23 Nov 2012

മലയാളസമീക്ഷ /nov15-dec15/2012



ഉള്ളടക്കം 
നവം 15-ഡിസം 15/2012

ലേഖനം
ആരും മരിക്കുന്നില്ല ഒരിക്കലും
സി.രാധാകൃഷ്ണൻ
അധാർമ്മികം
സ്പീക്കർ ജി.കാർത്തികേയൻ
മറ്റുള്ളവരെ മാറ്റാൻ ശ്രമിക്കുന്നവർ
രാം മോഹൻ പാലിയത്ത്
കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനെപ്പറ്റി
അച്ചാമ്മ തോമസ്

സാംസ്കാരിക ജീവിതം
ഇ.കെ.ദിനേശൻ
ഒളിഞ്ഞുനോട്ടക്കാരന്റെ സ്വഭാവം
മീരാകൃഷ്ണ
കൃഷി
വില ഭദ്രതയും യുക്തിപൂർവ്വമായ നയ തീരുമാനങ്ങളും ഉറപ്പു വരുത്താൻ കർഷക കൂട്ടായ്മകൾ മുന്നിട്ടിറങ്ങണം
ടി.കെ.ജോസ് ഐ.എ.എസ്
സങ്കരയിനങ്ങൾക്കുവേണ്ടി നെട്ടോട്ടം- സഹായഹസ്തവുമായി കൊളാബറേറ്റീവ്‌ റിസർച്ച്‌
രമണി ഗോപാലകൃഷ്ണൻ
 കേരപ്പഴമ:ഹോർത്തൂസ് മലബാറിക്കസും തെങ്ങും
പായിപ്ര രാധാകൃഷ്ണൻ
നാളികേരസംരംഭകനാകാം
ശ്രീകുമാർ പൊതുവാൾ
ഗുണനിലവാരമുള്ള തെങ്ങിന്തൈകൾ
ടി.ഐ.മാത്യുക്കുട്ടി
കാറ്റു വീഴ്ചരോഗവും കേര വികസന പദ്ധതികളും 
ആർ,ജ്ഞാനദേവൻ, ജയനാഥ് ആർ
നാളികേര റ്റെക്നോളജി മിഷൻ
ചൗട്ട ഗാർഡൻസ്
കെ.എം.വിജയൻ
ഔഷധസസ്യകൃഷി
കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഗവേഷണവിഭാഗം
ഇരുപതാണ്ടിന്റെ നാൾവഴിയിലൂടെ
സഞ്ജയ് എം.എസ്
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
വിലപ്രശ്നമല്ല തന്നെ
സി.പി.രാജശേഖരൻ
വിചിന്തനങ്ങൾ
മലയാള മനോഭാവത്തിന്റെ ഗതി
സുധാകരൻ ചന്തവിള
അക്ഷരരേഖ
ഒരു ഗാനം കൂടി
ആർ ശ്രീലതാവർമ്മ

നിലാവിന്റെ വഴി
സൗഹൃദത്തിന്റെ നിഴലിൽ നടക്കുമ്പോൾ
ശ്രീപാർവ്വതി
മഷിനോട്ടം
ഭൂമിയുടെ മരണം, ആരാച്ചാർ, മനുഷ്യർ
ഫൈസൽബാവ

ചരിത്രരേഖ
ഗുരുനിന്ദയുമായി സി.ബി.എസ്.എ പാഠപുസ്തകം
ഡോ.എം.എസ്.ജയപ്രകാശ്
കവിത
കർമ്മഭക്തി
ചെമ്മനം ചാക്കോ
എഴുത്തിനിരുത്ത്
വി.ദത്തൻ
 വെളിച്ചമേ നയിച്ചാലും !
ഡോ.കെ.ജി.ബാലകൃഷ്ണൻ
കടലല്ല ഞാൻ
സനൽ ശശിധരൻ
എന്റെ സ്വന്തം പുഴ
അച്ചാമ്മ തോമസ്

ഉന്നം
ശരത്
തെരുവിലെ കൗമാരം
പ്രിയസയൂജ്
ഭ്രാന്തിന്റെ പെരുവഴികൾ
സൈനുദ്ദീൻ ഖുറൈഷി
 വെളിച്ചം
കെ.വി.സക്കീർഹുസൈൻ
നയം
എസ്സാർ ശ്രീകുമാർ
സ്രാങ്ക്
ജയചന്ദ്രൻ പൂക്കരത്തറ

കൊഴിഞ്ഞ കൊന്നപ്പൂക്കൾ
കാവിൽ രാജ്
മൂന്നു കവിതകൾ
സഹീറ തങ്ങൾ
മാനിഷാദ!
ഷീബ തോമസ്
അറിവ്
ഗീത ജാനകി

വാക്കിനൊരു മറുവാക്ക്
ഗീത മുന്നുക്കോട്

ചുരുക്കെഴുത്ത്
ബെസ്സി കടവിൽ
 രാത്രിയെക്കുറിച്ചുള്ള വിചാരത്തിൽ
 പി.എ.അനീഷ്
 ദൈവശില
എം.കെ.ജനാർദ്ദനൻ

പാർവ്വതി ബാവുൾ പാടുന്നു
രമേശ് കുടമളൂർ

 മായക്കാഴ്ച
സലില മുല്ലൻ
ബൗബൗ
ശ്രീകൃഷ്ണദാസ് മാത്തൂർ

വീണ്ടുമൊരു മജ്നുവും പെണ്ണും
കയ്യുമ്മു
 ആൺ
രശ്മി കെ.എം
 അർജുനവിഷാദയോഗം
എൻ.ബി.സുരേഷ്
 ആശ്വാസം
ടി.കെ.ഉണ്ണി
കാലാതീതകാന്തി
മഹർഷി 
കവിത ജ്വലിക്കുമ്പോൾ
രജീഷ് പാലവിള 
 അരികിലെത്തുമ്പോൾ
രാജീവ് ഇലന്തൂർ
അമ്മ
പി.ഗോപാലകൃഷ്ണൻ
പൈതൃകം
കുസുമം ആർ പുന്നപ്ര
 പുഴമനസ്സ്
ഗണേഷ് പന്നിയത്ത്
അറിയാതെ
സ്നേഹിതൻ അഭി
ചൂണ്ടുപലകകൾ
സ്വപ്നാനായർ
അശ്വത്ഥാമാവ്
കുഞ്ഞുമോൻ
കാലിഡോസ്കോപ്
ബൈജു ജോസഫ്
ഗാസയിലെ വെടിയൊച്ചകൾ
പ്രവീൺ
നൂറ്റൊന്നു സൂത്രങ്ങൾ
സലിം കുലുക്കല്ലൂർ
എന്റെ സ്വപ്നങ്ങൾ
അസിഫ് വയനാട്
കൊച്ചുപൂവിനെയോർത്ത്
അലോക് സാഗർ
ധനലോകം
അബ്ദുൾ ഹമീദ് കെ.പുരം തിരൂർ
പിൻ വിളി
പനയം ലിജു
യാത്ര എന്മകജെ
കെ.എം.ഇർഷാദ്
ഹിമാലയയാത്ര
പ്രഫുല്ലൻ തൃപ്പൂണിത്തുറ
കോപ്പൻഹാഗൻ
ജെയിംസ് വർഗ്ഗീസ്
സാങ്കേതികം
വായനയുടെ ഇ ലോകം
പ്രാജി
ഹാക്ക് ചെയ്യാം മൊബൈല്ഫോൺ
അനന്തപദ്മനാഭൻ 
 നീണ്ടകഥ
 മരുഭൂമിയിലെ ഈയാമ്പാറ്റകൾ
കൊല്ലേരി തറവാടി
കഥ
രണ്ടും രണ്ട്
അക്ബർ കക്കട്ടിൽ
അഭിസാരിക
ജനാർദ്ദനൻ വല്ലത്തേരി
ഗോളി
മനോരാജ്
ആത്മയാനം
ഷിലവിദ്യ

ഇതാണ് അമ്മു
ജാനകി
ശാദ്വലഭൂമികളെ സ്വപ്നം കണ്ടവർ
എൻ.എസ്.സരിജ
നാം ആശിക്കുന്നതും ദൈവം കൽപ്പിക്കുന്നതും
ലീല എം ചന്ദ്രൻ
മരിയ
പുതുക്കോടൻ
ദൈവവും രാജാവും
ആദർശ് കുര്യാക്കോസ്
വൃദ്ധസദനം
പ്രമോദ് കെ.പി
ഞാനൊരു മെഡിക്കൽ അൺഫിറ്റ്
ദീപു ജോർജ്
രണ്ടു കയ്യുറകൾ
സാജു പുല്ലൻ
സ്നേഹപൂർവ്വം വിശ്വരൂപ്
ശരത് ജി മോഹൻ
പാറ്റഗുളിക
ആപ്പിൾ
തൊളസീ.. കുട എടുത്തില്ല അല്ലേ?
ഷാഫി മുഹമ്മദ് റാവുത്തർ
രംഗബോധമില്ലാത്ത കോമാളി
ചിമ്പൻ
പെൻഹൗസ് -ഒരു പേന വാങ്ങിയ കഥ
ചിരൂട്ടൻ
ആനക്കോട് കോട്ടജയം
മൂസാ കൊമ്പൻ

ഒരു നുണക്കഥ
ഗോകുൽ ഉണ്ണിത്താൻ
വന്ദനം
നാവിക വേഷം ധരിച്ച കുട്ടി
ഇന്ദുമേനോൻ
പാചകം
തിരുവാതിരപുഴുക്ക്
അമ്പിളി മനോജ്
ആരോഗ്യം
പുതുചികിത്സയുമായി ഡോ.പ്രേംചന്ദ്
ജെയിംസ് ബ്രൈറ്റ്
വൈറസുകൾ
ബെഞ്ചാലി
നോവൽ
കുലപതികൾ
സണ്ണി തായങ്കരി
ആഭിജാത്യം
ശ്രീദേവിനായർ
ഓർമ്മ
ക്ലിയോപാട്രയുടെ കാമുകർ
ലിജീഷ്കുമാർ
സമകാലികം
ലോകത്തിലെ ഏറ്റവും ഉയരകൂടിയ കെട്ടിടം
അജ്മൽ റഹ് മാൻ
ഇംഗ്ലീഷ് വിഭാഗം
Revelations
Dr.[major] nalini janardanan
 In Darwin
Dr  k g balakrishnan
Few thoughts on a saturday evening
Winnie panicker
Waited for you.
Nisha g
 The stroke
Geetha munnurcode
നവാദ്വൈതം/വിമർശകന്റെ സാങ്കൽപ്പിക കൃതി
എം.കെ.ഹരികുമാർ













































































ദൈവശില


എം.കെ.ജനാർദ്ദനൻ

ആണികൾ തുരന്ന നെഞ്ചകത്തിന്റെ പേർ ദൈവം!
ചോരയീറ്റും ആണിപ്പൊഴുതിന്റെ പേർ ദൈവപുത്രൻ!
ചോരപ്പാടുകൾ എണ്ണിനിൽകെ,
ഇടിഞ്ഞു തകരാനിടയുള്ള,
ഒരു നാണയക്കുന്നിൻ മുകളിലേക്ക്‌,
ആരോ എന്നെ ക്ഷണിച്ചു
കാലുറക്കാത്ത മലയെ ഞാനുപേക്ഷിച്ചു
പിന്നെ ദൈവനിണംകൊണ്ട്‌
ശിരസ്സിൽ മുദ്രചാർത്തി
മറ്റൊരു ചുവടു തേടാതെ ഞാൻ
ഉറച്ചു നിൽക്കെ ദൈവശിലയായി

ആത്മയാനം

ഷീലവിദ്യ


ശൂന്യമായ മനസ്സില്‍ പതിയെ വെളിച്ചം വന്നു തുടങ്ങിയപ്പോള്‍ സ്വാമിനിയുടെ മുഖമാണ് ആദ്യം മനസ്സില്‍ പതിഞ്ഞത് . ആ കണ്ണുകളിലെ ശാന്തത, തിളക്കം. ആ നോട്ടം മനസ്സിന്റെ അടിത്തട്ട് വരെ എത്തിയോ. അവര്‍ വായിച്ചോ അവളുടെ മനസസ്.
സ്വാമിനി പതിയെ എഴുന്നേറ്റു, പുഴക്കരയിലേക്ക് നടന്നു. കൂടെ ചെല്ലാന്‍ ആ കണ്ണുകള്‍ തന്നോട് പറഞ്ഞത് പോലെ. അവളും കൂടെ നടന്നു. സ്വാമിനി ആ പുഴക്കരയില്‍ ധ്യാനത്തില്‍ മുഴുകി. പ്രഭാതത്തിലെ നനുത്ത തണുപ്പും, ഇളം കാറ്റും. അവളും കണ്ണടച്ച് ഇരുന്നു. അവളുടെ മനസ്സില്‍ മുഴുവന്‍ അവനായിരുന്നു.
അവര്‍ നടന്നു കയറിയ വഴികള്‍, അവര്‍ കണ്ട സ്വപ്‌നങ്ങള്‍.ഒരിക്കലും വിട്ടൊഴിയാത്ത വഴക്കുകളും. അവള്‍ കണ്മുന്നില്‍ കാണുന്നുണ്ടായിരുന്നു.
നീ ഇപ്പോഴും ആ ഓര്‍മകളില്‍ തന്നെ ആണല്ലേ സ്വാമിനിയുടെ ശബ്ദം കേട്ട് അവള് കണ്ണ് തുറന്നു.
ഓര്‍മ്മകള്‍ ജീവിതത്തില്‍ അനിവാര്യമാണ്, സന്തോഷമുള്ള ഓര്‍മ്മകള്‍ കൂടെ കൊണ്ട് നടക്കുക, അല്ലാത്തവയെ ഉപേക്ഷിക്കുക. നിറമില്ലാത്ത ഓര്‍മകളെ ഒരു കുടത്തിലാക്കി അടച്ചു വക്കുക. അവ അവിടെ സുഖമായി വിശ്രമിക്കട്ടെ. ഈ ജന്മത്തിലെ യാത്രയില്‍ അവന്‍ ഇവിടം വരെ നിന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ,അത് ദൈവ നിശ്ചയം. ജീവിതയാത്രയില്‍ നമുക്ക് നഷ്ടങ്ങള്‍ സംഭവിക്കാം,അത് കൊണ്ട് കര്‍മങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ പാടില്ല. നിര്‍വാണം പ്രാപിക്കാന്‍ എന്തെല്ലാം മോക്ഷ മാര്‍ഗ്ഗങ്ങളുണ്ട്.
സ്വാമിനിയുടെ വാക്കുകള്‍ അവള്‍ക്കു ഊര്‍ജവും ശക്തിയും പകര്‍ന്നു, പുതിയ ഒരു ജീവിതത്തിലേക്ക് നടന്നു കയറാന്‍.

സ്വപ്നമേത്, യാഥാര്‍ഥ്യം ഏതെന്നു തിരിച്ചറിയാനാവത്ത ഒരു അവസ്ഥയിലായിരുന്നു ദേവിക. ഹരി എല്ലാം ഉപേക്ഷിച്ചു എവിടെക്കാണ്‌ പോയത്, അവന്‍ എവിടെ പോയി എന്നറിയാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതെ വന്നപ്പോഴാണ് ദേവിക ഹരിയുടെ വീട്ടിലേക്കു വിളിച്ചത്, അപ്പോഴാണ്‌ ആ സത്യം അവളും അറിഞ്ഞത്.
ഹരിയുടെ വിവാഹം കഴിഞ്ഞു, എല്ലാം പെട്ടെന്നായിരുന്നു. അത്രെയേ അവള്‍ കേട്ടുള്ളൂ, അവര്‍ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു. അവളുടെ മനസസ് ആകെ ശൂന്യമായി, അവള്‍ ഒന്നും കേള്‍ക്കുന്നില്ലായിരുന്നു, അവള്‍ക്കു ഉള്‍കൊള്ളാവുന്നതിലും അപ്പുറമായിരുന്നു കേട്ടറിഞ്ഞത്. കനലുകള്‍ എരിയുന്ന ഉല പോലായി അവളുടെ മനസ്സ്. ആ അഗ്നിയില്‍ ഒരു പിടി ചാരമാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ആശിച്ചു പോയ നിമിഷം.
അവന്റെ വരവിനായി കാത്തിരുന്നു ദേവിക, പ്രണയാര്ദ്രമായ മനസ്സോടെ, പക്ഷെ അവളെ കാത്തിരുന്നത് മറ്റൊരു വിധി ആയിരുന്നു. ഹരി അവളുടെ ജീവിതത്ത്തില്‍ നിന്ന് പടി കടന്നു പോയി, ഇനി ഒരിക്കലും മടങ്ങി വരാന്‍ കഴിയാത്ത വിധം, അവന്‍ ഇനി ഒരിക്കലും തിരിച്ചു വരില്ല. അവനു ദേവികയെ മറക്കാനാവുമോ?.... ഹരിയെ അവള്‍ക്കു അറിയാവുന്നതു പോലെ ആര്‍ക്ക് അറിയാം.അവന്റെ ഉള്ളില്‍ പ്രണയം ഉള്ള കാലം വരെ അവളെ അവനു മറക്കാന്‍ കഴിയില്ല.
അവന്‍ എവിടെ ആവും, അതും ദേവികക്ക് അറിയില്ല. ഈ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ അവനുണ്ടാവും. എന്തിനു വേണ്ടി ദേവികയെ ഒറ്റപ്പെട്ട ദ്വീപിലാക്കി അവന്‍ നടന്നന്നു.
എല്ലാമോര്‍ക്കുന്നു, ഒരു നേര്‍ചിത്രം പോലെ കണ്ണിന്റെ മുന്‍പില്‍ തെളിയുന്നു.
ജീവിതപാതയില്‍ അവള്‍ അവനെ കണ്ടു മുട്ടി. കണ്ട മാത്രയില്‍ തിരിച്ചറിഞ്ഞു. പോയ ജന്മത്തില്‍ എനിക്ക് കണ്ടെത്താന്‍ കഴിയാതെ പോയവന്‍.അവനില്ലാതെ അവള്‍ക്കു ജീവിക്കാന്‍ പറ്റില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍, ആദ്യമായി അവളില്‍ പ്രണയത്തിന്റെ വിത്തുകള്‍ പാകിയവന്‍. അതിനു വെള്ളവും വളവും നല്‍കി, വലിയൊരു മരമായി, പൂത്തുലഞ്ഞു.അതിന്റെ ഉന്മാദ ഗന്ധങ്ങളില്‍ എല്ലാം നഷ്ടപെട്ടവരായി, കാടുകളും മേടുകളും താണ്ടി നടന്നവര്‍. പ്രണയം സിരകളില്‍ അഗ്നിയായി ഒഴുകി , ആ അഗ്നിയില്‍ ശുദ്ധി ചെയ്ത രണ്ടു ആത്മാക്കളായി അവര്‍ മാറി.ഇനിയും ഒന്നിനും പിന്തിരിപ്പിക്കാനാവാത്ത വിധം ഒന്നായി തീര്‍ന്ന ആത്മാക്കള്‍.
പ്രണയത്തിന്റെ കനല്‍വഴികളിലൂടെ നിര്‍വാണത്തെ പ്രാപിക്കാമെന്നു അറിഞ്ഞ നിമിഷങ്ങള്‍ . ഒരു പുഴ ആയി ഒഴുകി സമുദ്രത്തില്‍ എത്തിച്ചേരാനുള്ള വെമ്പലിലായിരുന്നു അവര്‍ .
കടല്‍ത്തീരത്ത്‌ കൂടി കഥ പറഞ്ഞു നടന്ന നാളുകള്‍, സ്നേഹിച്ചതിലും കൂടുതല്‍ വഴക്കുകള്‍. ആ വഴക്കുകള്‍ തന്നെ ആണ് അവന്റെ സ്നേഹമെന്ന് തിരിച്ചറിവ്.കാടുകളും, മേടുകളും പുഴ ഒഴുകുന്ന വഴികളിലൂടെയും ഒരുമിച്ചു നടന്നു, പുഴയുടെ ഒഴുക്കിനൊപ്പം, അവരുടെ പ്രണയത്തെയും ഒഴുക്കി വിട്ടു, ഭൂമിയെ സ്വര്‍ഗമാക്കുന്ന പ്രണയകാലം അന്ത്യം വരെ നിലനിര്‍ത്താന്‍ മനസ്സ് കൊതിക്കുന്ന നാളുകള്‍ .
ഈ ജന്മത്തില്‍ കണ്ടു മുട്ടുവാനായി തന്നെ അവന്‍ അവളെ തേടി വന്നത്, എന്നിട്ടും വിധി അവള്‍ക്കായി തീര്‍ത്തു വച്ചത് അപൂര്‍ണമായ യാത്ര ആയിരുന്നു.അവന്‍ അവളെ വിട്ടു പോയി. ഇനിയും വരും ജന്മങ്ങളിലും അവനെ കാത്തിരിക്കാനാണ് അവളുടെ വിധി.
സത്യം ഉള്‍കൊള്ളാന്‍ ആവാതെ അവള്‍ മൌനത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് വീണു, അവളെ കര കയറ്റാന്‍ വീട്ടുകാര്‍ കണ്ടുപിടിച്ച ഇടം. അങ്ങനെ ആണ്, അവള്‍ അവിടെ എത്തിച്ചേരുന്നത്. സ്നേഹത്ത്തണലില്‍, മനസ്സിന്റെ സമനിലതെറ്റിയവളായി.
ശൂന്യതയില്‍ മുഖം അമര്‍ത്തി കിടന്നു അവള്‍ തേങ്ങി.അവളുടെ നില വിളികള്‍ ആരും കേട്ടില്ല. ആ തേങ്ങലുകള്‍ ശ്വാസം മുട്ടി അവളുടെ ഉള്ളില്‍ തന്നെ മരിച്ചു. ഒരിക്കലും വിട്ടു പോകില്ലെന്ന് ഉറക്കെ പറഞ്ഞും വിശ്വസിപ്പിച്ചും നടന്നവര്‍. എന്നിട്ടും അവന്‍ ഒരു വാക്ക് പോലും പറയാതെ നടന്നകന്നത്‌, ഉത്തരം കിട്ടാത്ത ചോദ്യമായി അവളില്‍ ചുറ്റി തിരിഞ്ഞു.
അവിനിനിയും ജീവിതത്തില്‍ ഇല്ല എന്ന തിരിച്ചറിവ് അവളെ എത്തിച്ചത് കടുത്ത വിഷാദത്തിലും. പിന്നെ അതൊരു ഉന്മാദത്തിന്റെ വക്കിലും. അവനില്ലാതെ ഒരു ജീവിതം അവള്‍ക്കു ഉള്‍കൊള്ളാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. വിധിയെ മറികടക്കാന്‍ ആവില്ലെന്ന സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി
ജീവിതയാത്രയില്‍ ചിലപ്പോള്‍ നമ്മള്‍ ആത്മാവിനോട് ചേര്‍ത്ത് വയ്ക്കുന്നവര്‍ നഷ്ടമാകും, അത് നഷ്ടമാകുമ്പോള്‍ അതുണ്ടാക്കുന്ന മുറിവ് വലുതാണ്‌. ആ വേദന സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ ചിലര്‍ മരണത്തെ അഭയം പ്രാപിക്കും, മറ്റു ചിലരുടെ മുന്നില്‍ ശൂന്യത മാത്രം.
തമോ ഗര്‍ത്തത്തില്‍ അകപെട്ടു പോയ അവളുടെ മുന്നില്‍ ശൂന്യത മാത്രം. ജീവതത്തിന്റെ നിറങ്ങള്‍ നഷ്ടപെട്ട അവള്‍ ജീവിതത്തിനും മരണത്തിനും ഇടയിലൂടെ കടന്നു പോയ നാളുകള്‍
സ്വാമിനിയുടെ വാക്കുകള്‍ ദേവികക്ക് ആശ്വാസമായി. പിന്നെ ജീവിതത്തിലേക്ക് നടന്നു കയറുമ്പോള്‍ അതുറച്ച കാല്‍ വെപ്പുകളോടെ ആയിരിക്കാന്‍ എല്ലാ മനശ്ശക്തിയും തന്നത് സ്വാമിനി ആണ്. ഓര്‍മകളെ ഉപേക്ഷിക്കാനും ഇന്നലകളെ കൈവിടാനും, ഇന്നിനുവേണ്ടി ജീവിക്കാന്‍ ഉപദേശിച്ചതും അവരാണ്.
അവളുടെ ഓര്‍മകളില്‍ ഇപ്പോള്‍ ഇന്നലെകളില്ല, ഇന്ന് മാത്രമേയുള്ളൂ. അവളുടെ കര്‍മങ്ങള്‍ പൂര്‍ണമാകാന്‍ എല്ലാം മറന്നേ പറ്റു. നിര്‍വാണത്തിലെക്കുള്ള പാതയില്‍ എല്ലാം ഓര്‍മകളും ഉപേക്ഷിച്ചേ പറ്റു. കര്‍മ്മങ്ങള്‍ കൊണ്ടേ ദൈവത്തെ അറിയൂ. അവളെക്കാള്‍ തീവ്രമായ വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍.
ഇനിയുള്ള കര്‍മ്മപഥം അതാകാനായിരുന്നു വിധി. കൊല്ലന്റെ ആലയില്‍ ചുട്ടെടുത്ത് അടിച്ചു പരത്തിയ ഇരുമ്പ് ദണ്ഡു പോലെ സ്വാമിനി അവളെ പരുവപ്പെടുത്തുകയായിരുന്നു. അടുത്ത കര്‍മത്തിനു വേണ്ടി.
അപൂര്‍ണമായി ഉപേക്ഷിച്ചു പോന്ന കര്‍മ്മങ്ങളുടെ പൂര്‍ണതക്കായി ദേവിക ഒരുങ്ങിക്കഴിഞ്ഞു.  

ഭൂമിയുടെ മരണം ,ആരാച്ചാര്‍, മനുഷ്യര്‍





ഫൈസല്‍ബാവ

"ഭൂമിക്കുമേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കുമേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യന്‍ ഭൂമിയുടെതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത് ".
റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറിവരികയാണ്. എന്നാല്‍ ഏറെ പുരോഗതി കൈവരിച്ചു എന്നവകാശപ്പേടുന്ന നാം ചെയ്യുതോ? കത്തിയമരാന്‍ പോകുന്ന ഈ ജീവന്റെ ഗോളത്തെ പറ്റി ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു ഗോളം ഉണ്ടായിരുന്നെന്ന് പറയാന്‍ പോലും മനുഷ്യവര്‍ഗം ബാക്കിയുണ്ടാവില്ല എന്ന കാര്യം ഓര്‍ത്താല്‍ നന്ന്. 
ശാസ്ത്രം അതിന്റെ ശുദ്ധമായ ഉത്സാഹത്തോടെ കണ്ടെത്തിയ കാര്യങ്ങളെ ഗുണകരമായി മാറ്റേണ്ടതിനു പകരം പലപ്പോഴും കച്ചവട താല്പര്യത്തിന്റെയും ലാഭക്കൊതിയുടെയും ഇടയില്‍ മനുഷ്യന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ നീങ്ങിയതിന്റെ ഫലമായി നിരവധി ദുരന്തങ്ങള്‍ നാം വിവിധ ഇടങ്ങളിലായി നാം കണ്ടുകഴിഞ്ഞു. ഇനിയെങ്കിലും നാം കൂടുതല്‍ ചിന്തിക്കേണ്ടത് ഏത് തരത്തിലുള്ള ഊര്‍ജ്ജമാണ് ഇനി നാം പ്രയോജനപ്പെടുത്തേണ്ടത് എന്നും എതെല്ലാം നാം തിരസ്ക്കരിക്കണം എന്നും തീരുമാനിക്കേണ്ട സമയമാണിത് ജപ്പാനിലെ ഫുക്കുഷിമ ആണവനിലയങ്ങളില്‍ നിന്നും ആണവവികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ത്തിയതിന്റെ അനന്തരഫലം നാം അനുഭവിക്കാന പോകുന്നു. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഇന്ത്യയില്‍ ജോതാപൂരില്‍ ആണവനിലയത്തിനെതിരെ മുറവിളികൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു. 
കൂടംകുളം ആണവ നിലയം എന്തുവന്നാലും പ്രവര്‍ത്തിക്കുമെന്ന് വാശിപിടിക്കുന്നു ജനകീയ സമരത്തെയും അടിച്ചൊതുക്കുന്നു   തീരദേശത്തെ സാധാരണക്കാരായ ജനങ്ങള്‍ നടത്തുന്ന ജീവന്റെ സമരത്തെ കണ്ടില്ലെന്നു നടിക്കുന്നു. ആണവോര്‍ജ്ജം തന്നെ ഇനി ലോകത്തിനു വേണ്ട എന്ന് ചിന്തിക്കേണ്ട സമയത്തും നാം ആണവോര്‍ജ്ജ ഉല്പാദനത്തെ വാനോളം പുകഴ്തി പാടുന്നു. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കറുത്തതാക്കാനെ ഈ നയം ഉപകരിക്കൂ എന്ന് ധൈര്യപൂര്‍വ്വം ആര് വിളിച്ച് പറയും. ഭൂമി അതിന്റെ സംഹാര താണ്ഡവമാടാന്‍ തുടങ്ങിയാല്‍ നാം ഇക്കാലമത്രയും നേടിയെടുത്ത ഒരറിവും, ഒരു ശക്തിയും ഒന്നിനും കൊള്ളാത്ത ഒന്നായി മാറുമെന്ന കാര്യം മനുഷ്യന്‍ മറക്കുന്നു. ജപ്പാനിലുണ്ടായ സുനാമി അതിന്റെ ഒരു മുന്നറിയിപ്പാണ്. ആഗോളതാപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും അതിനുള്ള ശാസ്ത്രജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം കൂടുതല്‍ കൂടുതല്‍ നാശത്തിലേക്കാണ് നാം പോയികൊണ്ടിരിക്കുന്നത്. വരും തലമുറ നമ്മെ ശപിക്കപെട്ടവരാക്കി മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട. 
സാങ്കേതിക ജ്ഞാനത്തെ പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഗുണകരമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണം പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ഒരു വികസനമാണ് നാം പിന്തുടരുന്നത്. ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതായാല്‍ അത്ഭുതപ്പെടേണ്ട എന്നാണ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സ് അഭിപ്രായപ്പെട്ടത്. മനുഷ്യവംശം അതിന്റെ ഊര്‍ജ്ജം നേടുന്നത് പ്രകൃതിയില്‍ നിന്നാണ്. സംസ്കാരങ്ങള്‍ വേരാഴ്ത്തുന്നതും പ്രകൃതിയില്‍ തന്നെ. അതിനാല്‍ പ്രകൃതിയെ നാശത്തില്‍നിന്നും രക്ഷിച്ചെ മതിയാകൂ. രാ‍ഷ്ട്രങ്ങള്‍ ഇതിനായി ഒന്നിക്കേണ്ടതുണ്ട്. ഐക്യ രാഷ്ട്രസഭ തയ്യാറാക്കിയ ചാര്‍ട്ടറില്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും സാമ്രാജ്യത്ത ശക്തികള്‍ നടത്തുന്ന ചൂഷണത്തെ തടുക്കാന്‍ പാകത്തിലുള്ള ശക്തി ഇന്ന് ഐക്യ രാഷ്ട്ര സഭക്ക് ഇല്ല എന്ന സത്യം നിലനില്‍ക്കുന്നു. ഉച്ചകോടികളും സമ്മേളനങ്ങളും അതാത് കാലത്ത് നടക്കുന്നു. ഭൂമിക്കുമേലുള്ള പ്രഹരം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിക്കുമേലുള്ള ഈ കടന്നാക്രമണത്തെ ഭൂമിയെ സ്നേഹിക്കുന്ന നാം ഓരോരുത്തരും മനസിലാക്കി പ്രവര്‍ത്തിക്കേണ്ട കാലമാണിത്. അണ്ണാരകണ്ണനും തന്നാലായത് എന്ന പോലെ നാം ഓരോരുത്തരും ചിന്തിച്ചാല്‍ വരാനിരിക്കുന്ന കറുത്ത നാളേയേ കൂറച്ചെങ്കിലും അകറ്റാന്‍ സാധിച്ചേക്കും. നാം നല്ലതെന്ന് കണ്ടെത്തി ഉപയോഗിച്ച പലതും പില്‍കാലത്ത് നമുക്ക് ഏറെ ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നതിന് ഉത്തമോദാഹരണമാണ് ആണവോര്‍ജ്ജം. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാശ്യത്തിനാണെങ്കില്‍ പോലും ഈ അപകടകാരിയായ മൂലകത്തെ നാം എവിടെ സുരക്ഷിതമായി കൊണ്ടുവെക്കുമെന്ന ചോദ്യം ഏവരേയും കുഴക്കുന്നതാണ്. 
 എന്തുകൊണ്ട് നമുക്കിത് വേണ്ട എന്ന് തീര്‍ത്ത് പറയാന്‍ കഴിയാതെ പോകുന്നു. ഉപയോഗശേഷം വലിച്ചെറിയുക എന്ന ചീത്ത ശീലത്തെ നമ്മുടെ ജീവിതത്തോട് ഒപ്പം ചേര്‍ത്തു പിടിച്ചതുമുതലാണ് ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടാന്‍ തുടങ്ങിയത്. നാം വലിച്ചെറിയുന്ന പ്ലസ്റ്റിക് മാലിന്യങ്ങളും, വ്യവസായ ശാലകള്‍ തുപ്പുന്ന വിഷപ്പുകയും, ജലാശയങ്ങളിലേക്ക് തുറന്നുവിടുന്ന വിഷദ്രാവകങ്ങളും, കൃഷിയിടങ്ങളില്‍ അടിക്കുന്ന കീടനാശിനികളും എല്ലാം തന്നെ ഇതിനകം ഭൂമിയെ കാര്‍ന്നു തിന്നു കഴിഞ്ഞു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മാലിന്യം തള്ളാന്‍ വേണ്ടി മാത്രം ഭൂമിയോളം വലിപ്പമുളാ മറ്റൊരു ഗോളം നാം കണ്ടെത്തേണ്ടിവരും. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആര്‍ത്തിക്കും വേണ്ടി ചൂഷണം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് കാല്‍കീഴിലെ മണ്ണാണെന്ന് മനുഷ്യന്‍ മറക്കുന്നു. എത്ര എഴുതിയാലും പറഞ്ഞാലും ഇതൊക്കെ തുടര്‍ക്കഥയാകുന്നു. 
പരിസ്ഥിതി വിഷയങ്ങളില്‍ ഇന്നും നാം എടുക്കുന്ന സമീപനം നോക്കുക്ക.. മാധവ് ഗാഡ്ഗില്‍ റിപ്പോട്ടിനെ തള്ളികളയണം എന്നാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. സര്‍ക്കാര്‍ അതിനായി ശ്രമിക്കുന്നു ഭരണ കക്ഷിക്കും പ്രതിപക്ഷത്തിനും മറുത്തൊരു അഭിപ്രായം പറയുന്നില്ല. എല്ലാവരും വികസനമെന്ന വാക്കില്‍ കുടുങ്ങി കിടക്കുന്നു എതിര്‍ത്തു പറഞ്ഞാല്‍ വികസന വിരോധികള്‍ ആകുമോ എന്ന ഭയം ഉള്ള നമ്മുടെ ചില രാഷ്ട്രീയ നേതൃത്വങ്ങള്‍ നിശബ്ദത പാലിക്കുന്നു.. ഹരിത എം എല്‍ എ എന്ന പേര് പത്രക്കാര്‍ വെറുതെ ചാര്‍ത്തിയവര്‍ പബ്ലിസിറ്റി കിട്ടില്ല എന്നുറപ്പ് ഉള്ളതിനാല്‍ മിണ്ടാതിരിക്കുന്നു. പരിസ്ഥിതി വിഷയങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ അതില്‍ സംസ്ഥാന തീരുമാനമെന്നോ രാഷ്ട്ര തീരുമാനമെന്നോ എന്നതിലുപരി ഭൂമിക്കിത് എത്ര കണ്ടു ബാധിക്കുന്നു എന്ന് നോക്കി തീരുമാനം എടുക്കാന്‍ തയ്യാറാകണം. അത്തരത്തില്‍ ഹരിത രാഷ്ട്രീയം പറയാന്‍ ധൈര്യമുള്ള ഒരൊറ്റ നേതാവും നമ്മുടെ രാഷ്ട്രീയ കക്ഷികളില്‍ ഇല്ല എന്നതാണ് ഏറെ കഷ്ടം...
എന്തായാലും വരാനിരിക്കുന്ന നാളുകള്‍ നാം കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും എന്ന ബോധം ഡെമോക്ലീസിന്റെ വാളായി നാം ഓരോരുത്തരുടെയും തലക്കുമീതെ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

ആനക്കോട്‌ കോട്ടജയം.


 മൂസാ കൊമ്പൻ


അര്‍ദ്ധരാത്രിയില്‍  പട്ടാള യൂണിഫോമിട്ട്  കൈ നീട്ടി സല്യൂട്ട് ചെയ്ത്
ഉയര്‍ന്ന ഓഫീസറുടെ നിര്‍ദേശങ്ങള്‍ക്ക്  യസ് സര്‍ ,യസ് സര്‍ എന്ന് മൂളി
കേട്ട് കൊണ്ട്   റെജിമെന്റിലെ അംഗങ്ങളോടൊപ്പം പരേഡ് ചെയ്തു  കുന്നിന്‍
മുകളിലെ ജീര്‍ണിച്ച ആനക്കോട്‌  കോട്ടയിലേക്ക് നടക്കുമ്പോള്‍ ഉള്ളില്‍
ഒരഭിമാനം തലയുയര്‍ത്തി നിന്നിരുന്നതിനെ  ഞാന്‍ നന്നായി ആസ്വദിച്ചു .

ഒപ്പം ഞാനറിയാതെ  ഉള്ളിലൊരു ഭയവും ഉടലെടുക്കുന്നുണ്ട്   ഇന്ന് വരെ ഒരു
യുദ്ധത്തിനും പോയിട്ടില്ല കണ്ടിട്ടുമില്ല , ബാരെക്കില്‍ ഇരിക്കുമ്പോള്‍
സീനിയര്‍ ഓഫീസര്‍മാര്‍ വിവരിക്കുന്ന കഥകളിലൂടേയും  ട്രെയിനിംഗ് പീരീഡിലെ
ക്ലാസ്സ്കളിലും   മാത്രമേ യുദ്ധത്തെ കുറിച്ച്  കേട്ടിട്ടുള്ളൂ . ഉള്ളില്‍
നുരഞ്ഞു പൊങ്ങുന്ന നാടിന്‍റെ കാവല്‍ക്കാരന്‍ എന്ന അഭിമാനത്തോടൊപ്പം , ഒരു
ചെറിയ ഉള്‍ഭയവും എന്നെ അലട്ടുന്നുണ്ട്.  പക്ഷെ അതിനെ പുറത്ത് കാണിക്കാനോ?
ബാറ്റാലിയനിലെ സുഹൃത്തുക്കളുമായി അത് പങ്കുവെക്കാനോ ഞാന്‍ മുതിരുന്നില്ല
.കാരണം അന്ന് ട്രെയിനിംഗ് പിരീഡില്‍  ഞങളുടെ ട്രൈനെര്‍ ബ്രിഗേഡിയര്‍
രത്തന്‍ സിംഗ് പറഞ്ഞത് മനസ്സില്‍ ഒരു പ്രതിധ്വനി കണക്കെ മുഴങ്ങി
കൊണ്ടിരുന്നു.  'ഒരു പട്ടാള ക്കാരന് ആയുധ ബലത്തെക്കാളും
തിണ്ണബലത്തേക്കാളും അത്യാവശ്യം മനോബലമാണ്' . ഉള്ളിലെ ഭീരുവിനെ ചങ്ങലയില്‍
തളച്ചു .മുഖത്തും അംഗചലനങ്ങളിലും ഗൌരവം പ്രകടിപ്പിച്ചു  ബറ്റാലിയനൊപ്പം
ഉയര്‍ത്തി പിടിച്ച തലയുമായി നടന്നു.




  ഏതാണ്ടു  കോട്ടയുടെ  അടുത്ത് എത്താറായപ്പോള്‍ തന്നെ ക്യാമ്പില്‍ നിന്ന്
കിട്ടിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്  ഞങ്ങള്‍ ഓരോരുത്തരും ആ കുന്നിനെ
വളയാനുള്ള ശ്രമങ്ങള്‍,തന്ത്ര പ്രധാന നീക്കങ്ങള്‍ ആരംഭിച്ചു.കോട്ട
പിടിച്ചടക്കിയിരിക്കുന്നത് ഏതോ സായുധ  തീവ്ര വാദി സംഘടന യുടെ ചാവേറുകള്‍
ആണ് .വരും ദിവസങ്ങളില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും പ്രധാനപെട്ട
സ്ഥലങ്ങളിലും ചാവേര്‍ ആക്രമണങ്ങള്‍ നടത്തി ആഭ്യന്തര കലാപം അഴിച്ചു വിട്ടു
സമാധാനാന്തരീക്ഷം തകര്‍ക്കുക . സര്‍ക്കാരിനെ അട്ടിമറിക്കുക.  തുടങ്ങിയ
ലക്ഷ്യങ്ങള്‍ ആണ് ഇവര്‍ക്കുള്ളതെന്നും മറ്റും രഹസ്യ അന്വേഷണ ഏജന്‍സി
കണ്ടെത്തി നല്‍കിയ  റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹെഡോഫീസില്‍
നിന്നിറങ്ങിയ   ഉത്തരവാണ് ,  ഈ ഓപ്പറേഷന്‍ .

അത് കൊണ്ട് തന്നെ ശത്രുവിന്‍റെ കരുത്ത് എത്രത്തോളം ആണെന്നോ ..? ഏതൊക്കെ
തരത്തില്‍ ഉള്ള ആയുധങ്ങള്‍ ആണ് ഉപയോഗിക്കുക എന്നോ യാതൊരു വിധ ധാരണകളും
ഇല്ല .ഏതാണ്ട് മുന്നൂറ്റി അന്‍പതോളം വരുന്ന  തീവ്രവാദികള്‍ മാത്രമാണ്
കോട്ടക്കകത്തുള്ളതെന്നും അതിമാരകമായ  ബോംബുകളും ഗ്രെനേഡുകളും തുടങ്ങി അതി
നൂതനമായ യാന്ത്രികത്തോക്ക് വരെ  അവരെ കൈവശമുണ്ടെന്ന   ധാരണയിലൂടെയാണ്
ഞങ്ങള്‍ മുന്നോട്ടു നീങ്ങുന്നത് .


സമുദ്ര നിരപ്പില്‍ നിന്ന് 650 മീറ്ററോളം ഉയരത്തില്‍ ആണ് കോട്ട
നില്‍കുന്നത് ചുറ്റിനും കരിങ്കല്ലില്‍ പണിത  ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന
 വീതിയേറിയ മതില്‍ കെട്ടും രണ്ടു നിലകളിലായി 200 ല്‍ അധികം മുറികളും
അനുബന്ധ കൊത്തളങ്ങളും  രണ്ടു  നടുമുറ്റവും  ഒരു ഭൂഗര്‍ഭ അറയുമടക്കം
വിശാലമായ ഒരു കൊട്ടാരം തന്നെ.  കാലം ജീര്‍ണത വരുത്തിയെങ്കിലും  പഴയകാല
പ്രതാപത്തിന്‍റെ അടയാളമെന്നോളം കാലത്തിന്‍റെ കാവല്‍ക്കാരനായി
നില്‍ക്കുന്ന ഈ കോട്ടയെ മോചിപ്പിക്കലിലൂടെ ഒരു രാജ്യത്തെ അല്ല  ഈ മണ്ണിലെ
ഒരായിരം നിരപരാധികളും നിഷ്കളങ്കരുമായ ജനതയുടെ ഉയിരാണ്   സംരക്ഷിക്കാന്‍
പോകുന്നത് എന്ന തിരിച്ചറിവ് ഓരോ ഭടനും പുത്തന്‍ ഊര്‍ജ്ജവും ആവേശവും
ഉണര്‍വും മാത്രമല്ല  തന്‍റെ ദൌത്ത്യത്തിന്‍റെ ഗൌരവവും ഓര്‍മപെടുത്തുന്ന
ഒന്നായിരുന്നു


ജാക്കറ്റിന്‍റെ വീതിയേറിയ കോളറിനു താഴെ  പിടിപ്പിച്ച   വയര്‍ലസ്സിലൂടെ
എത്തുന്ന സന്ദേശത്തിന് അനുസരിച്ച് ഞങ്ങള്‍ ഓരോരുത്തരും മുന്നേറുകയാണ്.
സൈനിക പഠന ക്യാബില്‍ നിന്നു പഠിച്ച  ഭൂപടപഠനം ഈ മുന്നേറ്റത്തില്‍
ഞങ്ങള്‍ക്ക് സഹായകമാവുന്നില്ല .ഈ കൂരിരുളില്‍  സ്വന്തം യുക്തിയുടെ
വെളിച്ചത്തിലാണ്  ഓരോ സൈനികനും  മുന്നേറ്റം നടത്തുന്നത് ജീവിതവും മരണവും
തമ്മില്‍  ധര്‍മവും അനീതിയും തമ്മില്‍ മാറ്റുരക്കാന്‍  ഇനി നിമിഷങ്ങളെ
ഒള്ളൂ .



കുന്നിന്‍റെ പാര്‍ശ്വങ്ങളില്‍ ഒട്ടിച്ചു വച്ച പോലെ നില്‍ക്കുന്ന ഉരുളന്‍
കല്ലുകള്‍ക്ക് ഇടയിലൂടെ വളര്‍ന്നു നില്‍കുന്ന ചങ്ങണ പുല്ലുകളില്‍
പിടിച്ചു മുകളില്‍ എത്തിപെടുക എന്നത് വളരെ പ്രയാസകരമായ ഒന്നായിരുന്നു .
മുട്ടിലിഴഞ്ഞു മുന്നേറുമ്പോള്‍ അറിയാതെ ഇളകി വീഴാന്‍ തയ്യാറായി
കിടക്കുന്ന ഏതെങ്കിലും ഒരു പാറക്കഷ്ണത്തില്‍ കാലോ കയ്യോ അറിയാതെ
തട്ടിയാല്‍ പിന്നെ ഓരോന്ന് ഓരോന്നായി താഴേക്ക് ഉരുളും ആ ഉരുളലില്‍
അന്തരീക്ഷം ശബ്ദ മുഖരിതമാവും    പരാജയത്തിന്‍റെ കയ്പ്പുനീരില്‍
ശവപെട്ടികളില്‍ ദേശീയ പതാക മൂടി  ആകാശത്തേക്ക് വെടി വക്കേണ്ടിവരും
ഓര്‍ത്തപ്പോള്‍ ഉള്ളിലെ ചങ്ങലകെട്ടില്‍ നിന്ന് ഭയം ഒരിക്കല്‍ കൂടി
പുറത്തേക്ക് തല നീട്ടിയോ എന്ന് സംശയിച്ചു ലക്ഷ്യത്തിലേക്കുള്ള ദുര്‍ഘട
പ്രയാണം ആരംഭിച്ചു .


അസ്ഥിയപ്പോലും മരവിപ്പിക്കുന്ന തരത്തിലുള്ള തണുപ്പ്  മുകളിലേക്കെത്തും
തോറും  കൂടി കൂടി വരുന്നു.ഇപ്പോള്‍ ഞാന്‍ കുന്നിന്‍റെ  മുക്കാല്‍
ഭാഗത്തോളം കയറി ഇരിക്കുന്നു ഇനിയുള്ള മുന്നേറ്റം ഏറ്റവും അപകടം
നിറഞ്ഞതാണ്‌  കോട്ടയുടെ രണ്ടാം നിലയില്‍ കാണുന്ന ജാലകങ്ങളിലൂടെ
വേണമെങ്കില്‍ ഞങ്ങളെ കോട്ടയിലുള്ളവര്‍ക്ക് കാണാം ...

അവര്‍ക്ക് ഞങ്ങളെ നിഷ്പ്രയാസം തുരത്താം . വയര്‍ലസ്സിലൂടെ  അപ്പോഴേക്കും
സന്ദേശം വന്നെത്തി കഴിഞ്ഞിരുന്നു ഭൂരിഭാഗം ഭടന്മാരും  കുന്നിന്‍റെ
മുകളില്‍ എത്താനായിട്ടുണ്ട്  എല്ലാവരും ആക്രമണത്തിനു തയ്യാറാവുക ഇനി
അവിടുന്ന് അങ്ങോട്ട്‌ ഏതു നിമിഷവും അത് സംഭവിക്കാം  ഉറങ്ങാത്ത കണ്ണുകളോടെ
ഞങ്ങടെ നീക്കത്തെ കാണാന്‍ വേണ്ടി മാത്രം അവരില്‍ ഒരാള്‍
ഉണര്‍ന്നിരിക്കുന്നുണ്ടാകാം  ഒരു പക്ഷെ അയാളുടെ ഒരു അര നിമിഷത്തെ കാഴ്ച
ഞങ്ങളില്‍ ഒരാളുടെയോ അല്ലങ്കില്‍ അയാളുടേയോ മരണമാണ് . ഞങ്ങളുടെ പുറത്തെ
ഭാണ്ടക്കെട്ടിലൂടെ  മരണവും ഈ കുന്നിന്‍റെ  മണ്ടയിലെത്തിയിട്ടുണ്ട്  .
"മരണം നിഴല്‍ രൂപമായി എപ്പോഴും നമ്മുടെ മുന്നിലോ പിന്നിലോ
പാര്‍ശ്വങ്ങളിലോ ആയി നിലകൊള്ളുന്നു  "

ഇനിയുള്ള നിമിഷങ്ങള്‍ ചിന്തകള്‍ക്കല്ല പ്രാധാന്യം ചിന്തകളെക്കാളും
വേഗത്തിലുള്ള പ്രവര്‍ത്തികള്‍ക്കാണ് പ്രാധാന്യം
എനിക്ക് പൊരുതാനുള്ള ആയുധങ്ങള്‍ സജ്ജീകരിച്ചു തുടങ്ങി അത്യാവശ്യം
ഗ്രെനേടുകള്‍ ഇസ്രായീല്‍ നിര്‍മിത സിക്സ്റ്റീന്‍ റൌണ്ട് ഓട്ടോമാറ്റിക്
ലോടെഡ് പിസ്റ്റള്‍ പിന്നെ ALR_47 ഗണത്തില്‍ പെടുന്ന മെഷീന്‍ ഗണ്‍
തുടങ്ങിയ ആയുധങ്ങളെല്ലാം സജ്ജമാക്കി ഹെഡ് ഫോണിലൂടെ കിട്ടുന്ന
നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മൂവിംഗ് തുടര്‍ന്ന് കൊണ്ട് കരിങ്കല്‍
കെട്ടിന്‍റെ മറവിലേക്ക് ഒരു സര്‍പ്പം കണക്കേ കുറ്റിക്കാടുകളുടെ
മറപിടിച്ചു ഇഴഞ്ഞു നീങ്ങുമ്പോള്‍

മനസ്സിലൊരേ ഒരു പ്രാര്‍ത്ഥനയേ... ഉണ്ടായിരുന്നുള്ളൂ പടച്ചവനെ ഒരാളുടേയും
കൈകൊണ്ടു ഞാനും എന്‍റെ കൈകൊണ്ടു മറ്റൊരാളും ജീവന്‍ വെടിയാന്‍ ഇടയാവല്ലേ
.... മതിലിനു മറപറ്റി അകത്തേക്ക് കടക്കാന്‍ പറ്റിയ വഴി നോക്കി നീങ്ങവേ...
ആ കൂരിരുളില്‍ അലിഞ്ഞു ചേര്‍ന്ന നിശബ്ദതയെ ഖണ്ഡിച്ചു  ഒരു സെക്കന്റില്‍
എവിടെ നിന്നോ ഉയര്‍ന്ന ആര്‍ത്തനാദം കാതില്‍ അലയടിച്ചു. നേരിയ ഒരു ഭയം
എന്നില്‍ വീണ്ടും തലപൊക്കുകയാണ്.


പക്ഷെ അപ്പോഴേക്കും സൈനികരായ അരുണും ഗോപാല്‍ സിങ്ങും എന്നെപ്പോലെ തന്നെ
അകത്തേക്ക് കിടക്കാനുള്ള വഴിതേടി എന്നോടൊപ്പം എത്തി കഴിഞ്ഞിരുന്നു. അവര്‍
രണ്ടാളും ഇതിനു മുമ്പും  ഓപ്പറേഷനുകളില്‍ പങ്കെടുത്തിട്ടുള്ളവരാണ് അരുണ്‍
പതിയെ കാതില്‍ പറഞ്ഞു കോട്ടയുടെ കാവലില്‍ ഉള്ള ഒരാള്‍ വീണു.ഇനി മൂന്നു
പേര്‍ കൂടി ഉണ്ടാവണം.ഈ അലര്‍ച്ച മറ്റു കാവല്‍ക്കാര്‍  കേള്‍ക്കാന്‍
സാധ്യത കൂടുതലാണ് .അത് കൊണ്ട് ഇനി കൂടുതല്‍ ശ്രദ്ധിച്ചു മൂവ് ചെയ്യുക  .
മുന്നില്‍ നില്‍ക്കുന്ന എന്നെ പിറകിലേക്ക് നിറുത്തി അരുണ്‍ മുന്നോട്ടു
നടന്നു . മതിലിന്‍റെ  തകര്‍ച്ച പറ്റിയ  ഒരു ഭാഗത്ത് എത്തിയപ്പോള്‍ അരുണ്‍
ഒന്ന് നിന്നു തകര്‍ന്ന ഭാഗത്തിലൂടെ ഇപ്പോള്‍ ഏറുമാടം പോലെ
കെട്ടിയുണ്ടാക്കിയ ഒന്നില്‍ അലര്‍ച്ച കേട്ട ഭാഗത്തേക്ക് നോക്കി തോക്കും
പിടിച്ച ഒരാള്‍ അരുണിന്‍റെ ശരീരത്തോട് ഒട്ടി നില്‍കുന്ന ഞാന്‍
പോലുമറിയാതെ അരുണിന്‍റെ കൈകള്‍ ചലിച്ചു ആരോ തള്ളിയിട്ട
ബാണ്ടക്കെട്ടുപോലെ ഒരു ശരീരം താഴേക്ക് പതിച്ചു അപ്പോഴേക്കും കോട്ട
ഉണര്‍ന്നു നിമിഷ നേരം കൊണ്ട് അങ്ങും ഇങ്ങും ഗ്രനേഡുകളും വെടിയുണ്ടകളും
പാറി പറന്നു ഗ്രെനേഡിന്‍റെ കാതടപ്പിക്കുന്ന ശബ്ദത്തിലും മരണം പുല്‍കുന്ന
ശരീരങ്ങള്‍ക്ക്  മുമ്പിലും  മരണ സമാനമായ നിസ്സംഗതയോടെ  നിര്‍ജീവമായി
നിന്ന എന്‍റെ അടിവയറ്റിന് മുട്ടുകൈകൊണ്ടു ഒരു പ്രഹരം ഏല്‍പിച്ചു കൊണ്ട്
ഗോപാല്‍ സിംഗ് അലറി  ഏയ്‌ കുത്താ ...........അറ്റാക്ക് ....

അടി വയറില്‍ കിട്ടിയ വേദനയില്‍ ഒന്ന് പകച്ചു പോയെങ്കിലും
പിന്നീടങ്ങോട്ട് ഞാന്‍ എന്നെ തന്നെ മറന്ന ആക്രമണത്തിലേക്ക് കടന്നു .
പൊട്ടിപൊളിഞ്ഞ മതിലിന്‍റെ വിടവിലേക്ക് കൊട്ടക്കകത്ത് നിന്നുതിര്‍ക്കുന്ന
ബുള്ള റ്റുകളെ  അതിജീവിച്ചു തികഞ്ഞ അഭ്യാസിയെപ്പോലെ കാരണം മറിഞ്ഞു കൊണ്ട്
കോട്ട ചുമരിനുഓരത്ത് ഞാന്‍ എത്തിയപ്പഴേക്കും എന്‍റെ കൈവഷമുണ്ടായിരുന്ന
പിസ്റ്റലില്‍ ഒരെണ്ണം എനിക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു .ഇവിടെ നഷ്ട
കണക്കുകള്‍ക്ക് പ്രസക്തി ഇല്ല .കൈ കണ്ണാവേണ്ട സമയം .എന്നെയും എന്‍റെ
രാജ്യത്തേയും രക്ഷിക്കേണ്ട ചുമതല എനിക്കുന്ടെന്ന ബോധ്യത്തോടെ തന്നെ ഓരോ
ജാലകങ്ങളിലേക്കും  നീട്ടി പിടിച്ച തോക്കുമായി നടന്നു മൂന്നാമത്തെ ജാലക
അഴിക്കു മുന്‍ബിലേക്ക് എത്തിയതും എന്‍റെ കരം കൊണ്ട് ഒരാളുടെ ജീവന്‍
അപഹരിച്ചു.പിന്നീട് ഞാന്‍ വീഴ്ത്തിയവര്‍ എത്രയെന്നു എനിക്ക് പോലും
തിട്ടമില്ലാത്ത മൂവിംഗ് .

ഗ്രെനേടുകളും  വെടിയുണ്ടകളും  താണ്ഡവ മാടുന്ന ഭീകര ശബ്ദങ്ങളും
മനുഷ്യരക്തത്തിന്റെയും  വെടിമരുന്നിന്‍റെയും സമ്മിശ്രമായ ഗന്ധവുമടക്കം
ഒരു യുദ്ധഭൂമിയുടെ യഥാര്‍ത്ഥമുഖം ഇപ്പോള്‍ ആനക്കോടിന്‍റെ
കോട്ടക്കുള്ളില്‍ ഉണ്ട് രണ്ടു പക്ഷത്തും ഒരു പോലെ ആളപായമുണ്ട് .ഞാനും
അരുണും പ്രതിബന്ധങ്ങളെ  നിഷ്കാസനം ചെയ്തു മുന്നേറി ഭൂഗര്‍ഭ അറയിലേക്ക്
കടന്നു. ഒപ്പം ഞങ്ങള്‍ക്കൊപ്പം എന്നപോലെ  ഗോപാല്‍ സിങ്ങും അവിടേക്കെത്തി.
ഇതിനിടയില്‍ കൊണ്ട് വന്ന ഗ്രെനെടുകള്‍  തീര്‍ന്നു
കഴിഞ്ഞിരിക്കുന്നു .അവശേഷിക്കുന്ന ആയുധം  ഗണ്ണുകള്‍ മാത്രം .ഭൂര്‍ഗര്‍ഭ
അറയിലേക്ക് കടന്നതും അവിടെ ഒരാളെയും ഒറ്റ നോട്ടത്തില്‍ കാണാന്‍
കഴിഞ്ഞില്ലങ്കിലും ഞങ്ങള്‍ മുന്ന് പേരും അറ അരിച്ചു പെറുക്കാന്‍ തന്നെ
തീരുമാനിച്ചു മുന്നോട്ട് കാല്‍ വെച്ചതും  പതിനാറോളം വരുന്ന തീവ്ര
വാദികള്‍ ഞങ്ങളെ വളഞ്ഞതും ഒരുമിച്ചായിരുന്നു   .

അപ്രതീക്ഷിതമായ ആ നീക്കത്തില്‍ ഒന്ന് പകച്ചു പോയെങ്കിലും ധൈര്യം
വീണ്ടെടുത്ത്  പോരാടി അവരില്‍ പത്തോളം ആളുകള്‍ വീണു പക്ഷെ ഗോപാല്‍
സിംഗിന്‍റെ  കൈക്കും കാലിനും വെടിയേറ്റു അദ്ദേഹത്തിന്‍റെ  വീഴ്ചക്കൊപ്പം
തന്നെ
എന്‍റെ ആയുധത്തിലെ തിര തീര്‍ന്നു പോയിരിക്കുന്നു പിസ്റ്റ ലുകള്‍ നേരെത്തെ
നഷടപെട്ടു റീ ലോഡ് ചെയ്യാനുള്ള catridge പാന്റ്സിന്‍റെ പോകറ്റില്‍ ഉണ്ട്
. അതെടുക്കണമെങ്കില്‍ ഒന്ന് കുനിയല്‍ അത്യാവശ്യമാണ് . കുനിഞ്ഞാല്‍ പിന്നെ
നിവരല്‍ ഒരിക്കലും സാധ്യമാവണമെന്നില്ല .അപ്പോഴും അരുണ്‍ നിര്‍ഭയത്തോടെ
ലക്‌ഷ്യം കണക്കാക്കി ഷൂട്ട്‌ ചെയ്ത് കൊണ്ട് പ്രതിരോധം തീര്‍ക്കുന്നുണ്ട്
എന്‍റെ  വിഷമം മനസ്സിലാക്കിയ  അരുണ്‍ എന്നെ കവര്‍ ചയ്തു നിന്ന് കൊണ്ട്
ഷൂട്ടിംഗ് തുടരുന്നുണ്ടെങ്കിലും അധിക സമയം പിടിച്ചു നില്‍ക്കാനാവുകയില്ല
കാരണം  എന്‍റെ അതേ അവസ്ഥ അരുണിനും സംഭവിക്കാന്‍ പോവുകയാണ് .

മരണത്തിലേക്ക് നടക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി എന്ന ചിന്തയില്‍
ദൈവത്തെ വിളിചിരിക്കുമ്പോള്‍  വീണു കിടക്കുന്ന ഗോപാല്‍ജി കാലിലൊന്നു
തോന്ടിയോ എന്ന സംശയത്തോടെ താഴേക്ക് നോക്കുമ്പോള്‍ ഗോപാല്‍ജിയുടെ ഗണ്‍
കിടക്കുന്നു .കയ്യിലെ ഉപയോഗ ശൂന്യമായ  ഗണ്‍ താഴേക്കിട്ട് ഗോപാല്‍ ജിയുടെ
ഗണ്‍ കാലു കൊണ്ട് പൊക്കി എടുത്തു
വീണ്ടും ഷൂട്ട്‌ ചെയ്യാനൊരുങ്ങുമ്പോള്‍ മൂന്നു ശത്രുക്കളും അരുണിന്‍റെ
ഉണ്ട തീര്‍ന്ന തോക്കും. മൂന്നാളുടെയും നെഞ്ചിന്‍ കൂടിലേക്ക് നിര്‍ഭയം
ഉണ്ടാപായിച്ചു വിജയ ശ്രീ ലാളിതരായി ഭൂഗര്‍ഭ അറയില്‍ നിന്നും പുറത്തു
വരുമ്പോള്‍ കാണാമായിരുന്നു  കോട്ട കീഴടക്കിയ സഹപ്രവര്‍ത്തകരുടെ ആരവങ്ങളും
 ഉദയ സൂര്യന്‍റെ വിജയാഭിവാദ്യവും  .

പാര്‍വ്വതി ബവുള്‍ പാടുന്നു



രമേശ്‌ കുടമാളൂര്‍


പാര്‍വ്വതി  ബവുള്‍  പാടുന്നു -വംഗനാട്ടിലെ

വന്യതേജസ്സുണര്‍ന്നൊരു സ്വര്‍ണ്ണ നാളമായ്
ഇരുളാണ്ട വാഴ്വിന്നരങ്ങില്‍ ജ്വലിക്കവെ
അതുകേട്ടുണര്‍ന്നെന്റെ മനവുമാടുന്നൊരു
മകുടിയാല്‍ നാഗമെന്നതുപോലെ.

ഒരു കൈയിലേകതാര, മറുകയ്യില്‍ ദുഗ്ഗിയും.

പാര്‍വ്വതി  ബവുള്‍  പാടുന്നു -കാവിയുടുത്ത്
തീവ്രരാഗത്തിന്റെ കനലില്‍ മുഖമെരിച്ച്
ജടയാര്‍ന്ന നീള്‍ മുടിയുലഞ്ഞ് ദുര്‍ഗ്ഗയെപ്പോലെ
ആടുന്നു പാടുന്നു പാര്‍വതി.

ഇരുമുളന്തണ്ടിന്നിടയില്‍ തുടിക്കുന്ന

തന്തിയില്‍ വിരല്‍ തൊട്ടുണര്‍ത്തുമനുസ്യൂത
മായൊരോങ്കാരവും ദുഗ്ഗിയില്‍ തുടികൊട്ടി
യുണരുന്ന ചടുലവേഗ ഹൃദയ താളവും

പാര്‍വ്വതി ബവുള്‍ പാടുന്നു ആറിന്ദ്രിയങ്ങള്‍-

ക്കതീതയായ്‌ ഗുരുവിനെത്തൊട്ട്
അവധൂത സിദ്ധയായ്‌ ഉലകമാകെ നാഗ
തളകളിളകും ചുവടില്‍ തുടിപ്പിച്ച്‌
*ജനന മരണങ്ങളെ അറിഞ്ഞും അളന്നും
രാധയായ്‌ കൃഷ്ണനെ തിരഞ്ഞും ചേര്‍ന്നലിഞ്ഞും

പാര്‍വ്വതി ബവുള്‍ പാടിടുമ്പോള്‍ സ്വരങ്ങള്‍

അര്‍ത്ഥം തുടിക്കുന്ന വാക്കിന്റെ ഭൌതിക
ദേഹത്തില്‍ നിന്നൂര്‍ന്നിറങ്ങി, അത്ഭുത
സ്ഥായിയാമാരോഹണവരോഹണങ്ങളുടെ
പരമാത്മ ഭാവത്തിലലിയുന്നു.
ഗഗനചാരികളായ്‌ പറന്നു പോകുന്നു.

പിന്നെയൊരു ക്ഷണിക ബോധത്തിന്റെ മിന്നല്‍-

പ്പിണരായി മണ്ണിന്നിരുട്ടിലേയ്ക്കൂര്‍ന്നി
റങ്ങുന്നു
എല്ലാം ജ്വലിപ്പിച്ചെരിയും വെളിച്ചമായ്‌
ഉത്തുംഗമുന്മത്തമാമൊരു ലഹരിയായ്‌
ഭക്തിയായ്‌, ശക്തിയായ്‌, പരമമാം സായൂജ്യ
കൈവല്യമായി, കനിവിന്‍ കരുത്തായി
പാര്‍വ്വതി പാട്ടു തുടരുന്നു....


*ജനനൊ മരണൊ
രാധാഭാവ്‌

എന്നിവ പാര്‍വ്വതി ബവുളിന്റെ പ്രശസ്ത ബവുള്‍ ഗാനങ്ങള്‍

അക്ഷരരേഖ


       ആർ.ശ്രീലതാ വർമ്മ

ഒരു ഗാനം കൂടി
            സംഗീതനിർഭരമാണ് ലോകം.കാറ്റിനും കടലിനും മഴയ്ക്കും മാത്രമല്ല വെയിലിനും നിലാവിനും സംഗീതമുണ്ട്.ഈണവും താളവും ഇഴചേർന്ന ഒരു സംഗീതികയാണ് മനുഷ്യജീവിതം.സ്വരക്രമത്തിലെ ആരോഹണാവരോഹണത്തിനു തുല്യമായി ജനിമൃതികൾ,ഉയർച്ച താഴ്ചകൾ,ദേശ,കാല,ഭാഷാസംസ്കാരങ്
ങൾക്കതീതമായി ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് സംഗീതം.മറ്റൊരു വിധത്തിൽ പറഞ്ഞാൽ സംഗീതത്തിന്റെ ഭാഷ സാർവലൗകികമാണ്.മനസ്സിനെ ഇത്രയേറെ സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു കലയും ഇല്ല.
    ദൃശ്യമാധ്യമങ്ങൾക്കും ഡിജിറ്റൽ സംസ്കൃതിക്കും മുൻപ് വിനോദോപാധി എന്ന നിലയിൽ ശ്രവ്യമാധ്യമമായ റേഡിയോയ്ക്ക് സമഗ്രാധിപത്യമുണ്ടായിരുന്ന ഒരു കാലം.അന്ന് ചലച്ചിത്രഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീതപരിപാടികൾ കേൾക്കാനാണ് ജനം ഏറ്റവുമധികം കാതോർത്തിരുന്നത്.ഓർമ്മവച്ച കാലം മുതൽ പാടിയും പറഞ്ഞും റേഡിയോ വീട്ടിലെ ഒരംഗം തന്നെയായിരുന്നു.ചലച്ചിത്രഗാനങ്ങളുടെ അനന്തമായ ഒരു പ്രവാഹമാണ് അന്ന് മനസ്സിലേക്ക് ഒഴുകിയെത്തിയത്.കേട്ടഗാനവും കേൾക്കാത്ത ഗാനവും ഒരുപോലെ മധുരതരമായിത്തീർന്ന ഒരു സുവർണയുഗമായിരുന്നു അത്.മലയാളിയുടെ ശ്രവ്യസംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഈ ടെലിവിഷൻ പൂർവയുഗത്തിനുണ്ടായിരുന്ന പങ്ക് നിർണായകമാണ്.
               ഇന്ന് നാം തിരക്കുകൾക്ക് നടുവിലാണ്.സ്വസ്ഥമായി ഇരുന്ന് പാട്ടുകേൾക്കാൻ കഴിയാത്ത സ്ഥിതി.ഐ പോഡ് വഴി,അല്ലെങ്കിൽ മൊബൈൽ ഫോൺ വഴി പാട്ട് കേൾക്കുന്നവരെ കൂടുതലും കണ്ടുമുട്ടുക യാത്രാവേളകളിലാണ്.പണിത്തിരക്കുകളിൽ നട്ടംതിരിയുമ്പോൾ,അടുക്കളയുടെ മൂലയിൽ സ്ഥിരമായി സ്ഥാനമുറപ്പിച്ചിട്ടുള്ള മ്യൂസിക് സിസ്റ്റം എന്നെ സംബന്ധിച്ച് ഏറെ സന്തോഷകരമാണ്.പ്രഷർ കുക്കറിന്റെ ഉച്ചത്തിലുള്ള വിസിലുകൾക്കിടയിലും നിലച്ചുപോകാതെ അലയടിക്കുന്ന ഗാനതരംഗങ്ങൾ അന്തരീക്ഷത്തിൽ പടർത്തുന്ന ലാഘവത്വം ഒന്നു വേറെയാണ്.
              സംഗീതസംബന്ധിയായ റിയാലിറ്റി ഷോകളിൽ സംഗീതാഭിരുചി,സംഗീതാഭിമുഖ്യം,സംഗീതവൈദഗ്ധ്യം ഇവയെല്ലാം എങ്ങനെ പരിചരിക്കപ്പെടുന്നു എന്നത് വേറിട്ട നിരീക്ഷണങ്ങൾക്ക് വിധേയമാക്കേണ്ട വിഷയങ്ങളാണ്.മനസ്സിനെ സാന്ത്വനിപ്പിക്കാനോ,ഉദാത്ത തലങ്ങളിലേക്ക് നയിക്കാനോ കഴിയുന്ന യാതൊന്നും ഇത്തരം മത്സരവേദികൾ കാഴ്ചവയ്ക്കുന്നില്ല എന്നതാണ് യാഥാർഥ്യം.വൈവിധ്യ വൈചിത്ര്യങ്ങൾക്കായി പരക്കം പായുന്നതിനിടെ സംഗീതത്തിന്റെ തനിമയും ഹൃദയഹാരിത്വവും ചോർന്നുപോകുന്നത് കഷ്ടമാണ്.റിയാലിറ്റി ഷോകളിൽ ആക്രോശങ്ങളും അട്ടഹാസങ്ങളും ഓരിയിടലുകളും നിറച്ച്,ക്രുദ്ധമായ മുഖഭാവത്തോടെ പല മത്സരാർഥികളും പോരിലേർപ്പെടുന്നതു പോലെ പാടുന്നത് കണ്ടിട്ടുണ്ട്,സംഘർഷങ്ങൾ ഇല്ലാതാക്കാൻ കഴിയുന്ന സംഗീതത്തെ ഇങ്ങനെ സംഘർഷഭരിതമായി സമീപിക്കുന്നുവല്ലോ  എന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്.

          ഒരു ദിവസം ഒരു പാട്ടെങ്കിലും കേൾക്കാത്തവരുണ്ടോ?ഇല്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.കാരണം,മനുഷ്യമനസ്സിനെ ആർദ്രമാക്കാൻ സംഗീതത്തിനു കഴിയുന്നതുപോലെ മറ്റൊന്നിനും കഴിയില്ല.കേൾക്കുന്നത് ഏതുതരം സംഗീതമായാലും അത് നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു,സ്വാധീനിക്കുന്നു.ഭാഷയ്ക്കും ദേശത്തിനും സംസ്കാരത്തിനും അതീതമായി സംഗീതം ആസ്വദിക്കപ്പെടുന്നു.ചില പാട്ടുകൾ സമുദ്രത്തിന്റെ ആഴങ്ങളെ ഓർമ്മിപ്പിക്കുന്നു.മറ്റ് ചിലത് പ്രഭാതകാന്തിയും നക്ഷത്രശോഭയും പകരുന്നു.ഭാവനയുടെ ഉത്തുംഗ ശൃംഗങ്ങളിലേക്ക് ശ്രോതാക്കളെ കൂട്ടിക്കൊണ്ടു പോകുന്നു.സമയക്കുറവിനീക്കുറിച്ചുള്ള നമ്മുടെ പരാതികൾക്ക് ഒരിക്കലും അവസാനമില്ല.എങ്കിലും ചില മാത്രകളിൽ നമ്മൾ സംഗീതത്തിൽ ജീവിക്കുന്നു,അടുത്ത ഗാനത്തിനായി കാതോർത്ത്,കാത്തുകാത്ത്.

ബൗബൗ



 ശ്രീകൃഷ്ണദാസ് മാത്തൂർ
അധികപ്പററാമോരു നായ
ഏറു കൊണ്ട കാലില്‍ കാലം
പൊട്ടിയൊലിപ്പിച്ചു മോങ്ങി.
ഒരു വണ്ടിയും നിന്നില്ല.

തന്നോടു തന്നെ കുരച്ച് 
കുലം തോണ്ടിയ പട്ടിണി
നെഞ്ചിന്‍ കൂട്ടിലിരുന്നു പിടച്ചു,
ഒരു ചെമ്പരത്തിയും വിടര്‍ന്നില്ല,
ഹൃദയമെന്ന പെരിലലിഞ്ഞില്ല.

മുന്നില്‍ തീവെട്ടി, പിന്നില്‍ ചെങ്കണ്ണ് ,
ഈ മദിരോത്സവ ജാഥക്കു നീ 
കുറുക്കു ചാടിത്തീര്‍ന്നാലാര്‍ക്കു ചേതം?

നിന്റെ ചോര നഗരത്തിനു 
വെറും വണ്ടിപോയ പാട് ,
അതിലെ കിതപ്പില്‍ യുഗത്തിന്റെ 
ഏറ്റം ദീനമാം ചൊല്‍ക്കവിത-
"ബൌ..ബൌ.."

താളബോധത്തിനരോചകം..

വാക്കിനൊരു മറുവാക്ക്


ഗീത മുന്നൂര്‍‍ക്കോട്

അനാദിവാത്സല്യമായമ്മത-
ന്നാദ്യ മുലപ്പാ‍ല്‍ വാക്കമ്മ
പൂമൊട്ടിടുവിച്ച്
വിടര്‍ന്ന രാസമന്ത്രത്തിലെ
കുട്ടിക്കളിച്ചേല് !

വിരിഞ്ഞുചിരിച്ച കൗമാരപ്പൂ -
വുണ്ടാക്കിയ തൂമണവാക്ക്
കാറ്റെടുത്തു….

വാക്കില്‍മോഹിച്ചതൊക്കെ
മേഘങ്ങള്‍വലിച്ചെടുത്തു…..

പ്രണയപ്പൂക്കളായത്
കിണറാഴത്തിലെ ചതിയില്‍
ചെളി പുരണ്ടു….

കാണാമറയത്തു നിന്നും വന്ന്
ഏതോ വാക്കുകള്‍
മാറാവ്യാധി പിടിച്ച്
തടവറകളില്‍ഇരുട്ടും കുടിച്ചു

 ജീര്‍ണ്ണിച്ചതില്‍ച്ചിലത്
ചിതലെടുത്തു….

ഉണ്ടകളാക്കിയെറിഞ്ഞതൊക്കെ
തിരിച്ചടുത്തു…..
വാളായി വീശിയത്
മിന്നല്‍ പ്പിണറുകളായി…..

മധുരം പുരട്ടിയവയെല്ലാം
അശ്രദ്ധയുടെ ചവര്‍പ്പിലുരുണ്ട്
കയ്ച്ചു തികട്ടി….

ഉള്ളടക്കാനുള്ള വാക്കുകള്‍ക്ക്
കാതും, കണ്ണും കരളും
കവാടങ്ങള്‍തുറന്നതേയുള്ളൂ….
പെരുക്കിപ്പെരുകിയവ
നോവുകളായ് ഒരുമ്പെട്ടപ്പോള്‍
ചിനക്കിയിട്ട നിനവില്‍
രക്തച്ചാട്ടം !

ഇനി വേണം മറുവാക്ക്
ഹൃദയച്ചുവപ്പില്‍മുക്കി
കത്തിക്കട്ടെ
എന്റെ വാക്കിനെ
ഒരു നാളമായി
ഇരുട്ടാകും മുമ്പ്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...