20 Jul 2015

malayalasameksha july 15-august 15/2015

  മലയാളസമീക്ഷ ഗ്ളോബൽ പ്രതിഭാ പുരസ്കാങ്ങൾ/2015

മലയാളസമീക്ഷ ഓൺലൈൻ മാഗസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ നിന്നുള്ള അഞ്ച് പ്രതിഭകളെ പുരസ്കാരം നല്കി ആദരിക്കുന്നു.
പ്രമുഖ മറുനാടൻ സംഘടനയെ പുരസ്കാരം നല്കി ആദരിക്കുന്നു.
സാഹിത്യം, സംസ്കാരം, സംരഭകത്വം, ചിന്ത, വാക്ക് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികളുടെ പേരുകൾ നിർദേശിക്കാം.
പ്രസാധനം, കവിത, കഥ, ബ്ളോഗ്, വെബ്സൈറ്റ്, പ്രവാസം,  , സിനിമ, സംരംഭകത്വം എന്നീ മേഖലകളിൽ മികച്ച സംഭാവന നല്കിയവരെയാണ്‌ പരിഗണിക്കുന്നത്.
പ്രസാധകൻ:  ശൈലേഷ് തൃക്കളത്തൂർ /ഫോൺ: 9446033362

 

 

ഉള്ളടക്കം 

ലേഖനം  

ഇല്ലത്ത് നിന്ന് പോകാതെ അമ്മാത്തെത്താൻ 

സി. രാധാകൃഷ്ണൻ

അനുഭവങ്ങളുടെ  പൊരുൾ 

എം.തോമസ് മാത്യു

ചിത്രകലയിലെ വിശുദ്ധി: കെ.വി ഹരിദാസൻ 

കാട്ടൂർ  നാരായണപിള്ള 

സൗഹൃദത്തിന്റെ  ശക്തി 

ജോണ്‍  മുഴുത്തേറ്റ്

ഒരു കുരുവിയുടെ  വീഴ്ചയും  പറവകളുടെ സ്നേഹലോകവും 

ഫൈസൽ ബാവ

ഒഴുക്ക്  നിലച്ച  ഗാനവാഹിനി 

ടി.പി.ശാസ്തമംഗലം

അഭിമുഖം

ഏറ്റവും നല്ല കവിത മൗനമാണ് : ഡോ  കെ.ജി .ബാലകൃഷ്ണൻ

നാളികേര കൃഷി 

ഭാവിയുടെ  വാഗ്ദാനങ്ങളായ ഉൽപ്പന്നങ്ങളുണ്ടാകട്ടെ 

നാളികേരമേഖലയിൽ നിന്നും

ടി കെ.ജോസ്‌  ഐ എ എസ്

വിപണി സാധ്യതകൾ  അറിഞ്ഞ്  ഉല്പാദനം 

ആർ  ജ്ഞാനദേവൻ

നാളികേര വിപണിയിലെ  ചില വ്യതിയാനങ്ങൾ 

സി ഡി ബി

വിപണന വിജയം  യാദൃശ്ചികമല്ല 

കെ എസ്  സെബാസ്റ്യൻ 

37 തെങ്ങിൽ നിന്ന്  ഗോപിക്ക് ലഭിച്ചത്   1 20 000 

ആബേ  ജേക്കബ്

നാളികേര വിപണിയിലേക്ക്  വിദേശ ഉൽപ്പന്നങ്ങളുടെ  വരവ് 

സിഡിബി ലേഖകർ

കവിത 

ജൂലായ്‌  കവിതകൾ 

ഡോ .കെ.ജി.ബാലകൃഷ്ണൻ

നചികേതസ്സിന്റെ   സത്യം 

സുന്ദരം  ധനുവച്ചപുരം

റെയിൽപ്പാളത്തിലെ ആട് 

രാജു  കാഞ്ഞിരങ്ങാട്

വസന്തം 

ശ്രീദേവി നായർ

നിഴൽ 

സലോമി ജോണ്‍  വത്സൻ

ആറാട്ട് മുണ്ടൻ

കാവിൽ  രാജ്

രണ്ടു കവിതകൾ 

അൻവർ ഷാ  ഉമയനല്ലൂർ

വാക്കും മൊഴിയും

സജീവ്

കഥ 

വർഗ്ഗീസ് ചാക്കോയ്ക്ക്  ഓണമാഘോഷിക്കാം 

സുനിൽ എം എസ്

സാക്ഷി 

ബാബു  ആലപ്പുഴ 

ശിഷ്ടം 

ദീപു ശശി  തത്തം പള്ളി

പുതിയ പുസ്തകം 

ശ്രീനാരായണായ

The Show, വെളിച്ചം



-
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------- 
"People from a planet without flowers would think we must be mad with joy the whole time to have such things about us."

~ Iris Murdoch

കണ്ണുള്ളവന് കാണാൻ 
(അതെ,കാണാൻ)
മുന്നിൽ 
പിന്നിൽ 
ഉള്ളിനുള്ളിൽ-
അകംപൊരുളിൽ
പൂക്കളുണ്ടാകും.

*ആകാശത്ത്
ആദിത്യനുണ്ടാകും.

കച്ച് കുച്ചടിക്കും 
ഇരുൾപ്പരപ്പിൽ
ഒരു തിരിയെരിയും 
മണ്‍ചിരാതുണ്ടാകും.

ഇരുമിഴി നിറയും 
നറുനിലാവുണ്ടാകും.

ഒരു കുഞ്ഞുതാരകം
അറിവ് കിനിയും 
മിഴിചിമ്മിത്തുറന്ന്,
പൂവിരൽ തുമ്പിനാൽ 
പൊൻനൂലിഴകളിൽ 
മൃദുവായ് 
മധുരമായ് 
ഈണമിടും
നാദവീചി,
അലസമായ്
നിൻ തിരു-
നെറ്റിത്തടത്തിലേയ്ക്കുതിരും 
അളകാവലി ലോലമായ്‌ 
തഴുകു-
മിളംകാറ്റിൻ 
കവിത-
ഒഴുകിയെത്തുന്നതിൻ
കുളിരിൽ,
അലിഞ്ഞലിഞ്ഞ്‌,
കനിവിൻ
കൂമ്പാരമുൾത്തുടിപ്പായി
ഉണർത്തും,
അഞ്ചറിവിൻ 
ഒളി തെളിയും 
വിളക്കുണ്ടാകും!

(2.)
1  നീ പറഞ്ഞു: 
വെളിച്ചമേ, നയിച്ചാലും!
2  നീ തന്നെ പറഞ്ഞു:
അത് വെളിച്ചം!
ആധുനിക-പൌരാണിക-
ശാസ്ത്രം 
അടിവരയിട്ടു:
അത് 
വെളിച്ചപ്പൊട്ടുകൾ തൻ 
തീരാധാരയുടെ
തെളിച്ചം! 
പണ്ടെ ഋഷി പറഞ്ഞു:
അത് തെളിവാണ്;
അത് വെളിവാണ്;
3 നീയാണ്. 
------------------------------------------------------   
കുറിപ്പ് -
*ആകാശം= Space, In-space(7th Sense) 
1 നീ = ക്രിസ്തുദേവൻ
2 നീ = ഗുരുദേവൻ 
 3 നീ = ഉണ്മ
-----------------------------------------------------------------------
dr.k.g.balakrishnan - 9447320801
drbalakrishnankg@gmail.com
----------------------------------------------------------------------
 
 
The Show
------------------------------
--------------

It is a Mirage- the Sunset-
It is the magic feel; says the Scientist;
But
As Life, it is the conjuring True-untrue;
The lie; as the Time; the bolt from the blue;
Yes;
Rotating the Earth;
To sculpture the Moment;
Rather the tiny measureless Measure the Quantum;
The Wave waving to the past;
To be the jubilant Future;
Echoing to the Conundrum;
To be the spelling Continuum;
The Wheel wheeling with nil momentum;
The pace always always cent percent uniform.

How much clever;
The Sun is!
Just pretending;
Dawning,setting;
And moving!

Fooling my Eye;
Confusing my Know;
Reigning the System;
Ordering the Season;
What an amazing Show!

Rotating the Globe;
To spin the Time;
To mark rather;
Not to frame.

The Time,
The Eternal;
It is There;
Here n Everywhere!
---------------------------------------------
Bhaaratheeyakavitha-66-7-7-2-15
The Show
dr.k.g.balakrishnan
Poet from Bhaaratham,the Ancient Land.
-------------------------------------------------------  

 

19 Jul 2015

ശ്രീനാരായണായ

 

എം  കെ  ഹരികുമാറിന്റെ നോവൽ   ശ്രീനാരായണായ

ആഗസ്റ്റ്‌  മാസത്തിൽ  പ്രസിദ്ധീകരിക്കുന്നു 

വില 500/  പേജ്  അഞ്ഞൂറിനു മുകളിൽ 

ഫോ; 9995312097

 

ആറാട്ടുമുണ്ടൻ

        


കാവിൽരാജ്‌  

കേരളനാടുഭരിച്ചൊരു ധീരനാം
പേരേറും രാജാവുണ്ടായിരുന്നു
കാരണം കൂടാതെ ആ ബലിമന്നനെ
വേരോടെ മാറ്റുകയായിരുന്നു.

എല്ലാർക്കും സമ്മതനായിരുന്നു ബലി
ണല്ലോരു നീതിമാനായിരുന്നു
നല്ലവരെയെന്നും തല്ലിയിറക്കുവാൻ
ഇല്ലാത്ത കുറ്റങ്ങൾ കാണുമല്ലോ.

വാമനമൂർത്തിയാലന്നത്തെ കേരളം
മൂന്നടി മാണ്ണാക്കി മാറ്റിയപ്പോൾ
പൊന്നിൻ കിരീടമഴിച്ചു മഹാബലി
നിന്നു,ശിരസ്സും കുനിച്ചുംകൊണ്ടേ.

ത്യാഗിയാം ആസുര രാജനെ പാതാള
ലോകത്തേക്കന്നു പറഞ്ഞു വിട്ടു
ശ്രാവണമാസത്തിലെത്തുന്ന മന്നന്നു
കോമാളിവേഷംകൊടുത്തുവിട്ടു.

പൂണൂലു നൽകിയതാരെന്നറിയില്ല
ഒലക്കുടയും പെരുവയറും
ആറാട്ടുമുണ്ടാനായ്‌ ചത്രീകരിക്കുന്ന
മൂഢന്മാരന്നുമുണ്ടായിരുന്നോ?

ശിഷ്ടം


ദിപുശശി തത്തപ്പിള്ളി
ക്കോ, എപ്പോഴോ എവിടെയോ വെച്ച് നഷ്ടമായ ഒരോമ്മയുടെ തീക്ഷ്ണ നൊമ്പരം പോലെ, ബാലചന്ദ്ര കരിയിലക വീണു കിടക്കുന്ന മുറ്റത്തു നിന്നു.

മ്മയുറയ്ക്കാത്ത മകനേയും, തനിക്കൊരിക്കലും മനസു തുറന്ന് സ്നേഹിക്കാ കഴിയാതിരുന്ന; തന്നെ മാത്രം ആശ്രയിച്ചിരുന്ന ഭാര്യയേയും ഉപേക്ഷിച്ച്, വീഴ്ചകളെ തെല്ലും ഭയക്കാതെ ധൂത്ത യൗവനത്തിന്റെ സമതലഭൂമിയിലേക്ക് ധാഷ്ട്യത്തോടെ നടന്നു കയറിയത് ഇന്നലെയെന്നതുപോലെ അയാക്കു മുന്നി തെളിഞ്ഞു. ഒരു ഹിരനായ് നാടകത്തിലെ, രംഗബോധമില്ലാത്ത ഒരു പാവയെപ്പോലെ അയാ നിശ്ചലം നിന്നു.

തലയ്ക്കു മുകളിലൂടെ ചിലച്ചുകൊണ്ട് പറന്നുപോയ ഒരു പറ്റം പക്ഷിക അയാളി പരിസരബോധമുണത്തി. പകപ്പോടെ, ബാലചന്ദ്ര ചുറ്റും നോക്കി. നേരം സന്ധ്യയാവുന്നു.താനിവിടെയിങ്ങനെ എത്ര നേരമായി നിക്കുന്നുവെന്ന് അയാക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.

ബാലചന്ദ്രന്റെ കണ്ണുക പൂട്ടിക്കിടക്കുന്ന വീടിനു നേക്ക് നീണ്ടു. ഇരുപതു ഷങ്ങ കാര്യമായ മാറ്റങ്ങ തന്റെ വീടിന് വരുത്തിയിട്ടില്ലെന്നയാ മനസിലാക്കി.

അല്ല. ഇതിപ്പോ തന്റെ വീടെന്ന് പറയാ പറ്റുമോ? ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നുറപ്പിച്ചതാണ് ...... എന്നിട്ടും .....

 തന്റെ ഗ്രാമത്തിന്റെ മുഖഛായ മാറിയിരിക്കുന്നത് അയാ അറിഞ്ഞു. ഇങ്ങോട്ടു പോരുന്ന വഴികളിലൊരിടത്തും തന്റെ ബാല്യകൗമാരങ്ങളെ അടയാളപ്പെടുത്തിയ യാതൊന്നും അയാക്കു കാണാ സാധിച്ചിരുന്നില്ല. ഒരു പരിചിതമുഖം പോലും.

ഒരു പക്ഷേ, ഇരുപതു ഷങ്ങ തങ്ങക്കിടയി അപരിചിതത്വത്തിന്റെ ആവരണങ്ങ തുന്നിച്ചേത്തിട്ടുണ്ടാവാം. അവശതയോടെ ബാലചന്ദ്ര വരാന്തയിലേക്കിരുന്നു.  മുഷിഞ്ഞ  ബാഗ്  താഴെ വച്ചു.

ഗീതയും മകനും ഇപ്പോ എവിടെയായിരിക്കും?  വീട് അവ മറ്റാക്കെങ്കിലും വിറ്റുകാണുമോ? മോനെക്കുറിച്ചേത്തപ്പോ അയാളുടെ കണ്ണുക നിറഞ്ഞു. അവ തന്നെ ക്കുന്നുണ്ടാകുമോ? ക്കൂട്ടത്തി, പരസ്പരം അറിയാതെ ഒരു പക്ഷേ അവ തനിക്കൊപ്പം യാത്ര ചെയ്തിട്ടുണ്ടാവാം.  നെഞ്ചിനുള്ളി നിന്നും ഉതിന്നു വന്നൊരു ചുമ, അയാളുടെ വരണ്ട തൊണ്ടയി ശ്വാസം മുട്ടി.

കുറ്റബോധത്തിന്റെ കനലുക അയാളെ എരിക്കാ തുടങ്ങിയിരുന്നു.
                അയാളെ നോക്കി പല്ലിളിച്ചു. ഒടുവി, വൈറസുക പുളച്ചു മദിക്കുന്ന രക്തം സിരകളി കട്ടപിടിക്കാ തുടങ്ങും മുമ്പ്, ഒരാഗ്രഹമേ മനസി ബാക്കിയുണ്ടായിരുന്നുള്ളൂ - മോനെ ഒന്നു കാണണം,.ഗീതയോട് മാപ്പു ചോദിക്കണം.

പ്രതിബന്ധങ്ങളെ തകത്തെറിഞ്ഞ് അലറിക്കുതിച്ചൊഴുകിയ ജലപ്രവാഹം, വിളറി ശോഷിച്ച് ഉത്ഭവസ്ഥാനത്തേക്കു തന്നെ അഭയമന്വേഷിച്ചെത്തിയതു പോലെ, അയാൾ പരിക്ഷീണനായി വരാന്തയിൽ നീണ്ട് നിവർന്നു കിടന്നു. വരണ്ടുണങ്ങിയ ചുമയുടെ ആയാസ വേരുകളിൽ ചുറ്റിപ്പിണഞ്ഞ്; സിമന്റു തറയുടെ തണുപ്പിലേക്കയാൾ മുഖം ചേർത്തു.

  "ആരാ?" ചോദ്യം കേട്ട് ബാലചന്ദ്ര മുഖമുയത്തി. ഒരു മദ്ധ്യവയസ്ക്ക.

"ഞാ .... വീട് ...." ബാലചന്ദ്രനിൽ വാക്കുകൾ വറ്റി.

"ഇത്, വാടകക്കു കൊടുക്കാ ഇട്ടേക്കുന്നതല്ല. ഇവിടുത്തെ അമ്മയും മോനും സിംഗപ്പൂരിലാണ്.രണ്ടുവഷമായി ഇവിടെ നിന്നും പോയിട്ട്. വീട് ഞങ്ങളെയാണ് നോക്കാ പ്പിച്ചിരിക്കുന്നത്.ശരിക്കും ഇതിന്റെ ഉടമസ്ഥ ഒരു ബാലചന്ദ്ര ആണ്. ഇവിടുത്തെ അമ്മയുടെ ത്താവ്.അങ്ങേര്, ഭാര്യയേയും മകനേയും ഉപേക്ഷിച്ച് കടന്നുകളഞ്ഞതാ, 20 ഷം മുമ്പ് എന്നെങ്കിലും അയാ തിരിച്ചുവന്നാ, വീട് തിരിച്ചേപ്പിക്കാ കാത്തിരിക്കുകയായിരുന്നു, അവ.താക്കോ, ഞങ്ങളെ പ്പിച്ചിട്ടാ പോയത് -. അയാ വരുമ്പോ കൊടുക്കാ "

"അപ്പോ അവരിനി തിരിച്ചു വരില്ലേ?" ബാലചന്ദ്രന്റെ തൊണ്ടയി ഒരു നിലവിളി മുറിഞ്ഞു.

" ഇനിയൊരു വരവുണ്ടാവില്ലെന്നു പറഞ്ഞിട്ടാ അവരു പോയത്. അതിരിക്കട്ടെ, നിങ്ങളറിയുമോ അവരെ? "അയാളുടെ മുഖത്ത് സംശയത്തിന്റെ നൂല് വലിയുന്നത് ബാലചന്ദ്ര കണ്ടു.
"ഇല്ല ..... ഇല്ല.....ഞാ വീട് വാടകക്കു കിട്ടുമോന്നറിയാ വേണ്ടി കയറിയതാ. ശരി ..... പോട്ടെ ..... "

ബാലചന്ദ്ര പതുക്കെ എഴുന്നേറ്റു. മുറ്റം കടന്ന് പ്രധാന നിരത്തിലേക്ക് ഇറങ്ങുമ്പോ അയാ വെറുതെ തിരിഞ്ഞു നോക്കി. വീടിന്റെ കണ്ണുക നിറഞ്ഞിരിക്കുന്നതയാ കണ്ടു.

കരയുന്ന വീടിനെ പിന്നിലാക്കി, ലക്ഷ്യമില്ലാതെ നടക്കുമ്പോ അയാക്കു ചുറ്റും ഇരുട്ട് ചിറകു വിടത്തി പറക്കാ തുടങ്ങിയിരുന്നു..

സൗഹൃദത്തിന്റെ ശക്തി


ജോൺ മുഴുത്തേറ്റ്‌


സുഹൃത്ബന്ധങ്ങൾ മനുഷ്യന്റെ മനഃശാസ്ത്രപരവും, സാമൂഹികവും ജനിതകപരവുമായ ആവശ്യമാണ്‌ എന്നത്‌ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടു
ണ്ട്‌. സൗഹൃദങ്ങൾ വളർത്തിയെടുക്കുവാനുള്ള ആന്തരിക പ്രവണത ഓരോ വ്യക്തിയിലും കുടികൊള്ളുന്നു. എങ്കിലും പലരും അതിൽ വിജയം വരിക്കുന്നില്ല. അതിവേഗ ജീവിതം നയിക്കുന്ന ആധുനിക മനുഷ്യന്‌ അതിനുവേണ്ടി സമയം ചെലവഴിക്കുവാൻ കഴിയാതെ പോവുന്നു. സുഹൃത്ബന്ധങ്ങളുടെ യഥാർത്ഥ അർത്ഥവും പ്രാധാന്യവും ശരിയായി ഉൾക്കൊള്ളുവാൻ കഴിയാതെ പോയതാവാം ഇതിനുള്ള പ്രധാന ഹേതു.
പ്രശസ്ത അമേരിക്കൻ ചിന്തകനായിരുന്ന എമേഴ്സൺ ഒരിക്കൽ പറഞ്ഞു; 'ഒരു സുഹൃത്തിനെ ലഭിക്കുവാനുള്ള ഏറ്റവും നല്ലമാർഗ്ഗം, ഒരു സുഹൃത്താവുക എന്നതാണ്‌.' അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇവിടെ ഏറെ പ്രസക്തമാണ്‌. നിങ്ങൾ ഒരാളുടെ സുഹൃത്തായിത്തീരുമ്പോൾ, അയാൾ സ്വാഭാവികമായിത്തന്നെ നിങ്ങളുടെ സുഹൃത്തായിത്തീർന്നുകൊള്ളും.
നല്ല ഒരു സൗഹൃദത്തിന്‌ ഉണ്ടായിരിക്കേണ്ട പ്രത്യേക ഗുണങ്ങൾ എന്തൊക്കെയാണ്‌? അല്ലെങ്കിൽ ഉത്തമസൗഹൃദത്തിന്റെ പ്രധാനഘടകങ്ങൾ ഏതൊക്കെയാണ്‌ എന്നറിഞ്ഞെങ്കിൽ മാത്രമേ നല്ല സുഹൃത്തുക്കളെ തിരിച്ചറിയുവാനും അവരുമായി സൗഹൃദം ശക്തിപ്പെടുത്തുവാനും കഴിയുകയുള്ളു.
ഉത്തമ സൗഹൃദത്തിൽ അനേകം ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. എങ്കിലും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഘടകങ്ങൾ താഴെപ്പറയുന്നവയാണ്‌.
1. സത്യസന്ധത
രണ്ടു സുഹൃത്തുക്കൾ തമ്മിൽ അനിവാര്യമായി പാലിക്കേണ്ട ഒന്നാണ്‌ സത്യസന്ധത. നിങ്ങളുടെ സുഹൃത്ത്‌ നിങ്ങളോട്‌ കള്ളം പറയുകയും നിങ്ങളിൽ നിന്ന്‌ സത്യം മറച്ചുവയ്ക്കുകയും ചെയ്യുമ്പോൾ അയാൾ നിങ്ങളോടു സത്യസന്ധത പുലർത്താത്ത വ്യക്തിയായിത്തീരുകയും നിങ്ങളുടെ നല്ല സുഹൃത്ത്‌ അല്ലാതായിത്തീരുകയും ചെയ്യുന്നു.
2. വിശ്വസ്തത്ത
വിശ്വസ്തനായ ഒരു സുഹൃത്ത്‌ നിങ്ങളുടെ വിജയങ്ങളിലും പരാജയങ്ങളിലും, ദുരന്തങ്ങളിലും ദുഃഖങ്ങളിലും എല്ലാം നിങ്ങളോടൊപ്പം നിൽക്കും. ഏതു പ്രതിസന്ധിയിലും പ്രതികൂല സാഹചര്യങ്ങളിലും അയാൾ നിങ്ങളെ വിട്ടൊഴിഞ്ഞു പോവുകയില്ല. നിങ്ങളെ തള്ളിപ്പറയുകയുമില്ല. അതുകൊണ്ടാണ്‌ അരിസ്റ്റോട്ടിൽ ഇങ്ങനെ പറഞ്ഞത്‌, 'ആരെല്ലാം യഥാർത്ഥ സുഹൃത്തുക്കൾ അല്ലാ എന്ന്‌ ദൗർഭാഗ്യം നിങ്ങൾക്കു കാണിച്ചുതരും.'
വാട്ടർ വിനിഗൽ അഭിപ്രായപ്പെട്ടതുപോലെ, 'ലോകം മുഴുവൻ പുറത്തേയ്ക്കു നടക്കുമ്പോൾ, ഉള്ളിലേയ്ക്ക്‌ കടന്നുവരുന്നവനാണ്‌ യഥാർത്ഥ സുഹൃത്ത്‌'
3. വിശ്വാസം
നല്ല സുഹൃത്‌ ബന്ധത്തിൽ അനിവാര്യമായി ഉണ്ടായിരിക്കേണ്ട ഒരു ഘടകമാണ്‌ പരസ്പര വിശ്വാസം. നിങ്ങളെ വിശ്വസിക്കാത്ത കൂട്ടുകാരൻ ഒരിക്കലും നല്ല ചങ്ങാതിയായിരിക്കില്ല. അയാളുടെ വിശ്വാസരാഹിത്യം പെരുമാറ്റത്തിൽ പ്രതിഫലിക്കുകയോ പ്രതിഫലിക്കാതിരിക്കുകയോ ചെയ്യാം.
4. തന്മയീഭാവം (Empathy)
കൂട്ടുകാരന്റെ സാഹചര്യങ്ങൾ മനസിലാക്കി അയാളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ശരിയായി ഉൾക്കൊള്ളുവാനുള്ള ശേഷിയാണിത്‌. താൻ അതേ സാഹചര്യത്തിലാണെങ്കിൽ തനിക്കെങ്ങനെ അനുഭവപ്പെടും എന്നറിയാവുന്ന വ്യക്തിയാണ്‌ യഥാർത്ഥ സ്നേഹിതൻ.
5. നിസ്വാർത്ഥത
യാതൊരു സ്വാർത്ഥമോഹവും ഇല്ലാതെയുള്ള സ്നേഹബന്ധമാണ്‌ ഉത്തമമായ സുഹൃത്ബന്ധം. ഗോ‍ൂഢമായ സ്വാർത്ഥ താൽപര്യങ്ങളോടും ലക്ഷ്യങ്ങളോടും കൂടി വലിയ ചങ്ങാത്തം കാണിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ഒക്കെ ചെയ്യുന്ന വ്യക്തി നിങ്ങളുടെ യഥാർത്ഥ സ്നേഹിതനായിരിക്കുകയില്ല. ലക്ഷ്യം നേടാൻ സാധിക്കുകയില്ല എന്ന്‌ മനസ്സിലാക്കിയാൽ അയാൾ നിങ്ങളെ വിട്ടകന്നുപൊയ്ക്കളയും.
6. നിരുപാധിക സ്നേഹം (Unconditional Love)
നല്ല സൗഹൃദത്തിന്റെ ഉത്തമലക്ഷണമാണ്‌ ഉപാധികളില്ലാത്ത സ്നേഹം. നിങ്ങളുടെ കഴിവുകളോ, കഴിവുകേടുകളോ നേട്ടങ്ങളോ പരാജയങ്ങളോ, പദവിയോ പ്രശസ്തിയോ ഒന്നും നോക്കാതെ നിങ്ങളെ സ്നേഹിക്കുന്ന വ്യക്തിയാണ്‌ യഥാർത്ഥ സുഹൃത്ത്‌ എന്ന്‌ ഓർത്തിരിക്കുക. നിങ്ങളും അതുപോലെ സ്നേഹിക്കുമ്പോഴാണ്‌ ഒരു നല്ല സുഹൃത്തായി മാറുന്നത്‌. അതുകൊണ്ടാണ്‌ എൽബർട്ട്‌ ഹ്യൂബ്ബാർഡ്‌ (Elbert Hubbard) ഇങ്ങനെ പറഞ്ഞത,​‍്‌ 'നിങ്ങളെപ്പറ്റി എല്ലാം അറിയുന്നവനായിട്ടും, നിങ്ങളെ ഇഷ്ടപ്പെടുന്നവനാണ്‌ നിങ്ങളുടെ സുഹൃത്ത്‌.'
7. സഹായിക്കുവാനുള്ള സന്മനസ്സ്‌
അവശ്യഘട്ടങ്ങളിൽ സഹായിക്കുവാൻ സന്മനസ്സ്‌ കാണിക്കാത്ത ചങ്ങാതി ഒരിക്കലും ആത്മാർത്ഥതയുള്ള ഒരു സുഹൃത്തായിരിക്കില്ല.  അയാളിൽ നിന്നും നിങ്ങൾക്ക്‌ യാതൊരു പ്രയോജനവും ലഭിക്കുകയില്ല. ആ ബന്ധം നിലനിൽക്കുകയുമില്ല. ആപത്ഘട്ടങ്ങളിൽ സുഹൃത്തിനെ സഹായിക്കേണ്ടത്‌ നിങ്ങളുടെ കടമയാണ്‌.
8. അംഗീകരിക്കാനുള്ള മനസ്സ്‌
നിങ്ങളെ അംഗീകരിക്കുവാനും അഭിനന്ദിക്കുവാനും വൈമനസ്യം കാണിക്കുന്ന കൂട്ടുകാർ യഥാർത്ഥത്തിൽ നല്ല കൂട്ടുകാരാവാനിടയില്ല. അവർ നിങ്ങളോട്‌ അസൂയ പുലർത്തുന്നവരാവാനേ തരമുള്ളു. നിങ്ങളുടെ വളർച്ചയിലും ഉയർച്ചയിലും സന്തോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും അവർക്കാവില്ല.
9. തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാട്ടാനുള്ള ധീരത
'ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട', എന്നാണല്ലോ ചൊല്ല്‌. നിങ്ങളുടെ യഥാർത്ഥ സ്നേഹിതൻ നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഗുണദോഷങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു ദർപ്പണമാണ്‌. നിങ്ങളെ എപ്പോഴും പുകഴ്ത്തുകയും പ്രീതിപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തി ഒരിക്കലും നല്ല സുഹൃത്താവാനിടയില്ല. നിങ്ങളുടെ തെറ്റുകളും മഠയത്തരങ്ങളും പോരായ്മകളും, ദുശ്ശീലങ്ങളും ഒക്കെ വേണ്ട സമയത്ത്‌ ക്രിയാത്മകമായി ചൂണ്ടിക്കാട്ടുകയും വിമർശിക്കുകയും അവയിൽ നിന്ന്‌ മോചനം നേടുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവനാണ്‌ യഥാർത്ഥ ചങ്ങാതി. നിങ്ങളുടെ പ്രീതിയല്ല, നന്മയായിരിക്കണം സുഹൃത്തിന്റെ ലക്ഷ്യം.
10. ക്ഷമിക്കാനുള്ള മനസ്സ്‌
നിങ്ങളുടെ ഭാഗത്തുനിന്ന്‌ എന്തെങ്കിലും തെറ്റുകളും വീഴ്ചകളും ഉണ്ടായിട്ടുണ്ടെങ്കിൽ, അവയൊക്കെ യഥാസമയം ക്ഷമിക്കാനും മറക്കാനുമുള്ള ശേഷിയുള്ളവനാണ്‌. യഥാർത്ഥ സുഹൃത്ത്‌. അതിനുകഴിയാത്ത സാഹചര്യത്തിൽ ആ സൗഹൃദം നിലനിൽക്കുകയില്ല എന്ന്‌ അനുഭവങ്ങൾ വ്യക്തമാക്കുന്നു.
11. ശ്രദ്ധാപൂർവ്വം കേൾക്കുവാനുള്ള ശേഷി
ഏതു സൗഹൃദബന്ധത്തിന്റെയും അനിവാര്യമായ ഒരു ഘടകമാണ്‌ ശ്രദ്ധാപൂർവ്വം കേൾക്കുവാനുള്ള ശേഷി. നിങ്ങൾ പറയുന്നത്‌ കേൾക്കുവാൻ തയ്യാറാവാത്ത വ്യക്തികളെ നിങ്ങൾക്കിഷ്ടപ്പെടുവാൻ കഴിയുകയില്ല എന്നതാണു പരമാർത്ഥം. ണല്ലോരു സുഹൃത്താകുവാൻ ണല്ലോരു കേൾവിക്കാരനാവുകയാണ്‌ ആദ്യം വേണ്ടത്‌.
12. നർമ്മബോധം
അരസികനായ ഒരു ചങ്ങാതിയെ ഏറെ നാൾ ഇഷ്ടപ്പെടുവാൻ ആർക്കും തന്നെ കഴിയുകയില്ല. എപ്പോഴും തമാശകൾ പറയുകയും ചിരിക്കുകയും ചിരിപ്പിക്കുകയും ഒക്കെ ചെയ്യുന്ന കൂട്ടുകാരെയാണ്‌ ഏവർക്കും ഇഷ്ടം. സുഹൃത്തുമൊത്തുള്ള നിമിഷങ്ങൾ നർമ്മ മധുരവും ആഹ്ലാദകരവുമായിത്തീരുമ്പോൾ ആബന്ധം ഏറെ ദൃഢതയുള്ളതായി പരിണമിക്കുന്നു.
മുകളിൽ വിവരിച്ച ഈ ഘടകങ്ങളെല്ലാം നിങ്ങളുടെ സുഹൃത്‌ ബന്ധങ്ങളിൽ അടങ്ങിയിട്ടുണ്ടോ എന്ന്‌ പരിശോധിക്കുക. ഇല്ലായെങ്കിൽ അവയെല്ലാം ഉൾക്കൊള്ളുവാൻ ബോധപൂർവ്വം പരിശ്രമിക്കുക. അതനുസരിച്ചു പെരുമാറുക. അപ്പോൾ തീർച്ചയായും നിങ്ങൾക്കൊരുത്തമസുഹൃത്തായിത്തീരുവാൻ കഴിയും.
സുഹൃത്ബന്ധങ്ങൾ സുദൃഢമാക്കാൻ
സുഹൃത്ബന്ധങ്ങൾ ക്ലാവ്‌ പിടിച്ച ഒരു ഓട്ടു പാത്രംപോലെയാണ്‌. അവ ഇടയ്ക്കിടയ്ക്ക്‌ പോളീഷ്‌ ചെയ്തുകൊണ്ടിരുന്നെങ്കിൽ മാത്രമേ തിളക്കമാർജ്ജിക്കുകയുള്ളു. അതുകൊണ്ട്‌ പഴയ ബന്ധങ്ങൾ നിങ്ങൾതന്നെ മുൻകൈയെടുത്ത്‌ പുതുക്കേണ്ടിയിരിക്കുന്നു. ഇടയ്ക്കൊക്കെ പഴയകൂട്ടുകാരുമായി ടെലഫോണിലോ, കത്തുകളിലൂടെയോ ഈമെയിലിലൂടെയോ, ബന്ധപ്പെടുക. അത്യാവശ്യ സമയങ്ങളിൽ സ്നേഹിതന്റെ സമീപമെത്തുക, കത്തുകൾക്കും സന്ദേശങ്ങൾക്കും കൃത്യമായ സമയത്തുതന്നെ മറുപടി നൽകുക, സ്നേഹിതന്റെ വിജയത്തിൽ ആത്മാർത്ഥമായി ആഹ്ലാദിക്കുകയും യഥാ സമയം അനുമോദിക്കുകയും ചെയ്യുക, ഇടയ്ക്കിടയ്ക്ക്‌ കൂടിക്കാണുക, ജന്മദിനങ്ങൾ ഓർത്തിരിക്കുകയും, ആശംസകൾ അയക്കുകയും ചെയ്യുക, ക്രിസ്തുമസ്‌, ഫെസ്റ്റിവെൽ കാർഡുകൾ അയക്കുക, മൊബെയിൽ സന്ദേശങ്ങൾ അയക്കുക തുടങ്ങിയ കാര്യങ്ങൾ കൂടി ശീലിച്ചാൽ നിങ്ങൾക്ക്‌ സുദൃഢമായ സൗഹൃദബന്ധങ്ങൾ നിലനിർത്തുവാൻ കഴിയും. അതു നിങ്ങളുടെ  ജീവിതത്തെ സന്തുഷ്ടവും സമ്പുഷ്ടവുമാക്കിത്തീർക്കുകയും ചെയ്യും.
ലോകപ്രശസ്ത മാനേജ്‌മന്റ്‌ ഗുരു ആയിരുന്ന ലീ ഇയാക്കോക്ക (Lee Iacocca) ഒരിക്കൽ പറഞ്ഞു;'എന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു, നിങ്ങൾ മരിക്കുമ്പോൾ നിങ്ങൾക്ക്‌ അഞ്ച്‌ യഥാർത്ഥ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ നിങ്ങൾക്കൊരു മഹത്തായ ജീവിതം ഉണ്ടായിരുന്നു എന്ന്‌.'
ആധുനിക ജീവിതത്തിന്റെ തിരക്കിനിടയിൽ സുഹൃത്‌ ബന്ധങ്ങളുടെ മഹത്വം നാം മറന്നു പോകാതിരിക്കണം. 'ഒരു യഥാർത്ഥ സുഹൃത്തിനെ രണ്ടു കയ്യും ചേർത്തുപിടിക്കുക' എന്ന നൈജീരിയൻ പഴമൊഴി നമുക്ക്‌ ഓർക്കാം.

രണ്ടു കവിതകൾ



അന്‍വര്‍ ഷാ ഉമയനല്ലൂര്‍
രക്താങ്കിതം

നീതിയുള്‍ച്ചേര്‍ത്തുണര്‍ത്തുന്നാര്‍ഷ ഭാരതം
വിനിശ്ചിതമല്ലിതൊന്നാകെ യുവരക്താങ്കിതം
ശോകാബ്‌ധിയാക്കരുതുലകിനെയിന്നീവിധം
അരുതെന്നപേക്ഷിക്കയാണിവിടെ, ജനശതം.

വരിഷ്ഠമാണുവധമെന്നു,വരുത്തേണ്ടയനുദിനം
ഹിംസയല്ലഹിംസയാണേവര്‍ക്കും വിഭൂഷണം
പാരടച്ചുറങ്ങയാണെന്നു നിനയ്ക്കേണ്ട മേലിലും
ശതാംശവുമേകില്ലിഹ! നിനക്കിന്നു പിന്‍ബലം.

തുടര്‍ക്കഥയാണെങ്ങുമിന്നശരണജനനിഗ്രഹം
ഉയരുന്നകലെനിന്നൊരു ദ്രുതപെരിയരോദനം
അമര്‍ത്യവീരരാണെന്നുറച്ചുചെയ്യുന്ന പാതക-
മേകുവതെങ്ങനിവര്‍ക്കി,ന്നതിചാരിതാര്‍ത്ഥ്യം?
        
മൃതിപതുങ്ങും വഴികളോര്‍ത്തുനിന്നൊരുതരം
ഭീതിബാധിച്ചപോല്‍ തളര്‍ന്നുപോയ് ചിരജനം
അഴലിരവിനൊരുപുതിയ മോഹഗന്ധംനല്‍കി
നിഴലുപോല്‍ പിന്നെയും നീങ്ങുന്നു മുകിലകം.

ചതിയൊരുക്കിക്കുരുക്കുന്നവര്‍ പതിവുപോല്‍
കൊതിനുണഞ്ഞരികത്തിരിപ്പുണ്ടു,തുടരുവാന്‍
കഴിയുന്നതല്ലവര്‍ക്കൊന്നുപോല്‍ കൊല്ലുവാന്‍
തിരയുന്നു; കനിവിനായേനുമിഹ! പുലരുവാന്‍.

ദുഷ്ക്കര്‍മ്മസഞ്ചയംചെയ്‌തുകൊണ്ടെത്രനാള്‍-
ത്തുടരുവാന്‍ധരയിതില്‍ തടയുകെന്‍ സോദരാ
സല്‍പ്രജ്ഞയാല്‍മാത്രമേയുണരു ധരണിയില്‍
സ്വല്‌പമാണെങ്കിലും തെളിവാര്‍ന്നസ്‌മരണകള്‍.

മൃതിയാര്‍ക്കുമേകില്ല,സുരലോകമെന്നോര്‍ത്തേന്‍
പുതിയൊരു പരിവര്‍ത്തനം; ക്ഷിതിക്കേകുവാന്‍
ശക്തമായൊഴുകിടുന്നൊരു കവിതയായ് സ്വയം
വ്യക്തമാക്കുന്നുപരി,യൊരു സുകൃത ഹൃദ്സ്വരം.

വിധിക്കരുതപരര്‍ക്കു,മാര്‍ക്കുമിഹ! മരണത്തിന്‍
ദുരിതക്കയങ്ങള്‍ നിന്‍വികലോഷ്‌ണചിന്തയാല്‍
ഉദയാര്‍ക്കസാമ്യ-സദ്വൃത്തനായ്, ക്ഷിതിയിതില്‍-
മാറണം; മഹിതമൊരു പുലര്‍ഗീതമായ്-ക്ഷണം!!
*മാധ്യമപ്രവര്‍ത്തകരെ കഴുത്തറുത്തുകൊന്ന                                       .എസ്.എസ് ഭീകരതയ്ക്കെതിരെ (2015)




   ഇത്..കവടിയാര്‍കൊട്ടാരം


വേര്‍പെട്ട നിലയിലായിരു-രഥചക്രങ്ങള്‍
ചേര്‍ത്തിട്ടിരിപ്പക,ന്നൊരു ശൂന്യശാലയില്‍
ആമുഗ്ദ്ധഹാസം പൊഴിച്ചുകൊണ്ടതിചരിത-
ഛായാപടങ്ങള്‍ തൂങ്ങുന്നകഭിത്തിമേല്‍.

സ്മരണകളിരമ്പു,ന്നെങ്കിലും; വിരഹിപോല്‍
വദനപ്രസാദമില്ലാതിടയ്‌ക്കൊരു പകല്‍
ശിരസ്സുയര്‍ത്തിത്തന്നെനില്‍പ്പു,തൃപ്രൗഢിയോ-
ടരികെ,ക്കവടിയാറന്തഃപുരമതില്‍.

നാലഞ്ചുസേവകരങ്ങിങ്ങുനി,ന്നെളിയ-
കര്‍മ്മങ്ങള്‍ ചെയ്തിടുന്നിളവെയില്‍തോഴരായ്
സ്മൃതികുടീരങ്ങള്‍ക്കുമകലെയിപ്പാരിതി-
ലതിശ്രേഷ്ഠര്‍ പാര്‍ത്തിരുന്നാനന്ദലീനരായ്.

അരമനമുറ്റത്തൊരിത്തിരിനേരംകൂടി
നമസ്കരിച്ചേന്‍നിന്നുപോയി-സമാദരം!
സിരകളിലൂര്‍ജ്ജപ്രവാഹമായ്, സുകൃതമായ്
ധന്യസാന്നിധ്യേക സാക്ഷിയായ് തിരുപുരം.

ഉദയാര്‍ക്കസാമ്യ,മഴല്‍നീക്കി മലയാള-
മണ്ണിന്‍വെളിച്ചമായ് വാണിരുന്നെങ്കിലും
അമരുലകുപോലിവിടെ നില്‍ക്കുമീ, സൗധമി-
ന്നര്‍ദ്ധമോദത്തിന്‍ നിഴലാണു നിശ്ചയം!

പിന്നിലേയ്ക്കുരുളുന്നു ത്വരിതം: മനോരഥ-
മറിയുന്നിടനെഞ്ചു പൊടിയുന്നയുള്‍വ്യഥ
നേര്‍പ്പിച്ചുതന്നുടന്‍ കാവ്യസിദ്ധൗഷധം
തീര്‍പ്പാക്കവേയോര്‍ത്തിടയ്ക്കു-നരജീവിതം.
      *     *     *     *

മുക്തി-ലഭിച്ചവിളംബിതം: സദസ്സിതില്‍*
ഭക്തിയോടൊന്നായുണര്‍ന്നരചദീപങ്ങള്‍
വ്യതിരിക്ത ശ്രുതിമീട്ടിടുന്നിടയ്‌ക്കിമ്പമോ-
ടിരവകലെയെന്നാശ്വസിക്കുന്ന മുകിലുകള്‍.

നവപുസ്തകത്തിന്‍ പ്രമുക്തികര്‍മ്മത്തിനേ-
നാഗതന്‍ ഡര്‍ബാറിലേയ്ക്കു നിമന്ത്രിതന്‍
യോഗ്യനല്ലെങ്കിലും-ഭാഗധേയനിവന്‍
കാലമേ; കാലൂന്നിടാന്‍ കൃപയേകിയോന്‍.

കവടിനിരത്തിപ്പറയുവാന്‍ കഴിയാത്ത-
പുതുചിന്തകള്‍ക്കുയരെയിന്നു,ഞാനെങ്കിലും
ഇല്ല! താരങ്ങള്‍ക്കുമൊരുപൂര്‍ണ്ണ സുസ്മിതം;
തേടുന്നിടയ്ക്കുനിന്‍ കനിവാര്‍ന്ന-ഹൃത്തടം.

കരുണാമയനേ!യടിയങ്ങള്‍ക്കൊരുപോലെ-
തിരുമുന്നിലെത്തുവാനിടയാക്കുമെങ്കിലേന്‍
കൃപയാലെയിപ്പാരിനൊരു പരിവര്‍ത്തനം
നല്‍കേണമെന്നപേക്ഷിച്ചേനെ; തല്‍ക്ഷണം!!
--------------------------------------------
*തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിലെ ഡര്‍ബാര്‍ഹാളില്‍ വച്ചുനടന്ന പുസ്തകപ്രകാശനത്തില്‍ പങ്കെടുത്തത് അനുസ്മരിച്ചുകൊണ്ട് എഴുതിയത്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...