24 Oct 2013

malayalasameeksha oct15- nov15 /2013

 reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE




ഉള്ളടക്കം

കവിത
പ്രണയം എന്ന മഹാകാവ്യം
സന്തോഷ് പാലാ
ചിറകിനടുത്ത്‌
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
ഖബര്‍
ഗിരീഷ് വർമ്മ ബാലുശ്ശേരി
നാം വെറും ഓർഡർലി
സലോമി ജോൺ വൽസൻ
ഇവിടെ ഞാനെന്ന് ഇന്നലെ
ഡോ കെ ജി ബാലകൃഷ്ണൻ
ജന്മം
ടി.കെ.ഉണ്ണി
As I Fell In Love
Geetha munnurcode
ന്റെ നാണിക്കവിത
ഗീത മുന്നൂർക്കോട്
രണ്ടു കവിതകൾ
നീനാലക്ഷ്മി    
Land of The Dead
Salomi John Valsan
പിടച്ചിൽ
പ്രമോദ്‌ മാങ്കാവ്‌
കുടുംബചിത്രം
മോഹൻ ചെറായി
മരിക്കാത്തവർ
പ്രേം കൃഷ്ണ
പെണ്ണെ നിന്നോട് ...
ഉസ്മാൻ മുഹമ്മദ്‌ ,പെരിന്തൽമണ്ണ
കഥ
ചിറകുകള്‍
ശ്രീദേവിനായര്‍
പരിഭാഷ:
ഇലിയാസ് കനേറ്റി :ചില പുസ്തകങ്ങളുണ്ട്…
വി രവികുമാർ
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
സ്ത്രീ-കുറ്റവാളികളും നിയമങ്ങളും
സി.പി.രാജശേഖരൻ
മഷിനോട്ടം
പണം ഇരട്ടിപ്പിക്കാന്‍ എളുപ്പ വഴി തേടുന്ന മലയാളി
ഫൈസൽബാവ
അഞ്ചാംഭാവം
പൌരോഹത്യത്തിന്റെ മലർക്കെത്തുറക്കുന്ന വാതിലുകൾ ?
ജ്യോതിർമയി ശങ്കരൻ
കൃഷി
നാളികേര മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഉത്പാദകകമ്പനികൾ
ടി. കെ. ജോസ്‌  ഐ എ എസ്
എന്തുകൊണ്ട്‌ ഉത്പാദക കമ്പനികൾ ?
കെ. എസ്‌. സെബാസ്റ്റ്യൻ
വിപണി മെച്ചപ്പെടുത്താൻ കർഷക ഉത്പാദക കമ്പനികളും സംഘങ്ങളും
പർവേഷ്‌ ശർമ്മ  ഐ എ എസ്‌
ഉത്പാദക കമ്പനി രജിസ്ട്രേഷൻ നടപടിക്രമങ്ങൾ
അഡ്വ. ദേശി മത്തായി
ഒരു പാലക്കാടൻ പടയോട്ടം
ദീപ്തി നായർ
തേജസ്വിനി നാളികേരോത്പാദക കമ്പനിയുടെ തേരോട്ടം
സണ്ണിജോർജ്ജ്‌ ഇളംതുരുത്തിൽ
കർഷകശ്രീ സാരഥിയായ രാജ്യത്തെ ആദ്യ കേരോത്പാദക കമ്പനി
വിജയൻ കെ.എം
 ലേഖനം
'അങ്ങന്നേം മുഴ്വോനേം എനിക്കു വേണം'!
സി.രാധാകൃഷ്ണൻ 
ഈ കുതിരവണ്ടിയിൽ നമുക്കു യാത്ര തുടരാം
അമ്പാട്ട്‌ സുകുമാരൻനായർ
ടെന്നീസ്, ടെന്നീസ്
സുനിൽ എം എസ്
ഗന്ധങ്ങൾ സംവദിക്കുന്നത്
സുജയ
Investment Equity
Sunil M S
നോവൽ
കുലപതികൾ
സണ്ണി തായങ്കരി

നവാദ്വൈതം
മണ്ണിനുവേണ്ടി
എം.കെ.ഹരികുമാർ
അക്ഷരജാലകം

പ്രണയം എന്ന മഹാകാവ്യം

 
സന്തോഷ് പാലാ
mcsanthosh@yahoo.com

“സുഖം തന്നെയല്ലേ?“
ആദ്യ ചോദ്യത്തില്‍ തന്നെ
ഒരു അസുഖത്തിന്റെ ലക്ഷണം
നേരത്തെയെനിക്കുണ്ടായിരുന്നുവെന്ന്
പറയാതെതന്നെ അവള്‍
പറഞ്ഞുവച്ചു

“വീട്ടിലെല്ലാവര്‍ക്കും 
വിശേഷമൊന്നുമില്ലല്ലോ അല്ലേ?“
വിശേഷങ്ങളൊക്കെ ഇപ്പോള്‍
കെട്ടടങ്ങിയില്ലേ എന്ന ഒരു
പ്രതിധ്വനി അതിലുണ്ടായിരുന്നു

“എനിക്കും കുട്ടികള്‍ക്കും
അവരുടെ അച്ഛനും
സുഖം തന്നെ“
അവള്‍ മൊഴിഞ്ഞു

“നല്ല കാര്യം” മനസ്സ് പറഞ്ഞു;
ദയവുചെയ്ത് ഇനിയും
അസുഖങ്ങളുണ്ടാക്കരുതെന്ന
ഒരു സൂചന 
അവളുടെ വാക്കിലൊളിച്ചിരുന്നെങ്കിലും

“ഇയാള്‍
കുട്ടികളേയും 
ഭാര്യയേയും കൊണ്ട്
അവധിക്കാലത്ത്
ഒന്നു വീട്ടിലേക്ക്
ഇറങ്ങൂ”

“ഇറങ്ങാം“ എന്നു
പറയണമെന്നുണ്ടായിരുന്നെകിലും
എന്തുകൊണ്ടോ
അങ്ങനെ പറഞ്ഞില്ല.


ഇത്രമനോഹരമായി
സംസാരിക്കാനും
ഒരു ചളിപ്പുമില്ലാതെ
ഇത്രയൊക്കെയെഴുതാനും
സാധിച്ചില്ലെങ്കില്‍
ഉന്നത വിദ്യാഭ്യാസം
ഉന്നത വിദ്യാഭ്യാസം
എന്നു പറഞ്ഞ്
തേരാപ്പാരാ
നടക്കുന്നതെന്തിനാടോ?

നാട്ടിന്‍പുറമെങ്ങനെയാടോ
നമ്മളാല്‍
ആഗോളവത്ക്കരിക്കപ്പെടുന്നത്?

പ്രണയം
എന്ന പേരില്‍
എങ്ങനെയാടോ
ഒരു മഹാകാവ്യമെഴുതുന്നത്?

Land of the Dead





Salomi John valsen
salomi john <salomijohn123@yahoo.com>


This land, we call it the land of dead!

Here ends, the future, past and the futile present

We live to reach this ‘no man’s land’

Unknowingly we pass through centuries

To reincarnate, to suffer ever and ever


The seductive power of Nostalgia

And its mellow notes

The patina of emotions,

No holding on the sorrows

No more sorrow-tinged past

We just thrive for a worn out life

Its pitfall and perils


Strange, people call it our blessed life

Yet we navigate towards the God forsaken island

The land of the deserted

The land of the dead

We live the make believe life

Seductive, destructive though unreal

No holding on, yet we have it, live it and love it


We gaze inwardly and shrug off

Not knowing the indefinite end

Strange melodies frozen our heart

When we chart the path of life

We the dwellers, heartsick on…

The terrifying shades of dread past


Past haunts us as a fact file

Yet we insist on our weirdness

To intrude and ensure our maze

The one and only oracle – death!


Life is a juncture, the one and only juncture

Which we have travelled long enough

Through the uncanny depth of rocky canyons,

We honored, revered and we have been wounded

Yes it is destiny, we baptize it

And holding it calling by a torn name – fate!


This we call life… our life, the dark damp life

Sweet and sour

Mellow notes of unsung tragedies

Caress me like an innocent impotent

Who weeps and whims oneself


I swear, it is the time

To land on the ‘no man’s land’

Where time and space stand still

It is the time where time stops

To put the final feeble step

To enter and embrace the land of eternity

Yes, I see the land of dead not afar,

The loved ones are waiting with a snow-laden smile

Let me lean over their loving but cold shoulders

The land of dead welcomes me…

With the gossamer wings with an ephemeral silence

'അങ്ങന്നേം മുഴ്വോനേം എനിക്കു വേണം'!


സി.രാധാകൃഷ്ണൻ 
ഒരു കൂട്ടുകുടുംബത്തിലായിരുന്നു എന്റെ കുട്ടിക്കാലം. വലിയമ്മചെറിയമ്മമാരുടെ മക്കളായി ധാരാളം കുട്ടികൾ. എപ്പോഴും കലപില, ചിലപ്പോൾ കശപിശ, അപൂർവം അവസരങ്ങളിൽ അടിപിടിയും! നല്ലരസം!

കൂട്ടത്തിൽ ഒരു മുഷ്കനും ഉണ്ടായിരുന്നു. എന്നേക്കാൾ രണ്ടു വയസ്സു കൂടുതലുള്ള ഒരാൾ. ഒരു വലിയമ്മയുടെ ഇളയ മകൻ. മൂപ്പർക്ക്‌ ഒരു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചുപോയി. അതിനാൽ അച്ഛനില്ലാക്കുട്ടി എന്ന പരിഗണനയിൽ അൽപം ലാളന അധികം കിട്ടിയതിനാലോ എന്തൊ വേണ്ടാവാശികൾ വേണ്ടത്ര ഉണ്ടായിരുന്നു.

വീട്ടിലോ ചുറ്റുവട്ടത്തൊ ആരുടെയെങ്കിലും കൈയിൽ ചന്തമോ രുചിയോ പുതുമയോ ഉള്ള എന്തു കണ്ടാലും അത്‌ ഉടനെ വേണം. കിട്ടിയാലേ അടങ്ങൂ. അതുവരെ അലമുറയും കലിയും അക്രമംപോലും പതിവായിരുന്നു. അമ്മാമൻമാരാരും ശിക്ഷിക്കാൻ മുതിർന്നില്ല. അച്ഛൻ ഇല്ലാത്തത്തല്ലേ? അമ്മമാരും മറ്റുള്ളവരോട്‌ നല്ല വാക്കു പറഞ്ഞും അപേക്ഷിച്ചും ആ വാശിക്കാരന്റെ ആഗ്രഹങ്ങൾ എവ്വിധവും സാധിപ്പിച്ചുകൊടുക്കും.

ഈ നിലപാടും പരിപാടിയും ശരിയല്ല എന്ന്‌ ചെറിയമ്മാമൻ മാത്രം കൂടെക്കൂടെ പറയും. 'ഈ പോക്കു പോയാൽ ഇവൻ നാടിനും വീടിനും കൊള്ളരുതാത്തവനാവും' ആരുടെയും പൈന്തുണ ഈ പക്ഷത്തിനു കിട്ടാത്തതിനാൽ പക്ഷെ, തിരുത്തൽ നടപടികളൊന്നും ഉണ്ടായില്ല. 

ഇങ്ങനെ ഇരിക്കെ, ഒരിക്കൽ എന്തോ ആവശ്യത്തിന്‌ കോഴിക്കോട്ടു പോയി വന്ന ഒരു വലിയച്ഛൻ ഹൽവയും വറുത്ത കായയും ദ്വീപുചക്കരയും കൊണ്ടുവന്നു. ഇതു മൂന്നും ആയിരുന്നല്ലോ കോഴിക്കോടിന്റെ വിശിഷ്ടവിഭവങ്ങൾ. നല്ല സാധനം എന്തുകിട്ടിയാലും ആളോഹരി തുല്യമായി പങ്കുവയ്ക്കുകയാണ്‌ തറവാട്ടിലെ പതിവ്‌. സ്ഥലത്തില്ലാത്തവരുടെ പങ്ക്‌ അവരുടെ അമ്മമാരോ മൂത്തവരോ വാങ്ങി സൂക്ഷിച്ചു വയ്ക്കുകയും പിന്നീട്‌ അവർക്ക്‌ കൊടുക്കുകയും ചെയ്യും. ഏറ്റവും പ്രായംകൂടിയ വലിയമ്മയാണ്‌ വിതരണക്കാരി. ഏറെ ആക്കത്തൂക്കവ്യത്യാസം വരാതെ അവർ ആ ചുമതല കഷ്ടി ഒപ്പിക്കും. 

ഇതിനിടെ വാശിക്കാരനായ ചേട്ടൻ കരഞ്ഞും ബഹളമുണ്ടാക്കിയും മറ്റുള്ളവർക്ക്‌ കിട്ടുന്നതിൽ ഏറെ സംഘടിപ്പിക്കും. ഹൽവ കണ്ടപ്പോൾ ഈ അധികാവകാശവും പോരാ എന്നായി മൂപ്പരുടെ നിലപാട്‌. 
പ്ലാസ്റ്റിക്കു വരുന്നതിനു മുമ്പുള്ള കാലമായതിനാൽ ഓലപ്പായത്തടുക്കിലാണ്‌ ഹൽവ പൊതിഞ്ഞിരുന്നത്‌. ആ പൊതി മൂപ്പർ കടന്നൊരു പിടി പിടിച്ചു. വലിയമ്മ വിടാതെയും പിടിച്ചു. വാശിയേറിയ ആ പിടിവലിയിൽ വലിയമ്മ ജയിച്ചു. പക്ഷെ, മേറ്റ്‌ കക്ഷി തോൽവി സമ്മതിക്കാൻ കൂട്ടാക്കിയില്ല. പുറത്തളത്തിലെ മുക്കിലിരുന്നു വാവിട്ടു കരയാനും കൈകാലിട്ടടിക്കാനും തുടങ്ങി. അലർച്ച കേട്ട്‌ അയൽക്കാർവരെ എത്തി. കൂടെ ചെറിയമ്മാമനും തൊടിയിൽനിന്നു വന്നു. അവിടെ ഉഴുന്നു വിതയ്ക്കാൻ നിലമൊരുക്കുകയായിരുന്നതിനാൽ കന്നിനെ തെളിക്കുന്ന മുടിങ്കോലും കൈയിൽ ഉണ്ടായിരുന്നു. 

ചുട്ട രണ്ടു പിട മനസ്സിൽ കണ്ടാണ്‌ ഞങ്ങൾ നിന്നത്‌. ചെറിയമ്മാമന്റെ മനസ്സിനും അതുതന്നെ ആയിരുന്നു എന്ന്‌ തിരിച്ചറിഞ്ഞ മുത്തശ്ശി ആ മുടിങ്കോൽ പിടിച്ചു വാങ്ങി. 'വേണ്ട, അവനെ ഞാൻ പറഞ്ഞു മനസ്സിലാക്കാം'.

'എങ്കിൽ അതൊന്നു കാണട്ടെ!' എന്ന്‌ ചെറിയമ്മാമൻ ഊരയ്ക്കു കൈയ്യുമൂന്നി നിന്നു. മുത്തശ്ശി 'പൊന്നേ, കുട്ടാ, മിടുക്കാ, കണ്ണാ!' എന്നൊക്കെ പറഞ്ഞതു വെറുതെയായി. തഞ്ചം കിട്ടിയപ്പോൾ വലിയമ്മയുടെ കൈയിലെ ഹൽവപ്പൊതി ഏട്ടൻ വീണ്ടും ചാടിപ്പിടിച്ചു!

ഇതെല്ലാം കണ്ടു കേട്ടും വടക്കിനിയിലെ ചാരുപടിയിൽ ഉച്ചമയക്കമുണർന്നു കിടന്ന വലിയമ്മാമൻ പതുക്കെ എഴുന്നേറ്റു വന്നു. 'സാരമില്ല, നമുക്കു നേരെയാക്കാം?'
അദ്ദേഹം ആരെയും ശിക്ഷിക്കാറില്ല. ആരും കരയുന്നത്‌ കേൾക്കാൻ വയ്യാത്ത സ്വഭാവം. എന്തെങ്കിലും കാര്യം നടത്തിക്കിട്ടാൻ കുട്ടികളുൾപ്പെടെ പ്രയോഗിക്കുന്ന വിദ്യയാണ്‌ വലിയമ്മാമൻ കേൾക്കെ ഉറക്കെ കരയൽ. ഉടനെ വരും കൽപന, 'അകായില്‌ ആരെങ്കിലും ഉണ്ടെങ്കിൽ അയാൾക്ക്‌ എന്താ വേണ്ടത്‌ എന്ന്‌ അന്വേഷിക്ക്യ'.

ഇത്തവണയും വാശിക്കാരന്റെ വാശി നിറവേറുകതന്നെയാണ്‌ ചെയ്തത്‌. പക്ഷെ, ഈഷൽ വ്യത്യാസത്തോടെ എന്നു മാത്രം. വലിയമ്മയുടെ കൈയിൽനിന്ന്‌ ഹൽവപ്പൊതി വാങ്ങി വലിയമ്മാമൻ 'അങ്ങന്നേം മുഴ്വോനേം എനിക്കു വേണം!' എന്നു കരയുന്നവന്റെ നേർക്കു നീട്ടി, 'ഇതാ, അങ്ങന്നേം മുഴ്വോനേം! പോരെ?'

അതു വാങ്ങാൻ ഏട്ടന്റെ കൈ ഉത്സാഹത്തെടെ നീണ്ടപ്പോൾ പക്ഷെ, വലിയ കാരണവർ ഒരു നിബന്ധന വച്ചു.'അങ്ങന്നേം മുഴ്വോനേം തിന്നേ​‍്ം വേണം!' എന്നു കരയുന്നവന്റെ നേർക്കു നീട്ടി, 'ഇതാ, അങ്ങന്നേം മുഴ്വോനേം! പോരെ?'

അതു വാങ്ങാൻ ഏട്ടന്റെ കൈ ഉത്സാഹത്തോടെ നീണ്ടപ്പോൾ പക്ഷെ, വലിയ കാരണവർ ഒരു നിബന്ധന വച്ചു,'അങ്ങന്നേം മുഴ്വോനേം തിന്നേം​‍്‌ വേണം!'
മണ്ടൻമാരായ ഞങ്ങളെല്ലാം അപ്പോൾ കരുത്തിയത്‌ ആ ഏട്ടൻ മനസ്സിൽ വിചാരിച്ചതുതന്നെയാണ്‌, 'സംഗതി കുശാലായില്ലേ, തിന്നാണെന്തു പ്രയാസം?'

വായിൽ പത്തേമ്മാരികളോടിക്കാൻ മതിയായ അളവിൽ വെള്ളമൂറി ഞങ്ങളെല്ലാം കണ്ടുനിൽക്കെ ഏട്ടൻ പൊതി തുറന്ന്‌ തീറ്റ തുടങ്ങി. നല്ല ഗുണനിലവാരമുള്ള ഹൽവയാണ്‌, ഒരു ചെറിയ തുണ്ട്‌ വായിലിട്ടാലും അത്‌ കടിച്ചരച്ചലിയിക്കാൻ നേരം കുറച്ചു വേണം. രണ്ടുമൂന്നു കിലോഗ്രാം ഹൽവയുണ്ടായിരുന്നു ആ പൊതിയിൽ. 

കൈകൊണ്ടു തോണ്ടിയെടുക്കാൻ പറ്റാത്തതിനാൽ കടിച്ചുപറിച്ച്‌ ആർത്തിയോടെയായിരുന്നു തീറ്റ. അഞ്ചുപത്തു വായ തിന്നതോടെ കക്ഷിക്കു മതിയായി. എന്നിട്ടും പക്ഷെ, രണ്ടുമൂന്നു വായ കൂടി ഒരുവിധം അകത്താക്കി. അതിമധുരവുമല്ലേ, പിന്നെ വയ്യ!

വലിയമ്മാമൻ അത്യപൂർവമായ കർശനസ്വരത്തിൽ ആവശ്യപ്പെട്ടു. 'ഉം തിന്ന്‌. മുഴുവൻ തിന്നണം'!
ഒരു തുണ്ടുകൂടിയേ തിന്നാനൊത്തുള്ളൂ. പിന്നെ ഏട്ടൻ വലിയമ്മാമനെയും ഹൽവയിലും ദയനീയമായി മാറിമാറി നോക്കി. ചെറിയമ്മാമൻ മുടിങ്കോലുകൊണ്ട്‌ കോലായത്തിണ്ടത്ത്‌ ഓങ്ങിയൊരു അടി അടിച്ചു. 'കേട്ടില്ലേ, നിന്നോടാണ്‌ പറഞ്ഞത്‌. അങ്ങന്നേം മുഴ്വോനേം തിന്നണം! പൊതിഞ്ഞ പായയല്ലാതെ ഒന്നും ബാക്കിയാവരുത്ത്‌. ഉം, വേഗം വേണം!'

ശേഷിച്ച ഹൽവ മാറോടണച്ചുപിടിച്ച്‌ ഏട്ടൻ തേങ്ങിക്കരയാൻ തുടങ്ങി, 'എനിക്കിനി തിന്ന്വയ്യല്ലോ, എന്റമ്മേ!'
'ശരി, അലറണ്ട!' ഇളമുറക്കാരന്റെ കൈയിൽനിന്ന്‌ മുടിങ്കോൽ മാങ്ങി അതൊരു സ്ഥാനദണ്ഡുപോലെ നെട്ടനെ പിടിച്ച്‌ വലിയമ്മാമൻ ചോദിച്ചു, 'ഇപ്പൊ എങ്ങനെ ഇരിക്ക്ണു? കാര്യം മനസ്സിലായ്യോ? ഈ ഭൂമിയിൽ ഒന്നും ഒരാൾക്ക്‌ മാത്രമായി ഉള്ളതല്ല. ആവശ്യമുള്ളതേ ആർക്കും വേണ്ടു. എനിക്കാവശ്യമുള്ളപോലെ മറ്റുള്ളവർക്കും ആവശ്യമുണ്ടെന്ന്‌ ഞാൻ എപ്പോഴും ഓർക്കണം. ആ പൊതി വല്യമ്മയ്ക്ക്‌ കൊടുക്ക്‌. 

എല്ലാ പരാക്രമവും ഉപേക്ഷിച്ച്‌ ഏട്ടൻ ആട്ടിൻകുട്ടിയെപ്പോലെയായി, അനുസരിച്ചു.
വലിയമ്മാമൻ തുടർന്നു, 'വലതു കൈ നീട്ടു'.
ഹലുവയുടെ എണ്ണമയം പുരണ്ട കൈപ്പത്തിയിൽ മുടിങ്കോൽ ചിളുന്നനെ വീണു. 

ആരെയെങ്കിലും വലിയമ്മാമൻ ശിക്ഷിക്കുന്നത്‌ ഞങ്ങൾ അന്നാദ്യമായി കാണുകയായിരുന്നു. ആ അടി ഞങ്ങൾക്കെല്ലാവർക്കുമാണ്‌ കിട്ടിയതെന്നു തോന്നിയതിനാൽ ഞങ്ങൾ കൂട്ടക്കരച്ചിലായി...മറ്റുള്ളവർക്ക്‌ ഇല്ലെന്നാലും ഞങ്ങൾക്കു കിട്ടണമെന്ന ആഗ്രഹം ഞങ്ങളിൽ മിക്കവർക്കുമുണ്ടായിരുന്നുവല്ലോ. അതിനായി സമരമൊന്നും ഞങ്ങളാരും സംഘടിപ്പിക്കാറില്ലെന്നേ ഉള്ളൂ. 

പതിവില്ലാത്ത വേറെ ചിലതുകൂടി അന്ന്‌ സംഭവിച്ചു. അത്താഴത്തിനിരുന്നപ്പോൾ വലിയമ്മാവൻ ഏട്ടനെ പിടിച്ച്‌ അരികിലിരുത്തി ചോറു കുഴച്ച്‌ ഉരുട്ടി വായിൽ കൊടുത്ത്‌ ഊട്ടി. അതിനിടെ തോളത്തെ തോർത്തുകൊണ്ട്‌ കണ്ണുതുടച്ചുകൊണ്ടുമിരുന്നു. അറകളുടെയും മുറികളുടെയും വാതിൽ മറഞ്ഞു നിൽക്കുന്ന അമ്മയും വലിയമ്മമാരും കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു. ഒഴിച്ചുകൂട്ടാനിലെ എരിവായിരുന്നില്ല ആ കണ്ണീരിനു കാരണം.

ഗുരുവായൂരിൽ തിങ്ങത്തൊഴലിനു പോയ മുത്തച്ഛൻ അപ്പോഴാണ്‌ വന്നത്‌. പതിനാലു നാഴിക അങ്ങോട്ടുമിങ്ങോട്ടും നടന്നാണ്‌ യാത്ര. വെളുക്കുമ്മുമ്പു പോയതായിരുന്നു. എങ്കിലും അകായിൽ കാലു കുത്തിയ നിമിഷത്തിൽ മുത്തച്ഛനു മനസ്സിലായി, എന്തൊ അസാധാരണമായി സംഭവിച്ചിട്ടുണ്ടെന്ന്‌. 

എപ്പോഴാണ്‌, അരോടന്വേഷിച്ചാണ്‌, മുത്തച്ഛൻ കഥയറിഞ്ഞത്‌ എന്നു നിശ്ചയമില്ല. രാത്രി പതിവുപോലെ ഞങ്ങളെല്ലാരും മുത്തച്ഛന്റെ കൂടെ ഉറങ്ങാൻ കിടന്നപ്പോൾ അന്നാണ്‌ മുത്തച്ഛൻ പാക്കനാരുടെ മുറംവിൽപനയുടെ കഥ പറഞ്ഞുതന്നത്‌. പത്തു മുറം പണിയും. അതുമായി വിൽപനയ്ക്കിറങ്ങും. പത്തും പരിശോധിക്കാൻ ഒരു വീട്ടുകാർക്കു നൽകി പുറത്തു നിൽക്കെ വിളിച്ചു പറയും, 'എന്റെ ആ ഒമ്പതു മുറോം ഇങ്ങു തന്നാൽ എനിക്കു പോവായിരുന്നു!' മുറക്കാരന്‌ കണക്കു പിഴച്ചെന്നു സന്തോഷിച്ച്‌ ഒരു മുറം മാറ്റി വച്ച്‌ വീട്ടുകാർ ഒമ്പതു തിരികെ കൊടുക്കും. അങ്ങനെ ഒമ്പതു വീടുകളിലെ കച്ചവടം കഴിഞ്ഞ്‌ ഒരുമുറം മാത്രം ശേഷിക്കുമ്പോൾ അതിന്റെ വിലവാങ്ങി അതുകൊണ്ട്‌ ആഹാരം നേടി പാക്കൻ വീട്ടിൽപോയി മതിയാവോളം ചിരിച്ചുരസിച്ചു കിടന്നുറങ്ങും. 

മുത്തച്ഛൻ തുടർന്നു,
'അങ്ങന്നേം മുഴ്വോനേം മറ്റുള്ളവർക്കു കൊടുക്കുന്നതാണ്‌ കൂടുതൽ സന്തോഷകരം. വേണമെങ്കിൽ പരീക്ഷിച്ചു നോക്കാം. പക്ഷെ, അവനവന്‌ ഉള്ളതോ അവനവൻ ഉണ്ടാക്കിയതൊ മാത്രമേ കൊടുക്കാവൂ. കൊടുക്കാനായാലും കക്കാണോ കവരാണോ പാടില്ല. അഥവാ, വാല്മീകിയെപ്പോലെ കവർച്ചക്കാരനായിരുന്നാലും, ഇനി ഞാനത്‌ ചെയ്യില്ല എന്നു നിശ്ചയിച്ചാൽ ആർക്കും മഹാമഹർഷിയാവാനും ഒക്കും! 

ആ എട്ടൻ പിന്നീടൊരിക്കലും ഒന്നിനും ആർത്തിയോ ശാഠ്യമോ കാണിച്ചില്ല. 
മറ്റുള്ള ആർക്കെങ്കിലും കിട്ടിയതൊ കിട്ടാനിരിക്കുന്നതൊ ആയ എന്തെങ്കിലും എനിക്കു വേണം എന്ന അന്തമില്ലായ്മ തോന്നുമ്പോഴൊക്കെ ഞാൻ ഓർക്കാറ്‌ ഈ സംഭവമാണ്‌. അതോടെ ആ ആലോചനയുടെ കുരുക്ക്‌ എന്റെ കഴുത്തിൽനിന്നു മാറി ഞാൻ സ്വതന്ത്രനാവും. ഈശ്വരാ, എന്തൊരു അനുഗ്രഹം, എത്ര സുഖം!

കൂറ്റന്മാർ


മഹർഷി

കൂറ്റന്മാർമദിക്കുന്നിതാകാശംമുട്ടെ
കാറ്റിനുപോലുംകിതപ്പിന്റെനാദം
ആശാലതകളിലന്തർദാഹങ്ങൾ
മോഹങ്ങൾമുറ്റുന്നപൂമൊട്ടുകൾ

താഴാതെതുടിക്കുന്നനാഡി
തേടുന്നഉൾക്കാഴ്ചകൾ
നേടുന്നതെറ്റിന്റെഛായകൾ
ആരാന്റെആണ്ടൊരാശ്രയം

താഴപ്പിഴകൾനന്നാഴതാളം
വാറഴിഞ്ഞകൂറിന്റെനെറുക
അറുതിയിലലമുറയിടുന്ന
വറുതിയുടെവാറോലകൾ

ശാന്തിതീരങ്ങൾമാന്തിപ്പിളർക്കുന്നു
ഗാന്ധിതൻതലയിൽകഴുതചീറ്റുന്നു
ക്രാന്തിപ്പൂക്കൾഉഷ്ണങ്ങൾചീറ്റുന്നു
ക്രോമസോമുകൾമുക്രയിടുന്നു

ആറിത്തണിഞ്ഞയഗ്നിയിൽ
ആരോശ്വാസംതേടിയലയുന്നു
വഴിയിലടറിയപാദങ്ങൾ
ദൂരംതുരത്താതെഉഴറുന്നു

പിടച്ചിൽ



പ്രമോദ്‌ മാങ്കാവ്‌ 

അടയിരിയ്ക്കുവാൻ
ചൂടുകിട്ടാതെ നശിച്ച
മുട്ടകൾത്തൻ ഞരുക്കം
എന്റെ ശ്വാസമാണ്‌
മുലഞ്ഞെട്ടുകൾ

പടിയിറങ്ങിയതിനാൽ
വരണ്ടചുണ്ടിൻ പിടിച്ചിൽ
എന്റെ ഹൃദയതാളമാണ്‌.
സാന്ത്വനവാക്കുകളിൽ
പിടിച്ചുനടക്കാനാവാതെ
തളർന്നുപോയ
പാദങ്ങളുടെ വിറങ്ങലിപ്പ്‌
എന്റെ ചിന്തയാണ്‌

ഈ കുതിരവണ്ടിയിൽ നമുക്കു യാത്ര തുടരാം


അമ്പാട്ട്‌ സുകുമാരൻനായർ
8943875081
ഓണത്തെപ്പറ്റി പറയുമ്പോഴൊക്കെ മഹാബലിയുടെയും വാമനന്റെയും കഥയാണ്‌ ഓർമ്മയിലെത്തുക. ഇത്‌ വെറുമൊരുകഥയാണ്‌. സത്യവുമായി ഒരു ബന്ധവുമില്ല. മഹാബലിയും വാമനനുമൊക്കെ വെറും കഥാപാത്രങ്ങൾ മാത്രമാണ്‌. പ്രജാക്ഷേമതൽപ്പരനായ ഒരു രാജാവ്‌ സത്യധർമ്മാദികൾ കൈവെടിയാതെ ഭരണംനടത്തി. അദ്ദേഹം അസുരകുലത്തിൽപെട്ട ആളായതുകൊണ്ട്‌ അന്നത്തെ വരേണ്യവർഗമായ ദേവന്മാർക്കത്‌ സാഹിച്ചില്ല. അവർ മഹാവിഷ്ണുവിനെചെന്നുകണ്ട്‌ സങ്കടമുണർത്തിക്കുന്നു.  ദേവപക്ഷപാതിയായ മഹാവിഷ്ണു വാമനന്റെ വേഷമെടുത്ത്‌ മഹാബലിയോട്‌ മൂന്നടി സ്ഥലം (നിന്നുകൊണ്ട്‌ തപസ്സുചെയ്യാൻ വേണ്ടിയായിരിക്കും)യായിക്കുന്നു. ദാനശീലനായ മഹാബലി മൂന്നടിസ്ഥലം അളന്നെടുത്തു കൊള്ളാൻ സമ്മതിക്കുന്നു. രണ്ടുചുവടുകൊണ്ട്‌ ഭൂമിയും ആകാശവും വാമനൻ അളന്നെടുത്തു. മൂന്നാമത്തെ ചുവടുവയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി തന്റെ ശിരസുകാണിച്ചുകൊടുത്തെന്നും മൂന്നാമത്തെചുവട്‌ ആ ശിരസിൽ വച്ച്‌ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയെന്നുമാണ്‌ കഥ. ആണ്ടിലൊരിക്കൽ ചിങ്ങമാസത്തിൽ തിരുവോണത്തിന്‌ നാടുകാണാൻ അനുവാദവും നൽകി. നൂറ്റാണ്ടുകളായി കേരളത്തിലെ ജനങ്ങൾ ഈ കഥ വിശ്വസിച്ചുപോരുന്നു. ഇതുപോലെ, അവർണരായ അറിവില്ലാത്ത ആളുകളെ ഇത്തരം എത്രയോ കള്ളക്കഥകൾ പറഞ്ഞ്‌ വിശ്വസിപ്പിച്ചു. ഇതൊക്കെ കള്ളക്കഥകളാണെന്നു പറഞ്ഞാൽ രോഷം കൊള്ളുന്നവർ ഇന്നുമുണ്ട്‌.

വിളവെടുപ്പിന്റെ ആഘോഷമാണ്‌ ഓണാഘോഷമെന്നു പറയുന്നതിനോട്‌ വിയോജിക്കേണ്ടകാര്യമൊന്നുമില്ല. കേരളത്തിൽ പലഭാഗത്തും പല രീതിയിലാണ്‌ ഓണം ആഘോഷിക്കുന്നത്‌. ഓണത്തെക്കുറിച്ച്‌ പറഞ്ഞു വിശ്വസിപ്പിച്ച കഥകളെന്തായാലും കേരളസർക്കാർ 1961-ൽ ഓണം കേരളത്തിന്റെ ദേശീയാഘോഷമായി കൊണ്ടാടാൻ തീരുമാനിച്ചു.

അത്തം മുതൽ ഹിന്ദുക്കൾ വീട്ടുമുറ്റത്ത്‌ തൃക്കാക്കരപ്പന്റെ മൺപ്രതിമവച്ച്‌ പൂവിടുന്ന ഒരാചാരമുണ്ട്‌. മുറ്റത്ത്‌ ചാണകം മെഴുകി ശുദ്ധമാക്കി ഓണത്തപ്പന്റെ മൺ പ്രതിമവച്ച്‌ പൂജിച്ച്‌ സ്ത്രീകൾ പൂക്കളം തീർക്കുന്നു. അകന്നു താമസിക്കുന്നബന്ധുക്കളെല്ലാം ഓണത്തിന്‌ തറവാട്ടിൽ ഒത്തുകൂടുന്നു. കുടുംബക്കാരണവർ വീട്ടിലുള്ള എല്ലാവർക്കും ഓണക്കോടി നൽകുന്നത്‌ തിരുവോണനാളിലാണ്‌. 

ഓണത്തോടനുബന്ധിച്ച്‌ വിവിധതരം കളികളും വിനോദങ്ങളും നാട്ടിൽ അരങ്ങേറും. പ്രാദേശികരീതിയനുസരിച്ച്‌ ഓരോ പ്രദേശത്ത്‌ ഓരോ തരത്തിലുള്ള കളികളും വിനോദങ്ങളുമാണുള്ളത്‌. ഇവിടെ അതൊന്നും വിസ്തരിച്ചു പറയേണ്ട കാര്യമില്ല. പകിടകളിയും കിളികളിയും തലപ്പന്തുകളിയും പൊതുവേ എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്നതാണ്‌. ചില പ്രദേശങ്ങളിൽ സംഘംചേർന്ന്‌ ഓണത്തല്ല്‌ നടത്തും. ചിലർ കായികാഭ്യാസപ്രകടനങ്ങൾ നടത്തും. പുലികളിയും കരടികളിയും ചെറുപ്പക്കാരുടെ ഒരിഷ്ടവിനോദമാണ്‌. തുമ്പിതുള്ളലും മുടിയാട്ടവും തിരുവാതിരകളിയും സ്ത്രീകളുടെ ഇഷ്ടവിനോദങ്ങളാണ്‌. 

എന്റെ നാട്ടിൻപുറത്ത്‌ വള്ളംകളി ഒരു പ്രധാനപ്പെട്ട വിനോദമായി കൊണ്ടാടപ്പെടുന്നു. കിഴക്കുനിന്നൊഴുകിയെത്തുന്നമീനച്ചിലാറ്‌ നാഗമ്പടത്തെത്തും മുമ്പ്‌ രണ്ട്‌ കൈവഴികളായി പിരിഞ്ഞ്‌ വീണ്ടും അവ കൈകോർക്കുന്നു. അങ്ങനെരൂപം പ്രാപിച്ച വിശാലമായ ഒരുതുരുത്തിൽ പെട്ടതാണ്‌ കുമാരണല്ലോ‍ൂർ ദേവീക്ഷേത്രം. കുമാരണല്ലോ‍ൂർ, നട്ടാശേരിയുടെ ഒരുഭാഗം. കുടമാളൂർ, മര്യാത്തുരുത്ത്‌, അയ്മനം എന്നീ കരകൾകൂടിച്ചേർന്നാണ്‌ ഈ വലിയതുരുത്ത്‌. നാൽചുറ്റും നദികളുള്ളതുകൊണ്ട്‌ വള്ളംകളിക്ക്‌ ഏറ്റവും പറ്റിയസ്ഥലമാണിവിടം. ചിങ്ങമാസത്തിൽ ഉത്രട്ടാതിനാളിൽ കുമാരണല്ലോ‍ൂർ ഭഗവതി ഊരുചുറ്റുന്നത്‌ ഈ നദിയിലൂടെയാണ്‌. ഞങ്ങളെസംബന്ധിച്ച്‌ ഉത്രാട്ടാതിക്ക്‌ തിരുവോണത്തിന്റെ അത്രതന്നെ പ്രാധാന്യമുണ്ട്‌. കരക്കാർക്കും അപൂർവ്വം ചില കുടുംബങ്ങൾക്കും കൂടി ഇരുപത്തെട്ടോളം കളിവള്ളങ്ങൾ അന്നുണ്ടായിരുന്നു. ഈ വള്ളങ്ങളെല്ലാം നന്നായി അലങ്കരിച്ച്‌ ഒന്നിച്ചുചേർന്ന്‌ ജലോത്സവം നടത്തുന്നത്‌ ഉത്രട്ടാതി നാളിലാണ്‌. അന്നാണ്‌ കുമാരണല്ലോ‍ൂർ ഭഗവതി ഊരുചുറ്റുന്നത്‌. ഊരുചുറ്റുവള്ളം കളിയിൽ പങ്കുചേരാൻ ഈ ഇരുപത്തെട്ടു വള്ളങ്ങൾക്കു പുറമേ വേറെയും കളിവള്ളങ്ങൾ വാടകയ്ക്കെടുത്തുകൊണ്ടുംവരും. രാവിലെ പത്തുമണിയോടെ പലഭാഗത്തുനിന്നുള്ള വള്ളങ്ങൾ കുമാരണല്ലോ‍ൂർ അമ്പലക്കടവിൽ എത്തിച്ചേരും. അവിടെ ദേവിക്ക്‌ ഊരുചുറ്റാൻ അമ്പലം വക ഒരു ചുണ്ടൻവള്ളം തയ്യാറാക്കിയിട്ടുണ്ടാകും. കരക്കാരെയും കളിവള്ളങ്ങളുമായി എത്തിച്ചേരുമ്പോൾ അമ്പലത്തിൽ നിന്ന്‌ ദേവിയുടെ ചൈതന്യം ആവാഹിച്ച ഒരു വിഗ്രഹം ഭക്തജനങ്ങളുടെ അകമ്പടിയോടെ വഞ്ചിപ്പാട്ടും പാടി താളമേളങ്ങളോടെ വള്ളത്തിലേക്കെഴുന്നള്ളിക്കും. പ്രമുഖവള്ളങ്ങൾക്കെല്ലാം ഒന്നും രണ്ടും മുത്തുക്കുടയുണ്ടായിരിക്കും. എല്ലാവള്ളങ്ങളും പൂമാലയും ചാർത്തി അമരത്ത്‌ വലിയകൊടിയും കെട്ടി അണിഞ്ഞൊരുങ്ങിയാണെത്തിയിട്ടുള്ളത്‌. അമ്പലവക ചുണ്ടൻവള്ളമാണ്‌ ഏറ്റവും മുമ്പിൽ. അതിന്റെ ഇരുവശങ്ങളിലുമായി രണ്ടു വലിയ വള്ളങ്ങൾ. അവയ്ക്കു പിന്നിലായി ബാക്കിയുള്ള വള്ളങ്ങളെല്ലാം അണിനിരക്കും. വഞ്ചിപ്പാട്ടുപാടാൻ അന്ന്‌ പ്രസിദ്ധരായ ഏതാനും ഗായകരുണ്ടായിരുന്നു. അവരിൽ പ്രമുഖൻ മങ്ങാട്ട്‌ ഭട്ടതിരിയാണ്‌. എട്ടുനാടും മുഴങ്ങുന്ന ഘനഗംഭീരമായ ശബ്ദമാണദ്ദേഹത്തിന്റേത്‌. എടാട്ടു കുട്ടൻപിള്ളയും ഒട്ടും മോശക്കാരനല്ല. ആകാരം കൊണ്ടും രണ്ടുപേരും ഒപ്പത്തിനൊപ്പം നിൽക്കും. അവർ വള്ളത്തിൽ കയറി നിൽക്കുന്നതുതന്നെ ഒരരങ്ങാണ്‌. 

ഘോഷയാത്ര പുറപ്പെടും മുമ്പ്‌ കാഴ്ചക്കാരായി എത്തിയിട്ടുള്ള ഭക്തജനങ്ങൾ ആർപ്പും കുരവയുമിട്ട്‌ യാത്രയാകും. തകിലിന്റെയും നാഗസ്വരത്തിന്റെയും അകമ്പടിയോടെ വഞ്ചിപ്പാട്ടും പാടിയുള്ള ആയാത്ര അത്യപൂർവ്വമായ ഒരു കാഴ്ച തന്നെയാണ്‌. ആറ്‌ നിറയെ കളിവള്ളങ്ങൾ വഞ്ചിപ്പാട്ടും പാടി താളമേളങ്ങളോടെ വരുമ്പോൾ ഇരുകരകളിലും നൂറുകണക്കിന്‌ സ്ത്രീ-പുരുഷന്മാരും കുട്ടികളുമൊക്കെ ഓണക്കോടിയും ധരിച്ച്‌ ആർപ്പും കുരവയുമായാണ്‌ ഈ വള്ളങ്ങളെ എതിരേൽക്കുന്നത്‌. ഒരേരീതിയിൽ ഒരേതാളത്തിൽ തുഴയിട്ടുവരുന്ന ഈ ഘോഷയാത്ര അങ്ങകലെ നിന്നേ കാണാൻ നൂറുകണക്കിനാളുകൾ നാഗമ്പടം പാലത്തിൽ കയറിതിങ്ങി നിൽക്കും. 

ദേവി ഊരുചുറ്റി പോകുന്നതിനിടയ്ക്ക്‌ ചില വീട്ടുകാർ പറവയ്ക്കും. ഭാരിച്ച ചെലവുള്ള ഏർപ്പാടാണിത്‌. പറവയ്ക്കുന്ന വീട്ടിലേക്ക്‌ വള്ളക്കാരെല്ലാവരും കരവഞ്ചിയായി ചെല്ലും. പറയെടുത്തു കഴിഞ്ഞാൽ എല്ലാ വള്ളക്കാർക്കും ഗൃഹനാഥൻ പുകയില നൽകണം. അതിനുശേഷം ചിലർ തുഴക്കാർക്കെല്ലാം കാപ്പിയും പലഹാരങ്ങളും നൽകും. ചിലർ പായസം നൽകും. ഇങ്ങനെ ഊരുചുറ്റി എല്ലാ വള്ളങ്ങളും അമ്പലക്കടവിലെത്തുമ്പോൾ സന്ധ്യകഴിയും. എല്ലാവരും വള്ളത്തിൽ നിന്നിറങ്ങി ഘോഷയാത്രയായി അമ്പലത്തിൽ ചെന്ന്‌ തൊഴുത്‌ വഴിപാടും കഴിച്ച്‌ തിരികെ പോരും. അതോടെ ഞങ്ങളുടെ പ്രദേശത്തെ ഓണാഘോഷം അവസാനിക്കും.

മറ്റുപ്രദേശങ്ങളിലെല്ലാം അവിടത്തെരീതിയനുസരിച്ച്‌ എത്രയോ വ്യത്യസ്തങ്ങളും വിചിത്രങ്ങളുമായ ആഘോഷപരിപാടികളാണ്‌ നടത്തുന്നത്‌. ആ ആചാരങ്ങൾ പലതും ഇന്നസ്തമിച്ചു തുടങ്ങി. ഞങ്ങളുടെ നാട്ടിലും ഇന്ന്‌ പേരിന്‌ വള്ളംകളി നടത്തുന്നുണ്ട്‌. പക്ഷേ, ആ വള്ളംകളി കാണാൻ ഇന്ന്‌ ആളുകൾ തിങ്ങിക്കൂടാറില്ല. കളിവള്ളങ്ങളുടെ എണ്ണം ഇന്ന്‌ വളരെക്കുറഞ്ഞു. ഊരുചുറ്റിന്‌ അകമ്പടി സേവിക്കാൻ രണ്ടോ മൂന്നോ വള്ളങ്ങളുണ്ടെങ്കിലായി. വേറെചില അലവലാതി വള്ളങ്ങളും പിന്നാലേകൂടും. മദ്യംകഴിച്ച്‌ സമനില തെറ്റിയ കുറെ ചെറുപ്പക്കാർ ആ വള്ളങ്ങളിലും ബോട്ടുകളിലും കയറിക്കൂടി അശ്ലീലപാട്ടുകളും പാടി കരയിൽ നിൽക്കുന്ന പെണ്ണുങ്ങളോട്‌ ആഭാസകരമായി പെരുമാറിയും ചിതറി നടക്കും. ചിലപ്പോൾ കരയ്ക്കു നിൽക്കുന്നവർ അവരെ കല്ലെറിഞ്ഞുപായിക്കും. ഇന്ന്‌ ഓണാഘോഷത്തിന്റെ പരിസമാപ്തി ഇങ്ങനെയൊക്കെയാണ്‌.

ഇനി ഓണസദ്യയുടെ കാര്യത്തിലേക്കു കടന്നാലോ? ബന്ധുക്കളുടെ ഒത്തുചേരലൊന്നും അന്നത്തേതുപോലെ ഇന്നില്ല. ഓണത്തിനും വിഷുവിനുമൊക്കെ പണ്ട്‌ പെണ്ണുങ്ങളെല്ലാവരും ചേർന്ന്‌ എത്ര ആഹ്ലാദത്തോടെയാണ്‌ സദ്യയൊരുക്കാറുള്ളത്‌. അന്നതൊന്നും ഒരു കഷ്ടപ്പാടേ ആയിരുന്നില്ല. കുടുംബത്തിൽ എല്ലാവരും ഒന്നിച്ചിരുന്നാണ്‌ ഓണസദ്യയുണ്ണുന്നത്‌. അമ്മയും അമ്മായിയും സഹോദരിമാരുമൊക്കെ ചേർന്ന്‌ സന്തോഷത്തോടെ അതൊക്കെ വിളമ്പിത്തരുമ്പോൾ അതെത്ര അനുഭൂതിദായകമായിരുന്നു. ഇന്ന്‌ അണുകുടുംബങ്ങളാണ്‌. ഭാര്യയും ഭർത്താവും ഒന്നോ രണ്ടോ കുട്ടികളുമൊത്ത്‌ ഫ്ലാറ്റിലോ ഒരു വീട്ടിലോ ഒതുങ്ങിക്കൂടി കഴിയാൻ ശ്രമിക്കുന്നതല്ലാതെ തറവാട്ടിൽ ചെന്ന്‌ എല്ലാവരും ഒന്നിച്ചിരുന്ന്‌   ഭക്ഷണം കഴിക്കാൻ ആർക്കും താൽപര്യമില്ലാതായി. രക്തബന്ധങ്ങൾക്കൊന്നും ഇന്നാരും പഴയകാലത്തേതുപോലെ മഹിമ കൽപ്പിക്കുന്നില്ല. സ്വന്തം സഹോദരങ്ങളുടെ മക്കൾ തമ്മിൽപോലും തിരിച്ചറിയാൻ വയ്യാത്തകാലമാണിത്‌. സ്വന്തം ഭാര്യ, ഭർത്താവ്‌, കുട്ടികൾ. അതിനപ്പുറം ഒരു ബന്ധത്തിനും ഇന്ന്‌ ഏറെപ്പേരും പവിത്രത കൽപ്പിക്കുന്നില്ല. സ്വന്തം മാതാപിതാക്കളെപ്പോലും വൃദ്ധമന്ദിരത്തിൽ പാർപ്പിക്കാനാണവർക്ക്‌ താൽപര്യം. സ്വന്തമെന്ന പദത്തിനിന്നൊരർത്ഥവുമില്ല എന്നേ പറയാനാകൂ. 

ഇന്ന്‌ വീട്ടിൽ അന്നന്നുള്ള ആഹാരം പാകം ചെയ്യാൻ പോലും പലർക്കും മടുപ്പായിത്തുടങ്ങി. അപ്പോൾ സദ്യ ഒരുക്കാൻ ആർക്കാ നേരം? ഹോട്ടലിൽ നിന്നാഹാരം വരുത്തി കഴിച്ചാൽ ഒരു ബദ്ധപ്പാടുമില്ല. രണ്ടോ മൂന്നോ പേർക്കാണെങ്കിൽ പോലും ഓണസദ്യ ഒരുക്കാൻ വലിയ ബദ്ധപ്പാട്‌ തന്നെയാണ്‌. ആറു മാസം മുമ്പേ ഒരൂണിന്‌ അഞ്ഞൂറോ അറന്നൂറോ രൂപ മുടക്കി ഹോട്ടലിൽ ബുക്ക്‌ ചെയ്താൽ മതി. തിരുവോണദിവസം വെളുപ്പിനുണർന്ന്‌ അടുക്കളയിൽ കയറി ബദ്ധപ്പെടേണ്ട ഒരു കാര്യവുമില്ല. ആ ദിവസം അടിച്ചുപൊളിക്കാനുള്ളതാണ്‌. നേരം പുലരുവോളം കിടന്നുറങ്ങാം. രാവിലെ കുളികഴിഞ്ഞ്‌ അണിഞ്ഞൊരുങ്ങി എവിടേക്കെങ്കിലും ഒരുല്ലാസയാത്ര. പ്രഭാതഭക്ഷണം ഏതെങ്കിലും നല്ല ഹോട്ടലിൽ. നഗരത്തിൽ ചുറ്റി നടന്ന്‌ കാഴ്ചകൾ കാണാം. ഉച്ചഭക്ഷണത്തിനുള്ള സമയമാകുമ്പോൾ നേരത്തെ ബുക്ക്‌ ചെയ്തിട്ടുള്ള ഹോട്ടലിലേക്കു ചെന്നാൽ മതി. എല്ലാവിധ സജ്ജീകരണങ്ങളും അവിടെയുണ്ട്‌. ഹോട്ടലും പരിസരവുമൊക്കെ അലങ്കരിച്ച്‌ മോടിപിടിപ്പിച്ചിട്ടുണ്ട്‌. സമൂഹത്തിലെ പ്രമാണികളെന്നു കരുതുന്ന ധാരാളം ആളുകൾ സകുടുംബം അവിടെ എത്തിച്ചേർന്നിട്ടുണ്ട്‌. വിലകൂടിയ ആടയാഭരണങ്ങളണിഞ്ഞ്‌ സ്ത്രീകളും കുട്ടികളും വർണച്ചിറകുള്ള പൂമ്പാറ്റകളെപ്പോലെ അവിടെല്ലാം പാറിനടക്കുന്നതു കാണാം. 

കമനീയമായി അലങ്കരിച്ച വിശാലമായ ഹാൾ. ശ്രുതിമധുരമായ ഓണപ്പാട്ടുകൾ നേർത്ത ശബ്ദത്തിൽ അവിടെ അലയടിച്ചുകൊണ്ടിരിക്കും. നിലവിളക്കുംനിറപറയും അഷ്ടമംഗല്യവുമൊക്കെ വച്ചലങ്കരിച്ച വേദി. കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും സൗമ്യമായ ഗന്ധം. ആ അന്തരീക്ഷത്തിലേക്കാണ്‌ സദ്യയുണ്ണാൻ ക്ഷണിക്കുന്നത്‌. കഴുകിത്തുടച്ച്‌ വൃത്തിയാക്കിയിട്ടുള്ള തളിരിലകളിലാണ്‌ ചോറുവിളമ്പുന്നത്‌. വിളമ്പുന്നതോ? തനി കേരളീയ വേഷമണിഞ്ഞ അതിസുന്ദരികളായ തരുണിമണികൾ. സ്വന്തം കൂടെപ്പിറപ്പുകളെപ്പോലെ സ്നേഹമസൃണമായ വാക്കുകൾ പറഞ്ഞ്‌ പുഞ്ചിരി സമ്മാനിച്ചുകൊണ്ടാണ്‌ ചോറും കറികളും വിളമ്പുന്നത്‌. തുമ്പപ്പൂപോലുള്ള ചോറ്‌. എന്തെന്ത്‌ സ്വാദിഷ്ഠമായ വിഭവങ്ങൾ! അതിഗംഭീരമായ ഓണസദ്യ. 

വീട്ടിൽ എത്രകഷ്ടപ്പെട്ടാലും ഇതുപോലൊരു സദ്യയൊരുക്കാൻ കഴിയുമോ? ഇവിടെ ഹോട്ടലിൽ ഈ കഷ്ടപ്പാടൊന്നുമില്ല. വന്നിരുന്നാൽ മാത്രം മതി. ഇന്നത്തെ ഓണാഘോഷം ഇങ്ങനെയാണ്‌. പണ്ടൊക്കെ എന്നും പുതുവസ്ത്രങ്ങൾ വാങ്ങുന്ന പതിവില്ല. ആണ്ടിലൊരിക്കൽ ഓണത്തിനാണ്‌ കോടിവസ്ത്രങ്ങൾ വാങ്ങുക. അന്ന്‌ ഓണക്കോടിയുടുക്കാൻ എന്താകാംക്ഷയായിരുന്നു. ഓണക്കോടികിട്ടുമ്പോഴുള്ള സന്തോഷം ഒന്നുവേറെ തന്നെ. ഇന്ന്‌ ഇങ്ങനെയൊന്നുമില്ല. ആവശ്യമെന്നുതോന്നുമ്പോൾ കടയിൽ പോയി റെഡിമെയ്ഡ്‌ വസ്ത്രങ്ങൾ വാങ്ങാം. ഒരു തയ്യൽക്കടയുടെയും മുമ്പിൽ ചെന്ന്‌ ആവലാതിപ്പെടേണ്ടകാര്യമില്ല.

സമൂഹത്തിൽ ഇങ്ങനെയൊരു മാറ്റം സംഭവിച്ചതു മോശമായി എന്നു പറയാനാവില്ല. ആ പഴയ കാലത്തെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിലേക്കു തിരിച്ചു പോകാൻ ആരും ആഗ്രഹിക്കുന്നില്ല. കൂടുതൽ കൂടുതൽ സൗകര്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമമാണ്‌. പക്ഷേ, ഒരു കുഴപ്പമുണ്ട്‌. വെളിച്ചത്തിനൊപ്പം നിഴലുമുണ്ടെന്നതുപോലെ ഈ സുഖസൗകര്യങ്ങൾക്കു പിന്നാലെ ഒരുപാട്‌ ദുഃഖങ്ങളും നമ്മെ പൈന്തുടരും. മനുഷ്യർ തമ്മിലുള്ള സ്നേഹബന്ധങ്ങൾ ഒരു പഴയകാല സങ്കൽപമായി മാറും. മനുഷ്യരിൽ നിന്നു മാത്രമല്ല, പ്രകൃതിയിൽ നിന്നും നാം അകന്നകന്നുപോകും. അപ്പോൾ പ്രകൃതി നമ്മെയും കൈവെടിയും. മഹാരോഗങ്ങൾ, മാനസികസംഘർഷങ്ങൾ, പ്രകൃതിദുരന്തങ്ങൾ, ഭൗതികസുഖങ്ങൾക്കുവേണ്ടി മനുഷ്യർ തമ്മിലുള്ള പോരാട്ടങ്ങൾ ഇവയെല്ലാം തന്നെ മനുഷ്യരാശിയുടെ സർവ്വനാശത്തിനുകാരണമാകും. 

ഓണത്തെപ്പറ്റി പറഞ്ഞുപറഞ്ഞ്‌ ഇങ്ങനെ ഈ ലേഖനം കലാശിക്കുമെന്നു ഞാൻ കരുതിയില്ല. മനപ്പൂർവ്വമല്ല. ഇങ്ങനെയങ്ങെഴുതിപ്പോയതാണ്‌. എന്തൊക്കെ സുഖസൗകര്യങ്ങൾ ഇന്നു നാം നേടിയെടുത്തുവേന്നു പറഞ്ഞാലും അതിലൊന്നും ആത്മാർത്ഥമായ ഒരു സുഖവും സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ കഴിയുന്നില്ല. പ്രകൃതിയും മനുഷ്യരും തമ്മിൽ ഇണങ്ങിച്ചേർന്നുള്ള ആ ജീവിതസൗഭാഗ്യം എത്രവിലകൊടുത്താലും വാങ്ങാൻ കഴിയുമെന്നുതോന്നുന്നില്ല. കാര്യമൊക്കെ ശരിയാണ്‌. ആ പഴയകാല ജീവിതത്തിലേക്ക്‌ മടങ്ങിപ്പോകാമെന്നു പറഞ്ഞാൽ ഒരാളുപോലും അംഗീകരിക്കാനുണ്ടാവില്ല.

കടിഞ്ഞാണില്ലാത്ത കുതിരകളെ പൂട്ടിയിരിക്കുന്ന കുതിരവണ്ടികളിലാണ്‌ നാമിന്നു യാത്രചെയ്യുന്നത്‌. ആ കുതിരകൾകുതിച്ചുപായുകയാണ്‌. നമുക്കതിലിരുന്ന്‌ സുഖമായി യാത്ര ചെയ്യാം. പുരോഗതിയിലേക്ക്‌...

ചിറകിനടുത്ത്‌

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍


ചിറകിനടുത്തിരുന്ന്‍
ശരീരം ആത്മാവിലേക്ക് പറന്നു.

ഇമ്മിഗ്രേഷന്‍ കൌണ്ടറില്‍
കൊത്തിവലിക്കപ്പെടാനുള്ള
ഒരു തനിനാടന്‍ പാസ്സ്പോര്‍ട്ട്
ജീവിതം,
'എക്സിറ്റ്‌-എന്‍ട്രി' കള്‍ക്കിടയിലെ
ഭൂപടം കണ്ടു പറക്ക.

ചിങ്ങത്തിനായുള്ള പൂവ്‌
വിമാനത്തിന്റെ ചിറകില്‍.
വിടര്‍ന്നു തിളക്കം.

എണ്ണപ്പാടങ്ങള്‍ മായ്ച്ച്
താഴ്ച കാടു വരച്ചപ്പോള്‍
മുറിഞ്ഞു പോയിടത്ത്‌
പച്ചമരുന്നിട്ട നീറ്റല്‍ ...

ഞാനെന്നോടു ചെയ്ത
കടുംകൈകളുടെ ഭാണ്ഡം
സ്വയം ചുമന്ന്‍
വിമാനത്താവളത്തില്‍ വീണ എന്നെ
പിക്കപ്പ് ചെയ്ത മാവേലി
ഇടിവെട്ടു പോലെ ചോദിച്ചു:
നിന്റെ ഒരു ചിറക്‌ എവിടെ?

ഉത്തരം പറയാതെ ഞാന്‍
ഒറ്റച്ചിറകിന്റെ ഓരത്തെ
രണ്ടു തുള്ളി പേര്‍ഷ്യന്‍ഗള്‍ഫിന്റെ
ഉപ്പ് ചേര്‍ത്ത്‌ സദ്യ വിളമ്പി,
മാവേലിയ്ക്കും...

***
--

കുലപതികൾ/14

സണ്ണി തായങ്കരി  


ഇസഹാക്ക്‌ ബേർലഹായ്‌റോയിൽ താമസമുറപ്പിച്ചു. അവൻ തന്റെ ഭാര്യയായ റെബേക്കയെ പ്രാപിച്ചു. മാതാവിന്റെ ഓർമകളിൽനിന്ന്‌ ക്രമേണ അവൻ മോചിതനായി.
കാലം കടന്നുപോയി. അബ്രാഹത്തിന്‌ നൂറ്റിയെഴുപത്തിയഞ്ച്‌ വയസ്സുപൂർത്തിയായി. ഈ ഭൂമിയിലുള്ള തന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവേന്ന്‌ അദ്ദേഹത്തിനുതോന്നി. ശയ്യാലംബിയായ അദ്ദേഹം കർത്താവിനോട്‌ പ്രാർഥിച്ചു-
"വെറും ധൂളിയായ എന്നെ സൗഭാഗ്യങ്ങൾക്ക്‌ ഉടയവനാക്കിയ ദൈവമേ... എന്റെ അവസാന നാളുകളാണ്‌ ഇതെന്ന്‌ അങ്ങ്‌ നിശ്ചയിച്ചുവല്ലോ. എന്റെ മക്കളായ ഇസ്മായേലിനെയും ഇസഹാക്കിനെയും ഒരു നോക്കുകാണാനുള്ള അവസരം അങ്ങെനിക്ക്‌ നിഷേധിക്കുമോ...?" 
തൽക്ഷണം പ്രകാശമായി മാലാഖ അബ്രാഹത്തിന്റെ ശയ്യക്കരുകിൽ പ്രത്യക്ഷണായി. അവശതകൾ മറന്ന്‌ തന്റെ ശരീരത്തെ ഉയർത്താൻ ഒരു നിമിഷം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കിടന്ന കിടപ്പിൽ അബ്രാഹം വിറയാർന്ന കൈകൾ കൂപ്പി. പീളകെട്ടിയ ആ കണ്ണുകളിൽ കൃതജ്ഞതയുടെ പ്രകാശം മൊട്ടിട്ടു. പിന്നെ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി.
"അബ്രാഹം..." മാലാഖ മൃദുവായി വിളിച്ചു. 
"അടിയൻ..." ദുർബലസ്വരത്തിൽ അബ്രാഹം വിളികേട്ടു.
"നീയെന്നും ദൈവത്തെ അനുസരിച്ചവനാണ്‌. ഭൂമിയിൽ ജനിച്ച ഏതു പുരുഷനേക്കാളും നീ  അനുഗ്രഹീതൻതന്നെ. നിന്റെ ഒരാഗ്രഹവും ബാക്കിയാവില്ല. ഇതും സാധിച്ചുതരാൻ അവിടുന്ന്‌ കനിഞ്ഞിരിക്കുന്നു. മരണത്തിനുമുമ്പ്‌ തെരഞ്ഞെടുക്കപ്പെട്ട ഇസഹാക്കും പുറന്തള്ളപ്പെട്ട ഇസ്മായേലും നിന്റെ മുമ്പിൽ വരും."
മാലാഖയുടെ വാക്കുകൾ അബ്രാഹത്തിന്‌ തേൻപോലെ മധുരിച്ചു. അദ്ദേഹം കണ്ണുകളടച്ച്‌ കർത്താവിന്‌ നന്ദിപറഞ്ഞു. ഹൃദയം തുറന്ന്‌, തന്റെ നാഥനോടുള്ള സ്വകാര്യസംഭാഷണം ആരംഭിച്ചു. അത്‌ ഏറെനേരം നീണ്ടുനിന്നു. പിന്നീട്‌ എപ്പോഴോ മിഴികൾ ആയാസപ്പെട്ട്‌ തുറക്കുമ്പോൾ അബ്രാഹം കണ്ടത്‌ തന്റെ ശയ്യയ്ക്ക്‌ നാലുവശവും നിൽക്കുന്ന ശുഭ്രച്ചിറകുകളുള്ള മാലാഖമാരെയാണ്‌. അവർ അനുപമസ്വരത്തിൽ സ്വർഗ്ഗീയ സ്തോത്രം ആലപിച്ചു. ആത്മാവിൽ നിറഞ്ഞ ആനന്ദം അണമുറിയാത്ത ധാരയായി ഭൂമിയിലേക്കൊഴുകി. അത്‌ സർവചരാചരങ്ങളിലും നിറഞ്ഞു. മനുഷ്യനും മൃഗങ്ങളും പക്ഷികളും ആനന്ദനൃത്തം ചെയ്തു. ദുഃഖം എന്നെന്നേക്കുമായി വിടപറഞ്ഞ പ്രപഞ്ചത്തെ സംതൃപ്തമായ മിഴികളോടെ അബ്രാഹം നോക്കിക്കണ്ടു.
അർധമയക്കത്തിലായിരുന്ന അബ്രാഹം ആരോ വിളിച്ചുണർത്തിയപോലെ ഞെട്ടി മിഴികൾ തുറന്നു. ആരൊക്കയോ ശയ്യക്കരികിൽ നിൽക്കുന്നുണ്ട്‌. ഒന്നും വ്യക്തമല്ല. ആരോ കൺപോളകളിൽ നിന്ന്‌ പീള മാറ്റിയപ്പോൾ വ്യക്തമായി കാണാൻ കഴിഞ്ഞു. 
...എന്റെ മക്കൾ. ഇസ്മായേലും ഇസഹാക്കും... രണ്ടുപേരും അടുത്തടുത്ത്‌... ഇസ്മായേലിന്റെ മുഖത്ത്‌ ഇപ്പോൾ വെറുപ്പോ രൗദ്രഭാവമോ ഇല്ല. പകരം നിസംഗതമാത്രം! പക്ഷേ, ഇസഹാക്ക്‌... അവൻ മനക്കട്ടി കുറഞ്ഞവനാണ്‌. അവൻ വിങ്ങിപ്പൊട്ടുന്നു. റെബേക്കയ്ക്കും കരച്ചിലടക്കാൻ കഴിയുന്നില്ല. 
സമയത്തിന്റെ പൂർണതയിൽ അനുഗ്രഹങ്ങളുടെ പിതാവ്‌ നിത്യതയിലേക്ക്‌ മിഴികൾ പായിച്ച്‌ യാത്രയായി. അബ്രാഹത്തിന്റെ ആഗ്രഹപ്രകാരം മക്കളായ ഇസ്മായേലും ഇസഹാക്കും പിതാവിനെ മക്പലായിലെ ഗുഹയിൽ, സാറായുടെ കല്ലാര്റയോടുചേർന്ന്‌ സംസ്കരിച്ചു.
          ഇസഹാക്കും റെബേക്കയും അബ്രാഹത്തിന്റെ ശവകുടീരത്തിൽ കണ്ണീരൊഴുക്കി ഇരിക്കുമ്പോൾ ഇസ്മായേൽ സാറായുടെ കല്ലാര്റയ്ക്കുസമീപം ഏകനായി ഇരുന്ന്‌ പിറുപിറുക്കുന്നതുകണ്ടു. ഗുഹക്ക്‌ പുറത്തുകടന്ന റെബേക്കാ ഇസ്മായേലിന്റെ കാൽതൊട്ടുവന്ദിച്ചു. ഇസ്മായേൽ കണ്ണുകളടച്ച്‌ അവളുടെ തലയിൽ വലതുകരംവച്ചു.
    മക്പലായോട്‌ വിടപറയുംമുമ്പ്‌ ഇസ്മായേൽ ഇസഹാക്കിന്റെ അടുത്തെത്തി അവന്റെ കരം സ്പർ ശിച്ചു. രണ്ടുപേരും ആലിംഗനം ചെയ്തു. ആഗ്രഹിച്ചെങ്കിലും 'ജ്യേഷ്ഠാ'യെന്ന വാക്കിന്‌ ശബ്ദം പകരാൻ ഇസഹാക്കിന്റെ നാവിന്‌ കഴിഞ്ഞില്ല.
    "നമ്മൾ ഇവിടെവച്ചുപിരിയുകയാണ്‌. ഇനിയൊരു കൂടിക്കാഴ്ചയുണ്ടാവില്ല, ഉണ്ടാവരുത്ത്‌."
    ഇസ്മായേൽ ഇസഹാക്കിന്റെ നിറഞ്ഞ കണ്ണുകളിൽ നോക്കാതെ, അവനെ തന്നിൽനിന്ന്‌ പറിച്ചു മാറ്റി, ഉറച്ച കാൽവയ്പോടെ നടന്നുപോയി.
    അത്തരമൊരു സമീപനം ഒരിക്കലും ഇസ്മായേലിൽനിന്ന്‌ പ്രതീക്ഷിച്ചിരുന്നില്ല. പിതാവിനോടും തന്നോടും തികഞ്ഞ പകയും വൈരാഗ്യവുമാണ്‌ അയാൾ മനസ്സിൽ കൊണ്ടുനടക്കുന്നത്‌ എന്ന ധാരണയായിരുന്നു. നിഷ്കരുണം മരുഭൂമിയിലേക്ക്‌ വലിച്ചെറിഞ്ഞിട്ടും പിതാവിന്റെ അന്ത്യസമയത്ത്‌ എത്തിയതും ഒരു മകന്റെ ഉത്തരവാദിത്വത്തോടെ കബറടക്കാൻ തന്നോടൊപ്പം വലംകൈയായി നിന്നതും ആ മനസ്സിന്റെ നന്മയുടെ തെളിവല്ലേ? ഉപേക്ഷിക്കുകയും അവകാശം നിഷേധിക്കുകയും ചെയ്ത പിതാവിനെ അയാൾക്ക്‌ അവഗണിക്കാമായിരുന്നു. ഒരു തെറ്റും ചെയ്തില്ലെങ്കിലും അയാൾക്ക്‌ അവകാശപ്പെട്ടതുകൂടി തട്ടിയെടുത്തവനായതുകൊണ്ട്‌ നിത്യവൈരിയായി തന്നെ കാണുമെന്നാണ്‌ കരുത്തിയത്‌. പക്ഷേ, ആ ആശ്ലേഷത്തിലൂടെ ഒരു ജ്യേഷ്ഠന്റെ വാത്സല്യം അദ്ദേഹം പ്രകടിപ്പിച്ചു. റെബേക്കയെ അനുഗ്രഹിച്ചതിലൂടെ അനുജന്റെ ഭാര്യയോടുള്ള സ്നേഹം പ്രഖ്യാപിച്ചു...
    രണ്ടുപേരുടെയും വഴികൾ വ്യത്യസ്തമാണെന്ന്‌ ഇസ്മായേലിനറിയാം. ഒരിക്കലും ജ്യേഷ്ഠാനുജ ന്മാർക്ക്‌ ഒന്നിച്ച്‌ നീങ്ങാനാവില്ലെന്നും. അങ്ങനെ സംഭവിച്ചാൽ രണ്ടുപേരുടെയും ജീവിതയാനങ്ങളെ പകയെന്ന കൂറ്റൻ തിരമാല തല്ലിത്തകർത്തേക്കാം. അവസാന കൂടിക്കാഴ്ചയുടെ ആവർത്തനം ഒരിക്കലും ഉണ്ടാകരുതെന്ന്‌ തറപ്പിച്ചുപറഞ്ഞതും അതുകൊണ്ടാകാം.
    എങ്കിലും 'ജ്യേഷ്ഠാ'യെന്നുവിളിച്ച്‌ ആ നെഞ്ചിൽ സ്നേഹവായ്പോടെ അള്ളിപ്പടരാമായിരുന്നില്ലേ? പിതാവിന്റെ ബൃഹത്തായ സമ്പത്തിന്റെ ഒരു ഭാഗം നൽകി ആ തപ്തഹൃദയത്തെ ആശ്വസിപ്പിക്കാമായിരുന്നില്ലേ? ജന്മാവകാശമായി പിതാവിന്റെ ഒരുപിടി മണ്ണെങ്കിലും ആഗ്രഹിക്കാത്ത ഏതെങ്കിലും പുത്രനുണ്ടാവുമോ ഈ ഭൂമിയിൽ? സമ്പത്തിന്റെ വിലയേക്കാൾ അംഗീകാരത്തിന്റെ മുദ്രയായിട്ടല്ലേ ആരുമ തിനെ കാണൂ...
    എല്ലാം കഴിഞ്ഞു. ഇനിയൊരിക്കലും മുഖാമുഖം കണ്ടുപോകരുത്‌ എന്നല്ലേ അന്ത്യശാസനം! ഈ സഹോദരങ്ങൾ എന്നേ വേർപെട്ടവരാണ്‌. ജ്യേഷ്ഠനെ തന്നിൽനിന്നടർത്തി അമ്മയോടൊപ്പം മരുഭൂമിയിലേക്ക്‌ പറഞ്ഞയയ്ക്കുമ്പോൾ നിറഞ്ഞുതുളുമ്പിയ ജ്യേഷ്ഠന്റെ കണ്ണുകൾ കണ്ടിട്ടും 'പിതാവേ, അരുത്‌' എന്നുപറയാൻ, ആ കാൽക്കൽവീണ്‌ യാചിക്കാൻ എന്തേ തോന്നിയില്ല? 'അനുജാ, എന്നെ തിരിച്ചുവിളിക്കാൻ പറയ്‌...' എന്നല്ലേ ആ കണ്ണുകൾ അപേക്ഷിച്ചതു? അപ്പോൾ ഒന്നും പറയാനാവാതെ, വേർപാടിന്റെ വേദനയിൽ വിലപിക്കാനേ കഴിഞ്ഞുള്ളു.
    ആ നിസ്സഹായാവസ്ഥയെ ഇസ്മായേൽ തെറ്റിദ്ധരിച്ചു. അത്‌ പകയായി മാറി. ജ്യേഷ്ഠനുവേണ്ടി പിതാവിനോട്‌ ഒരു വാക്കുപോലും പറയാതെ അതൊരവസരമായി കരുതിപോലും! ജ്യേഷ്ഠന്റെ അവസരങ്ങളും അവകാശങ്ങളും തട്ടിയെടുക്കാനുള്ള അടവായിരുന്നത്രേ അത്‌...!! സ്വാർഥനായ അനുജന്റെ ഓർമപോലും ആ ഹൃദയത്തിൽ വെറുപ്പിന്റെയും രോഷത്തിന്റെയും നെരിപ്പോടായി മാറി.
    എല്ലാറ്റിനും നേർസാക്ഷികളായവർ ലോകത്തോട്‌ വിടപറഞ്ഞുപോയി... ഒരിക്കലും കണ്ടുമുട്ടില്ലെന്ന്‌ കരുത്തിയ ജ്യേഷ്ഠസഹോദരനെ കണ്ടുമുട്ടി... നിത്യമായ വേർപാടിന്റെ മുറിപ്പാടുകൾ സൃഷ്ടിച്ചുകൊണ്ട്‌ നടന്നകലുകയും ചെയ്തു...
    എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്‌. അടിമയായ ഹാഗാറിൽനിന്ന്‌ പുത്രൻ ജനിച്ചതും വന്ധ്യയായ സാറാ ഗർഭിണിയായതും ഇസ്മായേലിനെയും അവന്റെ അമ്മയെയും ഉപേക്ഷിച്ചതും, താൻ കർത്താവിന്റെ വാഗ്ദത്തപുത്രനായതും ദൈവഹിതമാണ്‌. അവിടുന്ന്‌ കൽപിക്കുന്നു, നാം അനുസരിക്കുന്നു. അതിനെ ചോദ്യം ചെയ്യാൻ കൃമികീടങ്ങളായ നമുക്കെന്തവകാശം? നീതിയും ധർമവും അവിടുത്തെ പരിചയാണ്‌. ഇസ്മായേലിന്‌ നീതി നിഷേധിച്ചെങ്കിൽ അതിനുമുണ്ടാവും ദൈവികമായ ഒരു കാരണം, തീർച്ച. 
    മഞ്ഞും മഴയും വസന്തത്തെ തിലകച്ചാർത്തണിയിച്ച്‌ പലവട്ടം കടന്നുപോയി. 
    ഒരുനാൾ രാവേറെച്ചെന്നിരുന്നു. കന്നുകാലികളും അടിമകളും ഭൃത്യന്മാരുമെല്ലാം വിശ്രമത്തിലാണ്‌. റെബേക്കയും ഉറങ്ങിക്കഴിഞ്ഞെന്നുതോന്നുന്നു. ഇസഹാക്കിനെ ഉറക്കംവിട്ടകന്നുനിന്നു. ഇപ്പോൾ പല രാത്രികളിലും അങ്ങനെയാണ്‌. മനസ്സിൽ അസ്വസ്ഥതയ്ക്ക്‌ ശയ്യയൊരുക്കി നീണ്ടുവരികയാണ്‌ അശുഭചിന്തകകൾ, നീരാളിയുടെ വേഷത്തിൽ...
    ഇസഹാക്ക്‌ കിടക്കയിൽനിന്ന്‌ എഴുന്നേറ്റു. കൂടാരവാതിൽ തുറന്ന്‌ പുറത്തിറങ്ങി. ആകാശമധ്യത്തിൽ പുഞ്ചിരിച്ചുനിന്ന അർധചന്ദ്രൻ ഭൂമിയിലേക്ക്‌ പ്രകാശഗംഗയൊഴുക്കുന്നുണ്ട്‌. ആകാശവിതാനത്തിൽ നിറയെ നക്ഷത്രക്കൂട്ടങ്ങൾ... നീലപ്പുതപ്പിൽ വെള്ളപ്പളുങ്കുകൾ വാരിവിതറിയപോലെ അത്‌ ചിതറിക്കിടന്നു! ചിലത്‌ ഓടി മറ്റു ചിലതിനോടുചേരുന്നു. മരിച്ചവരുടെ ആത്മാക്കളാണ്‌ നക്ഷത്രങ്ങളായി മാറുന്നത്‌ എന്ന്‌ ഇസ്മായേൽ പറയുമായിരുന്നു. അങ്ങനെയെങ്കിൽ പിതാവും മാതാവും ആ നക്ഷത്രങ്ങൾക്കിടയിൽ ഉണ്ടാവില്ലേ? ഏറ്റവും കൂടുതൽ ദീപ്തി ചൊരിയുന്ന രണ്ടുനക്ഷത്രങ്ങൾ... ഭാര്യയും ഭർത്താവും മരണശേഷം ഒന്നുചേരുന്നതാണത്രേ നക്ഷത്രങ്ങളുടെ ലയനം! അതും ഇസ്മായേൽതന്നെയാണോ പറഞ്ഞത്‌? ആവോ... അറിയില്ല.
    പിതാവിനെ കർത്താവ്‌ തെരഞ്ഞെടുക്കുകയും ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും ഭൂമിയിലെ മണൽത്തരികൾപോലെയും സന്താനങ്ങളെ നൽകുമെന്ന്‌ അനുഗ്രഹിക്കുകയും ചെയ്തു. പക്ഷേ, റെബേക്കയെ ഭാര്യയായി സ്വീകരിച്ചതിനുശേഷം ഋതുക്കൾ എത്രവട്ടം മാറിവന്നു? വസന്തശിശിരങ്ങൾ പൂവും കായും സൗരഭ്യവുമായി മോഹിപ്പിക്കുകയും മടങ്ങിപ്പോകുകയും ചെയ്തു.
    ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവന്റെ മകന്‌ സന്താനഭാഗ്യമില്ലാതായാൽ എങ്ങനെ അവന്റെ തലമുറ നിലനിൽക്കും? പുറന്തള്ളപ്പെട്ട ഇസ്മായേലിനുപോലും എത്രയോ മക്കൾ...! പക്ഷേ, താനും വന്ധ്യയായ റെബേക്കയും...
    തോളിൽ ഒരു കരസ്പർശം... ഞെട്ടിത്തിരിഞ്ഞുനോക്കി. റെബേക്കാ!
    നിശാവസ്ത്രത്തിൽ സ്ത്രൈണതയുടെ മാദകത്വം മുഴച്ചുനിന്നു. ഏതു പുരുഷന്റെയും ഞരമ്പുകളിൽ രക്തയോട്ടം ത്വരിതപ്പെടുത്തുന്ന രൂപം... നീലരാവിൽ നിലാവിന്റെ തലോടലിൽ ആസക്തയാകുന്ന പ്രണയാർദ്രയായ പ്രകൃതിയുടെ ഭാവമാണവൾക്ക്‌!
    അവൾ അയാളോട്‌ ചേർന്നിരുന്നു. 
    "നാഥാ... എന്താണീരാവിൽ കിടക്കയുപേക്ഷിച്ച്‌....?" ഭർതൃസ്നേഹത്തിന്റെ ഊഷ്മളത മോഹിച്ച്‌, വികാരതരളിതയായി അവൾ..
    "ഒന്നുമില്ല റെബേക്കാ, ഉറക്കം വന്നില്ല." അവളിൽനിന്ന്‌ മുഖം മറയ്ക്കാൻ ശ്രമിച്ചു അയാൾ.
    "ഉറക്കംവരാത്തപ്പോൾ ഈ മാറിലെ ചൂടാണല്ലോ അങ്ങേയ്ക്ക്‌ പഥ്യം" ഇസഹാക്കിന്റെ മുഖം തന്നിലേക്ക്‌ വലിച്ചടുപ്പിച്ചു, റെബേക്കാ.
    മിഴികൾ നിറഞ്ഞിരിക്കുന്നു... പിതാവിന്റെ മരണശേഷം ആദ്യമാണത്‌! 
    അവൾ അമ്പരന്നു. 
    "എന്തുപറ്റി നാഥാ...?"
    ആ ചോദ്യത്തിന്‌ പെട്ടെന്നൊരു ഉത്തരം കൊടുക്കാൻ സാധിക്കുമായിരുന്നില്ല ഇസഹാക്കിന്‌. റെബേക്കയുടെ തടിച്ചചുണ്ടുകളുടെ പരിലാളനകളേറ്റുവാങ്ങിയ അയാളുടെ ചുണ്ടുകൾ വിറകൊണ്ടു.
    "നമുക്കൊരുകുഞ്ഞ്‌..."
   വാക്കുകളായല്ല, കൂരമ്പുകളായി അത്‌ അവളിൽ തറഞ്ഞുകയറി...
   "ഒരു സന്തതി നമുക്കില്ലെങ്കിൽ... എനിക്കൊരു പിൻഗാമി... എന്റെ വംശപരമ്പര..."
    ഒരു നേരിയ തേങ്ങൽ രാവിന്റെ നിശബ്ദതയിൽ സങ്കടക്കടലായി അയാളിലേക്ക്‌ ഇരച്ചുകയറി. പെട്ടെന്ന്‌ അയാൾ സ്വയം നിയന്ത്രിച്ചു. പശ്ചാത്താപത്തോടെ ഇസഹാക്ക്‌ അവളുടെ നിറഞ്ഞുതുളുമ്പിയ മിഴികളെ തന്റെ ചുണ്ടുകൊണ്ട്‌ തുടച്ചു.
   "നമുക്കിനിയും കാത്തിരിക്കാം റെബേക്കാ. ദൈവം കരുണാമയനാണ്‌..."
   "എത്രയോ വർഷത്തെ കാത്തിരിപ്പുകഴിഞ്ഞു. ഇല്ല നാഥാ... എനിക്കിനി സന്താനമുണ്ടാകില്ല." 
   "പ്രതീക്ഷ കൈവെടിയരുത്‌ റെബേക്കാ..." ഇസഹാക്ക്‌ അവളുടെ ശിരസ്സിൽ തലോടി ആശ്വസി
പ്പിച്ചു.
   "അങ്ങേയ്ക്ക്‌ ഒരു പുത്രനെ തരാൻ ഭാഗ്യമില്ലാത്ത വന്ധ്യയാണ്‌ ഞാൻ. ശപിക്കപ്പെട്ടവൾ..."
   പെട്ടെന്ന്‌ അവളുടെ വായ്‌ പൊത്തി, ഇസഹാക്ക്‌.
   "അരുത്‌ റെബേക്കാ... അരുത്‌. നീയാണ്‌ എന്റെ ജീവനും ജീവിതവും സൗഭാഗ്യവും."
   പരിരംഭണത്തിലൂടെ പരസ്പരം ആശ്വസിപ്പിച്ചു അവർ.
   ഇസഹാക്കിനെ മടിയിൽ കിടത്തി മുടിയിഴകളിൽ തലോടിക്കൊണ്ട്‌ റെബേക്കാ അപേക്ഷിച്ചു-
   "അങ്ങയുടെ പിതാവിനെപ്പോലെ മറ്റൊരു സ്ത്രീയെ..."
   "ഇല്ല റെബേക്കാ. ഒരിക്കലുമില്ല..." ഉറച്ചസ്വരത്തിൽ ഇസഹാക്ക്‌ തുടർന്നു-
   "മറ്റൊരു ഇസ്മായേലിന്‌ ജന്മം കൊടുക്കാൻ ഞാനാഗ്രഹിക്കുന്നില്ല."
   ഉറച്ച കാലടികളോടെ അയാൾ കൂടാരത്തിലേക്ക്‌ കയറിപ്പോയി. റെബേക്കാ പിൻതുടർന്നു.
[തുടരും ]

ന്റെ നാണിക്കവിത


ഗീത മുന്നൂർക്കോട്

ടീച്ചറമ്മേ..ങ്ങള് എയുതണതൊക്കെ
കവിതോളാ. ..?
എന്തായീക്കവിതാന്ന്വച്ചാ
ന്നെങ്കൂടൊന്ന് കേപ്പിച്ചൂടെ

..ന്നാളൊരൂസം നിയ്യ് മുറ്റമടിക്കുമ്പൊ
എഴുതീല്ലേ ഒന്ന്
അതന്നെ കവിത.

കല്ലീ തുണിയടിക്കുമ്പൊ
തിരിച്ചും മറിച്ചും നോക്കി
നിയ്യ് പിറുപിറുക്കുമ്പൊ
ഞാഅടുത്ത് വന്നാ അപ്പൊ വരും
ന്റെ കവിതേംന്റെ കൂടെ.

വട്ടപ്പാത്രത്തിന് ചകിരി ഉരസി
നീയങ്ങനെ താളത്തില്
വള കിലുക്കുമ്പൊ
ഞാനോർക്കണതും കവിതന്ന്യാ

തേങ്ങക്കൊപ്പം നെന്റെ മനസ്സും കൂടെ
ഈ ടീച്ചറമ്മക്ക് വേണ്ടി
ചെരകി കൂട്ടാറില്ലേ നാണീ..
അപ്പഴൊക്കെ ഞാനോരോ
നാണിക്കവിതണ്ടാക്ക്വായിരിക്കും

നീയങ്ങനെ ചൊപ്പനം കണ്ട്
സാമ്പാറില് സ്വാദിളക്കുമ്പഴും വരും
..ന്റെ  നാവിലൂറീംകൊണ്ടൊരു കവിത.

അരകല്ലില് ചതച്ചരച്ച്
എരിപൊരി നെന്റെ കൈകള്
ഉഷാറാകുമ്പൊ
ന്റെ കണ്ണിലാ നാണീ
കവിത ചൊമക്ക്വാ.

..ന്നാലും ..ന്റെ നാണിക്കുട്ടീ
എന്തോരു ചേലാ നാണിക്കവിതക്ക്
നെന്നെപ്പോലെന്നെ !

As I fell in love!


Geetha munnurcode



In the simple facet of an
Unforeseen splash of a second
I fell in love!

I’ve been scarcely wise
And for sure, the least cautioned
So startling was that stimulus!
Strikingly awful!
In the passion I raced down
As the vulnerable spirits aroused
Swiftly drifting up
The emotional ladders swung
Zeroing into a lightness
With inspired compassion
Hitting the unconscious strategies
Torn and thrown a piece!

None ever detailed how and why
It has been a fall for sure
From atop a graceful throne
Leapt upside down
Gliding slowly first
Diving into, deep…
Deep and further
Into an emptiness
But of blissful joy …

As I fell in love
Felt joyfully hurt..
Leaving the scars
Of the residual pains
Yet, it’s indeed a fall!

This pain, but in love tranquilized
As if a passion- portrait on the heart
Casts that the nature abides by
The survival fits
From the wounds damped
The love and warmth of life
Are re-born!

ഖബര്‍


ഗിരീഷ് വർമ്മ ബാലുശ്ശേരി

ഒരു കൈ സ്പര്‍ശം ,
അല്ലെങ്കില്‍ ഒരു തീപ്പൊരി .
അതുമല്ലെങ്കില്‍ മറഞ്ഞിരുന്ന്
അന്യന്റെ നിയന്ത്രണം .
അപ്പോഴും അകാരണമായ്
പൊട്ടിത്തെറിക്കേണ്ടത് ഞാന്‍ മാത്രം.
പൊട്ടിയടരുന്നത് ഞാന്‍ മാത്രം.

നിശബ്ദമായ് ഒരു വിളിയെനിക്ക് കേള്‍ക്കാം.
എന്റെ പുഴയുടെ , തെളിമയുടെ, പച്ചയുടെ വിളി.
പച്ച മണ്‍കൂനയില്‍ അലിയുന്നത്
ചന്ദനത്തിരി ഗന്ധവും, നിശ്വാസങ്ങളും .

നാട്ടുവഴിയിലൂടൊരു ഘോഷയാത്ര ,
ഉറൂസിന്റെ വെള്ളിത്തിളക്കങ്ങളില്‍
മന്ദമാടുന്നു നീളന്‍ കൊടികള്‍ .
ഇടവഴിയില്‍ ചൂട്ടുകറ്റകള്‍ ,
അസ്സൈനാര്‍ക്കയുടെ കോല്‍ക്കളിപ്പാട്ട് ,
വിരുന്നു വന്ന കുഞ്ഞാലിക്ക.
കഥയുടെ വെള്ളിക്കൊലുസുകള്‍ ഞാത്തിയിട്ട
കിനാവിലെ സുന്ദര രാവുകള്‍ ....

ടെന്നീസ്, ടെന്നീസ്

സുനിൽ എം എസ്
കൊൽക്കത്ത – അന്നു കൽക്കട്ട – എന്ന മഹാനഗരത്തിൽ ഒരു ദിവസത്തോളം തങ്ങിയ ശേഷമാണ് ഹൌറയിൽ നിന്ന് കാ‌മ്‌രൂപ് എക്സ്പ്രസ്സിൽ ഗ്വാഹാട്ടിയിലേയ്ക്കുള്ള യാത്രയ്ക്കു തുടക്കമിട്ടത്. പിറ്റേദിവസം സായാഹ്നത്തോടെ ഗ്വാഹാട്ടിയിലെത്തി. കണ്ണഞ്ചിപ്പിയ്ക്കുന്ന കൽക്കട്ടാ മഹാനഗരം കണ്ട ശേഷം ഗ്വാഹാട്ടി കണ്ടപ്പോൾ, “ഇതാണോ, ഗ്വാഹാട്ടി!“ എന്നു മൂക്കത്തു വിരൽ വച്ചു പോയി. ഫാൻസി ബസാർ, പൽട്ടൻ ബസാർ, ഉജൻ ബസാർ, കച്ചാരിഘാട്ട്, എന്നിങ്ങനെ ഏതാനും സ്ഥലങ്ങൾ മാത്രമടങ്ങുന്ന ചെറിയൊരു പട്ടണം മാത്രമായിരുന്നു അന്നു ഗ്വാഹാട്ടി. നമ്മുടെ സ്വന്തം എറണാകുളം ഗ്വാഹാട്ടിയേക്കാൾ വലുതാണ് എന്ന അഭിമാനവും അടുത്ത ഏതാനും വർഷം ജീവിയ്ക്കാൻ പോകുന്നത് എറണാകുളത്തേക്കാൾ ചെറിയൊരു പട്ടണത്തിലാണല്ലോ എന്ന ഇച്ഛാഭംഗവും ഒരേസമയം തോന്നി.

ഒരു കാര്യത്തിൽ എറണാകുളവും ഗ്വാഹാട്ടിയും തമ്മിൽ സാമ്യമുണ്ടായിരുന്നു: രണ്ടിന്റേയും പടിഞ്ഞാറുഭാഗത്ത് കായൽ അഥവാ പുഴ ആയിരുന്നു. എറണാകുളത്തിന്റെ പടിഞ്ഞാറു ഭാഗത്തു വിശാലമായ എറണാകുളം കായൽ. ഗ്വാഹാട്ടിയുടെ പടിഞ്ഞാറു ഭാഗത്ത് ശാന്തഗംഭീരമായൊഴുകുന്ന ബ്രഹ്മപുത്ര. ബ്രഹ്മപുത്രയുടെ ശാന്തത ബഹളമയമായ എറണാകുളം കായലിനില്ല.
ഉത്തരപൂർവ്വേന്ത്യയുടെ ബംഗാളിന്നപ്പുറത്തുള്ള ഭാഗത്തെ ഏറ്റവും വലിയ ‘നഗര’മെന്ന നിലയിൽ ഗ്വാഹാട്ടി എന്നെ നിരാശപ്പെടുത്തിയെങ്കിലും ആ കൊച്ചു നഗരമാണ് ഞാനിന്നേറ്റവും ഇഷ്ടപ്പെടുന്ന ഗെയിമായ ടെന്നീസിനെ എനിയ്ക്കു പരിചയപ്പെടുത്തിത്തന്നത്.

അക്കാലത്ത് ഗ്വാഹാട്ടിയിലെ ഏറ്റവും പ്രശസ്തമായ ഹാളായിരുന്നു, രബീന്ദ്രഭവൻ. രബീന്ദ്രഭവന്റെ പടിഞ്ഞാറുവശത്തെ കെട്ടിടങ്ങളിലൊന്ന് ഡിസ്ട്രിക്റ്റ് ലൈബ്രറി. ഞായറാഴ്ചകളിലെ സ്ഥിരം അജൻഡയായിരുന്നു ലൈബ്രറി സന്ദർശനം. പബ്ലിക് ലൈബ്രറിയുടെ പടിഞ്ഞാറു വശത്ത്, കമ്പിവലയ്ക്കപ്പുറം ടെന്നീസ് കോർട്ടുണ്ടായിരുന്നു. ഒരു ദിവസം കമ്പിവലയിലൂടെ ഞാൻ ടെന്നീസു കളി നോക്കിക്കൊണ്ടു നിന്നു. അന്നാദ്യമായാണ് ഞാനൊരു ടെന്നീസുകളി കാണുന്നത്. അക്കാലത്തു ടീ വി പ്രചാരത്തിലില്ല.

ആകെയുള്ള നാലു കളിക്കാരിൽ രണ്ടു പേർ എഴുപതു വയസ്സെങ്കിലും കടന്നവരായിരുന്നു. താരത‌മ്യേന മെലിഞ്ഞവർ. പ്രായമേറെച്ചെന്നിട്ടും, മെലിഞ്ഞിരുന്നിട്ടും അവരുടെ കളിയിൽ ആയാസമൊട്ടും പ്രകടമായിരുന്നില്ല. ആ ദൃശ്യത്തിന്റെ സവിശേഷതയായിരിയ്ക്കണം കളി നോക്കി നിൽക്കാനെന്നെ പ്രേരിപ്പിച്ചത്. പ്രായമേറെച്ചെന്നാലും ആസ്വദിച്ചു കളിയ്ക്കാവുന്നൊരു കളിയാണ് ടെന്നീസെന്നു ഞാനന്നു മനസ്സിലാക്കി.

ഒരു കളി കണ്ടുനിൽക്കുമ്പോൾ ഏതെങ്കിലുമൊരു ടീമിനെ പിന്തുണയ്ക്കാൻ തുടങ്ങുന്നതു സ്വാഭാവികമാണ്. കളിച്ചുകൊണ്ടിരുന്ന രണ്ടു ടീമുകളിൽ ഏതാണു മുന്നിൽ നിൽക്കുന്നതെന്നും ഏതിനാണു വിജയസാദ്ധ്യതയെന്നും നിർണ്ണയിയ്ക്കാൻ ഞാൻ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ എന്റെ ശ്രമം പരാജയപ്പെട്ടു. ഒന്നാമത് ടെന്നീസിന്റെ സ്കോറിംഗ് എങ്ങനെയാണെന്ന് ഞാനറിഞ്ഞിരുന്നില്ല. രണ്ടാമത്, കളിക്കാരാരുംതന്നെ സെർവു ചെയ്യും‌മുൻപ് സ്കോർ വിളിച്ചു പറഞ്ഞിരുന്നുമില്ല. വല്ലപ്പോഴും അവർ പറഞ്ഞിരുന്നപ്പോഴാകട്ടെ, സ്കോർ എനിയ്ക്കു മനസ്സിലായതുമില്ല. ഇടയ്ക്കിടെ തേർട്ടിയെന്നും ഫോർട്ടിയെന്നുമൊക്കെ അവർ പറയുന്നതു ഞാൻ കേട്ടിരുന്നു.

എനിയ്ക്കു പരിചിതമായിരുന്ന ഷട്ടിൽ ബാഡ്മിന്റണിന്റെ സ്കോറിംഗ് അക്കാലത്ത് വളരെ ലളിതമായിരുന്നു. ഒന്നുമുതൽ പതിനഞ്ചുവരെ. പതിനഞ്ചിലെത്തുന്നയാൾ ആ ഗെയിമിൽ ജയിയ്ക്കുന്നു. (ഇന്നിപ്പോൾ അത് ഇരുപത്തൊന്നിലായിട്ടുണ്ട്.) മുപ്പതും നാൽ‌പ്പതുമൊന്നും ഷട്ടിലിൽ ഉണ്ടായിരുന്നേയില്ല. ഷട്ടിലിൽ പതിനഞ്ചു പോയിന്റെടുക്കുക തന്നെ ദുഷ്കരമായിരുന്നു. അങ്ങനെയിരിയ്ക്കെ മുപ്പതും നാല്പതും പോയിന്റുകൾ എടുക്കുന്ന കാര്യം സങ്കല്പിയ്ക്കാൻ പോലും സാധിച്ചിരുന്നില്ല. ഷട്ടിൽ ബാഡ്മിന്റൺ കോർട്ടിന്റെ ആകെ നീളം 44 അടി മാത്രമായിരിയ്ക്കെ ടെന്നീസ് കോർട്ടിന്റെ ആകെ നീളം 78 അടിയാണ്. ഷട്ടിലിനേക്കാൾ കനമുള്ളതുമാണ് ടെന്നീസ് പന്ത്: 56 ഗ്രാം മുതൽ 59 ഗ്രാം വരെ. ഷട്ടിലിന്ന് നാലേമുക്കാൽ ഗ്രാം മുതൽ അഞ്ചര ഗ്രാം വരെ മാത്രമേ കനമുള്ളു. അക്കാലത്ത് മിയ്ക്ക കളിക്കാരും മരം കൊണ്ടുള്ള ടെന്നീസ് ബാറ്റുകൾ - റാക്കറ്റുകൾ - ആണ് ഉപയോഗിച്ചിരുന്നത്. ഇന്നത്തെ ടെന്നീസ് റാക്കറ്റിന്ന് 350 ഗ്രാമോളം ഭാരമുണ്ടാകും. ഷട്ടിൽ ബാറ്റിനാകട്ടെ കേവലം 100 ഗ്രാം മാത്രവും. ഘനത്തിലുള്ള ഈ വൻ വ്യത്യാസം മൂലമായിരിയ്ക്കണം, ടെന്നീസ് ബാളടിയ്ക്കുമ്പോൾ ഷട്ടിലിനേക്കാൾ കൂടുതൽ ശബ്ദമുണ്ടാകുന്നു. ഇത്ര കനമുള്ള പന്തും റാക്കറ്റും ഉപയോഗിച്ച് എൺപതടിയോളം നീളമുള്ള കോർട്ടിൽ മുപ്പതും നാല്പതും പോയിന്റെടുക്കുന്നതു വരെ കളിയ്ക്കുന്നത് ചില്ലറക്കാര്യമല്ലെന്ന് എനിയ്ക്കു തോന്നി. അതുകൊണ്ട് എനിയ്ക്ക് ആ ടെന്നീസ് കളിക്കാരോടും ടെന്നീസിനോടും പ്രത്യേകമായ ആദരവു തോന്നി.

അടുത്ത വർഷം ആസ്സാമിൽത്തന്നെയുള്ള ജോർഹാട്ടിൽ വച്ച് ടെന്നീസ് കളിയ്ക്കാനുള്ള അവസരം ലഭിച്ചപ്പോഴാണ് ടെന്നീസിലെ സ്കോറിംഗ് സമ്പ്രദായവുമായി പരിചയപ്പെട്ടത്. ഗെയിമുകളും സെറ്റുകളും അടങ്ങുന്നതാണ് ടെന്നീസിലെ സ്കോറിംഗ്. ഏറ്റവും ചുരുങ്ങിയത് ആറു ഗെയിമുകളെങ്കിലും അടങ്ങുന്നതാണ് ഒരു സെറ്റ്. അതുപോലെ, ഏറ്റവും ചുരുങ്ങിയത് രണ്ടു സെറ്റുകളെങ്കിലും അടങ്ങുന്നതാണ് ഒരു മാച്ച്. ഒരു സാധാരണ ടെന്നീസ് മാച്ചിൽ വിജയിയ്ക്കാൻ ഒരു കളിക്കാരൻ രണ്ടു സെറ്റുകളിലെങ്കിലും വിജയം നേടിയിരിയ്ക്കണം. അതായത് ‘ബെസ്റ്റ് ഓഫ് ത്രീ.’ ഇവിടെയൊരു തരംതിരിവുണ്ട്. ‘ഗ്രാന്റ് സ്ലാമുകൾ’ എന്ന പേരിലറിയപ്പെടുന്ന നാലു മേജർ ടെന്നീസ് ടൂർണ്ണമെന്റുകൾ ആസ്ട്രേല്യൻ ഓപ്പൺ, ഫ്രെഞ്ച് ഓപ്പൺ, വിംബിൾഡൺ, യൂ എസ് ഓപ്പൺ എന്നിവയാണ്. ഗ്രാന്റ്സ്ലാമുകളിലെ പുരുഷന്മാരുടെ സിംഗിൾസ് മത്സരങ്ങളിലെല്ലാം ചുരുങ്ങിയത് മൂന്നു സെറ്റുകളെങ്കിലും നേടിയെങ്കിൽ മാത്രമേ ഒരു മാച്ചിൽ വിജയിയാകൂ. ബെസ്റ്റ് ഓഫ് ഫൈവ്. ഇതു പുരുഷന്മാരുടെ സിംഗിൾസ് കിരീടം നേടുകയെന്നത് വളരെ ദുഷ്കരമാക്കുന്നു. മാത്രമോ, പലപ്പോഴും അഞ്ചുസെറ്റുകളും കളിയ്ക്കേണ്ടതായും വരുന്നു. കളിക്കാരുടെ കായികക്ഷമത ഇത്രത്തോളം കർക്കശമായി പരീക്ഷിയ്ക്കപ്പെടുന്ന ഗ്രാന്റ്സ്ലാം പോലുള്ള മറ്റു ടൂർണമെന്റുകൾ ഉണ്ടെന്നു തോന്നുന്നില്ല. ചാൾസ് ഡാർവിനിന്റെ ‘സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്‘ എന്ന പ്രയോഗം ടെന്നീസിൽ പ്രസക്തമാണ്. കളിയ്ക്കാനുള്ള ചാതുര്യം മാത്രമല്ല, അങ്ങേയറ്റത്തെ ശാരീരികക്ഷമതയും ഗ്രാന്റ്സ്ലാമുകളിൽ അത്യന്താപേക്ഷിതമാണ്.

ഗ്രാന്റ് സ്ലാം ടൂർണമെന്റുകളിൽ അഞ്ചു സെറ്റുകളിൽ മൂന്നെണ്ണവും മറ്റു സാധാരണ ടൂർണമെന്റുകളിൽ മൂന്നു സെറ്റുകളിൽ രണ്ടെണ്ണവും ജയിയ്ക്കേണ്ടതുണ്ട് എന്നു പറഞ്ഞുവല്ലോ. ഓരോ സെറ്റും ഗെയിമുകളായി തിരിച്ചിരിയ്ക്കുന്നെന്നും ഒരു സെറ്റിൽ ഏറ്റവും ചുരുങ്ങിയത് ആറു ഗെയിമെങ്കിലും വിജയി നേടിയിരിയ്ക്കണമെന്നും സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റൊരു നിബന്ധന കൂടിയുണ്ട്: ഒരു സെറ്റിലെ വിജയി ആ സെറ്റിൽ എതിരാളിയേക്കാൾ രണ്ടു ഗെയിമെങ്കിലും കൂടുതൽ നേടിയിരിയ്ക്കുകയും വേണം.

ഒരു ഗെയിമിൽ വെറും നാലു പോയിന്റുകളേയുള്ളു. സെർവ്വു ചെയ്തു തുടങ്ങുമ്പോൾ പോയിന്റു നില 0-0. ഒരു പോയിന്റു നേടുമ്പോൾ 1-0. ഇവിടെയൊരു വൈചിത്ര്യമുണ്ട്: 1-0 അഥവാ വൺ ലൌ എന്നു പറയുന്നതിനു പകരം 15-0, അതായത് ഫിഫ്റ്റീൻ-ലൌ, എന്നാണു പറയാറ്. ഒരു പോയിന്റു കൂടി നേടുമ്പോൾ പോയിന്റു നില 2-0. പക്ഷേ ടൂ-ലൌ എന്നു പറയുന്നതിനു പകരം 30-0, അതായത് തേർട്ടി-ലൌ ആകുന്നു. ഒരു പോയിന്റു കൂടി നേടിയാൽ ഫോർട്ടി-ലൌ. അടുത്ത പോയിന്റു കൂടി നേടിയാൽ ആ ഗെയിം ജയിച്ചു. ഇങ്ങനെ ഒരു ഗെയിമിൽ നേടേണ്ടത് 0-0, 15-0, 30-0, 40-0 എന്നീ നാലു പോയിന്റുകളാണ്. ചുരുക്കത്തിൽ ഒന്ന്, രണ്ട്, മൂന്ന് എന്നു ലളിതമായി എണ്ണുന്നതിനു പകരം, പതിനഞ്ച്, മുപ്പത്, നാൽ‌പ്പത് എന്നിങ്ങനെയാണ് ടെന്നീസിലെ എണ്ണൽ!

ഒരു പോയിന്റ് സെർവു ചെയ്യുന്ന കളിക്കാരന്നല്ല, എതിർകളിക്കാരന്നാണു കിട്ടുന്നതെങ്കിൽ എതിർകളിക്കാരന്റെ പോയിന്റു നില മുൻ‌പറഞ്ഞ ക്രമത്തിൽ വർദ്ധിയ്ക്കുന്നു. അതായത്, തുടക്കത്തിൽ പൂജ്യം, ഒന്നാമത്തെ പോയിന്റു നേടുമ്പോൾ 15, രണ്ടാമത്തെ പോയിന്റു നേടുമ്പോൾ 30, മൂന്നാമത്തെ പോയിന്റു നേടുമ്പോൾ 40, നാലാമത്തെ പോയിന്റു നേടുമ്പോൾ ഗെയിം, ഇങ്ങനെ പോകുന്നു എതിർകളിക്കാരന്റേയും സ്കോറിംഗ്.

ഒരു ഗെയിം നേടാൻ നാലു പോയിന്റു മതിയെങ്കിലും അതത്ര എളുപ്പമുള്ളതായിക്കൊള്ളണമെന്നില്ല. ഒരു ഗെയിമിൽ സെർവ്വു ചെയ്യുന്ന കളിക്കാരനും പ്രതിയോഗിയും 40-40 (ഫോർട്ടി-ഫോർട്ടി) എന്ന തുല്യ സ്കോറിലെത്തിയെന്നു കരുതുക. ഫോർട്ടി-ഫോർട്ടി എന്ന പോയിന്റു നിലയ്ക്ക് പ്രത്യേകമൊരു പേരുണ്ട്: ഡ്യൂസ്. ഡ്യൂസിലെത്തിയാൽ, അതായത് 40-40ൽ എത്തിയാൽ, രണ്ടു പോയിന്റ് അടുപ്പിച്ചടുപ്പിച്ചെടുത്തെങ്കിൽ മാത്രമേ വിജയിയ്ക്കാൻ സാധിയ്ക്കൂ. ഡ്യൂസിലെത്തി സെർവ്വു ചെയ്യുമ്പോൾ സെർവ്വു ചെയ്യുന്നയാൾ പോയിന്റെടുക്കുന്നെങ്കിൽ അയാൾ അഡ്‌വാന്റെജ് എന്ന പോയിന്റിൽ എത്തുന്നു. ഇതിന്ന് അഡ്‌വാന്റെജ് ഇൻ എന്നും പറയാറുണ്ട്. 40-40 ആയിരുന്ന പോയിന്റു നില ഇപ്പോൾ അഡ്‌വാന്റെജ്-40 ആകുന്നു. എതിർകളിക്കാരൻ നാല്പതിൽത്തന്നെ തുടരുന്നു. അടുത്ത പോയിന്റു കൂടി സെർവു ചെയ്യുന്നയാളെടുക്കുന്നെങ്കിൽ ആ ഗെയിം അയാൾക്കു കിട്ടുന്നു.

ഡ്യൂസ് എന്നാൽ 40-40 ആണെന്നു പറഞ്ഞുവല്ലോ. പോയിന്റു നില ഡ്യൂസിലായിരിയ്ക്കെ അടുത്ത പോയിന്റെടുക്കുന്നത് സെർവു ചെയ്യുന്നയാളല്ല, എതിർകളിക്കാരനാണെങ്കിൽ അഡ്‌വാന്റെജ് എന്ന സ്കോറിലെത്തുന്നത് അയാളായിരിയ്ക്കും. ഇതിന്ന് അഡ്‌വാന്റെജ് ഔട്ട് എന്നു പറയുന്നു. സെർവു ചെയ്യുന്നയാൾ 40ൽത്തന്നെ തുടരുകയും ചെയ്യുന്നു. അഡ്‌വാന്റെജിൽ നിൽക്കുന്ന എതിർകളിക്കാരൻ അടുത്ത പോയിന്റു കൂടി എടുക്കുന്നെങ്കിൽ അയാൾക്ക് ആ ഗെയിം കിട്ടുന്നു. ടൂർണമെന്റുകളിൽ അഡ്‌വാന്റെജ് ഇൻ, അഡ്‌വാന്റെജ് ഔട്ട് എന്നു പറയാറില്ല. പകരം അഡ്‌വാന്റെജ് ഫെഡറർ, അഡ്‌വാന്റെജ് നഡാൽ, അഡ്‌വാന്റെജ് ജ്യോക്കൊവിച്ച് എന്നിങ്ങനെ കളിക്കാ‍രന്റെ പേർ ചേർത്താണു പറയാറ്.

അഡ്‌വാന്റേജിലെത്തി നിൽക്കുന്ന സ്കോർനില അല്പമൊരു പ്രത്യേകതയുള്ളതാണ്. അടുത്ത പോയിന്റു നേടി ആ ഗെയിം കൈക്കലാക്കുന്നതിനു പകരം ആ പോയിന്റു നഷ്ടപ്പെടുത്തുകയാണെങ്കിൽ സ്കോർനില അഡ്‌വാന്റെജിൽ നിന്ന് ഡ്യൂസിലേയ്ക്ക് – അതായത് ഒരു സ്റ്റെപ്പു താഴേയ്ക്ക് – ഇറങ്ങുന്നു. നേടിക്കഴിഞ്ഞ പോയിന്റുകളിലെ ഒരെണ്ണം നഷ്ടമാകാൻ സാദ്ധ്യതയുള്ള പോയിന്റു നിലയാണ് അഡ്‌വാന്റെജ്. ഷട്ടിൽ ബാഡ്മിന്റണിൽ നേടിക്കഴിഞ്ഞ പോയിന്റു നഷ്ടമാകുന്ന വിചിത്രസ്ഥിതിയില്ല. അതു ടെന്നീസിൽ മാത്രമുള്ള വൈചിത്ര്യമാണ്. അതുകൊണ്ടു തന്നെ ഡ്യൂസിൽ നിന്നു ഗെയിം നേടുക താരത‌മ്യേന കൂടുതൽ ബുദ്ധിമുട്ടുള്ളതാണ്.
ഷട്ടിൽ ബാഡ്മിന്റണിൽ ഒരു കളിക്കാരൻ സെർവ്വു ചെയ്യുന്നു, പക്ഷേ ആ പോയിന്റ് എതിർകളിക്കാരനാണ് എടുക്കുന്നതെങ്കിൽ അടുത്ത സെർവ്വ് എതിർകളിക്കാരന്റേതായിരിയ്ക്കും. എന്നാൽ ടെന്നീസിൽ ഒരു ഗെയിമിൽ ഒരേ കളിക്കാരൻ തന്നെ തുടർച്ചയായി സെർവ്വു ചെയ്യുന്നു. ഈ ലേഖനമെഴുതുമ്പോൾ ലോക ഒന്നാംനമ്പർ കളിക്കാരൻ റാഫേൽ നഡാലാണ്. രണ്ടാം നമ്പർ നൊവാക് ജ്യോക്കൊവിച്ചും. ഒരു ഗെയിമിൽ മുഴുവൻ സെർവ്വു ചെയ്തതു ജ്യോക്കോവിച്ചാണെന്നും പക്ഷേ ആ ഗെയിം നഡാൽ കൈക്കലാക്കുന്നെന്നും കരുതുക. അങ്ങനെയെങ്കിൽ നഡാൽ ജ്യോക്കോവിച്ചിന്റെ സെർവ്വീസ് ഭേദിച്ചു (സെർവ്വ് ബ്രേക്കു ചെയ്തു) എന്നു പറയുന്നു.


ഒരു ഗെയിമിലെ മുഴുവൻ സെർവ്വുകളും ജ്യോക്കോവിച്ചിന്റേതാണെങ്കിൽ, അടുത്ത ഗെയിമിലെ മുഴുവൻ സെർവ്വുകളും നഡാലിന്റേതായിരിയ്ക്കും. ഓരോ കളിക്കാരനും ഒന്നിടവിട്ട ഗെയിമുകളിൽ സെർവ്വു ചെയ്യുന്നു. അവരവർ സെർവ്വു ചെയ്യുന്ന ഗെയിമുകൾ നേടാനുള്ള സാദ്ധ്യത കൂടുതലാണ്. ജ്യോക്കോവിച്ച് സെർവ്വു ചെയ്യുന്ന ഗെയിമുകൾ നേടാനുള്ള സാദ്ധ്യത കൂടുതലും ജ്യോക്കോവിച്ചിനു തന്നെയാണുള്ളത്. നഡാൽ സെർവ്വു ചെയ്യുന്ന ഗെയിമുകൾ നേടാനുള്ള കൂടുതൽ സാദ്ധ്യത നഡാലിനും.

ഇതിനു കാരണമുണ്ട്. പന്ത് ഏതാനും അടി മുകളിലേയ്ക്കിട്ട്, അതു താഴേയ്ക്കു വരാൻ തുടങ്ങുമ്പോൾ റാക്കറ്റു ചുഴറ്റി, സർവ്വശക്തിയുമുപയോഗിച്ച് അടിച്ചുകൊണ്ടാണു സെർവ്വു ചെയ്യുന്നത്. കഴിയുന്നത്ര ഉയരത്തിൽ വച്ചു പന്തടിയ്ക്കാൻ ഓരോ കളിക്കാരനും ശ്രമിയ്ക്കുന്നു. എത്രത്തോളം ഉയരത്തിൽ വച്ചു പന്തടിയ്ക്കുന്നുവോ എതിർ കോർട്ടിൽ കുത്തിയ ഉടനെ പന്തു കുതിച്ചുയരാനുള്ള സാദ്ധ്യത അത്രത്തോളം തന്നെ കൂടുന്നു. ഇത്തരത്തിൽ നിലത്തുനിന്ന് കുതിച്ചുയരുന്ന പന്തെടുക്കുന്നത് എതിർകളിക്കാരന്നു ദുഷ്കരമായിരിയ്ക്കും. ഉയരം കൂടിയവർക്ക് ഇത്തരത്തിലുള്ള സെർവുകൾ ചെയ്യുന്നത് ഉയരം കുറഞ്ഞവരേക്കാൾ എളുപ്പമാണ്.

ടെന്നീസിൽ ഏറ്റവുമധികം വേഗതയുള്ളത് സെർവുകളിലാണ്. ടെന്നീസിലെ സെർവുകൾ എതിരാളികളെ സംബന്ധിച്ചിടത്തോളം പലപ്പോഴും തീയുണ്ടകളാകാറുണ്ട്. മണിക്കൂറിൽ ഇരുനൂറു കിലോമീറ്ററിലേറെ സ്പീഡിൽ സെർവു ചെയ്തിരിയ്ക്കുന്നവർ നിരവധിയാണ്. 2012ലെ ബുസാൻ (ദക്ഷിണ കൊറിയ) ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ 263 കിലോമീറ്റർ വേഗതയിൽ സെർവ്വു ചെയ്ത സാമുവൽ ഗ്രോത്തിന്റെ പേരിലാണ് നിലവിലുള്ള റെക്കോഡ്. എന്നാൽ ഏറ്റവുമധികം വേഗതയിൽ സെർവ്വു ചെയ്തിരിയ്ക്കുന്ന ആദ്യത്തെ 30 പേരിൽ ലോക ഒന്നാം നമ്പർ താരമായ നൊവാക് ജ്യോക്കോവിച്ചും രണ്ടാം നമ്പർ താരമായ റഫേൽ നഡാലുമൊന്നും പെടുന്നില്ല. റെക്കോർഡ് സ്പീഡിൽ സെർവ്വു ചെയ്ത സാമുവൽ ഗ്രോത്തിന്റെ ലോകറാങ്കാകട്ടെ 203 മാത്രമാണ്! സെർവിന്റെ സ്പീഡും ലോകറാങ്കിങ്ങും തമ്മിൽ നേരിട്ടു ബന്ധമില്ലെന്ന് ഇതിൽ നിന്നൂഹിയ്ക്കാം.

അതിവേഗതയിൽ ചെയ്യുന്ന സെർവ്വുകൾ ചിലപ്പോൾ എതിർകളിക്കാരന്ന് സ്പർശിയ്ക്കാൻ പോലും സാധിച്ചെന്നുവരില്ല. അത്തരം സെർവ്വുകൾക്കാണ് ഏയ്സ് എന്നു പറയുന്നത്. 2013ൽ ഏറ്റവുമധികം ഏയ്സുകൾ സെർവ്വു ചെയ്തിരിയ്ക്കുന്നത് അമേരിക്കയിലെ ജോൺ ഈസ്നർ ആണ്. ഈസ്നർ ഇക്കൊല്ലം 911 ഏയ്സുകളുതിർത്തു. അതായത് ഈസ്നറിന്റെ 911 സെർവ്വുകൾ എതിർകളിക്കാർക്കു സ്പർശിയ്ക്കാൻ പോലും സാധിച്ചില്ല. കാനഡക്കാരനായ മിലോസ് റാവനിച്ച് (824), ദക്ഷിണാഫ്രിക്കക്കാരനായ കെവിൻ ആന്റേഴ്സൻ (605), സ്പെയിൻ‌കാരനായ നിക്കൊളാസ് അൽമാഗ്രൊ (589), അമേരിക്കക്കാരനായ സാം ക്വീറി (576) എന്നിവരാണ് ഏറ്റവുമധികം ഏയ്സുകളുതിർത്ത മറ്റു നാലുപേർ. ലോക ഒന്നാംനമ്പർ താരമായ റഫേൽ നഡാൽ 197 ഏയ്സുകൾ മാത്രമേ ഇക്കൊല്ലം സെർവ്വു ചെയ്തിട്ടുള്ളു. ഏയ്സുകളുടെ കാര്യത്തിൽ അൻപത്തിനാലാമതാണ് നഡാലിന്റെ സ്ഥാനം. ലോകരണ്ടാംനമ്പർ താരമായ നൊവാക് ജ്യോക്കൊവിച്ച് 415 ഏയ്സുകളോടെ പതിനൊന്നാം സ്ഥാനത്താണ്. ഏയ്സുകൾ സെർവു ചെയ്യുന്ന കാര്യത്തിൽ മുൻ‌കാലങ്ങളിൽ ആദ്യ പത്തിലോ പതിനഞ്ചിലോ പതിവായി വരാറുണ്ടായിരുന്ന, 302 ആഴ്ചകളോളം ലോകഒന്നാം നമ്പർ പദം ശിരസ്സിലണിഞ്ഞു റെക്കോർഡു സ്ഥാപിച്ചു കഴിഞ്ഞ റോജർ ഫെഡററാകട്ടെ ഈ വർഷം ആകെ 318 ഏയ്സുകൾ മാത്രം സെർവു ചെയ്ത് ഏയ്സുകളുടെ കാര്യത്തിൽ ഇരുപത്തെട്ടാം സ്ഥാനത്തേയ്ക്കിറങ്ങിയിരിയ്ക്കുന്നു. 106 ഏയ്സുകൾ മാത്രം സെർവ്വു ചെയ്ത ഇന്ത്യയുടെ ഷോംദേവ് ദേവ്‌വർമ്മൻ ഏയ്സുകളുടെ കാര്യത്തിൽ തൊണ്ണൂറ്റെട്ടാം സ്ഥാനത്താണുള്ളത്. ദേവ്‌വർമ്മന്റെ ഇപ്പോഴത്തെ ലോകറാങ്കിംഗ് തൊണ്ണൂറാണ്.

മറ്റൊരു കളിയ്ക്കുമില്ലാത്ത ഒരു പ്രത്യേകത കൂടി ടെന്നീസിലുണ്ട്: ഒരു സെർവ്വു പിഴച്ചുപോയാൽ ഉടൻ രണ്ടാമതൊരു തവണ കൂടി ചെയ്യാം. ആദ്യ സെർവ്വു പിഴച്ചുപോയാൽത്തന്നെ രണ്ടാമതൊന്നു കൂടി സെർവ്വു ചെയ്യാമെന്നതിനാൽ കളിക്കാർ മിയ്ക്കപ്പോഴും സർവ്വശക്തിയുമുപയോഗിച്ചായിരിയ്ക്കും ആദ്യത്തെ സെർവ്വു ചെയ്യുക. ശക്തിമാത്രമല്ല, കണിശത അഥവാ കൃത്യത കൂടി ആദ്യസെർവ്വിനുണ്ടെങ്കിൽ ആ പോയിന്റു നേടാനുള്ള സാദ്ധ്യത വളരെ വർദ്ധിയ്ക്കുന്നു. ആദ്യസെർവ്വുകൾ മിയ്ക്കപ്പോഴും പിഴച്ചുപോകുകയും രണ്ടാം സെർവ്വു പതിവായി ചെയ്യേണ്ടി വരികയും ചെയ്യുന്ന കളിക്കാരന്ന് പോയിന്റു നേടാൻ മാത്രമല്ല, കളിയിൽ വിജയിയ്ക്കാനുമുള്ള സാദ്ധ്യത പൊതുവിൽ കുറവായിരിയ്ക്കും. രണ്ടാം സെർവ്വു പൊതുവിൽ ദുർബ്ബലമായിരിയ്ക്കും. രണ്ടാം സെർവ്വു ചെയ്യേണ്ടി വരുമ്പോഴൊക്കെ കളിക്കാർ അതിന്റെ വേഗത കുറച്ച്, കൃത്യതയ്ക്ക് ഊന്നൽ നൽകിക്കൊണ്ടായിരിയ്ക്കും സെർവ്വു ചെയ്യുക. ദുർബ്ബലമാ‍യ രണ്ടാം സെർവ്വുകളെ ശക്തമായി തിരിച്ചടിയ്ക്കാൻ കഴിയുന്ന എതിർകളിക്കാർക്ക് ജയസാദ്ധ്യത കൂടുതലുണ്ട്.

ടെന്നീസിലെ സ്കോറിംഗിലേയ്ക്കു തിരിച്ചു വരാം. ഗെയിമുകളും സെറ്റുകളുംപോയിന്റുകളും അടങ്ങിയതാണു ടെന്നീസ് മാച്ച് എന്നു പറഞ്ഞുവല്ലോ. ചുരുങ്ങിയത് ആറു ഗെയിമെങ്കിലും നേടിയെങ്കിൽ മാത്രമേ ഒരു സെറ്റ് കൈയ്ക്കലാക്കാനാകൂ. മാത്രമല്ല, സെറ്റു നേടണമെങ്കിൽ എതിരാളിയേക്കാൾ രണ്ടു ഗെയിമെങ്കിലും കൂടുതൽ നേടിയിരിയ്ക്കുകയും വേണം. ഗെയിമുകളുടെ എണ്ണത്തിനു പരിധിയില്ലെന്നത് ടെന്നീസിന്റെ മറ്റൊരു വൈചിത്ര്യമാണ്. 2010ലെ വിംബിൾഡണിൽ അമേരിക്കക്കാരനായ ജോൺ ഈസ്നറും ഫ്രെഞ്ചുകാരനായ നിക്കൊളാസ് മാഹട്ടും കൂടി അവസാനസെറ്റിൽ - അഞ്ചാമത്തേത് – മാത്രമായി ആകെ 138 ഗെയിമുകളാണു കളിച്ചത്. കളിയിൽ വിജയിച്ച ഈസ്നർ അഞ്ചാം സെറ്റിൽ 70 ഗെയിമുകൾ നേടിയപ്പോൾ മാഹട്ട് 68 ഗെയിമുകൾ നേടി. അഞ്ചു സെറ്റുകളിലുമായി ആകെ 183 ഗെയിമുകൾ നീണ്ട ആ മാച്ച് ഒന്നിലേറെ ദിവസങ്ങളിലായി ആകെ പതിനൊന്നു മണിക്കൂർ അഞ്ചു മിനിറ്റെടുത്തു. ഇന്നുവരെ നടന്നിട്ടുള്ളതിൽ ഏറ്റവും നീണ്ട ടെന്നീസ് മാച്ചും അതു തന്നെ.

ഒരു സെറ്റിൽ രണ്ടു പ്രതിയോഗികളും ആറു ഗെയിമുകൾ വീതമെടുത്തു തുല്യത നേടിയിരിയ്ക്കുന്നെന്നു കരുതുക. ഇത്തരം സെറ്റുകൾ മിയ്ക്കപ്പോഴും ‘ടൈ ബ്രേക്കറിൽ’ ആണവസാനിയ്ക്കുക. ടൈ ബ്രേയ്ക്കറിൽ ഓരോ കളിക്കാരനും ആദ്യസെർവ്വൊഴികെ, ഈരണ്ടു തവണ വീതം മാറിമാറി സെർവു ചെയ്യുന്നു. ഓരോ ആറു പോയിന്റു നേടുമ്പോഴും പരസ്പരം കോർട്ടു മാറുന്നു. ഏഴു പോയിന്റ് ആദ്യം നേടുന്നയാൾ വിജയിയ്ക്കുന്നു. ഇവിടെയും എതിരാളിയേക്കാൾ രണ്ടു പോയിന്റു കൂടുതൽ എടുത്തിരിയ്ക്കണമെന്ന നിബന്ധനയുണ്ട്. ഗ്രാന്റ്സ്ലാമുകളിലെ ഏതെങ്കിലും മാച്ചിൽ അഞ്ചാമത്തെ സെറ്റു കളിയ്ക്കേണ്ടി വരികയാണെങ്കിൽ അതിൽ ടൈ ബ്രേയ്ക്കറുണ്ടാവില്ല, ഗെയിമുകളുടെ എണ്ണം തന്നെ വിജയിയെ നിർണ്ണയിയ്ക്കുന്നു. മുൻ‌പറഞ്ഞ ഈസ്നർ-മാഹട്ട് മാച്ചു തന്നെ ഉദാഹരണം.
ഒരു സെറ്റിൽ ആദ്യഗെയിം കഴിയുമ്പോൾ കളിക്കാർ പരസ്പരം കോർട്ടു മാറുന്നു. തുടർന്നുള്ള ഓരോ രണ്ടു ഗെയിം കഴിയുമ്പോഴും (3, 5, 7) കളിക്കാർക്ക് ഒന്നര മിനിറ്റു വീതം വിശ്രമിയ്ക്കാൻ സമയം കിട്ടുന്നു. ഒരു സെറ്റു കഴിയുമ്പോൾ രണ്ടു മിനിറ്റു വിശ്രമിയ്ക്കാം. ബെസ്റ്റ്-ഓഫ്-ത്രീ സെറ്റാണു കളിയ്ക്കേണ്ടതെങ്കിൽ മൂന്നാമത്തെ സെറ്റു തുടങ്ങും‌മുൻപ് പത്തുമിനിറ്റുവരെ വിശ്രമിയ്ക്കാം. ബെസ്റ്റ്-ഓഫ്-ഫൈവ് സെറ്റാണെങ്കിൽ, നാലാമത്തെ സെറ്റു തുടങ്ങും‌മുൻപ് ഈ വിശ്രമമെടുക്കാം.

ടെന്നീസിനെപ്പറ്റി ഇനിയും ചില കാര്യങ്ങൾ കൂടി പറയാനുണ്ട്. അവയുൾക്കൊള്ളിച്ചുകൊണ്ട് ഒരു ലേഖനം കൂടി എഴുതാനുദ്ദേശിയ്ക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...