27 Mar 2013

MALAYALASAMEEKSHA/MARCH 15/APRIL 15


reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE

ഉള്ളടക്കം 
ലേഖനം
നിരുപാധികസ്നേഹം തന്നെ യോഗക്ഷേമാധാരം
സി.രാധാകൃഷ്ണൻ
വലുതും ചെറുതുമായ പാമ്പുകൾ
ഡോ വേണു തോന്നയ്ക്കൽ 
സൂര്യനെല്ലിയും; ജഡ്ജിയും കുറേ മാദ്ധ്യമ പ്രവർത്തകരും
മഹേഷ്കുമാർ എസ് 
കൂമൻ  കാവും  വിഷപ്പാമ്പുകളും
മോഹൻ  പുത്തഞ്ചിറ
 ചിന്താവിഷ്ടയാകാൻ സീതയ്ക്കു സമയമില്ല
അച്ചാമ്മ തോമസ്‌
അത്ര ഹൃദ്യമാകാനിടയില്ലാത്ത ചില ക്രിസ്തുമസ്‌, ഈസ്റ്റർ ചിന്തകൾ
തോമസ് പി കൊടിയൻ
ആർക്കും തടയാൻ കഴിയില്ല വാർദ്ധക്യം
കെ. ഡി സ്കന്ദൻ 
കുഞ്ഞേ നിന്റെ കണ്ണീരിൽ ഞങ്ങളുടെ ഹൃദയം ഉരുകുന്നു
വെള്ളിയോടൻ 
സാങ്കൽപ്പിക കൃതിയെ നിരൂപണം ചെയ്യാനൊക്കുമോ?
എം. കെ. ഹരികുമാർ 
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
ഉർവ്വശി മേനക-രംഭ-തിലോത്തമമാർക്ക്‌ സ്വാഗതം
സി.പി.രാജശേഖരൻ
അഞ്ചാംഭാവം
ചൌമീനും ഡാൻസും
ജ്യോതിർമയി ശങ്കരൻ
വിചിന്തനം
പുരോഗമാനസാഹിത്യം  ഉണ്ടാകുന്നതെങ്ങനെ?
സുധാകരൻ  ചന്തവിള 

നിലാവിന്റെ വഴി 
ഭക്തിയും പ്രണയവും തമ്മിലെന്ത്...
ശ്രീപാർവ്വതി

മഷിനോട്ടം
കൊച്ചുബാവയുടെ കഥാലോകം
ഫൈസൽബാവ
അക്ഷരരേഖ
ഫലപ്രദമായ മാറ്റം
ആർ.ശ്രീലതാവർമ്മ

കൃഷി
നാളികേര കർഷകർ ശുഭപ്രതീക്ഷയോടെ  പുതിയ സീസണിലേക്ക്
ടി കെ ജോസ്  ഐ എ എസ് 
ഇന്ത്യൻ  കേരരംഗം  ലോകനെറുകയിൽത്തന്നെ
രമണി  ഗോപാലകൃഷ്ണൻ 
കേരളത്തിന്റെ  ദേശീയ വിളയായ തെങ്ങ്
ദീപ്തി ആർ  
നാളികേരോൽപ്പന്നങ്ങൾ  ഹിമവൽഭൂമി കീഴടക്കുന്നു
കുമാരവേൽ എസ്‌.,ജി.ആർ.സിംഗ്‌ ,ജയകുമാർ എസ്‌ 
വെളിച്ചെണ്ണ കയറ്റുമതി പുതിയ ഉയരങ്ങളിലേക്ക്
എ. വി .രാമനാഥൻ 
നീര തന്നെ പരിഹാരം
ദീപ്തിനായർ എസ്  
സ്വപ്നങ്ങൾക്ക്‌ നിറം പകർന്ന്‌ കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി
സണ്ണി  ജോർജ് 
നാളികേര വിപണന രംഗത്ത്‌ അവസരങ്ങൾ തുറക്കുന്നു
ബീന എസ് 
തെങ്ങ്‌ എന്ന കൽപവൃക്ഷം
ഏടപ്പാൾ  ശ്രീ  സുബ്രഹ്മണ്യൻ 
എന്റെ തെങ്ങ്
അനന്യ അനിൽ 
കവിത
ഒരു രാത്രിയും ഒരു പകളും ഒരു സന്ധ്യയും
മണർകാട് ശശികുമാർ
ഒന്നിനി പാടട്ടെ
ചവറ കെ.  എസ്  പിള്ള 
മേഘഗർഭങ്ങൾ
വി.പി ജോണ്‍സ് 
നുണമരങ്ങള്‍ പൂക്കും കാലം
ഡോ.കെ.ജി.ബാലകൃഷ്ണന്‍

പ്രണയം
ചന്ദ്രൻനായർ
ജാതിപ്പല്ല്
ചെമ്മനം ചാക്കോ 
നാളികേരപാകം
പായിപ്ര രാധാകൃഷ്ണൻ 
ചോദ്യം
സന്തോഷ് പാലാ 
നിവേദനം
ടി. കെ. ഉണ്ണി
നീ ശക്തിയാകുമ്പോള്‍
ഗീത മുന്നൂര്‍ക്കോട്

ഓന്ത്
ജയചന്ദ്രന്‍ പൂക്കരത്തറ

നീറ്റുല
മഹർഷി 
തിരിച്ചറിവ്‌
ശ്രീകൃഷ്ണദാസ്‌ മാത്തൂർ
 ഉണ്മ

ശ്രീദേവി  നായർ 
പ്രണയമേ
എം  എൻ  പ്രസന്നകുമാർ 
നീയും ഞാനും തമ്മിൽ
ഗീതാരാജൻ 
രണ്ടു വയസ്സുള്ള പെണ്‍കുട്ടി ചോദിക്കുന്നത്
ഫൈസൽ ബാവ
വ്രണിത തീർത്ഥാടനം
മീരാകൃഷ്ണ 
പ്രണയാരവം
അഭി  വെളിയമ്പ്ര 
പ്രണയചെമ്പകം
ആഷാ ശ്രീകുമാർ 
നിഴല വരകൾ
പ്രേംകൃഷ്ണ 
താജ്മഹൽ
ജി.അനിൽകുമാർ 
ശ്വാസ നിശ്വാസങ്ങള്‍
ഷാജഹാൻ നന്മണ്ടൻ

നാം
നിദർശ് രാജ്
പച്ചമുറിവുകൾ

സോണി  ദിത്ത്  
കനലടുപ്പിനു  സ്നേഹപൂർവ്വം
മോഹൻ  ചെറായി 
ഇടിവെട്ട്  ദൈവം
സുനിൽ  മാലൂർ 
പടിയിറക്കം
അനീഷ് പുതുവലിൽ 
അവസാനവാക്ക്
പ്രജിതാ നമ്പ്യാർ 
കരിയിലകൾ
ഗോപകുമാർ  
ദൈവം
സുനിൽ  പൂവറ്റൂർ 
ഞങ്ങള്‍ പ്രവാസികള്‍
അബ്ദുൾ ഷുക്കൂർ  കെ.ടി

പ്രഭാതവേശ്യ
മുനീർ ഇബ്നു അലി  
നരബലി
സലിം കുലുക്കല്ലൂർ 
മറ്റൊരു പ്രണയം
രകു  പന്തളം  
സൌഹൃദ കൂട്ടായ്മയിലെ സൌഹൃദങ്ങൾ .
ശിവശങ്കരൻ കാരാവിൽ

ആവർത്തനങ്ങൾ
ഫസൽ റഹ്മാൻ

വാക്കുകൾ
വിനിൽ വിശ്വൻ

ഓർമ്മ
മൂന്നു നൂറ്റാണ്ടിന്റെ  പിതാവിന് യാത്രാമംഗളം
നദുവി  സാഹിബ്  ഓച്ചിറ 
ഒരിക്കലും  മരിക്കാത്ത  ഓർമ്മകൾ
ഡോ. പി.എം. ആലംകോട് 
കഥ
മഴയാണ്  പാടിയത്
എസ്. ഭാസുരചന്ദ്രൻ 
തവളശാസ്ത്രം
ഗ്രീഷ്മാ മാത്യൂസ്
ഫ്രിജ്മുറാറിലേ തൊട്ടികൾ
ശിഹാബ്  മുദാരി 
മീസാൻ സൂക്ക്
ഫൈസൽബാബു 
വണ്‍  റുപ്പി  കോയിൻ
എൽ.ടി മാരാത്ത് 
മൂന്നാം തലമുറയിലെ  കുറുക്കൻ
ദിലീപ് മൂ ട്ടിൽ 
കലപ്പരാമന്റെ മരണം
 വെട്ടത്തൻ 
പ്രണയപുഷ്പം
സചിത് ചന്ദ്രൻ  
തുലാഭാരം
ശിവപ്രസാദ് താനൂർ 
പ്രണയത്തിന്റെ മാരിവില്ല്
ടി.സി വി സതീശൻ
വലിയ തലയുള്ള ആൾ  ദൈവം

അനസ് മുഹമ്മദ്‌ 
അന്ന് മഴ പെയ്തിരുന്നില്ല
അനീസ് ഈസ്സ  
പോസ്റ്റ് മോര്ട്ടം 
 മനാഫ് 
വൈരുദ്ധ്യങ്ങളുടെ  രാജകുമാരാൻ
എം.മനോജ്കുമാർ  
പൈതൃകം
എന്റെ സ്വ സ്വന്തം  ദേശം ; വേങ്ങശ്ശേരി
പി. ഗോപാലകൃഷ്ണൻ 
യാത്ര
എന്റെ ഹിമാലയ  യാത്ര
പ്രഫുല്ലൻ തൃപ്പൂണിത്തുറ 
സാങ്കേതികം
മാക്രോ  ഫോട്ടോഗ്രഫി 
ബിജൂ  വർണശാല 
പുസ്തകാനുഭവം
ഉത്തരാനന്തരം  നവാദ്വൈതം
ദിനേശൻ  വടക്കിനിയിൽ 
നോവൽക്കാഴ്ച/ എടുപ്പുകുതിരകൾക്കുള്ള സ്ഥാനം- ചരിത്രത്തിലും ജീവിതത്തിലും
എ  നാസർ 
ഇരകളും വേട്ടക്കാരും
രാജേഷ് ചിത്തിര 

നോവൽ
കുലപതികൾ
സണ്ണി തായങ്കരി 
ഹാസ്യം
പ്രതി കണ്ടന്റെ മൂക്കടയാളം തിരിച്ചറിഞ്ഞു
നന്ദകുമാർ 
ഇംഗ്ലീഷ്  വിഭാഗം
This i need to tell you
Gitajanaki
In  search  of
Sreedevi  nair 
The sound  of  waves
Dr  nalini janardanan 

Support
Dr  arnie cole 
The twinkles of the past
Geetha munnucode
The australian plant
Dr k g balakrishnan
നവാദ്വൈതം / എഡിറ്ററുടെ പേജ്
സിദ്ധാന്തത്തിന്റെ നിർമ്മിതിയിലേക്ക് / എം.കെ ഹരികുമാർ

നിലാവിന്റെ വഴി

ശ്രീപാർവ്വതി 

ഭക്തിയും പ്രണയവും തമ്മിലെന്ത്...



എന്താണ്, ഭക്തി... എന്താണ്, പ്രണയം.പേരു കേള്‍ക്കുമ്പോള്‍ രണ്ടു വിരുദ്ധ ധ്രുവങ്ങളിലുള്ള അനുഭവങ്ങള്‍ എന്ന് പറയാം. ഭക്തിയേ കുറിച്ച് പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്, ഗീതയില്‍ ഇങ്ങനെ, ഭഗവാന്‍ പറയുന്നു 
"സൂര്യന്‍, അഗ്നി, ബ്രാഹ്മണര്‍, പശുക്കള്‍, വിഷ്ണുഭക്തര്‍, ആകാശം, വായു, ജലം, ഭൂമി, ആത്മാവ്‌ എന്നല്ല, എല്ലാ ജീവജാലങ്ങളും എന്നെ ഭക്തിസാധനയിലൂടെ പ്രാപിക്കാനുതകുന്ന ഉപാധികളത്രെ. ശരിയായ മാര്‍ഗ്ഗങ്ങളാല്‍ ഈ ഉപാധികളിലൂടെ എന്നെ പൂജിക്കുക. ആത്മസാക്ഷാത്കാരത്തിലേക്ക്‌ എന്നോടുളള ഭക്തിയല്ലാതെ മറ്റൊരു രാജപാതയുമില്ല തന്നെ. "കടപ്പാട് ശ്രേയസ്സ്
"ഈശ്വരനോടുള്ള പരമപ്രേമമാണ്, ഭക്തിയെന്ന്" നാരദമഹര്‍ഷി.
ഭക്തിയുടെ ഭാവങ്ങളുണ്ട്, ചെയ്യേണ്ട രീതികളുണ്ട്, പക്ഷേ എന്താണ്, ആ അനുഭവമെന്ന് എഴുതിവയ്ക്കപ്പെട്ടത് എവിടെ കിട്ടും?
എഴുത്തിന്‍റേയും അക്ഷരങ്ങളുടേയും അപ്പുറത്തു നില്‍ക്കുന്ന അനുഭൂതി വിശേഷമാണ്, അത് എന്ന് പറയേണ്ടി വരും.

എന്താണ്, പ്രണയം?
പ്രണയത്തെ കുറിച്ച് എഴുതി നിറയ്ക്കാത്ത കവികളില്ല, പാട്ടുകാരില്ല. 
"ഈടാര്‍ന്നുവായ്ക്കുമനുരാഗ നദിയ്ക്കു വിഘ്നം കൂടാത്തൊരൊഴുക്കനവുവദിക്കുകയില്ല ദൈവം"
എന്ന് ചങ്ങമ്പുഴ പാടിയതും പ്രണയത്തിന്‍റെ അവസ്ഥകളെ കുറിച്ച്. "നിങ്ങള്‍ പ്രണയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒച്ച താഴ്ത്തി സംസാരിക്കൂ" എന്ന് ഷേക്സ്പിയര്‍ പറഞ്ഞതും പ്രണയത്തിന്‍റെ നിലനില്‍പ്പിനെ കുറിച്ച്. എന്താണ്, അതു തരുന്ന മാനസികമായ അവസ്ഥ?

ഭക്തിയും പ്രണയവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഒരുപക്ഷേ ഇതു രണ്ടിന്‍റേയും അനുഭവതലങ്ങളില്‍ രണ്ടും തമ്മില്‍ വല്ലാത്തൊരു കൈകോര്‍ക്കലുണ്ട്. കാണുന്ന അവസ്ഥകള്‍ക്കുമപ്പുറം അനുഭവത്തിന്‍റെ തലത്തിലെത്തുമ്പോള്‍ ഭക്തിയും പ്രണയവും ഒന്നായി തീരുന്നു.

എന്താണ്, പ്രണയിക്കുമ്പോള്‍ സംഭവിക്കുന്നത്? ഒരു നിറഞ്ഞു കവിയല്‍ , തുളുമ്പിപ്പോകുന്ന ഹൃദയത്തെ നിയന്ത്രിക്കാനാകാതെ വിങ്ങുന്ന ആത്മാവ്, ചുറ്റുപാടും മുന്നിലില്ലാതെ ഉള്ളിലുള്ള ഒന്നിലേയ്ക്കു മാത്രമുള്ള ശ്രദ്ധ, ചായ് വ്,അലിവ്, ഉള്ളില്‍ ഉറവ പൊട്ടുന്ന അഗാധമായ കാരുണ്യം. ഇത് പ്രണയത്തിന്‍റെ മാത്രം നിര്‍വ്വചനമാണോ? 
തീര്‍ച്ചയായും ഭക്തിയെ കുറിച്ചു പറയുമ്പോഴും ഈ അനുഭവങ്ങളില്‍ കൂടി കടന്നു പോകേണ്ടി വരും.
സജ്ജനങ്ങളുമായി ഇടപെടുമ്പോഴും അവരുമായി സംസാരിക്കുമ്പോഴും ,ഇഷ്ടദേവന്‍റെ മുന്നിലെത്തുമ്പോഴും പലപ്പോഴും ഒരു തിര തള്ളല്‍ ഉള്ളില്‍ ഉണ്ടാകാറില്ലേ? പലപ്പോഴും നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുടെ പിന്നില്‍ കാരണം ഉണ്ടാകാറില്ല. ആനന്ദത്തിന്‍റെ പരകോടിയില്‍ സ്വയം ഉരുകി ചേരുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ സ്വാഭാവികമാണ്. അതിനി പ്രണയത്തിലായാലും ഭക്തിയില്‍ ആയാലും.

പല്പ്പോഴും രതിയേയും ആത്മീയതേയും തുല്യപ്പെടുത്തി പറയാറുണ്ട്. പല യോഗികളും ആത്മീയതയുടെ ഉന്‍മാദ അവസ്ഥയില്‍ രതിയില്‍ ഏര്‍പ്പെടുമ്പോഴെന്ന പോലെ അവസ്ഥയില്‍ എത്താറുണ്ട്. പലപ്പോഴും കാരണമില്ലാതെ നിയന്ത്രിക്കാനാകാതെ കരയുകയും ചിരിക്കുകയും ചെയ്യാറുണ്ട്. ഇതൊക്കെ തന്നെ ലൈംഗിക മൂര്‍ദ്ധന്യാവസ്ഥയിലും സംഭവിക്കുന്നു. ഭക്തിയുടേയും പ്രണയത്തിന്‍റേയും തലം അതുകൊണ്ടു തന്നെ വളരെ നേര്‍ത്തതാണ്. സ്വാര്‍ത്ഥതയിലൂന്നിയുള്ള പ്രണയം എന്ന അവസ്ഥയെ തിരികെ പ്രതീക്ഷിക്കാതെയുള്ള ആത്മീയതയിലേയ്ക്കു പരിവര്‍ത്തനം ചെയ്താല്‍ ഭക്തിയായി. അത് ഒരു തലം മാത്രമാണ്, ആ അവസ്ഥയ്ക്കു മാത്രമേയുള്ളൂ മാറ്റം. ബോധത്തിനു മാത്രമേയുള്ളൂ മാറ്റം. അനുഭവം തികച്ചും ഒന്നാണ്.

പ്രണയത്തിന്‍റെ ആനന്ദവും തുളുമ്പി വീഴലും അനുഭവിക്കാത്തവര്‍ കുറവാണ്, പക്ഷേ ഭക്തിയുടെ ആനന്ദവും നിറയലും എത്ര പേര്, അനുഭവിച്ചിട്ടുണ്ട്? 

ചുറ്റുമുള്ള ലോകത്തെ ഓര്‍ത്ത് പലപ്പോഴും ഞാന്‍ വികാരങ്ങളില്ലാതെ ഇരുന്നിട്ടുണ്ട്. വളരെ പെട്ടെന്നു തന്നെ ഒരു തരി വെളിച്ചത്തില്‍ മതി മറന്നിട്ടുണ്ട്. ചിലപ്പോള്‍ പ്രണയത്തിന്‍റെ മഹാനദിയിലേയ്ക്ക് എടുത്തു ചാടിയിട്ടുണ്ട്, കൈകാലിട്ടടിച്ച് നിലവിളിച്ചിട്ടുണ്ട്. കണ്ണുമൂടി പോകുന്ന വെളുത്ത പുക എന്നെ മറച്ചിട്ടുണ്ട്. പിന്നീട് ഒന്നുമില്ലായ്മയുടെ പടുകുഴിയില്‍ തനിച്ചിരുന്ന് കരഞ്ഞിട്ടുണ്ട്. പലപ്പോഴും അഗാധമായ പ്രേമത്തിന്‍റെ തിരയിളക്കത്തില്‍ ഉരുകി വീണിട്ടുണ്ട്, മറ്റു ചിലപ്പോള്‍ പ്രണയത്തെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ കടന്നു പോയ ചില നിമിഷങ്ങള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു. ഭക്തിയുടെ കൊടുമുടിക്കെട്ട്, വീര്‍ത്തു പൊട്ടിയ ഹൃദയം ,നിറയുന്ന കണ്ണുകള്‍ ...
ഇതാണു ഭക്തിയെങ്കില്‍ പ്രണയത്തിലും ഭക്തിയിലും വീണ്, നിലവിളിച്ച എനിക്ക്, അതിന്‍റെ ആനന്ദമറിഞ്ഞ എനിക്കു മുന്നില്‍ ഇനി മറ്റു സ്വര്‍ഗ്ഗങ്ങളില്ല. ഒരു ആത്മബലിയ്ക്കു സമയമായോ?

ദൈവം



  സുനിൽ പൂവറ്റൂർ

നിസ്കാരപ്പള്ളിയിൽ വാനം തോണ്ടുമ്പോൾ
കിട്ടിയത് വിഗ്രഹം ആണെന്നും
അമ്പലം വേണം ഹിന്ദുക്കൾ.
കൽക്കുരിശിന്റെ കഷണമാണെന്നും

ക്രിസ്തീയ ദേവാലയമാകണം
യേശു വിശ്വാസികൾ.
മുസ്ലീമിന്റെതാകുമീ
മണ്ണിൽ വയ്ക്കുന്ന കാൽ
ആരുടേതായാലും വെട്ടുമെന്നായി
അല്ലാവിന്റെ ആളുകൾ.
                                                               
പടർക്കമായവിടെ 

ത്രികോണ യുദ്ധത്തിൽ
ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമും
ഓരോന്നു വീതം
അത്യാസന്ന നിലയിൽ                                  
ആശുപത്രിയിലായി.
അടുത്തടുത്ത കട്ടിലിൽ
അവരവരുടെ ദൈവത്തെ
പ്രാർത്ഥിച്ചു കാത്തു കിടക്കുമ്പോൾ
പക്ഷേ ,മൂവരെയും 
കാണാനെത്തിയ ദൈവം
ഒരാൾ തന്നെയായിരുന്നു.

തിരിച്ചറിവ്‌

ശ്രീകൃഷ്ണദാസ്‌ മാത്തൂർ

രാത്രിയിങ്ങനെ മിഴിചിമ്മി
കാടുകളിൽ കലഹിച്ചു നിൽപ്പത്‌
എനിക്കുള്ള വീണ്ടുവിചാരത്തിനു`.

എളിയിൽ നിന്നൊരു പൂവു`
തിരിഞ്ഞ്‌ ഭൂമിയിലേക്ക്‌ കിടന്നത്‌
മരമറിയില്ലയെങ്കിലും..(?)
നിശ്ശബ്ദം പെയ്യും നിലാവിന്റെ
നീലക്കാലവർഷം മുഴുവനെ നനയും
ഇലകൾ നനവറിയുന്നില്ലെങ്കിലും..(?)

ഒരു ജാലകവും ഞാനും
ഉറങ്ങാതെ ഈ രാത്രിയിൽ
സ്വയമറിയുന്നുണ്ട്‌ ചലനം,
നിശ്ചലതയുടെ വ്യതിചലനം....

ഉറങ്ങാതിരിക്കും രാത്രിയെനിക്ക്‌
വീണ്ടുവിചാരത്തിനു`.
ഉറക്കവുമുണർച്ചയും തമ്മിലുള്ള
വേർ തിരിവിന്റെ സ്തരത്തിനോട്‌
സല്ലപിക്കാനുള്ള മനപ്പൊക്കത്തിനു`..

ഓന്ത്


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

എന്‍ പൊക്കിളില്‍നിന്നു
ചോര മോന്തി
കോരിത്തരിച്ചൊരു
മഞ്ഞയോന്തേ
നിന്‍ തുറുകണ്ണില്‍
നിറഞ്ഞു നില്പൂ
കാലങ്ങള്‍ പൊയ്പോയ
ബാലവേഗം.
പ്ലാസ്റ്റിക്കുടുപ്പില്‍
നിറഞ്ഞു നില്ക്കും
മാമഴയേല്ക്കാത്ത
പൊക്കിളിന്മേല്‍
ചോരയൂറ്റല്‍പ്പണി
ചെയ്കമൂലം
മാരണം, നിന്‍ വംശ -
നാശമായി.
--------

The Australian Plant

DR k g balakrishnan            
  I don’t know its name;
            For, in Darwin, am alien;
            Still we have become friends;
            It soothes me with celestial coolness;
            Its sprout, leaf, the bluish flower;
            Quiet new to me the foreigner.

            I wonder, it identified me;
            As a fellow being and we;
            Yes “we”; are now the one;
            Perpetuating the ultimate One!

            We have no religion;
            Cast creed or region;
            We the cute creation;
            Not by a creator;
            But by the swirling passion!

            I think it knows; me the poet;
            For we interact pleasing quiet;
            It does offer me the breath sweet;
            Scenting the thought; 
           -Disinfecting the hypocrite.

അക്ഷരരേഖ



ആർ.ശ്രീലതാവർമ്മ
ഫലപ്രദമായ മാറ്റം
         മാറ്റം എന്നത് അവസ്ഥയിലുള്ള വ്യത്യാസത്തെ കുറിക്കാനായി നമ്മൾ ഉപയോഗിക്കുന്ന ചെറിയൊരു പദമാണ്.ഈ ചെറിയ പദം വിപുലമായ ഒട്ടേറെ അർഥാന്തരങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട് എന്ന് നമുക്കറിയാം.ചിലപ്പോൾ മാറ്റം വ്യക്തിപരമാകാം;പലപ്പോഴും സാമൂഹികവും.ഏത് തരത്തിലായാലും ഗുണപ്രദമായ മാറ്റത്തെയാണ് നമ്മൾ സ്വീകരിക്കുക.അല്ലാത്തവയെ നമ്മൾ ശ്രദ്ധിക്കുക പോലുമില്ല.വാസ്തവം ഇതാണെങ്കിലും നമ്മുടെ അടിസ്ഥാനവിശ്വാസങ്ങളും ആചാരങ്ങളും ഇന്നും മാറ്റമില്ലാതെ തുടരുന്നുണ്ട്.നമ്മുടെ പല സങ്കല്പങ്ങളും വ്യവസ്ഥാപിതസ്വഭാവം ഉള്ളവയാണ്.അവയൊക്കെ തിരുത്തിയെഴുതപ്പെടേണ്ടവയാണെന്
ന് നമ്മൾ ചിന്തിക്കാറില്ല.അഥവാ ചിന്തിച്ചാലും അതിനായി ശ്രമിക്കാറില്ല.
              നമ്മുടെ സമൂഹം വർഷങ്ങളായി അങ്ങനെയല്ലേ?നവോത്ഥാനത്തിലൂടെ കൈവന്ന സാമൂഹികപുരോഗതിയെ അതേരീതിയിൽ ,തുടർചലനങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോകാനോ,നവോത്ഥാനം മുന്നോട്ടുവച്ച മൂല്യസങ്കല്പനങ്ങൾ പിന്തുടരാനോ നമുക്ക് കഴിഞ്ഞില്ല.ഏതേത് മൂല്യങ്ങളാണ് അന്ന് ഉയർത്തപ്പെട്ടിരുന്നത്,അവയുടെയെല്ലാം വിപരീതഭാവമോ, അഭാവമോ ആണ് ഇന്നത്തെ സമൂഹത്തിലുള്ളത്.അപചയങ്ങളുടെ പട്ടിക അതിബൃഹത്താണെങ്കിലും ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്ത് അഴിമതിയല്ലാതെ മറ്റൊന്നുമല്ല.അഴിമതി എന്ന് കേൾക്കുമ്പോൾ,രാഷ്ട്രീയം എന്ന് കൂട്ടിച്ചേർക്കാനുള്ള പ്രവണത എങ്ങനെയോ ഉറച്ചുകിട്ടിയിട്ടുണ്ട്.രാഷ്ട്രീയരംഗത്ത് ധാരാളം അഴിമതിയുണ്ട്.പക്ഷേ,എല്ലാ അഴിമതിയും രാഷ്ട്രീയമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.സൂക്ഷ്മമായി ചിന്തിക്കുമ്പോൾ അല്ല എന്ന ഉത്തരത്തിലാണ് നാം എത്തുക.
                  ദൈനംദിനജീവിതത്തിലെ അതിസാധാരണകാര്യങ്ങളിൽപ്പോലും സത്യാത്മകമായി ഇടപെടാൻ നമുക്ക് പറ്റുന്നില്ല എന്നതാണ് വാസ്തവം.വീട്ടിലെ അന്തരീക്ഷത്തിൽ നിന്നാണ് കുട്ടികൾ സത്യവും നന്മയും നീതിയും മറ്റും അറിഞ്ഞും അനുഭവിച്ചും വളരുന്നത്,വളരേണ്ടത്.അച്ഛന്റെ സമയക്കുറവ് മൂലമോ,മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാലോ,അദ്ദേഹത്തിന്റെ സന്ദർശകനായി എത്തുന്ന ഒരാളോട് 'അച്ഛാൻ ഇവിടെയില്ല'എന്നുപറയാൻ നിർബന്ധിതനായിത്തീരുന്ന കുട്ടിഉൾക്കൊള്ളുന്ന ആശയം,വേണമെങ്കിൽ അസത്യം പറയാം എന്നുള്ളതാണ്.കുട്ടികളുടെ വയസ്സ് കുറച്ചുകാണിച്ച് യാത്രകളിൽ പകുതി നിരക്കിൽ ടിക്കറ്റെടുക്കുകയും സിനിമാ തീയേറ്ററുകളിൽ ടിക്കറ്റെടുക്കാതെ കുട്ടികളെ മടിയിലിരുത്തുകയും ചെയ്യുന്നവരുണ്ട്.ഈവക അനഭിലഷണീയപ്രവണതകൾ കുട്ടികളുടെ മനസ്സിലുണ്ടാക്കുന്ന തെറ്റായ ചിന്തയെക്കുറിച്ച് അപ്പോഴവർ ഓർക്കാറില്ല.
                വലിയ അഴിമതികളെക്കുറിച്ച് വാതോരാതെ വിമർശിക്കുന്നവർ സ്വന്തം ചുറ്റുവട്ടത്തുള്ള ഇത്തരം ചെറിയ-വലിയ അസത്യങ്ങളെക്കുറിച്ച് മിണ്ടാറില്ല.ഈ വിധമുള്ള വ്യതിചലനങ്ങളിലൂടെ,അഥവാ അസത്യങ്ങളിലൂടെ വലിയ തെറ്റുകളിലേക്കും അപകടങ്ങളിലേക്കും ഉള്ള വഴി പെട്ടെന്ന് തുറന്നുകിട്ടുകയായി.സത്യം തിരിച്ചറിയാനും ഉൾക്കൊള്ളാനും ചെറുപ്പത്തിൽത്തന്നെ കുട്ടികൾക്ക് കഴിയണമെങ്കിൽ അതിനുള്ള അന്തരീക്ഷം വീടുകളിൽ തീർച്ചയായും ഉണ്ടാകണം.സത്യം എന്താണെന്ന് തിരിച്ചറിയാൻ കഴിയാതിരിക്കുന്ന അവസ്ഥ രോഗം തെറ്റായി നിർണയിക്കുന്നതുപോലെ അപ്കടകരമാണ്.ഇല്ലാത്ത രോഗത്തിന് ചികിത്സ നൽകിക്കൊണ്ടിരിക്കുകയും ,ഉള്ള രോഗം ചികിത്സിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയെക്കുറിച്ച് ആലോചിച്ചാൽത്തന്നെ അതിന്റെ ഭീകരത വ്യക്തമാകും.
              ഇതെല്ലാം നമ്മെ എവിടേക്കാണ് നയിക്കുക എന്നതിനെക്കുറിച്ച് വേണ്ടത്ര ചിന്തിക്കുന്നവർ നമുക്കിടയിൽ തന്നെ എത്രപേരുണ്ടാകും?അനീതിയ്ക്കെതിരെ ശബ്ദിക്കുന്നവരുണ്ട്.പക്ഷേ,അവരെ പിന്തുണയ്ക്കാൻ എപ്പോഴും ഒരു ന്യൂനപക്ഷമേ ഉണ്ടാവുകയുള്ളൂ.ഭൂരിപക്ഷം പേരും സ്വന്തം നില ഭദ്രമാക്കുന്ന തരത്തിലുള്ള നിലപാടുകളായിരിക്കും സ്വീകരിക്കുക.ഈ നിലയ്ക്കാണ് മാറ്റമുണ്ടാകേണ്ടത്.ഏതുരംഗത്തുമുള്ള അനഭിലഷണീയപ്രവണതകൾ തിരിച്ചറിഞ്ഞ് അവയെ ഇല്ലാതാക്കാൻ സംഘബോധത്തോടെ പ്രവർത്തിക്കുകയാണ് ആവശ്യം.പൊതുനന്മ മാത്രമാണിവിടെ ലക്ഷ്യം.സാമൂഹികക്ഷേമത്തിനുള്ള പദ്ധതികൾ നമുക്ക് വേണ്ടുവോളമുണ്ട്.പക്ഷേ,അവ നടപ്പിലാക്കുന്ന രീതികളിലാണ് കുഴപ്പം.ഒന്നുകിൽ പല പ്രവർത്തനങ്ങളും കടലാസ്സിൽ ഒതുങ്ങുന്നു.അല്ലെങ്കിൽ അവയ്ക്ക് വലിയ കാലതാമസം നേരിടുന്നു.ആ വക തടസ്സങ്ങൾ നീങ്ങി നടപ്പിൽ വന്നാൽത്തന്നെ,ചിലപ്പോൾ പരിതാപകരമായ വിധത്തിലായിരിക്കും അവ നടപ്പിലായിട്ടുണ്ടാവുക.അപ്രകാരമായ പ്രതികൂലസാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ രാഷ്ട്രീയവും സാമൂഹികവുമായ തികഞ്ഞ അവബോധം വേണം.അതിനുപരിയായി ഉയർന്ന ജനാധിപത്യവീക്ഷണവും മാനുഷികതയും ധാർമ്മികതയും കൂടാതെ കഴിയുകയുമില്ല.അങ്ങനെയുള്ള അവബോധങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന കൂട്ടായ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട സാമൂഹികസാഹചര്യങ്ങളിലേക്ക് നമ്മെ നയിക്കുമെന്നതിൽ സംശയമില്ല.

ശ്വാസ നിശ്വാസങ്ങള്‍

ഷാജഹാൻ  ന്മണ്ടൻ 
ഒരു വെയില്‍ത്തുണ്ടിനാല്‍ 
നാണം മറച്ച് ഒറ്റയിതള്‍
പൂചൂടി അന്നാദ്യമായ്‌
നീ വിരുന്നു വന്നു 
ഒരു മാരിവില്‍ 
സായന്തനത്തില്‍ 
നീയെന്റെ കാതില്‍ 
പ്രണയ മന്ത്രമോതി 
പിന്നെ പെയ്ത
ഒറ്റമഴയില്‍ 
നീയെനിക്ക് കൂട്ടുവന്നു 
രാപ്പുല്ലുകള്‍ ഈണമിട്ട് 
മഞ്ഞ് ,നിലാവ്
ശയ്യയൊരുക്കി 
പ്രലോഭിപ്പിച്ച ഒറ്റ രാവില്‍ 
നാമൊന്നായി 
എനിക്കുനിന്റെ ശ്വാസം മതി 
നിനക്കെന്റെ നിശ്വാസവും 
 ഇന്ന് നമുക്കൊരേ 
ശ്വാസ നിശ്വാസങ്ങള്‍

പുസ്തകചിന്ത



ഇരകളും വേട്ടക്കാരും
രാജേഷ് ചിത്തിര


  ഫാസിലിന്റെ  കോമ്പസും വേട്ടക്കോലും എന്ന   നോവലിനെക്കുറിച്ച്


ഇരകളെയും വേട്ടക്കാരെയും പറ്റി മാത്രമല്ല, പാര്ശ്വവല്ക്കരിക്കപ്പെട്ടവരുടെ ഒരു ഭൂമികയെപ്പറ്റി, ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം അവരുടെ ലോകവിശാലതയെപ്പറ്റിയാണ് കോമ്പസ്സും വേട്ടക്കോലും എന്ന തന്റെ ആദ്യനോവലിലൂടെ ഫാസിൽ പറയുന്നത്.( മാതൃഭൂമി ബുക്സ്/).കഥകളിലൂടെ സുപരിചിതനായ ഫാസിലിന്റെ ആദ്യനോവൽ പ്രകൃതിയും മനുഷ്യനും, അതിലേറെ പ്രകൃതിയും സ്ത്രീയും നായാടപ്പെടുന്ന ഇരകളായി സമസരപ്പെടുന്നതിനെ തന്റേതായ ശൈലിയിൽ പറയുന്നു. അന്യം നിന്നുപോകുന്ന നായാടിഗോത്രത്തിന്റെ ചെറുത്തിനില്പ്പിനേയും അടിയറവിനേയും പറ്റി പറയുമ്പോൾ നിസംഗതയാണ് ഭാവം . ഷാനിബ, ഗൗരി എന്ന വളരെ വ്യത്യസ്തചുറ്റുപാടുകളിൽ നിന്നു വരുന്നവരും എന്നാൽ പെതുവായ അനുഭവങ്ങളിലൂടെ കടന്നുപോവുന്നവരുമായ രണ്ടു പെണ്കുട്ടികളിലൂടെ ചെറുത്തുനില്പ്പിന്റെ ചെറിയ ചലനങ്ങൾ പോലും ഒരു പെണ്ണിനുണ്ടാക്കിയേക്കാവുന്ന അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് അനുവാചകനിലെത്തിക്കുന്നു. ചെറുത്തുനില്പ്പിന്റെ ആയുധമായി ഷാനിബ ഒരവസരത്തില് ഉപയോഗിച്ച ആയുധമാണ് കോമ്പസ്സ്. അതേ ആയുധം ഗൗരിയുടെ ജീവിതത്തെ ഇര എന്ന ഛേദാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. നമ്മുടെ കാലത്തെ ബസ്സുകളിൽ എറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുണ്ടായേക്കുന്ന സേഫ്റ്റിപിന് എന്ന നിസാര ഉപകരണത്തിന്റെ സ്ഥാനത്താണ് നോവലില് കോമ്പസ്സ് പ്രത്യക്ഷപ്പെടുന്നത്.
" ജീവനോടെ തീയിലെറിയപ്പെടുന്ന ആമകൾ അയ്യപ്പന്റെി കുട്ടിക്കാലത്ത് ഒരു പതിവു കാഴ്ചയായിരുന്നു. തീയിൽ എറിയപ്പെടുന്ന ആമകൾ ഒരു ചൂഴ്നിലയിൽ എത്തിപ്പെടുന്നതായി അയ്യപ്പന് തോന്നിയിട്ടുണ്ട്; തോടിനുള്ളിലേക്ക് വലിച്ച കാലുകളും തലയും പുറത്തേക്ക് നീട്ടണോ വേണ്ടയോ എന്ന കുഴപ്പം പിടിച്ച അവസ്ഥ. ആമകളിൽ ഭൂരിപക്ഷവും തോടിനുള്ളിൽ തന്നെ തങ്ങളെ  പൂർണമായും ഒളിപ്പിച്ചുകൊണ്ട് മരിച്ചുപോകുന്നു. ന്യൂനപക്ഷത്തിന്റെ കാലുകളും തലയും മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷങ്ങളിൽ പുറത്തേക്ക് നീണ്ട് തീയുമായി മല്ലടിച്ച് വെന്തുപോകുന്നു.അയ്യപ്പന്റെ കുട്ടിക്കാലത്തിന്റെ ഓര്മതകളിൽ തീയിനെ തോല്പിച്ച ഒരാമയുണ്ട്. ആമകളെ തീയിലെറിഞ്ഞ് അമ്മ മറ്റേതോ പണികളിലേക്ക് തിരിഞ്ഞതായിരുന്നു. അപ്പോഴാണ് ആമകളിൽ  ഒന്ന് കാലുകളും തലയും പുറത്തേക്ക് നീട്ടി കനലുകളിലൂടെ നടന്ന് തീയിനു പുറത്തെത്തിയത്. അയ്യപ്പൻ നോക്കിയിരിക്കെ അത് കോളനിവീടുകളുടെ പിറകിലേക്ക് വെന്തുനടന്നു.ആമത്തോടുകൾ ചിതറിക്കിടക്കുന്ന മാട്ടമിറങ്ങി വയലിൽ നെല്ചെടികള്ക്കികടയിൽ വെള്ളത്തിൽ മറഞ്ഞു. ആമ രക്ഷപ്പെട്ട കാര്യം അയ്യപ്പൻ രഹസ്യമായി സൂക്ഷിച്ചു.എണ്ണം കൃത്യമായി അറിയാത്തതു കൊണ്ടോ എന്തോ അമ്മ അത് അറിഞ്ഞുമില്ല. ആ ആമയ്ക്ക് എന്തു സംഭവിച്ചിരിക്കും?.....പലപ്പോഴും അയ്യപ്പൻ ചിന്തിച്ചിട്ടുണ്ട്.അത് മരിച്ചു പോയിരിക്കുമോ?.....അതോ....പിന്നീട് കുറേ കാലത്തേക്ക് അച്ഛൻ ആമകളുമായി എത്തുമ്പോഴൊക്കെ പുറന്തോടിന്റെ അടിവശത്ത് കരിഞ്ഞ പാടുകളുള്ള ഒരു വെള്ളാമ കൂട്ടത്തിലുണ്ടോ എന്ന് നോക്കുന്നത് അയ്യപ്പൻ പതിവാക്കിയിരുന്നു"
നായാടിക്കൂട്ടമെന്നത് വര്ത്തമാന കേരളീയ സമൂഹമെന്ന് ഒരു വിശാലവായനക്ക് തയ്യാറാകുമ്പോൾ തീയ്യില് ചുടപ്പെടുന്ന ആമകളാവുന്നത് ഓരോ മലയാളിയുമാണ്. വെന്തുമരിക്കലിൽ നിന്ന് രക്ഷപെടുന്ന ഒരു ആമയെ നോവലിസ്റ്റ് പരിചയപ്പെടുത്തുന്നുണ്ട്. ഒരോ പ്രവാസിയും ഇങ്ങനെ രക്ഷപെട്ടവനാവണം, വയലുകളിലെ ആമയെന്ന് അവന് മരുഭൂമിയിലെ പരിചിതങ്ങളിലെ സ്വയം വെന്തുമരിക്കുന്നുവെന്ന് അനുഭവിക്കുന്നുണ്ടാവണം. ഗോത്രപ്പഴമയിലേക്ക് അതിന്റെ ആചാരങ്ങളെന്ന ഉൾവഴികളിലേക്ക് അനായാസമായി വായനക്കാരനെ കൊണ്ടുപോകാൻ ഫാസിൽ എന്ന എഴുത്തുകാരനു കഴിയുന്നുണ്ട്. ഭീതിയുടെ,അശാന്തിയുടെ സ്വത്വനഷ്ടത്തിന്റെ അടയാളപ്പെടുത്തലാവുന്ന ഈ നോവൽ സമകാലിന ജീവിതാവസ്ഥകളിൽ ഒരു നല്ല വായനാനുഭവമാകുന്നു.വേട്ടക്കോൽ എന്നത് നായാടിയുടെ ഇരതേടാനുള്ള ആയുധമാണ്.കണ്ണടച്ചു തുറക്കലിന്റെ ക്ഷണികതകളിൽ തുടച്ചുമാറ്റപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ ആയുധം തന്നെ ഇരയുടെ രൂപകമാണ്. ഒരേ സമയം ഇരയും വേട്ടക്കാരനുമെന്ന് ദ്വന്ദ്വത്തിന്റെ ഒരു ബിംബമായി നോവലിലുടനീളം അത് നിസ്സഹായതയുടെ പ്രതീകമാവുന്നു. എടുത്തു പറയേണ്ട ഒരു പോരായ്മയായി വായനയിൽ അവശേഷിക്കുന്നത്, നോവലിന്റെ പലഭാഗത്തും എഴുത്തുകാരൻ  പുലർത്തുന്ന അവതരണത്തിലെ പിശുക്കാണ്.വളരെ ശ്രദ്ധേയമായ നിരവധി കഥകളുടെ സൃഷ്ടാവിന്റെ ആദ്യ നോവൽ എന്ന നിലയിൽ ഈ പുസ്തകത്തെ സമീപിക്കുമ്പോൾ കഥകളിൾ പുലര്ത്തുന്ന ആറ്റിക്കുറുക്കൽ നോവലെന്ന മാദ്ധ്യമത്തിന് ഒരു പോരായ്മയായി മാറുന്നുണ്ട്, പ്രത്യേകിച്ചും ഒരു ജനവിഭാഗത്തെ അവരുടെ ആചാരാനുഷ്ഠാനങ്ങളെപ്പ്റ്റി പരിചയപ്പെടുത്തുന്ന ഇടങ്ങളിൽ. ഒരു പെണ്പക്ഷരചന എന്ന നിലയിലും വായിച്ചെടുക്കാവുന്നതാണ് ഈ നോവൽ.

മഷിനോട്ടം

 

 

 ഫൈസൽബാവ 

കൊച്ചുബാവയുടെ കഥാലോകം


ഏറെ ആകുലതകള്‍ മനസ്സില്‍ പേറി, മറ്റാരും നടക്കാത്ത വഴിയന്വേഷിച്ച് വീണുകിട്ടിയ കഥാബീജത്തെ തേച്ചുമിനുക്കിയെടുത്ത്‌ കറുത്തഹാസ്യത്തില്‍ പൊതിഞ്ഞ്‌ നല്കിയിരുന്ന ടി. വി. കൊച്ചുബാവ എന്ന കഥാകാരന്‍ 1999 നവംബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ പറയാന്‍ എന്തെല്ലാമോ ബാക്കിവച്ച് ജീവിതത്തില്‍ നിന്നും നടന്നകന്നു. കൊച്ചുബാവയുടെ കഥാലോകം വളരെ വ്യത്യസ്തമായിരുന്നു. കറുത്തചിരിയില്‍ കുതിര്ന്ന യാഥാര്‍ത്ഥ്യങ്ങളെ തന്റെതായ ശൈലീവിന്യാസത്തിലേക്ക് ഉരുക്കിയെടുത്ത കഥകള്ക്കിന്നും സമകാലികപ്രസക്തിയുണ്ട്.
നഗ്നമാക്കപ്പെട്ട ജീവിതത്തിനു മുകളില്‍ കയറിനിന്ന് ‘എടോ ഇതാണ് വഴിയെന്നും, ഇങ്ങനെയും വഴിയുണ്ടെന്നും’ സങ്കോചമില്ലാതെ വിളിച്ചുപറയാനുള്ള ആര്ജ്ജവം കൊച്ചുബാവയുടെ കഥകളില്‍ കാണാം. ആധുനികതയുടെ കാലത്ത്‌ ആ ചൂടുപറ്റിവന്ന കഥാകൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയും, ഉത്തരാധുനികതയുടെ തീരത്തില്‍ നില്ക്കുമ്പോളും എഴുത്തിന്റെ വഴിയില്‍ വേറിട്ടുനിന്നുകൊണ്ട് കഥയിലൂടെ തന്റെ വ്യതിരിക്തശബ്ദം കേള്പ്പിക്കുവാന്‍ കൊച്ചുബാവക്ക് കഴിഞ്ഞിരുന്നു എന്നതാണ് മറ്റുള്ളവരില്‍ നിന്നും ബാവയെ വേറിട്ടുനിറുത്തുന്നത്. പ്രശസ്ത നിരൂപകനായ എന്‍. ശശിധരന്‍, ബാവയുടെ കഥാവീക്ഷണത്തെ ഇങ്ങനെ നിരീക്ഷിക്കുന്നു “കാല്‍നൂറ്റാണ്ടുകാലത്തെ കേരളീയ ജീവിതം നമ്മളിലേല്പിച്ച മുറിപ്പാടുകളും വര്ത്തമാനത്തോടുള്ള നമ്മുടെ ഹതാശമായ ഏറ്റുമുട്ടലുകളും കീഴടങ്ങലും, നമ്മുടെ നോവും, ദുരിതവും, ആര്ത്തിയും ആസക്തിയും കാപട്യങ്ങളും, പകയും, പോരും, കുതികാല്‍വെട്ടും വിജയാഘോഷങ്ങളുമെല്ലാം മറ്റൊരു വിനീതമായ ചരിത്രകാരനായി അകന്നു നിന്നുകൊണ്ട് കൊച്ചുബാവ വരച്ചുവെക്കുന്നു”. എന്നാല്‍ അകാലത്തില്‍ പൊലിഞ്ഞ കൊച്ചുബാവയുടെ കഥാലോകത്തെപ്പറ്റി ഇനിയും നല്ല പഠനം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. 1999 നവംബര്‍ 25നാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്‌.
തന്റെ മുന്നിലുള്ളവരുടെ വേദന തന്റേതുപോലെ കാണുകയും സമൂഹത്തില്‍ കാണുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ കഥകളിലൂടെ പ്രതികരിക്കുകയും രോഷാകുലനാകുകയും ചെയ്യുന്ന കൊച്ചുബാവ കറുത്തയാഥാര്ത്ഥ്യങ്ങള്ക്കെതിരെ നിരന്തരം കലഹിച്ചിരുന്നു. സമൂഹത്തിലെ നെറികേടുകളെപ്പറ്റിയുള്ള കടുത്ത ആകുലത അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഈ ഹൃദയഭാരമകാം കഥകളില്ലാത്ത ലോകത്തേക്ക് അദ്ദേഹം വേഗത്തില്‍ പറന്നു പോയതിനു കാരണം. മലയാളത്തിലെ മികച്ച പത്ത്‌ കഥകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ കൊച്ചുബാവയുടെ കഥകളെ ഉള്പ്പെടുത്താതെ ആ പട്ടിക പൂര്ണ്ണമാകില്ല. അദ്ദേഹത്തിന്റെ, നിരൂപകശ്രദ്ധ പിടിച്ചുപറ്റാതെ പോയ ‘നനഞ്ഞ ശിരോവസ്ത്രങ്ങള്‍’ ‘കൊക്കരണി’, ‘അടുക്കള’, ‘പ്രണയം’. എന്നീ നാലു കഥകളിലൂടെ ഒരു സഞ്ചാര ശ്രമമാണ് ഇത്.

1.നനഞ്ഞ ശിരോവസ്ത്രങ്ങള്‍

മനുഷ്യന്റെ യുവത്വം നഷ്ടമാകുന്നതോടെ നരവീണ ശരീരം ഒരു ഭാരമായി മാറുന്നുവെന്ന അവസ്ഥ കൊച്ചുബാവ വൃദ്ധസദനം എന്ന നോവലിലും മറ്റു പല കഥകളിലും വളരെ ഭംഗിയായി വരച്ചുകാട്ടുന്നുണ്ട്. ഈ കഥയിലും അത്തരത്തിലുള്ള ആകുലതകള്‍ പേറുന്ന ഒരപ്പൂപ്പനും അമ്മൂമ്മയുമാണ് പ്രധാന കഥാപാത്രങ്ങള്‍. എന്നാല്‍ അവര്‍ തങ്ങളുടെ സമൂഹത്തിലെ മൂല്യച്യുതികള്ക്കൊപ്പംസഞ്ചരിക്
കുകയും അതിലെ ദുരന്തങ്ങള്‍ ആസ്വദിക്കുകയും തങ്ങള്‍ തന്നെ ഒരു ഭാരമാണെന്നത് സ്വയം അനുഭവിച്ച് ആസ്വദിച്ചു ജീവിക്കുക എന്നതാണ് ഇവര്‍ പുലര്ത്തിപ്പോരുന്ന രീതി. അവര്‍ കൈകള്‍ കോര്ത്തു പിടിച്ചു വേച്ചു വേച്ചു നടക്കുന്നത് സേവ്യര്‍ തന്റെ ഭാര്യയെ അടിച്ചുപുറത്താക്കുന്നത് കാണാനാണ്. ഒരു പെണ്ണിന്റെ എല്ലാ ദൈന്യതയെയും സമൂഹം വെറും കാഴ്ചക്കാരായി നോക്കിനില്ക്കുന്നതിനെ കറുത്ത ചിരിയോടെയാണ് കഥാകൃത്ത്‌ വിമര്ശിക്കുന്നത്. “ചെറുതായി മഴയുണ്ടായിരുന്നു, ആ സമയത്ത്‌. മഴയില്‍ കുതിര്ന്ന ചെമ്മണ്ണില്‍ അവളുടെ കരച്ചിലും ദേഹവും അനാഥമായി കിടന്നു. പിരിഞ്ഞുപോകുന്നവരുടെ പാദങ്ങളോളം ചെന്നുതട്ടി അവളുടെ കരച്ചില്‍ ലോപിച്ചുപോകുകയും ചെയ്തു. അവരുടെ ഹൃദയത്തോളം കരച്ചിലെത്തിക്കാന്‍ കഴിയാതെ പോയിടത്താണ് അവളുടെ വന്‍പരാജയം”. സ്ത്രീകളോട് സമൂഹം കാണിക്കുന്ന അവഗണനയും പുരുഷാധിപത്യത്തിന്റെ നേര്ക്കാഴ്ചയുമാണ് ഇവിടെ വരച്ചുകാട്ടുന്നത്. ഈ കാഴ്ചയാണ് അവിടെ കൂടിയിരുന്നവര്‍ ഒരു പ്രതികരണവും ഇല്ലാതെ കണ്ടുതീര്ക്കുന്നത്. ഇത്തരം കാഴ്ചകള്‍ തേടിയലയുകയാണ് കഥയിലെ അപ്പൂപ്പനും അമ്മൂമ്മയും.
ഒരു സമൂഹം കറുത്ത യാഥാര്ത്ഥ്യങ്ങളെ സ്വീകരിക്കുക വഴി ആ സമൂഹത്തിലെ വൃദ്ധർക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് ഈ കഥയില്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. ഈ ബോധം അപ്പൂപ്പനിലും അമ്മൂമ്മയിലും ഉള്ളതിനാലാണ് സ്വന്തം മകളുടെ വീടിനുമുന്നിലുള്ള മാവിന്‍ചുവട്ടില്‍ അവര്‍ രാത്രി തള്ളിനീക്കുന്നത്. വൈകിയെത്തിയാല്‍ ചങ്ങലയഴിച്ചുവിട്ട നായ ആക്രമിക്കുമെന്നത് ഒരു പ്രതീകമാണ്. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലയച്ച് ജീവിതം സുഖിക്കുന്നവര്ക്കായി ഒരുക്കിവെച്ച ചോദ്യങ്ങളാണ് ഈ കഥ. കഥയില്‍ അപ്പൂപ്പനും അമ്മൂമ്മയും തെറ്റിപ്പിരിയുന്ന ഭാഗം എത്ര തന്മയത്വത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഇനിയുള്ള കാലം ജയിലിലെ ഭക്ഷണം കഴിച്ച് സുഖമായി കഴിയാമെന്ന തോന്നല്‍ ഒരു പിതാവില്‍ ഉണ്ടാകാന്‍ തന്നെ കാരണം തങ്ങളുടെ വാര്ദ്ധക്യകാലത്തെ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമല്ല ഉപദ്രവിക്കുകയും ചെയ്യുന്ന മക്കള്‍ ഉണ്ടാകുമ്പോഴാണ്. കഥയിലെ ചേന്ദു എന്ന കഥാപാത്രം തന്റെ മൂത്ത മകനെ കൊന്ന്‌ ജയിലില്‍ പോയാലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്നത് അതുകൊണ്ടാണ്. വാര്ദ്ധക്യകാലത്തെ ദുരവസ്ഥയെ ഈ ഭാഗം വളരെ നന്നായി ചിത്രീകരിക്കുനുണ്ട്. കഥാകാരനിലെ കൈക്കരുത്താണ് ആഖ്യാനത്തിന്റെ ശക്തി. കൈക്കരുത്ത് ധൈര്യമാണ്. ധൈര്യത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുന്നവനാണ് വിജയി. കൊച്ചുബാവ ഈ കഥയില്‍ ധൈര്യം വേണ്ടുവോളം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 1993 ല്‍ എഴുതിയ ഈ കഥയുടെ സമകാലിക പ്രസക്തി ഏറിവരികയാണ്.

2.കൊക്കരണി

വളരെ യാന്ത്രികമായ ജീവിതസാഹചര്യത്തെ കൂട്ടിയിണക്കി ജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരു സമൂഹം ബന്ധങ്ങളുടെ പവിത്രതയില്‍ അത്ര വ്യാകുലപ്പെടുകയില്ല എന്നത് കൊച്ചുബാവ വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞുരുന്നു. ക്ലോണിങ്ങിന്റെ സാദ്ധ്യതകള്‍ അത്രയൊന്നും ചര്ച്ചചെയ്യപ്പെട്ടില്ലാത്ത കാലത്താണ് കൊക്കരണി എന്ന കഥ കൊച്ചുബാവ എഴുതുന്നത്.
ഇമ്മാനുവല്‍-ശാന്തമ്മ ദമ്പതികള്‍ കിഡീസ് കോര്ണര്‍ എന്ന കടയില്നി്ന്ന് ഒരു കമ്പ്യൂട്ടര്‍ നിയന്ത്രിത, എന്നാല്‍ യഥാര്ത്ഥമാണ് എന്ന് തോന്നിക്കുന്ന സ്വഭാവവും മനുഷ്യരൂപവുമുള്ള ഒരു കുഞ്ഞിനെ വാങ്ങിക്കുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. ഒരു ഉപഭോക്തൃസമൂഹമായി നാം ചുരുങ്ങികൊണ്ടിരിക്കുന്നതിന്റെ എല്ലാ പ്രശ്നങ്ങളും ഈ കഥയില്‍ വരച്ചുകാട്ടുന്നുണ്ട്. കിഡീസ് കോര്ണര്‍ സന്ദര്ശിക്കാന്‍ വന്ന ദമ്പതികള്‍ ബിസിനസ്സിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. “എല്ലാം കുഞ്ഞിനൊപ്പം വെച്ചിട്ടുള്ള കാറ്റലോഗിലുള്ള കാര്യങ്ങളാണ് എങ്കിലും ഒരിക്കല്‍ കൂടി പറയാം. കറന്റ് പോയി ഒരുമണിക്കൂര്‍ നേരത്തേക്ക്‌ കുഞ്ഞിനൊന്നും സംഭവിക്കില്ല. ഉദാഹരണത്തിന് ഫ്രിഡ്ജിലെ ഇറച്ചിയും മീനും പോലെ തന്നെ ഒരുമണിക്കൂര്‍ നേരത്തേക്ക് വലിയ ചീച്ചലൊന്നും ഉണ്ടാകില്ല”. കച്ചവടത്തിന്റെ എല്ലാ തന്ത്രങ്ങളും ഇതില്‍ വരുന്നതോടൊപ്പം എന്തും വാങ്ങിക്കാം എന്ന ഉപഭോക്തൃമനസ്സിനുമീതെ കൊച്ചുബാവ തൂക്കിയിടുന്ന ഡെമോക്ലീസിന്റെ വാളാണ് കൊക്കരണി എന്ന കഥ. കേരളത്തിന്റെ സാമൂഹികപ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന കഥയില്‍ കേരളം നേരിടുന്ന വലിയ പ്രതിസന്ധികളില്‍ ഒന്നായ വൈദ്യുതിക്കമ്മി പ്രശ്നം എത്ര രസകരമായാണ് വെറും നാല് വരികളിലൊതുക്കി അവതരിപ്പിച്ചിരിക്കുന്നത്. “കിഡീസ് കോര്ണറിന്റെ ഏജന്സി ഇങ്ങോട്ട് തരാന്‍ വിദേശയൂണിറ്റിനു താല്പര്യം ഇല്ലാതിരുന്നതിന്റെ പ്രധാനകാരണം ഈ പവര്‍ പ്രോബ്ലംസാണ്. ഇനിയൊരു നൂറ്റാണ്ട് നടന്നാലും ഇക്കാര്യത്തില്‍ നമ്മള്‍ ഈ തെണ്ടല്‍ നിര്ത്തുമെന്ന് തോന്നുന്നില്ല”. ഇത്തരത്തില്‍ കഥയില്‍ ഒളിപ്പിച്ചുവെച്ച കറുത്ത ചിരി മലയാളിയുടെ സഹജമായ കാപട്യത്തിനു മീതെ വിമര്ശനനത്തിന്റെ ചീളാണ്. ഇത്തരത്തില്‍ നിരവധി ഭാഗങ്ങള്‍ കഥയിലുണ്ട്. ആഗോളതാപനത്തെ കുറിച്ച് വളരെ മുമ്പ്‌ തന്നെ വന്നു തുടങ്ങി എങ്കിലും അത്തരം ചര്ച്ചകള്‍ സാധാരണക്കാരനിലേക്ക് എത്തുന്നത് ഈയിടെയാണ്. ഭൂമി ചുട്ടുപൊള്ളുകയാണെന്നും ഓസോണ്‍ പാളിക്ക് വിള്ളലുണ്ട് എന്ന വിഷയം ഇന്ന് ചായക്കടയിലും ചര്ച്ചാവിഷയമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ കൊച്ചുബാവ കഥയില്‍ കൊണ്ടുവന്ന രീതി രസകരമാണ്. കുഞ്ഞിന്റെ കച്ചവടത്തിനിടയില്‍ ഇക്കാര്യം “കിഡീസ് കോര്ണറിന്റെ ഉടമ മി: മിഷല്‍ വിവരിക്കുണ്ട്. “ക്ലോറോ ഫ്ലൂറോ കാര്ബണുകള്‍” മൂലം ഓസോണ്‍ പാളിക്ക് ഇനിയും ക്ഷതമേല്ക്കുകയാണെങ്കില്‍, ഭൂമി ഇതുപോലെ ചൂടില്‍ കത്തി ഉരുകുകയാണെങ്കില്‍ കുഞ്ഞിനെ പുറത്തിരുത്തുക എന്നത് 15 മിനിറ്റാക്കി ചുരുക്കണമെന്നു മാത്രം.
ഹോമറുടെ തലച്ചോറ്‌, പ്രോമിത്യൂസിന്റെ ഹൃദയം, ഹെര്ക്കുലീസിന്റെ കൈകാലുകള്‍... അടുത്ത പേജിലെ കുഞ്ഞ് ഇതിനെക്കാള്‍ സുന്ദരന്‍. മുയല്‍ക്കുഞ്ഞിന്റെ മുഖം, ഹിറ്റ്‌ലറുടെ തലച്ചോറ്, രാവണന്റെ ഹൃദയം’’... ഇത്തരത്തില്‍ തങ്ങള്‍ വാങ്ങി വളര്ത്തുന്ന ഷിന്ഗര്‍ ഇമ്മാനുവല്‍ എന്ന കുഞ്ഞിന്റെ വളര്ച്ചയും സാമൂഹികമാറ്റങ്ങളും തുറന്നുകാണിക്കുന്ന കഥയാണിത്‌.

3.അടുക്കള

“ ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാല്‍,
കരിയും, മെഴുക്കും പുരണ്ട പകലിനെ
സ്വര്ഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയായി മാറ്റുമെന്നാണ്”
(ദേശാടനം: സച്ചിദാനന്ദന്‍)
 
ഇദ്ദേഹത്തിന്റെ അടുക്കള എന്ന കഥ തികച്ചും ഒരു സ്ത്രീപക്ഷരചനയാണ്. ബാവയുടെ ഭാഷയില്‍ അടുക്കള ഒരു വേവുനിലമാണ്. കഥയിലെ നായിക കോകിലയെപ്പോലുള്ളവര്‍ വെന്ത് കരിപുരണ്ട് ജീവിക്കുന്ന വേവുനിലം. ഭര്ത്താവിന്റെ തീന്മേശയ്ക്ക് മുന്നിലിരുന്നുള്ള വിളി കേട്ടാല്‍ ഓടിയടുക്കേണ്ട, ആവശ്യങ്ങള്‍ വേണ്ടവിധത്തില്‍ നിര്‍വഹിക്കേണ്ട, നാളത്തെ പകലില്‍ അവനൂട്ടാന്‍ എന്തെന്ന് ഇന്നുതന്നെ ഓര്‍ത്താല്‍ ഒരു സ്വപ്നത്തില്‍ നിറച്ച് അതുമാത്രം കാണേണ്ട വെറും ഒരു പെണ്ണ്. ഇവിടെ പെണ്ണ് ഒരു യന്ത്രം മാത്രമാണ്. ഭര്ത്താവിന്റെ ഏമ്പക്കത്തിനോപ്പം മനംപുരട്ടേണ്ട യന്ത്രം. മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷരചനകളില്‍ ഒന്നാണ് ഇത്. ആഖ്യാനത്തിലെ വ്യത്യസ്തതയാണ് കഥയുടെ കരുത്ത്‌. ഈ കഥ ഫെമിനിസ്റ്റ്‌ കാഴ്ചകളില്‍ പോലും വേണ്ട വിധത്തില്‍ തടഞ്ഞില്ല. സ്ത്രീകളുടെ ജീവിതയാഥാര്ത്ഥ്യങ്ങളെ തുറന്നു കാണിക്കുന്ന ജീവനുള്ള ഒരേടാണ് അടുക്കള എന്ന കഥ.

4.പ്രണയം

അടുക്കളയിലെ കോകിലയെപ്പോലെയല്ല ഈ കഥയിലെ പൂജ. അവള്‍ ആധുനിക ജീവിതത്തെ ചേര്‍ത്തുപിടിച്ച് അതിനുസരിച്ച് സ്വഭാവവും ജീവിതശൈലിയും വേഷവും മാറ്റുന്നവളാണ്. അതുകൊണ്ടുതന്നെ ഭാരതസ്ത്രീതന്‍ ഭാവശുദ്ധി എന്ന കണ്സപ്റ്റിനെ അവള്‍ അത്ര സീരിയസായി കാണുന്നില്ല. എന്നാല്‍ പൂജയുടെ ഭര്ത്താവ് അവിനാശ് അങ്ങിനെയല്ല. ആധുനികജീവിതത്തോട് ഒപ്പമോടി എല്ലാം അനുഭവിച്ചറിയുകയും എന്നാല്‍ തന്റെ മുന്നില്‍ ആദ്യരാത്രി കാലെടുത്തുവെക്കുന്ന പൂജ വെള്ള കസവ് പുടവയെടുത്ത് മുല്ലപ്പൂ ചൂടി നാണത്തോടെ മുഖം താഴ്ത്തി കാലിന്റെ തള്ളവിരല്‍ കൊണ്ട് ചിത്രം വരയ്ക്കുന്നവളായിരിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിലെ എല്ലാ സുഖങ്ങളും ഒരുമിച്ചനുഭവിച്ച ശേഷം കല്ല്യാണമെന്ന നാട്ടുനടപ്പനുസരിച്ച് ആദ്യരാത്രിയിലെ അഭിനയം എന്തിനാണെന്നാണ് പൂജയുടെ ചോദ്യം. ഭാരതപൈതൃകത്തെപ്പറ്റി താന്‍ പഠിച്ചു കഴിഞ്ഞതിനാല്‍ ഈ കാര്യങ്ങള്‍ തനിക്ക് നിര്‍ബന്ധമാണെന്ന് അവിനാഷും പറയുന്നു. നാല് മാസം ഗർഭിണിയായ പൂജ അത്തരത്തിലുള്ള ആദ്യരാത്രി മനസാ സ്വീകരിക്കാന്‍ തയ്യാറല്ല. അത് കൊണ്ടുതന്നെ ജീന്സും ടോപ്പുമിട്ടാണ് അവള്‍ മണിയറയിലേക്ക്‌ വരുന്നത്. ഇത് അവിനാശിനെ ചൊടിപ്പിക്കുന്നു. തുടര്ന്നുള്ള ഇവരുടെ തര്ക്കത്തിലൂടെയാണ് കഥ പറയുന്നത്. ആഖ്യാനത്തിന്റെ ശക്തിയാണ് പ്രണയം എന്ന കഥയെ വ്യത്യസ്തമാക്കുന്നത്.
ആരും കാണാത്ത കാഴ്ച തേടി, ആരും എത്തിപ്പെടുന്നതിനു മുമ്പേ കഥകള്‍ തേടി അവിടേക്ക് കൊച്ചുബാവ വേഗത്തില്‍ ചെല്ലാറുണ്ട്. ജീവിതത്തിലും അദ്ദേഹമത്‌ ആവര്ത്തിച്ചു. കഥകള്‍ ബാക്കിവെച്ച് കൊച്ചുബാവ പറന്നുപോയി. “നിങ്ങള്‍ ജീവിച്ചു മരിച്ചു. ഒക്കെ ശരി, പക്ഷെ നിങ്ങള്‍ ചെയ്ത അത്ഭുതമെന്ത്‌” കൊച്ചുബാവ തന്നെ ചോദിച്ച ചോദ്യമാണിത്. കഥയില്‍ കുറെ അത്ഭുതങ്ങള്‍ കാണിച്ചുകൊണ്ട് എന്തിനാണ് കൊച്ചുബാവ ഇത്ര വേഗത്തില്‍ പറന്നുപോയത്?

നാം-




 നിദർശ് രാജ്
വിശപ്പു മാത്രം  വാരി                                    
ത്തിന്നുന്നുവെങ്കില്‍പ്പോലും
കത്തിയും മുള്ളും 
കൈയില്‍ മുറുകെ പിടിക്കുവോര്‍ 


കീശയില്‍ നയാപ്പൈസയി- 
 ല്ലെങ്കിലെന്ത്,നേര്‍ച്ച
പ്പെട്ടിയില്‍ തീറാധാരം കൊ-
ണ്ടുപോയ് ത്തട്ടുന്നവര്‍

അകത്ത് പിച്ചാത്തികള്‍
പൂഴ്ത്തിവയ്ക്കിലും-സദാ
പുറത്തു ചിരിക്കുവാന്‍
പഠിച്ചേ ജയിപ്പവര്‍.
     
നാമാണ് മഹാഭക്തര്‍.
മൂര്‍ച്ചകൂട്ടിയ വാളാല്‍
മറ്റുള്ളവരെക്കൊല്ലാന്‍ 
തക്കം പാര്‍ത്തിരിക്കുന്നോര്‍  -                                                                                                                                                                       (www.arikukal.blogspot.com)

കേരളത്തിനു നഷ്ടമാകുന്ന കാർഷികസംസ്കൃതി


ഡോ. അംബിക. എ. നായർ

ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും നാടാണ്‌ കേരളം. ഓണവും വിഷും തിരുവാതിരയും മനസ്സിൽനിറയ്ക്കുന്ന കുളിർമ ഇന്ന്‌ അന്യംനിന്നു പൊയ്ക്കൊണ്ടിരിക്കുന്നു. എങ്കിലും ഗതകാലസ്മൃതികൾ നമ്മെ എത്തിക്കുന്നത്‌ ഹരിതസമൃദ്ധമായ കേരളഭൂവിലേക്കാണ്‌. തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും പാടിയുണർത്തിയ ഹരിതകേരളം ഓർമ്മയിൽ മാത്രം. കേരളത്തിന്റെ നഷ്ടപ്പെട്ട കാർഷികസംസ്കാരത്തെപ്പറ്റിച്ചിന്തിക്കുമ്പോൾ പാരമ്പര്യത്തിന്റെ പൊട്ടിപ്പൊയകണ്ണികൾ അവിടവിടെച്ചിതറിക്കിടക്കുന്നതുകാണാം. ഇവ ഒരുതുണ്ടുഭൂമിയിലോ, അതിലെ വിളസമൃദ്ധിയിലോ, ഒരുനാടൻപാട്ടിലോ, ഒരുനാടൻ കളിയിലോമാത്രമൊതുങ്ങുന്നില്ല. ഇവയൊക്കെ പഴയകാലത്തിന്റെ പുനർധ്വനിയായി നാം ഉൾക്കൊള്ളാൻ ശ്രദ്ധിക്കുകയാണു ചെയ്യുന്നത്‌. ഒന്നോർത്താൽ നമ്മുടെ ബോധമണ്ഡലത്തിൽ നാം അഭിമാനിക്കുന്ന ഒരു സംസ്ക്കാരം നഷ്ടപ്പെട്ടുപോകുന്നുണ്ടോ എന്നു സംശയം തോന്നും.

കേരരാജ്യം എന്ന്‌ ഊറ്റം കൊണ്ടിരുന്ന കേരളത്തിൽ കേരത്തിന്റെ വിളവുകുറയുകയാണ്‌. തമിഴുനാടാണ്‌ കേരം ഉൽപാദനത്തിൽ മുന്നിട്ടുനിൽക്കുന്നത്‌. നമ്മുടേതായിട്ടുള്ളതൊന്നും ഇന്നുനമുക്കില്ല. മണ്ഡരിബാധിച്ച തെങ്ങിൻ തലപ്പുകൾ നിവർന്നുനിൽക്കാനാകാതെ തലതാഴ്ത്തിനിൽക്കുന്ന കാഴ്ച്ചകൾ എങ്ങും കാണാം. കേരവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞിരുന്ന സ്ഥലങ്ങൾ നാണ്യവിളകൾ കവർന്നെടുത്തു. പാരമ്പര്യമായ കൃഷിരീതികൾ തുടരാൻ നമുക്കാവുന്നില്ല. അതിനുകാരണം ആദായക്കുറവാണ്‌. അതുകൊണ്ട്‌ റബ്ബറും വനിലയും നമുക്കു പ്രിയപ്പെട്ടവയായി. വിദ്യാഭ്യാസം നേടുകവഴി കാർഷികവൃത്തി നിലവാരം കുറഞ്ഞതൊഴിലായിമാറി. വിദേശരാജ്യങ്ങളിലേക്കുള്ള കടന്നുകയറ്റം  പാരമ്പര്യകൃഷിരീതികളിൽ നിന്നു പൂർണ്ണമായും വിട്ടുപോകാൻ നമ്മെ പ്രേരിപ്പിച്ചു. അങ്ങനെവരുമ്പോൾ നാട്ടുസൗഭാഗ്യങ്ങളൊക്കെ നമുക്കുനഷ്ടമായി.

പണ്ട്‌ ലളിതമായജീവിതവും പരിമിതമായലക്ഷ്യങ്ങളുമായിരുന്നു. ഇന്ന്‌ ജീവിതം സങ്കീർണ്ണമാണ..​‍്‌.ലക്ഷ്യങ്ങൾ അനവധി... അത്‌ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. ഭക്ഷണരീതിയിലും വസ്ത്രധാരണത്തിലും പാർപ്പിടസൗകര്യങ്ങളിലും ചിന്താഗതിയിലും പ്രവർത്തിപഥങ്ങളിലുമെല്ലാം അത്‌ പ്രതിഫലിച്ചു, പ്രതിധ്വനിച്ചു? ചേന, ചേമ്പ്‌, കാച്ചിൽ, കപ്പ തുടങ്ങി പറമ്പുകളിൽ വിളയിച്ചെടുക്കുന്ന ഭക്ഷണപദാർഥങ്ങളിലുള്ള കമ്പം നഷ്ടപ്പെട്ട്‌ ഫാസ്റ്റുഫുഡ്ഡുകൾക്കുപുറകേ പായുമ്പോൾ ആരോഗ്യം പോകുന്നതുനാം അറിയുന്നില്ല. ഗതാഗതം വർദ്ധിച്ചപ്പോൾ തമിഴ്‌ വിപണിയിൽനിന്ന്‌ സാധനങ്ങൾ ഒഴുകിയെത്തി. പൂക്കൾ, പച്ചക്കറി, പഴം, ഊണിന്റെ ഇല എന്നിവയെല്ലാം അതിലുണ്ട്‌. കേരളം അലസൻമാരുടെ നാടായിമാറി. പരസ്യങ്ങളുടെപുറകേപോയി കർക്കിടകത്തിലെ മരുന്നുകഞ്ഞിവരെ പാക്കറ്റിൽ കിട്ടുന്നു. അവ തേടി നമുക്കു വളപ്പിൽ അലയേണ്ടതില്ലല്ലോ...!.. തിരുവാതിരക്കാലത്തു സ്ത്രീകൾകഴിക്കുന്ന 'എട്ടങ്ങാടി' ഒരുവർഷത്തെ മുഴുവൻ പോഷകഗുണങ്ങളും നൽകുന്നുണ്ട്‌. കാർഷികവ്യവസ്ഥയിലെ നഷ്ടം ഇതൊക്കെയൊരാചാരമാക്കി മാറ്റി.
 
പാരമ്പര്യകാർഷികസംസ്കാരത്തിൽ നിലനിന്നിരുന്ന ഔഷധച്ചെടികൾ  ഇന്ന്‌ അപൂർവമായിട്ടെ അറിയുകയുള്ളു. തുമ്പ, കുറുന്തോട്ടി, നറുനീണ്ടി, ആടലോടകം, ഉമ്മം, കുടുക്കമൂലി, തുടങ്ങിയവ ഏതൊരുമനുഷ്യനും പണ്ട്‌ അറിയാമായിരുന്നു. ഇടവഴികളിലും പറമ്പുകളിലും തളിർത്തുമറിഞ്ഞ്‌ ഇന്നും അവയുണ്ടെങ്കിലും പുതിയതലമുറയ്ക്കത്‌ അന്യം. കൃഷിയുമായി ബന്ധപ്പെട്ടപലവസ്തുക്കളും കൗതുകവസ്തുക്കളാകുന്ന കാലം വിദൂരമല്ല. പാളത്തൊപ്പി, ഒറ്റത്തോർത്ത്‌, കലപ്പ, പറ, ചങ്ങഴി, നാഴി, കളപ്പുര, പത്തായം, തൊഴുത്ത്‌, കച്ചിത്തുറു എന്നൊക്കെപ്പഞ്ഞാൽ ഇന്ന്‌ ഇതറിയാവുന്നവർ ചുരുങ്ങും. ഞാറ്റുപാട്ടും പുള്ളുവപ്പാട്ടുമൊക്കെ ചിലപ്രത്യേക കേന്ദ്രങ്ങളിൽ മാത്രംനടക്കുന്നരീതിയാണു കാണുന്നത്‌. നാടൻ കലകളുടെ അനുഷ്ഠാനസ്ഥലികൾക്കുവന്ന   ഈ മാറ്റം പഠനീയമാണ്‌.

യാന്ത്രികപുരോഗതിയിലൂടെ ജീവിതവേഗം കൂടിയത്‌ ഹരിതസൗഭാഗ്യങ്ങളെ ഹനിച്ചു.ജീവിതത്തിന്റേതിരക്ക്‌  വലയം ചെയ്യുമ്പോൾ ഫാസ്റ്റുഫുഡ്ഡുകളെ ആശ്രയിക്കാതെ മാർഗ്ഗമില്ല. വയലുകളും പറമ്പുകളും  കോൺക്രീറ്റുസൗധങ്ങൾക്കു വഴിമാറിയതോടുകൂടി മണ്ണിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു. ജലദൗർലഭ്യം മൂലംവരളുന്ന മണ്ണും കരിയുന്നവിത്തും മലയാളിക്ക്‌ കൂടപ്പിറപ്പുകളായി. മുമ്പ്‌ ഉപയോഗിച്ചിരുന്ന  ചാണകവും മറ്റും മാറ്റി കൃത്രിമവളത്തിനു സ്ഥാനംകിട്ടിയതോടുകൂടി പരമ്പരയാകിട്ടിക്കൊണ്ടിരുന്ന ഫലഭൂയിഷ്ഠത പോയ്മറഞ്ഞു. പൂക്കാനും തളിർക്കാനും വളരാനും മരുന്നുതളിക്കുന്ന സംസ്കാരത്തിലേക്ക്‌ അറിയാതെ നമ്മൾ വഴുതിവീണു.

കൂട്ടുകുടുംബം നഷ്ടപ്പെട്ടതോടുകൂടി അണുകുടുംബം രംഗത്തെത്തിയത്‌ ഒരുവിധത്തിൽ കാർഷിക അറിവുകളുടെ ശൈഥില്യം കൂട്ടി. ഓലയിലെ എഴുത്തും മണ്ണിലെ എഴുത്തും ചിലരെങ്കിലും തുടരുന്നുണ്ട്‌. പക്ഷെ, പുലികളി, കിളിത്തട്ട്‌, വട്ടുകളി, തുമ്പിതുള്ളൽ, കളംചവുട്ടിക്കളി എന്നിവ തീരാനഷ്ടങ്ങളായി  മാറി. ആശാൻ കളരി ഇല്ലാതായി. അദ്ധ്വാനിക്കുന്നവൻ തെങ്ങിൻ കള്ളായിരുന്നു പണ്ടുകഴിച്ചിരുന്നത്‌. ഇന്നത്തെ സംസ്കാരം മാരകമായൊരു മദ്യപാനശീലം വളർത്തിക്കൊണ്ടുവരുന്നു. സസ്യാഹാരപ്രിയത ഇല്ലാതായതും കാർഷികബന്ധം അയയാൻ കാരണമായി.

പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ കടന്നുകയറ്റം, ആഗോളവത്കരണം എന്നിവ മനുഷ്യനെ കൂടുതൽ മേഖലകളിലേക്ക്‌ എത്തിക്കുന്നുണ്ട്‌. ഇതുതന്നെയാണ്‌ കർഷകഭാവം നഷ്ടപ്പെടുത്തിയതും. വാണിജ്യവത്ക്കരികപ്പെട്ട കാർഷികരീതിമൂലം ശുദ്ധമായവിളവിന്റെ ലഭ്യതക്കുറവും സാമൂഹ്യബന്ധങ്ങളുടെ ശൈഥില്യവും ഉണ്ടായിരിക്കുന്നു. സമൃദ്ധി കൈയ്യെത്താദൂരത്തു നിൽക്കുമ്പോഴും പഴയ സംസ്കാരച്യുതി വളരെവ്യക്തമായി ഫ്യൂഡലിസത്തിന്റെ തകർച്ചയിൽ കാണാം. കാർഷികമേഖലയെ അടിസ്ഥാനമാക്കിയാണ്‌ അടിമ-ഉടമ ബന്ധം നിലനിന്നത്‌. ഭരണം ജനാധിപത്യവത്കരിക്കപ്പെട്ടതോടുകൂടി ആ സങ്കൽപം തകർന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിൽ വേർതിരിവ്‌ ആചാര്യമര്യാദകളിലോ സംഭാഷണത്തിലോ വേഷഭൂഷാദികളിലോ ജീവിതരീതികളിലോ ഇന്നില്ല. ആചാരഭാഷകളുടെ തകർച്ച കാർഷികസംസ്കാരത്തിന്റെ അടർന്നുപോയ ഒരുതട്ടായി നമുക്കുവായിച്ചെടുക്കാം. അതുപോലെ അമ്മാവൻ-മരുമകൻ ബന്ധശൈഥില്യവും കാർഷികവ്യവസ്ഥയുമായി  കൂട്ടിയിണക്കാം.

ജനനം മുതൽ മരണം വരെനിലനിന്നിരുന്ന കൂട്ടായ്മയുടെ നഷ്ടമാണ്‌ കാർഷികസംസ്കാരത്തിന്റെ ശോഷണംകൊണ്ട്‌ നാം അനുഭവിക്കുന്നത്‌. മണ്ണിൽ സ്പർശിക്കാതെ വളർന്നുവരുന്ന ഫ്ലാറ്റ്‌ സംസ്കാരം നമ്മെക്കൊണ്ടെത്തിക്കുന്നത്‌ അനതിവിദൂരമായ ഊഷരഭൂവിലേക്കാണ്‌.  ഉർവരയായമണ്ണിനെ ചവുട്ടിമെതിച്ചുനീങ്ങുന്ന തലമുറയെക്കാത്തിരിക്കുന്നത്‌ ശാരീരികമാനസികപിരിമുറുക്കങ്ങൾ മാത്രം.  പ്രകൃതിയെ ചൂഷണംചെയ്യാതെ, സമൂഹത്തിന്റെസമൃദ്ധിക്കുമുൻതൂക്കംനൽകി, പ്രകൃതിയോടിണങ്ങി, അതിന്റേഗന്ധവും ഊഷ്മളതയും നുകർന്നു ജീവിച്ച മുൻമുറക്കാരിൽനിന്ന്‌ പലതും നമ്മൾ ഉൾക്കൊള്ളേണ്ടതായുണ്ട്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...