19 Sept 2014

malayalasameeksha sept 15-octo 15/2014

ഉള്ളടക്കം


ലേഖനം
വാങ്മുഖം
എം.തോമസ്മാത്യു

മുരളി – ചില സ്വാര്‍ത്ഥസ്മൃതികള്‍
രാം മോഹൻ പാലിയത്ത്
 സാങ്കേതികതയിൽ ബന്ധങ്ങൾ കുരുങ്ങുമ്പോൾ….
സലോമി ജോൺ വൽസൻ
കുടുംബക്ഷേത്രങ്ങളിൽ തളയ്ക്കപ്പെട്ടവർ
കാവിൽരാജ്‌

പനാമാ കനാൽ, ഒരെഞ്ചിനീയറിംഗ് അത്ഭുതം
സുനിൽ എം എസ്
ശുഭ്രദീപ് ചക്രവര്‍ത്തി എന്ന വഴിക്കണ്ണടഞ്ഞു
ഫൈസൽ ബാവ
ജലഛായയുടെ സൗന്ദര്യം
കാവിൽരാജ്‌
നാളികേര   കൃഷി
പദ്ധതി നിർവ്വഹണത്തിൽ കാലവിളംബം ഉണ്ടാകാതെ മുന്നേറുക
ടി. കെ. ജോസ്‌  ഐ എ എസ്‌

കൊക്കോടെക്‌ - രാജ്യാന്തര കേരമാമാങ്കം
ഡോ. രമണി ഗോപാലകൃഷ്ണൻ

അമൂൽ മാതൃകയിൽ നീര വിപണനത്തിന്‌ ഏകീകൃത സംവിധാനം ഉണ്ടാവണം
ആർ. ഹേലി

നാളികേരത്തിന്റെ ഉത്പ്പന്ന വൈവിധ്യം
മനു പ്രേം

ഏഷ്യ-പസഫിക്‌ നാളികേര സമൂഹ രാജ്യങ്ങൾ
സി.ഡി.ബി. ന്യൂസ്‌ ബ്യൂറോ, കൊച്ചി

ഗ്രാമവികസനമേഖലയിൽ പുതിയ ദിശാബോധവുമായി നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഫോർ റൂറൽ ടെക്നോളജി
രൂപക്‌ ജി. മാടശേരി

കവിത
ഓണം
ഫൈസൽബാവ
ഉടലുകളുടെ ഇളകിയാട്ടം.
സലില മുല്ലൻ
ഒരു പൂവു വിടരുന്നു
ഹരിദാസ്‌ വളമംഗലം

ലോഫ്ടിൽ എലികൾ ചിരിക്കുന്നു
ഡോ കെ ജി ബാലകൃഷ്ണൻ
Waif
Salomi John Valsan
റൂമി - സൂഫീജ്ഞാനം
പരിഭാഷ: വി രവികുമാർ 
ഒരു വെള്ളമടിക്കാരന്റെ നൊമ്പരം
ഷാനവാസ്‌ കുലുക്കല്ലൂർ 

അഹംയു സഞ്ചിതിവാസം
ജോയ് ഗുരുവായൂർ
രാക്കിളിപ്പെണ്ണ്‌!
റോയ് കെ ഗോപാൽ
മഞ്ഞു തൂകും കാറ്റേ ..
ഷീലാ വർഗ്ഗീസ്
പെണ്ണായി പിറന്നത്
അനുപമ ആനന്ദ്
ഇടറുന്ന ഊഴങ്ങൾ
മഹർഷി

ബെറ്റർ ഹാഫ്
ഷിനു വി

വിശപ്പ്
പീതൻ കെ വയനാട്

കഥ
ഹൃദയപൂർവ്വം... നന്ദി...
ബിനോജ്‌ കാലായിൽ

കളിപ്പാട്ടത്തിലെ വിഷം
മോഹൻ ചെറായി

ബെറ്റർ ഹാഫ്

ഷിനു വി
___________________________
തുടങ്ങിയിട്ടേറെ നാളായെങ്കിലും
സമയമൊത്തിരി വൈകിയെന്നാലും

ജീവതത്തില്‍ നിന്നൊരുപാതി
നഷ്ടമായെങ്കിലും ഇറങ്ങുന്നു

ഞാനെന്‍റെ നല്ലപാതിയെ തേടി
പെണ്ണുകാണലിന്നാദ്യ നാളുകളില്‍

എന്‍ സങ്കല്പ സ്വപ്ന സുന്ദരി
ഗോതമ്പിന്‍ നിറമൊത്തവളായിരിക്കണം

മുട്ടറ്റം കാര്‍കൂന്തല്‍ വേണം
അറിവുള്ളാവളാവണം ജോലിയും വേണം

നീണ്ടു പോകുന്നങ്ങനെ നിബന്ധനകള്‍
ദിനങ്ങള്‍ കൊഴിഞ്ഞീടുന്നു

പഞ്ചാംഗ താളുകള്‍ മറിഞ്ഞീടുന്നു..
കാലമേറെ കാത്തിരുന്നിട്ടും

എന്‍ ആശക്കൊത്തൊരു
പെണ്ണിനിയും വന്നീല്ല..

ദിനമൊട്ടു കഴിഞ്ഞീടുമ്പോള്‍
കുറഞ്ഞീടുന്നെന്‍ നിബന്ധനകളും

പെണ്ണൊത്തിരി ചന്തമില്ലേലും
കാര്‍കൂന്തല്‍ ഒട്ടുമില്ലേലും

പത്താംതരം തോറ്റവളായാലും
അവളൊരു പെണ്ണെ ന്ന നിബന്ധന മാത്രം...

WAIF


                                                                                   SALOMI JOHN  VALSEN
I am born as a waif who lived in a lumber room.
No one ever enter that damp darkness.
With great expectation,
Like a warrior who waits the trumpet of triumph
I wait for a golden sunny day, and moon lit night.
I fervently pray for the invasion of an unseen
But sober spirit in my cave to accept the
Last rituals each of the human being
Wish like the drowning souls of a sinking vessel.
Life is not an exciting ceremony.
It is a deal we try to settle with destiny.
On this side of the grave I swear
Even God loves life and he too loves the
Protective ring and scared of the chilling wind
and ash in a grave yard.
A sense of removal from the world
An-out-of-body experience
Revolutionize me.
Because even in a death chamber
We wish the signature of life….
Like an imbecile or like a moron.
The mortician even hesitates to
Go back from the path forbidden………..!

വിശപ്പ്


പീതൻ കെ വയനാട് 
----------------------------------
ഇല്ല,അറിഞ്ഞിരുന്നില്ല വിശപ്പന്നു, 
മൂല ഫലാദികളുണ്ടു വളർന്നെങ്ങ-
ലാശിച്ചതൊക്കെയടർത്തിയും മാന്തിയും,
തൂശനിലയിൽ വിളമ്പിയിരുന്നമ്മ.
പിന്നെ വനങ്ങളിൽ പേടിയില്ലാതെങ്ങ-
ളന്നന്നു തേടിയന്നന്നത്തെയന്നങ്ങൾ.
കാടു കരുതിയ ഭക്ഷ്യങ്ങൾ തേടുവാ-
നൂടു വഴികളിലൂടെ നടന്നതി,
ഘോര വനങ്ങൾ തന്നോമനയായെങ്ങ-
ളൂരിന്റെ നേരിൽ നിറഞ്ഞു വളർന്നവർ.
കാടുകൾ മേടുകൾ കാട്ടു കടമ്പകൾ 
കാട്ടറിനാഴങ്ങളൊക്കെയളന്നെങ്ങൾ.
കല്ലും കവണിയും കൊണ്ടെറ്റി പക്ഷികൾ 
വില്ലും ശരവും കൊണ്ടെയ്തന്നു മീനുക-
ളുന്നം പഠിച്ചോരിടവഴിയേടുക-
ളെങ്ങൾ നിറഞ്ഞ വനമിപ്പൊളോർമ്മകൾ.
ചുള്ളിയൊടിക്കുവാനാവാത്ത കാടിൻറെ-
യെല്ലൊടിക്കുന്നവർക്കില്ല വിലക്കുക-
ളന്നുമിന്നും കൊടുങ്കാടുകൾ കത്തിച്ചു,
ജീവൻറെയാവാസമപ്പാടെയില്ലായ്മ
ചെയ്താലുമില്ല കുഴപ്പം,കുടികളിൽ 
കുഞ്ഞു പരാധീനതകൾ വിശപ്പിൻറെ 
വെല്ലു വിളിയിൽ മയങ്ങുന്നുണ്ട്,മൗനിക-
ളല്ലലിന്നാധിയിൽ വല്ലാതെ വെന്തവർ. 
കണ്ണു തുറക്കുക തൈവങ്ങളെ നിങ്ങ-
ളെണ്ണുന്നതൊന്നുമറിയാത്തവരെങ്ങ-
ളെണ്ണി പിണങ്ങിയ വീതമീ ജീവിത-
മെണ്ണത്തിലില്ലാതെയാകുകയാണെങ്ങൾ.
ഇല്ല കയങ്ങൾ കടവുകൾ കാടിൻറെ,
ചില്ലയൊടിഞ്ഞൊഴുകീടുന്നു കണ്ണുനീർ.
ഇല്ല ഫലമൂലമിപ്പോൾ വിശപ്പിൻറെ,
വെല്ലുവിളി മാത്രമെങ്ങൾക്കു ജീവിതം.
തേൻ കൂടു തേടി നടന്ന വനാന്തരം 
മാൻപേട തുള്ളി മദിച്ചോരിടനിലം,
മാടനുറഞ്ഞു നിറഞ്ഞ വെളിയിടം 
മാടി വിളിക്കുന്നുണ്ടെങ്ങളെയിപ്പൊഴും.
പാടി നടക്കുവാനല്ല പടനിലം,
കാടു കാക്കുന്നവരാക്കുകയെങ്ങളെ....?
കൂടണയാനുണ്ടു മോഹം കിളികൾ പോൽ,
വേടരിരുണ്ടവരെങ്കിലുമെങ്ങൾക്കും.
മൂർച്ച മടങ്ങിയ കത്തികൾ വന്മര-
മീർച്ച മില്ലെത്തിക്കുവാനല്ല ജീവൻറെ,
വേർപ്പിറ്റിച്ചിന്നത്തെയന്നം തെരഞ്ഞന്തി- 
നേർച്ച,വിശപ്പൊടുക്കീടാനറിയുക.
വെള്ളാനകൾ മേഞ്ഞു തീരും വയലുകൾ 
വെള്ളില പൂത്തു നിറയുന്ന താഴവര,
വെള്ളത്തിലാകും പുതുവഴി നാടുക-
ളെല്ലാം ചതിച്ചു വിശപ്പുണ്ടുറങ്ങിടാം...!!!
------------------------------------------------------------------
എങ്ങൾ-ഞങ്ങൾ      

വാങ്മുഖം


എം.തോമസ്മാത്യു
ധർമ്മം ക്ഷയിക്കുമ്പോൾ ഈതിബാധകൾ ഉണ്ടാകും എന്നാണ്‌ പഴയ സങ്കൽപം. അതിവൃഷ്ടി, അനാവൃഷ്ടി, അനപധ്യത, മഹാമാരി എന്നിങ്ങനെ പലതും. ആചരിക്കേണ്ടത്‌ ആചരിക്കാതിരിക്കുകയും ആചരിച്ചുകൂടാത്തത്‌ ആചരിക്കുകയും ചെയ്യുന്നതാണ്‌ അധർമ്മം. അത്‌ ആരോടൊക്കെ ആകാം എന്നതിനു കണക്കില്ല. സൃഷ്ടപ്രപഞ്ചത്തോടു മുഴുവൻ നിഷ്ഠയോടെ കാത്തിരിക്കേണ്ടതാണ്‌ അത്‌. ഒരു കാലത്ത്‌ നമ്മൾ വിചാരിച്ചിരുന്നത്‌ മനുഷ്യരുമായുള്ള ബന്ധത്തിൽ മാത്രമേ ധർമ്മ പ്രശ്നമുള്ളു എന്നാണ്‌. അയൽക്കാരനുമായി പങ്കിടേണ്ട അതിരു മാന്തുമ്പോൾ ധർമ്മലംഘനമാണ്‌; അവന്റെ പോക്കറ്റടിക്കുന്നതും അവനെ കൊള്ളയടിക്കുന്നതും പാപം...അങ്ങനെ മനുഷ്യരുമായി ഇടപെടുമ്പോൾ ചെയ്തുകൂടാത്ത അനവധിക്കാര്യങ്ങളെക്കുറിച്ച്‌ പണ്ടേ നാം പഠിച്ചുറപ്പിച്ചിട്ടുണ്ട്‌. വിലക്കുകളുടെ പട്ടിക വലുതാണ്‌. ഇങ്ങനെ അത്യാചരങ്ങൾ കാണിക്കാതെ ജീവിച്ചു പോകുന്നത്‌ ധാർമ്മിക ജീവിതമാണെന്ന്‌ അതിന്റെ പരിമിതമായ അർത്ഥത്തിൽ പറയാം.
    എന്നാൽ, അത്‌ പരിമിതമായ അർത്ഥത്തിലേ ശരിയാവുകയുള്ളൂ. ലോകത്തിലെ എല്ലാ സമൂഹങ്ങളും സമൂഹത്തിന്റെ താളം തെറ്റാതിരിക്കാൻ വേണ്ടി കർശനമായ വിലക്കുകൾ ഏർപ്പെടുത്തും. ഇത്‌ വിലക്കുസന്മാർഗ്ഗമാണ്‌ (Taboo Morality) മോഷ്ടിക്കരുത്‌, കൊല ചെയ്യരുത്‌, കള്ള സാക്ഷി പറയരുത്‌ എന്നിങ്ങനെ അരുതായ്കകൾ കൊണ്ട്‌ സമൂഹത്തിന്റെ ഭദ്രത കാത്താൽ പോരാ, ചിലതൊക്കെ ചെയ്യാതിരിക്കുന്നതിനൊപ്പം ചിലത്‌ ചെയ്യുകകൂടി വേണം. അപ്പോഴേ ധർമ്മനിഷ്ഠയാകൂ എന്നത്‌ ധർമ്മ വിചാരത്തിന്റെ രണ്ടാം പാഠമാണ്‌.
    അയൽക്കാരനെ തരം കിട്ടിയാലും കൊള്ളയടിക്കുകയില്ല എന്നിടത്തു നിൽക്കാതെ അയാളുടെ ക്ഷേമത്തിനു വേണ്ടി പ്രാർത്ഥിക്കുകയും അയാൾക്ക്‌ ദുഃഖമുണ്ടാകുമ്പോൾ ദുഃഖിക്കുകയും സന്തോഷമുണ്ടാകുമ്പോൾ സന്തോഷിക്കുകയും ചെയ്യുന്നത്‌ വിലക്കു സന്മാർഗത്തെ അതിവർത്തിച്ചു വളരുന്ന ധർമ്മബോധമാണ്‌. പക്ഷേ, അങ്ങനെ ചെയ്യണമെങ്കിൽ അയൽക്കാരനോട്‌ സ്നേഹം ഉണ്ടാക്കണം. സ്നേഹമില്ലെങ്കിൽ അയാളുടെ ദുഃഖത്തിൽ സന്തോഷിക്കാനും സന്തോഷത്തിൽ ദുഃഖിക്കാനും തോന്നും. ഈ അയൽക്കാരൻ തിരിച്ചു സ്നേഹിക്കുന്നവനല്ലെങ്കിലോ? അയാൾ നിങ്ങളുടെ ശത്രുവാണെങ്കിലോ? അപ്പോഴും അയാളെ സ്നേഹിക്കാൻ കഴിയുമ്പോൾ അത്‌ ശ്രേഷ്ഠമായ മൂല്യമായി തീരുന്നു. അയൽക്കാരനെ തന്നെപ്പോലെ തന്നെ സ്നേഹിക്കുക, ശത്രുവിനെ സ്നേഹിക്കുക എന്നെല്ലാമുള്ള ഉപദേശത്തിന്റെ സാരമാണിത്‌. നിങ്ങളെ സ്നേഹിക്കുകയും നിങ്ങൾക്ക്‌ ഉപകാരം ചെയ്യുകയും ചെയ്യുന്നവരെ സ്നേഹിക്കുകയും അവർക്ക്‌ പകരം ഉപകാരം ചെയ്യുകയും ചെയ്യുന്നിടത്ത്‌ ഒരു കൊടുക്കൽ വാങ്ങളിലെ സാമാന്യമര്യാദയേയുള്ളു. മായം ചേർക്കാത്ത കച്ചവടത്തിലെ സംസ്ക്കാരം മാത്രം. അതു നല്ലതു തന്നെ. പക്ഷേ അതിൽ അഭിമാനിക്കാൻ എന്തുള്ളൂ? ആരാണ്‌ അങ്ങനെ ചെയ്യാത്തത്‌? നിങ്ങളെ ചതിക്കാത്തവനെ നിങ്ങൾ ചതിക്കുന്നില്ല. നിങ്ങളെ വീഴിക്കാൻ നോക്കാത്തവനെ നിങ്ങൾ വീഴിക്കുന്നില്ല. കാര്യങ്ങൾ സമാസമം.
    എന്നാൽ, സ്നേഹം ഒരദ്ധ്യാത്മിക മൂല്യമാകുന്നത്‌ അപകാരം ചെയ്തവന്‌ ഉപകാരം ചെയ്യുകയും ദ്വേഷിക്കുന്നവനെ സ്നേഹിക്കുകയും ചെയ്യുമ്പോഴാണ്‌. അവിടെയാണ്‌ ജീവിതം ദിവ്യസംഗീതത്തിന്റെ രാഗസൗഭാഗ്യം നേടുന്നത്‌. അത്‌ എളുപ്പമുള്ള കാര്യമല്ലായിരിക്കാം. പക്ഷേ, അതിനെ എളുപ്പമുള്ളതാക്കുന്ന ഒരു മാർഗ്ഗമുണ്ട്‌. ദൈവം മനുഷ്യനെ സൃഷ്ടിച്ചതു തന്റെ സാദൃശ്യത്തിലും സാരൂപ്യത്തിലുമാണ്‌ എന്ന വചനത്തിലുണ്ട്‌. ആ മാർഗ്ഗത്തിലേക്കുള്ള ചൂണ്ടുപലക. എന്റെ അയൽക്കാരൻ, ഏതു മനുഷ്യനും, ദൈവത്തിന്റെ സാദൃശ്യം വഹിക്കുന്നു എന്ന കാര്യമാണ്‌ ആ വചനം ഓർമ്മിപ്പിക്കുന്നത്‌. ഞാൻ ദൈവസാദൃശ്യം വഹിക്കുന്നു എന്ന അഹംബോധം അവിടെ നിൽക്കട്ടെ. അവനവനിൽ നോട്ടമുറപ്പിക്കുന്നവന്‌ അത്‌ പറിച്ചെടുക്കാൻ കഴിയുകയില്ല. അപരനെ പരനായി കാണാൻ കഴിഞ്ഞാൽ ആ അപകടത്തിൽ നിന്ന്‌ രക്ഷപ്പെടാം. പതുക്കെ സ്നേഹത്തിന്റെ ഈ വഴിയിൽ നടക്കുമ്പോൾ ഇടർച്ചയുണ്ടാവുകയില്ല.
    രണ്ടാമത്തെ കാര്യം, ഞാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ ദൈവത്തിന്റെ സാദൃശ്യത്തിലാണ്‌ എന്ന വിചാരം അർത്ഥവത്താകുന്നത്‌ ദൈവത്തിന്റെ കണ്ണുകൊണ്ടുവേണം എല്ലാറ്റിനേയും കാണാൻ എന്ന്‌ ഉറയ്ക്കുമ്പോഴാണ്‌. ദൈവത്തിന്റെ കാഴ്ചയിൽ കാരുണ്യവും കരുതലുമല്ലാതെ എവിടെയാണ്‌ കാലുഷ്യമുള്ളത്‌. കായേൻ സോദരനെ കണ്ടത്‌ ദൈവത്തെപ്പോലെ അല്ലായ്കയാലാണ്‌ അവന്‌ ഹാബേലിനെ കൊല്ലേണ്ടി വന്നത്‌.
    കാഴ്ച മനുഷ്യനിൽ ഒതുങ്ങി നിൽക്കുന്നതല്ല. ദൈവം സൃഷ്ടിച്ചതു മനുഷ്യനെ മാത്രമല്ലല്ലോ. ദൈവം സൃഷ്ടിക്കാത്തത്തായി എന്തുണ്ട്‌? എന്നാൽ ദൈവം പൂക്കളെ സൃഷ്ടിച്ചതു എനിക്കു പറിച്ചെടുക്കാനാണ്‌, ആട്ടിൻകുട്ടിയെ സൃഷ്ടിച്ചതു എനിക്ക്‌ അറുത്തു തിന്നാണാണ്‌ എന്ന വിചാരം മുഴുക്കുമ്പോൾ  ദൈവം സൃഷ്ടിച്ചവയെല്ലാം ഇരയായി, ഭോഗതൃഷ്ണ ശമിപ്പിക്കാൻ ഒരുക്കി നിർത്തിയിരിക്കുന്ന വിഭവങ്ങളായി, കാണപ്പെടും. ആ കാഴ്ചയുടെ ജുഗുപ്സ ഉളവാക്കുന്ന ഫലമാണ്‌ ഇപ്പോൾ ലോകത്തിൽ എവിടെയും തിക്കിത്തിരക്കുന്നത്‌. തിന്നുക, കുടിക്കുക, ആസ്വദിക്കുക എന്ന്‌ ഉച്ചസ്ഥായിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. എല്ലാ ആവേദനോപകരണങ്ങളും നാനാവർണ്ണങ്ങൾ ചാർത്തി അവതരിപ്പിക്കുന്ന വിനോദസുഖങ്ങൾ ആന്ത്യകമായി സംവേദനം ചെയ്യുന്ന സന്ദേശം ഇതാണ്‌, അങ്ങനെ കൊള്ളയടിക്കാനും കുത്തിച്ചോർത്താനും വൈഭവമേറിയവനാണ്‌ വീരാരാധന ഏറ്റുവാങ്ങേണ്ടത്‌ എന്ന നിലവരും; വന്നു കഴിഞ്ഞു.
    അതേ, ലോകത്തിന്റെ പ്രശ്നം എന്റെ പിഴച്ച കാഴ്ചയുടെ പ്രശ്നമാണ്‌. ധർമ്മശാസ്ത്രം ദർശനശാസ്ത്രമാണ്‌ (Ethics is optics) എന്ന്‌ എഴുതിയ ചിന്തകൻ കാര്യത്തിന്റെ കാതലിലാണ്‌ തൊട്ടിരിക്കുന്നത്‌.

സദാചാരം ബഷീറിയൻ പ്രണയത്തിലും ഇന്നും



ലക്ഷ്മി നായർ
    വൈക്കം മുഹമ്മദ്‌ ബഷീർ പ്രണയിക്കുന്നത്‌ 1940കളിലാണ്‌. പ്രണയിനിയുടെ പേര്‌ സരസ്വതീദേവി. സദാചാരക്കുരു പൊട്ടിയൊലിക്കാനുള്ള എല്ലാ ചേരുവകളുമുള്ള സംഭവം. ഒരു മുസൽമാനും നായർ യുവതിയും തമ്മിൽ പ്രണയം? അതും ജാതിമതദുഷ്ടുക്കളെല്ലാം അടിഞ്ഞുകൂടിയ നമ്മുടെ നാട്ടിൽ? പക്ഷേ, അന്നതു നടന്നു. സുന്ദരമായി. അനുരാഗത്തിന്റെ ദിനങ്ങൾ പറയുന്നത്‌ ഈ സുന്ദരപ്രണയകഥയാണ്‌.
    ബഷീർ എല്ലാ സാധാരണ യുവാക്കളെയും പോലെ പലതുമോർക്കുന്നു. സ്ത്രീകളെപ്പറ്റി. കാമക്രോധാദികളുള്ള ഒരു ജീവിയാണെന്ന്‌ സ്വയം ബോധ്യമുണ്ടെങ്കിലും 'ദാഹ'മുണ്ടെങ്കിലും സ്ത്രീ ഒരു വല്ലാത്ത പടപ്പാണെന്ന തോന്നൽ. സ്വസ്ഥത നശിപ്പിക്കുന്ന സ്ത്രീ എന്ന അത്ഭുതജീവിയെ കാണുമ്പോൾ കൗതുകവുമുണ്ട്‌. അടുക്കരുത്‌ എന്നും തോന്നും. അങ്ങനെയിരിക്കുമ്പോഴാണ്‌ ദേവിയുടെ കടന്നുവരവ്‌. വേഷഭൂഷാദികളും ഭാവഹാവാദികളും കണ്ടിട്ട്‌ ഇതൊരു വിഷാദമധുരമായ മോഹന കാവ്യമാണല്ലോ എന്നാണ്‌ ബഷീറിന്റെ ആദ്യവിലയിരുത്തൽ.
    സാഹിത്യവും ചെറിയ വർത്തമാനങ്ങളും തർക്കങ്ങളുമായി ദിവസങ്ങൾ പുരോഗമിക്കുന്നതിനിടയിൽ ബഷീറിന്റെ മനസിൽ പ്രണയം മൊട്ടിട്ടു. ഒഴിവാക്കാൻ എത്ര ശ്രമിച്ചിട്ടും ദേവി മനസിൽ കുടിയേറിപ്പാർത്തു. ഒഴിവാക്കാനും വെറുക്കാനും ശ്രമിച്ചിട്ടും കേട്ട കഥകൾ വിശ്വസിക്കാൻ ശ്രമിച്ചിട്ടും ദേവി ഇറങ്ങിപ്പോകുന്നില്ല. ആശയങ്ങളോട്‌ പലപ്പോഴും എതിർപ്പായിരുന്നു. എങ്കിലും ആദർശവതിയും നിഷ്കളങ്കയുമായ ദേവിയോട്‌ ബഷീറിനു സ്നേഹം കൂടിയതേയുള്ളൂ. പലപ്പോഴും വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി തന്റെ വാദങ്ങൾ അവതരിപ്പിക്കാൻ പോലും ബഷീർ ഒരുമ്പെടുന്നില്ല. കമ്മ്യൂണിസ്റ്റുകളോട്‌ വല്ലാത്ത വെറുപ്പാണ്‌ ദേവിക്ക്‌.
    ഒരു വിവശ കാമുകന്റെ ഹൃദയത്തോടെ ബഷീർ ദേവിക്ക്‌ കത്തുകളെഴുതി. വീണ്ടും വീണ്ടും തിരുത്തിയെഴുതി. ദേവിക്കു കത്തെഴുതാനായി മാത്രം നിറമുള്ള ലെറ്റർപാഡുകൾ മേടിച്ചു. കത്തുകളിൽ ഒരു കാമുകന്റെ ചാപല്യം നിറഞ്ഞുനിൽക്കുന്നതായി കാണാം. തിടുക്കവും അങ്കലാപ്പുകളും വിരഹവുമെല്ലാം നിറഞ്ഞ കത്തുകൾ. അതോടൊപ്പം ദേവിക്ക്‌ തന്നോട്‌ പ്രണയമുണ്ടോ എന്ന സന്ദേഹം വിഷമം. കൂടെക്കൂടെ പ്രണയം വേണ്ട എന്നു ചിന്തിക്കും. ആകെ കലങ്ങിമറിഞ്ഞ അവസ്ഥ. ബഷീർ ദീർഘങ്ങളായ കത്തുകളെഴുതി. മനസിലുള്ളതെല്ലാം മറിച്ചും തിരിച്ചും എഴുതി. സ്നേഹാധിക്യത്തിൽ ദേവിയെ തങ്കമെന്ന്‌ അഭിസംബോധന ചെയ്തുതുടങ്ങുന്നു.
    ബഷീറിന്റെ വാക്കുകളെ തെറ്റിദ്ധരിച്ച ദേവിയുടെ 'സഹോദരാ' എന്ന്‌ അഭിസംബോധന ചെയ്യുന്ന കത്തു വായിച്ച്‌ ബഷീർ പൊട്ടിക്കരയുന്നു. പ്രണയം വഴിഞ്ഞൊഴുകുന്നത്‌ ബഷീർ തിരിച്ചറിയുന്നു. പ്രണയത്തിന്റെ ഉന്മാദാവസ്ഥയിൽ ബഷീർ ഊണും ഉറക്കവും ഇല്ലാതെ അലഞ്ഞു, അർദ്ധബോധാവസ്ഥയിൽ കഴിഞ്ഞു. സഹോദരിയായി കണക്കാക്കണമെന്ന അപേക്ഷയ്ക്ക്‌ മറുപടിയായി തന്റെ പ്ലാറ്റോണിക്‌ ഇഷ്ടം ബഷീർ കത്തിൽ പകർത്തിയയച്ചു. ഹൃദയം നുറുങ്ങുന്ന വേദനയിൽ തുടങ്ങുന്ന ആ കത്തുപോലും അവസാനിക്കുമ്പോൾ ബഷീറിന്റെ സ്വതഃസിദ്ധമായ ശൈലിയിൽ ഫലിതം തുളുമ്പുന്നതാകുന്നു. പലതരം വികാരങ്ങളിലൂടെ, വിചാരങ്ങളിലൂടെ, ഉയർച്ചതാഴ്ചകളിലൂടെ പ്രണയം പുരോഗമിക്കുന്നു. നിരന്തരം നീണ്ട കത്തുകളിലൂടെ, കൂടിക്കാഴ്ചകളിലൂടെ പറയാതെ പറഞ്ഞുകൊണ്ടൊരു പ്രണയം.
    തികച്ചും യാഥാസ്ഥിതികമായ പരിതസ്ഥിതിയിൽ ജീവിക്കുന്ന ഒരു നായർ യുവതിയുടെ എല്ലാ പരിമിതികൾക്കുമുള്ളിൽ നിന്നുകൊണ്ടാണ്‌ സരസ്വതീദേവീ കീഴ്‌വഴക്കങ്ങൾക്കെതിരെ പടപൊരുതുന്നത്‌. കുടുംബത്തോടും മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള കടപ്പാടിൽ, അവരുടെ അഭിമാനസംരക്ഷണം തന്റെ ബാധ്യതയായി കരുതുന്ന ദേവിക്ക്‌ ബഷീറിന്റെ പ്രണയത്തെ വേദനയോടെ നിരസിക്കേണ്ടി വരുന്നു. എങ്കിലും എവിടെവച്ചോ സരസ്വതീദേവിക്കും പ്രണയം വെളിപ്പെടുത്താതെ വയ്യെന്നായി മാറിത്തുടങ്ങിയ പ്രേമം ബഷീറിനെ തീർത്തും അസ്വസ്ഥമാക്കി. അവളെ ചുംബിക്കാനും ആലിംഗനം ചെയ്യാനും കൊതിക്കുന്ന കാമുകൻ. പച്ചയായ മനുഷ്യൻ. അവസാനം മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി തങ്ങളുടെ പ്രണയം ത്യജിച്ച്‌ കാമുകിയെ ദീർഘസുമംഗലീ ഭവഃ എന്നനുഗ്രഹിക്കുന്നു ബഷീർ.
    എന്തു വ്യത്യാസമാണ്‌ ഇന്നത്തെ പ്രണയത്തിൽനിന്നും എഴുപതുകൊല്ലങ്ങൾക്കപ്പുറമുള്ള ആ പ്രണയത്തിനുണ്ടായിരുന്നത്‌? എന്തു വ്യത്യാസമാണ്‌ അന്നത്തെയും ഇന്നത്തെയും സാമൂഹിക ചുറ്റുപാടുകൾക്കുള്ളത്‌? ഇന്നത്തെ, സ്വയം പരിഷ്കാരികളെന്നു കരുതുന്ന നമ്മൾ ജീവിച്ചതിനേക്കാളും ആർജവത്തോടെ, സത്യസന്ധമായി അവർക്ക്‌ പ്രണയിക്കാൻ കഴിഞ്ഞുവല്ലോ. ചുറ്റുപാടുകളുടെ നിർബന്ധം മാത്രമാണവരെ വേർപെടുത്തിയത്‌. അവരുടെയിടയിൽ മതം ഒരിക്കലും വിലങ്ങുതടിയായില്ല. അഭിപ്രായവ്യത്യാസങ്ങൾ പ്രണയത്തിന്റെ തലം മാറുമ്പോഴേക്കും അപ്രത്യക്ഷമാകുന്നു. അഥവാ അപ്രസക്തമാകുന്നു. പൂവണിയാൻ പ്രയാസമുള്ള ഒരു പ്രണയത്തെ നട്ടുനനച്ചു വളർത്താൻ പ്രായോഗിക ബുദ്ധിമതിയായ ദേവി വ്യസനിക്കുമ്പോൾ എല്ലാ പ്രായോഗിക ബുദ്ധിമുട്ടുകളും അറിയാമെങ്കിലും ധൈര്യശാലിയായ ബഷീർ മുന്നോട്ടുതന്നെ പോകുന്നു.
    സമുദായങ്ങൾ ഉണ്ടാക്കാനിടയുള്ള പ്രശ്നങ്ങളെപ്പറ്റി ബഷീർ തീർത്തും ബോധവാനാണ്‌. ദേവിക്കു വേണമെങ്കിൽ വേശ്യയാവാം; മറ്റ്‌ ഏതു ഹീനകൃത്യവും ചെയ്യാം. സമുദായം കണ്ണടച്ചുകളയും. പക്ഷേ, ദേവി സ്നേഹിക്കുന്ന ഒരു മുസൽമാനെ ഭർത്താവായി സ്വീകരിക്കുക-ഭയങ്കര കൃത്യമാണ്‌! സമുദായം അത്‌ സ്വീകരിക്കുകയില്ല. എനിക്കു വേണമെങ്കിൽ വിടനാവാം. അതുപോലെ മറ്റെന്തും ചെയ്യാം. പക്ഷെ മതം മാറാതെ ഒരു ഹിന്ദുസ്ത്രീയെ വിവാഹം ചെയ്യുക! മതവളയത്തിൽ നിന്നും ബഹിഷ്കൃതനാവും...ദുഷിച്ചുനാറിയ മതവ്യവസ്ഥകളെ ബഷീർ ദേവിക്കുള്ള ഒരു കത്തിൽ വരച്ചുകാട്ടുന്നു. എഴുപതോളം കൊല്ലങ്ങൾക്കിപ്പുറം ഈ വ്യവസ്ഥിതിക്കു മാറ്റം വന്നുവോ?
    വഴിവക്കിലും വീട്ടുമുറ്റത്തും അമ്പലനടയിലും കോളേജിലും വച്ചൊക്കെ അവർ തമ്മിൽ കാണുന്നന്നു. പുസ്തകങ്ങളും കത്തുകളും കൈമാറുന്നു. സമൂഹം സദാചാരത്തിന്റെ ഭൂതക്കണ്ണാടിയുമായി അവിടെങ്ങും കാവൽ നിന്നതായി ബഷീർ എഴുതിയിട്ടില്ല. സമൂഹം ഇത്രമേൽ ദുഷിച്ചിരുന്നില്ല. ബഷീർ അന്നേ അറിയപ്പെടുന്ന എഴുത്തുകാരനായി മാറിക്കഴിഞ്ഞിരുന്നു. എന്നിട്ടും സമൂഹം അവരുടെ കൂടിച്ചേരലുകളെ മറ്റൊരു കണ്ണിലൂടെ കാണാൻ മെനക്കെട്ടില്ല. ആ പ്രണയം തിരിച്ചറിഞ്ഞവർ അതു ചോദ്യം ചെയ്യാനോ പറഞ്ഞു നടക്കാനോ പോയില്ല. ലൗ ജിഹാടെന്നും മതപരിവർത്തനമെന്നും പറഞ്ഞ്‌ സ്വൈരംകെടുത്തിയില്ല. എത്ര നന്മയുള്ളതായിരുന്നു അക്കാലം? ഇന്ന്‌ ഇത്രയും വർഷങ്ങൾക്കിപ്പുറം എന്തു മേന്മയാണ്‌ നമ്മുടെ കാലഘട്ടത്തെപ്പറ്റി നമുക്കു പറയാനുള്ളത്‌? നാം വളരെ പ്രാകൃതരെന്ന രീതിയിൽ ഓർക്കുന്ന, സ്വാതന്ത്ര്യപൂർവ ഭാരതത്തിലാണത്‌ സംഭവിച്ചതു. ഇന്നാകട്ടെ, ഉടുപ്പിലും നടപ്പിലും ആധുനികരെങ്കിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും മനഃസ്ഥിതിയിലും നൂറ്റാണ്ടുകൾ പിന്നോട്ടുപോയിരിക്കുന്നു നമ്മൾ.
    ഒരാണും പെണ്ണും സംസാരിക്കുന്നതു കണ്ടാൽതന്നെ തകർന്നുപോകുന്ന സദാചാരം. ഒരു ഹിന്ദുവും മുസ്ലീമും തമ്മിൽ പ്രണയിച്ചാൽ വർഗീയ കലാപംതന്നെ നടന്നേക്കാം. വ്യത്യസ്ത മതക്കാർ പ്രണയിച്ചാൽ അഭിമാനക്കൊല നടത്തി അഭിമാനം സംരക്ഷിക്കും സമുദായം. അന്നും ജീവിക്കാൻ അനുവദിക്കാത്ത ബുദ്ധിമുട്ടുകൾ മതമേലാളന്മാർ ഉണ്ടാക്കുമത്രെ. പക്ഷെ, അത്‌ സമൂഹമോ സാധാരണ ജനങ്ങളോ ഏറ്റെടുത്തിരുന്നില്ല എന്നതിന്റെ തെളിവാണ്‌ ഈ പ്രണയികൾക്കുണ്ടായിരുന്ന സാമൂഹിക സ്വാതന്ത്ര്യം. സൗഹൃദങ്ങളെ പോലും അനാശാസ്യത്തിന്റെ മഞ്ഞക്കണ്ണടയിലൂടെ നോക്കിക്കാണുന്ന ഇന്നത്തെ സമൂഹ മനഃസാക്ഷി സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്‌-നമ്മുടെ പ്രയാണം മുമ്പോട്ടോ പുറകോട്ടോ?

ഹൃദയപൂർവ്വം... നന്ദി...


ബിനോജ്‌ കാലായിൽ

അവധി ദിവസങ്ങളിൽ ഉച്ച ഊണ്‌ കഴിഞ്ഞ്‌ ഒരു ചെറിയ മയക്കം പതിവാണ്‌. പണിയൊക്കെയൊതുങ്ങുന്ന ദിവസങ്ങളിൽ സുമിത്രയുമുണ്ടാകും. നാട്ടുകാര്യങ്ങളും ഓഫീസ്‌ കാര്യങ്ങളുമൊക്കെപ്പറഞ്ഞ്‌ മെല്ലെ മെല്ലെ ഒരു മയക്കം. അടുക്കളത്തിരക്കൊഴിഞ്ഞില്ലായെന്
ന്‌ തോന്നുന്നു, ഇന്ന്‌ അവളെക്കാണുന്നില്ല. പടിഞ്ഞാറോട്ടുളള ജാലകം തുറന്നിട്ടാൽ നല്ല കാറ്റ്‌ കിട്ടും, ഫാനും ഓൺ ചെയ്യണ്ട. കിടക്കയിലെ ചുളിവൊക്കെ വിടർത്തി, തലയിണ നേരെയാക്കി കിടക്കാൻ തുടങ്ങുമ്പോഴാണ്‌ കോളിംഗ്ബെൽ ചിലച്ചതു. മനസ്സിൽ അൽപ്പം ഈർഷ്യ തോന്നി 'ഈ നേരത്ത്‌ ആരാണാവോ?'
"സുമി... ആരാണെന്ന്‌ നോക്കിയേ?" പറഞ്ഞു മുഴുമിപ്പിക്കും മുൻപ്‌ തന്നെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. അവൾ ഹാളിൽ തന്നെ ഉണ്ടായിരുന്നെന്ന്‌ തോന്നുന്നു.
"മോഹനേട്ടാ..... ഇങ്ങടൊന്ന്‌ വർവ്വോ?,  കയറി ഇരിക്കൂട്ടോ, ആളിപ്പോ വരും" അപ്പോൾ സന്ദർശകൻ എനിക്കുള്ളതാണ്‌. മേശയിലിരുന്ന കണ്ണട എടുത്തുകൊണ്ട്‌ ഹാളിലെത്തുമ്പോൾ സന്ദർശകരെക്കണ്ട്‌ ചെറിയൊരു ആശ്ചര്യം തോന്നാതിരുന്നില്ല... ഷീബ, കൂടെ മോനുമുണ്ട്‌....അഞ്ചെട്ട്‌ വയസ്സ്‌ കാണും .... ഒരു കൊച്ചുമിടുക്കൻ. തൊഴുകൈയ്യോടെ ചിരിച്ചു നിൽക്കുന്ന ഷീബയോടായി പറഞ്ഞു.... "ഇരിയ്ക്ക്‌... ഇരിയ്ക്ക്‌ ഷീബ...." അവർക്കഭിമുഖമുള്ള സെറ്റിയിൽ ഇരുന്നുകൊണ്ട്‌ മകനെ കയ്യാട്ടി വിളിച്ചു. അപരിചിതത്വത്തിന്റെ അമ്പരപ്പിൽ മടിച്ചു നിന്ന മകനോട്‌ ഷീബ പറഞ്ഞു " ചെല്ല്‌ മോനേ" കുട്ടി മെല്ലെയടുത്തുവന്നു. വാത്സല്യത്തോടെ മൂർദ്ധാവിൽ തലോടിക്കൊണ്ട്‌ ചോദിച്ചു "ന്താ മോന്റെ പേര്‌?" " കിരൺ" മറുപടി പെട്ടെന്നായിരുന്നു. " മിടുക്കൻ, എത്രാം ക്ലാസ്സിലാ പഠിക്കുന്നേ" അവന്റ മുഖത്തൊരു പരിചിതഭാവം ചിരിച്ചുകൊണ്ട്‌ അവൻ പറഞ്ഞു " സ്റ്റാന്റേർഡ്‌ ത്രീ, ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ, വെള്ളൂർക്കുന്ന്‌" ഞാനും കുറച്ചില്ല, ധ്വരഭാഷയിൽ തന്നെ മറുപടിയേകി " വെരി ഗുഡ്‌" കുട്ടി അമ്മയുടെയരികിൽ പോയിരുന്നു. " എന്തൊക്കെയുണ്ട്‌ ഷീബ വിശേഷം,  സുഖമാണോ?"പ്രസന്നതയോടെയായിരുന്നു അവളുടെ മറുപടി "സുഖം തന്നെ സർ, പിന്നെ സാർ നാളെ പിരിയുകയാണല്ലേ?" ചോദ്യമവസാനിപ്പിക്കുമ്പോൾ നേരിയ വിഷാദഛവി." ഹ..ഹ..ഹ.. പിന്നെ പ്രായമായാൽ വിരമിക്കാതെ പറ്റുമോ കുട്ടീ? , ജീവിതത്തിൽ ഇങ്ങനെയെത്രയെത്ര അവസ്ഥാന്തരങ്ങൾ....." ഞാൻ താത്വികനായി.
" ഇനി... ചായ കുടിച്ചിട്ടാകാം........" ചായയും ഉപദംശങ്ങളും നിരത്തിയ ട്രേ ടീപ്പോയിൽ വെച്ചു കൊണ്ട്‌ സുമിത്ര തുടർന്നു " മോനുള്ള ചായ ആറ്റിയത്‌ ആ കാപ്പിൽ വെച്ചിട്ടുണ്ട്‌ " സുമിത്ര എന്റെയരുകിൽ വന്നിരുന്നു. എനിക്ക്‌ പ്രത്യേകം തയ്യാറാക്കിയ മധുരമില്ലാത്ത ചായ എടുത്ത്‌ തന്നു. പിന്നെ ഷീബയുടെ മോൻ ചെറുചൂടുള്ള ചായ കുടിക്കുന്നത്‌ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. പണ്ടേ കുട്ടികളോട്‌ വലിയ വാത്സല്യമാണ്‌ അവൾക്ക്‌.
എന്റെയോർമ്മകൾ ഏതാനും വർഷം പിറകോട്ട്‌ പോയി,  ഈ ഗ്രാമത്തിൽ കൃഷി ആഫീസറായി ഞാൻ ചാർജ്ജെടുത്തിട്ട്‌ അധിക നാളായിരുന്നില്ല. കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കിയ ' ഹരിത കർമ്മ സേന ' എന്ന തൊഴിൽദാന പദ്ധതിയുടെ ഇംപ്ലിമന്റിങ്ങ്‌ ആഫീസർ ഞാനായിരുന്നു. അതിനോടൊപ്പം തന്നെ നാളികേര വികസന ബോർഡിന്റെ 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' എന്ന യന്ത്രവത്കൃത തെങ്ങുകയറ്റ പരിശീലന പരിപാടിയും നടത്തിയിരുന്നു. വനിതകൾക്കായി പ്രത്യേക ബാച്ച്‌ എന്ന ആശയം മുന്നോട്ടുവെച്ചപ്പോൾ അപ്രായോഗികം എന്ന്‌ പറഞ്ഞ്‌ പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ലൈലാ ജമാൽ എല്ലാവിധ പൈന്തുണയും നൽകി ഒപ്പം നിന്നു. ആദ്യം അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും ഒരു ബാച്ചിനാവശ്യമായ 20 പേരെ സംഘടിപ്പിക്കാൻ ഞങ്ങൾക്ക്‌ സാധിച്ചു. അക്കൂട്ടത്തിൽ ആദ്യം പേര്‌ രജിസ്റ്റർ ചെയ്തയാളായിരുന്നു, ഷീബ... മിടുക്കി.... പഠിക്കാനും പണി ചെയ്യാനുമൊക്കെ നല്ല സാമർത്ഥ്യം......ഒരു കാര്യം പറഞ്ഞുകൊടുത്താൽ ഒറ്റത്തവണകൊണ്ട്‌ ഹൃദ്യസ്ഥമാക്കും... പിന്നെ ചോദ്യമില്ല.... അതുകൊണ്ട്‌ തന്നെ ആ ബാച്ചിലേയെന്നല്ല മൊത്തം പരിശീലന പരിപാടിയിലേയും 'ശ്രദ്ധേയ' ആയിരുന്നു ഷീബ. പഠനശേഷം ജോലിയിലും അതേ മികവ്‌ പുലർത്താൻ അവൾക്ക്‌ സാധിച്ചു. അതുകൊണ്ട്‌ തന്നെയാണ്‌ കാർഷിക സർവ്വകലാശാലയുടെ പോളിനേഷൻ ടീമിലേക്ക്‌ ഈ പഞ്ചായത്തിൽ നിന്നും ഒരാളെ നിർദ്ദേശിക്കാൻ പറഞ്ഞപ്പോൾ  രണ്ടാമതൊന്ന്‌ ആലോചിക്കാതെ ഷീബയെ നാമനിർദ്ദേശം ചെയ്തത്‌. പിന്നീടും കൃഷിഭവന്റെ പരിപാടികളിലും ഫീൽഡിലുമൊക്കെ ചുറുചുറുക്കോടെ നടക്കുന്ന ഷീബയെ ഞാൻ പലവട്ടം കണ്ടിട്ടുണ്ട്‌.
ചായ ഗ്ലാസ്സ്‌ ടീപ്പോയിലേക്ക്‌ വെച്ച്‌ എന്റെ മുഖത്തേക്ക്‌ ഉറ്റുനോക്കി കൃതജ്ഞത നിറഞ്ഞ ശബ്ദത്തിൽ ഷീബ പറഞ്ഞു " സാറെ സാറിനറിയാല്ലോ..... സുധീർ മരിക്കുമ്പോൾ എനിക്കും മോനും ആരും സഹായത്തിനുണ്ടായിരുന്നില്ല....വീട്ടുകാരെ ധിക്കരിച്ച്‌ കല്ല്യാണം കഴിച്ചോണ്ട്‌.... ബന്ധുക്കൾ മുഖം തിരിച്ചുകളഞ്ഞു...... ഒരു ആശ്വസ വാക്കിനു പോലും.....ആരുണ്ടായിരുന്നില്ല "  സുധീറിന്റേയും ഷീബയുടേയും പ്രണയ വിവാഹമായിരുന്നു. മകന്‌ നാല്‌ വയസ്സായപ്പോഴായിരുന്നു സുധീറിന്റെ അപകടമരണം. ജോലി കഴിഞ്ഞ്‌ മടങ്ങും വഴി രാത്രി അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.
ഷീബ തുടർന്നു " എന്തു ചെയ്യും, എങ്ങനെ ജീവിക്കും എന്ന്‌ പകച്ചുനിൽക്കുമ്പോഴാ.. ലൈലാത്ത പരിശീലനത്തെപ്പറ്റി പറയുന്നതും, അതിന്‌ പേര്‌ നൽകുന്നതുമൊക്കെ.....യൂണിവേഴ്സിറ്റിയിലൊക്കെ പോകുന്നതും, ഇപ്പോൾ ഞാനും മോനും നല്ല രീതിയിൽ ജീവിക്കുന്നതു കണ്ട്‌ ആങ്ങളയും അമ്മയുമൊക്കെ അന്വേഷിച്ചുവന്നു സാറെ..... മോൻ ഇവിടെ ലിറ്റിൽ ഫ്ലവറിൽ പഠിക്കുന്നു, സുധീർ ഉണ്ടായിരുന്നപ്പോ വാങ്ങിയ മൂന്ന്‌ സെന്റിൽ അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്ന ഒരു കൊച്ച്‌ വീടിന്റെ പണി ആരംഭിച്ചു..... പിന്നെ അമ്മയിപ്പോ ഞങ്ങളുടെ കൂടെയാ താമസം .. " ഷീബയുടെ ശബ്ദത്തിൽ നിറഞ്ഞ സന്തോഷം.
" നാളെ സാർ പെൻഷൻ ആകുവാണെന്നറിഞ്ഞു, യൂണിവേഴ്സിറ്റിയിൽ പോകാനുള്ളതിനാൽ നാളെ വരാനോക്കൂല്ല സാറെ... അതൊണ്ട്‌ സാറിനെയൊന്ന്‌ കാണാനാ.. ഞാൻ വന്നേ.......സത്യത്തിൽ സാറിനോടുള്ള നന്ദി.. വാക്കുകൾ കൊണ്ട്‌ പ്രകടിപ്പിക്കാൻ കഴിയില്ല... ശരിക്കും ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ലാതെ നിൽക്കുന്ന സമയത്ത്‌ ദൈവദൂതനെപ്പോലെയാണ്‌ അങ്ങ്‌ വന്നത്‌...." ഷീബയുടെ കണ്ണുകളിൽ നനവ്‌.
ഞാനും സുമിത്രയും പരസ്പരം നോക്കി, സുമിത്രയുടെ മുഖത്ത്‌ ഒരു ചാരിതാർത്ഥ്യഭാവം.... " ഷീബ.....ഞാൻ വെറുമൊരു നിമിത്തം മാത്രം..... ഈ പദ്ധതിയാവിഷ്ക്കരിച്ച്‌ നടപ്പിലാക്കിയ നാളികേര വികസന ബോർഡിനോടും, സർക്കാരിനോടുമാണ്‌ ഷീബയ്ക്ക്‌ നന്ദി വേണ്ടത്‌..... അതു വെറുതെ മനസ്സിൽ കൊണ്ടു നടക്കുക മാത്രമല്ല..... പ്രകടിപ്പിക്കുകയും വേണം..... ഇപ്പോൾ ചെയ്യുന്നതുപോലെ ആത്മാർത്ഥയോടെ ജോലി ചെയ്യുകയും..... ലഭിക്കുന്ന പുതിയ അറിവുകൾ കർഷകർക്ക്‌ പകർന്നു കൊടുക്കുകയും ചെയ്യണം, ഒപ്പം... ഈ തൊഴിലിന്റെ സാദ്ധ്യതകളും മഹത്വവും മറ്റുള്ളവർക്കു കൂടി മനസ്സിലാക്കി കൊടുത്ത്‌ അവരെ പരിശീലനത്തിന്‌ പങ്കെടുപ്പിക്കുന്നതിനും പരിശീലനം നേടി വരുന്നവരെ ഈ തൊഴിലിൽ ഉറച്ച്‌ നിൽക്കുന്നതിനും പ്രേരിപ്പിച്ചുകൊണ്ടാവണം..... ആ നന്ദി പ്രകടിപ്പിക്കേണ്ടത്‌... കാരണം നമുക്ക്‌ വേണ്ടി സർക്കാർ ചെലവഴിക്കുന്ന രാജ്യത്തിന്റെ പൊതുസമ്പത്തിൽ ഒരു ചില്ലിപോലും പാഴാകാതെ നോക്കേണ്ടത്‌ ഓരോ പൗരന്റേയും ഉത്തരവാദിത്വമാണ്‌....."
ഷീബയുടെ ശബ്ദത്തിൽ നിശ്ചയദാർഢ്യം " തീർച്ചയായും സർ....എനിക്കതറിയാം..... എന്നാലാവും വിധം ഞാൻ അതിനായി ശ്രമിക്കും"
യാത്ര പറഞ്ഞിറങ്ങിയ ഷീബയേയും മകനേയും വഹിച്ചുകൊണ്ടുള്ള ഹോണ്ട ആക്ടീവ കണ്ണിൽ നിന്നും മറയുന്നതുവരെ ഞാനും സുമിത്രയും നോക്കി നിന്നു. തോളിൽ കൈവച്ചുകൊണ്ട്‌ സുമിത്ര മെല്ലെപ്പറഞ്ഞു "ഇതൊക്കെയാണല്ലേ.. മോഹനേട്ടാ.. സർവ്വിസിലുള്ള നമ്മുടെയൊക്കെ സുകൃതം....."  " ങും" അമർത്തിയുള്ള എന്റ മൂളലിന്‌ ചാരിതാർത്ഥ്യത്തിന്റെ ഘനമുണ്ടായിരുന്നു.

പദ്ധതി നിർവ്വഹണത്തിൽ കാലവിളംബം ഉണ്ടാകാതെ മുന്നേറുക


ടി. കെ. ജോസ്‌  ഐ എ എസ്‌
ചെയർമാൻ, നാളികേര വികസന ബോർഡ്‌

നമ്മുടെ നാട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ വേഗതക്കുറവിനെക്കുറിച്ച്‌ നാം ധാരാളം പരാതിപ്പെടാറുണ്ട്‌. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഉടനീളം പലപ്പോഴും ഗവണ്‍മന്റ്‌ പദ്ധതികളിൽ  കാണപ്പെടുന്ന നിർവ്വഹണ രംഗത്തെ ഈ മാന്ദ്യത്തിന്റെ കാരണമെന്താണ്‌. പദ്ധതി നിർവ്വഹണത്തിലെ മാന്ദ്യം അഥവാ അവധാനത എന്നത്‌ നമ്മുടെ നാട്ടിൽ മാത്രം കാണപ്പെടുന്ന പ്രതിഭാസം ആണോ? ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കേവലം സർക്കാർ പദ്ധതികളിൽ മാത്രമാണോ അതോ സ്വകാര്യ പദ്ധതികളിലും സഹകരണ മേഖലയിലെ പദ്ധതികളിലും പൊതുമേഖല പദ്ധതികളിലും മാന്ദ്യം കാണപ്പെടുന്നുണ്ടോ? ഒരു വികസ്വര രാഷ്ട്രമായ ഇന്ത്യയിൽ പദ്ധതി നിർവ്വഹണത്തിന്റെ കാലതാമസം എപ്രകാരമാണ്‌ നമ്മുടെ സാമ്പത്തിക വളർച്ചയേയും വികസനത്തേയും ബാധിക്കുന്നത്‌ ? ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. പലപ്പോഴും റോഡ്‌ നിർമ്മാണം, മേൽപ്പാല നിർമ്മാണം, റോഡ്‌ വീതികൂട്ടൽ സർക്കാർ പ്രോജക്ടുകളുടെ നിർവ്വഹണം തുടങ്ങിയവ നിശ്ചിത സമയത്തിനകം പൂർത്തീകരിച്ച ചരിത്രം വളരെക്കുറവാണ്‌.

എന്നാൽ, ഇന്ത്യയുടെ ചരിത്രത്തിൽ ഇതേവരെ പൊതുതെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ കാലതാമസമുണ്ടാക്കിയതിന്റെ പേരിൽ തെരഞ്ഞെടുപ്പ്‌ മാറ്റി വെച്ച സന്ദർഭം ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ്‌ അതേ ഗവണ്‍മന്റ്‌ സംവിധാനം വികസന പ്രവർത്തനങ്ങളിൽ കാലതാമസമുണ്ടാക്കുന്നത്‌? ദീർഘമായ ചർച്ചകൾ സംസ്ഥാന-കേന്ദ്ര തലങ്ങളിൽ നടത്തുകയും ഇതേക്കുറിച്ച്‌ നിരവധി സിദ്ധാന്തങ്ങൾ പലരും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. കൃത്യമായ കലയളവിൽ യഥാസമയമാണോ നിർവ്വഹണം നടക്കുന്നത്‌ എന്ന വിലയിരുത്തലിന,​‍്‌ ഉത്തരവാദിത്വപ്പെട്ടവരുടെയെല്ലാം കൂട്ടായ പ്രവർത്തനവും നിശ്ചയദാർഢ്യവും ഏത്‌ പദ്ധതികളുടേയും പൂർത്തീകരണത്തിന്‌ അത്യാവശ്യമാണ്‌. ഒരുപക്ഷേ ഗവണ്‍മന്റിൽ  എല്ലാ ഘടകങ്ങളും ഒരുമിച്ച്‌ കൂട്ടുന്നതിനും ആ സാമഗ്രികളെ ഒരുമിച്ച്‌ കൊണ്ടുവരുന്നതിനും  കാലതാമസം നേരിട്ടുവേന്ന്‌ വരാം. ഇവിടെയാണ്‌ പദ്ധതികൾക്ക്‌ നേതൃത്വം കൊടുക്കുന്നവരുടെ ഇച്ഛാശക്തിയും, നിശ്ചയദാർഢ്യവും, കർമ്മകുശലതയും, നേതൃത്വപാടവവും പ്രകടമാകേണ്ടത്‌. ഇത്തരത്തിൽ കഴിവും കർമ്മകുശലതയും പ്രകടിപ്പിച്ചവരെയാണ്‌ സമൂഹം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക. ഏത്‌ പ്രതികൂല സാഹചര്യങ്ങളിലും, തങ്ങളുടെ കർത്തവ്യം മറക്കാതെ, ദൃഢനിശ്ചയത്തോടെ എത്ര പ്രതിബന്ധങ്ങളുണ്ടായാലും അവയൊക്കെ തരണം ചെയ്തു വ്യക്തിപരവും ഔദ്യോഗികവുമായ മറ്റ്‌ തിരക്കുകൾ മാറ്റി വെച്ചുകൊണ്ട്‌ ഏറ്റെടുക്കുന്ന പദ്ധതിയിൽ മാത്രം ലക്ഷ്യം വെച്ച്‌ അതിൽ മനസ്സും, ശരീരവും സ്വന്തം ടീമും ഒരേപോലെ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ ഏത്‌ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കും. ഇതിനപവാദങ്ങൾ ഇല്ലെന്നല്ല, പ്രകൃതിക്ഷോഭങ്ങളും മനുഷ്യശക്തിക്ക്‌ അതീതമായ കാര്യങ്ങളും പലപ്രവർത്തനങ്ങളേയും ദീർഘിപ്പിക്കുന്നതിനും മറ്റീവ്പ്പിക്കുന്നതിനും കാരണമാകാം. അത്തരം കാര്യങ്ങളെക്കുറിച്ചല്ല ഇവിടെ പരാമർശിക്കുന്നത്‌. മറിച്ച്‌, മനുഷ്യന്‌ സാധ്യമായ കാര്യങ്ങളെക്കുറിച്ചാണ്‌.

5200ഓളം ഉത്പാദക സംഘങ്ങളും 230 ഉത്പാദക ഫെഡറേഷനുകളും 12 ഉത്പാദക കമ്പനികളും നാളികേര കർഷക കൂട്ടായ്മയിൽ രൂപീകൃതമായിരിക്കുന്ന കേരളത്തിൽ കർഷകരുടെ മാത്രം ഉടമസ്ഥതയിലുള്ള നമ്മുടെ ഉത്പാദക കമ്പനികളെ  പദ്ധതി "നിർവ്വഹണ കാലതാമസം" എന്ന രോഗത്തിൽ നിന്ന്‌ എങ്ങനെ മോചിപ്പിക്കാം; അഥവാ നാം ഏറ്റെടുക്കുന്ന പദ്ധതികൾ യഥാസമയത്ത്‌, യഥാവിധി നിർവ്വഹിക്കുന്നതിന്‌ കൂട്ടായ്മകളെ  എങ്ങനെ പ്രാപ്തമാക്കാം എന്ന്‌ ഗൗരവമായി ചിന്തിക്കാനുള്ള സമയമാണിത്‌. കാരണം 12 നാളികേരോത്പാദക കമ്പനികളും തങ്ങളുടെ കീഴിലുള്ള നാളികേരോത്പാദക ഫെഡറേഷനുകൾക്ക്‌ നീര ഉത്പാദനത്തിന്‌ ലൈസൻസിന്‌ അനുമതി നേടിയവരാണ്‌.  ഇതിൽ എത്രപേരുടെ പ്രോജക്ടുകളാണ്‌ തങ്ങൾ ലക്ഷ്യമിട്ട സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ പോകുന്നത്‌ എന്ന്‌ പരിശോധിക്കപ്പെടേണ്ടതുണ്ട്‌. 12ൽ 10 കമ്പനികൾക്കും സ്വന്തമായതോ അഥവാ ലീസിന്‌ എടുത്തതോ ആയ സ്ഥലം ലഭ്യമായിക്കഴിഞ്ഞു. സംസ്ഥാന എക്സൈസ്‌ വകുപ്പിൽ നിന്നും ലഭിക്കേണ്ട ലൈസൻസ്‌ ലഭിക്കുന്നതിനുള്ള എല്ലാ നിയമതടസ്സങ്ങളും മാറിക്കഴിഞ്ഞു. അംഗീകൃത ഓഹരി മൂലധനം 5 കോടി രൂപയെന്ന്‌ കമ്പനി രജിസ്റ്റർ ചെയ്തപ്പോൾ തന്നെ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ട്‌. ഇതേ പംക്തിയുടെ  മുൻലക്കങ്ങളിൽ, കർഷകരിൽ നിന്നുള്ള ഓഹരി സമാഹരണം ഊർജ്ജിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും സൂചിപ്പിച്ചിരുന്നു. നാളികേരത്തിന്‌  സർവ്വകാല റെക്കോർഡ്‌ വില ലഭിക്കുന്ന ഇക്കാലത്ത്‌ പ്രഥമികമായി പദ്ധതി നിർവ്വഹണത്തിന്റെ ധനസമാഹരണം നടത്തേണ്ടത്‌ കർഷകരിൽ നിന്ന്‌ സമാഹരിക്കുന്ന ഓഹരി മൂലധനം വഴിയാണ്‌. ഓരോ കമ്പനികളും ഈ മേഖലയിലെ തങ്ങളുടെ പ്രവർത്തനം സമയബന്ധിതമായി നടപ്പാക്കിയിട്ടുണ്ടോയെന്ന്‌ പരിശോധിക്കുകയും എവിടെയെങ്കിലും പോരായ്മയും കാലതാമസവും ഉണ്ടായിട്ടുണ്ട്‌ എങ്കിൽ ആ പോരായ്മകൾ പരിഹരിച്ചുകൊണ്ട്‌, മറ്റുള്ളവരോടൊപ്പം മുൻപന്തിയിൽ എത്താൻ കൂട്ടായ ശ്രമം നടത്തണം.  ഏത്‌ പദ്ധതി പ്രവർത്തനത്തിന്റേയും സമയബന്ധിതമായ പുരോഗതിയ്ക്കും പൂർത്തീകരണത്തിനും അടിസ്ഥാനശില ഓഹരി മൂലധനമാണ്‌.

നീരയുത്പാദനത്തിൽ നാം ഇതുവരെ എന്ത്‌ പുരോഗതി കൈവരിച്ചു. വേണ്ടത്ര പുരോഗതിയുണ്ടോ, അതോ പിറകിലാണോ എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ഏതാനും മാസങ്ങൾക്ക്‌ മുൻപ്‌ തന്നെ ഓരോ ഉത്പാദക കമ്പനികളോടും തങ്ങളുടെ ഡയറക്ടർ ബോർഡിലെ അംഗങ്ങളെ ചെറിയ ടീമുകളാക്കി മാറ്റി, ഓരോരോ പദ്ധതികൾക്കും  പ്രവർത്തനങ്ങൾക്കുമുള്ള ഉത്തരവാദിത്വം, ഓരോ ടീമിനെ ഏൽപ്പിക്കണമെന്ന്‌ അഭ്യർത്ഥിച്ചിരുന്നു. നീര ഉത്പാദനത്തിന്‌ അവശ്യം വേണ്ട ലൈസൻസ്‌ നേടിയെടുക്കുന്നതിന്‌ നാം ഇതുവരെ എത്രമാത്രം കൃത്യനിഷ്ഠയുള്ള പ്രവർത്തനം നടത്തി, അതിൽ എത്രമാത്രം വിജയിച്ചുവെന്ന് കാര്യം തീർച്ചയായും വിലയിരുത്തുകയും  ഉത്തരവാദിത്വം ഏൽപ്പിച്ച ടീം അത്‌ എത്രമാത്രം നിർവ്വഹിച്ചുവേന്ന ഓരോ കമ്പനിയുടേയും ഡയറക്ടർ പ്രതിമാസ സംസ്ഥാനതല റിവ്യൂ യോഗത്തിൽ  ചർച്ച  ചെയ്യേണ്ടതുണ്ട്‌.
അടുത്ത മേഖല നീര ടെക്നീഷ്യന്മാരുടെ പരിശീലനമാണ്‌. പലപ്പോഴും എല്ലാ ജില്ലകളിൽ നിന്നും യഥാസമയം മാസ്റ്റർ ട്രെയിനർമാരെ  പരിശീലനത്തിന്‌ നാമനിർദ്ദേശം ചെയ്യുന്ന കാര്യത്തിൽ കാലവിളംബവും അവധാനതയും കാണുന്നുണ്ട്‌. മാസ്റ്റർ ട്രെയിനർമാരെ സംസ്ഥാനതലത്തിൽ പരിശീലിപ്പിച്ച്‌ കഴിഞ്ഞാൽ മാത്രമേ നിങ്ങളുടെ ജില്ലകളിൽ അവരെ പ്രയോജനപ്പെടുത്തി നീര ടെക്നീഷ്യന്മാരുടെ പ്രരിശീലനം ആരംഭിക്കാൻ കഴിയൂ. ഇപ്രകാരം മാസ്റ്റർ ടെക്നീഷ്യന്മാരെ ലഭിച്ച ജില്ലകളിൽപോലും മാസങ്ങൾ കഴിഞ്ഞിട്ടും നീര ടെക്നീഷ്യന്മാരുടെ പരിശീലനം  ഇതുവരെ ആരംഭിക്കാത്ത ചരിത്രവും മുന്നിലുണ്ട്‌.
 കേവലം നാല്‌ ജില്ലകളിൽ മാത്രമാണ്‌ കമ്പനികളുടെ പരിധിക്കുള്ളിൽ നീര ടെക്നീഷ്യന്മാരുടെ പരിശീലനം ഇതുവരെ ആരംഭിച്ചതായി അറിയിച്ചിട്ടുള്ളത്‌.  നമുക്ക്‌ വലിയ ലക്ഷ്യങ്ങൾ ഉണ്ടെങ്കിലും അതിനുവേണ്ടിയുള്ള തീരുമാനമെടുത്ത്‌ സമയബന്ധിതമായി നടപ്പാക്കുന്ന കാര്യത്തിൽ നാം നല്ല നാളെയ്ക്കുവേണ്ടി കാത്തിരിക്കുന്നു. മറ്റുള്ളവർ നമുക്ക്‌ കാര്യങ്ങൾ ചെയ്തുതരുമെന്ന പ്രതീക്ഷിച്ചുകൊണ്ട്‌ കാത്തിരിക്കുകയാണ്‌. ചില ഡയറക്ടർ ബോർഡിലെങ്കിലും നടക്കുന്ന ചർച്ചകളെക്കുറിച്ച്‌ ഡയറക്ടർമാർ പറയുമ്പോൾ അൽപ്പം ലജ്ജ തോന്നുന്ന അവസ്ഥയാണ്‌. ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്ക്‌ എന്ത്‌ ആനുകൂല്യങ്ങളും  സിറ്റിംഗ്‌ ഫീസും കിട്ടും, അതിന്‌ ആരാണ്‌ സഹായിക്കുക എന്നാണ്‌ ഓഹരി മൂലധന സമാഹരണത്തിൽ ഒരടിപോലും മുന്നോട്ട്‌ പോകാത്ത  ഒരു കമ്പനിയിലെ ഡയറക്ടർമാരുടെ ചോദ്യം.  നാളികേര വികസന ബോർഡിൽ നിന്ന്‌ കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കും സിറ്റിംഗ്‌ ഫീസ്‌ നൽകുന്നതിനും എന്തെങ്കിലും അനുവദിച്ചാൽ വളരെ നന്നായിരിക്കും എന്ന്‌ വളരെ വിനീതമായി സൂചിപ്പിച്ച കമ്പനി ഡയറക്ടർമാരുണ്ട്‌. പ്രിയപ്പെട്ടവരെ, ഇതല്ല  നമ്മൾ തൃത്താല കൂട്ടായ്കളിലൂടെ നാളികേര ഉത്പാദക കമ്പനികളിലേക്ക്‌ എത്തിയപ്പോൾ ലക്ഷ്യമിട്ടിരുന്നത്‌.  സബ്സിഡിയോ, ഗ്രാന്റോ, ഔദാര്യമോ, സൗജന്യമോ ഗവണ്‍മന്റിൽ നിന്നും ലഭിക്കുന്നതിനുള്ള പദ്ധതിയോ അല്ല. മറിച്ച്‌ ആത്മാഭിമാനത്തോടെ സ്വന്തം കാലിൽ നിൽക്കുന്നതിനും കർഷക കൂട്ടായ്മകൾ വളർത്തിക്കൊണ്ട്‌ അർഹമായ അവസരങ്ങൾ നേടിയെടുക്കുന്നതിനും കർഷകരെ സ്വയം പര്യാപ്തരാക്കുന്നതിനും വേണ്ടിയുള്ള കൂട്ടായ്മകളുടെ രൂപീകരണമാണ്‌ ലക്ഷ്യമിട്ടത്‌. സ്വാർത്ഥത മാറ്റിവെച്ച്‌  കൂട്ടായമയ്ക്കുവേണ്ടി  പ്രതിഫലേച്ഛ കൂടാതെ സേവനം ചെയ്യാൻ താൽപര്യമുള്ളവർ മാത്രം ഇതിന്റെ നേതൃത്വത്തിലേക്ക്‌ വരണെന്ന് വളരെ കർശനമായി പറഞ്ഞിരുന്നു. കേവലം സ്ഥാനമാണങ്ങൾക്കുവേണ്ടി നേതൃത്വത്തിലേക്ക്‌ കടന്നുവരുന്നവരാണ്‌ മുകളിൽ സൂചിപ്പിച്ച രീതിയിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നത്‌. 

 ഒരു പ്രാഥമിക സഹകരണ സംഘത്തിന്റെയോ ഗ്രന്ഥശാല സംഘത്തിന്റേയോ ബോർഡിലേക്ക്‌ കടന്നു വന്ന്‌ ?'ഇരുന്ന്‌' കൊടുക്കുന്ന ഡയറക്ടർ ബോർഡ്‌ അംഗങ്ങളെയാണ്‌ നാം സാധാരണ കാണുന്നത്‌. അങ്ങനെ "ഇരുന്ന്‌ കൊടുക്കുന്ന"തിന്‌ സിറ്റിംഗ്‌ ഫീ കിട്ടുകയും ഒരു സ്ഥാനമെന്ന നിലയിൽ തങ്ങളുടെ പദവി സമൂഹത്തിൽ മാന്യതയ്ക്കുവേണ്ടി ഉയർത്തിക്കാണിക്കുകയും ചെയ്യുന്ന പ്രവർത്തനവുമേ നാമിതുവരെ കണ്ടിട്ടുള്ളൂ. കർഷക കമ്പനിയുടെ ഡയറക്ടർമാർ അങ്ങിനെയാവേണ്ടവരും " ഇരുന്നുകൊടുക്കുന്നവരു"മല്ല മറിച്ച,​‍്‌ "ഓടിനടന്ന്‌ പ്രവർത്തിക്കേണ്ട"വരാണ്‌,  ചിലപ്പോൾ കയ്യിൽ നിന്ന്‌ തന്നെ പണം മാറ്റിവെയ്ക്കേണ്ട ആവശ്യങ്ങളും സാഹചര്യങ്ങളും വരുമ്പോൾ  അവ ധൈര്യപൂർവ്വം നേരിടുന്നതിന്‌ കഴിവുള്ളവരും പ്രാപ്തിയുള്ളവരും ആയിരിക്കണം. ഡയറക്ടർമാർ കഴിവും പ്രാപ്തിയും നിങ്ങൾക്കേവർക്കുമുണ്ട്‌ എന്നറിയാം. നിസ്വാർത്ഥമായി, സ്വന്തം താൽപര്യങ്ങൾ മാറ്റി വെച്ച്‌  കൂട്ടായ്മയ്ക്കുവേണ്ടി സമയവും, അദ്ധ്വനവും, പണവും മാറ്റിവെയ്ക്കാൻ സന്നദ്ധതയുള്ളവർക്കേ ഇത്‌ സാധിക്കൂ. ഇതിനർത്ഥം എല്ലാക്കാലത്തും നിങ്ങളുടെ കൈകളിൽ നിന്ന്‌ പണം മുടക്കണമെന്നല്ല, സ്വന്തമായി വരുമാനം ഉണ്ടാകുമ്പോൾ സിറ്റിംഗ്‌ ഫീസ്‌, യാത്രച്ചെലവ്‌ അതുപോലുള്ള കാര്യങ്ങൾ ഓരോ കമ്പനിക്കും നൽകാൻ കഴിയും. അതുവരെ ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നതിനും ഗൗരവമായി പഠിക്കുന്നതിനും തങ്ങളുടെ സമയവും അദ്ധ്വാനവും കുറച്ച്‌ ധനവിഭവങ്ങളും മാറ്റിവെയ്ക്കാൻ കഴിയുന്നില്ലായെങ്കിൽ തങ്ങളുടെ ടീമിന്റെ വേഗത കുറയ്ക്കുന്നതിനേക്കാൾ നല്ലത്‌, സന്മനസ്സും സമയവുമുള്ളവർക്കുവേണ്ടി സ്ഥാനങ്ങൾ ഒഴിഞ്ഞുകൊടുക്കുകയെന്നുള്ളതാണ്‌. 12 കമ്പനികൾക്കും നീര പ്രോജക്ടുകൾ തയ്യാറാക്കുന്നതിന്‌ സഹായം കൊടുത്തിരുന്നു. ഏപ്രിൽ മാസത്തിൽ നാളികേര ടെക്നോളജി മിഷന്റെ പ്രോജക്ട്‌ അപ്രോ‍ാവൽ കമ്മറ്റിയിൽ  അത്‌ പാസ്സാക്കി കൊടുത്തിരുന്നു. പക്ഷെ, ഇതുവരെയുള്ള പ്രവർത്തന പുരോഗതി നോക്കുമ്പോൾ 12 കമ്പനികളിൽ കേവലം 4 കമ്പനികൾ മാത്രമേ അൽപ്പമെങ്കിലും മുന്നോട്ടുപോയിട്ടുള്ളൂ. ബാക്കിയുള്ള കമ്പനികളെല്ലാം തങ്ങളുടെ "നല്ലകാലത്തെ സ്വപ്നം കണ്ടു"കൊണ്ട്‌  സുഖസുഷുപ്തിയിലാണ്‌. ഇതുവരെയും ഉണർന്ന്‌ എണീറ്റിട്ടില്ല. നീരയുടെ സൂര്യനുദിച്ചു കഴിഞ്ഞപ്പോഴും സ്വപ്നം കണ്ടുറങ്ങിയാൽ മതിയോ? പദ്ധതി നിർവ്വഹണം എന്നാൽ വസ്തു വാങ്ങലും അതിന്റെ ആധാരമെഴുത്തുമാണെന്ന്‌ വിശ്വസിക്കുന്നവർ; എല്ലാം മറ്റുള്ളവർ കൊണ്ടുവന്ന്‌ തരുമെന്ന്‌ കരുതുന്നു. ഇതിനപ്പുറത്തേക്ക്‌ ഉണർന്നെഴുന്നേൽക്കാൻ സമയമായിരിക്കുന്നു.

പദ്ധതി നിർവ്വഹണത്തിന്‌ വേഗത കൈവരിച്ച്‌ സമയബന്ധിതമായി പൂർത്തീകരിക്കുകയെന്നത്‌  നമ്മുടെ നാളികേര ഉത്പാദക കമ്പനികളിൽ ആവശ്യമായ കാര്യമാണ്‌. നാട്ടിൽ വിലക്കയറ്റം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പദ്ധതി നിർവ്വഹണത്തിൽ അധിക ചെലവ്‌ ഉണ്ടാകുന്നത്‌ കാലതാമസവുമായി നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു. ഇ​‍ീ​‍െ​‍േ ​‍ീ​‍്ലൃ​‍ൄ​‍ി ശ​‍െ റശൃലരഹ്യേ ​‍ു​‍ൃ​‍ീ​‍ു​‍ീശ്​‍ിമഹ ​‍്‌  ശോല ​‍ീ​‍്ലൃ ​‍ൄ​‍ി എന്നാണ്‌ പറയുക. പലപ്പോഴും ഒരു പദ്ധതി തയ്യാറാക്കി ബാങ്കുവായ്പയും പ്രമോട്ടറുടെ ഓഹരിയും അനുവദനീയമായ/ലഭ്യമായ സബ്സിഡിയും ഒക്കെ വിലയിരുത്തി  നീങ്ങുമ്പോൾ  നിർമ്മാണത്തിലും യന്ത്രസാമഗ്രികളുടെ വാങ്ങളിലും സ്ഥാപിക്കലിലും ട്രയൽ റൺ നടത്തുന്നതിലുമൊക്കെ അൽപം പുറകോട്ട്‌ പോയാൽ നാം പ്രതീക്ഷിച്ചിരുന്ന പദ്ധതിച്ചെലവിനേക്കാൾ തുക ഉയർന്നുപോകാനാണ്‌ സാദ്ധ്യത. ഇതിന്റെ അടിസ്ഥാന കാരണം കൃത്യസമയത്ത്‌ പദ്ധതികൾ പൂർത്തിയാക്കാൻ കഴിയാത്തത്താണ്‌. കൃത്യസമയത്ത്‌ പദ്ധതി പൂർത്തിയാക്കണമെങ്കിലോ, കൃത്യമായ തീരുമാനങ്ങൾ യഥാസമയം എടുക്കണം. തീരുമാനമെടുക്കേണ്ടത്‌ നാളികേര വികസന ബോർഡോ മറ്റാരെങ്കിലോ അല്ല, നിങ്ങൾ തന്നെയാണ്‌;ഓരോ കമ്പനിയിലേയും ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ.  യഥാസമയത്ത്‌ പൂർത്തിയാക്കാൻ വേണ്ടി നമ്മൾ ലക്ഷ്യമിട്ടുവേങ്കിലും ഇത്തരം തീരുമാനങ്ങളുമെളടുക്കുന്ന പ്രക്രിയ വൈകുമ്പോൾ അതിന്റെ കൂട്ടായ ഫലം പദ്ധതി കമ്മീഷൻ ചെയ്യുന്നതിലെ കാലതാമസമാണ്‌. ഇതിനുള്ള പോം വഴി എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ട്‌ ആശയങ്ങൾ തുറന്നുപറഞ്ഞ്‌, ചർച്ച ചെയ്തുകൊണ്ട്‌ കൂട്ടായി തീരുമാനമെടുക്കുക എന്നതാണ്‌.  ഏപ്രിൽ മാസത്തിൽ മിക്കവാറും എല്ലാ കമ്പനികളും, തങ്ങൾ സെപ്തംബർ അവസാനത്തോടെ നീര വിപണിയിലെത്തിക്കാൻ കഴിയുമെന്ന്‌ വാഗ്ദാനം നടത്തിയിരുന്നു. ഏറ്റവും വൈകിയേ പദ്ധതി നടപ്പിലാക്കാൻ കഴിയുകയുള്ളൂവേന്ന്‌ പറഞ്ഞ കമ്പനിപോലും 2014 ലെ ശബരിമല സീസൺ ആരംഭിക്കുന്ന മണ്ഡല മാസക്കാലത്തിന്‌ മുൻപ്‌ തന്നെ തങ്ങളുടെ നീര വിപണയിൽ എത്തിക്കാൻ കഴിയുമെന്ന്‌ പറഞ്ഞിരുന്നു. 

ഓരോരുത്തർക്കും സ്വയം വിലയിരുത്തലിനുള്ള സമയമായിരിക്കുന്നു. മറ്റുള്ളവരെപ്പറ്റി പരാതി പറയാൻ എളുപ്പമാണ്‌; ക്രിയാത്മകമായ പ്രവർത്ത മാതൃക കാണിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്‌.
പദ്ധതികളുടെ പുരോഗതി വിലയിരുത്തുമ്പോൾ അവ ലക്ഷ്യമിട്ടിരുന്ന സമയത്തിന്‌ പുറകിലാണ്‌ നടക്കുന്നതെങ്കിൽ ആ കാലവിളംബം പരിഹരിക്കുന്നതിന്‌ അധികമായി ജോലി ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം. പദ്ധതി ആറുമാസത്തെ പ്രോജക്ട്‌ ആണെങ്കിൽ ഒരു മാസത്തെ നാല്‌ ആഴ്ചകളായി വിഭജിച്ച്‌ ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ ആഴ്ചകളിലേക്ക്‌ പദ്ധതിയുടെ ഘടകങ്ങളേയും കടമകളേയും ഉത്തരവാദിത്വങ്ങളേയും നിശ്ചയിച്ച്‌ അത്‌ വിലയിരുത്താൻ കഴിഞ്ഞാൽ നമുക്ക്‌ തീർച്ചയായും പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ കഴിയും. ഇതിന്‌ വേണ്ട ആർജ്ജവത്വവും കഴിവും നിങ്ങൾ നേടിയെടുക്കേണ്ടതുണ്ട്‌.
നീര പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും എല്ലാ ഉത്പാദക കമ്പനികളിൽ നിന്നും ശബരിമല തീർത്ഥാടന കാലത്ത്‌ തന്നെ തങ്ങളുടെ നീര ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കട്ടെ എന്നും മികച്ച വിൽപന നേടട്ടെയെന്നും ആശംസിക്കുന്നു. ഇതിനായി  നിസ്വാർത്ഥമായി കഠിനാദ്ധ്വാനം ചെയ്യാൻ എല്ലാ ഡയറക്ടർ ബോർഡ്‌ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു.                                           

അമൂൽ മാതൃകയിൽ നീര വിപണനത്തിന്‌ ഏകീകൃത സംവിധാനം ഉണ്ടാവണം


ആർ. ഹേലി
മുൻ കൃഷിവകുപ്പ്‌ ഡയറക്ടർ, പേൾ ഹിൽ, ആറ്റിങ്ങൽ, തിരുവനന്തപുരം

2013 -ലെ "ഇക്കണാമിൽ റിവ്യൂ"വിൽ സംസ്ഥാന പ്ലാനിംഗ്‌ ബോർഡ്‌ കേരളത്തിലെ നാളികേര മേഖലയുടെ വളർച്ചയ്ക്ക്‌ 'നീര' വികസനത്തിനുള്ള സർക്കാരിന്റെ യത്നങ്ങളിൽ വമ്പിച്ച പ്രതീക്ഷകളാണ്‌ അർപ്പിച്ചിരിക്കുന്നത്‌. പ്ലാനിംഗ്‌ ബോർഡ്‌ ചെയർമാൻ തന്റെ  പ്രമുഖ ലേഖനത്തിൽ കേരളത്തിലെ പത്തു ശതമാനം തെങ്ങുകളെ നീര ശേഖരണത്തിന്‌ വിധേയമാക്കിയാൽ പ്രതിവർഷം 54000 കോടി രൂപയുടെ അധിക ആദായം സൃഷ്ടിക്കപ്പെടുമെന്ന്‌ വിലയിരുത്തിയിരുന്നു. പക്ഷേ നീര വ്യവസായം യാഥാർത്ഥ്യമാക്കാൻ നിലവിലുള്ള സർക്കാർ ഉത്തരവുകൾക്കും ഉദ്ഘാടന ചടങ്ങുകൾക്കും അപ്പുറമായി ഒട്ടനവധി കാര്യങ്ങൾ ആവശ്യമായിട്ടുണ്ട്‌ എന്ന ബോധം കൂടുതൽ ഉണ്ടായിരിക്കുക എന്നതാണ്‌ ശുഭോദർക്കമായ ഒരു വസ്തുത.
അൽപം പഴയകാല ചരിത്രം നോക്കിയാൽ തെളിയുന്ന ഒരു കാര്യമുണ്ട്‌. 50 വർഷം മുമ്പുള്ള കാലത്ത്‌ ഒരു കുടുംബത്തിന്റെ പ്രധാന ആദായ ശ്രോതസ്സും വിദ്യാഭ്യാസാവശ്യം ഏതാണ്ട്‌ പൂർണ്ണമായി നിർവ്വഹിച്ചിരുന്നതും തെങ്ങ്‌ കൃഷിയായിരുന്നു, വിശേഷിച്ചും തീരപ്രദേശങ്ങളിൽ.  ഇന്നു  റബ്ബർ അനുഭവിക്കുന്നതിനേക്കാൾ എത്രയോ ഉപരി പരിചരണം തെങ്ങിന്‌ കിട്ടിയിരുന്നു എന്നത്‌ പഴയ തലമുറക്കാർക്ക്‌ അറിയാം. പുതിയ തലമുറയ്ക്ക്‌ വിശ്വസിക്കാൻ പ്രയാസം തോന്നും!
അതിനെക്കാൾ പ്രാധാന്യമേറിയ  സ്ഥാനം 'നീര' വ്യവസായം കേരള സാമ്പത്തിക രംഗത്ത്‌ തെങ്ങിന്‌ ഉണ്ടാക്കിയേയ്ക്കും എന്ന ശുഭ പ്രതീക്ഷയാണ്‌ 'നീര'യെ പലർക്കും അധിക പ്രിയമാക്കുന്നത്‌. 'നീര' ജനപ്രിയം നേടുമ്പോൾ വിദേശ മത്സരം വരെ നേരിടേണ്ടി വരും എന്നുള്ള അവബോധം നമുക്ക്‌ ഉള്ളതുകൊണ്ട്‌ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ നീക്കണം.
നമുക്കിന്ന്‌ ഉള്ള വിപുലമായ സൗകര്യങ്ങൾ നോക്കുമ്പോഴും വായിക്കുമ്പോഴും അറിയാതെ നാം ആഹ്ലാദിച്ച്‌ പോകും. നാളികേര ഗവേഷണത്തിന്‌ വിശേഷിച്ചും 'നീര' കാര്യത്തിൽ കേന്ദ്ര നാളികേര ഗവേഷണകേന്ദ്രം, കാർഷിക സർവ്വകലാശാല, ഡിഫൻസ്‌ ലബോറട്ടറികൾ, സ്വകാര്യ ഗവേഷണ സ്ഥാപനങ്ങൾ ഇവയെല്ലാം സുസജ്ജമാണ്‌. പോരെങ്കിൽ വിദേശത്തെ ഈ രംഗത്തെ സംഭവങ്ങൾ 'മിനിട്ടിന്‌ മിനിട്ടിന്‌' അറിയാനുള്ള വാർത്താ വിനിമയ സംവിധാനങ്ങളും സുലഭം.
രണ്ടാമത്തേത്‌ വികസനത്തിന്‌ കേന്ദ്രരംഗത്ത്‌ നാളികേര ബോർഡ്‌, സംസ്ഥാനങ്ങളിൽ വൻ വികസന ശൃംഖലകളുള്ള കൃഷി വകുപ്പുകൾ, ഹാർട്ടികൾച്ചർ വകുപ്പുകൾ, സഹകരണ സ്ഥാപനങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ, നബാർഡ്‌ കേന്ദ്രത്തിലെ ബൃഹത്തായ കൃഷി വകുപ്പ്‌ ഇവയെല്ലാം 'നീര'യെ വ്യാവസായിക രംഗത്തേക്ക്‌ കടന്നു വരാൻ സഹായിക്കാൻ തയ്യാർ!
ഇപ്പോൾ ഗോവായിലും ലക്ഷദ്വീപിലും മഹാരാഷ്ട്രയിലും ആർക്കും തെങ്ങ്‌ ചെത്താം, നീര ഉണ്ടാക്കാം, ഇഷ്ടം പോലെ വിൽക്കാം, ആരോടും ചോദിയ്ക്കേണ്ട! പക്ഷേ കേരളത്തിലും കർണ്ണാടകത്തിലും തമിഴകത്തിലും കർശനമായ നിയമങ്ങളുണ്ട്‌ ! തെങ്ങ്‌ ചെത്താൻ ചിന്തിക്കുവാൻ പോലും അതിന്റെ ഉടമയ്ക്ക്‌ അവകാശമില്ല! പല നിയമങ്ങൾ ഇല്ലെങ്കിലും ഉള്ള നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ ഉടനെ കിട്ടും! യഥേഷ്ടം തെങ്ങു നടാനും വളർത്താനും വെട്ടികളയാനും നിയമം തടസ്സമല്ല. പക്ഷേ 'നീര' എടുക്കണമെങ്കിൽ നിയമങ്ങളും നിബന്ധനകളും പലതുണ്ട്‌. അത്‌ സ്വയം കുടിച്ചാൽ പോലും നിയമം വിടില്ല! പിടിച്ചു ശിക്ഷിയ്ക്കും!!
നീര പുളിപ്പിച്ചാൽ കള്ളാകും. പക്ഷേ 'നീര' നീരയായി കഴിച്ചാൽ അതിൽ ചാരായാംശം ഇല്ല! 'നീര'യെ പുളിയ്ക്കാതെ നീരയായി തയ്യാറാക്കി വിൽക്കുന്നതും അതിൽ നിന്നും ശർക്കരയും തേനും ജാമും പഞ്ചസാരയും ഉണ്ടാക്കുന്ന 'നാടൻ രീതി' നമ്മുടെ ആളുകൾക്ക്‌ അറിയാം. പക്ഷേ അതു നാടൻ രീതിയിൽ നടത്തിയാൽ വ്യവസായമാകില്ല!
മറ്റു പല രാഷ്ട്രങ്ങളും (അവയിൽ പലതും നമുക്ക്‌ വലിയ മോഹമില്ലാത്ത ചെറിയ രാഷ്ട്രങ്ങളാണ്‌) 'നീര' ഉണ്ടാക്കി പണം വാരികൂട്ടുന്നത്‌ കേട്ടപ്പോഴാണ്‌ ഇന്ത്യയും ഈ രംഗത്തേക്ക്‌ കടക്കാൻ തീരുമാനിച്ചതു. കേരളത്തിലാണെങ്കിൽ  നാളികേര വിഭവ ഉത്പാദനത്തിനും വിപണനത്തിനും മൂന്നു കോർപ്പറേഷനുകൾ, ഒട്ടനവധി സഹകരണ സംഘങ്ങൾ ദേശീയ സഹകരണ ഫെഡറേഷൻ, തൈകൾ ഉണ്ടാക്കാൻ ഹാർട്ടികൾച്ചർ മിഷൻ, കൃഷിവകുപ്പ്‌, നബാർഡ്‌, വായ്പ നൽകാൻ ദേശീയ ബാങ്കുകൾക്കു പുറമേ ഇപ്പോൾ എല്ലാ കോളേജുകളും  ഈ രംഗത്തേയ്ക്ക്‌ ശ്രദ്ധ വെച്ചു തുടങ്ങിയിരിക്കുന്നു. ഇവയെല്ലാമായി ഏതാണ്ട്‌ 3040 പടുകൂറ്റൻ സ്ഥാപനങ്ങൾ ഉണ്ട്‌. എല്ലാ പഞ്ചായത്തിലും ഇവ പ്രവർത്തിക്കുന്നുണ്ട്‌! ലക്ഷ്യം കേരകൃഷി വികസനം തന്നെ!!
ഇതിനു പുറമേ പുതിയതായി 'നീര' വികസനത്തിനായി സർക്കാർ തന്നെ 'എക്സൈസ്‌ വകുപ്പിനെ' ചുമതല ഏൽപ്പിച്ചിരിക്കുന്നു. ചെത്തു തൊഴിലാളി സമൂഹവും കൃഷിക്കാരും ഈ രംഗത്ത്‌ ഒരു പോലെ തൽപരരായി ഐക്യത്തോടെ പ്രവർത്തിക്കാൻ ഒരു കമ്മറ്റി നൽകിയ ശുപാർശയെ അംഗീകരിച്ചാണ്‌, എക്സൈസ്‌ വകുപ്പിനെ സർക്കാർ 'നീര' വികസനത്തിന്‌ കൊണ്ടു വന്നിരിക്കുന്നത്‌! 102 വർഷം പഴക്കമുള്ള പഴയ അബ്കാരി നിയമത്തിൽ മാറ്റം വരുത്തുകയും ചെയ്തു! എക്സൈസ്‌ വകുപ്പ്‌ അങ്ങനെ ഒരു വികസന വകുപ്പായി രൂപാന്തരപ്പെട്ടിരിക്കുന്നു!
രണ്ടു കാര്യങ്ങൾ ഇതിൽ അവശേഷിക്കുന്നുണ്ട്‌. എന്റെ പുരയിടത്തിൽ കഞ്ചാവ്‌ കൃഷിയൊഴിച്ച്‌ ഏത്‌ വിളയും മരവും എനിക്കു നട്ടു വളർത്താം എന്ന നിയമമുണ്ട്‌. റബ്ബർ വിളയിച്ചാലും ഏലം വിളയിച്ചാലും നെല്ല്‌ വിളയിച്ചാലും എനിക്ക്‌ അതു വിളവെടുക്കാം. ഇഷ്ടമുള്ള വിധം വിൽക്കാം. പക്ഷേ 'നീര'യുടെ കാര്യത്തിൽ ഇതു പാടില്ല! തെങ്ങിൽ തേങ്ങാ വിളയിക്കാം! വെട്ടിയിടാൻ ആളെ കിട്ടിയില്ലെങ്കിൽ തന്നെ താഴോട്ട്‌ തേങ്ങ വീഴും. അത്‌ എടുക്കാം. വിൽക്കാം. പക്ഷേ 'നീര' എടുക്കണമെങ്കിൽ ചട്ടങ്ങൾ നിയമങ്ങൾ പാലിക്കണം. ഇതിൽ ചാരായാംശം ഇല്ലാതെയാണ്‌ വിൽക്കുന്നതെങ്കിലും അതു വെറും പാനീയമല്ല - കരിക്കിൻ വെള്ളം പോലെ! സ്വതന്ത്ര ഉത്പാദനവും വിപണനവും പാടില്ല!
അതുപോലെ നീര ആര്‌ വാങ്ങും, എപ്രകാരം അതിന്റെ വില കിട്ടും, നീര ഉണ്ടാക്കുന്ന തെങ്ങിന്റെ പരിചരണം തുടങ്ങിയവ ആരു തീരുമാനിയ്ക്കും ഇങ്ങനെ പോകുന്നു കാര്യങ്ങൾ. ഇതിനെല്ലാം ഉത്തരം വേണം!
ഇതിലേറെ വലിയ മാറ്റം കേരകർഷകരിലാണ്‌. അവരിൽ 'നീര കർഷകർ' എന്നൊരു മഹാ സംഘടിത വിഭാഗം ഉണ്ടായിരിക്കുന്നു. പാലു കറക്കുന്ന പശു ഉള്ളവർ ക്ഷീര കർഷകർ!  നീര ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു.  ആവേശവും പ്രതീക്ഷയും കൊണ്ട്‌ അത്ഭുതകരമായ വേഗത്തിൽ കേരള മൊട്ടാകെ നീര കർഷക സംഘടനയും  വന്നു കഴിഞ്ഞിരിക്കുന്നു! അതും ശക്തമായ രീതിയിൽ.
 പക്ഷേ നാളികേര ജേണലിലെ അവരുടെ ലേഖനങ്ങൾ വായിക്കുമ്പോൾ അറിയാവുന്ന കാര്യം സർക്കാരിന്റെ നിയമ മാറ്റങ്ങളിൽ അവർ ഒട്ടും തൃപ്തരല്ല! എന്നാണ്‌. സർക്കാരിന്റെ വകുപ്പുകളും  സംഘടനകളും സർക്കാർ നിയമത്തിന്റെ പ്രായോഗിക വശങ്ങൾ വിശദീകരിക്കാൻ തയ്യാറാകുന്ന സമയം ഇതത്രെ! അതിനു കഴിഞ്ഞില്ലെങ്കിൽ 'നീര' തെങ്ങിന്റെ മണ്ടയിൽ തന്നെ കഴിഞ്ഞു കൂടും! ഇതിനുള്ള പ്രധാനപ്പെട്ട കാര്യം എന്താണ്‌? 40 സംഘടനകൾ! സർവ്വോപരി സർക്കാരും കൃഷിക്കാരും നീരയെ വ്യവസായ മാക്കാൻ തയ്യാർ!  ബഡ്ജറ്റിൽ പണം വയ്ക്കുന്നു. സർവ്വരും അത്‌ കണ്ട്‌ ആനന്ദിക്കുന്നു. പക്ഷേ പണം ചിലവാകാതെ ഖജനാവിൽ തന്നെ ഇരിയ്ക്കുന്നു! നീര കർഷകർക്ക്‌ അതു കിട്ടുന്നില്ല!!  ഈ നില മാറിയേ പറ്റൂ! സത്യം പറഞ്ഞാൽ ആവേശം മൂത്തുമൂത്തു വരുമ്പോൾ സൃഷ്ടിക്കപ്പെടുന്നത്‌ വകുപ്പുകളും എതിർപ്പുകളും. സർക്കാരും കൃഷിക്കാരും തമ്മിലുള്ള പ്രവർത്തനത്തിലെ പൂർണ്ണമായ "ഏകോപനരാഹിത്യമാണ്‌"
'നീര' ചെത്താൻ കൊടുത്താൽ തെങ്ങോന്നിന്‌ പ്രതിമാസം 1500 രൂപ വീതം മിനിമം വാടക ആയി 'ഉടമയ്ക്ക്‌ കിട്ടും' എന്ന പ്രസ്താവനയാണ്‌ സർവ്വ വിധത്തിലുള്ള 'നീര പ്രേമത്തിന്റെയും കാതലായ കാര്യം. ഇത്‌ മറന്നിട്ട്‌ നീര ചെത്താനുള്ള ലൈസൻസ്‌ നൽകാനുള്ള അധികാരം, അതു അളക്കുന്നതിന്റെ പരിശോധന, നീര പാക്കിംഗ്‌ രീതി, വിപണന പ്രചരണം ഓരോ തലത്തിലും ചെലുത്താവുന്ന നികുതികൾ, നീര വിഭവ നിർമ്മാണത്തിനുള്ള ലൈസൻസ്‌ നൽകാനുള്ള അധികാരം, നീര പാർലറുകൾ നൽകാനുള്ള അവകാശം തുടങ്ങി ഇതിന്റെ രംഗത്ത്‌ 'അധികാര സാമ്രാജ്യങ്ങൾ' സൃഷ്ടിക്കാൻ വകുപ്പുകളും വിവിധ ഏജൻസികളും സംഘാടകരും കൂടി ചെലുത്തുന്ന അമിതാവേശം 'നീര വ്യവസായം' യാഥാർത്ഥ്യമാക്കുന്നതിന്‌ വിഘാതം സൃഷ്ടിക്കുന്നു എന്നു മനസ്സിലാക്കാൻ നാളികേര ജേണലിൽ വരുന്ന അഭിപ്രായ പ്രകടനങ്ങൾ മതി.
കേരളത്തിൽ ഒരു വീട്ടിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിന്‌ പരിശോധകർ വരുന്നു, വിദ്യുഛക്തി പരിശോധകൾക്കായി ഉദ്യോഗസ്ഥർ എന്നതിനു പുറമേ റേഷൻകാർഡ്‌, ഗ്യാസ്‌ സിലിണ്ടർ, പശു ഉണ്ടെങ്കിൽ പരിശോധനകൾ, പട്ടിയുണ്ടെങ്കിൽ പരിശോധന, വീട്ടിലെ മാവ്‌, പ്ലാവ്‌ അടുത്ത വീട്ടിലേക്ക്‌ 'കടന്നാൽ' പരിശോധനയ്ക്ക്‌ പഞ്ചായത്ത്‌ അധികൃതർ, ഇനി ഇപ്പോൾ തെങ്ങ്‌ ചെത്താൻ കൊടുത്താൽ ദിവസവും അതു അളക്കാനും പരിശോധിക്കാനും കൂടി ആളുകൾ വന്നു ചേരുമായിരിക്കും. പക്ഷേ ജനങ്ങൾ അതിനെല്ലാം കീഴ്പെടും. ജീവിക്കാൻ അതു കൂടിയേ തീരൂ! പക്ഷേ അതിന്‌ വ്യക്തമായ മാർഗ്ഗരേഖകൾ വേണം.
ദശലക്ഷകണക്കിന്‌ പശുക്കളിൽ നിന്നും എരുമകളിൽ നിന്നും ദിവസവും രാവിലേയും വൈകുന്നേരവും പാലു ശേഖരിച്ച്‌ പാലായും തൈരായും വിവിധ വിഭവങ്ങളായും ജനകോടികൾക്ക്‌ ലഭ്യമാക്കുന്ന ഒരു പ്രസ്ഥാനം ഇന്ത്യയിലും കേരളത്തിലുമുണ്ട്‌. അതാണ്‌ അമൂൽ പ്രസ്ഥാനം. അത്യാവശ്യമായ മാറ്റങ്ങളോടെ ഇതിനെ മാതൃകയാക്കി നീര പ്രസ്ഥാനവും നമുക്ക്‌ സംഘടിപ്പിക്കാം. പക്ഷേ നീര ഉണ്ടാക്കാൻ തെങ്ങു വളർത്തുന്നവർക്കായിരിക്കണം സർവ്വ പ്രാമുഖ്യവും എന്നു മാത്രം!
കേരവൃക്ഷവും അതിനെ പരിചരിക്കുന്നവരേയും സംരക്ഷിച്ചുകൊണ്ടുള്ള ഒരു സംവിധാനം സൃഷ്ടിച്ച്‌ പകരം മറ്റു താൽപര്യ സംരക്ഷണത്തിനുള്ള "വികസന സാമ്രാജ്യങ്ങൾ" സൃഷ്ടിക്കാൻ ശ്രമിയ്ക്കുന്നത്‌ തന്നെ 'അമൂൽ മാതൃകകളുടെ' നാട്ടിൽ പാടില്ല.
നമ്മുടെ കമ്പനികൾ ഉത്പ്പാദിപ്പിക്കുന്ന നീര ഇന്ത്യൻ വിപണിയിൽ സജീവമാക്കാൻ നമുക്ക്‌ ശ്രമിക്കാം. വിദേശത്തു നിന്നും നല്ല വിഭവങ്ങൾ കിട്ടിയാൽ അവയെ താലോലിച്ച്‌ വളർത്തുന്നവരാണ്‌ നമ്മുടെ ഉപഭോക്താക്കൾ! നമ്മുടെ വിപണി കൂടുതൽ സ്വതന്ത്രവും വിദേശ ഉൽപന്നങ്ങളെ സ്വാഗതം ചെയ്യുന്നതുമായി വികസിക്കുകയാണ്‌. ഇപ്പോൾ തന്നെ 'തായ്‌ലണ്ടിലെ' 'കരിക്കിൻ വെള്ളം'  നല്ല ഭദ്രതയും രൂപഭംഗിയുമുള്ള ടിന്നുകളിൽ അടച്ചതു തിരുവനന്തപുരത്ത്‌ സൂപ്പർമാർക്കറ്റുകളിൽ ധാരാളം വിറ്റുപോകുന്നു! നീരയുടെ മേഖലയിൽ ഇതു പക്ഷേ കൂടുതൽ ശക്തമായി വന്നേക്കും. നാം തുടക്കത്തിലെ ഈ വിപണിയിലെ 'സ്വദേശി വിഭവ ബലം' ശക്തിപ്പെടുത്തിയാൽ അത്‌ കേരളീയ സമ്പട്‌ വ്യവസ്ഥയ്ക്ക്‌ പുതിയ വളർച്ചയ്ക്കും മേഖലകൾ കാഴ്ച വയ്ക്കും! ഇതിന്‌ ഒരു മഹാ കർഷക കൂട്ടായ്മയുടെയും സർക്കാർ തലത്തിൽ മികച്ച ഏകോപനത്തിന്റെയും പ്രസ്ഥാനങ്ങൾ രൂപമെടുക്കട്ടെ!
ഫോൺ : 9947460075

ഗ്രാമവികസനമേഖലയിൽ പുതിയ ദിശാബോധവുമായി നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഫോർ റൂറൽ ടെക്നോളജി


രൂപക്‌ ജി. മാടശേരി

പ്രോജക്ട്‌ മാനേജർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11
ഗ്രാമവികസന വകുപ്പിന്റെ കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ്‌ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഫോർ റൂറൽ ഡവലപ്‌മന്റ്‌ (എൻഐആർഡി)ആൻഡ്‌ പഞ്ചായത്തി രാജ്‌. തൃത്താല പഞ്ചായത്ത്‌ സംവിധാനത്തിൽ ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ഗ്രാമസേവകർ, ബാങ്ക്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക്‌ പരിശീലനം നൽകുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്‌ ഇത്‌.  ഗ്രാമ വികസന മന്ത്രാലയത്തിന്റെ ഒരു ബൗദ്ധിക കേന്ദ്രം എന്ന നിലയിൽ എൻഐആർഡി അതിന്റെ നയ രൂപീകരണ മേഖലയിൽ വലിയ പങ്ക്‌  വഹിക്കുന്നു.
ഇതോടൊപ്പം കേന്ദ്ര - സംസ്ഥാന ഗവണ്‍മന്റുകളുടെ വിവിധ വകുപ്പുകൾക്കും, ബാങ്കിംങ്ങ്‌ സ്ഥാപനങ്ങൾക്കും, സാമൂഹ്യ സംഘടനകൾക്കും, സ്വാകാര്യ , പൊതു മേഖലാ സ്ഥാപനങ്ങൾക്കും പഞ്ചായത്തിരാജ്‌ സ്ഥാപനങ്ങൾക്കും ഗ്രാമ വികസനവുമായി ബന്ധപ്പെട്ട ദേശീയ അന്തർദേശീയ ഏജൻസികൾക്കും ആവശ്യാനുസരണം എൻഐആർഡി  സേവനം ലഭ്യമാക്കുന്നുണ്ട്‌. നയരൂപീകരണം, മാനേജ്‌മന്റ്‌, ഗ്രാമവികസന പദ്ധതികളുടെ നിർവഹണം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള പരിചയ സമ്പന്നരായ വിദഗ്ധരും സംവിധാനങ്ങളും എൻഐആർഡിക്ക്‌ ഉണ്ട്‌. ഗ്രാമവികസനം, അധ്യാപനം, ഗവേഷണം, കൺസൾട്ടൻസി തുടങ്ങിയ മേഖലകളിൽ അനേകം വർഷത്തെ അനുഭവജ്ഞാനമുള്ളവരാണ്‌ എൻഐആർഡി യിലെ പരിശീലക സംഘം. അടിസ്ഥാന വിജ്ഞാന വിപുലീകരണം, തൊഴിൽപരമായ ശേഷിവികസനം, വ്യക്തിത്വ വികസന പരിശീലനം എന്നിവയിലൂടെ ഗ്രാമവികസന മേഖലയിൽ  നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പ്രാപ്തി നൽകുക എന്നതാണ്‌ എൻഐആർഡി -ലെ പരിശീലനത്തിന്റെ കാതൽ. ഈ വിഷയങ്ങളിൽ എൻഐആർഡി  വർഷം തോറും ഏകദേശം 1000 പരിശീലന പരിപാടികൾ  നടത്തിവരുന്നു. ഇതിലൂടെ ഏകദേശം 28000 പേർ പരിശീലനം നേടുന്നു. കൂടാതെ എല്ലാ വർഷവും ആഫ്രോ - ഏഷ്യൻ രാജ്യങ്ങൾക്കു വേണ്ടി വിദേശ , ഗ്രാമവികസന മന്ത്രാലയങ്ങൾ ശുപാർശ ചെയ്യുന്ന  ദേശീയ, അന്തർദേശീയ പരിശീലന പരിപാടികളും  സ്ഥപനം നടത്തുന്നുണ്ട്‌.
ഗ്രാമ വികസന മേഖലയിൽ യുവതലമുറയെ പരിശീലിപ്പിക്കുന്നതിന്‌  എൻഐആർഡി, റൂറൽ ഡവലപ്‌മന്റ്‌ മാനേജ്‌മന്റിൽ ഒരു വർഷത്തെ ബിരുദാനന്തര ഡിപ്ലോമ കോഴ്സും നടത്തി വരുന്നു.
എൻഐആർഡി യിൽ നടത്തിവരുന്ന ഗവേഷണം എല്ലാം ഗ്രാമ വികസനവുമായി ബന്ധപ്പെട്ട  പ്രവർത്തന മേഖലയിൽ നിന്നുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്‌. ഗവണ്‍മന്റിന്റെ വിവിധ ക്ഷേമപദ്ധതികളും പരിപാടികളും ഫലപ്രദമായി പരിഷ്കരിക്കുന്നതു സംബന്ധിച്ചും, നയപഠനങ്ങൾ സംബന്ധിച്ചും എൻഐആർഡി ഗവേഷണങ്ങൾ നടത്തുന്നുണ്ട്‌.
ഈ മേഖലയിലെ സേവനങ്ങൾ പരിഗണിച്ച്‌ ആഫ്രോ - ഏഷ്യൻ റൂറൽ ഡവലപ്‌മന്റ്‌ ഓർഗനൈസേഷന്റെ അന്താരാഷ്ട്ര അവാർഡ്‌,  2013ൽ തിരുവനന്തപുരത്തു നടന്ന 25-​‍ാമത്‌ കേരള ശാസ്ത്ര കോൺഗ്രസിൽ ദേശീയ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം എന്നിവ എൻഐആർഡി ക്ക്‌ ലഭിക്കുകയുണ്ടായി.

കൊക്കോടെക്‌ - രാജ്യാന്തര കേരമാമാങ്കം


ഡോ. രമണി ഗോപാലകൃഷ്ണൻ
ഡപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി-11

ഏറ്റവും വിപുലമായ പങ്കാളിത്തം കണ്ട കൊക്കോടെക്‌ മാമാങ്കമായിരുന്നു കൊളംബോയിൽ നടന്നത്‌. ഏഷ്യ പസഫിക്‌ കോക്കനട്ട്‌ കമ്മ്യൂണിറ്റി അംഗരാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം കൂടാതെ ക്ഷണിക്കപ്പെട്ട വിദഗ്ദ്ധർ, ഫ്രാൻസിലെ നാളികേര ജനിതക വിഭവ ശൃംഖലാ കേന്ദ്രം, അന്തർദേശീയ  ജൈവവൈവിദ്ധ്യ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ഫിലിപൈൻസിലെ യുണൈറ്റഡ്‌ കോക്കനട്ട്‌ അസോസിയേഷൻ (യുക്കാപ്‌), ചൈനയിലെ നാളികേര ഗവേഷണ കേന്ദ്രം, കെനിയയിലെ മൈക്രോ എന്റർപ്രൈസസ്സ്‌ സപ്പോർട്ട്‌ പ്രോഗ്രാം ട്രസ്റ്റ്‌ (മെസ്പെറ്റ്‌), ടാൻസാനിയായിലെ 'മിക്കോചേനി' കാർഷിക ഗവേഷണ കേന്ദ്രം, ട്രിനിഡാഡ്‌ ആന്റ്‌ ടൊബാഗോ ഭക്ഷ്യോ ൽപാദന മന്ത്രാലയം, നെതർലാന്റിലെ എഫ്‌.എ.ഒ യുടെ ദൃഢനാരുകളെക്കുറിച്ചുള്ള ഗവേഷണ വികസന വിഭാഗം, നാളികേര ഉൽപന്നങ്ങളുടെ കയറ്റുമതി ഇറക്കുമതിക്കാർ, അംഗത്വ രാജ്യങ്ങളല്ലാത്ത സിംഗപ്പൂർ, ബ്രസീൽ, ഫ്രാൻസ്‌, മോശാംബിക്‌ എന്നിവിടങ്ങളിൽ നിന്നുള്ള നാളികേര കുതുകികൾ പങ്കെടുത്ത ഒരു വൻമേളയായിരുന്നു. പല രാജ്യങ്ങളിൽ നിന്നെത്തിയ വിദഗ്ദ്ധരുടെ പ്രബന്ധാവതരണത്തിൽ നിന്നും തെരഞ്ഞെടുത്ത  ചില ഭാഗങ്ങൾ വായനക്കാർക്കുവേണ്ടി പങ്കു വയ്ക്കുന്നു.
കേരവികസനത്തിന്‌ മാത്രമായൊരു മന്ത്രാലയം
തെങ്ങിനെ സ്നേഹിക്കുന്ന ഏവരുടേയും സ്വപ്നമാണ്‌ കേരവികസനത്തിന്‌ മാത്രമായൊരു മന്ത്രാലയമെന്നത്‌. ലോകത്തിലെ പ്രമുഖ നാളികേരോത്പാദക രാജ്യങ്ങളിലൊന്ന്‌ ഈ സ്വപ്നം നാല്‌ വർഷങ്ങൾക്ക്‌ മുൻപ്‌ തന്നെ പ്രാവർത്തികമാക്കി. ഇങ്ങനെയൊരു മന്ത്രാലയം രൂപം കൊണ്ടതിൽ രാജ്യത്തിന്റെ സമ്പട്ഘടനയിൽ തെങ്ങുകൃഷിയ്ക്കുള്ള സ്വാധീനം തന്നെയാണ്‌ പ്രാമുഖ്യം. മറ്റാരുമല്ല ഈ രാജ്യം - ഇന്ത്യയിലെ തെങ്ങുകൃഷിയുടെ അഞ്ചിലൊന്ന്‌ മാത്രം കൃഷിയും ഉത്പാദനത്തിന്റെ പത്തിലൊന്ന്‌ മാത്രം സംഭാവനയും ചെയ്യുന്ന ശ്രീലങ്കയ്ക്ക്‌ തന്നെ ഈ പൊൻതൂവൽ. 3.35 ലക്ഷം ഹെക്ടർ ഭൂവിസ്തൃതിയും 27 കോടി നാളികേരോത്പാദനവുമാണ്‌ ഇപ്പോൾ ശ്രീലങ്കയ്ക്കുള്ളത്‌. 1983 ലെ ഭൂമിയുടെ തുണ്ടുവത്ക്കരണത്തെത്തുടർന്ന്‌ ഉത്പാദനത്തിൽ 7 ശതമാനം കുറവുണ്ടായ രാജ്യം. ആളോഹരി ഉപഭോഗം 116 നാളികേരമുള്ള ശ്രീലങ്കയിൽ 7 ലക്ഷം ജനങ്ങളുടെ ജീവനോപാധിയാണ്‌ തെങ്ങ്‌. ഉത്പാദന മേഖലയിൽ 1 ലക്ഷം പേർക്കും വ്യവസായ മേഖലയിൽ 35,000 പേർക്കും തൊഴിൽ നൽകുന്ന കേരമേഖല പ്രത്യേക മന്ത്രാലയത്തി ന്റെ ആവിർഭാവത്തോടെ ഏറെ സജീവമായി. കേരവികസന മന്ത്രാലയത്തിന്റെ കീഴിൽ കേരകൃഷി ബോർഡ്‌, കേര ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട്‌, കേര വികസന അതോറിറ്റി എന്നിങ്ങനെ മൂന്ന്‌ പ്രധാന സ്ഥാപനങ്ങളാണ്‌ സജ്ജമാക്കിയിരിക്കുന്നത്‌.  നെല്ലും റബ്ബറും തെങ്ങുമെല്ലാം ശ്രീലങ്കയ്ക്ക്‌ മുഖ്യവിളകൾ തന്നെ. എന്നാൽ സിംഹളരുടെ ഭക്ഷണത്തിൽ 15 ശതമാനം കലോറി മൂല്യവും 5 ശതമാനം പ്രോട്ടീനും നാളികേരത്തിൽ നിന്നാണ്‌. കുറഞ്ഞത്‌ 5 ശതമാനം ശ്രീലങ്കൻ ജനതയുടെയെങ്കിലും മുഖ്യ വരുമാനമാർഗ്ഗമാണ്‌ കേരമേഖല.
ശ്രീലങ്കയിലെ കേരവ്യവസായത്തെക്കുറിച്ചു പ്രബന്ധം അവതരിപ്പിച്ച നാളികേര ഗവേഷണ ബോർഡ്‌ ചെയർമാൻ പ്രോ. എച്ച്‌.പി.എം ഗുണസേന " നാളികേരത്തിന്റെ ഔഷധഗുണം കരിക്കിൻ വെള്ളവിപ്ലവത്തെ തുണച്ചു" എന്നാണ്‌ തന്റെ പ്രബന്ധാവതരണത്തിൽ എടുത്തു പറഞ്ഞത്‌.
9500 ലക്ഷം അമേരിക്കൻ ഡോളർ വ്യവസായമാണ്‌ ശ്രീലങ്കയിലെ കേരവ്യവസായം. 'ടൃശ ഘമിസമ: വേല ണീ​‍ൃഹറ യല​‍െ​‍േ ഇ​‍ീരീ​‍ി​‍ൗ​‍േ ഈഹശേ​‍്മ​‍്​‍ൃ",  "ശ്രീലങ്ക: ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട തെങ്ങുകൃഷി രാജ്യം" എന്ന ലക്ഷ്യമായിരുന്നു ഇങ്ങനെയൊരു മന്ത്രാലയം രൂപീകരിച്ചതിനു പിന്നിൽ. രാജ്യത്ത്‌ ഉത്പാദന ക്ഷമതയും വ്യവസായ സ്ഥിരതയും വർദ്ധിപ്പിക്കുക എന്നതായിരുന്നു "മഹിന്ദ ചിന്തന" എന്ന പേരിൽ നിലവിൽ വന്ന ദൗത്യത്തിന്‌ പിന്നിൽ.
ഉത്പാദനം 365 കോടി നാളികേരമായി ഉയർത്തുക, ഉയർന്ന ഉത്പാദനക്ഷമതയുള്ള  പ്രദേശത്തെ തുണ്ടവത്ക്കരണത്തിൽ നിന്നും ഒഴിവാക്കുക, കൊന്നത്തെങ്ങുകളുടെ സാന്ദ്രത 5 ശതമാനമാക്കി നിലനിർത്തുക, ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുക, സങ്കരയിനം ഉപയോഗിച്ച്‌ പുനർനടീൽ ത്വരിതപ്പെടുത്തുക എന്നീ തന്ത്രങ്ങളാണ്‌  ഈ ലക്ഷ്യവും ദൗത്യവും സാക്ഷാത്ക്കരിക്കാൻ സ്വീകരിച്ചിരിക്കുന്നത്‌. ഡേശിക്കേറ്റഡ്‌ കോക്കനട്ടും കയറുൽപന്നങ്ങളുമാണ്‌ ശ്രീലങ്കയിലെ മുഖ്യ ഉൽപന്നങ്ങൾ. തൊട്ടുപിന്നിൽ ചിരട്ട ഉൽപന്നങ്ങൾ. രാജ്യത്തിന്റെ മൊത്തം വരുമാനത്തിൽ നാലുശതമാനം നാളികേരോൽപന്നങ്ങൾ നേടിക്കൊടുക്കുന്ന കേര വ്യവസായം ശ്രീലങ്കയുടെ സമ്പട്‌വ്യവസ്ഥയുടെ മുഖ്യ അടിത്തറയാണ്‌. പച്ചത്തേങ്ങയുൾപ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ശ്രീലങ്കയുടെ ഉൽപന്നങ്ങൾ സാന്നിദ്ധ്യമറിയിക്കുന്നു. ഇന്ത്യൻ വിപണിയിൽ ശ്രീലങ്കയിലെ തൂൾതേങ്ങ, തേങ്ങപ്പൊടി, തേങ്ങപ്പിണ്ണാക്ക്‌ ഇവയെല്ലാം വലിയ തോതിൽ എത്തുന്നുണ്ട്‌.
തെങ്ങ്‌ ഒരു സ്വർണ്ണഖനി
വേണ്ടവിധം സംസ്ക്കരിച്ചെടുക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്താൽ തെങ്ങ്‌ ഒരു സ്വർണ്ണഖനി തന്നെയാണ്‌ - പറയുന്നത്‌ ഫിലിപ്പീൻസിലെ സ്വതന്ത്ര അന്തർദേശീയ കൺസൾട്ടന്റ്‌ ഡിവിന സി. ബാവലൻ. ഫിലിപ്പീൻസ്‌ കോക്കനട്ട്‌ അതോറിറ്റിയിൽ 1987 മുതൽ 2004 വരെ കെമിക്കൽ എഞ്ചിനീയറും സീനിയർ ശയൻസ്‌ റിസർച്ച്‌ സ്പേഷ്യലിസ്റ്റുമായ ബാവലൻ വെളിച്ചെണ്ണ ഉത്പാദനത്തിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വെളിച്ചെണ്ണയ്ക്ക്‌ എങ്ങനെ മൂല്യവർദ്ധന വരുത്താമെന്ന്‌ പ്രബന്ധം അവതരിപ്പിച്ചു. പരമ്പരാഗത രീതിയിൽ കൊപ്ര ആട്ടി ലഭിക്കുന്ന ക്രൂഡ്‌ വെളിച്ചെണ്ണയ്ക്ക്‌ മെട്രിക്‌ ടണ്ണിന്‌ 888 ഡോളർ ലഭിക്കുമ്പോൾ നൂതന സാങ്കേതിക വിദ്യയിലൂടെ ഇത്‌ 3986 ഡോളർ ലഭിക്കുന്ന വെർജിൻ വെളിച്ചെണ്ണയായി മാറ്റാമെന്നാണ്‌ ബാവലൻ വെളിപ്പെടുത്തിയത്‌.
ഫിലിപ്പീൻസിലെ നാളികേര സംസ്ക്കരണത്തിന്‌ ഒരു ചരിത്രം തന്നെയുണ്ടെന്നാണ്‌ ബാവലൻ പറയുന്നത്‌. 1880 കളിൽ കൊപ്രയിൽ തുടങ്ങിയ സംസ്ക്കരണം 1900 കഴിഞ്ഞപ്പോൾ വെളിച്ചെണ്ണയും കൊപ്ര പിണ്ണാക്കുമായി വളർന്ന്‌ 1920 കഴിഞ്ഞപ്പോൾ ഡേശിക്കേറ്റഡ്‌ കോക്കനട്ടിനും തൂൾതേങ്ങയ്ക്കും വഴിമാറി. 1960 കളുടെ അവസാനപാദത്തിൽ ഒലിയോ കെമിക്കൽസും 1970കളുടെ അവസാനപാദത്തിൽ നാളികേര ക്രീമും 2000 കഴിഞ്ഞപ്പോൾ വെർജിൻ വെളിച്ചെണ്ണ, തേങ്ങപ്പൊടി എന്നിവയും വികസിപ്പിച്ചെടുത്തു. സാങ്കേതിക വിദ്യയുടെ ശുദ്ധീകരണവും പുരോഗമിക്കുകയാണ്‌. ഇനിയും നിരവധി ഭക്ഷ്യോൽപന്നങ്ങളും തൊണ്ടിലും ചിരട്ടയിലും നിന്ന്‌ എണ്ണമറ്റ ഉൽപന്നങ്ങളും  ഫിലിപ്പീൻസിന്റേതായി വരുമെന്ന ശുഭാപ്തി വിശ്വാസവും ബാവലൻ പ്രകടിപ്പിച്ചു.
ചിരട്ടയിൽ നിന്നും സെയിലോസ്‌  ഷുഗർ അഥവാ നാച്യുറൽ സ്വീറ്റ്നർ (സ്വാഭാവിക പഞ്ചസാര) ഉത്പാദനത്തിന്റെ സാങ്കേതികവിദ്യ ഏവരിലും കൗതുകമുണർത്തി. സാങ്കേതിക വിദ്യ പറയാതെ പറഞ്ഞ ബാവലൻ ഫിലിപ്പീൻസിന്റെ വിപണി പ്രാധാന്യമുള്ള ഉൽപന്നങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ്‌ തന്റെ പ്രബന്ധം അവസാനിപ്പിച്ചതു. വെർജിൻ  വെളിച്ചെണ്ണ, തേങ്ങപ്പൊടി, നീര പഞ്ചസാര, തേങ്ങവെള്ള പാനീയം, ചിരട്ട മധുരം, മീതൈൽ എസ്റ്റർ എന്നിവയെല്ലാമാണ്‌ അവരുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്‌.
നെതർലാൻഡിസിൽ നിന്നൊരു നാരുവിദഗ്ദ്ധൻ,
ദിലീപ്‌ തമ്പിരാജ
ദിലീപ്‌ തമ്പിരാജ - ഭക്ഷ്യ കാർഷിക സംഘടനയുടെ ദൃഢ നാരുകളുടെ ഗവേഷണവികസന ഗ്രൂപ്പിന്റെ ടീം ലീഡറും നെതർലൻഡിലെ അന്താരാഷ്ട്ര സ്വഭാവിക നാരു സംഘടനയുടെ സെക്രട്ടറിയുമാണ്‌ തമ്പിരാജ. "തകർക്കാൻ പ്രയാസമുള്ള നട്ട്‌ " എന്നാണ്‌ അദ്ദേഹം നാളികേരത്തെ വിശേഷിപ്പിച്ചതു. ഈ ഫലത്തിൽ അന്തർലീനമായിരിക്കുന്ന നിഗോ‍ൂഢതകൾ ആണ്‌ തമ്പിരാജയെ ഇത്‌ പറയാൻ പ്രേരിപ്പിച്ചതു. "അന്തർദേശീയ നാരു രംഗത്ത്‌ ആധുനികത ത്വരിതപ്പെടുത്തൽ" എന്ന വിഷയവുമായിവന്ന തമ്പിരാജയുടെ ഭാഷയിൽ "ഭക്ഷ്യസുരക്ഷയെ കയർ സ്വാധീനിക്കുന്നില്ല.  എന്നാൽ നാളികേരത്തിന്റെ ഉയർന്ന ഉപയോഗം ചെന്നെത്തുന്നത്‌ കൂടുതൽ കയറുത്പാദനത്തിലാണ്‌.  അതിനാൽ തേങ്ങയുടെ ഉത്പാദനവും ഉപഭോഗവും കൂടിയാൽ പ്രകൃതിനാരുകളുടെ ലഭ്യത വർദ്ധിക്കുകയും ഇത്‌ നിരവധി ആഗോള പ്രശ്നങ്ങൾക്ക്‌ പരിഹാരമാവുകയും ചെയ്യും".
ആരോഗ്യം അതല്ലേ എല്ലാം - അതെ. അതാണ്‌ എല്ലാം!
വടക്കേ അമേരിക്കയിലെ വിപണിയും വിപണന തന്ത്രവും അവതരിപ്പിച്ച ഹാൻസൽ ന്യൂ "സോ ഡെലീഷ്യസ്‌ " എന്ന ഡയറിഫ്രീ ഐസ്ക്രീം കമ്പനിയുടെ സസ്റ്റയിനബിലിറ്റി മാനേജർ ആണ്‌. 'ആരോഗ്യവും ശരീര സൗഖ്യവും' എന്ന ആശയത്തിലൂന്നി അമേരിക്കൻ വിപണിയിൽ മിന്നൽ വേഗത്തിൽ കടന്നുകയറിയവരാണ്‌ "സോ ഡെലീഷ്യസ്‌" കമ്പനി.
പൂരിത കൊഴുപ്പുകൾ രക്തത്തിലെ കൊളസ്ട്രോൾ ഉയർത്തുമെന്നും ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗസാദ്ധ്യതയും സ്ട്രോക്കും വർദ്ധിപ്പിക്കുമെന്നുമുള്ള അമേരിക്കൻ ഹാർട്ട്‌ അസോസിയേഷന്റെ വെളിപ്പെടുത്തലുകളുടെ നടുവിലാണ്‌ കൂടുതൽ പൂരിതകൊഴുപ്പുകൾ അടങ്ങിയ തേങ്ങപ്പാലുകൊണ്ടുള്ള ഉൽപന്നം ഊളിയിട്ടിറങ്ങിയത്‌. ഇവിടെ പിടിച്ചുപറ്റാൻ സാധിച്ചതു ജനങ്ങൾ അന്വേഷിക്കുന്ന ആരോഗ്യവും ശരീരസൗഖ്യവും പ്രദാനം ചെയ്യാൻ കഴിയുന്ന മീഡിയം ചെയിൻ കൊഴുപ്പുകളുടെ സവിശേഷതകളാലാണ്‌. ഇത്‌ ഹൃദ്രോഗവും, പ്രമേഹം തുടങ്ങിയ രോഗങ്ങളുമായി ബനധപ്പെട്ടുള്ള ഹൃദ്രോഗസാധ്യതയും കുറയ്ക്കുമെന്നും അൽഷിമേഴ്സ്പോലുള്ള രോഗം കൂടുതൽ ഗുരുതരമാകാതെ സംരക്ഷിയ്ക്കുമെന്നും ഹാൻസൽ വ്യക്തമാക്കി.
കാൻസറിനും ട്യൂമറിനുമെതിരെ തേങ്ങാപ്പാൽ
ശ്രീലങ്കയിലെ ബയോ ഫുഡ്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിലെ ഡപ്യൂട്ടി ജനറൽ മാനേജർ എസ്‌.എ. കെ.ഡി. ഹേമന്ദ, 'നാളികേരോത്പന്ന ഉപഭോഗവും മൂല്യവർദ്ധനവും' എന്ന വിഷയമാണ്‌ സദസ്സിനു മുൻപിലവതരിപ്പിച്ചതു. സ്കിംഡ്‌ മിൽക്ക്‌, തേങ്ങവെള്ളം തുടങ്ങിയ ഉൽപന്നങ്ങളുടെ വിപണന സാദ്ധ്യതയായിരുന്നു മുഖ്യവിഷയം. സ്കിംഡ്‌ മിൽക്ക്‌ ഒരു ഫംഗ്ഷണൽ ഫുഡ്‌ ആയിപ്പോലും ഡിമാന്റ്‌ ഉണ്ടാക്കാമെന്ന്‌ അദ്ദേഹം വസ്തുനിഷ്ഠമായി പ്രതിപാദിച്ചു. അനോനാ (ആത്ത) പഴത്തിന്റെ പൾപ്പ്‌ കലർത്തിയ തേങ്ങപ്പാൽ കാൻസറിനും ട്യൂമറിനും എതിരെ പ്രവർത്തിക്കുമെന്ന്‌ അദ്ദേഹത്തിന്റെ പ്രബന്ധം വെളിപ്പെടുത്തി.
തെങ്ങുകൃഷിയിൽ നിന്നും പിൻതിരിപ്പിക്കാൻ
ചില കുബുദ്ധികൾ ?
"കാലാവസ്ഥ വ്യതിയാനങ്ങളും വിലയിടിവുമൊക്കെ പറഞ്ഞ്‌ ചില കുബുദ്ധികൾ മറ്റുള്ളവരെ തെങ്ങുകൃഷിയിൽ നിന്നും പൈന്തിരിപ്പിക്കാൻ ശ്രമിക്കും. പക്ഷെ ഒരു കാര്യം സ്പഷ്ടമാണ്‌. ജീവസന്ധാരണത്തിനുള്ള മാർഗ്ഗമായി നമ്മൾ തെങ്ങിനെ എപ്പോഴും ആശ്രയിക്കുന്നു. കാരണം തേങ്ങ വിപണിയിൽ നിന്നും നിഷ്ക്കാസനം ചെയ്യപ്പെടാറില്ല."  ഫിലിപ്പീൻസിലെ വോനി.ടി.വി. അഗസ്റ്റിന്റേതാണ്‌ കമന്റ്‌. തെങ്ങുകൃഷിയെ അതിശക്തമായി പൈന്തുണയ്ക്കുന്നതായിരുന്നു വോനിയുടെ അഭിപ്രായ പ്രകടനം. 
ഫിലിപ്പീൻസിന്റെ  ആദ്യത്തെ 10 കയറ്റുമതി ഉൽപന്നങ്ങളെടുത്താൽ മൂന്നെണ്ണം നാളികേരാധിഷ്ഠിത ഉൽപന്നങ്ങൾ ആണെന്നും രാജ്യത്തിന്റെ സമ്പട്ഘടനയിൽ തെങ്ങുകൃഷിയുടെ സാന്നിദ്ധ്യം സ്വാധീനം ചെലുത്തുന്നുവേന്നും വോനി തന്റെ പ്രബന്ധത്തിൽ വെളിപ്പെടുത്തി. വെളിച്ചെണ്ണ, പിണ്ണാക്ക്‌, ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌ എന്നിവയാണ്‌ ഈ മൂന്നുൽപന്നങ്ങൾ. 2013 ൽ വെളിച്ചെണ്ണയുടെ കയറ്റുമതിയിലൂടെ രാജ്യം നേടിയത്‌ 97.4 കോടി അമേരിക്കൻ ഡോളറാണ്‌. തൂൾതേങ്ങയിൽ നിന്ന്‌ 18.1 കോടി അമേരിക്കൻ ഡോളറും പിണ്ണാക്കിൽ നിന്ന്‌ 14.4 കോടിയും ഓലിയോ കെമിക്കൽസിൽ നിന്നും 1.31 കോടി അമേരിക്കൻ ഡോളറുമാണ്‌. മൊത്തം നാളികേരോൽപന്നങ്ങളുടെ കയറ്റുമതിയിൽ നിന്ന്‌ 152 കോടി അമേരിക്കൻ ഡോളർ, അതായത്‌ 9000 കോടിയിലധികം ഇന്ത്യൻ രൂപ രാജ്യത്തിന്‌ നേടിക്കൊടുത്തു.
1586 കോടി നാളികേരമാണ്‌ ഫിലിപൈൻസിലെ ഉത്പാദനം. 2014 -ലെ കണക്ക്‌ ഉത്പാദനത്തിൽ അൽപം കുറവ്‌ കാണിക്കുന്നുണ്ട്‌. ആഗോള ഭീമന്മാരിൽ സംസ്കരണ രംഗത്ത്‌ ഏറ്റവും മുന്നിലാണ്‌ ഫിലിപ്പീൻസ്‌ എന്നുതന്നെ പറയാം. രണ്ടുലക്ഷം മെട്രിക്‌ ടൺ വാർഷിക സംസ്കരണ ശേഷിയുള്ള ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌ വ്യവസായമാണ്‌ മുമ്പിൽ. ഒരു ലക്ഷം മെട്രിക്ടൺ ശേഷിയുള്ള 11 ആക്ടിവേറ്റഡ്‌ കാർബൺയൂണിറ്റുകളും,  എന്നാൽ നമ്മളെ അതിശയിപ്പിക്കുന്ന, നമ്മൾ അനുകരിക്കേണ്ട, അനുവർത്തിക്കേണ്ട ഒരു വ്യവസായരംഗം ആറര ലക്ഷം മെട്രിക്‌ ടൺ വാർഷിക സംസ്കരണശേഷിയുള്ള 13 ഒലിയോ കെമിക്കൽസ്‌ യൂണിറ്റുകളാണ്‌. നാലേകാൽലക്ഷം ഉത്പാദനം നൽകുന്ന 9 ബയോ ഡീസൽ യൂണിറ്റുകൾ വേറേയും.
മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ 62.5 ശതമാനത്തോളം വിദേശ മാർക്കറ്റ്‌ പിടിച്ചു പറ്റുന്ന രാജ്യമാണ്‌ ഫിലിപ്പീൻസ്‌. അമേരിക്ക, യൂറോപ്പ്‌, കൊറിയ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളെല്ലാം ഫിലിപൈൻസിന്റെ ഉപഭോക്താക്കളാണ്‌.
ഫിലിപ്പീൻസിന്റെ നാളികേരപ്പാലും പാൽപ്പൊടിയും  അമേരിക്കയ്ക്കും യൂറോപ്പിനുമൊപ്പം ഏഷ്യപസഫിക്‌ രാജ്യങ്ങളും വൻതോതിൽ ഇറക്കുമതിചെയ്യുമ്പോൾ വെർജിൻ വെളിച്ചെണ്ണയ്ക്ക്‌ ഫിലിപ്പീൻസിനെ ആശ്രയിക്കുന്നത്‌ അമേരിക്ക, യൂറോപ്പ്‌, കാനഡ എന്നീ രാജ്യങ്ങളാണ്‌. രാജ്യത്തിന്റെ കയറ്റുമതിയിൽ ഏറ്റവും ശ്രദ്ധേയമായ പച്ചത്തേങ്ങ കയറ്റുമതിയിൽ 94 ശതമാനത്തിലധികം ചൈനയിലേക്കാണ്‌. വെളിച്ചെണ്ണ കയറ്റുമതിയിൽ 16 ശതമാനം ഏഷ്യൻ പസഫിക്‌ രാജ്യങ്ങളിലേക്ക്‌ പോകുന്നു. ഒലിയോ കെമിക്കൽസിന്റെ 81 ശതമാനവും ഏഷ്യൻ പസഫിക്‌ രാജ്യങ്ങളിലേക്കാണ്‌.

ചൈനയ്ക്ക്‌
കേര വ്യവസായമെന്നാൽ

ചൈനയിലെ കേരഗവേഷകനായ ഫ്യൂമിംഗ്‌ ഡെംഗ്‌ ചൈനയിലെ കേരോൽപന്നങ്ങളുടെ ഭാവി വിപണിയെക്കുറിച്ച്‌ പ്രബന്ധമവതരിപ്പിച്ചു. ചൈനയിലെ തെങ്ങുകൃഷിയുടെ 90 ശതമാനം കൈയടക്കിയിരിക്കുന്ന ഭൂവിഭാഗമാണ്‌ ഹെയ്നാൻ. തായ്‌വാൻ, യുന്നാൻ, സുവാംഗ്‌ ബന്ന, ഗ്ലാംങ്ങ്സ്‌ എന്നിവിടങ്ങളിലെല്ലാം തെങ്ങുകൃഷിയുടെ സാന്നിദ്ധ്യമുണ്ടെന്നു മാത്രമല്ല, എല്ലാ രാജ്യങ്ങളിലേയും പോലെ നാളികേരത്തിൽ നിന്നും നിരവധി ഉൽപന്നങ്ങളും ഉപോൽപന്നങ്ങളും ചൈനയിലും നിലവിലുണ്ട്‌. എങ്കിലും തേങ്ങാപ്പാൽ, തേങ്ങ കാൻഡി, തേങ്ങ പ്രോട്ടീൻ, ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌, വെർജിൻ വെളിച്ചെണ്ണ എന്നിവ കൂടുതൽ പ്രബലമായ ഉൽപന്നങ്ങളാണ്‌.
ഹെയ്നനിൽ നാളികേരത്തിന്റെ ഉപയോഗം 40 ശതമാനം വെള്ളത്തിനും 32 ശതമാനം മറ്റു സംസ്ക്കരണ രംഗത്തുമാണ്‌. 50 വൻകിട വ്യവസായങ്ങളാണ്‌ ചൈനയിലുള്ളത്‌.  തേങ്ങാപ്പാലാണ്‌ വ്യവസായത്തിൽ മുൻപിൽ. 1994 മുതൽ തേങ്ങാപ്പാലുൽപന്നങ്ങളുടെ ഉത്പാദനം വളരെ ദ്രുതഗതിയിലാണ്‌. ഇപ്പോൾ 2 ലക്ഷം ടണ്ണാണ്‌ വാർഷിക ഉത്പാദനം. ശരാശരി 5% വളർച്ച അടുത്ത 10-20 വർഷത്തേക്ക്‌ ലക്ഷ്യമിടുന്നു. പഞ്ചസാര രഹിത/ തേങ്ങ ജ്യൂസും കൊഴുപ്പു കുറഞ്ഞ തേങ്ങാപ്പാലും ഉയർത്തിക്കാട്ടി വിപണി പിടിയ്ക്കാനാണ്‌ അവരുടെ ലക്ഷ്യം. കുറഞ്ഞത്‌ 12 കമ്പനികളെങ്കിലും വെളിച്ചെണ്ണ വിൽപന്ന നടത്തുന്നു. കയർ സംസ്കരണ മേഖല വളരെ വിപുലമാണ്‌. അതുപോലെ തന്നെ കയറും കയറുൽപന്നങ്ങളുടെ ഉപയോഗവും.
കേര വികസനത്തിൽ അന്തർലീനമായിരിക്കുന്ന സങ്കീർണ്ണതയെക്കുറിച്ചായിരുന്നു  ചൈനയിലെ നാളികേര ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനായ ഡോ. യോഡോംഗ്‌ യാംഗ്‌ അവതരിപ്പിച്ച പ്രബന്ധം.
'ചൈനയിലെ നാളികേര പ്രജനനത്തിൽ മോളിക്യുലാർ സാങ്കേതിക വിദ്യയുടെ ഉപയോഗം' എന്ന വിഷയത്തിലാണ്‌ ഡോ. യോഡോംഗ്‌ യാംഗിന്റെ ഗവേഷണം. യാംഗിന്റെ ഭാഷയിൽ "ഒരു ഗവേഷകൻ യഥാർത്ഥത്തിൽ പിൻഗാമിയുടെ ഗവേഷണം വിശകലനം ചെയ്യുകയും മുൻഗാമിക്ക്‌ പരീക്ഷണഫലം സമർത്ഥിച്ചുനൽകുകയും ചെയ്യുകയാണ്‌". 50 ദശലക്ഷം ഹെക്ടർ സ്ഥലമുള്ള ചൈനയിൽ കേവലം 50000 ഹെക്ടർ സ്ഥലത്തു മാത്രമേ തെങ്ങു നട്ടിട്ടുള്ളൂവേന്നാണ്‌ ഡോ. യോഡോംഗ്‌ യാംഗിന്റെ ഭാഷ്യം. വാർഷികോത്പാദനം 25 കോടി നാളികേരം. ശൈത്യത്തെ പ്രതിരോധിക്കുന്ന തെങ്ങിനങ്ങൾ ഉരുത്തിരിച്ചെടുത്താൽ ചൈനയിൽ വികസനം ദ്രുതഗതി പ്രാപിക്കുമെന്ന്‌ ഡോ. യോഡോംഗ്‌ യാംഗ്‌ പറഞ്ഞു.
8 ഹെക്ടർ അനുകൂല പ്രദേശവും 12 വർഷകാലയളവും കൊണ്ടേ തെങ്ങിൽ  ജനിതക പരീക്ഷണം പൂർത്തീകരിക്കാൻ സാധിക്കൂ എന്നാണ്‌ ഡോ.  യാംഗ്‌ പറയുന്നത്‌. കേര ഗവേഷണ രംഗത്ത്‌ മോളിക്യുലാർ മാർക്കേഴ്സ്‌ കൊണ്ട്‌ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്നാണ്‌ ഡോ. യാംഗ്‌ സമർത്ഥിക്കാൻ ശ്രമിച്ചതും.
തെങ്ങിൽ "ക്ലൈമറ്റ്‌ സ്മാർട്ട്‌" പരിചരണ മുറകൾ
 കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്‌ സംസാരിച്ച ശ്രീലങ്കയിലെ നാളികേര ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട്‌ പാത്തോളജി ഡയറക്ടർ ഡോ. സി. എസ്‌. റാണാസിംഗേയുടെ അഭിപ്രായത്തിൽ  തെങ്ങിൽ പ്രത്യുൽപാദന ഘട്ടമാണ്‌ കായിക കോശ വികസന ഘട്ടത്തേക്കാൾ ഏറ്റവും കൂടുതൽ സങ്കീർണ്ണ മെന്നാണ്‌. കായ്‌ പിടുത്തത്തെയാണ്‌ ഉയർന്ന ഊഷ്മാവും ജല ദൗർലഭ്യവും സാരമായി ബാധിക്കുന്നത്‌. സമ്മിശ്രകൃഷി പ്രോത്സാഹിപ്പിക്കുന്നത്‌ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുവാനുള്ള ഒരു ഉപാധിയാക്കാമെന്ന്‌ റാണാസിംഗേ സമർത്ഥിച്ചു. ഇടവിളകൾ കാർബൺ ഡയോക്സൈഡ്‌ സംഭരണിയായി വർത്തിക്കുമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. സമ്മിശ്രകൃഷി പ്രോത്സാഹിപ്പിച്ച്‌ 'ക്ലൈമറ്റ്‌ സ്മാർട്ട്‌' പരിചരണ മുറകൾ തുടരാൻ റാണാസിംഗേയുടെ പ്രബന്ധത്തിൽ വെളിപ്പെടുത്തി.
കയർപിത്ത്‌ പെല്ലറ്റ്‌ - കുപ്പയിൽ നിന്നുമുള്ള മാണിക്യം
നാളികേര കൃഷി വിസ്​‍്തൃതിയിൽ ഒന്നാം സ്ഥാനമാണ്‌ ഇന്തോനേഷ്യയ്ക്കുള്ളത്‌. ഉത്പാദനത്തിൽ രണ്ടാം സ്ഥാനവും. ഏഷ്യൻ പസഫിക്‌ കമ്മ്യൂണിറ്റിയുടെ ആസ്ഥാനവും ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ തന്നെ. കയർ സംസ്കരണത്തിലെ ഉപോൽപന്നമായ ചകിരിച്ചോർ താപോർജ്ജ ഉറവിടത്തിന്റെ ഘന ഇന്ധനമായി ഉപയോഗപ്പെടുത്താമെന്ന പ്രബന്ധം ശ്രദ്ധപിടിച്ചുപറ്റി. ഡോ. റിസാൽ അലംസിയ ആയിരുന്നു പേപ്പർ അവതരിപ്പിച്ച വിദഗ്ദ്ധൻ. നഷ്ടപ്പെടുത്തുന്ന അഥവാ നഷ്ടപ്പെട്ടേക്കാവുന്ന വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനാണല്ലോ ഏറെ പ്രസക്തി.
ചകിരിച്ചോറിൽ 14 മുതൽ 20 ശതമാനം വരെ ഈർപ്പവും 22 ശതമാനം കാർബണും 6.14 ശതമാനം ചാരവും 71.8 ശതമാനം ബാഷ്പീകരണ ദ്രവ്യവും 1.14 ശതമാനം സിലിക്കയും ഉണ്ട്‌. ഈ ഘടനയിലുള്ള പിത്തിനെ ഉയർന്ന സാന്ദ്രതയും താഴ്‌ന്ന ഈർപ്പവും ഉയർന്ന ഊർജ്ജവുമുള്ള വസ്തുവാക്കി മാറ്റണം.
ചെറിയ ഉരുള രൂപത്തിൽ മാറ്റിയെടുക്കാവുന്ന ഈ ഇന്ധന സ്രോതസ്സ്‌  ഗ്യാസിഫയർ ഉപയോഗിച്ച്‌ കത്തിക്കുമ്പോൾ സിന്തറ്റിക്‌ വാതകം ഉത്പാദിപ്പിക്കപ്പെടുന്നു. ഇത്‌ പാചകാവശ്യങ്ങൾക്കും കാർഷികോൽ പന്നങ്ങൾ ഉണ്ടാക്കുന്നതിനും ഉപയോഗപ്പെടുത്താം. 85% ചകിരിച്ചോറും 5% മരച്ചീനി സ്റ്റാർച്ചും 10% പാചകഎണ്ണയും (ഉപയോഗശൂന്യമായ) കലർത്തിയാണ്‌ പെല്ലറ്റ്‌ നിർമ്മാണത്തിന്‌ ഉപയോഗപ്പെടുത്തുന്നത്‌. കയർ സംസ്ക്കരണ മേഖലയിൽ പ്രശ്നമായിക്കൊണ്ടിരിക്കുന്ന ചകിരിച്ചോർ അനുഗ്രഹമായി മാറുന്നുവേന്നായിരുന്നു ഡോ. റിസാൽ അലംസിയ അവതരിപ്പിച്ചതു.
കേരളത്തിന്റേയും ഇന്ത്യയുടേയും കണ്ണുതുറപ്പിക്കാനാകുന്നത്ര വളർച്ചയും വരുമാനവുമാണ്‌ ശ്രീലങ്ക, ഫിലിപ്പൈൻസ്‌, ഇൻഡോനേഷ്യ, തായ്‌ലാന്റ്‌ എന്നീ രാജ്യങ്ങൾ കൈവരിച്ചിരിക്കുന്നത്‌. നിരവധി മുട്ടാപ്പോക്കുകൾ നിരത്തി വികസനം തടസപ്പെടുത്തുന്ന നമ്മൾ കണ്ണും കാതും മനസ്സും തുറന്നു കേരകർഷകരുടെ ശുഭോദർക്കമായ ഭാവിക്കുവേണ്ടി പ്രവർത്തിക്കണമെന്നാണ്‌ ഈ രാജ്യങ്ങളുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്‌.  

ഏഷ്യ-പസഫിക്‌ നാളികേര സമൂഹ രാജ്യങ്ങൾ


സി.ഡി.ബി. ന്യൂസ്‌ ബ്യൂറോ, കൊച്ചി - 11

മൈക്രോനേഷ്യ
ഫെഡറൽ സ്റ്റേറ്റ്‌ ഓഫ്‌ മൈക്രോനേഷ്യ എന്ന്‌ അറിയപ്പെടുന്ന ഈ ദ്വീപസമൂഹം പസഫിക്‌ സമുദ്രത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.വിഭിന്ന ഭാഷകളും വിഭിന്ന സംസ്കാരങ്ങളുമുള്ള  607 ചെറു ദ്വീപുകൾ ഫെഡറേറ്റ്‌ ചെയ്ത്‌ 1978 ൽ രാഷ്ട്രമായി. ഇതിൽ 70 ദ്വീപുകളിൽ മാത്രമെ ജനവാസമുള്ളു.  ലോകബാങ്കിന്റെ കണക്കു പ്രകാരം 2008 ൽ മൈക്രോനേഷ്യയിലെ  ജനസംഖ്യ 110,000 ആണ്‌. 18 ഭാഷകൾ സംസാരിക്കുന്ന ദ്വീപസമൂഹത്തിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്‌.
കൃഷിയാണ്‌ മുഖ്യ വരുമാനം. പക്ഷെ, മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇതിന്റെ കണക്കില്ല. നാളികേരമാണ്‌ മുഖ്യ വിള. പരമ്പരാഗതമായി കൊപ്രയാണ്‌ പ്രധാന ഉത്പ്പന്നം എന്നാൽ നാളികേര മേഖലയിൽ നിലനിന്ന വിലയിടിവും,  വളരെ പ്രായമായ നാളികേര വൃക്ഷങ്ങളും മൂലം കഴിഞ്ഞ കുറെ വർഷങ്ങളായി ഉത്പാദനം വളരെ കുറവാണ്‌. വിപണി സജീവമായതോടെ നാളികേര മേഖലയുടെ പുനരുദ്ധാരണവും വൈവിധ്യവത്ക്കരണവുമാണ്‌ ഇപ്പോൾ ഗവണ്‍മന്റിന്റെ മുഖ്യ പരിഗണന. അതിനായി  2012 ൽ നാളികേര പുനരധിവാസ പദ്ധതിയും, 2013 ൽ തീവ്ര നാളികേര വിഭവ പരിശോധനയും നടത്തിക്കഴിഞ്ഞു.ഇതു കൂടാതെ വ്യാപകമായ തോതിൽ ആവർത്തന കൃഷിയും വിപണി ലക്ഷ്യമാക്കി സംസ്കരണ ശേഷി വർധിപ്പിക്കലും, തെങ്ങിൻ തടി ഉപയോഗിച്ചുള്ള വ്യവസായങ്ങളും ആരംഭിച്ചിട്ടുണ്ട്‌. തെങ്ങിൽ നിന്നു ലഭിക്കുന്ന എല്ലാ വസ്തുക്കളും പരമാവധി ഉപയോഗിക്കാനും അവയിൽ നിന്ന്‌ മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കാനും മൈക്രോനേഷ്യയിലെ കോക്കനട്‌ ഡവലപ്‌മന്റ്‌ അതോറിട്ടിയുടെ നേതൃത്വത്തിലാണ്‌  നടപടികൾ പുരോഗമിക്കുന്നത്‌. സ്വകാര്യ സംരംഭകരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നാളികേര മേഖലയുടെ സമഗ്ര വികസനമാണ്‌ രാജ്യം ലക്ഷ്യമിടുന്നത്‌.
ഫിജി
പതിനാലായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഫിജി 322 ദ്വീപുകളുടെ സമൂഹമാണ്‌.  രാജ്യത്തെ  60,085 ഹെക്ടറിൽ നാളികേരമാണ്‌ മുഖ്യ കൃഷി. ഇതിൽ 70 ശതമാനം തെങ്ങുകളും പ്രായാധിക്യം മൂലം ഉത്പ്പാദനം കുറഞ്ഞവയാണ്‌. രാജ്യത്തെ ഗ്രാമീണജനങ്ങളിൽ 11 ശതമാനം, ഏകദേശം ഒരു ലക്ഷം പേർ  നാളികേര കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്ന കർഷകരാണ്‌. 20 മെട്രിക്‌ ടൺ കൊപ്രയാണ്‌ പ്രതിവർഷ ഉത്പാദനം. മുഖ്യ ഉത്പ്പന്നം വെളിച്ചെണ്ണതന്നെ. മൊത്തം 165 ദശലക്ഷം നാളികേരമാണ്‌  ഉത്പാദനം. ഇതിൽ 35 ശതമാനം വീതം കൊപ്രനിർമ്മാണത്തിനും ഗാർഹിക ഉപയോഗത്തിനുമായി നീക്കിവയ്ക്കുന്നു. ബാക്കി വിളവെടുക്കാതെ നശിക്കുന്നു. ലഭിക്കുന്ന നാളികേരത്തിൽ ഒരു ശതമാനം മാത്രമാണ്‌ വെർജിൻ വെളിച്ചെണ്ണ ഉത്പ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്‌.
തെഴിലാളികളുടെ ക്ഷാമം, വേണ്ടത്ര നടീൽ വസ്തുക്കളുടെ അഭാവം,  നിക്ഷേപവിമുഖത,  യുവ കർഷകരുടെ അലംഭാവം തുടങ്ങി നിരവധി കാരണങ്ങൾ മൂലമാണ്‌ ഫിജിയിൽ തെങ്ങുകൃഷി മാന്ദ്യത്തിലായിരിക്കുന്നത്‌. ഇതിൽനിന്ന്‌ മുക്തി നേടി നാളികേര കൃഷിയിൽ വൻ മുന്നേറ്റം നടത്താൽ രാജ്യം ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി സിസിയ ദ്വീപിനെ കഴിഞ്ഞ വർഷം ജൈവകൃഷി മേഖലയായി പ്രഖ്യാപിച്ചു. കർഷകർക്ക്‌ നികുതി ഇളവുകൾ പ്രഖ്യാപിച്ചു, നാളികേരസംസ്കരണത്തിന്‌ ഇറക്കുമതി ചെയ്യുന്ന യന്ത്രങ്ങൾക്കും നികുതി ഇളവുണ്ട്‌. സ്ത്രീകൾക്ക്‌ പരിശീലനം നൽകി തൊഴിലാളി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നു. തെങ്ങിൻ തോപ്പിൽ ഇടവിളകൃഷിയും മൃഗപരിപാലനവും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ  ഗുണമേന്മയുള്ള പത്തു ലക്ഷം തെങ്ങിൻ തൈകൾ നടുന്ന പദ്ധതി 2013 ൽ ആരംഭിച്ചിട്ടുണ്ട്‌. ഇത്‌ 2015 ൽ പൂർത്തിയാകും. പുനരധിവാസി പദ്ധതിയിൽ ഉൾപ്പെടുത്തി 123000 തെങ്ങിൻ തൈകൾ പുതുതായി കൃഷി ചെയ്തിട്ടുണ്ട്‌. വെർജിൻ കോക്കനട്‌ ഓയിൽ വിപണി പഠനങ്ങൾ 2013 ൽ ആരംഭിച്ചു. ആദ്യ ഷിപ്പ്‌മന്റ്‌ കൊറിയയിലേയക്ക്‌ അയച്ചുകഴിഞ്ഞു.സ്ലേവേനിയ, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നാളികേരോൽപന്ന വിപണി കണ്ടെത്താൻ ശ്രമിക്കുന്നു.
ഇന്തോനേഷ്യ
ഇന്തോനേഷ്യയുടെ ഏറ്റവും വലിയ ആസ്തിയും വരുമാന സ്രോതസും തെങ്ങുകൃഷിയും നാളികേരവുമാണ്‌. പടിഞ്ഞാറു മുതൽ കിഴക്കുവരെ  5000 കിലോമീറ്ററിലായി രാജ്യത്തുടനീളം തെങ്ങുകൃഷി വ്യാപിച്ച്‌ കിടക്കുന്നു. എഴുപതു ലക്ഷം കുടുംബങ്ങളാണ്‌ തെങ്ങു കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്നത്‌. മൂന്ന്‌ പ്രധാന നാളികേര ഉത്പാദക കേന്ദ്രങ്ങൾ സുമാട്ര (മൊത്തം കാർഷിക മേഖല 31.8 ശതമാനം) ജാവ (22.7 ശതമാനം) സുലവേഷി( 20.8 ശതമാനം) എന്നീ ദ്വീപുകളാണ്‌. ഈ വർഷത്തെ കണക്കുകൾ പ്രകാരം മൊത്തം കാർഷിക മേഖല 3.79 ദശലക്ഷം ഹെക്ടറാണ്‌. പുനർകൃഷിയുടെ കണക്കുകൾ കൂടി ശേഖരിക്കുമ്പോൾ വിസ്തൃതി 0.28 ശതമാനം, അതായത്‌ 11000 ഹെക്ടർ കൂടി വർധിച്ചേക്കും.
നിലവിലുള്ള തെങ്ങുകളിൽ 13 ശതമാനവും പ്രായം കൂടി, രോഗകീടങ്ങൾ ബാധിച്ച്‌ ഉത്പ്പാദനം ഇല്ലാത്തവയാണ്‌ എന്നു പറയാം.തോട്ടങ്ങളിൽ ഏകവിള സമ്പ്രദായമാണ്‌, അതിനാൽ വളപ്രയോഗം വളരെ കുറവാണ്‌. വിവിധ മേഖലകളിലായി നാളികേര കൃഷി വ്യാപിച്ചു കിടക്കുന്നതിനാൽ,  സമഗ്ര നാളികേര സംസ്കരണ സംവിധാനം വികസിപ്പിച്ച്‌ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം ബുദ്ധിമുട്ടാണ്‌. മിക്ക കൃഷിക്കാരും കൊപ്ര, പച്ചത്തേങ്ങ എന്നിങ്ങനെയാണ്‌ ഉത്പ്പന്നം വിൽക്കുന്നത്‌. എന്നാലും ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്‌ നാളികേര സംസ്കരണം ആരംഭിക്കാനും നാളികേരം മൂല്യവർധിത ഉത്പ്പന്നങ്ങളാക്കി പുതിയ വിപണികൾ കണ്ടെത്തി വിൽക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്‌. പാചക എണ്ണ, വെർജിൻ ഓയിൽ, നാളികേര പഞ്ചസാര, കയർ ഉത്പ്പന്നങ്ങൾ, നാറ്റാ ഡി കൊക്കോ, ഉത്തേജിത കരി തുടങ്ങിയ ഉത്പ്പന്നങ്ങൾ നിർമ്മിക്കാൻ ഇന്തോനേഷ്യയുടെ 17 പ്രവിശ്യകളിലും നടപടികൾ ആരംഭിച്ചിട്ടുണ്ട്‌.
കൂടുതൽ മേഖലകളിലേയക്ക്‌ തെങ്ങു കൃഷി വ്യാപിപ്പിക്കുക, ഉത്പ്പാദനം കുറഞ്ഞ വൃക്ഷങ്ങൾ വെട്ടി മാറ്റി പകരം പുതിയ തൈകൾ കൃഷി ചെയ്യുക, എംബ്രിയോ കൾച്ചർ സാങ്കേതിക വിദ്യയിലൂടെ മികച്ച ഇനം തെങ്ങിൻ തൈകൾ ഉത്പ്പാദിപ്പിക്കുക മുതലായ സംരംഭങ്ങളുമായി രാജ്യത്തെ നാളികേര മേഖല കുതിക്കുകയാണ്‌. ചെറുകിട നാളികേര കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നതത്രെ ഈ നടപടികളിലൂടെ ഗവണ്‍മന്റിന്റെ ലക്ഷ്യം.
ജമൈക്ക
ദ്വീപിലെ കാർഷിക മേഖലയുടെ 6 ശതമാനം നാളികേരമാണ്‌. 2013 ലെ കണക്കു പ്രകാരം ജമൈക്കയിൽ 15,700 ഹെക്ടർ നാളികേര കൃഷിയുണ്ട്‌. പരമ്പരാഗതമായി ദ്വീപിന്റെ കിഴക്ക്‌ വടക്ക്‌ മേഖലകളിൽ വ്യാവസായികാടിസ്ഥാനത്തിലാണ്‌  തെങ്ങു കൃഷി നടത്തുന്നത്‌. കൂടാതെ മറ്റു ചില ഒറ്റപ്പെട്ട പ്രദേശങ്ങളിലും കൃഷിയുണ്ട്‌.  കോക്കനട്‌ ഇൻഡസ്ട്രി ബോർഡാണ്‌ നാളികേര കൃഷിയുടെ മേൽനോട്ടം വഹിക്കുന്നത്‌. 96.4 ദശലക്ഷം നാളികേരം ഉത്പ്പാദിപ്പിച്ചതിൽ 93.9 ദശലക്ഷവും രാജ്യത്ത്‌ വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിച്ചു. ഇതിൽ  20 ദശലക്ഷം വെർജിൻ കോക്കനട്‌ ഓയിൽ നിർമ്മാണത്തിനുപയോഗിച്ചു. 19 മെട്രിക്‌ വിത്തു തേങ്ങ വടക്കേ അമേരിക്കയിലേയ്ക്ക്‌ കയറ്റി അയച്ചു.
1997 ൽ മഞ്ഞളിപ്പ്‌ രോഗബാധ കണ്ടതിനെ തുടർന്ന്‌ കോക്കനട്‌ ഇൻഡസ്ട്രി ബോർഡ്‌ നാളികേര പുനരധിവാസ പദ്ധതി ആരംഭിച്ചു. പത്തു ലക്ഷം തെങ്ങിൻ തൈകൾ നടുക എന്നതാണ്‌ ലക്ഷ്യം. വർഷം 60000 തൈകൾ രോഗബാധയുള്ള തെങ്ങുകൾ വെട്ടി നീക്കിയശേഷവും, 40000 തൈകൾ പുതിയ സ്ഥലങ്ങളിലും എന്ന രീതിയിലാണ്‌ പദ്ധതി മുന്നേറുന്നത്‌. തെങ്ങിൻ തൈകളും കൃഷിക്ക്‌ ആവശ്യമായ 80 ശതമാനം വളങ്ങളും സൗജന്യമായി നൽകും.  പദ്ധതി പ്രകാരം 2013 ൽ 541 ഹെക്ടറിൽ തെങ്ങുകൃഷി ചെയ്തിട്ടുണ്ട്‌. മഞ്ഞളിപ്പ്‌ രോഗത്തിനു പ്രതിവിധി കണ്ടെത്താനുള്ള ഗവേഷണങ്ങളും പുരോഗതിയിലാണ്‌. ശാസ്ത്രജ്ഞന്മാരുടെ  സഹായത്തോടെ ഉപദോശക സമിതി രൂപീകരിച്ച്‌ ഗവേഷണ ഫലങ്ങൾ കർഷകർക്കിടയിൽ നൽകി, വേണ്ട സാങ്കേതിക സഹായത്തോടെ അവ കൃഷിയിടങ്ങളിൽ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കൂടതെ, രാജ്യത്തെ തെരഞ്ഞെടുത്ത സ്കൂളുകൾ കേന്ദ്രീകരിച്ച്‌  നാളികേരം വിഷയമാക്കി വിവിധ മത്സരങ്ങൾ നടത്തി വിദ്യാർത്ഥികൾക്കിടയിൽ നാളികേരത്തോടുള്ള താൽപര്യം വളർത്താനുള്ള പദ്ധതിയും ആവിഷ്കരിച്ചച്ച്‌ നടപ്പാക്കി വരുന്നു.
കെനിയ
ആഫ്രിക്കൻ രാജ്യമായ കെനിയയിൽ തീരമേഖലയിലെ 14 ജില്ലകളിലാണ്‌ തെങ്ങുകൃഷി വ്യാപകമായിട്ടുള്ളത്‌. നാളികേരം കെനിയയുടെ പ്രധാന വിളയും വരുമാനമാർഗ്ഗവുമാണ്‌ . ഒന്നര ലക്ഷത്തോളം കുടുംബങ്ങൾ തെങ്ങു കൃഷിയെ മാത്രം ആശ്രയിച്ച്‌ ജീവിക്കുന്നു.  നാളികേരത്തിന്റെ മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമ്മിച്ചും പുതിയ കയറ്റുമതി വിപണികൾ കണ്ടെത്തിയും നാളികേര മേഖലയിൽ വൻ വരുമാനം കൊയ്യാൻ കെനിയ തയാറെടുക്കുകയാണ്‌. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്‌ 2007 ൽ ഗവണ്‍മന്റ്‌ കെനിയ കോക്കനട്‌ ഡവലപ്‌മന്റ്‌ അഥോറിട്ടി രൂപീകരിച്ചതു. ആദ്യം വെളിച്ചെണ്ണ തുടർന്ന്‌ കൊപ്ര, സോപ്പ്‌, വെർജിൻ കോക്കനട്‌ ഓയിൽ എന്നിവയുടെ ഉത്പ്പാദനം ആരംഭിക്കാൻ പ്രദേശിക വ്യവസായികൾക്ക്‌ അഥോറിട്ടി പ്രോത്സാഹനം നൽകി. പ്രതിവർഷം 249 ദശലക്ഷം ഡോളറിന്റെ വുമാനമാണ്‌ നാളികേര ഉത്പ്പന്നങ്ങൾ കയറ്റിഅയച്ച്‌ ഇപ്പോൾ കെനിയ നേടുന്നത്‌. യൂറോപ്പ്‌, അമേരിക്ക എന്നിവിടങ്ങളിലാണ്‌ വിദേശ വിപണി കണ്ടെത്തിയിരിക്കുന്നത്‌.
രാജ്യത്തെ നാളികേരത്തിന്റെ 99 ശതമാനം ഉത്പ്പാദനവും തീര ദേശ മേഖലയിൽ നിന്നാണ്‌.ഏകദേശം രണ്ടു ലക്ഷം ഹെക്ടർ സ്ഥത്ത്‌ നാളികേര കൃഷി ഉണ്ടെന്നാണ്‌ കണക്ക്‌. തീരപ്രദേശം വിട്ടാൽ പടിഞ്ഞാറൻ മേഖലയിൽ ന്യാൻസയിലും കിഴക്കൻ മേഖലയിൽ റിഫ്റ്റ്‌ വാലിയിലും ചില ഒറ്റപ്പെട്ട മേഖലകളിൽ തെങ്ങു കൃഷിയുണ്ട്‌.വെർജിൻ കോക്കനട്‌ ഓയിൽ, ഡസിക്കേറ്റഡ്‌ കോക്കനട്‌ പൗഡർ, കോക്കനട്‌ മിൽക്ക്‌, ചകിരിനാര്‌ തുടങ്ങിയ ഉത്പ്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്നു.
 രാജ്യത്തെ 7.4 ദശലക്ഷം തെങ്ങുകളും വളരെ പഴക്കമുള്ളവയും ഉത്പ്പാദനം കുറഞ്ഞ ഈസ്റ്റ്‌ ആഫ്രിക്കൻ ടോൾ എന്ന ഇനവുമാണ്‌. നട്ടാൽ ഏഴ്‌ എട്ട്‌ വർഷം കാത്തിരിക്കണം ഈ തെങ്ങുകൾ കായ്ക്കാൻ. എന്നാൽ ഉത്പ്പാദന ശേഷി കൂടി കുറിയഇനങ്ങൾ വേഗം ആദായം നൽകുമെന്നതിനാൽ, അഞ്ചു ലക്ഷം കുറിയ ഇനം പുതിയ തെങ്ങിൻ തൈകൾ വർഷം തോറും നടാണുള്ള തയാറെടുപ്പിലാണ്‌ കെനിയ കോക്കനട്‌ ഡവലപ്‌മന്റ്‌ അഥോറിട്ടി. പഴയ തെങ്ങുകൾ വെട്ടി മാറ്റി നടുന്നതിനായി ഇതിനോടകം 20 ലക്ഷം തൈകൾ കർഷകർക്ക്‌ നൽകി കഴിഞ്ഞു. കഴിഞ്ഞ സീസണിൽ തീരദേശ മേഖയിലെ 81,000 കൃഷിക്കാർ ഒരു ലക്ഷത്തോളം പുതിയ തൈകൾ കൃഷി ചെയ്തിട്ടുണ്ട്‌. മുന്തിയ ഇനം മാതൃവൃക്ഷങ്ങൾ കണ്ടെത്തി അതിന്റെ വിത്തു തേങ്ങ ശേഖരിച്ച്‌ തൈ ഉത്പാദിപ്പിക്കാൻ കെനിയ ആഗ്രിക്കൾച്ചർ റിസേർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിന്റെ സേവനവും അഥോറിട്ടി തേടിയിട്ടുണ്ട്‌. കൂടാതെ വെർജിൻ കോക്കനട്‌ ഓയിൽ, കയർ ഭൂവസ്ത്രം തുടങ്ങിയ ഉത്പ്പന്നങ്ങളുടെ നിർമ്മാണത്തിലും ആഗ്രിക്കൾച്ചർ റിസേർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിന്റെ  സേവനം  ലഭിക്കുന്നുണ്ട്‌.
അഥോറിട്ടിയുടെ ശ്രമഫലമായി ശാസ്ത്രീയ പരിപാലന മുറകളിലൂടെ ഒരു തെങ്ങിന്റെ വാർഷിക ഉത്പ്പാദനം 30 ൽ നിന്ന്‌ 100 നാളികേരമായി വർധിച്ചിരിക്കുന്നു. ലക്ഷ്യം ഒരു തെങ്ങിൽ നിന്ന്‌ 300 നാളികേരമാണ്‌ എന്ന്‌ അഥോറിട്ടിയുടെ എക്സ്റ്റൻഷൻ ഉദ്യോഗസ്ഥർ പറയുന്നു. തെങ്ങിൻ തോപ്പുകളിൽ മെയ്സ്‌, ബീൻസ്‌, വാഴ തുടങ്ങിയ ഇടവിളകൾ കൃഷി ചെയ്തും കർഷകർ കൂടുതൽ വരുമാനം നേടുന്നു.
കെനിയയിലെ മുഖ്യ ധനകാര്യ സ്ഥാപനങ്ങളായ കോ - ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഓഫ്‌ കെനിയ, ഇക്വിറ്റി ബാങ്ക്‌ എന്നിവ നാളികേര കർഷകർക്ക്‌ ധനസഹായങ്ങൾ ലഭ്യമാക്കുന്നതിന്‌  അഥോറിട്ടിയുമായി ചേർന്ന്‌ പ്രവർത്തിക്കുന്നു.
കിരീബത്തി
നിങ്ങൾ ഒരാൾക്ക്‌ ഒരു മീനിനെ നൽകുമ്പോൾ നിങ്ങൾ അയാൾക്ക്‌ ആഹാരം നൽകുന്നു, എന്നാൽ അയാൾക്ക്‌ ചൂണ്ട നൽകുമ്പോൾ , അയാൾക്ക്‌ നിങ്ങൾ നൽകുന്നത്‌ ജീവിതോപാധിയാണ്‌. അതുപോലെ നിങ്ങൾ ഒരാൾക്ക്‌ ഒരു നാളികേരം നൽകുമ്പോൾ നിങ്ങൾ അയാൾക്ക്‌ ഭക്ഷണം നൽകുന്നു, എന്നാൽ, തെങ്ങു കൃഷി ചെയ്യാൻ പഠിപ്പിക്കുമ്പോൾ, അയാൾക്ക്‌ ജീവിതം മുഴുവൻ വേണ്ട വരുമാനം നൽകുന്നു - ഏഷ്യൻ പസഫിക്ക്‌ നാളികേര സമൂഹത്തിന്റെ 50-​‍ാം വാർഷിക സമ്മേളനത്തിൽ കിരീബത്തി വാണിജ്യ മന്ത്രി കാടിയ പൈന്റോ തന്റെ പ്രസംഗം ആരംഭിച്ചതു ഈ വാചകങ്ങളോടെയാണ്‌.നാളികേരകൃഷിക്
ക്‌ അത്രയേറെ പ്രാധാന്യം നൽകുന്ന രാജ്യമാണ്‌ കിരീബത്തി. കിരീബത്തിയുടെ ദേശീയ വരുമാനത്തിന്റെ മുന്തിയ ഭാഗം 46 ശതമാനം(2010), 76 ശതമാനം (2011) 58.9(2013)  നാളികേര മേഖലയിൽ നിന്നാണ്‌.
കരിബിത്തി 2013 മുതലാണ്‌ കൊപ്രയുടെ കയറ്റുമതി ആരംഭിച്ചതു. കരിബിത്തി കൊപ്ര മിൽ കമ്പനി ലിമിറ്റഡ്‌, കരിബിത്തി കൊപ്ര കോ ഓപ്പറേറ്റീവ്‌ സോസൈറ്റി എന്നീ സ്ഥാപനങ്ങളാണ്‌ രാജ്യത്തെ കൊപ്ര വ്യാപരവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്‌. ഇപ്പോൾ വെർജിൻ കോക്കനട്‌ ഓയിൽ, നാളികേര പഞ്ചസാര എന്നീ മൂല്യവർധിത ഉത്പ്പന്നങ്ങളുടെ നിർമ്മാണവും ഉണ്ട്‌. ജൈവ നാളികേര ഉത്പ്പാദനമാണ്‌ ഇപ്പോൾ കരിബിത്തി ലക്ഷ്യമിടുന്ന മറ്റൊരു മേഖല. ഇതിനായി വർഷം 422.5 ഹെക്ടർ വീതം പുതിയ നാളികേര തോട്ടങ്ങൾ വച്ചു പിടിപ്പിച്ചു വരികയാണ്‌. ഓരോ ദ്വീപിലേയ്ക്കും ഈ വർഷം 2000 തൈകൾ വീതം നൽകിയിട്ടുണ്ട്‌.
കൂടാതെ പല വിധത്തിൽ നാളികേര കർഷകർക്ക്‌ വിദഗ്ധ പരിശീലം നൽകുന്ന പദ്ധതിയും ഗവണ്‍മന്റ്‌ ആവിഷ്കരിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ദൂരെയുള്ള ദ്വീപുകളിലെ കൃഷിക്കാർക്ക്‌ നടീൽ വസ്തുക്കൾ, കൃഷിഉപകരണങ്ങൾ എന്നിവയുടെ വിതരണം , കൂടുതൽ കൊപ്ര സഹകരണ സംഘങ്ങളുടെ രൂപീകരണം, പുതിയ തെങ്ങു കൃഷി പ്രോത്സാഹനം, ജൈവ കർഷക കൂട്ടായ്മകൾ എന്നിവയാണ്‌ കരിബിത്തിയിൽ ഗവണ്‍മന്റ്‌ നാളികേര മേഖലയിൽ ചെയ്തു വരുന്നത്‌.
മലേഷ്യ
രാജ്യത്തെ നാളികേര കൃഷി മേഖല 2011 ൽ 106312 ഹെക്ടറായിരുന്നു.അത്‌ 2013 ൽ 98533 ഹെക്ടറായി കുറഞ്ഞു. എന്നാൽ ഇതേ കാലയളവിൽ ഉത്പാദനം 468.8 ദശലക്ഷം നാളികേരത്തിൽ നിന്ന്‌ 539 ദശലക്ഷം നാളികേരമായി ഉയർന്നു. ഗുണമേന്മ കൂടിയ പുതിയ തെങ്ങിനങ്ങൾ കൃഷി ചെയ്ത്തതിലൂടെയാണ്‌ വിളവിൽ വർധനയുണ്ടായത്‌. ഒപ്പം നാളികേര വ്യവസായ മേഖലയിലേയ്ക്ക്‌ സ്വകാര്യ സംരംഭകർക്കും പ്രവേശനം അനുവദിച്ചു. രാജ്യത്തെ മൊത്തം നാളികേര കൃഷി 1.87 ശതമാനം ഭൂമിയിൽ മാത്രമാണ്‌.  അതായത്‌ 98533 ഹെക്ടർ. നാളികേര മേഖലയുമായി ബന്ധമുള്ള കൃഷിക്കാരുടെ എണ്ണം 82,110 മാത്രം.  രാജ്യത്തെ പ്രതിശീർഷ ഉപഭോഗം വർഷം 25  നാളികേരമാണ്‌.  2013 ലെ കണക്കു പ്രകരാം 43 ശതമാനം നാളികേര വൃക്ഷങ്ങളും ഉത്പാദനം കുറഞ്ഞ മലയൻ നെടിയ ഇനമാണ്‌.
നാളികേര പുനരുജ്ജീവന പദ്ധതിയിലൂടെ  ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കാനുള്ള ശ്രമത്തിലാണ്‌ മലേഷ്യൻ ഗവണ്‍മന്റ്‌. ഇതിന്‌ മാറ്റാഗ്‌, പാണ്ടൻ എന്നീ അത്യുത്പാദന ശേഷിയുള്ള നാളികേര ഇനങ്ങൾ  കൂടുതലായി കൃഷി ചെയ്യാൻ കർഷകരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു ഹെക്ടറിൽ നിന്ന്‌ വർഷം 7000 നാളികേരം ഉത്പ്പാദിപ്പിക്കുകയാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. കൃഷി വകുപ്പാണ്‌ ഇതിനുള്ള നേതൃത്വം നൽകുന്നത്‌. 2013 ൽ 574 ഹെക്ടറിലെ നാളികേര ആവർത്തന കൃഷിയാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. ഇതിൽ 500 ഹെക്ടറിൽ കൃഷി നടത്താൻ സാധിച്ചു. തെങ്ങിനെ ബാധിക്കുന്ന വിവിധ രോഗ കീടങ്ങൾക്കെതിരെ പ്രതിരോധത്തിന്‌ ദൗത്യസേനയെ തന്നെ നിയമിച്ചിട്ടുണ്ട്‌. ഇവർ ശിൽപശാലകൾ വഴി കർഷകർക്ക്‌ വേണ്ട നിർദ്ദേശങ്ങളും പരിശീലനങ്ങളും നൽകിവരുന്നു.
മാർഷൽ ദ്വീപുകൾ
മധ്യ പസഫിക്‌ മേഖലയിലെ 750000 ചതുരശ്ര മെയിൽ മാത്രം വിസ്തൃതിയുള്ള അഞ്ചു ദ്വീപുകളുടെ സമൂഹമാണ്‌ മാർഷൽ ദ്വീപുകൾ. ജനസംഖ്യ 60000 വരും. ഇതിൽ 60 ശതമാനവും തലസ്ഥാനമായ മജൂറോയിലാണ്‌ താമസം. രാജ്യത്തെ 8000 ഹെക്ടറിലാണ്‌ നാളികേര കൃഷിയുള്ളത്‌. വാർഷിക ഉത്പാദനം 35 ലക്ഷം നാളികേരം. ( ഇതിൽ നിന്ന്‌ പ്രതിവർഷം  7000 മെട്രിക്‌ ടൺ കൊപ്ര ഉത്പ്പാദിപ്പിക്കുന്നു.) മൊത്തം ജനസംഖ്യയുടെ 30 ശതമാനം ആളുകൾ നാളികേര കൃഷിയെ ഉപജീവിച്ച്‌ കഴിയുന്നു.  2013 ലെ കൊപ്ര ഉത്പാദനം 7200 മെട്രിക ടൺ ആയിരുന്നു. അതായത്‌ മാസം 600 മെട്രിക്‌ ടൺ. മത്സ്യബന്ധനം കഴിഞ്ഞാൽ ദ്വീപ്‌ നിവാസികളുടെ മുഖ്യ വരുമാനം നാളികേര കൃഷി തന്നെ.  കൊപ്രയും വെളിച്ചെണ്ണയുമാണ്‌ മുഖ്യ കയറ്റുമതി ഉത്പ്പന്നങ്ങൾ. ഗവണ്‍മന്റ്‌ ഉടമയിലുള്ള കൊപ്ര പ്രോസസിംങ്ങ്‌ അഥോറിട്ടിയാണ്‌ കയറ്റുമതി അധികാരി.  ഏക സംസ്കരണ പ്ലാന്റ്‌  ടോബോളറും. പ്രതിവർഷം 2000 ടൺ പിണ്ണാക്കും 3200 ടൺ വെളിച്ചെണ്ണയുമാണ്‌ പ്രതിവർഷ കയറ്റുമതി.
മാർഷൽ ദ്വീപിൽ നാളികേര ആവർത്തന കൃഷി പദ്ധതി 2012ലാണ്‌ ആരംഭിച്ചതു. ദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി ഏഷ്യൻ ഡവലപ്‌മന്റ്‌ ബാങ്കാണ്‌ പദ്ധതിക്കാവശ്യമായ ധനസഹായം നൽകിയത്‌. ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണമായിരുന്നു ഇതിലൂടെ മുഖ്യമായി ലക്ഷ്യമിട്ടത്‌. ഇതുവഴി സാധാരണ കർഷകന്റെ വാർഷിക വരുമാനം 4500 ഡോളറായി ഉയർത്തുന്നതിനുള്ള ശ്രമമാണ്‌ ഗവണ്‍മന്റ്‌ നടത്തുന്നത്‌.
പപ്പുവ ന്യൂഗിനിയ
രാജ്യത്തെ നാളികേര മേഖലയിലെ ഗവേഷണവും വികസനവും കൃഷി വിജ്ഞാന വ്യാപനവും എല്ലാം ഏകോപിപ്പിക്കുന്നത്‌ പപ്പുവ ന്യൂഗിനിയ കൊക്കോ ആൻഡ്‌ കോക്കനട്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ആണ്‌.  നാളികേര വ്യവസായ മേഖലയിലെ മൊത്തം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, ചെറുകിട കർഷകരുടെ വരുമാനം വർധിപ്പിക്കുക തുടങ്ങിയവയാണ്‌ ഇതുവഴി ഗവണ്‍മന്റ്‌ ഉദ്ദേശിക്കുന്നത്‌. പപ്പുവ ന്യൂഗിനിയ വിഷൻ 2050 എന്ന പദ്ധതി പ്രകാരം 2030 ൽ നാളികേര മേഖലയിലെ വ്യവസായങ്ങൾ എല്ലാം ചേർന്ന്‌ 440000 ടൺ കൊപ്ര ഉത്പ്പാദിപ്പിക്കണം. കൂടുതൽ തൊഴിലവസരങ്ങൾ, കയറ്റുമതി, മൊത്ത ആഭ്യന്തര ഉത്പാദന വർധന, ഭക്ഷ്യ വ്യവസായം എന്നീ മേഖലകളിലാണ്‌ നാളികേരത്തിൽ നിന്നുള്ള വിഹിതം ഉയരേണ്ടത്‌. ഇതര കാർഷിക മേഖലകളെ അപേക്ഷിച്ച്‌ ഇപ്പോൾ ഇത്‌ വളരെ കുറവാണ്‌.
നാളികേര ഉത്പാദനം, പുതിയ തെങ്ങിൻ തൈകളുടെ കൃഷി, സഹകരണ അടിസ്ഥാനത്തിൽ നാളികേര സംസ്കരണ വ്യവസായങ്ങൾ (ഡസിക്കേറ്റഡ്‌ കോക്കനട്‌, നാളികേര പാൽ, ക്രീം, കരി, ഉത്തേജിത കരി,കയർ ഉത്പ്പന്നങ്ങൾ, വെർജിൻ കോക്കനട്‌ ഓയിൽ തുടങ്ങിയവ) പ്രോത്സാഹിപ്പിക്കുക, ഗുണ മേന്മയുള്ള ഉത്പ്പന്നങ്ങളുടെ നിർമ്മാണവും വിപണനം നടത്തുക തുടങ്ങിയ പദ്ധതികളാണ്‌ ഗവണ്‍മന്റ്‌ നിലവിൽ ഉദ്ദേശിച്ചിരിക്കുന്നത്‌.
ഫിലിപ്പീൻസ്‌
ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ കണക്കു പ്രകാരം ലോകത്തിലെ രണ്ടാമത്തെ വലിയ നാളികേര ഉത്പാദക രാജ്യമാണ്‌ ഫിലിപ്പീൻസ്‌. 2012 ൽ 1.5 ദശലക്ഷം ടൺ കൊപ്രയാണ്‌  ഫിലിപ്പീൻസ്‌ കയറ്റമതി ചെയ്തത്‌. കൂടാതെ, വെളിച്ചെണ്ണ, പിണ്ണാക്ക്‌, ഡസിക്കേറ്റഡ്‌ കോക്കനട്‌, ചിരട്ട, കരി, ഉത്തേജിത കരി തുടങ്ങിയ ഉത്പ്പന്നങ്ങളും കയറ്റി അയക്കുന്നുണ്ട്‌. രാജ്യത്തെ 25 ശതമാനം(3.5 ദശലക്ഷം ഹെക്ടർ) കാർഷിക മേഖലയിലും മുഖ്യ വിള നാളികേരമാണ്‌. 25-35 ശതമാനം ആളുകൾ നാളികേര കൃഷിയെ ഉപജീവിച്ച്‌ കഴിയുന്നവരാണ്‌.
2013 നവംബറിൽ  വീശിയടിച്ച ഹയാൻ ചുഴലിക്കൊടുങ്കാറ്റ്‌ ഫിലിപ്പീൻസിന്റെ നാളികേര മേഖലയ്ക്ക്‌ കനത്ത നഷ്ടം വരുത്തുകയുണ്ടായി. തക്ലോബാൻ മേഖലയിൽ മാത്രം 33 ദശലക്ഷം തെങ്ങുകൾ നശിച്ചു. 396 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ്‌ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക്‌  ഇതുമൂലം ഉണ്ടായത്‌ എന്ന്‌ ഫിലിപ്പീൻസ്‌ കോക്കനട്‌ അഥോറിട്ട്‌ വ്യക്തമാക്കി.
രാജ്യത്തെ 81 പ്രവിശ്യകളിൽ 68 ഉം നാളികേര ഉത്പാദക മേഖലയാണ്‌. 1195 കോക്കനട്‌ മുനിസിപ്പാലിറ്റികൾ ഉണ്ട്‌. 338 ദശലക്ഷം തെങ്ങുകളാണ്‌ രാജ്യത്ത്‌ ഉള്ളത്‌. ഇതിൽ നിന്ന്‌ 15.238 ബില്യൺ നാളികേരമാണ്‌ വാർഷിക ഉത്പാദനം. 2.760 മെട്രിക്‌ ടൺ ആണ്‌ കൊപ്ര ഉത്പാദനം.
ഫിലിപ്പീൻസിലെ പ്രധാന നാളികേര ഉത്പ്പാദക മേഖലയായ ദവാവോയിൽ ഫിലിപ്പീൻസ്‌ കോക്കനട്‌ അഥോറിട്ടിയുടെ നേതൃത്വത്തിൽ നാളികേര പുനരുജ്ജീവന പദ്ധതി നടപ്പാക്കി വരികയാണ്‌. 2018 ആകുമ്പോൾ 34 ദശലക്ഷം ഡോളറിന്റെ ഉത്പ്പാദനം ആണ്‌ കോക്കനട്‌ റീഹാബിലിറ്റേഷൻ റോഡ്‌ മാപ്പ്‌ എന്ന പദ്ധതിയുടെ ലക്ഷ്യം. 64000 കുടംബങ്ങൾക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. 2012 ൽ 20 ദശലക്ഷവും 2013 ൽ 26 ദശലക്ഷവും തൈകൾ ആവർത്തന കൃഷി ചെയ്യാനായിരുന്നു പദ്ധതി. മുഖ്യമായി ഈ മേഖലയിലെ എതിരാളികളായ ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളെ പിന്നിലാക്കുക എന്നതാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിച്ചതു. കൊക്കോപിത്ത്‌ ആണ്‌ പ്രധാനമായും ഫിലിപ്പീൻസ്‌ കയറ്റി അയക്കുന്ന ഒരു ഉത്പ്പന്നം. 2011 ൽ ഫിലിപ്പീൻസ്‌ 5000 മെട്രിക്‌ ടൺ കൊക്കോപിത്ത്‌ കയറ്റി അയച്ചപ്പോൾ ഇന്ത്യ 400,000 മട്രിക്‌ ടൺ കയറ്റി അയച്ചു. ശ്രീലങ്കയ്ക്ക്‌ 82000 മെട്രിക്‌ ടൺ കയറ്റി അയക്കാനേ സാധിച്ചുള്ളു. പക്ഷെ, 2012 ലെ ആദ്യ നാലുമാസം കൊണ്ട്‌  ഫിലിപ്പീൻസിൽ നിന്ന്‌ ആറ്‌ ദശലക്ഷം ലിറ്റർ തേങ്ങവെള്ളം കയറ്റി അയച്ചു. ഈ മേഖലയിൽ ഇന്നും ഫിലിപ്പീൻസാണ്‌ മുന്നിട്ടു നിൽക്കുന്നത്‌.
സമോവ
പത്ത്‌ ദ്വീപുകളുടെ സമൂഹമാണ്‌ സമോവ എന്ന ചെറിയ രാജ്യം. സാമോവയിലെ പ്രധാന സാമ്പത്തിക സ്രോതസിൽ ഒന്നാണ്‌ നാളികേര കൃഷി. കൊപ്രയും വെളിച്ചെണ്ണയുമാണ്‌ പ്രധാന ഉത്പ്പന്നങ്ങൾ.  ഉത്പ്പന്ന വൈവിധ്യവത്ക്കരണത്തിലൂടെ കയർ, ശുദ്ധിചെയ്ത വെളിച്ചെണ്ണ, ചിരട്ടയിൽ നിന്നുള്ള ഉത്പ്പന്നങ്ങൾ തുടങ്ങിയവയുടെ ഒരു ശ്രേണി തന്നെ രാജ്യത്തെ നാളികേര വ്യവസായ മേഖലയിൽ നിർമ്മിച്ച്‌ കയറ്റുമതി ചെയ്യുന്നുണ്ട്‌.  ഇന്റഗ്രേറ്റഡ്‌ കോക്കനട്ട്‌ പ്രോസസിംങ്ങ്‌ പ്ലാന്റ്‌, നാളികേര മില്ല്‌, വെർജിൻ കോക്കനട്‌ ഓയിൽ നിർമാണം, കൊപ്ര   ഉത്പാദനം  കോക്കനട്‌ ക്രീം നിർമാണം തുടങ്ങിയ മേഖലകളിലാണ്‌ രാജ്യത്തെ നാളികേര മേഖലയിലെ കർഷകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. സാവായിലെ കോക്കനട്‌ ഫാർമേഴ്സ്‌ അസോസിയേഷന്‌ ഫെയർ ട്രേഡ്‌ സർട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടുണ്ട്‌. സമോവയിൽ ആദ്യമായി സർട്ടിഫിക്കേഷൻ ലഭിക്കുന്ന കർഷക സമൂഹമാണ്‌ സാവാ.
ശ്രീലങ്ക
നാളികേര വികസനത്തിനു വേണ്ടി മാത്രം പ്രത്യേക മന്ത്രാലയമുള്ള ലോകത്തിലെ ഏക രാജ്യമാണ്‌ ശ്രീലങ്ക. രാജ്യത്തെ മൊത്തം നാളികേര മേഖല 417,000 ഹെക്ടറാണ്‌. ഉത്പാദനം 2014 ൽ 3,300 ദശലക്ഷം നാളികേരവും. നഗരങ്ങളിൽ തെങ്ങു വച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായി കുറിയ ഇനം തെങ്ങിൻ തൈകളുടെ വിതരണം ഉൾപ്പെടെ നാല്‌ വ്യത്യസ്ത പദ്ധതികളാണ്‌ ശ്രീലങ്കയിൽ തെങ്ങു വികസന മന്ത്രാലയം നടപ്പാക്കി വരുന്നത്‌. 2016 ൽ ഇടവിളകൃഷിയോടുകൂടിയ 40000 ഹെക്ടറും, മൃഗസംരക്ഷണം ഉൾപ്പെടെയുള്ള സംയോജിത കൃഷി നടപ്പാക്കുന്ന 40000 ഹെക്ടറും വീതം നാളികേര കൃഷി വ്യാപിപ്പിക്കുന്നതിന്‌ വിവിധ സാമ്പത്തിക സഹായങ്ങൾ കർഷർക്കായി ഗവണ്‍മന്റ്‌ ലഭ്യമാക്കി വരുന്നു. രാജ്യവ്യാപകമായി 10 ശതമാനം സബ്സിഡി നിരക്കിൽ രാസവളം വിതരണം ചെയ്യുക വഴി ഉത്പാദനം 10 ശതമാനം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്‌.
തെങ്ങിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾ തടയുന്നതിനുള്ള ഗവേഷണം ശ്രീലങ്കയിൽ പുരോഗമിക്കുന്നു. കൂടാതെ ഡേശിക്കേറ്റഡ്‌ കോക്കനട്‌ നിർമാണം, കയർ ഉത്പാദനം മേഖലകളിൽ രണ്ടു മൂന്നു വർഷമായി പിന്നിലായിരുന്നു ശ്രീലങ്ക. എന്നാൽ ചിരട്ട അടിസ്ഥാനമാക്കിയുള്ള വ്യവസായം 2008 മുതൽ നല്ല പുരോഗതിയിലാണ്‌.  125 രാജ്യങ്ങളിലേയ്ക്ക്‌ 30 -ൽ പരം ഉത്പ്പന്നങ്ങൾ ശ്രീലങ്കയിൽ നിന്ന്‌ കയറ്റി അയക്കുന്നുണ്ട്‌.  ലോകത്തിൽ ഏറ്റവും അധികം കയർ ഉത്പ്പാദിപ്പിക്കുന്ന രാജ്യമാണ്‌ ശ്രീലങ്ക. യുഎസ്‌എ, ഫ്രാൻസ്‌, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ്‌ ചിരട്ട ഉത്പ്പന്നങ്ങൾ കയറ്റുതി ചെയ്യുന്നത്‌. രാജ്യത്തിന്റെ മൊത്തം വരുമാനത്തിൽ 4ശതമാനം നാളികേര ഉത്പ്പന്നങ്ങളിൽ നിന്നാണ്‌. (ഉദ്ദേശം 46 ദശലക്ഷം ശ്രീലങ്കൻ രൂപ)
സോളമൻ ദ്വീപുകൾ
ആയിരത്തോളം ചെറു ദ്വീപുകളുടെ സമൂഹമായ സോളമൻ ദ്വീപുകൾ 2020 ലക്ഷ്യമാക്കി  നാളികേര മേഖലയിൽ വൻ കുതിപ്പിന്‌ ഒരുങ്ങുകയാണ്‌. രാജ്യത്തെ 85 ശതമാനം ആളുകളും കൊപ്ര വ്യവസായത്തെ ആശ്രയിച്ച്‌ ജീവിക്കുന്നവരാണ്‌. അതുകൊണ്ട്‌ ഗ്രാമീണ മേഖലയിൽ നാളികേരാധിഷ്ഠിതമായ പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.  മൂല്യവർധിത ഉത്പ്പന്നങ്ങളുണ്ടാക്കുക എന്നതിന്‌  വൻ സാധ്യതയുണ്ട്‌ എന്നതിനാൽ, ആ മേഖലയിൽ മുന്നേറാനാണ്‌ ഇപ്പോൾ സോളമൻ ദ്വീപിലെ കർഷകർ ശ്രമിക്കുന്നത്‌. 2009     മുതലാണ്‌ സോളമൻ ദ്വീപുകൾ തെങ്ങുകൃഷിയിലേയ്ക്ക്‌ കൂടുതൽ ശ്രദ്ധ തിരിച്ചതു.
ദ്വീപിലെ പകുതി സ്ഥലത്തും നാളികേര തോട്ടങ്ങളാണ്‌. എല്ലാം തന്നെ ചെറിയ കൃഷിയിടങ്ങളുമാണ്‌. ജനങ്ങളുടെ പ്രധാന ഭക്ഷണങ്ങളെല്ലാം നാളികേരം ചേർത്തവയാണ്‌. അതിനാൽ നാളികേരത്തിന്റെ ആഭ്യന്തര ഉപഭോഗം തന്നെ നല്ല തോതിലുണ്ട്‌. കൊപ്രയാണ്‌ മുഖ്യ കയറ്റുമതി സാമഗ്രി. പ്രധാന വിപണി ഫിലിപ്പീൻസാണ്‌.  2010 ൽ 20000 ടൺ കൊപ്രയാണ്‌ ഉത്പാദിപ്പിച്ചതു. വെർജിൻ കോക്കനട്‌ ഓയിലും ഉത്പാദിപ്പിക്കുന്നുണ്ട്‌. 100 ടൺ ആണ്‌ വാർഷിക ഉത്പ്പാദനം. ഗ്രാമങ്ങളിൽ കിലോഗ്രാമിന്‌വില 20 ഡോളറാണ്‌. ദ്വീപിലെ നാളികേര വിപണി വളരെ ദുർബലമാണ്‌ എന്നതാണ്‌ കർഷകർ നേരിടുന്ന വലിയ പ്രശ്നം. എങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാനായി കോക്കനട്‌  സെക്ടർ സെക്രട്ടേറിയറ്റ്‌ പരിശ്രമിച്ചു വരികയാണ്‌. പ്രധാനമന്ത്രിയുടെ ഓഫീസ്‌ നേരിട്ടാണ്‌ നാളികേര മേഖലയുടെ പ്രശ്നങ്ങൾ സെക്രട്ടേറിയറ്റ്‌ വഴിയായി പരിഹരിക്കുന്നത്‌.  2020 ലക്ഷ്യമാക്കി നാളികേര മേഖലയിൽ വൻ വികസന പദ്ധതികൾ ആവിഷ്കരിച്ച്‌ നടപ്പാക്കി വരുന്നു.
ടോംഗ
171 ദ്വീപുകളുടെ സമൂഹമാണ്‌ ടോംഗ. ഇതിൽ 40 ദ്വീപുകളിൽ മാത്രമെ ജനവാസമുള്ളു. ഇവയെ  അഞ്ചു ദ്വീപുജില്ലകളായി വിഭജിച്ചിരിക്കുന്നു.  മൊത്തം ജനസംഖ്യ 103252 മാത്രം. തെങ്ങിനെ ജീവന്റെ വൃക്ഷമായിട്ടാണ്‌ ദ്വീപിലെ ജനങ്ങൾ കരുതുന്നത്‌. പക്ഷെ 60 ശതമാനം തെങ്ങുകളും ഉത്പാദനക്ഷമത കുറഞ്ഞവയാണ്‌. മൊത്തം സ്ഥലത്തിന്റെ 74 ശതമാനം തെങ്ങു കൃഷിയാണ്‌. കൃത്യമായ ഭൂവിനിയോഗ നയം ഇല്ലാത്തതിനാൽ നഗരവത്ക്കരണത്തിന്റെ ഭാഗമായി നാളികേര കൃഷിയിടങ്ങൾ ജനവാസ മേഖലകളായി മാറ്റുന്നു. ഇതാണ്‌ തെങ്ങുകൃഷി കുറഞ്ഞു വരാൻ കാരണം.
ദ്വീപിൽ ഇപ്പോഴും മുഖ്യ ഭക്ഷ്യസ്രോതസായി നിൽക്കുന്നത്‌ നാളികേരം തന്നെ. 23.4 ദശലക്ഷം നാളികേരമാണ്‌ വാർഷിക ഉപഭോഗം. ഇതിന്‌ ഒരു ദശലക്ഷം നാളികേരവൃക്ഷങ്ങൾ വേണം. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ആവർത്തന കൃഷി നടത്തുന്നില്ല. ഉത്പ്പന്നങ്ങൾ ഒന്നും കയറ്റി അയക്കുന്നില്ല. അടുത്തകാലത്തായി ചില വനിതാ സംഘടനകൾ നാളികേര വികസനപദ്ധതികളിൽ വലിയ താൽപര്യം കാണിക്കുന്നുണ്ട്‌. പുതിയ ഉത്പ്പന്നങ്ങൾ നിർമ്മിച്ച്‌ വിദേശരാജ്യങ്ങളിലേയ്ക്ക്‌ കയറ്റി അയക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരുന്നു.
തായ്‌ലന്റ്‌
രാജ്യത്തെ മുഖ്യ വിളകളുടെ പട്ടികയിൽ നാളികേരം ഇല്ലെങ്കിലും തായ്‌ലന്റിലെ പ്രധാന നാണ്യവിളയാണ്‌ നാളികേരം. 69 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 332033 ചെറുകിട കൃഷിക്കാർ നാളികേര കൃഷി കൊണ്ട്‌ ഉപജീവനം കഴിക്കുന്നു.ഇതിൽ 87 ശതമാനം കൃഷിയിടങ്ങളും അഞ്ച്‌ ഹെക്ടറിൽ താഴെ മാത്രം വിസ്തൃതിയുള്ളവയാണ്‌. മൊത്തം വിസ്തീർണത്തിൽ(321 ദശലക്ഷം ഹെക്ടർ) 213,000 ഹെക്ടറിലും നാളികേരമാണ്‌ കൃഷി ചെയ്യുന്നത്‌.
രാജ്യത്തെ നാളികേര ഉത്പ്പാദനത്തിൽ 60 ശതമാനവും ആഭ്യന്തര ഉപയോഗങ്ങൾക്കാണ്‌. 35 ശതമാനം നാളികേര പാൽ ഉത്പാദനത്തിനും 5 ശതമാനം വെളിച്ചെണ്ണ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. പത്ത്‌ നാളികേര പാൽ സംസ്കരണ യൂണിറ്റുകൾക്കും 15 തേങ്ങാവെള്ളം സംസ്കരണ യൂണിറ്റുകൾക്കുമായി ദിവസം രണ്ടു ദശലക്ഷം നാളികേരം വേണം.  രാജ്യത്തെ മൊത്ത ആഭ്യന്തരഉത്പാദനത്തിൽ  0.3 ശതമാനം നാളികേര ഉത്പ്പന്നങ്ങളുടെ കയറ്റുമതിയിൽ നിന്നാണ്‌.
2011 ലും 12 ലും തായൽന്റ്‌ നാളികേരം ഇറക്കുമതി ചെയ്യുകയുണ്ടായി. സംസ്കരണത്തിന്‌ ആവശ്യമായ ഉത്പാദനം ഇല്ലാതെ വന്നപ്പോഴായിരുന്നു ഇത്‌.  തുടർന്ന്‌ നാളികേര മേഖലയ്ക്ക്‌ ഗവണ്‍മന്റ്‌ വലിയ സഹായങ്ങൾ നൽകി തുടങ്ങി. 2011 -15 കാലഘട്ടത്തിലേയ്ക്ക്‌ വിവിധ പുനരുദ്ധാരണ പദ്ധതികളാണ്‌ ഇപ്പോൾ നാളികേര മേഖലയിൽ തായ്‌ലന്റ്‌ ഗവണ്‍മന്റും കൃഷി മന്ത്രാലയവും ചേർന്ന്‌ നടപ്പാക്കി വരുന്നത്‌. ഉത്പാദനം വർധിപ്പിക്കുക,  രോഗ, കീട നിവാരണ മാർഗ്ഗങ്ങൾ അവലംബിക്കുക, പുതിയ നാളികേര തൈകൾ കൃഷിചെയ്യുക, തുടങ്ങിയവയാണ്‌ പരിപാടികൾ. കയറ്റുമതി ലക്ഷ്യമാക്കി ഗുഡ്‌ അഗ്രിക്കൾച്ചർ  പ്രാക്ടീസ്‌ (ജിഎപി) വെർജിൻ കോക്കനട്‌ ഓയിലിന്റെ ഉത്പാദനം എന്നീ മേഖലകളിലേയ്ക്കും ഗവണ്‍മന്റ്‌ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു.
വിയറ്റ്നാം
രാജ്യത്തെ നാളികേര ഉത്പാദന മേഖല 156654 ഹെക്ടറാണ്‌.  ശരാശരി വാർഷിക ഉത്പാദനം തെങ്ങ്‌ ഒന്നിന്‌ 24 നാളികേരമാണ്‌. 4,000,000 വിയറ്റ്നാം കർഷകർ മൊത്തം ജനസംഖ്യയുടെ 4.6 ശതമാനം നാളികേര കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നു. പ്രതിസന്ധികൾക്കിടയിലും വിയറ്റ്നാം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 118 ദശലക്ഷം ഡോളറിന്റെ നാളികേര ഉത്പ്പന്നങ്ങൾ കയറ്റി അയച്ചു. കൃഷിക്കാർക്ക്‌ വേണ്ട സാമ്പത്തിക സഹായം നൽകാൻ ഗവണ്‍മന്റിനു സാധിക്കാത്തത്താണ്‌ നാളികേര മേഖലയിലെ വലിയ പ്രതിസന്ധി എന്ന്‌ അധികൃതർ തന്നെ സമ്മതിക്കുന്നു. ഉത്പാദനം കുറഞ്ഞ വൃക്ഷങ്ങൾ വെട്ടി മാറ്റി പുതിയ തൈകൾ വയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. ചില മേഖലകളിലെ കാലവസ്ഥയും കാർഷികോത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു.
കോക്കനട്‌ കാൻഡി, വെളിച്ചെണ്ണ, ഡസിക്കേറ്റഡ്‌ കോക്കനട്‌ പൗഡർ, കോക്കനട്‌ മിൽക്ക്‌, ചിരട്ടക്കരി, ഉത്തേജിത കരി തുടങ്ങിയ പരമ്പരാഗത ഉത്പ്പന്നങ്ങൾ കൂടാതെ, പുതിയ  നിരവധി ഉത്പ്പന്നങ്ങളും വിയറ്റനാം വിദേശത്തേയ്ക്ക്‌ കയറ്റി അയക്കുന്നുണ്ട്‌. കരിക്ക്‌, നാറ്റാഡി കൊക്കോയിൽ നിന്ന നിർമ്മിക്കുന്ന ഫേഷ്യൽ മാസ്ക്‌ തുടങ്ങിയവ ഈ ഇനത്തിൽ ഉൾപ്പെടുന്നു. നാളികേര സംസ്കരണമേഖലയിൽ സുസ്ഥിര നാളികേര വ്യവസായങ്ങൾ തുടങ്ങുന്നതിനായി വിയറ്റ്നാം കൂടുതൽ വിദേശ നിക്ഷേപകരെ തേടുകയാണ്‌ ഇപ്പോൾ.
വനാടു
83 ദ്വീപുകളുടെ സമൂഹമാണ്‌ വനാടു. 70 ശതമാനം ഗ്രാമങ്ങളിലും നാളികേരം മുഖ്യ വിളയാണ്‌. അഞ്ച്‌ ഹെക്ടർ വരുന്ന ചെറിയ കൃഷിയിടങ്ങളാണ്‌ എല്ലാം. കയറ്റുമതി ലക്ഷ്യമാക്കി വൻ തോതിൽ കൊപ്രയാണ്‌ എല്ലാ കർഷകരും ഉത്പ്പാദിപ്പിക്കുന്നത്‌. 119384 ഹെക്ടറിൽ  ഏകദേശം 9736676 നാളികേര വൃക്ഷങ്ങളുണ്ടെന്നാണ്‌ കണക്ക്‌. മൊത്തം വാർഷിക ഉത്പാദനം 778,934,080 നാളികേരം.  ഇതിൽ 329 600 000 നാളികേരം കൊപ്രയാക്കുന്നു. 647348 നാളികേരം പ്രതിവർഷം ഭക്ഷ്യാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നു.  പകുതിയിലേറെ വൃക്ഷങ്ങൾ 50 വർഷത്തിനു മേൽ പ്രായമുള്ളവയാണ്‌. വനാടു കമ്മോഡിറ്റി മാർക്കറ്റിംങ്ങ്‌ ബോർഡാണ്‌ നാളികേര - കൊപ്ര വ്യാപാരം നിയന്ത്രിക്കുന്നത്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...