കൊക്കെ ഭാരമാണ് മാഷേ. അത് ബുദ്ധന്റെ വകയായാലും പെറ്റമ്മയുടെ വകയായാലും.”

അതും പറഞ്ഞ് അവൾ എന്റ്റെ മുഖത്തേയ്ക്ക് നോക്കി. അന്തംവിട്ടുള്ള എന്റെ നില്പ് കണ്ട് അവൾക്ക് ചിരി വന്നു. എന്റെ കൈയിൽ പിടിച്ചുകൊണ്ടവൾ പറഞ്ഞു. “ എന്നെ ശല്യപ്പെടുത്തരുതെന്ന് ഒന്ന് പറയണേ മാഷേ.” അതും പറഞ്ഞ് പടിക്കെട്ടുകളിറങ്ങി തിരിഞ്ഞുനോക്കാതെ അവൾ പോയി.

‘ദൈവമേ പതിനാല് വയസ്സ് മാത്രം പ്രായമുള്ള ഇവളെ എനിക്ക് മനസ്സിലാകുന്നില്ലല്ലോ. തീ കത്തുന്ന ജീവിതത്തിന്റെ പെരുവഴിയിലൂടെ കാക്കക്കാലിന്റെ തണലുപോലുമില്ലാതെ നടന്നുവരുന്നവരുടെ മുൻ‌പിൽ നാം ചിലപ്പോൾ തീരെ ചെറുതായിപ്പോവും. അവരെത്ര ചെറുതായാലും.
കോഴിക്കോട് റെയിൽ‌വേ സ്റ്റേഷനിലെത്തി ടിക്കറ്റെടുത്തതും കമ്പാർട്ട്മെന്റ് തേടിപ്പിടിച്ചതുമെല്ലാം ഗിരിജനാണ്. വണ്ടിയിലേക്ക് കയറുന്നതിനുമുൻ‌പ് ബാഗിന്റെ സൈഡുറയിലേക്ക് അവൻ ഒരു കുപ്പി നിക്ഷേപിച്ചു.
“ഈ രാത്രിയിൽ നിനക്കിതാവശ്യമായി വരും.”
കാലുകുത്താൻ ഇടമില്ലാതിരുന്ന കമ്പാർട്ട്മെന്റിന്റെ പടിവാതിൽക്കൽ കാലു പുറത്തേയ്ക്ക് നീട്ടി ഇരുന്നു. ചുറ്റിലും ഭാണ്ഡങ്ങളിൽ തലചായ്ച്ച് ഏതോ നാടോടിക്കൂട്ടം.ഇടയ്ക്ക് അവരിലൊരു കുട്ടി ഉണർന്ന് വയറിൽ പൊത്തിപ്പിടിച്ച് നിലവിളിച്ചു. ആ കരച്ചിലിന്റെ ഭാഷ വിശപ്പിന്റേതാണെന്നു തോന്നി.
മാനാഭിമാനങ്ങൾക്കും ആർത്തികൾക്കും പകിട്ടുകൾക്കും പിന്നാലെ പായുന്ന ഒരു മദ്ധ്യവർഗ്ഗ മൂരാച്ചി ഉള്ളിൽ കിടന്ന് മുരളുമ്പോഴും എവിടെയോ തെറ്റുപറ്റിയെന്ന ഖേദത്തിന്റെ മുറിവിൽ നിന്നും ചോര ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. ‘ആരുമറിയാതെ സങ്കടങ്ങളുടെ അഗ്നിപർവ്വതം എന്റെയുള്ളിൽ പുകയുന്നതു കണ്ടിട്ടും കാണാത്തഭാവത്തിൽ ഒരു ഒട്ടകപക്ഷിയെപ്പോലെ മാഷ്......’
മീരയുടെ നിറഞ്ഞ കണ്ണുകൾ മുന്നിൽ വന്നു നിന്നു തേങ്ങുന്ന പോലെ.
അനുതപിക്കുന്നതിനു പകരം പരിഹസിക്കുകയും അഭയം നൽകുന്നതിനു പകരം ആട്ടിയോടിക്കുകയും ചെയ്തവരോടുള്ള പ്രതികാരമാണോ ഈ ആത്മഹത്യ?
അതൊരു കൊലപാതകമാണെങ്കിലോ?
എങ്കിൽ ഞാൻ?
മഴ നനഞ്ഞുകൊണ്ട് ആദ്യമായി എന്റെ ക്ലാസ്സിലേക്ക് അവൾ കയറി വന്നത് ഓർമ്മവരുന്നു.
“കുട്ടിയുടെ കുടയെവിടെ?”
“എനിക്ക് കുടയില്ല മാഷേ.” തലകുനിച്ചുകൊണ്ട് അവൾ പതിയെ പറഞ്ഞു.
മീര സുന്ദരിയായിരുന്നു. അതാണോ അവൾക്ക് ശാപമായത്? അതോ അവളുടെ ജന്മം തന്നെയോ? മറ്റു കുട്ടികളെ പോലെ തന്റെ ഭംഗിയെ താലോലിക്കാനോ ആകർഷകമാക്കാനോ അവൾ ശ്രമിച്ചില്ല. ചോദിച്ചാൽ പോലും വർത്തമാനം തീരെ കുറവ്. കൂട്ടുകാർ അധികമില്ല. മറ്റു കുട്ടികൾ അവളെ ഒഴിവാക്കൂകയായിരുന്നോ.? എപ്പോഴും എന്തിനോടും ഒരുതരം നിർമ്മമത. അകാലത്തിൽ പക്വമതിയായപോലെ. ആ ഭാവം അവളുടെ ഒരു പ്രതിരോധമായിരുന്നില്ലേ?
പ്രകാശം പരത്തുന്ന ഒരു പെൺ‌കുട്ടി ക്ലാസ്സിൽ ചർച്ചചെയ്യവേ മീര ജീവിതത്തിലെ ഒറ്റപ്പെടലിനെക്കുറിച്ച് വാചാലയായി.
“ശരിയാ മാഷേ, ചിലരെ ജീവിതം കരുതിക്കൂട്ടി ഒറ്റപ്പെടുത്തിക്കളയും.യാ‍തൊരു പഴുതും നൽ‌കാതെ. തീരെ ആഗ്രഹിക്കുന്നില്ലങ്കിൽ കൂടി. ചിലർക്കത് നഷ്ടം മൂലം ഉണ്ടാകുന്നതാണെങ്കിൽ ഗതികെട്ട ചിലരെ ആരെല്ലാമോ ചേർന്ന് വെറുത്ത് പുറന്തള്ളുകയാണ്.”
“എന്താ നിനക്ക് അങ്ങനെ തോന്നാൻ കാരണം.?”
“അങ്ങനെ തോന്നിപ്പോവാ മാഷേ. സ്വാർത്ഥത മൂലം അവനവനുവേണ്ടി ജീവിക്കുന്നവരല്ലേ അധികവും. അവരുടെ എല്ലാ തെരഞ്ഞെടുപ്പും സ്വന്തം സുഖത്തിനുവേണ്ടി മാത്രം. ഭാര്യയും ഭർത്താവും മക്കളും കൂട്ടുകാരും എല്ലാം. പക്ഷേ മറ്റുള്ളവർക്ക് ആവശ്യമില്ലാത്തതിനാൽ അവനവനുവേണ്ടി ജീവിക്കേണ്ടി വരുന്നത് വല്ലാത്ത ഒരു ട്രാജഡിയാ, ഇല്ലേ മാഷേ?”
ഞാൻ ഒന്നും പറഞ്ഞില്ല. ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
ഒന്നാം ടേം പരീക്ഷ കഴിഞ്ഞ് പ്രൊഫൈൽ ഒപ്പിടാൻ മീരയുടെ രക്ഷകർത്താവ് മാത്രം വന്നില്ല. എനിക്ക് വല്ലാതെ ദേഷ്യം തോന്നി. അന്നൊന്നും എനിക്ക് മീരയെ മനസ്സിലായിരുന്നില്ല. ഒടുവിൽ അവളുടെ മുത്തശ്ശൻ വന്നു. കാവിമുണ്ടുടുത്ത് രണ്ടാം‌മൂണ്ട് തോളത്തിട്ട് ആകെ നരച്ച ഒരു വൃദ്ധൻ.
“ അവൾ പാവമാ സാറെ, ഇന്റെ കുട്ടിക്ക് ആരുമില്ല. അമ്മാവന്മാരുടെ തണലിലാ അവൾ. ആട്ടും തുപ്പും കേട്ട് അവൾ മടുത്തു. അവൾക്ക് എഴുതണമെന്നോ വായിക്കണമെന്നോ ഒക്കെയുണ്ട്. പക്ഷേ ആ വീട്ടിൽ....“ അദ്ദേഹം രണ്ടാം മുണ്ടുകൊണ്ട് കണ്ണുതുടച്ചു.
സ്കൂൾ കലോത്സവത്തിൽ രചനാമത്സരങ്ങളിൽ എല്ലാം മീരയ്ക്കായിരുന്നു ഒന്നാം സ്ഥാനം. പക്ഷേ സബ്ജില്ലാതലത്തിൽ മത്സരിക്കാൻ അവൾ വിസമ്മതിച്ചു.
“അതൊന്നും നടക്കില്ല മാഷേ. എനിക്കതിലൊന്നും താല്പര്യമില്ല. വിശക്കുന്നവന്റെ മുന്നിൽ ദൈവം അപ്പത്തിന്റെ രൂ‍പത്തിൽ പ്രത്യക്ഷപ്പെടട്ടെ. അല്ല മാഷല്ലേ ഇതൊക്കെ പറഞ്ഞിട്ടുള്ളത്? “തെല്ലിട അവൾ നിർത്തി.“ഞാനതിനൊക്കെ പോയാൽ വീട്ടീന്ന് പുറത്താക്കും മാഷേ. എന്തിനാ വെറുതെ...”
എനിക്ക് വീണ്ടും മീരയുടെ മുൻ‌പിൽ ഉത്തരം മുട്ടി.
പി.റ്റി. മാഷായ ജേക്കബ് ചെറിയാനാണ് പറഞ്ഞത്.
“ആ കുട്ടീടെ കാര്യം വല്യ കഷ്ടാ. വീട്ടിൽ തല്ലും കുത്തുവാക്കുകളും മാത്രമല്ല പലപ്പോഴും പട്ടിണിയുമാ.അതൊക്കെ ആ തള്ളേടേം തന്തേടേം തരവഴികൊണ്ടാ. തള്ളേടെ നടപടിദോഷം കൊണ്ടാ അയാൽ ഇട്ടെറിഞ്ഞുപോയതെന്ന് നാട്ടിൽ ഒരു പറച്ചിലുണ്ട്. ഇപ്പോഴും അവരുടെ പോക്കത്ര ശരിയല്ല, തള്ളേടെ കൊണവതിയാരം കൊണ്ട് ഈ പാവം കുട്ടിയ്ക്ക് വഴിനടക്കാൻ പറ്റില്ല. ഇടയ്ക്ക് തള്ള അവളെ കൂട്ടിക്കൊണ്ടുപോയിരുന്നു. രാത്രിയിൽ വന്ന ആരോ ഇവളെ കയറിപ്പിടിച്ചെന്നും പറയുന്നുണ്ട്.”
‘ജീവിതമെന്ന ഭാരം’ എന്ന പേരിൽ അവൾ മത്സരത്തിനെഴുതിയ കഥയുടെ തുടക്കം ഞാനോർത്തു.
“വയസ്സറിയിച്ച പെൺ‌മക്കൾക്ക് ഭർത്താവു വാഴാത്ത ഒരമ്മയുള്ളതും ഭാര്യയെ കൂട്ടിക്കൊടുക്കുന്ന ഒരു രണ്ടാനച്ഛനുള്ളതും ഒട്ടും നന്നല്ല.”
വണ്ടി പൊടുന്നനെ നിന്നു. സ്റ്റേഷനല്ല. വല്ല ക്രോസിംഗും ആകും. ആരോ പറയുന്നത് കേട്ടു. “പട്ടാമ്പിക്കടുത്ത് ട്രാക്കിലെന്തോ പ്രശ്നം. ഇപ്പോഴൊന്നും പോക്കു നടക്കുമെന്നു തോന്നുന്നില്ല.”
ട്രാക്കിനോട് ചേർന്ന് നീണ്ടുപരന്നു കിടക്കുന്ന നെൽ‌വയൽ. അതിനു താഴെ മെലിഞ്ഞൊഴുകുന്ന നിള. നോ‍ക്കെത്താത്ത ദൂരത്തോളം നിലാവുവീണു കിടക്കുന്ന മണൽ‌പരപ്പ്.എനിക്കൊന്നു കിടക്കണമെന്നു തോന്നി. ബാഗെടുത്തു തോളിൽ തൂക്കി കമ്പാർട്ട്മെന്റിൽ നിന്നിറങ്ങി. വയലും കടന്ന് മൺ‌തിട്ടിൽ നിന്നും മണൽ‌പരപ്പിലേക്ക് ചാടി.
ഗിരിജൻ ബാഗിലിട്ട കുപ്പി ഭദ്രമായുണ്ട്. അത് പുറത്തെടുത്തു. പകുതി ഒഴിഞ്ഞതാണ്. പുഴയിൽ മുക്കി മദ്യം ഡയല്യൂട്ട് ചെയ്തു. വല്ലാത്ത ദാഹവും മരവിപ്പും. ഒറ്റയടിക്ക് കുടിച്ചുതീർത്ത് കുപ്പി പുഴയുടെ ഒഴുക്കിലേക്കെറിഞ്ഞു. ബാഗ് തലയണയാക്കി വെള്ളത്തിലേക്ക് കാലുകൾ നീട്ടിൽ മണലിൽ മലർന്നുകിടന്നു. പുഴയുടെ കുളിർമ്മ തലച്ചോറിലേക്ക് പ്രവഹിച്ചു.
അകലെ തീവണ്ടി നെടുനീളത്തിൽ കിടക്കുന്നു. ഒറ്റമുറിവീടുകളുടെ ഒരു നിര പോലെ.
കണ്ണടച്ചപ്പോൾ മനസ്സ് കൂടുവിട്ട് ഓർമ്മകളിലേക്ക് പറന്നുപോയി.
ഷഹനാസ് പ്രണയലേഖനം കൊടുത്ത അന്നുമുതലാണ് മീരയുടെ ജീവിതം കൂടുതൽ സങ്കീർണ്ണമായത്. ഞാനാദ്യം അവനെക്കുറിച്ച് തിരക്കി. അവന്റെ വീടിനടുത്തുള്ള അശോകൻ സാർ പറഞ്ഞു.
“അതൊരു പുലിവാല് കേസാ മാഷേ. അവന്റെ അമ്മ ജില്ലാ പഞ്ചായത്തംഗം. അവന്റെ വീട് ഒരു പെണ്ണരശ്ശു നാടാ. അവൻ മാത്രമല്ല വേറേ മൂന്നെണ്ണം കൂടി ഒപ്പമുണ്ട്. ‘ഫോർ ദ പീപ്പിൾ’ എന്നാ അവന്മാരുടെ വിളിപ്പേര്. അവൻ എന്തു ചെയ്താലും അവന്റെ വീട്ടുകാർ ന്യായീകരിക്കും. അവന്റെ പേരിൽ പോലീസ് കേസ് വരെയുണ്ട്. കാമദേവനാണെന്നാ അവന്റെ വിചാരം. നാട്ടിലെ സി.ഡി.പാലസ് കേന്ദ്രീകരിച്ചാ അവന്മാരുടെ വിളയാട്ടം.” ഇത്തിരി രഹസ്യമായി സാർ ഇത്ര കൂടി കൂട്ടിച്ചേർത്തു. “ ക്ലാസ്സിൽ പിടിച്ചുനിൽക്കണമെങ്കിൽ അവന്മാരുടെ പ്രീതി വേണമെന്നുള്ളതുകൊണ്ട് നമ്മുടെ ചില ടീച്ചേഴ്സ് എന്തിനും സപ്പോർട്ടുമായുണ്ട്.”
വൈകാതെ അത് മനസ്സിലായി. ഒരു തിങ്കളാഴ്ച ക്ലാസ്സിൽ ചെല്ലുമ്പോൾ കുട്ടികൾ ക്ലാസ്സിനു പുറത്ത് കൂ‍ട്ടം കൂടി നിൽക്കുന്നു. ക്ലാസ്സിൽ മീര ഒറ്റയ്ക്ക്. ഡെസ്കിൽ തലകുനിച്ച് കിടന്നു തേങ്ങുകയാണവൾ. ഏതോ പുരാതനദേവതയ്ക്ക് ബലിനൽകാൻ വിധിക്കപ്പെട്ട ബലിമൃഗത്തെപ്പോലെ അവൾ. ജനലോരത്ത് ആൺ‌കുട്ടികൾ അടക്കം പറഞ്ഞു ചിരിക്കുന്നു.
ഭിത്തികളിലും ബോർഡിലും ഡെസ്കിലുമെല്ലാം പലനിറത്തിലുള്ള ചോക്കു കൊണ്ട് എഴുതിവച്ചിരിക്കുന്നു.
‘ഷഹനാസ് വിത് മീര’
ഞാൻ നേരേ ഓഫീസിലെത്തി. കേട്ടപാടെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള സീനിയർ ടീച്ചർ എഴുതിയതെല്ലാം മായ്ച്ചുകളയാൻ ഏർപ്പാടു ചെയ്തു. മീരയെയല്ല ഷഹനാസിനെ രക്ഷിക്കാ‍ൻ. ടീച്ചറുടെ തൊട്ടയലത്താണ് അവൻ. എന്നിട്ട് ഒരു ഉപദേശവും. “ സാറിതിലിടപെടണ്ട. അവളൊരു നാറ്റക്കേസാ. ആ ചെറുക്കന്റെ പിന്നാലെ അവൾ കൂടിയിരിക്കുകയാ. നല്ല വീട്ടിലെ പയ്യനല്ലേ. വല വീശിപ്പിടിച്ചാൽ കയ്ക്ക്വോ?. അതെങ്ങനാ തള്ള വേലി ചാട്യാ മോള് മതില് ചാടില്ലേ.”
“ടീച്ചർ ഒരു സ്ത്രീയല്ലേ, ഒരു പെൺ‌കുട്ടിയോട് കുറച്ചുകൂടിയൊക്കെ അനുതാപം കാ‍ണിക്കാം.” ഉള്ളിലുണ്ടായ കലക്കം ആ വാകുകളിലൊതുക്കി ഇറങ്ങി നടന്നു.
അവൾക്ക് അവളുടെ വീട്ടിൽ നിന്നും അതിനു കിട്ടിയ സമ്മാനം വയറു നിറച്ചു പട്ടിണിയും ശരീരം അടിച്ചു തിണർപ്പിച്ച സ്നേഹവുമായിരുന്നു.
കൃസ്തുമസ്സ് ആഘോഷത്തിന്റെ മറവിലാണ് അടുത്ത വേട്ട നടന്നത്. സാന്താക്ലോസ്സിന്റെ വേഷം സ്വന്തം നിലയിൽ കെട്ടിവന്ന ഷഹനാസ് സ്റ്റേജിന്റെ പിന്നിൽ വച്ച് മീരയെ ബലമായി ചുംബിച്ചു. ആ ചെറ്റത്തരത്തെ തമാശയെന്ന് എല്ലാവരും മുദ്രകുത്തി അവനെ വെറുതെവിട്ടു. പക്ഷേ ഫോർ ദ പീപ്പിൾ അതിലും മുൻപോട്ട് പോയി. കഞ്ഞിപ്പുരയിൽ നിന്നെടുത്ത കരിക്കട്ടകൾ കൊണ്ട് അവർ സ്കൂളിന്റെ മഞ്ഞഭിത്തികളിൽ വീരഗാഥകൾ എഴുതി.
‘ഷഹനാസ് മീരയെ ചുംബിച്ചു. അവളുടെ ചുണ്ടുകൾക്ക് മുന്തിരിച്ചാറിന്റെ മധുരം.’
വഴങ്ങാത്ത മൃഗത്തെ ഓടിച്ചിട്ട് വേട്ടയാടി പിടിക്കുന്ന രീതിയായിരുന്നു അവരുടേത്. ഒടുവിൽ സഹികെട്ട് അവനെ സ്റ്റാഫ്‌റൂമിൽ വരുത്തി. ചൂരൽ പ്രയോഗം നടത്തുന്നതിനു പകരം അവന്റെ കഴുത്തിനു കുത്തിപ്പിടിക്കാനാണ് അപ്പോൾ തോന്നിയത്.
“ചെറ്റത്തരം കാണിച്ചാൽ കൊന്നുകളയും നായിന്റെ മോനെ..”
ബാക്കിയുള്ളവരെല്ലാം ചേർന്ന് ഇടപെട്ടു. അവനൊരു കൂസലുമില്ല. ഷർട്ടിന്റെ ചുളിവുകൾ നേരെയാക്കി വരാന്തയിലേക്കിറങ്ങി നിന്നവൻ വിളിച്ചു ചോദിച്ചു.
“ സാറിനെന്താ ഇത്ര ദണ്ഡം? അവളെ നോട്ടമുണ്ടേൽ അതു പറ സാറേ, എന്റെ മെക്കിട്ട് കയറാതെ.”
വല്ലാണ്ട് ചെറുതായിപ്പോയി. അവൻ ഒരു ഹീറോയെപ്പോലെ നടന്നുനീങ്ങി.
അശോകൻ സാർ അടുത്തുവന്ന് ചോദിച്ചു.
“ സാറിനിതെന്തിന്റെ കേടാ. എന്തിനാ ഈ പൊല്ലാപ്പിലൊക്കെ തലയിടുന്നത്?കഴിഞ്ഞ വർഷം അവന്മാരെ ക്ലാസ്സിൽ നിന്നും ഇറക്കിവിട്ട മോഹൻ‌ദാസ് സാറിനോട് അവന്മാരും ചില ടീച്ചേഴ്സും കൂടി ചെയ്തത് സാറിനറിയില്ലല്ലോ. മോഹൻ‌ദാസ് കമ്പ്യൂട്ടർ ലാബിൽ വച്ച് പെൺകുട്ടികളോട് മോശമായി പെരുമാറുന്നതായി കള്ളപ്പരാതി അയച്ചു. അന്വേഷണമായി. ഒടുവിൽ സാറ് ട്രാൻസ്ഫർ വാങ്ങിപ്പോയി.
വല്ലാത്ത ഒരു ഞെട്ടലുണ്ടാക്കിക്കൊണ്ട് ട്രയിന്റെ ചൂളംവിളി മുഴങ്ങി. വണ്ടി നീങ്ങാൻ തുടങ്ങുന്നു. എത്ര ഞെരിച്ചോടിയാലും അതിലിനി കയറിപ്പറ്റാൻ കഴിയില്ല. ഇന്ന് ഈ രാത്രിയിൽ ഈ പുഴയുടെ നടൂവിൽ ഒറ്റയ്ക്ക്....
വണ്ടി നീങ്ങിക്കഴിഞ്ഞപ്പോൾ പുഴയ്ക്ക് കുറുകെ വെള്ളത്തിലൂടെ ഒരാൾ എന്റെ നേരേ നടന്നടുക്കുന്നു. റം തലയ്ക്ക് പിടിച്ചിട്ട് തോന്നുന്നതാവും.
കണ്ണുതിരുമ്മി നോക്കി. അല്ല ആരോ വരുന്നുണ്ട്.
ഒരു പെൺ‌കുട്ടി വന്ന് മണലിൽ എനിക്കടുത്തിരുന്നു.
മീര..
ഞാൻ മിഴിച്ചിരുന്നുപോയി.
“എന്താ മാഷേ അന്തം വിട്ടു നോക്കുന്നത്.?”
മീരാ... നീ...?
അവൾ എന്റെ മുഖത്തുനിന്നും കണ്ണുകളെടുത്ത് അകലേയ്ക്ക് നോക്കി. നേർത്ത ഒരു നിശ്വാസത്തോടെ, ഒട്ടും തിടുക്കമില്ലാതെ അവൾ പറഞ്ഞു.
“ എനിക്ക് മാഷോട് പറയണമെന്ന് തോന്നി. എന്നിട്ട് നരകത്തിലോ സ്വർഗ്ഗത്തിലോ പോകാം. ഞാൻ കൊന്നു മാഷേ. അവനെ, ദേ ഈ കൈകൾ കൊണ്ട്. പിന്നെ എന്നെയും. എല്ലാവരും കരുതുന്ന പോലെ ഞാൻ അവനോടൊപ്പം ആത്മഹത്യ ചെയ്തതൊന്നുമല്ല, മാഷ്ടെ മീര അങ്ങനെ ചെയ്യുമെന്ന് മാഷ്ക്ക് തോന്നുന്നുണ്ടോ?”
അവനെന്നെ ചതിച്ചതാ. പലരും അതിനു കൂട്ടും നിന്നു. അന്ന് മാഷ് എന്നെ സ്കൂളിൽ വച്ച് കണ്ടില്ല്ലേ. ഞാൻ അവനെ കാത്തുനിന്നതാ. എന്റെ ഒരുപാട് മോശം ഫോട്ടോസ് അവന്റെ കൈയിൽ ഉണ്ടെന്നും സന്ധ്യക്ക് കാത്തുനിന്നാൽ തരാമെന്നും പറഞ്ഞു. അങ്ങനെ ചെയ്തില്ലങ്കിൽ എല്ലാം പരസ്യമാക്കുമെന്നും പറഞ്ഞു. അതാ ഞാൻ കാത്തുനിന്നത്. ഒരുപക്ഷേ മാ‍ഷോട് എല്ലാം പറഞ്ഞിരുന്നെങ്കിൽ. .? അതൊക്കെ പോട്ടെ , ഇനി ഓർത്തിട്ടു കാര്യമില്ലല്ലോ.
അന്ന് മാഷ് പൊയ്ക്കിഴിഞ്ഞപ്പോൾ അവനെത്തി. കൂടെ കൂട്ടുകാരും. എന്നെ ആരും കാണാതിരിക്കാൻ വേണ്ടി ഞാൻ നമ്മുടെ ക്ലാസ്സിൽ കയറി ഇരിക്കുകയായിരുന്നു. അവൻ വന്നയുടനെ മൊബൈൽ എടൂത്തു ചിത്രങ്ങൾ കാട്ടിത്തന്നു. ഒക്കെ തട്ടിപ്പു ചിത്രങ്ങൾ ആയിരുന്നു മാഷെ. എന്റെ തലവെട്ടി ഏതോ ശരീരങ്ങളിൽ ചേർത്ത് വച്ചത്.
അവൻ മൊബൈൽ എന്റെ മുന്നിൽ വച്ചു. എന്നിട്ട് ഒരു അഭാസച്ചിരി ചിരിച്ചു. ആർത്തുചിരിക്കാൻ കൂടെ കൂട്ടുകാരും. “ ഞാൻ പറയുന്നപോലെ അനുസരിച്ചാൽ ചിത്രങ്ങൾ മാത്രമല്ല മൊബൈൽ തന്നെ നീ എടുത്തോ”
ഞാൻ പോകാനായി എണീറ്റു മാഷേ. അവൻ എന്റെ കൈയിൽ കയറിപ്പിടിച്ചു. ഞാൻ കുതറി. ഞാൻ തറയിൽ മറിഞ്ഞുവീണു. ബാഗിൽ നിന്നും പുസ്തകങ്ങളും ഇൻസ്ട്രമെന്റ് ബോക്സും ചിതറിത്തെറിച്ചു. അവനെന്നെ ബലമായി ഉമ്മവച്ചു. എന്റെ യൂണിഫോം വലിച്ചുകീറാൻ നോക്കി. ഇൻസ്ട്രമെന്റ് ബോക്സിൽ നിന്നും തെറിച്ചു വീണ കോമ്പസ്സ് എന്റെ കൈയിൽ കിട്ടി. പിന്നൊന്നുമാലോചിച്ചില്ല മാ‍ഷേ. അവന്റെ കഴുത്തിൽ ഞാനത് കുത്തിയിറക്കി. അവന്റെയും കൂട്ടൂകാരുടെയൂം നിലവിളി ഇടിമിന്നലിന്റെ നടുവിലും ഞാൻ വ്യക്തമായി കേട്ടു മാഷേ.
‘ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പായുന്നതാണ് ജീവിതം’ എന്ന് മാഷ് എപ്പോഴും പറയാറില്ലേ? ഞാൻ രണ്ടിന്റെയും ഇടയിലൂടല്ല രണ്ടിലൂടെയും കടന്നുപോയി മാഷേ. പെൻസിൽ കൂർപ്പിക്കാൻ ബോക്സിൽ കരുതിയ പഴയ ബ്ലേഡ് എടുത്ത് ഒരുപാട് പണിപ്പെട്ട് ഞാൻ എന്റെ ഞരമ്പ് ഒരു ദാക്ഷിണ്യവുമില്ലാതെ അറുത്തുകളഞ്ഞു .”
മുഖത്ത് ചോര ചീറ്റിത്തെറിച്ചപോലെ ഞാൻ തലകുടഞ്ഞുകൊണ്ട് കണ്ണുകൾ അടച്ചു.
“ഇത്രനാളും കൊണ്ടുനടന്ന ജീവിതത്തിന്റെ ഭാരം ഞരമ്പുകളിലൂടെ ഒഴുകി ഇല്ലാതാവുന്നത് ഞാനറിഞ്ഞു. എന്റെ ജീവിതത്തിൽ പേടിയില്ലാതെ ആസ്വദിച്ച ഒരേയൊരൂ മുഹൂർത്തം അതായിരുന്നു മഷേ. ജീവൻ പോകുന്നതിനു മുൻ‌പ് ഞാൻ അവന്റെ മുഖത്തേയ്ക്ക് കാറിത്തുപ്പി.എന്റെ മരണത്തെപ്പോലും ലോകം അവഹേളിക്കും. അതിനുള്ള പരിഹാരമാ‍യിരുന്നു മാഷേ അത്.”
അവൾ ഒട്ടും ഭാരമില്ലാതെ ഒരു ചിരി എനിക്ക് സമ്മാനിച്ചു. ഞാനോ ശ്വാസമെടുക്കാൻ കഴിയാതെ വീർപ്പുമുട്ടി.....
“ മാഷ് എന്നോട് മാപ്പാക്കണം. എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് പറയണം, അവരുടെ ക്ലാസ്സ് പാപപങ്കിലമാക്കിയതിന് അവരുടെ ആരുമല്ലാതിരുന്ന ഈ കൂട്ടുകാരി മാപ്പുചോദിച്ചെന്ന്. അവരെന്നെ സ്നേഹിച്ചില്ലങ്കിലും ഞാൻ അവരെ സ്നേഹിച്ചിരുന്നൂന്ന് മാഷ് പറയണം.”
ഞാൻ പറയാൻ തുടങ്ങുന്നത് കേൾക്കാൻ നിൽക്കാതെ മീര എഴുന്നേറ്റു നടന്നു. എപ്പോഴത്തെയും പോലെ തിരിഞ്ഞുനോക്കാതെ.
എന്റെയുള്ളിൽ നിന്നും ചോരയും പിത്തജലവും പറ്റിപ്പിടിച്ച ഒരു നിലവിളി പുഴയിലേക്ക് തെറിച്ചുവീണു.
അത് പതിയെ അവൾ നടന്നുപോയ ദിക്കിലേക്ക് ഒഴുകാൻ തുടങ്ങി.
***************************************
(സ്ത്രീ പീഡനം പ്രമേയമായി എഴുതപ്പെട്ട മലയാളത്തിലെ ചെറുകഥകൾ എഡിറ്റ് ചെയ്തപ്പോൾ അതിൽ ഞാൻ എഴുതിച്ചേർത്ത കഥയാണിത്. പുസ്തകം. കൊത്തിമുറിച്ച ശില്പങ്ങൾ.(55കഥകൾ)അമ്പലപ്പുഴ സംഭവം നടക്കുന്നതിനും മുൻപ് എഴുതിയ കഥയാണിത്)

യുദ്ധത്തില്‍പ്പെട്ടുപോയ ബാലന്‍


 ബി.ഷിഹാബ്  

യുദ്ധവെറിയുടെ ദുഷ്ടദുര്യോധന രഥം
എല്ലാമുടച്ചെറിഞ്ഞതിന്‍ നടുവില്‍
ഒറ്റപ്പെട്ടുപോയൊരു പിഞ്ചോമന ബാലന്‍
കഠിനം ചോര വാര്‍ന്നു കിടന്നു.

കൈകാല്‍ നഷ്ടപ്പെട്ടവന്‍
ടിവിയില്‍ നിങ്ങളും കണ്ടുകാണും.

എന്റെ അച്ഛനെ തരൂ
അമ്മയെ തരൂ
അനുജത്തിയെ തരൂ
അവനാരോടോ കെഞ്ചികൊണ്ടിരുന്നു.

കെഞ്ചി കെഞ്ചി കുഴഞ്ഞവന്‍
കരഞ്ഞു കഞ്ഞു തളര്‍ന്നവവന്‍

മസ്തിഷ്കങ്ങളില്‍ ബോംബിന്റെ വെടിപൂരവും
രുധിര സംഗീതവും മരീചികള്‍ തീര്‍ത്തപ്പോള്‍
ബന്ധിക്കപ്പെട്ട കൈകളാല്‍ നരര്‍
രാജ്യം പോലുമുപേക്ഷിച്ചു ജീവനും കൊണ്ടോടിയപ്പോള്‍
മനുഷ്യഹസ്തങ്ങളില്‍ സാന്ത്വനസ്പര്‍ശം
തിരഞ്ഞു തളര്‍ന്നവന്‍
പെട്ടെന്നൊരഭൌമാനന്ദം നുണഞ്ഞ പോലെ

ബലന്റെ ഭാവം മാറി
മധുരമായ് ചിരിച്ചവന്‍
അവനാരുമായോ സംവദിച്ചുകൊണ്ടിരുന്നു.

വിജയശ്രീലാളിതന്‍
ആരെയോ നോക്കി ചിരിച്ചു.
ആ കൈകളിലവന്‍ സുരക്ഷിതനായി
മുഖത്ത് ശാന്തി വിളയാടുന്ന ഭാവം.

യുദ്ധാവസാനം
മരിച്ചുപോയവരെ വിജയിച്ചവരുടെയും
ജീവിച്ചിരിക്കുന്നവരെ തോറ്റുപോയവരുടെയും
കൂട്ടത്തില്‍പെടുത്തി.



ബി.ഷിഹാബ്

ശിക്ഷ

 സന്തോഷ് പാലാ
mcsanthosh@yahoo.com


രാത്രികാലങ്ങളില്‍
നിലാവിലേക്ക്
ശ്രദ്ധയരുത്;
നിഴലുകളിലേക്കാവട്ടെ
അത്.

വിരൂപമായ നിഴലില്‍
എത്ര നോക്കിയിട്ടും
കണ്ണകളതിലെവിടെയെന്ന്
തിരിച്ചറിയാനാവുന്നുണ്ടോ?

ഒച്ച 
ഉയര്‍ന്നുതാഴുമ്പോള്‍
നിഴലുകളെങ്ങെനെയാവുമത്
വരയ്കുകയെന്നറിയാനാവുന്നുണ്ടോ?

തൊട്ടുനില്‍ക്കുമ്പോള്‍
ഒത്തുചേരുന്ന
ചൂടെവിടയാണതിലുണ്ടാകുകയെന്ന്
അന്വേഷിച്ചിട്ടുണ്ടോ?

പകല്‍ വെളിച്ചത്തില്‍
സൂര്യനെ നോക്കി
ചന്ദ്രനാണെന്നും
രാത്രിയില്‍
തിരിച്ചും പറയുന്നൊരു
നിഴലാണെന്റേത്.

വളര്‍ന്നു വളര്‍ന്നു
വലുതാകുമ്പോഴും
വളര്‍ച്ച മുരടിച്ചു
വലയുന്നൊരെണ്ണം.

ചിന്താക്കുഴപ്പത്തി-
ലുള്ളിലുരുണ്ടുകേറുന്നതും
നാവു കുഴയുന്നതും
തൊണ്ട വരണ്ടുനീറുന്നതുമൊക്കെ-
യടയാളപ്പെടുത്തേണ്ടേ?

സങ്കടങ്ങള്‍ 
എവിടെയെങ്കിലും
പകര്‍ന്നുവെന്ന് വിചാരിച്ച് 
ശിക്ഷിക്കരുതെന്നു പറയാന്‍
മുന്‍‌കൂര്‍ ജാമ്യമെടുത്തതാണ്.

ഇനിയും വിരിയും ചുവന്ന പൂവ്

ഡോ.കെ.ജി.ബാലകൃഷ്ണൻ
 
അക്കരെ എത്തുവാന്‍ എത്ര നേരം വേണം എന്ന ആവലാതി
എനിക്ക്.
നിനക്കും.
ചുറ്റുന്ന ഊരിനും പറക്കുന്ന പറവക്കും
പാറുന്ന തുമ്പിക്കും ഇഴയുന്ന പാമ്പിനും.
ഈ വെളിച്ചത്തിനതിരുണ്ടോ?
-ഈ വേഗക്കാരന്?
ഇയാളെ വെല്ലാന്‍ ആരുണ്ട്
ഈ അണ്ഡകടാഹത്തില്‍!
-വല്ലാത്ത ഊറ്റം.
എങ്കിലും നിന്‍റെ ഇഴകളെ ഇല്ലാതാക്കാന്‍
എന്‍റെ അറിവുകേടിന്‍റെ പാഴ്ശ്രമം.
ഇരുള്‍പ്പരപ്പിന്
നിന്നോളം തന്നെ ഓളം
പക്ഷെ അതിന്‌ കാലൊച്ചയില്ല.
നിനക്കോ, എനിക്കറിയില്ല;
നീ ഉള്ളിടത്ത് മറ്റൊന്നിന്
ഇടമില്ലെന്നത് നേര്.
നേര്‍ കാഴ്ചക്ക് ആയിരം അഴക്.
പുഴയോരത്ത് കുഞ്ഞോളങ്ങളുടെ
സ്വകാര്യം.
അതിന്‌ ഒരു നാടന്‍ പാട്ടിന്‍റെ ഈണം.
നേരത്തുടിപ്പിന്‍റെ അലകള്‍ എങ്ങോട്ടെന്നില്ലാതെ
പുതുവഴികള്‍ തേടി.
ഒഴുക്കില്‍ ഒരു പൊങ്ങുതടി.
അതിലിരുന്ന് ഒരു പച്ച തത്തയുടെ
ചിലക്കല്‍.
അതില്‍ എല്ലാ കവിപുംഗവരും
ഇതുവരെ എഴുതിക്കൂട്ടിയ
ചൊ ടിയനക്കം.
ഏതൊരു കഥ ആവര്‍ത്തിക്കപ്പെടാത്തത്?
അല്ല, തുടക്കമേത്?
ആറിനും ഏഴിനും ഉത്തരം തേടി ഇളംകാറ്റ്.
ഇത്തിരിപ്പൂവിന്‍റെ പാട്ട്-
ഇനിയും വിരിയും പാട്ട്.

തമോഗര്‍ത്തം




രമേശ് കുടമാളൂർ

ആയിരം കാതം വടക്ക്
ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍
ഭൂപടത്തില്‍ കുത്തുകളും വരകളുമായി
വരച്ചോരതിര്‍ത്തി രേഖ.
മണ്ണിലത് തിരഞ്ഞു ചെന്നാല്‍ കാണാം
പതിനായിരം വാട്ടിന്റെ വൈദ്യുതക്കമ്പിവേലി-
മുള്ളുപോല്‍
മുറിവുപോല്‍
മുന്നറിയിപ്പ് പോല്‍.

അതിലൂടെ നൂഴ്ന്ന് വടക്ക് കിഴക്കുനിന്നും
തെക്കുപടിഞ്ഞാട്ടേയ്ക്കൊഴുകുന്ന കുളിരരുവി.
ഹിമശൈല നന്ദിനി
സിന്ധുവിന്‍ കൈവഴി, കളിത്തോഴി.

രാത്രി-
അതിരുകള്‍ കാണാതെ അവളൊഴുകുമ്പോള്‍
അവളുടെ അനവരതമാമാത്മ ഹര്‍ഷ
തരംഗങ്ങളില്‍ വീണു തുള്ളിത്തുളുമ്പി
പുഞ്ചിരിക്കണ്ണുമായ് വാനിലൊരു നക്ഷത്രം

പുഴ അവനോടു ചോദിച്ചൂ..
നീ ഏതതിരിന്നു മുകളില്‍?
തെക്കോ? കിഴക്കോ? വടക്കോ? പടിഞ്ഞാറോ?

അവളുടെ കളകളമീണങ്ങളില്‍ അവനോതി നിറയുന്നു...
എവിടെ നിന്നെന്നെ നോക്കിയാലും ഞാന്‍
അവരുടെ നാട്ടുകാരന്‍ അവധൂതന്‍.
എന്നില്‍നിന്നും ഞാന്‍ പുറപ്പെട്ടു നിന്നിലേക്കെത്തുവാന്‍
എത്രയോ കോടി വര്‍ഷങ്ങള്‍.
ഭൂമിയില്‍ ഒരു കോടി കുരുന്നു കുഞ്ഞുങ്ങളുടെ
വിടരും മിഴികളില്‍ തിരമിന്നി നിറയും
വെളിച്ചമായ് മാറാനെനിക്ക് ഭാഗ്യം.

ഞാന്‍ നിന്നിടം ഇന്ന് വന്‍ തമോഗര്‍ത്തം.
അതറിയാതെ എത്രയോ കോടി  വര്‍ഷങ്ങള്‍
കോടി മനുഷ്യര്‍
അതിരുകള്‍ തീര്‍ത്തും തിരിച്ചും
പരസ്പരം പകയുടെ കനലുകള്‍ വിതറിയും
വിദ്വേഷമായെരിഞ്ഞും പുകഞ്ഞും
നീറിപ്പടര്‍ന്നും പൊലിഞ്ഞും
എന്നെ അവരുടെ അതിരുകള്‍ക്കുള്ളില്‍ കുടിവെച്ചു.

എങ്കിലും ഭൂമിയില്‍ അറിവിന്റെ അതിരുകള്‍
അറിയാത്ത കോടി കുഞ്ഞുങ്ങളുടെ മിഴികളില്‍
വിസ്മയമാകാനെനിക്കുമിഷ്ടം- അവര്‍
അതിരുകള്‍ വേര്‍തിരിച്ചറിയും വരെ!

അമ്മയോളം വരില്ല, ആരും...


ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ

അച്ഛനോടൊപ്പം വീട്ടിലേക്കന്നവന്‍
പോയതും നോക്കി താഴേയാ മാഞ്ചോട്ടില്‍,

നിന്നു പോയേറെ നേരമാചോദ്യവും
കുഞ്ഞിനേയെന്തിനിപ്പോഴയച്ചുഞാന്‍.

കണ്ണുകളീറനായതറിയാതെ
പോയവര്‍ഷവും പിന്നെട്ടുമാസവും,

ചിത്രമായ് വന്നു മുന്നില്‍ നിറയുന്നു,
കണ്ണില്‍ നിന്നു മറയുന്നിരുവരും..

ഇന്നലെയുമെന്‍ കൂടെ ഉറങ്ങിയോന്‍,
ഇന്നുറങ്ങുവാനെന്നെ ത്തിരയുമൊ?

എന്നെക്കാണുവാന്‍ ശാഠ്യം പിടിക്കുമൊ?
നിദ്രയില്ലാതെ ദീനനാ‍യീടുമൊ?

പാലുവേണ്ടാ പഴങ്ങളും വേണ്ടെന്നും,
പാവ വേണ്ടാ കളിപ്പാട്ടം വേണ്ടെന്നും,

കുഞ്ഞുടുപ്പുകള്‍ മാറ്റേണ്ടതില്ലെന്നും,
വാശികൊണ്ടു കരഞ്ഞു തളര്‍ന്നാലൊ.....

പാല്‍ മണക്കുന്നൊരാ മുറിക്കുള്ളില്‍ നിന്‍;
വിങ്ങി വീര്‍ത്തൊരാ പൊന്‍ മുഖം കാണുവാന്‍;

അച്ഛനാവില്ല മുത്തശ്ശിക്കാവില്ല,
മൌനം മൌനത്തെ ഉള്ളില്‍ തിരയുമൊ?

ചിന്തകൊണ്ടു വലഞ്ഞു ഞാനപ്പൊഴാ,
കല്‍പ്പടവിലിരുന്നൊരു ശില്പമായ്,

ചുറ്റും തൂകുന്നു മാവില മഞ്ഞയായ്,
അശ്രു വര്‍ഷിപ്പു മേഘവുമല്‍പാല്പം.

ചക്രവാളമിരുണ്ടു തുടങ്ങുന്നു,
അര്‍ക്കബിംബമണക്കുന്നു ര്‍ശ്മികള്‍!

ചേക്കു പക്ഷികള്‍ ഗാനം മറക്കുന്നു,
തഴെയാപാടം കാണാതെയാകുന്നു..

കുഞ്ഞു വാവയോ പത്തു നാളായവന്‍,
രോദനം ചെയ്‌വൂ പാലിനു വേണ്ടിയൊ?

പിന്‍ വിളി കേട്ടു പോകാന്‍ കഴിഞ്ഞില്ല,
കല്ലിന്മേലൊരു കല്ലായിത്തീര്‍ന്നു ഞാന്‍.

ഓടിപ്പോയാലൊ ബസ്സ്റ്റോപ്പിലേക്കപ്പോള്‍,
കൂട്ടിക്കൊണ്ടു വരാതെ വയ്യൊട്ടുമെ.

എന്തുകൊണ്ടവന്‍ പോകാതിരുന്നില്ല,
എന്തുകൊണ്ടു തടഞ്ഞില്ല ഞാനുമെ!

പോകുന്നേരത്തു പുഞ്ചിരിക്കൊണ്ടവന്‍,
മുത്തം തന്നിട്ടു റ്റാറ്റാ പറഞ്ഞതും,

കുഞ്ഞിക്കാലടി വച്ചു നടന്നതും,
ഓര്‍ത്തു വിങ്ങി വിതുമ്പുന്നു പിന്നെയും.

കുട്ടനില്ലാതെ വയ്യെനിക്കൊട്ടുമെ,
ഉള്ളു നോവുന്നുടക്കി വലിക്കുന്നു,

കാണേണമെനിക്കിക്ഷണമെന്നോര്‍ത്തു,
ഉള്ളില്‍ വല്ലത്തൊരാധി തുടങ്ങവെ;

മമ്മായെന്ന വിളികേട്ടു സ്തബ്ധയായ്,
സ്വപ്നമോ വെറും മായയുണര്‍ച്ചയൊ?

നോക്കവേ കുട്ടന്‍ ചാഞ്ചാടി നില്‍ക്കുന്നു,
ണ്ടായിരം സ്വര്‍ഗ്ഗം മുന്നില്‍ നിരന്നപോല്‍!

പിന്നെ വാരിയെടുത്തു നടന്നു പൊയ്,
വീര്‍പ്പു മുട്ടിച്ചൊരായിരം മുത്തങ്ങള്‍,

എന്റെ ജീവിത പാഥയിലാനേരം,
ഏറ്റം സുന്ദരമാനന്ദ സാഫല്യം.

ബസ്സ്റ്റോപ്പില്‍ പൊയി നില്‍ക്കവെയെന്‍ കുട്ടന്‍ ,
“ഞാന്‍ വരുന്നില്ല മമ്മയെക്കാണണം“

കൈയും വിട്ടൊടി“ പോകയാഞാനെന്നും“
കേട്ടിട്ടച്ഛനും കൂടെ തിരിച്ചെത്തി.

ഇത്ര കുഞ്ഞിലെ ഇത്രയും ശ്രേഷ്ഠമാം
കര്‍മ്മം ചെയ്യാന്‍ പഠിപ്പിച്ചതാരാണോ?

അമ്മയോളം വരില്ലാരുമെന്നൊരു,
ചിന്ത  ചിത്തത്തില്‍ തന്നതുമാരാണ്?

അക്ഷരരേഖ

ശ്രീലതാവർമ്മ
അധ്യാപകരുടെ ദിവസം
                  സെപ്തംബർ അഞ്ച് കഴിഞ്ഞു.ഒരു അധ്യാപകദിനം കൂടി കടന്നുപോയി.ഓർത്താൽ, ദിനങ്ങൾക്ക് ഒരു പഞ്ഞവുമില്ല.അച്ഛന്,അമ്മയ്ക്ക്,
ശിശുവിന്,വനിതയ്ക്ക്,വൃദ്ധർക്ക് ഇങ്ങനെ ഒരുവിധമെങ്കിൽ,ജലദിനം,പരിസ്ഥിതിദിനം,സാക്ഷരതാദിനം എന്നിങ്ങനെ മറ്റൊരുവിധം.ഒന്നിൽ വ്യക്തിയ്ക്കാണ് തലയെടുപ്പെങ്കിൽ,അടുത്തതിൽ സമൂഹത്തിനാണ്‌ തലയെടുപ്പ്.പക്ഷേ,അധ്യാപകദിനം ഒരേസമയം വ്യക്തികേന്ദ്രിതവും സമൂഹകേന്ദ്രിതവുമാണ്.വ്യക്തിയിൽ തുടങ്ങി വിശ്വത്തോളം വികസിക്കുന്ന മറ്റൊരു സങ്കല്പനവും നമുക്കില്ല.ഇത്തരം പറച്ചിലുകൾ ആദർശവത്കരണത്തിന്റെ ആവരണമണിഞ്ഞവയെന്ന് കേൾക്കുമ്പോൾ തോന്നാം.പക്ഷേ സത്യം അതല്ല.ക്ലാസ്മുറിയുടെ പശ്ചാത്തലവും പുസ്തകത്തിന്റെ അകമ്പടിയും കൂടാതെയും അധ്യാപനമുണ്ട്.ഒരു പുതിയ അറിവ് പ്രദാനം ചെയ്യുന്ന ആരും,എന്തും അധ്യാപകന്റെ സ്ഥാനം അർഹിക്കുന്നു.അനുഭവം ഗുരു എന്നത് വെറുമൊരു പറച്ചിലല്ല.കണ്ടും കേട്ടും പരിചയിച്ചും പരീക്ഷിച്ചും അറിവുനേടാൻ സഹായിക്കുന്ന ഓരോ സ്രോതസ്സും അധ്യാപനധർമ്മമാണ് നിറവേറ്റുന്നത്.അതുകൊണ്ടാണ് അത് വ്യക്തിയിൽ തുടങ്ങി വിശ്വത്തോളം വികസിക്കുന്ന സങ്കല്പനമാണെന്നു പറഞ്ഞത്.
        ആരാണ് യഥാർഥ അധ്യാപകൻ എന്ന ചോദ്യത്തിന് ഒറ്റവാക്കിലൊരുത്തരം അസാധ്യമാണ്.വിദ്യാർഥികളെ പ്രചോദിപ്പിക്കുകയും അറിവിന്റെ വിശാലഭൂമികളിലേക്ക് നയിക്കുകയും അന്വേഷണബുദ്ധിയെ പ്രോത്സാഹിപ്പിക്കുകയും സർവോപരി ചിന്തയെ സ്വതന്ത്രമാകാൻ അനുവദിക്കുകയും ചെയ്യുന്നയാൾ തീർച്ചയായും അധ്യാപനധർമ്മം അറിയുന്നയാളാണ്.സ്വന്തം വാക്കിന് അപ്പുറവും ഇപ്പുറവുമില്ല എന്ന മട്ടിൽ കുട്ടികളുടെ മേൽ സ്വന്തം ആശയങ്ങളും ചിന്തകളും അടിച്ചേല്പിച്ച്, കുട്ടികളെ 'വരച്ച വരയിൽ ' കൊണ്ടുവരാൻ ശ്രമിക്കുന്നയാൾ അധ്യാപനധർമ്മം അറിയാത്തയാളും.യഥാർഥ അധ്യാപകൻ പഠിപ്പിക്കുന്നയാളല്ല,വിശദീകരിക്കുന്നയാളാണ് എന്നും പറയേണ്ടി വരും.തനിക്കു മുന്നിലുള്ളവരിൽ ബുദ്ധിപരമായി ഏറ്റവും ദുർബലതയുള്ള വിദ്യാർഥിക്കു പോലും മനസ്സിലാകത്തക്ക വിധത്തിൽ വിശദീകരിക്കുന്നയാൾ എന്നുകൂടി ചേർത്താലേ അർഥം പൂർണമാകുകയുള്ളൂ.വിദ്യാർഥികളുടെ മനസ്സിനെ,ആന്തരികമായ ധൈഷണികോർജത്തെ, ഉണർത്തിയെടുക്കുംവിധം പഠനവസ്തുവിനെ വിശദീകരിക്കുക എന്നതിനപ്പുറം മറ്റെന്താണ് ശരിയായ അധ്യാപകൻ ചെയ്യുന്നത്, അഥവാ,ചെയ്യേണ്ടത്?
               ഔപചാരിക വിദ്യാഭ്യാസം പോലെ പ്രധാനമാണ് അനൗപചാരിക വിദ്യാഭ്യാസവും.ക്ലാസ്സ്മുറികളിൽ നിന്ന് ഓരോ കുട്ടിയും എത്തിച്ചേരുന്നത് അതിവിശാലവും അത്യന്തം സങ്കീർണവുമായ ലോകത്തേക്കാണ്,ജീവിതത്തിലേക്കാണ്.അവിടെ പകച്ചുനിന്നുപോയാൽ ഏതു വിദ്യാഭ്യാസവും നിഷ്ഫലമാണെന്നു വന്നുകൂടും.എങ്ങനെ ജീവിക്കണമെന്നു പഠിപ്പിക്കുന്ന ഒരു പാഠപുസ്തകവുമില്ല,ഒരധ്യാപക  നുമില്ല.എങ്കിലും ഏതു വിഷയത്തെയും ജീവിതസംബന്ധിയായ ഉൾക്കാഴ്ചയോടെ സമീപിക്കാനും മനസ്സിലാക്കാനും പ്രേരണ നൽകുന്ന അധ്യാപകർ അനവധിപേരുണ്ടു താനും.ജീവിതബന്ധിയായി പാഠ്യവിഷയങ്ങളെ ഗ്രഹിക്കുന്നതിനുവേണ്ട ദിശാബോധം കിട്ടുക ഏതൊരു വിദ്യാർഥിയെ സംബന്ധിച്ചും വരലബ്ധിയ്ക്ക് തുല്യമാണ്.ക്ലാസ്സ്മുറികളിൽ പൂർണവിരാമത്തിലെത്താതെ തുടർച്ചയായ അന്വേഷണങ്ങളിലേക്കും ചിന്തകളിലേക്കും വികസിക്കുകയും അതുവഴി ജീവിതത്തെക്കുറിച്ചുള്ള വൈവിധ്യമാർന്ന ഉൾക്കാഴ്ചകൾ ലഭിക്കാൻ ഇടനൽകുകയും ചെയ്യുന്ന ഒന്നാണ് യഥാർഥ അധ്യാപനം.

നടുങ്ങട്ടെ.

ശ്രീകൃഷ്ണദാസ്‌മാത്തൂര്‍
ഞാനൊന്ന് നടുങ്ങട്ടെ.
പക്ഷെ,
എവിടെയാണ് എന്റെ 
നടുക്കങ്ങള്‍..?
എത്ര മഴ വീണാലും
ഓരോ തുള്ളിക്കും 
നടുങ്ങി നടുങ്ങി ഇലകള്‍
കാലന്തരങ്ങളായ്‌ 
ചരിത്രം സൃഷ്ടിക്ക്ന്നു.
എനിക്ക് കൊതിയാവുന്നു,
അസൂയയും.


ആരോടും ചോദിക്കാതെ
ആരെയും ഗൌനിക്കാതെ 
ഒന്നലറട്ടെ,

എവിടെയാണ് എന്റെ 
സ്വനസ്തരങ്ങള്‍..?

കുളമ്പൊച്ചക്ക് അടിയറവു പറഞ്ഞു 
ഞരക്കങ്ങളായ` കഴിഞ്ഞേക്കാമേന്ന്‍ 
അത് നോമ്പ് നോറ്റിരിക്കുന്നു.
ഒരു കൊടും ചൂളയിലെ 
വേവുമിഷ്ടികച്ചോപ്പുപോലെ 
എനിക്ക് ആര്‍ക്കും വേണ്ടാത്തൊരു കൊടി.
മിണ്ടാതൊളിച്ചിരിക്കാന്‍.
ഉത്തരവുകളെ അനുവദിക്കാന്‍
തലയാട്ടി തലയാട്ടി ഇളക്കം.
ശബ്ദങ്ങളെ പൊതിഞ്ഞു 
പൂക്കളാക്കി പുഷ്പവൃഷ്ടി നടത്താന്‍
എന്റെ ശബ്ദം മറച്ച്
പ്രസ്ഥാനത്തിന്റെ മേനി നടിക്കാന്‍..

എനിക്ക് ചുറ്റും ചെകിളകള്‍.
വലിച്ചെടുക്കും ജീവന്റെ ഉന്മാദം,
ഞാനുമൊന്ന്‍ ജീവിക്കട്ടെ,
എവിടെയെനിക്കുള്ള ശ്വാസം,
എന്റെ ചെകിളകള്‍ ....?

കാറും കാറ്റും നീ പതിച്ച്ചെടുത്തില്ലേ
എന്റെ ജീവന്റെ രഹസ്യത്തിന്
ആദ്യം പോയി പേറ്റന്റെടുത്തില്ലേ,
നിന്റെ പരീക്ഷണങ്ങള്‍ നടത്താന്‍ 
ഞാനും വേണ്ടേ ജീവനില്ലാതെ...

ഞാനിനിയും ഗര്‍ഭത്തില്‍,
വിഷം വഹിക്കും
പ്ലാസന്റ ചുവന്നു ചുവന്നു 
ലോകത്തോളം വലിപ്പത്തില്‍..,
വെറും വൈതരണി.

ശിരസ്സോളം തളംകെട്ടും 
ഈ വൈതരണിയുടെ 
ചേലത്തിര വലിച്ചു കീറി
ഒരു മല മുഴക്കി കണക്കെ
ഞാനെന്റെ ദാഹം വിളിച്ചു പറയട്ടെ,
പ്രതികരിക്കാനുള്ള ദാഹം....

ഓണമാണച്ഛാ....


രാജീവ്‌ മുളക്കുഴ
നാട്ടീന്നു മുന്‍പേ
മകന്‍ വിളിച്ചു
ഓണമാണച്ഛാ
ഒരുടുപ്പ്‌ വേണം.

അത്തമിട്ടാടുവാന്‍
മുറ്റമില്ല, പൂക്കള്‍ വിടരും
തൊടിയുമില്ല.
തുമ്പയും, തുമ്പിയും
മുക്കുറ്റിയും
പാഠപുസ്തകത്തില്‍
മാത്രമച്ഛാ...

പച്ചക്കറികളില്‍
വിഷം തളിച്ച്
പാണ്ടിന്നു വണ്ടികള്‍
പുറപ്പെട്ടച്ഛാ....
പകലന്തിയോളം
പണിയെടുത്താല്‍
പഴുംതുണിവാങ്ങാനും
തികയില്ലച്ഛാ....

മാവേലി മന്നനെ
കണ്ടു അച്ഛാ
കടകള്‍ക്ക് മുന്നില്‍
കോലമായി !

മാവേലി സ്റ്റോറില്‍
ക്യു ഇല്ല അച്ഛാ...
ബിവറെജില്‍ ക്യുവില്‍
ഇടമില്ലച്ഛാ....

കരാറുകാരാണ്
കൊലയാളികള്‍
കാശ് കൊടുത്താലവര്‍
ആരേം കൊല്ലും!

പുറത്തേക്കിറങ്ങാന്‍
ഭയമാണച്ഛാ...
തിരിച്ചു വരുമെന്നൊരുറപ്പുമില്ല !

പത്രം തുറന്നാല്‍
പെണ്‍ വാണിഭം !
പോസിറ്റിവായതില്‍
ഒന്നുമില്ല!

പഴിപറഞ്ഞോട്ടു
പിടിച്ചവരും,
പഴികേട്ടു തൊറ്റു പിരിഞ്ഞവരും-
കോതിപിടിച്ചോടി,
കുതികാല്‍ വെട്ടി,
കടിപിടി കൂടി കുളമായച്ഛാ !

"മാവേലി നാടുവാണിടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ...
കള്ളവും ഇല്ല ചതിയുമില്ല,
എള്ളോളം ഇല്ല പൊളി വചനം "
അമ്മമ്മ ചൊല്ലുന്നു
നേരോ അച്ഛാ ?
അങ്ങനെ ഒരു കാലം
ഉണ്ടോ അച്ഛാ ?

ഇവിടിനി മാവേലി
വരുമോ അച്ഛാ ?
വന്നാല്‍, ക്വട്ടെഷന്‍-
കാരിട്ടു വെട്ടുമച്ഛാ !

അച്ഛാ ഞങ്ങള്‍ക്ക്
വിസഎടുക്കു.....
അവിടല്ലേ നമ്മുടെ
പൊന്നോണം
ഞങ്ങളും വന്നോണം
ഉണ്ടിടട്ടെ ........
പേടി കൂടാതോന്നു-
റങ്ങിടട്ടെ.......

മഷിനോട്ടം

ഫൈസല്‍ ബാവ

 

ആണവോര്‍ജ്ജം ആപത്തെന്ന് ആര് പറയും?


ലോകം ആണവ ഭീതിയില്‍ കഴിയുകയുമ്പോള്‍ നമ്മുടെ ആണവ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ സ്വന്തം ജനതയെ തന്നെ കൊല്ലുന്നു, ആട്ടി പായിക്കുന്നു, അതാണ്‌ കൂടംകുളത്ത് നാം കണ്ടു കൊണ്ടിരിക്കുന്നത്.   ആണവ മത്സരത്തിന്റെ മറ്റൊരു മുഖമാണ് ആണവ ഊര്‍ജ്ജം. ഊര്‍ജ്ജ പ്രതിസന്ധിക്ക് ഒരു പരിഹാ‍രം എന്ന നിലക്കാണ് ആണവ ഊര്‍ജ്ജത്തെ പ്രോത്സാഹി പ്പിക്കുന്നത്. തികച്ചും അപകട കാരിയായ ഈ ഊര്‍ജ്ജത്തിലൂടെ മാത്രമേ ഇനി ലോകത്തിന് മുന്നോട്ട് പോകാനാവൂ എന്ന് വാദിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ ക്കൊപ്പം നിന്ന് നമുക്കും ആണവോ ര്‍ജ്ജം അനിവാര്യ മാണെന്ന് നമ്മുടെ  ഭരണകൂടം തന്നെ പറയുന്നു എന്ന് മാത്രമല്ല അതിനായി പുതിയ ആണവ നിലയങ്ങള്‍ തന്നെ നിര്‍മ്മിക്കുന്നു. തദ്ദേശ വാസികളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാതെ  ഈ അപകടകാരിയായ ഊര്‍ജ്ജത്തെ മഹാ വികസനമായി ഭരണകൂടം ഉയര്‍ത്തുമ്പോള്‍ പുരോഗമന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും മൌനം പാലിക്കുന്നു, ഒപ്പം  ചില എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും ഇതിനായി വാദിക്കുന്നു എന്നത് ഏറെ ദയനീയമാണ്. 
ഭരണകൂടവും  വികലമായ വികസന ബോധം തലക്കു പിടിച്ച നമ്മുടെ ചില രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ആണവോ ര്‍ജ്ജം മതിയായെ തീരൂ എന്ന വാശിയിലാണ്. എന്നും സാമ്രാജ്യത്വ വിധേയത്വം പുലര്‍ത്തി പോന്നിട്ടുള്ള ഇന്ത്യയിലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ പലപ്പോഴു മെടുത്തിട്ടുള്ള തീരുമാനങ്ങള്‍ സാമ്രാജ്യത്വ താല്പര്യത്തെ മുന്‍നിര്‍ത്തി യിട്ടുള്ളതായിരുന്നു. തൊണ്ണൂറുകളില്‍ ഉദാര വല്‍ക്കരണം നടപ്പിലാക്കി കൊണ്ട് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഇന്ത്യയില്‍ തേരോടാന്‍ അവസരമൊ രുക്കി കൊടുത്ത അന്നത്തെ ധനമന്ത്രി ഇന്ന് പ്രധാന മന്ത്രിയാ യപ്പോള്‍ സാധാരണക്കാരനെ പാടെ മറക്കുന്നു എന്ന് മാത്രമല്ല സാമ്രാജ്യത്വ ആശയങ്ങള്‍ ഒരു മടിയുമില്ലാതെ ജനതയ്ക്ക് മീതെ അടിച്ചേല്‍പ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്നു. എന്നാല്‍ ജനകീയ സമരങ്ങള്‍ അതിന്റെ ശക്തി ദിനം പ്രതി കൂടി വരുന്നതിന്റെ തെളിവാണ് നാം കൂടംകുളത്ത്  കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും രാവും പകലും  സമരപന്തലില്‍ ചെലവഴിക്കുന്നു.   ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിനെതിരെ ഭരണകൂടം നിരന്തരം അക്രമം അഴിച്ചു വിടുന്നു. സമരത്തിനു നേതൃത്വം നല്ക്ക ഉദയകുമാറിന്  നേരെ നൂറോളം  കേസുകളാണ് പോലിസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. (മുംബൈ ഭീകരാക്രമണ കേസില്‍ തടവില്‍ കഴിയുന്ന അജ്മല്‍ കസബിനു പോലും ഇത്രയധികം കേസ് ഇല്ല)
വര്‍ദ്ധിച്ച ഊര്‍ജ്ജാ വശ്യങ്ങള്‍ക്കും കാര്‍ഷിക പുരോഗതിക്കും ആണവോ ര്‍ജ്ജം കൂടിയേ തീരൂ എന്നാണ് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് വാദിക്കുന്നത്. ഗാട്ട് കരാറിന്റെ കാര്യത്തിലും പേറ്റന്റ് നിയമങ്ങളുടെ കാര്യത്തിലും പ്രധാന മന്ത്രിക്ക് കര്‍ഷക താല്പര്യം പ്രശ്നമായി രുന്നില്ല. എന്തിന് ആയിര ക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോഴും പ്രധാന മന്ത്രി ഒട്ടും ഞെട്ടിയിരുന്നില്ല എന്നാല്‍ ഊഹ കച്ചവടമായ ഓഹരി കമ്പോളത്തിലെ തകര്‍ച്ചയില്‍ മുതലാളിമാരുടെ മനോവേദന എത്ര പെട്ടെന്നാണ് പ്രധാന മന്ത്രിയും ധന മന്ത്രിയും ഉള്‍കൊണ്ടതും ആകുലനായതും. സാമ്പത്തിക പരിഷ്കാര ങ്ങള്‍ക്ക് മാനുഷിക മുഖമെന്നത് ഓഹരി കമ്പോളത്തിലെ മുതലാളിത്ത മുഖമായിരിന്നു എന്നത് ഇന്ന് സത്യമായിരിക്കുന്നു. ആണവ നിലയത്തിനായി വാദിക്കുന്ന രാഷ്ട്രീയ നേതൃത്വം ഒരു കാര്യം പാടെ മറക്കുന്നു. 

നമ്മെക്കാള്‍ സാങ്കേതിക മേന്മ അവകാശപ്പെടുന്ന ജപ്പാന്‍ പോലും ഈ അപകടകാരിയായ ഊര്‍ജ്ജത്തെ ഒഴിവാകാന്‍ ശ്രമിക്കുകയാണ്. ഫുക്കുഷിമ ദുരന്തം അവര്‍ക്കൊരു പാഠമായി അവര്‍ എടുത്തപ്പോള്‍ നമുക്കതോന്നും വിഷയമേ അല്ല. ലോകം കണ്ട ആണവ ദുരന്തങ്ങളെ മറന്ന് ആണവ മത്സരം മുറുകുമ്പോള്‍ എന്ത് കൊണ്ടാണ് ഞങ്ങള്‍ക്കിത് വേണ്ട എന്ന് ആരും പറയാത്തത്. ശാസ്ത്ര ലോകത്തിന്റെ സ്വപ്നം സൌരോ ര്‍ജ്ജത്തിലും ഹൈഡ്രജന്‍ ഊര്‍ജ്ജത്തിലും കേന്ദ്രീകരിക്കുന്ന ഇക്കാ‍ലത്ത് നാമെന്തിനാണ് ആണവോ ര്‍ജ്ജത്തിനു പിന്നില്‍ പായുന്നത് ? 1976-ല്‍ ഇറ്റലിയിലെ സെവസോയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറി, 1979-ല്‍ അമേരിക്കയിലെ പെന്‍സില്വാനിയ ത്രീമെന്‍ ഐലന്റിലെ ന്യൂക്ലിയര്‍ അപകടം, 1984-ല്‍ പതിനായിര ക്കണക്കി നാളുകളെ കൊന്നൊടുക്കിയ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാല്‍ ദുരന്തം, 1986-ല്‍ ഉക്രെയ്നിലെ ചെര്ണോബില്‍ ന്യൂക്ലിയര്‍ പ്ലാ‍ന്റിന്റെ തകര്‍ച്ച, നാഗസാക്കിയെ ചാരമാക്കിയ ന്യൂക്ലിയര്‍ ബോംബ് നിര്‍മ്മിച്ച കാലിഫോര്‍ണി യയിലെ ഹാന്‍ഫോര്‍ഡ് ന്യൂക്ലിയര്‍ റിസര്‍വേഷനില്‍ 1997-ല്‍ ഉണ്ടായ രാസ വിസ്ഫോടനം (ഇന്ന് ഈ സ്ഥലം പാരിസ്ഥിതിക അത്യാഹിത മേഖലയാണ്. Environmental Disaster Area), അവസാനം ഏവരെയും ഞെട്ടിച്ചുകൊണ്ട് ഫുക്കുഷിമയില്‍ ഉണ്ടായ ആണവ നിലയത്തിന്റെ തകര്‍ച്ച.  

ഇങ്ങനെ അനുഭവത്തിലുള്ള വ്യവസായ വല്‍കൃത രാജ്യങ്ങള്‍ ആണവോ ര്‍ജ്ജത്തിനു വേണ്ടി ന്യൂക്ലിയര്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ തയ്യറല്ലാത്ത ഇക്കാലത്ത് നാമെന്തിനാണ് ഈ ദുരന്ത സാദ്ധ്യതകളെ കൈ നീട്ടി വാങ്ങുന്നത്. അതും ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ ദുരന്തങ്ങള്‍ വിതച്ചിട്ടും നഷ്ട പരിഹാരം ചോദിച്ചു വാങ്ങാന്‍ കഴിയാത്ത നമുക്കെങ്ങനെ വന്‍ശക്തിയായ അമേരിക്ക കരാര്‍ ലംഘിച്ചാല്‍ ചോദിക്കാനാവുക.  ആണവോര്‍ജ്ജമേ വേണ്ട എന്ന ധീരമായ തീരുമാനത്തി ലെത്താന്‍ ഇടതു പക്ഷത്തിനു പോലും കഴിയുന്നില്ല.  അത്യന്തം അപകട കരമായ ആണ വോര്‍ജ്ജം വേണമെന്നു തന്നെയാണ് പ്രകാശ് കാരാട്ടും ബുദ്ധദേവും പറയുന്നത്. എല്ലാവര്‍ക്കും തീയുണ്ട വേണം തരുന്നതാ രാണെന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കം. തീവ്രവാദി ഭീഷണിയും നമ്മുടെ ആണവ റിയാക്ടറുകളുടെ എങ്ങനെ ബാധിക്കുമെന്നത് ചിന്തിക്കേ ണ്ടിയിരിക്കുന്നു. ഉത്തര്‍പ്ര ദേശിലെ നറോറയില്‍ ഗംഗയുടെ തീരത്തുള്ള ആണവ നിലയം സ്ഥിതി ചെയ്യുന്നത് ഭൂഗര്‍ഭ വൈകല്യത്തിന്റെ (Seismic Fault) മുകളിലാണ്. നമ്മുടെ നിലവിലുള്ള ആണവ റിയാക്ടറുകള്‍ തന്നെ അപകട ഭീഷണിയിലാണ്. അത് പോരതെയാണ് കൂടംകുളത്തും ആണവ നിലയം നിര്‍മ്മിച്ചത്. അതും ആയിരക്കണക്കിനു തദ്ദേശ വാസികളെ ആട്ടി പായിച്ചുകൊണ്ട്.  ഇപ്പോഴിതാ ഒരാളെ കൊന്നിരിക്കുന്നു. ഒരു ജനതയെ നിരന്തരം പീഡിപ്പിക്കുന്നു, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലിസ് ക്രൂരമായി മര്‍ദ്ദിക്കുന്നു ഭരണകൂട ഭീകരതയുടെ ഏറ്റവും കറുത്ത മുഖം നമുക്കിവിടെ കാണാം.   ഏറ്റവും വില കൂടിയ ആണവോ ര്‍ജ്ജവത്തി ലൂടെയാണ് നമ്മുടെ തകര്‍ന്നു കഴിഞ്ഞ കാര്‍ഷിക മേഖലയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നത്. ആണവ വികിരണം മൂലം വായു, ജലം, മണ്ണ്, എന്നിവ മലിനീകരി ക്കപ്പെടുമെന്നത് തെളിയിക്ക പ്പെട്ടതാണ്. മറ്റു നിലയങ്ങളെ പോലെ പ്രവര്‍ത്തനം ആണവ നിലയങ്ങള്‍ നിറുത്തി വെക്കനോ അടച്ചു പൂട്ടുവാനോ സാധിക്കുകയില്ല. തുടര്‍ച്ചയായ റേഡിയേഷന്‍ ആ പ്രദേശത്തെ നിത്യ ദുരിതത്തിലാക്കും. ആണവാ വശിഷ്ടങ്ങള്‍ എങ്ങനെ സംസ്കരിക്ക ണമെന്നത് ഇന്നും ഒരു ചോദ്യ ചിച്നമാണ്. ആണവാ വശിഷ്ടങ്ങള്‍ തീര്‍ച്ചയായും ഒരു ബാധ്യതയാകും. 

ഖനനം, സമ്പുഷ്ടീകരണം, ഉപയോഗം എന്നീ എല്ലാ അവസ്ഥകളിലും റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ സൃഷ്ടിക്ക പ്പെടുന്നുണ്ട്. ഒരു റിയാക്ടര്‍ പ്രതിവര്‍ഷം 20-30 ടണ്‍ ആണവാ വശിഷ്ടങ്ങളാണ് പുറംതള്ളുന്നത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കോണ്‍ക്രീറ്റ് ബ്ലോക്കുകളിലാക്കി കടലില്‍ തള്ളാറാണ് പതിവ്. ഇതൊന്നും അറിയാത്തവരല്ല നമ്മുടെ ഭരണ കര്‍ത്താക്കള്‍. എന്തിനാണ് നമുക്കീ അപകടം പിടിച്ച ഊര്‍ജ്ജം. വന്‍ ശക്തികള്‍ ആണവ ശേഖരം കൂട്ടി വെക്കുന്നു,മറ്റു രാജ്യങ്ങള്‍ ആണവ ശക്തിയാവാന്‍ തിരക്കു കൂട്ടുന്നു, തങ്ങള്‍ക്കും വേണമെന്ന് തര്‍ക്കിക്കുന്നു, ചിലര്‍ യാചിക്കുന്നു. ലോകം കണ്ട ആണവ ദുരന്തങ്ങളെ മറന്ന് ആണവ മത്സരം മുറുകുമ്പോള്‍ എന്ത് കൊണ്ടാണ് ഞങ്ങള്‍ക്കിത് വേണ്ട എന്ന് ആരും പറയാത്തത്. എല്ലാവരും തങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുന്നത് അപകട കാരിയായ ആണവായുധ ശേഖരത്തില്‍ ആണെന്ന സത്യത്തെ ഭയത്തോടെ വേണം കാണുവാന്‍.

കാരിക്കേച്ചർ

ഗിരീഷ് മൂഴിപ്പാടം

സഹയാത്രികര്‍

ടി എന്‍ ബി ചൂലൂര്‍ 

 

കടുത്ത മീനചൂടില്‍  തിരിച്ചുപൊന്നീടുമാ  
ബസ്സിന്റെ സീറ്റില്‍  ചാരി മെല്ലെ  ഞാന്‍ മയങ്ങവേ 
കുഴ്ഞ്ഞുതാഴും തല കമ്പിയിലിടിച്ചതും
ഉണര്‍ന്നു ചുറ്റും നോക്കീ ആരാനുംകണടു  പോയോ 

പലരും മയങ്ങുന്നു ഉറങ്ങി  തുങ്ങിഇടുന്നു
ഉറങ്ങാത്തവര്‍  യാത്ര നയിക്കുമുദ്യോഗസതര്‍
ചമ്മല്‍ വേണ്ടെനിക്കൊട്ടും ആരുമേ കാണായ്കയാല്‍
കണ്ണ് ട  മാറ്റി മുഖം തുടച്ചൂ  ഗമയോടെ  

അരികെയിരിക്കുന്ന നാരിതന്‍  മുടിയിലെ   
ഇഴകള്‍ പാറി  കാറ്റില്‍ ആനന്ദ  നൃത്തം  വച്ചു 
അതില്‍ രണ്ടിഴകള്‍  വന്നെന്നുടെ മുഖം തന്നില്‍ 
കറുത്ത രേഖാചിത്രം വരച്ചുമടങ്ങുന്നു

എടുത്തു മാറ്റാന്‍ ശ്രമിച്ചെന്‍ വിരല്‍ ചലിക്കവേ
അകന്നു മാറി    വിണ്ടും വരച്ചു മടങ്ങുന്നു
 അധരം നനക്കുവാന്‍ തുറന്ന വായില്‍ മുടി
ഇഴകള്‍തങ്ങി എന്റെ ചുണ്ടുകളടഞ്ഞുപോയ് 


തുപ്പ്  വാന്‍ കഴിഞ്ഞില്ല പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല
എത്ര യും നേ ര്‍ മ ഏറും മുടിയെ വെറൂ ക്കണോ
തിരിഞ്ഞു നോക്കീ നാരി  യാരിവള്‍ യുവത്വത്തിന്‍
തുടിപ്പും സൌന്ദര്യവുമേറൂ മാ യുവതി യോ

ഇ ളി ഞ മുഖം കോട്ടി വെ റൂ  പ്പാല്‍ പലവട്ടം
പൊടിഞ്ഞ  വെ ള്ളം വായില്‍ തുപ്പുവാന്‍ കഴിയാതെ
ഇ റ ക്കാന്‍ ഒട്ടുംവയ്യ മനം നിറഞ്ഞു   മുഖം
മുഷിഞ്ഞ വസ്ത്രധാരീ കപ്പടാ മീശക്കാരന്‍
                                                                                    

മരുഭൂമി പകുത്തെടുത്ത നദി

ഷാജഹാൻ നന്മണ്ട


നിലോഫര്‍ ഒരിക്കലും ജാവേദിനെ പ്രണയിച്ചില്ല. അയാളോട് പ്രണയം നടിച്ചു എന്നെയായിരുന്നു അവള്‍ പ്രണയിച്ചത്. അതും എന്നോടോരിക്കലും തുറന്നു പറയാതെ തന്നെ.
ജീവിതത്തിനു എപ്പോഴും രണ്ട് ഭാവങ്ങളായിരുന്നു.മുകള്‍ത്തട്ട് ശാന്തമായി ഒഴുകുമ്പോഴും അടിയൊഴുക്കിനാല്‍ അവയ്ക്ക് പലപ്പോഴും വ്യത്യസ്തമായ ഭാവങ്ങള്‍ പതിച്ചു കിട്ടാറുണ്ട്.
ഏറ്റവും പുതിയ നോട്ടുബുക്കില്‍ മലയാളഭാഷ വിജയകരമായി ഡൌണ്‍ലോഡു ചെയ്ത ദിവസമായിരുന്നു ആദ്യമായി അവളൊരു പ്രണയ കവിതയെഴുതിയത്.
മണല്‍ക്കാടുകള്‍ താണ്ടാന്‍ ആരംഭമെടുത്തപ്പോള്‍ കൂടെ നിലോഫറും ഉണ്ടായിരുന്നു എന്നാണു ഓര്‍മ്മ.നട്ടുച്ചകളില്‍ എന്റെ കാല്‍ച്ചുവട്ടില്‍ വിശ്രമിച്ചും, സായന്തനങ്ങളില്‍ മുന്നോട്ടാഞ്ഞ അവളുടെ നിഴലില്‍ ഇരുന്നു ഞാന്‍ ക്ഷീണമകറ്റിയും യാത്ര ഹൃദ്യമാക്കിയ ദിനങ്ങള്‍ക്ക്‌ അറുതി വന്നത് എന്നായിരുന്നു.
നിലാവില്ലാത്ത രാത്രി ശാന്തവും രാപ്പാടികളില്ലാതെ മൌനവ്രതത്തിലുമായിരുന്നു.തൂവെള്ള ടീഷര്‍ട്ടില്‍ എന്റെ രീതി ഞാനിഷ്ടപ്പെടുന്നു എന്ന് ആംഗലേയ ഭാഷയില്‍ കറുത്ത മഷി കൊണ്ടെഴുതിയ രാത്രിയായിരുന്നു നിലോഫരിന്റെ വാലറ്റില്‍ ഞാന്‍ ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയത്.
നിലോഫറിന്റെ രീതി ഏറെ ഇഷ്ടപ്പെട്ടത് ജാവേദായിരുന്നു.അവളോടൊരിക്കലും ആഭിമുഖ്യം കാണിക്കാന്‍ തയ്യാറല്ലെങ്കിലും ഞാനവളെ ഇഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍ വളരെ വൈകിപ്പോയിരുന്നു.
രണ്ട് മരുഭൂമികള്‍ പകുത്തെടുത്ത നദിക്കരയില്‍ ഞാനിന്നും സന്ദര്‍ശനം നടത്തുന്നതും അതേ ഇഷ്ടത്താല്‍ മാത്രമായിരുന്നു.
ഹോട്ടല്‍ മുറിയിലെ ഒളിപ്പിച്ചു വെച്ച കാമറയിലെ ദൃശ്യങ്ങള്‍ ജാവേദ് എന്നെ കാണിക്കും മുമ്പ് തന്നെ എനിക്ക് ലഭിച്ചിരുന്നു.
കാലം മറക്കാത്ത മുറിവുകളില്ല. എന്നാലും ചില മുറിവുകള്‍ മായാതെ മനസ്സിലങ്ങിനെ നീറി കിടക്കും. നിലോഫറിന്റെ തിരോധാനവും അത്തരമൊരു നീറ്റലായിരുന്നു.
വെറുമൊരു തമാശക്കായി മാത്രം ജാവേദ് പകര്‍ത്തിയ കിടപ്പറദൃശ്യങ്ങള്‍ അത്രയേറെ ബോള്‍ഡായ നിലോഫറിനെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന എന്റെ വിശ്വാസമായിരുന്നോ തെറ്റ്.?
ജാവേദും ഞാനുമെന്ന മരുഭൂമി പകുത്തെടുത്ത് ഒരു നദിയായി ഒഴുകിയൊഴുകി അവള്‍ ഒരു സാഗരത്തില്‍ ലയിച്ചിരിക്കാം.
പതിവിനു വിപരീതമായി ഇന്നെന്റെ സ്വപ്നങ്ങളില്‍ മരുഭൂമികളില്ലായിരുന്നു.പകരം സാഗരം ലക്ഷ്യമാക്കി അതിവേഗമൊഴുകുന്ന ഒരു നദി.. ഒരു നദി മാത്രം

മുട്ടുശാന്തി.!

ടി. കെ. ഉണ്ണി

കൊട്ടംചുക്കാതിക്ക് വാതം !
കുറുന്തോട്ടിക്ക് ചാഞ്ചാട്ടം !
സര്‍ക്കാരിന്നത് പൂന്തോട്ടം !
കേസരി*, പരിപ്പിന്റെ കൊണ്ടാട്ടം !
പൊട്ടും പൊടിയും പൂമ്പൊടിയും 
മേമ്പൊടിയായൊരു പട്ടയവും 
തട്ടുകടക്കൊരു മുട്ടുശാന്തി 
മട്ടുമാറുമ്പോഴതൊട്ടുമില്ല !!
കട്ടും കവര്‍ന്നും കളിപറഞ്ഞും
കയ്യിലകപ്പെട്ട  പാപഭോഗം 
കാലം കൊരുക്കുന്ന പൊന്‍കെണിയില്‍ 
കേഴുന്നതെന്താവാം, കാരുണ്യമോ !
കാമം കേമമെന്നുള്ള കഴുതജന്മം 
പേറുന്ന ഭാണ്ഡങ്ങള്‍ സ്വന്തമല്ലേ !!
ഭൂതാവേശിത കോമരങ്ങള്‍ പോലെ 
കല്‍പ്പിക്കയല്ലേ ഭ്രാന്ത്, വിധിപോലെ !
കടലിലെ  മണ്ണും കരയിലെ ജലവും 
ശൂന്യതയിലെ കാറ്റും വിണ്ണിലെ വിടവും 
പഥ്യമായ വിവരദോഷങ്ങളെല്ലാം
ഭൂമുഖത്തന്യം വിശപ്പാളികള്‍ക്കെന്നും !
രക്ഷക്കായോരപ്പൂപ്പന്‍താടി, അല്ലെങ്കിലൊരു-
ആറ്റനാറ്റ പ്രളയം, അതിലൊരു പെട്ടകം !!
അല്ലെങ്കിലെന്നെ  കൊടുക്കൂ രക്തദാഹികള്‍ക്ക്
ലോക  കാളക്കൂറ്റന്മാര്‍ ഉന്മാദിക്കട്ടെ..?
=========


വാല്‍ക്കഷ്ണം: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഉദിച്ചസ്തമിച്ച പുതുവസന്ത 
പൂന്തോട്ടങ്ങളിലെ വിത്തുകള്‍ മുളച്ചു കരിഞ്ഞത് ഓര്‍ത്തപ്പോള്‍ , ഒരു മുട്ടുശാന്തി..!!


streetwalking


        
Yadu Vijayakrishnan
   
Unrecognizable faces surrounding me. They are trying to say something but I really was not able to extract the idea from all those buzzing noises. I was not even able to distinguish the faces like if I was suffering from prosopagnosia. Just then, I woke up to find myself laying my head on the iron bar horizontally placed at the window of the bus I was traveling. The place was quite strange because of the pitch black darkness. The bus was not moving. I got up and asked the conductor which place it was and when will I reach my destination. He said that the place I wanted to get off left an hour ago. He also insisted me to get off the bus since my ticket expired. Semi-consciously, as I just woke up from a dream, I got off the bus without thinking. As I disembarked a lonely dark middle-of-nowhere, the bus (which was the only vehicle on the muddy road) left leaving me alone in the darkness. I saw an old guy walking across the road. I ran across and asked him when the next bus will come. “Not until tomorrow morning” he said.

     What added to my worries is that this is a complete strange place for me. I don’t perfectly know their language. Yes, I could understand what they’re saying but couldn’t convey them anything I want. I walked, towards a distant light. The big bag I was carrying pressed my shoulders every time I make a step. I never thought the items I needed for my journey would become a liability like this. To my relief I found a street full of tiny small to average sized buildings on both sides of it. My next mission is to find a lodge so that I could retire. Not all building was open. But one two-storied degraded building was open, slightly, and I think I saw a reception counter. A middle aged man with a suitcase entered the building. I saw him giving money to the woman at the reception counter. Well, this is the place I was looking for. I entered the building.

       I tried to speak in their language but it was a failure as the receptionist scratched her head. She was like a mid forty aged woman. Anyway, I shown her my ‘sleeping’ action and I think she understood what my intentions were. She asked for Rs1000 as advance. I didn’t know what to do. I stayed in lodges that only took around Rs300 for a whole day on my past destinations. Well, desperate times call for desperate actions and what was important for me is a place to sleep. I agreed, gave her the money and I waited for a bell-boy to come and pick up my bag. No one came and I followed the woman upstairs towards the room.   
       
        The room was more like a cabin. It was not completely closed above i.e. the walls didn’t touch the roof. If I mount over the table I could peep in to the adjacent room. The room was almost degraded, the walls were creamy sour, the fan made kind of noise similar to a squeaky mouse and it was so minute that one more bed would have completely filled the room. I asked where the bathroom was and she pointed me towards a closed room with a rusty iron door nearby. It looks as if it was the only bathroom in the whole building. After taking care of my business in the bathroom I entered my room and closed the door. I changed my traveler’s dress to simple three-fourths for sleep. I put my Rudrakshmala on the small table nearby and switched off the lights. The room was still illuminated as light from other rooms came from the space above. I lay down and prayed. Suddenly, somebody knocked the door.

         Well, it might be the bell-boy with the flask of water. I opened the door and whoever was that, just entered the room without giving me a time to get a closer look. I turned around to find a girl, maybe 15 or 16 years old, not completely dark but dark, and short. For a moment there, it all smashed me in the head like a reciprocal of big bang. I went downstairs. The ‘receptionist’ was reading some magazine. Like I said, it is difficult for me to say something in their language but I somehow conveyed that I just need the room alone. She said I could spend my night on the street without the girl because there are some customers without room and they would definitely like me to get out of there. Furthermore, I wouldn’t get a refund. Plus, some guys around the area had all kinds of weapons with them and I really don’t want to make a scene there. I just went back upstairs since I didn’t want to end up in the street. The woman came from behind and slapped the girl in the face. “Woh..woh…easy there sister..”, words just slipped out of my mouth. I think the ‘receptionist’ took my issue as a disqualification of the girl. I asked the woman to relax and got back in the room. The girl followed. PURE HORROR, just pure horror, this is the last thing I wanted in my All India Temple visits which I thought was one step towards Nirvana.

     I tried to tell the girl to stay still and do nothing. Like I said, she didn’t get the slightest idea. She won’t even take her hands off me. I firmly grabbed her hands off my body and signaled her to be silent and go to sleep. I laid down, she did too. I asked her to sleep on ground and she did. I couldn’t sleep. As I looked down, the floor was filled with dirt, roaches and other dirty stuffs. I told her to get back on bed. I crawled up on one side of the bed creating a huge gap between us. Some 5 minutes passed. My body started to ache due to the stressful travel. I relaxed a bit and started lying straight. The girl put her arms across my chest. I didn’t do anything as I felt warm at this cold night. I turned sideways towards her. She was facing me. Round eyes, long hair and my Rudrakshmala on the table. The story of Lord Siva cursing Daksha for having sex in front of Rudrakshmala stroke me like a bulldozer. I once again turned back removing her arms from my body.

     Sands were pouring on my eyelids yet I couldn’t sleep. I was afraid that my whole life dedicated to Sanatana Dharma would end in one night. The atmosphere around there was chilling cold and it impelled me like thousand needles. The girl glided her finger through my back bone which resulted in a chill crawling up through my spines. She once again put her arms around me. I was in a pretty difficult situation at the moment. What had more weight? The Brahmacharit which I promised to hold on or one night of pleasure. Two facts knocked inside my brain. One is that this might probably be the only girl in the whole world who wants to have sex with me and she is a real amateur in her profession otherwise she would have been naked by this time. I got up, showed the girl my Rudrakshmala and went back to sleep. She didn’t lay a finger on me. My eyes shuttered down.  

      I woke up. The squeaky fan still rotating. I found myself alone in the bed. The girl might have slept with somebody else after I went to sleep. I got up and saw the girl sleeping on the dirty floor. She might not have fallen down. From the looks of her innocent face I knew that she didn’t want to disturb me on the other night. Moreover, she was not meant to be a part of this job. I woke her up.

      I went to the bathroom, refreshed a bit, changed to my traveler’s clothes and hurried to the bus-stop. There were a few people waiting for the bus which made sure that a bus will come soon. Random thoughts attacked my conscience. A horn woke me up from the standing dream and it was a bus towards my destination. I got inside it with other people and sat on my favorite window seat. I was watching the buildings run by and then someone sat on the empty seat near me. I turned around to see the girl with a big torn bag, smiling. I remembered my spiritual Guru’s quote that Nirvana can be acquired by doing any random act of kindness. For me its like..., “ Tickets for two please…”.   


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...